Kanpur: Lineman Falls from Pole After Sudden Electricity Surge While Making Repairs, Dies; Disturbing Video Surfaces VM TV NEWS CHANNEL

A heart-wrenching video that has gone viral depicts a tragic incident that occurred in the Rajpur area of Kanpur Dehat district. The footage shows a lineman climbing a utility pole to repair a power line.

Unfortunately, he fell from the pole after a sudden surge of electricity. The exact date of the incident remains unconfirmed, but the video has sparked widespread concern and sorrow among viewers. The lineman’s untimely death serves as a grim reminder of the dangers faced by workers in the electrical maintenance sector. Authorities are investigating the circumstances surrounding the incident to determine if safety protocols were followed.

Lineman Falls from Pole After Sudden Electricity Surge While Making Repairs, Dies

Rajasthan: The bride was repeatedly refusing for the Suhaagraat, then the groom got a big shock as soon as the truth came out VM TV NEWS

In fact, looteri dulhan Supriya alias Rohini, a resident of Maharashtra, extorted Rs 3 lakh from the victim in lieu of a fake marriage.

Later when the marriage came closer, the marriage was postponed by making an excuse of mother’s illness. Investigation revealed that the looteri dulhan is already married and has a child too. The police have registered a case against Supriya alias Rohini, Babulal, Salim Khan, Neha, Santosh and many others and started investigation.

The bride kept refusing the groom for the Suhagraat

According to the police, the victim was deliberately trapped after making a complete plan. First, his fake marriage was arranged in a temple in Udaipur. Later, Supriya alias Rohini was called back to Akola Maharashtra after a few days on the pretext of her mother’s illness. The bride kept refusing her groom for the Suhagraat and went back to her village after two days. After that she did not return. The groom investigated and then the whole matter came to light. The bride has threatened the groom that if he troubles her too much or pressurizes her to come, then the bride will trap the groom in human trafficking.

Robbery brides in Rajasthan make them victims

Let us tell you that news of robber brides keeps coming from Rajasthan every day. Even after this, people get trapped in their trap in the desire to get married. They get married without getting complete information about them and within a week she runs away with their money and jewelry. This gang of looteri dulhan targets those people who are not getting married due to some reason or the other and who have become too old.

ജനിച്ചത് പാകിസ്താനില്‍; തലശേരിയിലെ റഷീദ ബാനു ഇനി ഭാരതീയൻ; ഇന്ത്യൻ പൗരത്വ രേഖകള്‍ കൈമാറി കണ്ണൂര്‍ കളക്ടര്‍ VM TV NEWS CHANNEL

ഒന്നര പതിറ്റാണ്ടിലേറെ നീണ്ട പോരാട്ടം അവസാനിച്ചു, 52-കാരി റഷീദ ബാനുവിന് ഇനി തല ഉയർത്തി പറയാം ഭാരതീയനാണെന്ന്.

പാകിസ്താനിലെ കറാച്ചിയില്‍ ജനിച്ച്‌ തലശേരി കതിരൂരില്‍ താമസിക്കുന്ന റഷീദ ബാനുവിന് ആഭ്യന്തമന്ത്രാലയം സാക്ഷ്യപ്പെടുത്തിയ പൗരത്വ രേഖ ജില്ലാ കളക്ടർ കൈമാറി.

കണ്ണൂരിലെ കതിരൂർ സ്വദേശിയായ കെവി ഹസൻ- ഫാത്തിമ ദമ്ബതികളുടെ മകളായ റഷീദ ജനിച്ചതും വളർന്നതുമൊക്കെ കറാച്ചിയിലായിരുന്നു. ഇന്ത്യ-പാക് വിഭജനത്തിന് മുൻപ് ഹസൻ ജോലിക്ക് വേണ്ടിയാണ് പാകിസ്താനിലെത്തിയത്. ഇതിനിടെ പിതൃസഹോദരി പുത്രൻ മഹ്റൂഫുമായി റഷീദയുടെ വിവാഹവും കഴിഞ്ഞു. ഇദ്ദേഹവും പാക് പൗരനായിരുന്നു. 2009-ല്‍ ഭർത്താവിനും ആറ് മക്കള്‍ക്കുമൊപ്പം റഷീദ ബാനു തലശേരിയിലെത്തി. തുടർന്ന് ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചെങ്കിലും നടപടികള്‍ നീണ്ടു. ‌ഇതിനിടയില്‍ ഭർത്താവ് പാകിസ്താനിലേക്ക് മടങ്ങി.

