
തുടര്‍ച്ചയായ രണ്ടാം ദിനവും പവന്‍വിലയില്‍ വന്‍ കുതിപ്പ് നടത്തി സ്വര്‍ണം. ഇന്നലെ 59000 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലെത്തിയ സ്വര്‍ണം ഇന്ന് മാന്ത്രിക സംഖ്യയും ഭേദിച്ചുള്ള കുതിപ്പാണ് നടത്തിയിരിക്കുന്നത്.
ദീപാവലിയോട് അനുബന്ധിച്ച് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടി നില്‍ക്കുന്ന സമയത്താണ് പവന്‍വില കുതിച്ചുയരുന്നത് എന്നതാണ് ശ്രദ്ധേയം.
യുഎസ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാജ്യാന്തര വിപണിയിലും സ്വര്‍ണവില കൂടിയിരിക്കുകയാണ്. യുഎസ് ഫെഡിന്റെ പലിശ നിരക്കിനെ കുറിച്ചുള്ള ആശങ്കകളും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളും രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചിട്ടുണ്ട്. ആഗോളതലത്തിലെ ഈ വിലനിലവാരം തന്നെയാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫിക്കുന്നത്. ഇന്നത്തെ പവന്‍, ഗ്രാം നിരക്കുകള്‍ പരിശോധിക്കാം…
സ്വര്‍ണത്തിന് ഇന്ന് ഒരു ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 7375 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന് വില എങ്കില്‍ ഇന്ന് അത് 7440 ല്‍ എത്തി. ചരിത്രത്തില്‍ ആദ്യമായി പവന്‍വില 59000 ത്തില്‍ എത്തിയ ദിവസമായിരുന്നു ഇന്നലെ. ഇന്ന് അത് 520 രൂപ കൂടി എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 59520 ല്‍ എത്തി നില്‍ക്കുന്നു. കേരളത്തില്‍ വിവാഹ സീസണ്‍ ആണ് ഇപ്പോള്‍.
ഹൈന്ദവ കുടുംബങ്ങളില്‍ വൃശ്ചിക മാസത്തിന് മുന്‍പെ വിവാഹങ്ങള്‍ നടത്താറുണ്ട്. മണ്ഡലകാലത്തില്‍ പൊതുവെ വിവാഹങ്ങള്‍ ഉണ്ടാകാറില്ല. അതിനാല്‍ വൃശ്ചികത്തിന് മുന്‍പ് വിവാഹങ്ങള്‍ നടത്താനുള്ള തത്രപ്പാടിലാണ് പലരും. സ്വര്‍ണവിലയിലെ ഈ വര്‍ധനവ് വിവാഹ ആവശ്യങ്ങള്‍ക്ക് ആഭരണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. കാരണം പവന്‍ വില കൊടുത്താല്‍ പോലും സ്വര്‍ണാഭരണം കിട്ടില്ല എന്നതിനാല്‍ തന്നെ.
പവന്‍വില 59520 ആണെങ്കിലും സ്വര്‍ണം വാങ്ങുമ്ബോള്‍ ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്ക് എന്നിവയെല്ലാം ഉപഭോക്താവ് കൊടുക്കണം. മൂന്ന് ശതമാനമാണ് സ്വര്‍ണത്തിന്റെ ജിഎസ്ടി. ആഭരണമായി സ്വര്‍ണം വാങ്ങുമ്ബോള്‍ പണിക്കൂലി കൊടുക്കേണ്ടി വരും. ഇതെല്ലാം കണക്കിലെടുക്കുമ്ബോള്‍ 66000 രൂപയെങ്കിലും ഒരു പവന്‍ സ്വര്‍ണത്തിന് ചെലവാകും. ഒക്ടോബര്‍ മാസത്തില്‍ സമീപകാലത്തൊന്നുമില്ലാത്ത കുതിപ്പാണ് സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്.
ഈ മാസം ഒന്നാം തിയതി 56400 ആയിരുന്നു പവന്‍വില. പത്താം തിയതി രേഖപ്പെടുത്തിയ 56200 ആണ് ഈ മാസം പവന്‍വിലയില്‍ ഉണ്ടായ ഏറ്റവും കുറഞ്ഞ നിരക്ക്. 3000 രൂപയിലേറെയാണ് ഒറ്റ മാസത്തില്‍ മാത്രം സ്വര്‍ണത്തിന് കൂടിയത്. അടുത്ത കാലത്തൊന്നും സ്വര്‍ണ വിലയില്‍ ഇടിവുണ്ടാകില്ല എന്നുറപ്പാണ്. തുച്ഛമായ ഇടിവ് ഉണ്ടായാലും പിറ്റേ ദിവസം തന്നെ ഇരട്ടിയോളം വില വര്‍ധിക്കുന്നതാണ് സമീപകാലത്തെല്ലാം കണ്ടത്.