NEWS
“സൗജന്യ ബസ് യാത്ര സ്ത്രീകള്‍ക്ക് തന്നെ വേണ്ട” ; കര്‍ണാടകയില്‍ കൊട്ടിഘോഷിച്ച “ശക്തി പദ്ധതി” പുനരാലോചിക്കുമെന്ന് കോണ്‍ഗ്രസ്

ബെംഗളൂരു: നിരവധി സ്ത്രീകള്‍ ടിക്കറ്റിനായി പണം നല്‍കാൻ താല്‍പ്പര്യപ്പെടുന്ന സാഹചര്യത്തില്‍ ശക്തി പദ്ധതിയെക്കുറിച്ച് സർക്കാർ പുനരാലോചന നടത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ.
പല സ്ത്രീകളും സോഷ്യല്‍ മീഡിയയിലൂടെയും ഇമെയിലുകളിലൂടെയും തങ്ങളുടെ ടിക്കറ്റിനായി പണം നല്‍കണമെന്ന് ഞങ്ങളോട് പറയാറുണ്ട്. ഞങ്ങള്‍ ഇത് ചർച്ച ചെയ്യും,’
കെഎസ്‌ആർടിസിയുടെ പുതിയ ഐരാവത് ക്ലബ് ക്ലാസ് 2.0 ബസുകള്‍ ഫ്‌ഉത്‌ഘാടനം ചെയ്യുന്ന വേളയില്‍ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ തന്നെ പണം കൊടുക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നാണ് ഡി കെ ശിവകുമാർ പറയുന്നതെങ്കിലും കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് ഇതിനു കാരണം എന്നാണ് കരുതപ്പെടുന്നത്. സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന ശക്തി പദ്ധതി നടപ്പിലാക്കിയതിനു ശേഷം വലിയ സാമ്ബത്തിക ബാധ്യതയാണ് കർണാടക റോഡ് ട്രാൻസ്പോർട്ടിന് വന്നിരിക്കുന്നത്.
കഴിഞ്ഞ മാസം ആറ് സ്റ്റാഫ് യൂണിയനുകളെ പ്രതിനിധീകരിക്കുന്ന കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിലെ ട്രേഡ് യൂണിയനുകളുടെ സംയുക്ത ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം നല്‍കിയിരുന്നു. കർണാടക ആർ ടി സി ക്ക് നല്‍കാനുള്ള സാമ്ബത്തിക കുടിശിക എത്രയും പെട്ടെന്ന് തന്നു തീർക്കണം എന്നാവശ്യപ്പെട്ടായിരിന്നു നിവേദനം.
2023-24 ലെ ശക്തി സ്‌കീം റീഇംബേഴ്‌സ്‌മെൻ്റായി 1,180 കോടി രൂപയും 2024 ഏപ്രില്‍, മെയ് മാസങ്ങളില്‍ 166 കോടി രൂപയും ആർടിസികള്‍ക്ക് സർക്കാർ നല്‍കാനുണ്ടെന്നും ജോയിൻ്റ് ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിലാണ് ശക്തി സ്കീം സ്ത്രീകള്‍ തന്നെ ആഗ്രഹിക്കുന്നില്ല എന്ന പരാമർശവുമായി ഡി കെ ശിവകുമാർ വന്നിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
8 ലക്ഷത്തോളം കാറുകളാണ് കെട്ടിക്കിടക്കുന്നത്! 79000 കോടിയുടെ മൊതല്‍ എന്ന് വിറ്റുതീരുമോ എന്തോ.. VM TV NEWS LIVE

ഏതൊരു ഉല്‍പ്പന്നമാണെങ്കിലും അത് നിശ്ചിത അളവില്‍ മാസായി ഉത്പാദിപ്പിച്ചാല്‍ ചെലവ് വളരെ കുറയ്ക്കാന്‍ സാധിക്കും.
കാറുകളുടെ കാര്യത്തിലും ഇത് പ്രാവര്‍ത്തികമാണ്. അതുകൊണ്ട് വണ്ടിക്കമ്ബനികള്‍ ഒരു നിശ്ചിത അളവില്‍ എല്ലാ മാസവും കാറുകള്‍ നിര്‍മിക്കുന്നു. ഒരു കാറിന്റെ വില്‍പ്പനയെ കുറിച്ച് കമ്ബനികള്‍ക്ക് അറിവുണ്ടായിരിക്കുമെങ്കിലും വാഹന നിര്‍മാതാക്കള്‍ ഓരോ മാസത്തിലും നിശ്ചിത അളവില്‍ വാഹനങ്ങള്‍ നിര്‍മിച്ച് ബാക്കി സ്‌റ്റോക്കില്‍ സൂക്ഷിക്കും. ഉയര്‍ന്ന വില്‍പ്പന വരുമെന്ന് കാര്‍ നിര്‍മ്മാണ കമ്ബനികള്‍ മനസ്സിലാക്കിയാല്‍ ആ കാറുകള്‍ ഉടന്‍ ഡീലര്‍ഷിപ്പുകളിലേക്ക് അയയ്ക്കാനും സൗകര്യപ്രദമായിരിക്കും. ഇത്തരത്തില്‍ വാഹനങ്ങള്‍ നിര്‍മിച്ച് സ്റ്റോക്ക് സൂക്ഷിക്കുന്ന പതിവ് നിരവധി വാഹന നിര്‍മാതാക്കള്‍ക്കുണ്ട്.
