Skip to content
Thursday, December 25, 2025
Responsive Menu
YouTube
Website
VMTV NEWS
സത്യം വ്യക്തം കൃത്യം
Search
Search
HOME
NEWS
KERALA
NATIONAL
WORLD
SPORTS
HEALTH
FOOD
TECHNOLOGY
BUSINESS
TRAVEL
ENTERTAINMENT
Sabha TV Live
Home
NEWS
Uncategorized
Page 47
Category:
Uncategorized
Uncategorized
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികയുടെ മൃതദേഹം തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 80 വയസുകാരിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര വെൺപകൽ സ്വദേശി സരസ്വതിയെയാണ് വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി
October 2, 2024
media Reporter
Uncategorized
മുംബൈ ജുഹുവിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേ പൂനെ ജില്ലയിലെ പോഡ് ഗ്രാമത്തിന് സമീപം സ്വകാര്യ ഹെലികോപ്റ്റർ തകർന്നു വീണു. എഡബ്ല്യു 139 മോഡലായ ഹെലികോപ്റ്ററിൽ നാല് യാത്രക്കാരാണ് അപകടമുണ്ടായത്. ഹെലികോപ്റ്റർ നിലത്തേക്ക് പതിക്കുന്ന നിമിഷം പകർത്തിയ ദൃശ്യങ്ങളാണ് ഇവ. പൂനെ റൂറൽ പോലീസ് സൂപ്രണ്ട് പങ്കജ് ദേശ്‌മുഖ് പറയുന്നതനുസരിച്ച്, പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്യാപ്റ്റൻ ആനന്ദ്. ദീർ ഭാട്ടിയ, അമർദീപ് സിംഗ്, എസ്‌പി റാം എന്നിവരുടെ നില തൃപ്തികരമാണെന്നും റിപ്പോർട്ടുണ്ട്. സ്വകാര്യ ഏവിയേഷൻ കമ്പനിയായ ഗ്ലോബൽ വെക്ട്രയുടേതാണ് ഹെലികോപ്റ്റർ.
October 2, 2024
media Reporter
Uncategorized
കേരളത്തിന് പ്രളയ ധനസഹായമായി കേന്ദ്ര സർക്കാർ 145.60 കോടി രൂപ അനുവദിച്ചു. പ്രളയ ധനസഹായമായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് അനുവദിച്ചത്.വയനാട് ദുരന്തം ഉണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്ര സഹായം വൈകുന്നതിനെതിരെ വിമർശനം ഉയരുന്നതിനിടെയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതം അനുവദിക്കുന്നത്
October 2, 2024
media Reporter
Uncategorized
അഹിംസ എന്ന തത്വം അടിസ്ഥാനമാക്കി സത്യാഗ്രഹസമരങ്ങളിലൂടെ ജനഹൃദയങ്ങളിലേക്ക് ചേക്കറിയ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം രാജ്യം ഇന്ന് ആഘോഷിക്കുന്നു. രാജ്യത്തിന് ദിശാബോധം പകർന്നുനൽകിയ മഹാത്മജിയുടെ ജന്മദിനം രാജ്യം വിപലുമായിട്ടാണ് ആഘോഷിക്കുന്നത്.
