തിരുവനന്തപുരം : വിമാനം പുറപ്പെടുന്നതിനുമുൻപ് ക്യാബിനു ള്ളിൽ പുക കണ്ടതിനെത്തുടർ ന്ന് യാത്രക്കാരെ അടിയന്തരമാ യി പുറത്തിറക്കി. തിരുവനന്തപു രത്ത് നിന്ന് മസ്ക്കറ്റിലേക്ക് പുറ പ്പെടേണ്ടിയിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം. ഏഴ് വിമാനജീവനക്കാ രും 142 യാത്രക്കാരുമാണ് വിമാ നത്തിലുണ്ടായിരുന്നത്.വെള്ളിയാഴ്ച രാവിലെ 10.30-ഓടെയാണ് യാത്രക്കാർ വിമാനത്തിൽ കയറിയത്. അകത്തു കയറിയ യാത്രക്കാരാണ് ക്യാബി നുള്ളിൽ പുക പടരുന്നത് കണ്ട ത്. പരിഭ്രാന്തരായി അവർ ബഹളംവെച്ചു. വിമാനജീവനക്കാർ പൈലറ്റിനെ വിവരമറിയിച്ചു. എ.ടി.സി.യിൽ നിന്നറിയിച്ചതി ൻ്റെ അടിസ്ഥാനത്തിൽ വിമാനം പാർക്കു ചെയ്തിരുന്ന 27-ാം നമ്പർബേയിൽ നിന്ന് 44-ാം നമ്പർ ബേ യിലേക്ക് മാറ്റി.തുടർന്ന് വിമാനത്താവളത്തിലെ അഗ്നിരക്ഷാസേനാംഗങ്ങ ളും സുരക്ഷാസേനയായ സി.ഐ.എസ്.എഫിന്റെ ക്വിക് റിയാക്ഷൻ ടീമിലെ കമാൻഡോകൾ, വിമാനത്താവള ജീവനക്കാർ. ആംബുലൻസ്, ഡോക്ടർ ഉൾപ്പെട്ട സംഘം വിമാനത്തിനടുത്തെത്തി. ഇവരുടെ സഹായത്തോടെ യാത്രക്കാരെ പുറത്തിറക്കി. ഇവരെ പ്രത്യേക വാഹനങ്ങളിൽ വിമാനത്താവളത്തിലെ സുരക്ഷാ കേ ന്ദ്രത്തിലെത്തിച്ചു. വെള്ളിയാഴ്ച രാവിലെ 8.30-ന് പുറപ്പെടേണ്ടി യിരുന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് 10.30-ന് പുറപ്പെടുമെന്നാണ് അറിയിച്ചി രുന്നത്. വിമാനത്തെ ചാക്കയി ലുള്ള വിമാന അറ്റകുറ്റപ്പണികേ ന്ദ്രത്തിലേക്ക് മാറ്റി. സാങ്കേതിക പിഴവുകൾ പരിഹരിക്കുന്നതിനു ള്ള പരിശോധനകൾ തുടരുകയാ ണ്. സന്ധ്യയോടെ പകരം വിമാ നത്തിൽ യാത്രക്കാരെ മസ്‌കറ്റി ലെത്തിച്ചതായി എയർ എക്സ്പ്രസ് അധികൃതർ അറിയിച്ചു.