കൃത്യമായ പ്ലാനുകള്‍ മനസ്സില്‍ കണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ അടുത്തകാലത്തായി ബ്രാന്‍ഡുകളുടെ പ്രതീക്ഷകള്‍ തെറ്റിച്ച് യാര്‍ഡുകളില്‍ കെട്ടിക്കിടക്കുന്ന കാറുകളുടെ എണ്ണം കൂടി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പ്രതീക്ഷിച്ച വില്‍പ്പന ലഭിക്കാത്തതാണ് ഇതിനുള്ള കാരണം. കണക്കുകള്‍ പ്രകാരം കഴിഞ്ഞ മെയ് മുതല്‍ ഡീലര്‍ഷിപ്പുകളിലെ സ്റ്റോക്കുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എക്കാലത്തെയും ഉയര്‍ന്ന കണക്കുകളാണ് ഇത്.
നിലവില്‍ 7,90,000 വാഹനങ്ങള്‍ വില്‍ക്കാതെ കെട്ടിക്കിടക്കുന്നതായാണ് വിവരം. വില്‍പന കുറഞ്ഞിട്ടും നിരവധി വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചതാണ് ഇതിന് പ്രധാന കാരണമെന്നാണ് സൂചന. ദീപാവലിക്ക് ഉപഭോക്താക്കള്‍ ഷോറൂമിലേക്ക് ഒഴുകുമെന്ന പ്രതീക്ഷയിലാണ് നിരവധി ഡീലര്‍ഷിപ്പുകള്‍ തങ്ങളുടെ സ്റ്റോക്ക് വര്‍ധിപ്പിച്ചത്. മികച്ച വില്‍പ്പനയുള്ള കാറുകളാണ് ഇത്തരത്തില്‍ സ്റ്റോക്കില്‍ സൂക്ഷിക്കുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് കൊണ്ട് വില്‍പ്പന മന്ദഗതിയിലാണ് നടക്കുന്നത്.
ഈ ദീപാവലിക്ക് വാഹന വില്‍പ്പന വര്‍ധിപ്പിക്കാന്‍ വാഹന നിര്‍മാതാക്കള്‍ വിവിധ ഡിസ്‌കൗണ്ട് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമോ ഡീലര്‍ഷിപ്പുകളുടെ ഭാഗത്ത് നിന്ന് വിവിധ കിഴിവുകളും നല്‍കുന്നു. അതുകൊണ്ട് ഒക്‌ടോബറില്‍ കാര്‍ വില്‍പ്പന ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ കെട്ടിക്കിടക്കുന്ന സ്‌റ്റോക്ക് ഒരു പരിധിവരെ കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.
ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇത് വരുമാന മാര്‍ഗമായ കൃഷിയെ ബാധിക്കുന്നു. കൃഷിയില്‍ നിന്ന് പ്രതീക്ഷിച്ച ലാഭം ലഭിക്കാത്തത് വാഹന വില്‍പ്പനയെ ബാധിക്കും. എന്നിരുന്നാലും ഇപ്പോള്‍ കാലാവസ്ഥ മെച്ചപ്പെട്ട് വരുന്നതിനാല്‍ ഈ പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കാര്‍ വാങ്ങാന്‍ ആകര്‍ഷകമായ ഫിനാന്‍സിംഗ് സ്‌കീമുകളും വണ്ടിക്കമ്ബനികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
കൂടാതെ നിരവധി വാഹനങ്ങള്‍ക്ക് മികച്ച ഡിമാന്‍ഡും അനുഭവപ്പെടുന്നുണ്ട്. മാരുതി സുസുക്കി സ്വിഫ്റ്റ്, ഫ്രോങ്ക്‌സ്, ടാറ്റ കര്‍വ്, ഹ്യുണ്ടായി ക്രെറ്റ, അല്‍കാസര്‍, മഹീന്ദ്ര XUV 3XO, ഥാര്‍ റോക്സ് എന്നീ കാറുകള്‍ക്ക് നല്ല ആവശ്യക്കാരുണ്ട്. ഈ കാറുകള്‍ക്കെല്ലാം മികച്ച ഡിമാന്‍ഡ് ഉള്ളതിനാല്‍ വില്‍പ്പന കൂടും. ഈ കാറുകള്‍ക്ക് മികച്ച വില്‍പ്പനയുള്ളതിനാല്‍ സ്‌റ്റോക്ക് ഇല്ലാത്ത സാഹചര്യം വരെയുണ്ട്. ഇവയുടെ കാത്തിരിപ്പ് കാലയളവും റോക്കറ്റ് പോലെ കുതിക്കുന്നു.