പൗരത്വം ലഭിക്കാത്തതിനാല്‍ തന്നെ രാജ്യത്ത് സഞ്ചരിക്കണമെങ്കില്‍ പൊലീസിന്റെ സാക്ഷ്യപത്രം വേണമായിരുന്നു. റഷീദയും മക്കളും സർക്കാർ ഓഫീസുകള്‍ കയറിയിറങ്ങി ബുദ്ധിമുട്ടി. മക്കളായ അഫ്ഷാൻ, സാദിയ, മുഹമ്മദ് കാസിം എന്നിവർക്ക് 2018-ല്‍ പൗരത്വം ലഭിച്ചു. സുമൈറ, മറിയം എന്നിവർക്ക് 90 ദിവസത്തിനകം പൗരത്വം നല്‍കണമെന്ന് ഇക്കഴിഞ്ഞ ജൂലൈയില്‍ ഹൈക്കോടതി വിധിച്ചു. മകൻ ഇസ്മായിലിനും പൗരത്വ നിയമപ്രകാരം പൗരത്വം ഉടൻ തന്നെ ലഭിക്കും. നീണ്ട 16 വർഷങ്ങള്‍ക്ക് ശേഷമാണ് റഷീദയ്‌ക്ക് പൗരത്വം ലഭിച്ചിരിക്കുന്നത്. 2018 ഏപ്രില്‍ 24 എന്ന തീയതിയിലണ് പൗരത്വരേഖ ലഭിച്ചത്.

ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തതും പൗരത്വത്തിനായി നല്‍കിയ രേഖകളെ കുറിച്ച്‌ വിവരങ്ങളില്ലാത്തതുമായിരുന്നു റഷീദയ്‌ക്ക് തടസം സൃഷ്ടിച്ചത്. ‍‍‌റഷീദയുടെ ഉമ്മ ഫാത്തിമ ഏറെ കാലമായി കിടപ്പിലാണ്. ആഴ്ചയില്‍ മൂന്നി ദിവസമാണ് ഡയാലിസിസ് ചെയ്യുന്നത്. ഇനി ഉമ്മയുടെ ചികിത്സയ്‌ക്ക് സഹായം ലഭിക്കുമെന്നും പേരക്കുട്ടിയെ ചികിത്സയ്‌ക്കായി വിദേശത്ത് കൊണ്ടുപോകാനുമൊക്കെ സാധിക്കുമെന്ന ആശ്വാസത്തിലും സന്തോഷത്തിലുമാണ് റഷീദ ബാനു. തല നിവർത്തി നടക്കാമെന്ന ആശ്വാസത്തിലാണ് ഈ 52-കാരി.

‘ഇവള്‍ എന്റെ ഭാര്യയാണ്, കെട്ടിപ്പിടിക്ക്’; സീമയുമായുള്ള ഇന്റിമേറ്റ് സീനില്‍ അഭിനയിക്കാന്‍ മടിച്ച്‌ മമ്മൂട്ടി, ഐ.വി.ശശി ഇങ്ങനെ പറയും ! VM TV NEWS CHANNEL

മമ്മൂട്ടിയുടെ നായികയായി ഏറ്റവും കൂടുതല്‍ തവണ അഭിനയിച്ച നടിമാരില്‍ ഒരാളാണ് സീമ. ഐ.വി.ശശി ചിത്രങ്ങളിലാണ് മമ്മൂട്ടിയും സീമയും നായികാനായകന്‍മാരായി കൂടുതല്‍ അഭിനയിച്ചിരിക്കുന്നത്.

സീമയുടെ ജീവിതപങ്കാളി കൂടിയാണ് ഐ.വി.ശശി. തനിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ മമ്മൂട്ടിക്ക് വലിയ ബുദ്ധിമുട്ടായിരുന്നുവെന്ന് സീമ പറയുന്നു. ഭാര്യയെ പേടിച്ചാകും മമ്മൂക്ക ഇന്റിമേറ്റ് രംഗങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നതെന്നും സീമ പറയുന്നു. മഴവില്‍ മനോരമയിലെ പഴയൊരു പരിപാടിയിലാണ് സീമ രസകരമായ അനുഭവം തുറന്നുപറഞ്ഞത്.

