NEWS

‘കണ്ടാല്‍ പുറത്ത് പോലും ഇറങ്ങരുത്’, പരീക്ഷണ ശാലയില്‍ നിന്ന് രക്ഷപ്പെട്ടത് 43 പെണ്‍ കുരങ്ങുകള്‍, പിന്നാലെ പാഞ്ഞ് പൊലീസ് VM TV NEWS LIVE

സൌത്ത് കരോലിന: അമേരിക്കയിലെ പരീക്ഷണ ശാലയില്‍ നിന്ന് രക്ഷപ്പെട്ടത് 43 കുരങ്ങന്മാർ. സൌത്ത് കരോലിനയില്‍ മരുന്ന് പരീക്ഷണങ്ങള്‍ക്കും ഗവേഷണത്തിനുമായി സൂക്ഷിച്ചിരുന്ന കുരങ്ങുകളാണ് രക്ഷപ്പെട്ടത്.

ആല്‍ഫ ജെനസിസ് എന്ന സ്ഥാപനമായിരുന്നു റീസസ് കുരങ്ങുകളെ സൂക്ഷിച്ചിരുന്നത്. സൌത്ത് കരോലിനയിലെ ലോകണ്‍ട്രി മേഖലയിലാണ് നാല് കിലോ വീതം ഭാരമുള്ള പെണ്‍കുരങ്ങുകള്‍ അലഞ്ഞ് തിരിയുന്നത്.

വീടിനോ ഓഫീസ് പരിസരത്തോ കുരങ്ങുകളെ കണ്ടാല്‍ അവയുടെ പരിസരത്തേക്ക് എത്താൻ ശ്രമിക്കരുതെന്നും ഇവയ്ക്ക് ഭക്ഷണം നല്‍കാനോ ശ്രമിക്കരുതെന്നും മുറികള്‍ക്കുള്ളില്‍ തുടരണമെന്നുമാണ് സംഭവത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. യെമസീ പൊലീസാണ് കുരങ്ങുകള്‍ക്കായുള്ള അന്വേഷണം നടത്തുന്നത്. ഇവയെ ഭക്ഷണം നല്‍കി പ്രലോഭിപ്പിച്ച്‌ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്. ഒരു കാരണവശാലും കുരങ്ങുകളുടെ പരിസരത്തേക്ക് പോകരുതെന്നാണ് പ്രദേശവാസികള്‍ക്ക് നല്‍കിയിട്ടുള്ള നിർദ്ദേശം. പലയിടങ്ങളിലും കുരങ്ങുകള്‍ക്കായി കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും പൊലീസ് വിശദമാക്കുന്നു. തെർമല്‍ ക്യാമറകളുടെ സഹായത്തോടെ രക്ഷപ്പെട്ട കുരങ്ങുകളെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജ്ജിതമാണ്.

നിലവില്‍ ഈ കുരങ്ങുകളില്‍ പരീക്ഷണമൊന്നും നടത്തിയിട്ടില്ലെന്നും എന്തെങ്കിലും രോഗം വഹിക്കാനുള്ള പ്രായം ഇവയ്ക്ക് ആയിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നതെങ്കിലും പരിസരവാസികളും കടുത്ത ആശങ്കയിലാണ് കഴിയുന്നത്. കുരങ്ങുകള്‍ രക്ഷപ്പെട്ടതില്‍ നിരാശ മറച്ചു വയ്ക്കുന്നില്ലെന്നും ശുഭാന്ത്യമുണ്ടാകുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നുമാണ് ആല്‍ഫാ ജെനസിസ് സിഇഒ ഗ്രെഗ് വെസ്റ്റർഗാർഡ് പ്രതികരിക്കുന്നത്.