നിര്‍മ്മാതാക്കള്‍ നിര്‍മ്മാണ ചെലവ് കുറയ്ക്കുന്നതിനായി വലിയ അളവില്‍ വാഹനങ്ങള്‍ നിര്‍മിച്ച് സ്റ്റോക്കില്‍ സൂക്ഷിക്കുന്നത് അവര്‍ക്ക് വലിയ ഭാരമായി മാറുന്നുവെന്നാണ് തോന്നുന്നത്. 79000 കോടി രൂപയുടെ മുതലാണ് ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ കുറയ്ക്കാനാകും. ഉത്സവ സീസണ്‍ വില്‍പ്പനയില്‍ പ്രതീക്ഷകള്‍ നിറവേറ്റാന്‍ സാധിച്ചില്ലെങ്കില്‍ വരും മാസങ്ങളിലും കാറുകള്‍ക്ക് വലിയ ഓഫറുകള്‍ പ്രതീക്ഷിക്കാം. അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഞങ്ങള്‍ നിങ്ങളെ അറിയിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകള്‍ തത്സമയം നിങ്ങളുടെ വിരല്‍ത്തുമ്ബില്‍ ലഭ്യമാക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഞങ്ങള്‍ വാർത്തകള്‍ വായനക്കാരുമായി തല്‍ക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകള്‍, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകള്‍, വീഡിയോകള്‍ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനല്‍ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാല്‍ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ; അന്തിമചിത്രം തെളിഞ്ഞു

തൃശൂര്‍: സംസ്ഥാനത്ത നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിക്കുന്ന എല്‍ഡിഎഫ് സ്വതന്ത്രന്‍ ഡോ. പി സരിന് സ്റ്റെതസ്‌കോപ്പും ചേലക്കരയില്‍ പിവി അന്‍വറിന്റെ പാര്‍ട്ടിയായ ഡിഎംകെ സ്ഥാനാര്‍ഥി എന്‍കെ സുധീറിന് ഓട്ടോയും തെരഞ്ഞെടുപ്പ് ചിഹ്നം.
ചേലക്കരയില്‍ ആറ് പേരും പാലക്കാട് പത്തുപേരും വയനാട്ടില്‍ പതിനാറുപേരുമാണ് മത്സരരംഗത്തുള്ളത്.
പി സരിന്‍ ഓട്ടോ ചിഹ്നമായിരുന്നു ആവശ്യപ്പെട്ടതെങ്കിലും മറ്റ് രണ്ട് സ്വതന്ത്രര്‍ കൂടി ഓട്ടോ ചിഹ്നമായ ആവശ്യപ്പെട്ടതോടെ നറുക്കെടുപ്പില്‍ ചിഹ്നം സ്വതന്ത്ര സ്ഥാനാര്‍ഥിയായ സെല്‍വന് ലഭിച്ചു.മറ്റൊരു സ്വതന്ത്രനായ ഷമീനും ഓട്ടോ ചിഹ്നം ആവശ്യപ്പെട്ടിരുന്നു. സരിന്‍ രണ്ടാമത് സ്റ്റെതസ്‌കോപ്പും മൂന്നാമത് ടോര്‍ച്ച് ചിഹ്നവുമായിരുന്നു ആവശ്യപ്പെട്ടത്.
ഡോക്ടറായ സരിനെ സ്‌റ്റെതസ്‌കോപ്പ് ചിഹ്നം പിന്തുണയ്ക്കുമെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം കോണ്‍ഗ്രസ് വിട്ട് ആദ്യമായി സിപിഎം ജില്ലാകമ്മറ്റി ഓഫീസില്‍ സരിന്‍ എത്തിയത് ഓട്ടോയില്‍ ആയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കവും ഓട്ടോയില്‍ ആയിരുന്നു. അതുകൊണ്ടാണ് സരിന്‍ ഓട്ടോ ചിഹ്നത്തിന് മുന്‍ഗണന നല്‍കിയത്.