October 2, 2024
media Reporter
Uncategorized
വിദ്യാർത്ഥിയെ കളിസ്ഥലത്ത് നിന്ന് കുട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. കോരന് തടവും പിഴയുംകോഴിക്കോട്: വിദ്യാർ ത്ഥിയെ കളിസ്ഥലത്തു നിന്ന് കൂട്ടിക്കൊണ്ടുപോയിലൈംഗികമായി പീഡിപ്പിച്ച കേസിൽ 62കാരന് 37 വർഷം കഠിന തടവും 35,000 രൂപ പിഴയും വിധിച്ച് കോടതി കൊല്ലം പരവൂർ തൊടിയിൽ അനസാർ (62) എന്ന നാസറിനെയാണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ജി സി.എസ് അമ്പിളി ശിക്ഷിച്ചത്.നാസർ വിവിധ വകുപ്പുകളിലായി 37 വർഷം കഠിന തടവും 85,000 രൂപ പിഴയും ഒടുക്കണം. ശിക്ഷ ഒരുമിച്ച് 20 വർഷം അനുഭവിക്കണം പിഴസംഖ്യയിൽ 50,000 രൂപ ഇരയായ കുട്ടിയ്ക്ക് നൽകണമെന്നും പിഴ ഒടുക്കാത്ത പക്ഷം 11 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.2022 ജനുവരി മുതൽ പല ദിവസങ്ങളിൽ ഇയാൾ കുട്ടിയ്ക്ക് മയക്കുമരുന്ന് നല്കി പീഡിപ്പിച്ചുവെന്നാണ് കേസ്. രക്ഷിതാക്കൾ കുട്ടിയെ ലഹരി മുക്ത കേന്ദ്രത്തിൽ ചികിത്സക്ക് വിധേയനാക്കിയിരുന്നു. എന്നാൽ ഇയാൾ വീണ്ടും മയക്കുമരുന്ന് നൽകാമെന്ന് പറഞ്ഞ് വശീകരിച്ച് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
October 2, 2024
media Reporter
Uncategorized
സംസ്ഥാന സർക്കാർ വയോസേവന പുരസ്കാരം തിരുവനന്തപുരം കോർപ്പറേഷന്തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2024ലെ വയോസേവന പുരസ്കാരം തിരുവനന്തപുരം കോർപ്പറേഷന്. മേയർ വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ നടത്തിയ നിരന്തരമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരമാണ് തിരുവനന്തപുരത്തിന് ലഭിച്ചത്.തിരൂരിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന് ആര്യ പുരസ്‌കാരം മേയർ ആര്യ രാജേന്ദ്രൻ ഏറ്റുവാങ്ങി. വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ നടത്തിയ നിരന്തരമായ പ്രവർത്തനങ്ങൾക്ക് ലഭിച്ച ഈ പുരസ്‌കാരം വലിയ അംഗീകാരമായി തന്നെയാണ് കാണുന്നതെന്നും സന്തോഷമുണ്ടെന്നും മേയർ ഫേസ്ബുക്കിൽ കുറിച്ചു.മേയറുടെ കുറിപ്പിങ്ങനെ..സംസ്ഥാന സർക്കാരിൻ്റെ 2024ലെ വയോസേവന പുരസ്കാരം തിരൂരിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ടീച്ചറിൽ നിന്ന് ഏറ്റുവാങ്ങി. വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ നടത്തിയ നിരന്തരമായ പ്രവർത്തനങ്ങൾക്ക് ലഭിച്ച ഈ പുരസ്‌കാരം വലിയ അംഗീകാരമായി തന്നെയാണ് കാണുന്നത്.ഈ കാലയളവിൽ വയോജനങ്ങൾക്ക് വേണ്ടി ഒട്ടേറെ ക്ഷേമപദ്ധതികൾ ആസൂത്രണം കാണുന്നത്.ഈ കാലയളവിൽ വയോജനങ്ങൾക്ക് വേണ്ടി ഒട്ടേറെ ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്‌് നടപ്പാക്കാൻ കഴിഞ്ഞു. വയോജനോത്സവം പോലുള്ള പുതിയ പദ്ധതികളിലൂടെ വയോജനങ്ങൾക്ക് മികച്ച അനുഭവങ്ങളും ഉയർന്ന ജീവിത നിലവാരവും നൽകാനുള്ള പ്രവർത്തനങ്ങൾ തുടരും. വയോജന സൗഹൃദ നഗരം എന്ന ലക്ഷ്യത്തിലേക്ക് നമുക്ക് ഒരുമിച്ച് നീങ്ങാം. അന്താരാഷ്ട്ര വയോജന ദിനാശംസകൾ!
