“അമിതാഭ് എനിക്ക് കുറച്ച്‌ പണം കടം തരുമോ? ഫോണ്‍ വിളിക്കാൻ എന്റെ കയ്യില്‍ കാശില്ല; അന്ന് പറഞ്ഞത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല” VM TV BREAKING NEWS

Spread the love

രത്തൻ ടാറ്റ പണം കടം വാങ്ങിയ സന്ദർഭം പങ്കുവെച്ച്‌ അമിതാഭ് ബച്ചൻ. കോൻ ബനേഗാ ക്രോർപതി സീസണ്‍ 16 -ന്റെ ഒരു എപ്പിസോഡിലാണ് അദ്ദേഹം വർഷങ്ങള്‍ക്ക് മുൻപുള്ള ആ ദിവസത്തെ കുറിച്ച്‌ സംസാരിച്ചത്.

വർഷങ്ങള്‍ക്ക് മുമ്ബ് ലണ്ടനിലേക്കുള്ള വിമാനയാത്രയില്‍ രത്തൻ ടാറ്റയും കൂടെയുണ്ടായിരുന്നു. ഹീത്രൂ എയർപോർട്ടില്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹത്തിന് തന്റെ സഹായിയെ കണ്ടെത്താൻ സാധിച്ചില്ല. അന്ന് മൊബൈലൊന്നും പ്രചാരത്തിലില്ലാത്ത കാലമാണ്. അദ്ദേഹം ഉടൻ ഫോണ്‍ ചെയ്യാനായി ടെലിഫോണ്‍ ബൂത്തിലേക്ക് പോയി. ഞാൻ അപ്പോഴും ലഗേജിനായി നില്‍ക്കുകയായിരുന്നു. അധികം വൈകാതെ ടാറ്റ എന്റെ അടുത്തേക്ക് തിരികെ വന്നു. അദ്ദേഹം അന്ന് അദ്ദേഹം പറഞ്ഞത് എനിക്ക് വിശ്വസിക്കാൻ ഇപ്പോഴും കഴിയുന്നില്ല – ‘അമിതാഭ്, എനിക്ക് കുറച്ച്‌ പണം കടം തരാമോ? ഒരു ഫോണ്‍ വിളിക്കാൻ എന്റെ കയ്യില്‍ കാശില്ല, അമിതാഭ് ബച്ചൻ പറഞ്ഞു.

രത്തൻ ടാറ്റയും ബച്ചനും വ്യക്തിപരമായ ബന്ധത്തിന് പുറമേ പ്രൊഫഷണല്‍ ബന്ധമുണ്ടായിരുന്നു. ടാറ്റയുടെ നിർമ്മാണ കമ്ബനിയായ ടാറ്റ ഇൻഫോമീഡിയ ലിമിറ്റഡ്, ബച്ചൻ അഭിനയിച്ച ചിത്രമായ ഏത്ബാറിന് പണം നല്‍കിയിരുന്നു. ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു, ടാറ്റ ഗ്രൂപ്പിന് ഏകദേശം 3.5 കോടി നഷ്ടമാവുകയും ചെയ്തു.

Leave a Reply

Your email address will not be published.