ചേലക്കരയില്‍ ആറ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ, ഡിഎംകെ ഉള്‍പ്പടെ രണ്ട് സ്വതന്ത്രരുമാണ് ഉള്ളത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ഏഴുപേരില്‍ ഒരാള്‍ പത്രിക പിന്‍വലിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പതിനാറ് സ്ഥാനാര്‍ഥികളാണ് മത്സരംഗത്തുള്ളത്. പാലക്കാട് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച രണ്ട് പേര്‍ പിന്‍വലിച്ചതോടെ സ്ഥാനാര്‍ഥികളുടെ എണ്ണം പത്തായി.
ഭിന്നശേഷിക്കാരനെയും കുടുംബത്തെയും പുറത്താക്കി; ആലുവയില്‍ വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതര്‍ VM TV NEWS LIVE

കൊച്ചി: ആളില്ലാത്ത സമയത്ത് വീട് പൂട്ടി ബാങ്കിന്റെ ജപ്തി നടപടി. ഗൃഹനാഥന്റെ ഭിന്നശേഷിക്കാരനായ മകനെ പുറത്താക്കിയാണ് ആലുവ അര്‍ബന്‍ ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തത്.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു നടപടി.
ഭിന്നശേഷിക്കാരനായ മകന്റെ മരുന്നുള്‍പ്പെടെ പൂട്ടിയ വിടിനകത്താണെന്ന് വീട്ടുകാര്‍ പറയുന്നു. ലോണ്‍ എടുത്ത പത്ത് ലക്ഷം രൂപയില്‍ ഒന്‍പതു ലക്ഷം ഇതിനകം അടച്ചിട്ടുണ്ട്. തിരിച്ചടവിന് മൂന്നുവര്‍ഷത്തോളം ബാക്കിയുള്ളപ്പോഴാണ് ബാങ്കിന്റെ ജപ്തി നടപടിയെന്നും ഉടമ വൈദ്യമണി പറഞ്ഞു. ഭിന്നശേഷിക്കാരനായ മകനെ പുറത്താക്കി സീല്‍ ചെയ്തു പോവുകയായിരുന്നു.
2017ലാണ് പത്തുവര്‍ഷത്തെ കാലാവധിയില്‍ വായ്പയെടുത്തത്. മാസം 20000 രൂപയില്‍കുറവ് വരാതെ അടയ്ക്കാമെന്നായിരുന്നു നിബന്ധന. കോവിഡ് മഹാമാരിയുണ്ടായപ്പോള്‍ അടവ് മുടങ്ങി. പിന്നീട് ലോണ്‍ അടയ്ക്കാന്‍ പറഞ്ഞപ്പോള്‍, ബാങ്കിന്റെ ഭാഗത്തുള്ള പാകപ്പിഴകള്‍ തിരുത്തിത്തരണണെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, അനുകൂല മറുപടിയായിരുന്നില്ല ബാങ്ക് നല്‍കിയത്.
ഒരുലക്ഷത്തോളം രൂപ മാത്രമാണ് ഇനി അടയ്ക്കാന്‍ ബാക്കിയുള്ളത്. എന്നാല്‍, 13 ലക്ഷം രൂപ അടയ്ക്കണമെന്നാണ് ബാങ്കിന്റെ ആവശ്യം. മുന്നറിയിപ്പില്ലാതെയാണ് ജപ്തി നടപടി.
തൃശൂര്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണം: സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്, മറുപടി മൂന്നാഴ്ചയ്ക്കകം നല്‍കണം VM TV NEWS

കൊച്ചി: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുരേഷ് ഗോപി എംപിക്ക് ഹൈക്കോടതി നോട്ടീസ്.
മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം.
സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് എഐവൈഎഫ് നേതാവ് ബിനോയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചു. മൂന്നാഴ്ചക്കകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് നിര്‍ദേശ
വോട്ടെടുപ്പ് ദിവസം മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചു, സുഹൃത്ത് വഴി സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് പെന്‍ഷന്‍ വാഗ്ദാനം ചെയ്തു, ബാങ്ക് അക്കൗണ്ടിലേക്ക് എംപി പെന്‍ഷന്‍ തുക പെന്‍ഷനായി കൈമാറി, ശ്രീരാമ ഭഗവാന്റെ പേരില്‍ വോട്ട് ചെയ്യണമെന്ന് ബിജെപി നേതാവായ എപി അബ്ദുള്ള കുട്ടി അഭ്യര്‍ഥിച്ചു, തുടങ്ങിയവയാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍. വോട്ടറുടെ മകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി ഇത് വോട്ടര്‍ക്ക് നല്‍കിയ കൈക്കൂലിയാണെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഷൂട്ടിങിനായി വനത്തിനുള്ളിലെ നൂറുകണക്കിന് മരങ്ങള്‍ അനധികൃതമായി മുറിച്ചു; ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന യഷിന്റെ പുതിയ സിനിമ വിവാദത്തില്‍; ഷൂട്ടിനായി സെറ്റൊരുക്കിയത് ബെംഗളുരുവിലെ സംരക്ഷിതവനഭൂമിയില്‍; സാറ്റലൈറ്റ് ചിത്രങ്ങളും പുറത്ത് VM TV NEWS LIVE

കെജിഎഫ് എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യ മുഴുവന്‍ ആരാധകര്‍ ഉണ്ടാക്കിയ സൂപ്പര്‍ താരമാണ് യഷ്. റോക്ക്സ്റ്റാര്‍ യഷ് എന്ന പേര് ഇതോടുകൂടി ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തു.
