വെട്ടിയരിഞ്ഞ് കുഴിച്ച്‌ മൂടും’; അമിത്ഷായുടെ സാന്നിധ്യത്തില്‍ വിദ്വേഷ പ്രസംഗവുമായി മിഥുൻ ചക്രവര്‍ത്തി BREAKING NEWS VM TV

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ബി.ജെ.പി. നേതാവിന്റെ വിദ്വേഷ പ്രസംഗം.

സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് അടുത്തമാസം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഹുമയൂണ്‍ കബീറിനെതിരെ ബി.ജെ.പി. നേതാവും നടനുമായ മിഥുൻ ചക്രബർത്തിയുടെ വിദ്വേഷ പ്രസംഗം നടത്തിയത്

‘ഇവിടെ 70 ശതമാനം മുസ്ലിങ്ങളും 30 ശതമാനം ഹിന്ദുക്കളുമാണെന്നും അവരെ വെട്ടി ഭാഗീരഥിയിലെറിയുമെന്നുമാണ് ഒരു നേതാവ് പ്രസംഗിച്ചത്. ഇതേക്കുറിച്ച്‌ മുഖ്യമന്ത്രി മമത ബാനർജി എന്തെങ്കിലും പറയുമെന്നാണ് ഞാൻ കരുതിയത്. എന്നാല്‍ അവർ ഒന്നും പറഞ്ഞില്ല. അതുകൊണ്ട് ഇപ്പോള്‍ ഞാൻ പറയുന്നു. നമ്മള്‍ അവരെ വെട്ടി കുഴിച്ച്‌ മൂടും.’ -മിഥുൻ ചക്രബർത്തി പറഞ്ഞു.

‘ഞാൻ മുഖ്യമന്ത്രിയല്ല. പക്ഷേ ഞാനിത് പറയുന്നു. ബംഗാളിന്റെ സിംഹാസനത്തിലേക്ക് വിജയിച്ചുകയറാനായി നമ്മള്‍ എന്തും ചെയ്യും. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആ സിംഹാസനം ബി.ജെ.പിയുടെ പക്കലാണ് ഉണ്ടാകുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ഞാനിത് പറയുന്നത്. നമ്മള്‍ എന്തും ചെയ്യും.’ -74-കാരനായ മിഥുൻ ചക്രബർത്തി രോഷത്തോടെ പറഞ്ഞു.

‘ഞങ്ങള്‍ നിങ്ങളെ വെട്ടിയരിയും, പക്ഷേ ഭാഗീരഥിയില്‍ എറിയില്ല. കാരണം ആ നദി ഞങ്ങളുടെ മാതാവാണ്. പകരം മണ്ണിലേക്കാണ് നിങ്ങളെ വെട്ടിയെറിയുക’ -മിഥുൻ ചക്രബർത്തി പറഞ്ഞു. അമിത് ഷാ ഉള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കള്‍ പുഞ്ചിരിയോടെയാണ് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടിരുന്നത്.

ഈ മാസം ആദ്യമാണ് മിഥുൻ ചക്രബർത്തിയെ ദാദാ സാഹബ് ഫാല്‍കെ അവാർഡ് നല്‍കി ആദരിച്ചത്.

പാലയില്‍ യുവതിയുടെ തൂങ്ങിമരണം: വീടിനുള്ളില്‍ ആഭിചാര ക്രിയകള്‍ക്കുള്ള സജ്ജീകരണങ്ങള്‍? തൂങ്ങി നിന്ന മൃതദേഹം നാട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് പോലീസ് എത്തുന്നതിനു മുമ്ബ് ഭര്‍ത്താവിന്റെ തൊഴിലുടമയായ കൗണ്‍സിലറുടെ സാന്നിധ്യത്തില്‍ അഴിച്ചുമാറ്റി; ദുരൂഹത ആരോപിച്ച്‌ യുവതിയുടെ സഹോദരൻ രംഗത്ത് VM TV BREAKING NEWS

പാലായില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ സഹോദരൻ രംഗത്ത്. മണർകാട് മഹേഷിന്റെ ഭാര്യ ബിനിയുടെ (46) മരണവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്.

പത്തടി ഉയരത്തിലുള്ള ഹുക്കില്‍ തൂങ്ങിയ നിലയിലാണ് ബിനിയുടെ മൃതശരീരം കണ്ടെത്തിയത്.

അഞ്ചടി രണ്ടിഞ്ച് മാത്രം ഉയരമുള്ള സഹോദരിക്ക് പരസഹായം ഇല്ലാതെ ഈ ഹുക്കില്‍ തുണി കുരുക്കാൻ ആവില്ല എന്നാണ് യുവതിയുടെ സഹോദരൻ ബിനു തോമസ് ചൂണ്ടിക്കാട്ടുന്നത്. പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്ബ് മൃതദേഹം അഴിച്ചുമാറ്റിയതിലും അദ്ദേഹം ദുരൂഹത ആരോപിക്കുന്നു. യുവതിയുടെ ഭർത്താവ് ഒരു കൗണ്‍സിലറുടെ ജീവനക്കാരനാണ്. ഈ കൗണ്‍സിലറുടെ സാന്നിധ്യത്തില്‍ യുവതിയുടെ ഭർത്താവിന്റെ സഹപ്രവർത്തകനാണ് പോലീസ് എത്തുന്നതിനുമുമ്ബ് തുണി മുറിച്ച്‌ മൃതദേഹം അഴിച്ചത്. പോലീസ് എത്താൻ കാത്തുനില്‍ക്കണമെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ചിലർ ആവശ്യപ്പെട്ടത് ഗൗനിക്കാതെയായിരുന്നു ഈ നടപടി എന്നും ബിനു ആരോപിക്കുന്നു.

കൂടാതെ മരണം നടന്ന വീട്ടിലെ ഒരു മുറിയ്ക്കുള്ളില്‍ ആഭിചാരക്രിയകള്‍ക്ക് ഉപയോഗിക്കുന്നത് എന്ന് തോന്നിക്കുന്ന ഒരു പീഠം ഉള്ളതായും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. സഹോദരിക്കോ കുടുംബത്തിനും പറയത്തക്ക സാമ്ബത്തിക ബാധ്യത ഉള്ളതായി അറിവില്ലായെന്നും അദ്ദേഹം വ്യക്തമാക്കുന്നു. യുവതി മരണപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്ബ് തൊട്ടടുത്തുള്ള ബന്ധുവീട്ടില്‍ എന്തോ ബഹളം നടന്നിരുന്നു എന്നും, മുറിയില്‍ ജനല്‍ ചില്ലുകള്‍ ഇടിച്ചു പൊട്ടിച്ച നിലയില്‍ കണ്ടെത്തിയിരുന്നു എന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. യുവതിയുടെ ഭർത്താവിൻറെ ഷർട്ടില്‍ ചോരപ്പാടുകള്‍ ഉണ്ടായിരുന്നുവെന്നും സഹോദരൻ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. സംഭവസ്ഥലത്ത് എത്തിയ പോലീസ് ഹുക്കില്‍ തൂങ്ങിക്കിടന്നിരുന്ന തുണി കഷ്ണം അവിടെ നിന്നും മാറ്റരുത് എന്ന് കൃത്യമായ നിർദ്ദേശം നല്‍കിയിട്ടും ഇത് വകവയ്ക്കാതെ ആ തുണി കഷ്ണവും നീക്കം ചെയ്തു എന്ന ആരോപണവും ഇദ്ദേഹത്തിന്റെ പരാതിയില്‍ ഉണ്ട്.

