ഇന്ത്യയിൽ മതസ്വാതന്ത്ര്യം കുറയുകയാണെന്ന് യു.എസ്. സർക്കാരിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മിഷൻ. സർക്കാരുദ്യോഗസ്ഥരുടെ വിദ്വേഷപ്രസംഗമുൾപ്പെടെയുള്ള തെറ്റായ വിവരപ്രചാരണങ്ങൾ മതന്യൂനപക്ഷങ്ങൾക്കുനേരേ യുള്ള ആക്രമണത്തിനിടയാക്കു ന്നുവെന്നും ഇക്കാരണത്താൽ ഇന്ത്യയെ ‘പ്രത്യേക ആശങ്കയുളവാക്കുന്ന രാജ്യ’മായി പ്രഖ്യാപിക്കണമെന്നും യു.എസ്. വിദേശകാര്യവകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെടുന്നു. അതേസമയം യു.എസ്. സർക്കാരിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മിഷൻ പക്ഷപാതിത്വമുള്ളതും രാഷ്ട്രീയ അജൻഡയോടെ പ്രവർത്തിക്കുന്നതുമായ സംഘടനയാണെന്നു പറഞ്ഞ് റിപ്പോർട്ട് ഇന്ത്യ തള്ളിക്കളഞ്ഞു.