താരത്തിന്റെ ഏതൊരു സിനിമയുടെ അപ്‌ഡേറ്റും ആരാധകര്‍ ഒന്നടങ്കം കേള്‍ക്കാന്‍ കാത്തിരിക്കും. മലയാളത്തിലെ പ്രമുഖ നടിയും ഡോക്യുമെന്ററി ചലച്ചിത്രസംവിധായകയുമാണ് ഗീതു മോഹന്‍ദാസ്. അവരുടെ ശരിയായ പേര് ഗായത്രി മോഹന്‍ദാസ് എന്നാണ്.
ഇപ്പോഴിതാ ഇരുതാരങ്ങള്‍ക്കും വലിയൊരു പുലിവാല് പിടിച്ചിരിക്കുകയാണ്. കന്നഡ സിനിമ ലോകത്ത് നിന്നും എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടോക്‌സിക്’. സിനിമയുടെ ചിത്രികരണത്തിനായി സംരക്ഷിതാവനഭൂമിയില്‍ നിന്നും നൂറിലേറെ മരങ്ങളാണ് മുറിച്ചുമാറ്റിയത്.
ഗീതു മോഹന്‍ദാസ് സംവിധാനത്തില്‍ ഒരുങ്ങുന്ന കന്നഡ സൂപ്പര്‍ താരം ‘യഷ്’ ചിത്രം ‘ടോക്‌സിക്’ മരംമുറി വിവാദത്തില്‍ മുങ്ങിയിരിക്കുന്നത്. ബെംഗളുരുവിലെ പീന്യയിലുള്ള എച്ച് എം ടി കോംബൗണ്ടിലെ നൂറുകണക്കിന് വരുന്ന മരങ്ങള്‍ സിനിമയുടെ ചിത്രീകരണത്തിനായി വെട്ടിമാറ്റിയതായി കണ്ടെത്തിയിരിക്കുന്നത്.
വനംവകുപ്പിന്റെ അധീനതയില്‍ വരുന്ന എച്ച്‌എംടിയിലെ സംരക്ഷിതവനഭൂമിയില്‍ നിന്നാണ് 100 ലേറെ മരങ്ങള്‍ വെട്ടിമാറ്റിയിരിക്കുന്നത്. സ്ഥലത്തെ മരങ്ങള്‍ വെട്ടി നശിപ്പിച്ചതിന്റെ തെളിവായി സാറ്റലൈറ്റ് ചിത്രങ്ങളും വനംവകുപ്പ് പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തുകയും ചെയ്തു. സിനിമാ നിര്‍മാതാക്കളോട് അടിയന്തരമായി വിശദീകരണം തേടിയതായും മന്ത്രി അറിയിച്ചു.
പക്ഷെ മരങ്ങള്‍ വെട്ടിയിട്ടില്ലെന്ന വാദവുമായി സിനിമാ നിര്‍മാണക്കമ്ബനി കെവിഎന്‍ പ്രൊഡക്ഷന്‍സ് ഒടുവില്‍ രംഗത്തെത്തുകയും ചെയ്തു. വനംവകുപ്പിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും നിര്‍മാതാവായ സുപ്രീത് പറഞ്ഞു. എച്ച്‌എംടിയെച്ചൊല്ലി രാഷ്ട്രീയപ്പോര് നടക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നടപടി.
എച്ച്‌എംടി അനധികൃതമായി തട്ടിയെടുത്ത സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കുമെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ നേരെത്തെ പറഞ്ഞിരിന്നു. പക്ഷെ എച്ച്‌എംടിയെ നവീകരിക്കാനുള്ള തന്റെ ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നായിരുന്നു കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി ഉയര്‍ത്തുന്ന ആരോപണം.