‘മമ്മൂക്കയോട് എന്നെ കെട്ടിപ്പിടിക്കാന്‍ ശശിയേട്ടന്‍ (ഐ.വി.ശശി) പറയും. പക്ഷേ മമ്മൂക്കയ്ക്ക് മടിയാണ്. ‘എടാ, ഇത് എന്റെ ഭാര്യയാണ്. കെട്ടിപിടിക്ക്’ എന്ന് ശശിയേട്ടന്‍ പറയും. ജയേട്ടന്‍ (നടന്‍ ജയന്‍) പക്ഷേ കെട്ടിപിടിക്കും. കാരണം അദ്ദേഹത്തിനു ഭാര്യയില്ലല്ലോ, മമ്മൂക്കയ്ക്ക് ഭാര്യയുണ്ട്. മമ്മൂക്കയ്ക്ക് സുലുവിനെ (ഭാര്യ സുല്‍ഫത്ത്) പേടിയാണ്. ജയേട്ടന് ഭാര്യയില്ലല്ലോ, അതുകൊണ്ട് അങ്ങോര് കെട്ടിപ്പിടിക്കും,’ സീമ പറഞ്ഞു.

അടിയൊഴുക്കുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, ആവനാഴി, അതിരാത്രം, അടിമകള്‍ ഉടമകള്‍ എന്നിവയാണ് ഐ.വി.ശശി സംവിധാനം ചെയ്ത മമ്മൂട്ടി-സീമ കോംബിനേഷനിലെ പ്രധാന സിനിമകള്‍. ഇവയെല്ലാം അക്കാലത്ത് ഏറെ ചര്‍ച്ചയായ സിനിമകളാണ്.

ലജ്ജയില്ല? പാമ്ബ് പശുവിനെ ആവര്‍ത്തിച്ച്‌ കൊത്തുമ്ബോള്‍ മനുഷ്യൻ റീല്‍ ഉണ്ടാക്കുന്നു; രോഷാകുലരായ നെറ്റിസണ്‍മാര്‍ VM TV NEWS

സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലാകാന്‍ വേണ്ടി എന്തും ചെയ്യുന്ന ചിലയാളുകള്‍ ഉണ്ട്. എന്നാല്‍ ക്രൂരതയ്ക്കും ഒരു അതിരില്ലേ?

അതും മണ്ടാപ്രാണികളോട്? മൃഗസ്നേഹികളും ഗോസംരക്ഷകരും ധാരാളമുള്ള ഈ രാജ്യത്ത് ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ലേ?

ഒരു പാമ്ബ് പശുവിനെ കൊത്തുമ്ബോള്‍ പാമ്ബിനെ ഓടിച്ചു വിടാനോ പശുവിനെ പാമ്ബുകടിയില്‍നിന്ന് സംരക്ഷിക്കാനോ തയാറാകാതെ കാമറയില്‍ അത് ഷൂട്ട് ചെയ്യുകയാണ് ഇവിടെ യൂട്യൂബര്‍. പലപ്രാവശ്യം പാമ്ബു കൊത്തുമ്ബോഴും, കയറില്‍ കെട്ടിയിട്ട പശുവിന് ഒന്നും ചെയ്യാനാകുന്നില്ല. ദുരിതത്തിലായ മൃഗത്തെ സഹായിക്കാൻ ഒന്നും ചെയ്യാതെ ഇൻസ്റ്റാഗ്രാം റീലിനായി അത് നന്നായി ഷൂട്ട് ചെയ്യാനുള്ള തത്രപ്പടിലാണ് അയാള്‍.