അടിച്ചു പൂസായി ഉറങ്ങി പിറ്റേന്ന് ഉണരുമ്ബോള്‍ പറഞ്ഞതും ചെയ്‌തതും ഓര്‍മ്മയില്ലേ? എങ്കില്‍ ശ്രദ്ധിക്കണം, കാരണം

അമിതമായി മദ്യപിച്ചുകഴിഞ്ഞാല്‍ ഓരോരുത്തർക്കും പലതരത്തിലാണ് അതിന്റെ പ്രതിഫലനമുണ്ടാകുക. ചിലർ അമിത ബഹളക്കാരായി മാറുമ്ബോള്‍ മറ്റുചിലർ നിശബ്‌ദരാകും.

ചിലർക്കാകട്ടെ പരിസരബോധം നഷ്‌ടമാകും. മറ്റ് ചിലർക്കോ ചെയ്യുന്ന കാര്യങ്ങളില്‍ നിയന്ത്രണമില്ലാതാകും. മദ്യപിച്ച ശേഷം പിറ്റേദിവസവും ഹാംഗ്‌ഓവർ എന്ന പ്രശ്‌നമുണ്ടാകാം. ചിലർക്ക് ചെറിയ പ്രശ്‌നങ്ങളേ ഉള്ളുവെങ്കില്‍ മറ്റുചിലരില്‍ ക്ഷീണവും തലവേദനയുമടക്കം വരാം. എന്നാല്‍ തലേന്ന് മദ്യം കഴിച്ച മിക്കവർക്കും ഉണ്ടാകുന്ന ആശങ്ക എന്ന പ്രശ്‌നവും നിസാരമായി കളയേണ്ട കാര്യമല്ല.

ഹാംഗ്‌സൈറ്റി

‘ഹാംഗ്‌സൈറ്റി’ എന്ന് ഗവേഷകർ വിളിക്കുന്ന അവസ്ഥയാണിത്. ഹാംഗ്‌ഓവറിനെ തുടർന്നുണ്ടാകുന്ന ആശങ്ക എന്ന് തന്നെ അർത്ഥം. കുടിയന്മാരായ 22 ശതമാനം ആളുകള്‍ക്കും പിറ്റേന്ന് ഹാംഗ്‌സൈറ്റി ഉണ്ടാകാറുണ്ടെന്നാണ് വിവരം. നേരിയ തോതില്‍ മാത്രം ഹാംഗ്‌സൈറ്റി ബാധിക്കുന്നവർക്ക് വിറയല്‍ മാത്രമേ ഉണ്ടാകൂ. എന്നാല്‍ മറ്റുചിലർക്കാകട്ടെ ഇത് ഭയമോ പരിഭ്രാന്തിയോ ഒക്കെ അമിതമായി തോന്നുന്ന അവസ്ഥ സൃഷ്‌ടിക്കും.

അമിതമായ മദ്യപാനം ഹാംഗ്‌ഓവർ സൃഷ്‌ടിക്കും. ഇത് നിർജ്ജലീകരണത്തിനും, ഉറക്കം തടസപ്പെടാനും, തലവേദന, ഛർദ്ദി എന്നിവയ്‌ക്കും ഇടവയ്‌ക്കും. ഇപ്പറഞ്ഞ ശാരീരിക ലക്ഷണങ്ങള്‍ക്ക് പുറമേ മാനസികമായും ഹാംഗ്‌ഓവർ ബാധിക്കും. ന്യൂറോ ട്രാൻസ്‌മിറ്ററുകള്‍ എന്ന തലച്ചോറിലെ സന്ദേശ വാഹകരെ മദ്യം നേരിട്ട് ബാധിക്കും. ന്യൂറോ ട്രാൻസ്‌മിറ്ററായ ഗാമ അമിനോബ്യൂട്ടിക് ആസിഡിന്റെ അളവ് ഇത് വർദ്ധിപ്പിക്കും. ശരീരത്തിന് ശാന്തവും സ്വസ്ഥവുമാകാൻ വേണ്ടുന്ന ന്യൂറോ ട്രാൻസ്‌മിറ്ററാണിത്. ഗ്ലൂട്ടാമേറ്റ് എന്നതിനെയും ബാധിക്കുന്നതോടെ നിങ്ങളെ മദ്യം ശാന്തരാക്കി മാറ്റാൻ തുടങ്ങുന്നു. നമ്മുടെ മാനസികാവസ്ഥയെയും ജാഗ്രത് അവസ്ഥയെയും ഇത് ശക്തമാക്കുന്നു.

എന്നാല്‍ പിറ്റേന്ന് ആകുന്നതോടെ മദ്യത്തിന്റെ ലഹരി മാറും. അതോടെ നമ്മുടെ തലച്ചോർ ഈ രാസവസ്‌തുക്കളെ പുനഃക്രമീകരിക്കാൻ ശ്രമിച്ചുതുടങ്ങും. ഇതിന്റെ ഫലമായി ഇവ കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടുകയും മദ്യപിച്ചതിന് ശേഷമുള്ള അവസ്ഥയുടെ നേരെ വിപരീതമായ അവസ്ഥ സംജാതമാകുകയും ചെയ്യും.

ഈ അവസ്ഥയില്‍ കടുത്ത ആശങ്ക പലരെയും ബാധിക്കാം. ഇതിന് കാരണമാകുന്ന പല ഘടകങ്ങളുമുണ്ട്. ശരീരത്തില്‍ എത്ര ജലാംശം ഉണ്ട് എന്നതനുസരിച്ചിരിക്കും ഇത്. എന്നാല്‍ മറ്റുചിലരില്‍ ഇത് പാരമ്ബര്യമായ ഘടകങ്ങള്‍ കാരണമാണ്. ചിലരില്‍ കടുത്ത ആശങ്കയും അതുപോലെ ഹാംഗ് ഓവറും വരാൻ കാരണം അവരുടെ ജീനിലെ ഈ സവിശേഷതയാണ്.

പറഞ്ഞതും ചെയ്‌തതും ഓർമ്മയില്ലാത്ത അവസ്ഥ

കടുത്ത ആശങ്കയ്‌ക്ക് രണ്ട് കാരണങ്ങളാണുള്ളത്. നിലവില്‍ ആശങ്ക പ്രശ്‌നമുള്ളവർക്ക് അത് ഒന്നുകൂടി അധികമാകാൻ ഹാംഗ്‌സൈറ്റി കാരണമാകും. മറ്റ് ചിലരില്‍ മദ്യപിച്ച അവസ്ഥയില്‍ തങ്ങള്‍ പറഞ്ഞതെന്തെന്നോ ചെയ്തതെന്തെന്നോ ഓർമ്മിക്കാൻ കഴിയാതെ വരുമ്ബോള്‍ ഹാംഗ്‌സൈറ്റി വരാം. ഗവേഷകർ ഈ രണ്ട് കാര്യങ്ങളാണ് ഹാംഗ്‌സൈറ്റിക്ക് കാരണമായി കൂടുതല്‍ പറയുന്നത്. ഈ അവസ്ഥ മാറാൻ ചിലർ നിരന്തരം മദ്യപാനികളായി മാറാറുണ്ട്.