10 മിനിറ്റിനുള്ളില്‍ വീട്ടില്‍ സാധനമെത്തും, തന്ത്രം മാറ്റി മുകേഷ് അംബാനി, ഇനി പലചരക്ക് വിപണിയില്‍ പുതിയ യുദ്ധം

ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി തൻ്റെ റീട്ടെയില്‍ സാമ്രാജ്യം അടിമുടി മാറ്റാൻ ഒരുങ്ങുകയാണ്. ഇതിനായി ജനപ്രിയ ഇന്ത്യൻ ഗ്രോസറി സ്റ്റാർട്ടപ്പുകളുടെ തന്ത്രം കോപ്പിയടിക്കാൻ അംബാനിക്ക് ഒരു മടിയും ഇല്ല.
ഒന്നോ രണ്ടോ ദിവസമെടുക്കുന്ന ഹോം ഡെലിവറികളില്‍ നിന്നും മിനിറ്റുകള്‍ക്കുള്ളില്‍ ഹോം ഡെലിവറി എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് റിലയൻസ്.
ക്വിക്ക് കൊമേഴ്സ് അഥവാ ദ്രുത വാണിജ്യ സേവനങ്ങള്‍ എന്നറിയപ്പെടുന്ന ഈ ബിസിനസ് രംഗം അതിവേഗത്തിലാണ് ഇന്ത്യയില്‍ വളര്‍ച്ച കൈവരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ അംബാനിയിലെ വ്യവസായി കളം മാറ്റി ചവിട്ടുകയാണ്. സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, ബിഗ്ബാസ്ക്കറ്റ് തുടങ്ങിയവരാണ് നിലവില്‍ രാജ്യത്തെ ക്വിക്ക് കൊമേഴ്സ് മേഖല നിയന്ത്രിക്കുന്നത്. ഈ കമ്ബനികള്‍ക്കെല്ലാം വെല്ലുവിളിയുയര്‍ത്തി റിലയന്‍സ് റീട്ടെയിലും ക്വിക്ക് കൊമേഴ്സ് മേഖലയില്‍ സജീവമാകുന്നു. നവി മുംബൈയിലെയും ബെംഗളൂരുവിലെയും തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ കമ്ബനി അതിന്‍റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ജിയോമാര്‍ട്ട് വഴി ദ്രുത വാണിജ്യ സേവനം ആരംഭിച്ചുകഴിഞ്ഞു.
തുടക്കത്തില്‍, രാജ്യവ്യാപകമായി റിലയന്‍സിന്‍റെ 3,000 റീട്ടെയില്‍ സ്റ്റോററുകളില്‍ നിന്നുള്ള പലചരക്ക് സാധനങ്ങള്‍ വില്‍ക്കും. ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, സ്പീക്കറുകള്‍ തുടങ്ങിയ ചെറിയ ഇലക്‌ട്രോണിക്സുകളിലേക്കും ജിയോ മാര്‍ട്ട് സേവനം വിപുലീകരിക്കാന്‍ കമ്ബനിക്ക് പദ്ധതികളുണ്ട്. റിലയന്‍സ് ഡിജിറ്റല്‍, ട്രെന്‍ഡ്സ് ഔട്ട്ലെറ്റുകള്‍ ഉള്‍പ്പെടെയുള്ള റിലയന്‍സിന്‍റെ നിലവിലുള്ള സ്റ്റോറുകളുടെ ശൃംഖലയിലൂടെ ആയിരിക്കും ദ്രുത വാണിജ്യ സേവനങ്ങള്‍ ലഭ്യമാക്കുക. ഈ മാസം അവസാനത്തോടെ ഇന്ത്യയിലുടനീളം ദ്രുത വാണിജ്യ സേവനങ്ങള്‍ വിപുലീകരിക്കാനാണ് റിലയന്‍സ് പദ്ധതിയിടുന്നത്. മിക്ക ഓര്‍ഡറുകളും 10-15 മിനിറ്റിനുള്ളില്‍ വിതരണം ചെയ്യാനാണ് കമ്ബനി ലക്ഷ്യമിടുന്നത്, ബാക്കിയുള്ളവ 30 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കും.