“rokeykomupanchal_1107” എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വൈറല്‍ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പശുവിനെ ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് കെട്ടിയിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അതിനടുത്തായി ഒരു മൂർഖൻ പാമ്ബ് . അപകടത്തെക്കുറിച്ച്‌ അറിയാതെ പശു അടുത്തേക്ക് നീങ്ങി പാമ്ബിനെ മണം പിടിക്കുന്നു. പെട്ടെന്ന്, മൂർഖൻ പശുവിന്റെ മുഖത്ത് കടിച്ചു- ഒരിക്കലല്ല, മൂന്ന് തവണ. ആക്രമണത്തില്‍ പശു ഭയന്ന് വേദനയെടുത്ത് ചാടുന്നുണ്ട്. ഈ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. രോഷാകുലരായ നെറ്റിസണ്‍സ് ഈ സാഹചര്യത്തില്‍ അവിശ്വാസവും രോഷവും പ്രകടിപ്പിച്ചു

മല്ലിക സുകുമാരന്റെ പിറന്നാളും തീരാ വേദനയില്‍ തന്നേ.. പൃഥ്വിയുടെ പുത്തൻ വീട്ടില്‍ സംഭവിച്ചത്? കണ്ണുനിറഞ്ഞ് നടി! സുകുമാരൻ പൊതിയില്‍ക്കൊടുത്ത ജീവിതം VM TV NEWS CHANNELS

മലയാളികളുടെ ഇഷ്ടതാരം മല്ലിക സുകുമാരൻ. നടിയുടെ എഴുപതാം പിറന്നാള്‍ മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാം ചേർന്ന് ആഘോഷമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെച്ച്‌ മകൻ പൃഥ്വിരാജ് എത്തിയിരുന്നു.

ഇത്തവണ പിറന്നാളിന് എങ്ങും പോകരുതെന്നും പിറന്നാള്‍ ഗംഭീരമാക്കണമെന്നും മല്ലികയോട് മക്കള്‍ പറഞ്ഞിരുന്നു. മാത്രമല്ല ദുബായ് ട്രിപ്പ് വരെ കാൻസല്‍ ചെയ്ത് പൃഥ്വിരാജ് വരെ കൊച്ചിയില്‍ എത്തി.

അത് പ്രകാരം കുടുംബസമേതം നല്ലൊരു പിറന്നാളാണ് മല്ലികയ്ക്ക് ലഭിച്ചത്. പിന്നാലെ അമ്മയുടെ സപ്തതി ആഘോഷമാക്കിയതിന്റെ ചിത്രങ്ങള്‍ പൃഥ്വിരാജ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

അതേസമയം മല്ലികയ്ക്ക് പൃഥ്വിരാജിന്റെ പിറന്നാള്‍ ആശംസ പോസ്റ്റ് ഇങ്ങനെയായിരുന്നു. “കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് ജന്മദിനാശംസകള്‍, എന്നേക്കും 16 വയസ് ആയിരിക്കട്ടെ അമ്മ” എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

എന്നാല്‍ ഇത്ര സന്തോഷത്തിനിടയിലും ഈ ദിനം സുകുമാരന്റെ ഓർമകളില്‍ വേദനിക്കുകയാണ് മല്ലിക. കാരണം വർഷങ്ങള്‍ക്ക് മുൻപ് മല്ലികയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചതും ഒരു പിറന്നാള്‍ ദിനത്തിലായിരുന്നു.

പ്രണയവിവാഹവും പിന്നാലെയുണ്ടായ പരാജയവും മല്ലികയുടെ ജീവിതം ഇടക്ക് വച്ച്‌ തളർത്തി കളഞ്ഞെങ്കിലും സുകുമാരനാണ് മല്ലികയെ ജീവിതത്തിലേക്ക് കൈപിടിച്ചുയത്തിയത്.

അവളുടെ രാവുകള്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച്‌ സുകുമാരനും മല്ലികയും അടുത്തത്. പിന്നാലെ മല്ലികയുടെ പിറന്നാള്‍ ദിനത്തില്‍ സുകുമാരൻ ഒരു സമ്മാനം കൊടുത്തു.

എന്നാല്‍ ആ സമ്മാനം വാങ്ങുമ്ബോള്‍ മല്ലികക്ക് അറിയില്ലായിരുന്നു, ആ പൊതിയില്‍ വച്ച്‌ നല്‍കിയത് നഷ്ടപ്പെട്ടുപോയ ഒരു ജീവിതമായിരുന്നു എന്ന്. ഒരു ചെയിനും താലിയും ആയിരുന്നു പൊതിക്കുള്ളില്‍. പിന്നാലെയായിരുന്നു വീട്ടുകാരുടെ സമ്മതപ്രകാരം ഇരുവരുടെയും ലളിതമായ വിവാഹം നടന്നത്. ഇന്നും ആ ഓർമകളില്‍ തേങ്ങുകയാണ് മല്ലിക.

