പ്രമുഖ റേഡിയോ വാർത്താ അവതാരകൻ ആകാശവാണി എം രാമചന്ദ്രൻ അന്തരിച്ചു. ദീർഘകാലം ആകാശവാണിയിലെ വാർത്താ അവതാരകനായിരുന്നു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം.
‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’ എന്ന വാക്കുകളിലൂടെയായിരുന്നു വർഷങ്ങൾ മലയാളികൾ ആകാശവാണിയിലൂടെ വാർത്തകൾ ശ്രവിച്ചത്. ഇലക്ട്രിസിറ്റ് ബോർഡ് ഉദ്യോഗസ്ഥനായിരിക്കെ ആകാശവാണിയിലെത്തിയ രാമചന്ദ്രൻ ദീർഘകാലം അവിടെ തുടർന്നു. ഡൽഹിയിൽ നിന്ന് മലയാളം വാർത്തകൾ വായിച്ച് തുടങ്ങിയ രാമചന്ദ്രൻ പതിവ് വാർത്താ അവതരണ ശൈലിയിൽ നിന്ന് മാറി പുതിയൊരു ശൈലിക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇതോടെയാണ് രാമചന്ദ്രന്റെ ശബ്ദം ജനകീയമായത്.