സ്റ്റോറുകളെയോ വെയര്‍ഹൗസുകളെയോ ആശ്രയിക്കുന്ന മറ്റ് ക്വിക്ക് കൊമേഴ്സ് കമ്ബനികളില്‍ നിന്ന് വ്യത്യസ്തമായി, റിലയന്‍സ് അതിന്‍റെ നിലവിലുള്ള റീട്ടെയില്‍ സൗകര്യങ്ങള്‍ ഉപയോഗിക്കും. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായി ഡെലിവറി ഫീസോ പ്ലാറ്റ്ഫോം ഫീസോ ഈടാക്കില്ല. ഡെലിവറികള്‍ക്ക് അധിക ചാര്‍ജുകള്‍ ഈടാക്കുന്ന ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, ബിഗ്ബാസ്ക്കറ്റ് തുടങ്ങിയവയ്ക്ക് ഇത് തിരിച്ചടിയാണ്. കൂടാതെ ജിയോ മാര്‍ട്ട് സേവനങ്ങള്‍ ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും ലഭ്യമാക്കും. മറ്റ് ക്വിക്ക് കൊമേഴ്സ് കമ്ബനികള്‍ ഇതുവരെ പ്രവേശിക്കാത്ത പ്രദേശങ്ങളാണ് ഇത്. രാജ്യത്തെ 1,150 നഗരങ്ങളിലേക്ക് അതിവേഗ വാണിജ്യ സേവനം വ്യാപിപ്പിക്കുക എന്നതാണ് റിലയന്‍സിന്‍റെ ലക്ഷ്യം
മഞ്ഞപ്പിത്തം ബാധിച്ച് സഹോദരന്മാര്‍ അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചു; ഇരുവരുടെയും കുടുംബാംഗങ്ങള്‍ ചികിത്സയില്‍B VM TV NEWS CHANNEL

തളിപ്പറമ്ബ്: മഞ്ഞപ്പിത്തം ബാധിച്ച് സഹോദരന്‍മാര്‍ മരിച്ചു. അടുത്തടുത്ത ദിവസങ്ങളിലാണ് മരണം.. തളിപ്പറമ്ബിലെ പ്രമുഖ വ്യാപാരിയായിരുന്ന പി.സി.പി.
മഹമ്മൂദ് ഹാജിയുടെയും ആമിനയുടെയും മക്കളായ തളിപ്പറമ്ബ് ഹിദായത്ത് നഗര്‍ റഷീദാസില്‍ എം. സാഹിര്‍ (40), എം. അന്‍വര്‍(44) എന്നിവരാണ് മരിച്ചത്.
മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ഇരുവരും കഴിഞ്ഞ രണ്ടാഴ്ചയായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് സാഹിര്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് അന്‍വറിന്റെ വിയോഗം. ഇരുവരുടെയും കുടുംബാംഗങ്ങള്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. ഇവരുടെ നില മെച്ചപ്പെട്ട് വരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
കോഴിക്കോട് വ്യാപാരിയായ സാഹിര്‍ ഹിദായത്ത് നഗറിലും അനുജന്‍ അന്‍വര്‍ ഇരിക്കൂറിലുമാണ് താമസം. ഇരുവരും കുടുംബസമേതം ഒരുമിച്ചു യാത്ര പോയതായി പറയുന്നു. പിന്നീട് മഞ്ഞപ്പിത്ത ലക്ഷണം കണ്ടതിനു തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹിദായത്ത് നഗറില്‍ കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ 15 ഓളം മഞ്ഞപ്പിത്തം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും കിണറുകളിലെ വെള്ളം പരിശോധന ഉള്‍പ്പെടെ നടത്തി വരികയായിരുന്നു എന്നും അധികൃതര്‍ പറഞ്ഞു.
ഇരുവരും മരിച്ച സാഹചര്യത്തില്‍ സമീപത്തുള്ള വീടുകളിലെ വെള്ളം പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് അധികൃതര്‍ ശേഖരിച്ചു വരികയാണ്. തളിപ്പറമ്ബിലെ വ്യാപാരിയായിരുന്ന പരേതനായ പി.സി.പി. മുഹമ്മദ് ഹാജിയുടെ മക്കളാണ് ഇരുവരും.
സാധാരണക്കാരനും പണമുണ്ടാക്കാന്‍ അവസരമൊരുക്കി ബെവ്‌കോ, കേരളത്തില്‍ 227 ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ പദ്ധതിയിട്ട് ബിവറേജസ് കോര്‍പ്പറേഷന്‍.
പുതിയതായി ആരംഭിക്കുന്ന 227 ഔട്ട്‌ലെറ്റുകള്‍ക്കായി വാടകകെട്ടിടം തേടുകയാണ് ബെവ്‌കോ. ഇതിനായ് ബവ്‌സ്‌പേസ് എന്ന പേരില്‍ വെബ് പോര്‍ട്ടലും ആരംഭിച്ച് കഴിഞ്ഞു. കെട്ടിടത്തിന്റെ മാനദണ്ഡങ്ങള്‍ അടക്കം വിശദവിവരങ്ങള്‍ https://bevco.in/ എന്ന വെബ്‌സൈറ്റില്‍ പരിശോധിച്ച് https://bevco.in/bevspace/ എന്ന ലിങ്കില്‍ അപേക്ഷ നല്‍കാം.