ഹാം‌ഗ്‌സൈറ്റിയെ തോല്‍പ്പിക്കാം

തുടർച്ചയായ മദ്യപാനം ഹാംഗ്‌സൈറ്റി പ്രശ‌്നങ്ങളെ ഒന്നുകൂടി മോശമാക്കുകയേ ഉള്ളൂ. ഈ പ്രശ്‌നം വരാതിരിക്കാൻ മദ്യപാനം നിയന്ത്രിക്കുക തന്നെയാണ് പ്രതിവിധി. ഒപ്പം ധാരാളം വെള്ളംകുടിക്കുകയും ലഘുവായി ഭക്ഷണം കഴിക്കുകയും ചെയ്‌ത് വിശ്രമിച്ചാല്‍ പതിയെ ഹാംഗ്‌സൈറ്റി വിട്ടുമാറും. മദ്യത്തോടൊപ്പം മറ്റ് ലഹരികള്‍ ഉപയോഗിക്കാതെയിരിക്കാനും ശ്രദ്ധിക്കണം. ഇതോടൊപ്പം യോഗ, പ്രാർത്ഥന പോലുള്ള മാർഗങ്ങളും മനസിനെ ശാന്തമാക്കും

രാജസ്ഥാന്‍കണ്ടക്ടര്‍ ഹരിയാന പോലീസുകാരിയോട് 50 രൂപ ബസ്ചാര്‍ജ്ജ് ചോദിച്ചു; ഇരു സംസ്ഥാനങ്ങളും ബസുകള്‍ക്ക് പണി കൊടുത്തു…! BREAKING NEWS VM TV

രാജസ്ഥാനില്‍ ‘ഓസില്‍’ യാത്ര ചെയ്യാനുള്ള ഹരിയാന വനിതാപോലീസുകാരിയുടെ ശ്രമം ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്‌നത്തിന് കാരണമാകുന്നു.

രാജസ്ഥാന്‍ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ആര്‍എസ്‌ആര്‍ടിസി) ബസിലെ കണ്ടക്ടറും ഹരിയാനയില്‍ നിന്നുള്ള ഒരു വനിതാ കോണ്‍സ്റ്റബിളും തമ്മില്‍ 50 രൂപ ബസ് ചാര്‍ജ്ജിനെക്കുറിച്ച്‌ നടത്തിയ ചൂടന്‍ ഉടക്കാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും വാഹനവകുപ്പുകള്‍ അവരുടെ പാതകളില്‍ കൂടി പോകുന്ന ബസുകള്‍ക്ക് വന്‍തുക പിഴയീടാക്കി.

കണ്ടക്ടറും പോലീസുകാരിയും തമ്മിലുള്ള ഹീറ്റര്‍ വാഗ്വാദത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യുവതി ബസ് ടിക്കറ്റിന് പണം നല്‍കാത്തതിനെ തുടര്‍ന്ന് കണ്ടക്ടര്‍ അവരോട് വാഹനത്തില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടു. യാത്ര ചെയ്യണമെങ്കില്‍ 50 രൂപ ബസ് ചാര്‍ജ്ജ് നല്‍കണമെന്ന് ആര്‍എസ്‌ആര്‍ടിസി ബസ് കണ്ടക്ടര്‍ യുവതിയോട് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍, മുഖം മറച്ച പോലീസ് യൂണിഫോമില്‍ യാത്ര ചെയ്യുന്ന യുവതി പണം നല്‍കാന്‍ വിസമ്മതിച്ചു.

പണം തരാന്‍ കഴിയില്ലെങ്കില്‍ ബസില്‍ നിന്ന് ഇറങ്ങണമെന്ന് കണ്ടക്ടര്‍ പറഞ്ഞതിന് ശേഷം അവള്‍ മാറാന്‍ പോലും വിസമ്മതിക്കുന്നു. ”നിങ്ങള്‍ ഹരിയാനയിലെ ധരുഹേരയിലേക്കുള്ള ബസില്‍ യാത്ര ചെയ്യുകയാണെങ്കില്‍ 50 രൂപ നല്‍കുക. നിങ്ങള്‍ യാത്ര ചെയ്യുകയാണെങ്കില്‍ തുക നല്‍കണം.” കണ്ടക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ‘എന്റെ കയ്യില്‍ നിന്നും കിട്ടുമെന്ന് ഓര്‍ക്കണ്ട’ എന്ന മറുപടിയാണ് യുവതി നല്‍കുന്നത്.

ഉടന്‍ ”നിങ്ങള്‍ എന്തുകൊണ്ട് പണം നല്‍കില്ല? നിങ്ങള്‍ക്ക് യാത്ര ചെയ്യണമെങ്കില്‍ പണം നല്‍കണം.” ഇങ്ങിനെ പറഞ്ഞിട്ട് കണ്ടക്ടര്‍ ഉടന്‍ വനിതാ പോലീസിന് ഇറങ്ങാന്‍ വേണ്ടി ബസ് നിര്‍ത്താന്‍ ഡ്രൈവറോട് സൂചന നല്‍കി വിസില്‍ മുഴക്കി. എന്നാല്‍, പോലീസ് ഉദ്യോഗസ്ഥ ബസില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ചു. ബസ് ചാര്‍ജിനെ ചൊല്ലി അവര്‍ വീണ്ടും കണ്ടക്ടറുമായി തര്‍ക്കം തുടര്‍ന്നു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് തൊട്ടുപിന്നാലെ, ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയ തിരക്കേറിയ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന 50 ലധികം ആര്‍എസ്‌ആര്‍ടിസി ബസുകള്‍ക്ക് ഹരിയാന പോലീസ് പിഴ ചുമത്തി. ഇതിന് മറുപടിയായി, രാജസ്ഥാന്‍ അധികൃതര്‍ അവരുടെ റൂട്ടുകളിലെ 26 ഹരിയാന റോഡ്വേ ബസുകള്‍ക്കും പിഴ ചുമത്തിയിരിക്കുകയാണ്.

തീപ്പൊരിയില്‍ നിന്ന് തീഗോളം: പുലര്‍ച്ചെയെത്തിയ ദുരന്തം കവര്‍ന്നത് 110 പേരുടെ ജീവൻ; എട്ട് വര്‍ഷം മുമ്ബ് കേരളത്തെ നടുക്കിയ പുറ്റിങ്ങല്‍ ദുരന്തം  VM TV NEWS

കോഴിക്കോട്: കേരളത്തെ നടുക്കിയ വെടിക്കെപകടങ്ങളിലൊന്നായിരുന്നു കൊല്ലം ജില്ലയിലെ പുറ്റിങ്ങലിലേത്. പുറ്റിങ്ങല്‍ ദേവീ ക്ഷേത്രത്തിലെ മീന ഭരണി ഉത്സവത്തിനോടനുബന്ധിച്ച്‌ നടത്തിയ വെടിക്കെട്ട് അപകടമാണ് വൻദുരന്തമായി മാറിയത്.

ആ വെടിക്കെട്ടപകടത്തിന്റെ ആഘാതത്തില്‍ നിന്ന് എട്ട് വർഷങ്ങള്‍ക്കിപ്പുറവും ആ നാട് കരകയറിയിട്ടില്ല. 2016 ഏപ്രില്‍ പത്തിന് പുലർച്ചെ മൂന്നേകാലോടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ 110 ലേറെ പേരാണ് കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.656 പേർക്കാണ് അന്ന് പരിക്കേറ്റത്. വെടിമരുന്നുകള്‍ സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് കെട്ടിടം പൊട്ടിത്തെറിക്കുകയായിരുന്നു. വെടിക്കെട്ട് നടത്തുന്നതിനിടെ കത്തിച്ച പടക്കങ്ങളിലൊന്നിന്റെ തീപ്പൊരികള്‍ കത്തിക്കാൻ വെച്ചിരുന്ന പടക്കങ്ങളിലേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു.

കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ നിന്ന് കോണ്‍ക്രീറ്റ് പാളികളും ഇരുമ്ബുകമ്ബികളും തെറിച്ചുവീണാണ് പലരും മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനൊപ്പം പലരുടെയും ശരീരങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു.

കേരളത്തില്‍ ഇതുവരെയായി 750 ലധികം അപകടങ്ങളാണ് വെടിക്കെട്ടുമായി ബന്ധപ്പെട്ടുണ്ടായതെന്ന് കണക്കുകള്‍ പറയുന്നത്. വിവിധ അപകടങ്ങളിലായി നാനൂറിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 1952ല്‍ ശബരിമലയില്‍ നടന്ന അപകടത്തില്‍ 68 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1978ല്‍ തൃശൂര്‍ പൂരത്തോടനുബന്ധിച്ച്‌ നടന്ന വെടിക്കെട്ടില്‍ കുഴിയമിട്ട് ലക്ഷ്യം തെറ്റി പതിച്ച്‌ 8 പേര്‍ കൊല്ലപ്പെട്ടു.

1984ല്‍ കണ്ടശാം കടവ് പള്ളിപ്പെരുനാളിനോടനുബന്ധിച്ചുണ്ടായ അപകടത്തില് ‍20 പേര്‍ മരിച്ചു. 1987ല്‍ തൃശൂര്‍ വേലൂരിലെ കുട്ടമ്മൂലി ക്ഷേത്രോത്സവത്തോടനുബന്ധിച്ചുണ്ടായ അപകടത്തില്‍ 20 മരണം.1988 ല്‍ തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച്‌ 10 സ്ത്രീ തൊഴിലാളികള്‍ കൊല്ലപ്പെട്ടു. 1989ല്‍ തൃശൂരിലെ കണ്ടശം കടവ് പള്ളിയില്‍ വീണ്ടും അകടമുണ്ടായി. 12 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്.

1990 ല്‍ കൊല്ലം മലനടയില്‍ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് പുരയിലുണ്ടയ അപകടത്തില്‍ 26 പേര്‍ മരിച്ചു. 1997ല്‍ ചിയ്യാരം പടക്കനിര്‍മാണശാലയിലെ പൊട്ടിത്തെറിയില്‍ 6 പേര്‍ മരിച്ചു.98ല്‍ പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 13 മരണം. 99 ല്‍ പാലക്കാട് ചമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകത്തില്‍ 8 പേര്‍ മരിച്ചു.2006 ല്‍ തൃശൂര്‍ പൂരത്തിന് തയാറാക്കിയ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന സ്ഥലത്തുണ്ടയ അപകടത്തില്‍ 7 മരണം. 2011 ല്‍ ഷൊര്‍ണൂര്‍ ത്രാങ്ങാലിയിലുണ്ടായ അപകടത്തില്‍ 13 ഉം , അത്താണി പടക്ക നിര്‍മാണ ശാലയിലുണ്ടായ അപകടത്തില്‍ 6ഉം ചെര്‍പ്പുളശേരി പന്നിയാംകുറിശിയിലുണ്ടായ അപകടത്തില്‍ 7 പേരും കൊല്ലപ്പെട്ടിരുന്നു. തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കം ശേഖരിച്ചുവെച്ച കെട്ടിടത്തിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു.

അർദ്ധരാത്രിയില്‍ കാസർകോട് വീരർകാവിലെ വെടിപ്പുരക്ക് തീപിടിച്ച്‌ അപകടത്തില്‍ 154 ലേറെ പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. രാത്രി 12 മണിയോടെയാണ് അപകടം. നൂറ്കണക്കിനാളുകള്‍ തെയ്യം കാണാൻ കൂടിനില്‍ക്കുന്നതിനിടയിലാണ് വെടിപ്പുര ഒരു പൊട്ടിത്തെറിയോടെ തീഗോളമായി മാറിയത്. നിരവധി പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്.

വിജയിയെ കാണാന്‍ വിക്രവണ്ടിയിലെത്തിയത് 6 ലക്ഷം പേര്‍; ബിജെപി സഖ്യകക്ഷികളുടെ പിന്തുണ; വിമര്‍ശനം ഇങ്ങനെ   BREAKING NEWS VM TV

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ രാഷ്ട്രീയ യുഗത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇളയദളപതി. തമിഴക രാഷ്ട്രീയം വര്‍ഷങ്ങള്‍ക്കിടെ കണ്ട ഏറ്റവും വലിയ ജനസമൂഹമാണ് വിജയിയുടെ റാലിക്കെത്തിയത്.

ഏകദേശം ആറ് ലക്ഷത്തോളം ആളുകള്‍ തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രി എംകെ സ്റ്റാലിനും, മകന്‍ ഉദയനിധി സ്റ്റാലിനും ഇതിലും വലിയൊരു രാഷ്ട്രീയ എതിരാളി ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഡിഎംകെയ്‌ക്കെതിരെയാണ് തന്റെ യുദ്ധമെന്നാണ് വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യയശാസ്ത്ര എതിരാളിയായി ബിജെപിയെയും വിജയ് പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ സഖ്യകക്ഷികളില്‍ നിന്ന് വിജയിക്ക് വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.

ആറ് ലക്ഷത്തോളം ആളുകള്‍ വന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. ശനിയാഴ്ച്ച രാത്രി മുതല്‍ തന്നെ വില്ലുപുരത്ത് എത്തിയ ആരാധകരും ചടങ്ങിലുണ്ടായിരുന്നു. നിരവധി പേര്‍ നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് തലകറങ്ങി വീണെങ്കിലും ആവേശം ഒട്ടും ചോര്‍ന്നില്ല. വിജയിയുടേത് ഗംഭീര തുടക്കമെന്നാണ് ബിജെപി ഘടകക്ഷികളായ പുതിയ തമിഴകം പാര്‍ട്ടിയും ഇന്ത്യ ജനനായക കക്ഷിയും അഭിപ്രായപ്പെട്ടത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ടിക്കറ്റില്‍ മത്സരിച്ച പാര്‍ട്ടികളാണ് ഇന്നലത്തെ പ്രഥമ സംസ്ഥാന സമ്മേളനത്തിന് ശേഷം വിജയിയെ പ്രകീര്‍ത്തിച്ച്‌ രംഗത്തെത്തിയത്. സഖ്യകക്ഷികള്‍ക്കും അധികാരം നല്‍കുമെന്ന പ്രഖ്യാപനം വഴിത്തിരിവാകുമെന്ന് തമിഴിസൈ സൗന്ദര്‍രാജന്‍ പ്രതികരിച്ചു.

അതേസമയം വിജയിയുടെ പ്രസംഗത്തില്‍ എല്ലാവരും തൃപ്തരല്ല. സ്ഥിരം പറയുന്ന കാര്യങ്ങള്‍ എല്ലാം ചേര്‍ത്ത് പറഞ്ഞതുപോലെയാണ് വിജയിയുടെ പ്രസംഗം. ജാതി ഇല്ലാതാക്കല്‍, ഹിന്ദി വിരുദ്ധം, സ്ത്രീ ശാക്തീകരണം, എന്നിവയെല്ലാം ചേര്‍ത്തുള്ള പ്രസംഗം മാത്രമാണിത്. കുറച്ചുകൂടി വൈവിധ്യമാര്‍ന്ന പ്രതികരണമാണ് പ്രതീക്ഷിച്ചതെന്നും വില്ലുപുരം സ്വദേശിയായ 23കാരന്‍ പ്രഭു പറഞ്ഞു. ആരാധകരില്‍ ഒരു വിഭാഗവും നിരാശപ്പെട്ടിട്ടുണ്ട്.