October 2, 2024
media Reporter
Uncategorized
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മൂന്ന് ഹനുമാൻ കുരങ്ങുകൾ കൂട്ടിൽ നിന്ന് പുറത്തുചാടി; പിടിക്കാൻ ശ്രമംതിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മൂന്ന് ഹനുമാൻ കുരങ്ങുകൾ കൂട്ടിൽ നിന്ന് പുറത്ത് ചാടി. മൂന്ന് കുരങ്ങുകളും മൃഗശാലക്കുള്ളിലെ മരത്തിന് മുകളിൽ ഉണ്ട്. ഇവയിൽ ഒരെണ്ണം മൂന്ന് മാസങ്ങൾക്ക് മുൻപ് മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങാണെന്നും മൃഗശാല അധികൃതർ പറയുന്നു. മയക്കുവെടി വെച്ച് കുരങ്ങുകളെ പിടികൂടുക പ്രായോഗികമല്ല. അതിനാൽ തീറ്റ കാണിച്ച് താഴെയിറക്കാനാണ് ശ്രമം നടത്തുന്നത്. അടുത്തിടെയാണ് ഈ കുരങ്ങുകളുടെ കൂട് മാറ്റിയത്.
October 1, 2024
media Reporter
Uncategorized
എസ്.എ.ടി ആശുപത്രിയിലെ വൈദ്യുത ഉപകരണങ്ങൾ ക്ലാവ് പിടിച്ച നിലയിൽ;തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ വൈദ്യുത ഉപകരണങ്ങൾ ക്ലാവ് പിടിച്ച നിലയിൽ കണ്ടെത്തി. ക്ലാവ് പിടിച്ചനിലയിൽ കണ്ടെത്തി. ജനറേറ്ററിന് വൈദ്യുതി എടുക്കാൻ കഴിയാതെ പോയത് VCB (വാക്വം സർക്യൂട്ട് ബ്രേക്കർ) യിലെ തകരാറുമൂലമെന്നാണ് കണ്ടെത്തൽ. താഴ്ന്ന നിരപ്പിൽ ഇലക്ട്രിക് റൂം സ്ഥാപിച്ചതും ഉപകരണങ്ങൾ കേടുവരാൻ കാരണമായെന്ന് കെഎസ്ഇബി റിപ്പോർട്ട്.കെഎസഇബി വൈദ്യുതിയിലാണ് ആശുപത്രി നിലവിൽ പ്രവർത്തിക്കുന്നതെന്നും ജനറേറ്ററിന്റെ പ്രവർത്തനം നിർത്തിയതായും എസ്എടി സൂപ്രണ്ട് അറിയിച്ചിരുന്നു.വൈദ്യുതി തടസ്സപ്പെട്ടപ്പോൾ തുടക്കത്തിൽ തന്നെ ക്രമീകരണം ഒരുക്കാത്തതിൽ ആശുപത്രി അധികൃതർക്ക് വീഴ്‌ച പറ്റിയെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി മുടങ്ങും എന്ന് അറിഞ്ഞിട്ടും കൃത്യമായി ബദൽ ക്രമീകരണം ഒരുക്കിയില്ല. ഉടൻ വൈദ്യുതി പുനസ്ഥാപിക്കുമെന്ന പിഡബ്ല്യൂഡി അധികൃതരുടെ ഉറപ്പിന്മേൽ പകരം ജനറേറ്റർ എത്തിക്കാൻ തുടക്കത്തിൽ നടപടി എടുത്തില്ല. രണ്ടാമത്തെ ജനറേറ്ററിൻ്റെ കാര്യക്ഷമത പരിശോധിച്ചില്ല. രണ്ടാമത്തെ ജനറേറ്റർ പ്രവർത്തിക്കാതായപ്പോഴും അടിയന്തര നടപടി ഉണ്ടായില്ല. പുറത്തുനിന്ന് ജനറേറ്റർ എടുക്കുന്നതിൽ കാലതാമസമുണ്ടായെന്നുമാണ് പ്രാഥമിക കണ്ടെത്തൽ.രണ്ട് ജനറേറ്റർ ഉണ്ടായിട്ടും അടിയന്തരഘട്ടത്തിൽ നൽകേണ്ട സംവിധാനം എന്തുകൊണ്ട് തകരാറിലായി എന്ന കാര്യത്തിലും അന്വേഷണം ഉണ്ടാകും. ഉദ്യോഗസ്ഥ വീഴ്‌ചയിൽ അടിയന്തര നടപടിയും സാങ്കേതിക വീഴ്‌ചയിൽ തുടർനടപടികളും ഉണ്ടാകും. ജനറേറ്റർ പ്രവർത്തിക്കാത്തത് സാങ്കേതിക സമിതി പരിശോധിക്കും. അതിന് ശേഷമാകും നടപടി.