പോര്‍ട്ടലിലെത്തി കെട്ടിടത്തിന്റെ വിവരങ്ങളും തൊട്ടടുത്ത ലാന്‍ഡ് മാര്‍ക്കും ഉടമയുടെ വിവരങ്ങളും നല്‍കാവുന്നതാണ്. തുടര്‍ന്ന് കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ പരിശോധിച്ച ശേഷം നിങ്ങളെ ബന്ധപ്പെടും. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ബാങ്ക്, സര്‍ക്കാര്‍ കെട്ടിടം എന്നിവയ്ക്ക് നല്‍കുന്ന വാടകയുടെ അടിസ്ഥാനത്തിലാകും വാടകയ്ക്ക് നല്‍കുന്ന കെട്ടിടത്തിന്റെ മാസവാടക നിശ്ചയിക്കുക. കൂടുതല്‍ സൗകര്യമുള്ള സ്ഥലമാണെന്ന് കണ്ടെത്തിയാല്‍ സിഎംഡിക്ക് വാടക വര്‍ദ്ധിപ്പിക്കാന്‍ അധികാരമുണ്ടാകും.

കടമുറികള്‍ വാടകയ്ക്ക് കൊടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പറ്റിയ അവസരമാണിതെന്ന് ബെവ്കോ ഉദ്യോഗസ്ഥര്‍ പറയുന്നു. കൃത്യമായ വാടകയും ദീര്‍ഘകാലത്തേക്കുള്ള കരാര്‍ ലഭിക്കുമെന്നതും കെട്ടിട ഉടമകളെ ഇതിലേക്ക് ആകര്‍ഷിക്കും. ഇത്തരത്തില്‍ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ എല്ലാവര്‍ക്കും അവസരം ലഭിക്കാറില്ലെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബെവ്കോ എം.ഡി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലാണ് വെബ് പോര്‍ട്ടല്‍ നടപ്പിലാക്കിയത്.
പ്രീമിയം കൗണ്ടര്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയാകും പുതിയ ഔട്ട്‌ലെറ്റുകള്‍ വരിക. അപേക്ഷിക്കാനുള്ള സാങ്കേതിക സഹായത്തിനായി itd@ksbc.co.in എന്ന ഇമെയിലിലോ 62389 04125 എന്ന നമ്ബറിലോ ബന്ധപ്പെടാം.
എങ്ങനെയുണ്ട് ‘ലക്കി ഭാസ്‍കര്‍’? ദുല്‍ഖറിന്‍റെ വന്‍ തിരിച്ചുവരവ്? ആദ്യ റിവ്യൂസ് എത്തി VM TV BREAKING NEWS

മലയാളത്തിലേതിനേക്കാള്‍ മികച്ച തെരഞ്ഞെടുപ്പുകളാണ് മറുഭാഷകളില്‍ ദുല്‍ഖര്‍ സല്‍മാന്‍ നടത്തിയിട്ടുള്ളത്. അതിന്‍റെ മെച്ചം അവിടങ്ങളില്‍ അദ്ദേഹത്തിന്‍റെ സ്വീകാര്യതയില്‍ വ്യക്തവുമാണ്.
ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം തെലുങ്കില്‍ നിന്നാണ്. വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന പിരീഡ് ക്രൈം ത്രില്ലര്‍ ചിത്രം ലക്കി ഭാസ്കര്‍ ആണ് അത്. ദീപാവലി റിലീസ് ആയി ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ നാളെ തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ പ്രിവ്യൂ ഷോകള്‍ ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ആദ്യ അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.
നന്നായി നിര്‍മ്മിക്കപ്പെട്ട, പിടിച്ചിരുത്തുന്ന ഒരു ഫിനാന്‍ഷ്യല്‍ ഡ്രാമയാണ് ചിത്രമെന്ന് ആന്ധ്ര ബോക്സ് ഓഫീസ് ഡോട്ട് കോം എന്ന തെലുങ്ക് മാധ്യമം എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആവേശം പകരുന്ന നിരവധി മുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ടെന്ന് അവര്‍ പറയുന്നു. ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ആണെന്ന് പ്രശാന്ത് രംഗസ്വാമി പോസ്റ്റ് ചെയ്യുന്നു. എന്തൊരു കഥാപാത്രം, എന്തൊരു പ്രകടനം, ദുല്‍ഖറിന്‍റെ കഥാപാത്രത്തെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും അദ്ദേഹത്തിന്‍റെ പ്രതികരണം. സംഗീതം പകര്‍ന്നിരിക്കുന്ന ജി വി പ്രകാശിനും രചനയും സംവിധാനവും നിര്‍വ്വഹിച്ച വെങ്കി അറ്റ്‍ലൂരിക്കും അദ്ദേഹത്തിന്‍റെ അഭിനന്ദനമുണ്ട്. കുടുംബങ്ങളുമൊന്നിച്ച് ടിക്കറ്റ് എടുക്കാവുന്ന ചിത്രമെന്നും പ്രശാന്ത് രംഗസ്വാമി കുറിക്കുന്നു.