സംസ്ഥാന സമ്മേളനത്തിലേക്ക് വരുന്നതിനിടെ മരിച്ചവര്‍ക്ക് വേണ്ടി മൗനമാചരിക്കാനോ പ്രാര്‍ത്ഥിക്കാനോ വിജയ് തയ്യാറായില്ലെന്ന് ആരാധകര്‍ പറഞ്ഞു. കൊടിയെ കുറിച്ചും പാര്‍ട്ടിയുടെ പേരിനെ കുറിച്ചും വിശദീകരിക്കുന്നത് വിജയ് വേദിയില്‍ നിന്ന് പോയതിന് ശേഷമാണ് സംഭവിച്ചത്. ഇതിനോടകം നിരവധി ആരാധകര്‍ ഇവിടെ നിന്ന് മടങ്ങി പോയിരുന്നു. നന്ദി പ്രമേയത്തിനും ഇവര്‍ കാത്തുനിന്നില്ല.

അതേസമയം വിജയിയുടെ ഡിഎംകെ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഫാസിസത്തെ കുറിച്ചുള്ള വിജയിയുടെ പരാമര്‍ശം അറിവില്ലായ്മയില്‍ നിന്നാണെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ഡിഎംകെ വിജയിയുടെ വിമര്‍ശനങ്ങളെ തള്ളിയിരിക്കുകയാണ്. വിജയ് നയം വ്യക്തമാക്കാനാവാതെ ഡിഎംകെയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്ന് പാര്‍ട്ടി വക്താവ് ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു. നടന്‍ പ്രകാശ് രാജ് പക്ഷേ വിജയിക്ക് പിന്തുണയുമായി എത്തി.

നിസാരക്കാരിയല്ല! നിറവയറില്‍ കോകില ;42 വയസില്‍ അച്ഛനാകുമെന്ന് ബാല ; കോകില ഇനി കരയരുത്; മുൻഭാര്യമാരെ ഞെട്ടിച്ച്‌ ബാല! VM TV NEWS CHANNEL

നടന്‍ ബാല നാലാം തവണയും വിവാഹിതനായതോടെ വാർത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടൻ ബാല. മാമന്റെ മകള്‍ കോകിലയെയാണ് താരം വിവാഹം കഴിച്ചത്.

വിവാഹ ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തില്ലെന്ന് പറഞ്ഞ നടൻ ഒരു പ്രസ് മീറ്റ് വെക്കുകയും നിരവധി കാര്യങ്ങള്‍ പറയുകയും ചെയ്തു.

ബാലയെ കുറ്റം പറയാൻ ആകില്ല എന്നും ഓവർ അറ്റെൻഷൻ കിട്ടാൻ വേണ്ടി അദ്ദേഹം പോലും അറിയാതെ ചെയ്തു പോകുന്നതാണ് ഈ അവസ്ഥ എന്നുമാണ് ആരാധകർ പറയുന്നത്. NPD എന്നാണ് ഈ അവസ്ഥക്ക് പറയുന്ന പേര്. ഇതിനെ അമിത സ്വാർത്ഥത വൈകല്യം എന്നും ഇതിനെ പേര് ചൊല്ലി വിളിക്കാം.

അതേസമയം അധികം വൈകാതെ ഞങ്ങള്‍ക്ക് ഒരു കുഞ്ഞു ജനിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല 2018 ല്‍ ഡയറി മാത്രമല്ല, തനിക്ക് വേണ്ടി കോകില ഒരു ചിത്രം വരച്ചിരുന്നെന്നും കേരളം ഞെട്ടുന്നൊരു ഫോട്ടോഗ്രാഫ് തന്റെ കയ്യില്‍ ഉണ്ടെന്നും നടൻ വെളിപ്പെടുത്തി.

എന്നാല്‍ അതിനടിയില്‍ വന്ന കമന്റാണ് ശ്രദ്ധേയം. ഇനിയെങ്കിലും കുടുംബ ജീവിതം സോഷ്യല്‍ മീഡിയയില്‍ കൊണ്ട് വന്നിടാതെ ബാല…ഇപ്പൊ കിട്ടിയ ജീവിതമെങ്കിലും ഇനിയെങ്കിലും നന്നായി ജീവിക്കാൻ ശ്രമിക്കൂ. നിങ്ങള്‍ക്ക് വേണ്ടി കാത്തിരുന്ന നിങ്ങളെ മാത്രം സ്നേഹിച്ച കോകില മാത്രം ആയിരിക്കണം ഇനി ബാലയുടെ ജീവിതം.

എങ്കില്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ട ആരോഗ്യവും പഴയ ആ ഓജ്ജസ്സും ഒക്കെ നിങ്ങളിലേക്ക് തന്നെ തിരിച്ച്‌ വരും. ഇനിയും പഴയ കാര്യങ്ങള് പറഞ്ഞ് വീഡിയോ ചെയ്യാനോ കോമാളിത്തരം കാണിക്കാനോ നില്‍ക്കരുത്.ആർക്കും ഒരു ബുദ്ധിമുട്ടും ആയി മാറരുത് സ്വയം.ശരീരത്തിന് മാത്രം അല്ല മനസ്സിനും ചില അവസരങ്ങളില്‍ ചികിത്സ ആവശ്യമാണ്.എന്നും സന്തോഷം ആയി ഇരിക്കാൻ കഴിയട്ടെ. എന്നാണ് ഒരളുടെ കമന്റ്.

“Dear Actor Bala ഞാൻ പറയണ്ട എന്ന് കരുതിയെങ്കിലും പറയുന്നു. ഒരു സഹോദരി പറയുന്നതായി വിചാരിച്ചാല്‍ മതി. പ്രീയ ബാല താങ്കള്‍ക്ക് ഞാനാണ് എല്ലാം എന്ന ഒരു പ്രശ്നം ഉണ്ട്. അതായത് അമിത സ്വാർത്ഥത വൈകല്യം. അത് കൂടുമ്ബോള്‍ നാം സ്വയം മറക്കുന്നു. മറ്റുള്ളവർ ഒന്നുമല്ല എന്ന ചിന്ത അവനവനെ ഭരിക്കുന്നു. അത് മാറാനായി ബാല തന്നെ വിചാരിക്കണം. നല്ല കൗണ്‍സിലിംഗിലൂടെ അത് മാറ്റിയെടുക്കാൻ കഴിയും. നല്ല ബന്ധങ്ങളായിരുന്നു ബാലയ്ക്ക് ലഭിച്ചത്. അമൃത സുരേഷ് നല്ല കുട്ടി ആയിരുന്നു. അവള്‍ നിങ്ങള്‍ക്കൊപ്പം ഒരു പൂമ്ബാറ്റയായി പറന്നു നടക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്. ആ മനസ് ബാലയ്ക്ക് കാണാൻ കഴിഞ്ഞില്ല. ബാലയുടെ കുറ്റം അല്ല. അത് ആ രോഗലക്ഷണമാണ്. “

“രണ്ടാമത്തെ എലിസബത്തും നല്ല കുട്ടി ആയിരുന്നു. അവളും താങ്കളെ വിട്ടു പോയി. കാരണം താങ്കളുടെ അമിത സ്വാർത്ഥത വൈകല്യം ആണ്. അത് ബാല വിചാരിച്ചാല്‍ മാറ്റാൻ കഴിയും. നമ്മുടെ നാട്ടില്‍ ധാരാളം കഴിവുള്ള കൗണ്‍സിലേഴ്സ് ഉണ്ട്. പൂർണ്ണമായും മാറും. ഒന്നാമത് ബാലയുടെ മനസില്‍ ഉറപ്പിച്ചു വച്ചിരിക്കുന്ന ചില ചിന്തകളുണ്ട് അത് മാറ്റി എടുക്കുക. 250 കോടി ഉണ്ട് അത് കൊടുക്കാനാണ് ഒരു ഭാര്യ, എന്ന ചിന്ത പൂർണ്ണമായും മനസില്‍ നിന്നും മാറ്റുക.