ഇന്നലെ വൈകീട്ടായിരുന്നു എസ്എടി ആശുപത്രിയിൽ വൈദ്യുതി തടസപ്പെട്ടത്. പ്രതിഷേധങ്ങൾക്കൊടുവിൽ ജനറേറ്റർ ഉപയോഗിച്ചാണ് വൈദ്യുതി പുനസ്ഥാപിച്ചത്. മൂന്ന് മണിക്കൂറോളമാണ് രോഗികൾക്കുൾപ്പടെ ഇരുട്ടിൽ കഴിയേണ്ടി വന്നത്.
October 1, 2024
media Reporter
Uncategorized
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; അപകടം നിലവിളക്കിന് തിരി കൊളുത്തുന്നതിനിടെ :പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. സംഘാടകരാണ് ഷാളിൽ തീ പടർന്നത് കണ്ടെത്തിയത്. ഉടൻ തന്നെ തീ അണച്ചതിനാൽ അപകടം ഒഴിവായി.ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം, നിലവിളക്കിൽ തിരി കൊളുത്തുന്നതിനിടെയാണ് തീ ഷാളിലേക്ക് പടർന്നത്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ഗവർണർ സുരക്ഷിതനാണെന്നും അധികൃതർ അറിയിച്ചു.
October 1, 2024
media Reporter
Uncategorized
മുഖ്യമന്ത്രിയുടേത് തറ നിലവാരം: പിഎംഎ സലാം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം . മുഖ്യമന്ത്രി മലപ്പുറത്തിനെ അപമാനിച്ചെന്നും ആരോപണങ്ങളിൽ നിന്നും മകളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും പി എം എ സലാംഅദ്ദേഹം കുറ്റപ്പെടുത്തി.ആർഎസ്എസിനെയും ബിജെപിയെയും പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പി എം എ സലാം പറഞ്ഞു. മുഖ്യമന്ത്രിയുടേത് തറ നിലവാരമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മലപ്പുറം ജില്ലയിൽ എത്ര രാജ്യദ്രോഹക്കുറ്റങ്ങൾ രജിസ്റ്റർ ചെയ്‌തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി എം എ സലാം ആവശ്യപ്പെട്ടു.ദേശീയ മാധ്യമമായ ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി മലപ്പുറത്തിനെതിരെ പരാമർശം നടത്തിയത്. ജില്ലയിലെ സ്വർണക്കടത്തും ഹവാലയും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.കഴിഞ്ഞ 5 വർഷത്തിനിടെ ജില്ലയിൽ പിടികൂടിയത് 150 കിലോ സ്വർണവും 123 കോടി രൂപയുമാണ്. മുസ്ലിം തീവ്രവാദികൾക്കെതിരായ നടപടി മുസ്ലിം സമുദായത്തിനെതിരെന്ന് പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
October 1, 2024
media Reporter
Posts navigation
Previous
1
…
46
47
48
…
167
Next