‘നീയങ്ങനെ മറച്ചുവെച്ചാലും ഞാൻ കാണാതെപോകുമോ’-മുത്തപ്പന്റെ ചോദ്യം; കണ്ണീരണിഞ്ഞ് നവദേവ്, വൈറലായി വീഡിയോ VM TV NEWS LIVE

കരിവെള്ളൂർ: സമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ് മുത്തപ്പന്റെ ചിത്രം വരച്ച കുഞ്ഞു ചിത്രകാരനും മുത്തപ്പൻ വെള്ളാട്ടവും തമ്മിലുള്ള വീഡിയോ രംഗം.

പുത്തൂർ നാറോത്തും ചാല്‍ മുണ്ട്യ ക്ഷേത്രത്തിനു സമീപത്തെ കീനേരി നളിനിയുടെ വീട്ടിലെ മുത്തപ്പൻ വെള്ളാട്ട സമയത്തെ ഭക്തിനിർഭരമായ രംഗങ്ങളാണ് വൈറലായത്. തൊട്ടടുത്ത വീട്ടിലെ രണ്ടാം ക്ലാസുകാരൻ നവദേവ് അമ്മൂമ്മ ഓമനയോടൊപ്പം മുത്തപ്പനെ കാണാനെത്തിയിരുന്നു. അടുത്തവീട്ടില്‍ മുത്തപ്പൻ വെള്ളാട്ടമുണ്ടെന്നറിഞ്ഞപ്പോള്‍ നവദേവ് മുത്തപ്പന്റെ ചിത്രം ക്രയോണ്‍കൊണ്ട് വരച്ചിരുന്നു.

വെള്ളാട്ടം കാണാനായി പോകുമ്ബോള്‍ ചിത്രം നവദേവ് ഒപ്പം കൊണ്ടുപോയി. വെള്ളാട്ടം കണ്ടുകൊണ്ടിരിക്കുമ്ബോള്‍ വരച്ച മുത്തപ്പനും കാണുന്ന മുത്തപ്പനും ഒരേപോലെയാണോ എന്നറിയാൻ നവദേവ് ഇടയ്ക്കിടെ ചിത്രം എടുത്ത് നോക്കുന്നത് മുത്തപ്പൻ വെള്ളാട്ടത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. വെള്ളച്ചാലിലെ സനീഷ് പണിക്കരായിരുന്നു കോലധാരി.

‘നീ അങ്ങനെ മറച്ചുവെച്ചാലും ഞാൻ കാണാതെ പോകുമോ’ എന്ന് മൊഴിചൊല്ലി കുഞ്ഞിനെ മാറോടണച്ചപ്പോള്‍ നവദേവിനൊപ്പം കണ്ടുനിന്നവരും കണ്ണീരണിഞ്ഞു. ഇത്രയും മൂല്യമുള്ളതിന് പകരമൊന്നും തരാൻ എന്റെകൈയിലില്ലെന്ന് മൊഴിചൊല്ലി കൂടുതല്‍ നന്നായി വരക്കാൻ തൊഴുത് വരവില്‍നിന്ന് നിറം വാങ്ങാൻ പണം നല്‍കി മുത്തപ്പൻ നവദേവിനെ അനുഗ്രഹിച്ചു.

പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ പി.വി. വിലാസിന്റെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജിലെ ഒ. ഷൈമയുടെയും മകനാണ് നവദേവ്.

നെടുമ്ബാശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിന്‍റെ സ്യൂട്ട് റൂമില്‍ രണ്ടുപേര്‍; പറവൂരുകാരനെയും പാലക്കാടുകാരിയെയും എംഡിഎംഎയും കഞ്ചാവുമായി പൊക്കി

കൊച്ചി: നെടുമ്ബാശ്ശേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സ്യൂട്ട് റൂമില്‍ നിന്നും ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു.