പണമല്ല കുടുംബജീവിതം. എത്ര പണമുണ്ടായാലും അവസാനം അത് ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കില്‍ ഒരു പ്രയോജനവുമില്ല. ഇപ്പോള്‍ കോകില. നിങ്ങളെ വിശ്വസിച്ചു വന്നു. കോകില ഇനി കരയരുത്. പണമല്ല സ്നേഹവും കരുതലും ആണ് വേണ്ടത്. അത് നിങ്ങള്‍ കൊടുത്താലെ അവർക്ക് ലഭിക്കൂ. ആശംസകള്‍. സ്വന്തം ന്യൂനത സ്വയം തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തിയാല്‍ ജീവിതം സന്തോഷമായിരിക്കും.” എന്നാണ് മറ്റൊരാളുടെ കമന്റ്.

അഭിനയ സിംഹമേ നമിച്ചു..; മോഷണത്തിനായി വീട്ടില്‍ കയറി കള്ളൻ; പിന്നാലെ നിലവിളിച്ച്‌ കിടപ്പിലായ വയോധികൻ; ഓടിക്കൂടിയ നാട്ടുകാര്‍ കണ്ടത് മറ്റൊരു കാഴ്ച VM TV BREAKING NEWS

പന്തല്ലൂർ: പല മോഷണ സംഭവങ്ങളും നമ്മള്‍ കേട്ടിട്ടുണ്ട്. ചില മോഷണങ്ങള്‍ നമ്മളെ ചിരിപ്പിക്കുന്ന തരത്തിലുള്ള തായിരിക്കും.

അങ്ങനെ ഒരു മോഷണമാണ് പന്തല്ലൂരില്‍ നടന്നിരിക്കുന്നത്. മോഷണത്തിനായി വീട്ടില്‍ കയറിയ കള്ളൻ നാട്ടുകാർ എത്തിയപ്പോള്‍ ഗൃഹനാഥനായ വയോധികനെ സഹായിക്കും മട്ടില്‍ അഭിനയിച്ച്‌ ഓടിരക്ഷപ്പെട്ടു.

കൊളപ്പള്ളിയിലെ പാടശാല ഭാഗത്ത് സ്വാമി മുത്തു (86), ഭാര്യ ലക്ഷ്മി എന്നിവർ താമസിക്കുന്ന വീട്ടിലാണ് രാത്രി കള്ളൻ തക്കം നോക്കി കയറിയത്. മുൻ വശത്തുള്ള വാതില്‍ പൊളിച്ച്‌ അകത്ത് കയറിയാണ് മോഷണം നടത്താൻ ശ്രമിച്ചത്. പെട്ടെന്ന് ഇത് കണ്ട വയോധികൻ നിലവിളിച്ച്‌ ബഹളം വച്ചതോടെ നാട്ടുകാർ ഓടി വീട്ടിലെത്തി.

നാട്ടുകാരെ കണ്ടതും കള്ളൻ ഫുള്‍ അഭിനയം. കമലഹാസനെ കടത്തിവെട്ടിയുള്ള അഭിനയമെന്ന് ചിലർ പറയുന്നു. നിലത്തു വീണ് കിടക്കുന്ന വയോധികനെ രക്ഷപ്പെടുത്തുന്നതായി അഭിനയിച്ച ശേഷം ഇയാള്‍ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

ശേഷം പിന്നീടാണ് കാര്യങ്ങള്‍ അറിയുന്നത്. ബഹളം വച്ച വയോധികനെ കള്ളന്‍ തന്നെയാണ് കട്ടിലില്‍ നിന്നു വലിച്ച്‌ നിലത്തിട്ടത്. ശേഷം നാട്ടുകാർ എത്തിയതോടെ കള്ളന്റെ മട്ടുമാറി നിലത്തു വീണ വയോധികനെ മടിയില്‍ വച്ച്‌ ശുശ്രൂഷിക്കുന്നതായി ഫുള്‍ അഭിനയം. പിന്നാലെ കഴുത്തിനും ദേഹത്തും പരുക്കേറ്റ സ്വാമി മുത്തു പന്തല്ലൂർ താലൂക്കാശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്.

നിരവധി മോഷണ കേസുകളില്‍ പ്രതിയായ ചന്ദ്രൻ (55) ആണ് വീട്ടില്‍ കയറിയതെന്ന് ഒടുവില്‍ പോലീസ് കണ്ടെത്തി. പ്രതിക്കായി അന്വേഷണം ഉർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

ദിലീപിന്റെ പിറന്നാള്‍..; വേദന കടിച്ചുപിടിച്ച്‌ മഞ്ജു; ദിലീപിന്റെ ചങ്കുതകര്‍ന്നു; ഞാൻ സ്‌നേഹിക്കുന്നു; പരസ്യമായി അത് സംഭവിച്ചു BREAKING NEWS VM TV

ദിലീപിന്റെ ജന്മദിനത്തിന് പിന്നാലെ മഞ്ജു വാര്യർ പങ്കുവെച്ച പുതിയ ചിത്രം വൈറലാകുന്നു. സമാധാനമുള്ള മനസ്സും, ആരോഗ്യമുള്ള ശരീരവും, ഞാന്‍ എന്നെ സ്വയം വിശ്വസിക്കുന്നു, സ്‌നേഹിക്കുന്നു എന്നാണ് ഒരു ഫോട്ടോ പങ്കുവെച്ചിട്ടുകൊണ്ട് നടി കുറിച്ചത്.

സത്യത്തില്‍ 16 വർഷത്തെ ദാമ്ബത്യ ജീവിതത്തില്‍ നിന്നും പിരിഞ്ഞതിന് പിന്നാലെ ഒന്നുമില്ലാത്ത ഇടത്ത് നിന്നും ഇന്ന് കാണുന്ന വളർച്ച ഒറ്റയ്ക്ക് കെട്ടിപ്പടുത്ത നടിയാണ് മഞ്ജു വാര്യർ.

ഇപ്പോഴിതാ നടിയുടെ രഹസ്യങ്ങളെല്ലാം വെളിപ്പെടുത്തുന്നതാണ് സമൂഹ മാധ്യമത്തില്‍ മഞ്ജു പങ്കുവെച്ച ഫോട്ടോയിലൂടെ. കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന്റെ ജന്മദിനം. പിന്നാലെ കാവ്യയും മീനാക്ഷിയും സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ചിത്രങ്ങളും.

എന്നാല്‍ സാധാരണ എല്ലാവരുടെയും പിറന്നാള്‍ ആഘോഷിക്കുന്ന ആ ദിവസം ഓർത്തുവെക്കുന്ന ആളാണ് മഞ്ജു. എന്നാല്‍ തന്റെ ജീവിതത്തില്‍ മറ്റുചിലരുടെ വിശേഷ ദിവസങ്ങള്‍ നടി കണ്ടില്ലെന്ന് നടിക്കുകയും മറക്കുകയും ചെയ്യുകയാണ്.

