തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് ആർ എസ് എസ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദൻ സമ്മതിച്ചു. ആരോപണം ശരിയെങ്കിൽ കർക്കശമായ നടപടി ഉണ്ടാകും എന്നും അദ്ദേഹം പ്രതികരിച്ചു. തൃശ്ശൂരിൽ യു.ഡി.എഫ് വോട്ടുകളാണ് ബി.ജെ.പി.യുടെ വിജയത്തിന് കാരണമായതെന്നും അദ്ദേഹം ആവർത്തിച്ചു. മതരാഷ്ട്രവാദത്തിനെതിതിരേ ശക്തമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയുടെ അട്ടിപ്പേർ അവകാശം പറഞ്ഞ് ആരും വരേണ്ടെന്നും മലപ്പുറം ജില്ല രൂപീകരിച്ചത് ഇഎംഎസ് സർക്കാരിന്റെ കാലത്താണെന്നും മലപ്പുറം ജില്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.