പറവൂർ കുന്നുകര സ്വദേശി ഷാരൂഖ് സലിം (27 ), മണ്ണാർക്കാട് കള്ളമല സ്വദേശി ഡോണ പോള്‍ (25) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 4.962 ഗ്രാം എംഡിഎംഎയും 2.484 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു.

എറണാകുളം എക്‌സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡിലെ എക്‌സൈസ് ഇൻസ്പെക്‌ടർ കെ.പി.പ്രമോദും സംഘവും നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസർ ജിനേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) പി.എസ്.ബസന്ത് കുമാർ, മനോജ്.കെ.എ, സിവില്‍ എക്‌സൈസ് ഓഫീസർ എം.ടി.ശ്രീജിത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫീസർ എം.ലത എന്നിവരുമുണ്ടായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം വാളയാർ ടോള്‍ പ്ലാസയില്‍ വാഹന പരിശോധനയ്ക്കിടെ 7.1 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന വെസ്റ്റ് ബംഗാള്‍ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. മുർഷിദാബാദ് ജില്ലക്കാരനായ സുജൻ മണ്ഡല്‍ (24 വയസ്സ്) ആണ് കഞ്ചാവുമായി അറസ്റ്റിലായത്. പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റിനോഷ്.ആർ, വാളയാർ ടാസ്ക് ഫോഴ്സ് ഡ്യൂട്ടിയിലുള്ള ഒറ്റപ്പാലം റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) എൻ.പ്രേമാനന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പൊക്കിയത്.

വീഡിയോയില്‍ പൊട്ടിക്കരഞ്ഞ് ദിയ കൃഷ്ണ ; നേരിടുന്ന ദുരനുഭവങ്ങള്‍ എണ്ണമിട്ടു നിരത്തി ; ഇനിയെങ്കിലും നിങ്ങള്‍ ഇത് കേള്‍ക്കണം VM TV NEWS

വിവാഹവും ഹണിമൂണ്‍ ആഘോഷവും മറ്റുമായി ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇത്രയും കാലമായിട്ടും കണ്ണുനിറഞ്ഞോ, കരഞ്ഞോ ദിയക്ക് പ്രേക്ഷകരുടെ മുന്നില്‍ വരേണ്ട ഒരാവശ്യം വന്നിട്ടില്ല.

പക്ഷേ ഇപ്പോഴിത പ്രേക്ഷകരുടെ മുന്നില്‍ കണ്ണ് നിറഞ്ഞ ഒരു വീഡിയോവായി എത്തിയിരിക്കുകയാണ്.

ഒരു ബിസിനസുമായി ജീവിതം മുന്നോട്ട് പോയിരിക്കുകയായിരുന്നു ദിയ. തിരുവനന്തപുരം നഗരത്തില്‍ ഫാൻസി ആഭരണങ്ങളുടെ കച്ചവടമാണ് ഓസി എന്ന് വിളിക്കുന്ന ദിയ കൃഷ്ണയ്ക്ക്. ഓണ്‍ലൈൻ സെയില്‍സ് ആണ് ഈ ബിസിനസിന്റെ പ്രധാന പ്ലാറ്റ്ഫോം. വീട്ടുകാർ ആരും സഹായിക്കാതെ, സ്വന്തം നിലയ്ക്കാണ് ഈ ബിസിനസ് കൊണ്ടുപോയത്.

അടുത്തിടെ ദിയ പ്രൊഫഷനലായും വ്യക്തിപരമായും നേരിട്ട വെല്ലുവിളികളാണ് ഈ പൊട്ടിത്തെറിയുടെ പിന്നിലെ കാരണം. ദിയ കൃഷ്ണയുടെ ബ്രാൻഡിന്റെ ഒരുല്‍പ്പന്നം വാങ്ങിയ ഒരാള്‍ അത് കേടുപാടുകള്‍ നിറഞ്ഞതായിരുന്നു എന്ന നിലയില്‍ യൂട്യൂബില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഒരു ചർച്ച നടന്നിരുന്നു. അത് ഫെയിക് ആണെന്ന് ദിയ വീണ്ടും വീണ്ടും ആണയിട്ടു പറയുന്നു. അതിനു ശേഷം താൻ നേരിടുന്ന വ്യക്തിപരമായ അധിക്ഷേപത്തെക്കുറിച്ചാണ് പറഞ്ഞത്.