അതിനാല്‍ തന്നെയാണ് ദിലീപിന്റെ പിറന്നാളിന് പിന്നാലെ മഞ്ജു പുതിയ പോസ്റ്റുമായി എത്തിയത്. ആരോഗ്യമുള്ള ശരീരവും, സമാധാനമുള്ള മനസ്സും കാരണം താനിപ്പോള്‍ സന്തോഷവതിയാണ് എന്ന് കാണിക്കുന്നതായിരുന്നു താരത്തിന്റെ പോസ്റ്റ്. ഒരു മിറര്‍ സെല്‍ഫിയ്‌ക്കൊപ്പമാണ് മഞ്ജു പങ്കുവെച്ചത്.

ബ്ലാക്ക് ആന്റ് ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ജിമ്മില്‍ നിന്ന് എടുത്ത ഒരു മിറര്‍ സെല്‍ഫിയാണ് പോസ്റ്റ്. കീശയില്‍ കൈയ്യിട്ടു തൊപ്പി കൊണ്ട് കണ്ണ് മറച്ചിരിയ്ക്കുകയാണ് താരം. എന്നാല്‍ സാധാരണ ചിരിക്കുന്ന മുഖത്തോടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്ന മഞ്ജുവിന്റെ ഈ ഫോട്ടോയില്‍ അല്പം ഗൗരവ ഭാവമാണ്.

ഓട്ടോ വിളിച്ചിട്ട് കിട്ടിയില്ല, ആ തൊഴിലുറപ്പ് തൊഴിലാളികള്‍ മരണത്തിലേക്ക് ഒന്നിച്ച്‌ നടന്നു VM TV BREAKING NEWS

പയ്യന്നൂർ: ‘അധികം ദൂരമുണ്ടെങ്കില്‍ എല്ലാദിവസവും ഓട്ടോ വിളിച്ചു പോകുന്നവരാണ്. സ്ഥിരമായി വിളിക്കുന്ന ഓട്ടോറിക്ഷകളൊന്നും കിട്ടിയില്ല.

അതുകൊണ്ട് നടന്നുപോകാൻ തീരുമാനിച്ചു’- രാമന്തളി കുരിശുമുക്കില്‍ ഗുഡ്സ് വാഹനമിടിച്ചു മരിച്ച സഹപ്രവർത്തകരെക്കുറിച്ചു പറയുമ്ബോള്‍ തൊഴിലുറപ്പു തൊഴിലാളികള്‍ വിങ്ങിപ്പൊട്ടി.

ആകെ 24 തൊഴിലുറപ്പ് തൊഴിലാളികള്‍ രാമന്തളി കല്ലേറ്റുംകടവിലെ അഞ്ചാം വാർഡില്‍പ്പെട്ട സ്ഥലത്തുണ്ട്. അവരില്‍ 20 പേരാണ് തിങ്കളാഴ്ച പണിക്ക് എത്തിയത്. ആദ്യം ഓണപ്പറമ്ബില്‍ പോയി പഞ്ചായത്ത് നിർദേശിച്ച പ്രകാരം ഫോട്ടോ എടുക്കണമായിരുന്നു. ഓണപ്പറമ്ബില്‍നിന്ന് ഇവർ പിരിഞ്ഞു. അപകടത്തില്‍പ്പെട്ട ശോഭയും യശോദയും ശ്രീലേഖയും അവിടെനിന്ന് ഓട്ടോ കിട്ടാത്തതിനാല്‍ കല്ലേറ്റുംകടവിലേക്ക് നടന്നുവരികയായിരുന്നു. അരക്കിലോമീറ്ററോളം കഴിഞ്ഞാണ് അപകടം.

മൂവരും പോയത് ബാക്കിയായ പണി തീർക്കാൻ. മറ്റു തൊഴിലാളികള്‍ വേറെ വഴിക്കുപോയപ്പോള്‍ ഇവർ മൂവരും തീർക്കാനുള്ള സ്ഥലത്തെ പണിക്കായി വരികയായിരുന്നു. കുരിശുമുക്ക് കവല കടന്നയുടൻ ടോപ്പ് റോഡില്‍നിന്ന് എം സാൻഡും കയറ്റിവന്ന ചെറു ചരക്കുവാഹനം (ലൈറ്റ് ഗുഡ്സ് വെഹിക്കിള്‍) ഇവരുടെ പിറകില്‍ ഇടിക്കുകയായിരുന്നു. കവലയിലെ കയറ്റമിറങ്ങി വന്ന വാഹനം വളഞ്ഞുവരും വഴി നിയന്ത്രണം വിട്ട് റോഡിന്റെ വലതുഭാഗം ചേർന്ന് നടക്കുന്ന മൂവരെയും പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു.

വാഹനം ഇടിച്ചയുടൻ ശോഭ വാഹനത്തിനും റോഡരികിലുള്ള ചെറിയ മാവിനും ഇടയില്‍ കുടുങ്ങി. തല നിലത്ത് കടയിലേക്കുള്ള പടവില്‍ ഇടിച്ചു. തലതകർന്ന് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ വാഹനം നീക്കി. പരിക്കേറ്റ മറ്റ് രണ്ടുപേരെയടക്കം ആസ്പത്രിയിലെത്തിച്ചു.

അപകടം വരുത്തിയ വാഹനത്തിന്റെ ഡ്രൈവർക്ക് കാര്യമായ പരിക്കൊന്നും പറ്റിയില്ല. വാഹനത്തിന്റെ ചില്ലുകള്‍ മുഴുവൻ പോറിയ നിലയിലായിരുന്നു. വാഹനത്തിലുണ്ടായിരുന്ന കരിങ്കല്‍പ്പൊടി മുഴുവൻ റോഡരികില്‍ മറിഞ്ഞു.

വർഷങ്ങളായി തൊഴിലുറപ്പ് ജോലിക്കു പോകുന്ന മൂവരും ഒരേ നാട്ടുകാരുമാണ്. യശോദ 2010 മുതല്‍ തൊഴിലുറപ്പിലുണ്ട്. ശോഭയുടെ മകൻ പോലീസ് ട്രെയിനിങ്ങിലാണ്. മകന് വല്ലപ്പോഴുമേ അവധി കിട്ടൂ. മകൻ വരുന്നതിനാല്‍ ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് അവർ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. മൂന്ന് തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളുടെ മരണം രാമന്തളി പഞ്ചായത്തിനെയാകെ ദുഃഖത്തിലാക്കി. 600-ഓളം തൊഴിലുറപ്പു തൊഴിലാളികളാണ് പഞ്ചായത്തിലുള്ളത്. ദുഃഖവാർത്തയറിഞ്ഞ് എല്ലാവരും പണിനിർത്തി മടങ്ങി. രാമന്തളി കല്ലേറ്റുംകടവിലാണ് മൂന്നുപേരും. മൂവരുടെയും വീടുകള്‍ അടുത്തടുത്താണ്. അപകടവാർത്തയറിഞ്ഞ് നാടാകെ ദുഃഖത്തിലാണ്.

പയ്യന്നൂർ: നാടിന്റെ പ്രിയപ്പെട്ടവർക്ക് രാമന്തളി ചൊവ്വാഴ്ച വിട നല്കും. നാടിനെ നടുക്കിയ അപകടത്തില്‍ പെട്ടവരെ രാമന്തളി ഒരിക്കല്‍ക്കൂടി കാണും. കല്ലേറ്റുംകടവ് വായനശാലാപരിസരത്ത് ചൊവ്വാഴ്ച രാവിലെ 9 മുതല്‍ മൂന്നുപേരുടെയും മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് സംസ്കാരം 10-ന് രാമന്തളി സമുദായ ശ്മശാനത്തിലാണ്.

