അടിയേറ്റ് അച്ഛൻ മരിച്ച സംഭവം: മകനെതിരേ കേസെടുത്തു

Spread the love

വിഴിഞ്ഞം :കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള വഴക്കിനി ടെ മകന്റെ അടിയേറ്റ് നിലത്തു വീണ് പരിക്കേറ്റ അച്ഛൻ മരിച്ച സംഭവത്തിൽ മകനെതിരേ വി ഴിഞ്ഞം പോലീസ് കുറ്റകരമായ നരഹത്യയ്ക്കു കേസെടുത്തു. കോ ട്ടുകാൽ ചൊവ്വര പ്ലാവിള തെ ക്കോകോണത്ത് വരുൺ സജീ വിനെ (20)യാണ് വിഴിഞ്ഞം പോലീസ് വ്യാഴാഴ്ച രാത്രി സ്റ്റുചെയ്തത്.ഇയാളുടെ അച്ഛനും കെട്ടിട നിർമാണത്തൊഴിലാളിയുമായ സജീവ് (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30-നായിരു ന്നു അച്ഛനും മകനും തമ്മിൽ വീട്ടിൽവെച്ച് വഴക്കിനു തുടക്ക മിട്ടതെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. വെള്ളിയാഴ്ച നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തലയുടെ സജീവിന്റെ പിൻഭാഗത്ത് മുറി വുകളുണ്ടായിരുന്നതായി കണ്ട്ത്തിയിരുന്നു. സജീവിനു വിവിധ ജീവിതശൈലീരോഗങ്ങളും ഹൃ ദയത്തിൽ മുഴകളും ഉണ്ടായി രുന്നു. തറയിൽ വീണതിന്റെ ആഘാതത്തിൽ ഹൃദയസ്തംഭന മുണ്ടായാണ് മരിച്ചതെന്നുമാണ് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞ തെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. ഇതേത്തുടർന്നാണ് മക നെതിരേ കുറ്റകരമായ നരഹത്യ അറയ്ക്ക് കേസെടുത്തതെന്നും എസ്. എച്ച്.ഒ. ആർ.പ്രകാശ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജ രാക്കി റിമാൻഡ് ചെയ്തു. സ്വകാ ര്യസ്ഥാപനത്തിലെ ജീവനക്കാ രനാണ് വരുൺ. സഹോദരൻ സൂരജ്സജീവ് എസ്.എച്ച്.ഒ.യെ കൂടാതെ എസ്.ഐ.മാരായ എം.പ്രശാ ന്ത്, ഗിരീഷ് ചന്ദ്രൻ, സി.പി.ഒ. സാബു, സന്ദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറ സ്റ്റു ചെയ്തത്.

Leave a Reply

Your email address will not be published.