ദിയയും അശ്വിനും കൂടിയുള്ള ഒരു ഫോട്ടോയില്‍ കൃത്രിമം വരുത്തി ഒരാള്‍ പോസ്റ്റ് ചെയ്തിരുന്നു. ശരീരത്തെ അധിക്ഷേപിക്കാനും വിധം അശ്ലീലം കലർത്തിയാണ് പറയുന്നത്. പിതാവ് കൃഷ്ണകുമാറിനോടുള്ള അമർഷം പോലും പലരും തന്റെ നേർക്ക് തീർക്കാറുണ്ട്. തന്നെയും വീട്ടുകാരെയും ഇഷ്ടപ്പെടണം എന്നല്ല, മറ്റൊരാളുടെ കുടുംബത്തിന് നേരെ അവഹേളനം നടത്തുന്നവർ വീണ്ടുവിചാരത്തോടെ വേണം ഇതിനു മുതിരാൻ എന്ന് മാന്യമായ ഭാഷയില്‍ ദിയ കൃഷ്ണ പറയുന്നുണ്ട് .

കഞ്ചാവുവേട്ടകളില്‍ സ്ഥിരസാന്നിധ്യം, രഹസ്യപരാതി അന്വേഷിച്ച്‌ മടങ്ങവെ മരണം; ഉള്ളുലഞ്ഞ് സഹപ്രവര്‍ത്തകര്‍ VM TV NEWS

തിരുവനന്തപുരം: വനിത സിവില്‍ എക്സൈസ് ഓഫീസർ ഷാനിദയുടെ വേർപാടില്‍ ഉള്ളുലഞ്ഞ് സഹപ്രവർത്തകർ.വാഹനാപകടത്തില്‍ പരിക്കേറ്റ്ചികിത്സയിലിരിക്കെയായിരുന്നു ഷാനിദയുടെ മരണം.

എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫീസിലെ കർമ്മനിരതയായിരുന്നു ഷാനിദ. തങ്ങള്‍ക്ക് ലഭിച്ച ഒരു പരാതി അന്വേഷിക്കാനുള്ള യാത്രയ്ക്കിടെ ആണ് അപകടം എന്നതും സഹപ്രവർത്തകരുടെ വേദന വർധിപ്പിക്കുന്നു. വഞ്ചിയൂർ, മെഡിക്കല്‍ കോളേജ് ഭാഗങ്ങളില്‍നിന്നുള്ള രഹസ്യ പരാതികള്‍ അന്വേഷിക്കാനായി പോകുമ്ബോഴായിരുന്നു അപകടം.

ഞായറാഴ്ച രാത്രി 11-ഓടെ പാറ്റൂർ-ജനറല്‍ ആശുപത്രി റോഡില്‍ വെച്ചാണ് ഷാനിദ അപകടത്തില്‍പ്പെട്ടത്. ഷാനിദ ഓടിച്ചിരുന്ന സ്കൂട്ടർ റോഡിലെ ഡിവൈഡറില്‍ ഇടിച്ച്‌ മറുഭാഗത്തേക്കു തെറിച്ചുവീണപ്പോള്‍ എതിരേ വന്ന കാറിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നസീർ ആണ് ഭർത്താവ്. മുഹമ്മദ് ഫഗദ്, ഫൈഗ ഫാത്തിമ എന്നിവർ മക്കളാണ്.

നഗരത്തില്‍ എക്സൈസ് നടത്തിയ കഞ്ചാവ് വേട്ടകളിലും സംസ്ഥാനാന്തര റെയ്ഡുകളിലും ഷാനിദ ഉള്‍പ്പെട്ടിരുന്നു. സ്ത്രീകളില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ ക്രോഡീകരിച്ച്‌ ഞായറാഴ്ചകളില്‍ പരിശോധനയ്ക്ക് പോകാറാണ് പതിവ്. ഇത്തരത്തില്‍ ഒരു പരാതിയില്‍ സ്ത്രീയുടെ മൊഴിയെടുത്ത് മടങ്ങവെയായിരുന്നു അപകടം.