തൊഴിലുറപ്പിലും നാടിന്റെ എല്ലാ കാര്യങ്ങളിലും ഒരുമിച്ചുണ്ടായിരുന്ന മൂവരും ഒന്നിച്ച്‌ യാത്രയാകും. പരേതരോടുള്ള ആദരസൂചകമായി തിങ്കളാഴ്ച രാമന്തളി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ പണിമുടക്കിയിരുന്നു. ചൊവ്വാഴ്ച രണ്ടുവരെ രാമന്തളിയില്‍ ഹർത്താല്‍ നടത്തും.

പയ്യന്നൂർ: ‘അധികം ദൂരമുണ്ടെങ്കില്‍ എല്ലാദിവസവും ഓട്ടോ വിളിച്ചു പോകുന്നവരാണ്. സ്ഥിരമായി വിളിക്കുന്ന ഓട്ടോറിക്ഷകളൊന്നും കിട്ടിയില്ല.

അതുകൊണ്ട് നടന്നുപോകാൻ തീരുമാനിച്ചു’- രാമന്തളി കുരിശുമുക്കില്‍ ഗുഡ്സ് വാഹനമിടിച്ചു മരിച്ച സഹപ്രവർത്തകരെക്കുറിച്ചു പറയുമ്ബോള്‍ തൊഴിലുറപ്പു തൊഴിലാളികള്‍ വിങ്ങിപ്പൊട്ടി.

ആകെ 24 തൊഴിലുറപ്പ് തൊഴിലാളികള്‍ രാമന്തളി കല്ലേറ്റുംകടവിലെ അഞ്ചാം വാർഡില്‍പ്പെട്ട സ്ഥലത്തുണ്ട്. അവരില്‍ 20 പേരാണ് തിങ്കളാഴ്ച പണിക്ക് എത്തിയത്. ആദ്യം ഓണപ്പറമ്ബില്‍ പോയി പഞ്ചായത്ത് നിർദേശിച്ച പ്രകാരം ഫോട്ടോ എടുക്കണമായിരുന്നു. ഓണപ്പറമ്ബില്‍നിന്ന് ഇവർ പിരിഞ്ഞു. അപകടത്തില്‍പ്പെട്ട ശോഭയും യശോദയും ശ്രീലേഖയും അവിടെനിന്ന് ഓട്ടോ കിട്ടാത്തതിനാല്‍ കല്ലേറ്റുംകടവിലേക്ക് നടന്നുവരികയായിരുന്നു. അരക്കിലോമീറ്ററോളം കഴിഞ്ഞാണ് അപകടം.

മൂവരും പോയത് ബാക്കിയായ പണി തീർക്കാൻ. മറ്റു തൊഴിലാളികള്‍ വേറെ വഴിക്കുപോയപ്പോള്‍ ഇവർ മൂവരും തീർക്കാനുള്ള സ്ഥലത്തെ പണിക്കായി വരികയായിരുന്നു. കുരിശുമുക്ക് കവല കടന്നയുടൻ ടോപ്പ് റോഡില്‍നിന്ന് എം സാൻഡും കയറ്റിവന്ന ചെറു ചരക്കുവാഹനം (ലൈറ്റ് ഗുഡ്സ് വെഹിക്കിള്‍) ഇവരുടെ പിറകില്‍ ഇടിക്കുകയായിരുന്നു. കവലയിലെ കയറ്റമിറങ്ങി വന്ന വാഹനം വളഞ്ഞുവരും വഴി നിയന്ത്രണം വിട്ട് റോഡിന്റെ വലതുഭാഗം ചേർന്ന് നടക്കുന്ന മൂവരെയും പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു.

വാഹനം ഇടിച്ചയുടൻ ശോഭ വാഹനത്തിനും റോഡരികിലുള്ള ചെറിയ മാവിനും ഇടയില്‍ കുടുങ്ങി. തല നിലത്ത് കടയിലേക്കുള്ള പടവില്‍ ഇടിച്ചു. തലതകർന്ന് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ വാഹനം നീക്കി. പരിക്കേറ്റ മറ്റ് രണ്ടുപേരെയടക്കം ആസ്പത്രിയിലെത്തിച്ചു.

അപകടം വരുത്തിയ വാഹനത്തിന്റെ ഡ്രൈവർക്ക് കാര്യമായ പരിക്കൊന്നും പറ്റിയില്ല. വാഹനത്തിന്റെ ചില്ലുകള്‍ മുഴുവൻ പോറിയ നിലയിലായിരുന്നു. വാഹനത്തിലുണ്ടായിരുന്ന കരിങ്കല്‍പ്പൊടി മുഴുവൻ റോഡരികില്‍ മറിഞ്ഞു.

വർഷങ്ങളായി തൊഴിലുറപ്പ് തൊഴിലാളികള്‍

വർഷങ്ങളായി തൊഴിലുറപ്പ് ജോലിക്കു പോകുന്ന മൂവരും ഒരേ നാട്ടുകാരുമാണ്. യശോദ 2010 മുതല്‍ തൊഴിലുറപ്പിലുണ്ട്. ശോഭയുടെ മകൻ പോലീസ് ട്രെയിനിങ്ങിലാണ്. മകന് വല്ലപ്പോഴുമേ അവധി കിട്ടൂ. മകൻ വരുന്നതിനാല്‍ ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് അവർ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. മൂന്ന് തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളുടെ മരണം രാമന്തളി പഞ്ചായത്തിനെയാകെ ദുഃഖത്തിലാക്കി. 600-ഓളം തൊഴിലുറപ്പു തൊഴിലാളികളാണ് പഞ്ചായത്തിലുള്ളത്. ദുഃഖവാർത്തയറിഞ്ഞ് എല്ലാവരും പണിനിർത്തി മടങ്ങി. രാമന്തളി കല്ലേറ്റുംകടവിലാണ് മൂന്നുപേരും. മൂവരുടെയും വീടുകള്‍ അടുത്തടുത്താണ്. അപകടവാർത്തയറിഞ്ഞ് നാടാകെ ദുഃഖത്തിലാണ്.

ഇന്ന് പൊതുദർശനം; ഒന്നിച്ച്‌ അന്ത്യയാത്ര

പയ്യന്നൂർ: നാടിന്റെ പ്രിയപ്പെട്ടവർക്ക് രാമന്തളി ചൊവ്വാഴ്ച വിട നല്കും. നാടിനെ നടുക്കിയ അപകടത്തില്‍ പെട്ടവരെ രാമന്തളി ഒരിക്കല്‍ക്കൂടി കാണും. കല്ലേറ്റുംകടവ് വായനശാലാപരിസരത്ത് ചൊവ്വാഴ്ച രാവിലെ 9 മുതല്‍ മൂന്നുപേരുടെയും മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് സംസ്കാരം 10-ന് രാമന്തളി സമുദായ ശ്മശാനത്തിലാണ്.

തൊഴിലുറപ്പിലും നാടിന്റെ എല്ലാ കാര്യങ്ങളിലും ഒരുമിച്ചുണ്ടായിരുന്ന മൂവരും ഒന്നിച്ച്‌ യാത്രയാകും. പരേതരോടുള്ള ആദരസൂചകമായി തിങ്കളാഴ്ച രാമന്തളി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ പണിമുടക്കിയിരുന്നു. ചൊവ്വാഴ്ച രണ്ടുവരെ രാമന്തളിയില്‍ ഹർത്താല്‍ നടത്തും.