കുരങ്ങുകളെ പാർപ്പിച്ചിരുന്ന കൂടിന്റെ വാതില്‍ അടയ്ക്കുന്നതിലെ വീഴ്ചയാണ് സംഭവത്തിന് കാരണമായത്. മരങ്ങളില്‍ തങ്ങളുടെ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ് ഇവയെന്നാണ് പ്രദേശവാസികള്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. പ്ലാനറ്റ് ഓഫ് ഏപ്സ് എന്ന ഹോളിവുഡ് സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് സംഭവമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അൻപത് കുരങ്ങുകളാണ് ആല്‍ഫാ ജെനസിസ് കേന്ദ്രത്തിലുണ്ടായിരുന്നത്. ഇതില്‍ 43 കുരങ്ങുകളാണ് രക്ഷപ്പെട്ടത്.

മരങ്ങളില്‍ കുരങ്ങന്മാർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കാതെ വരുന്നതോടെ ഇവർ താമസിപ്പിച്ചിരുന്ന ആല്‍ഫാ ജെനസിസ് കേന്ദ്രത്തിലേക്ക് കുരങ്ങുകള്‍ തിരിച്ചെത്തുമെന്നും സൂക്ഷിപ്പുകാർ നിരീക്ഷിക്കുന്നുണ്ട്. നിലവിലെ കാലാവസ്ഥയില്‍ കുരങ്ങുകളെ കണ്ടെത്തുന്നത് ഏറെ പ്രയാസകരമെന്നാണ് ഗ്രെഗ് വെസ്റ്റർഗാർഡ് വിശദമാക്കുന്നത്. ഇത് ആദ്യമായല്ല കുരങ്ങന്മാർ ആല്‍ഫാ ജെനസിസില്‍ രക്ഷപ്പെടുന്നത്. 2016ല്‍ 19 കുരങ്ങന്മാരാണ് ഇവിടെ നിന്ന് രക്ഷപ്പെട്ടത്. 2014ല്‍ 26 കുരങ്ങന്മാർ ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. 1100 ഓളം ആളുകളാണ് യെമാസീയില്‍ താമസമാക്കിയിട്ടുള്ളത്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ബർമ, തായ്‌ലന്റ്, അഫ്ഗാനിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ സാധാരണമായി കാണുന്നവയാണ് റീസസ് കുരങ്ങുകള്‍.

ബസില്‍ യാത്ര ചെയ്യുന്നതിനിടെ ശരീരത്തില്‍ കടന്നു പിടിച്ചു; ബസിന്റെ ജനല്‍വഴി ചാടി രക്ഷപ്പെട്ട യുവാവിനെ പിന്നാലെ ഓടി പിടികൂടി യുവതി. VM TV NEWS EXCLUSIVE

ഏനാത്ത്: കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ ശരീരത്തില്‍ കടന്നു പിടിച്ചയാളെ ഓടിച്ചിട്ടു പിടികൂടി യുവതി.

വ്യാഴാഴ്ച വൈകിട്ട് ഏഴോടെ അടൂരില്‍നിന്ന് കൊട്ടാരക്കരയിലേക്കുള്ള കെഎസ്‌ആര്‍ടിസി ബസില്‍, അടൂരിനും പുതുശേരി ഭാഗത്തിനും ഇടയില്‍വച്ചാണ് സംഭവം. കൊല്ലം കരിക്കോട് സ്വദേശി ഷനീറിനെ(42) പോലിസ് കസ്റ്റഡിയിലെടുത്തു.

യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഇയാള്‍ ബസിന്റെ ജനല്‍ വഴി ചാടി കടന്നു കളഞ്ഞു. എന്നാല്‍ പിന്നാലെ ഓടിയ യുവതി ഇയാളെ പിടികൂടി. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഏനാത്ത് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. യുവതി പരാതി നല്‍കിയില്ലെങ്കിലും സ്ത്രീകളെ ശല്യം ചെയ്തതിന് ഏനാത്ത് പൊലീസ് കേസെടുത്തു. ഇയാളെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി.

യാത്രയ്ക്കിടയില്‍ യുവാവ് ശരീരത്തില്‍ സ്പര്‍ശിച്ച്‌ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ യാത്രക്കാരിയായ യുവതി ശക്തമായി പ്രതികരിക്കുക ആയിരുന്നു. യുവാവ് ഇറങ്ങിയോടാന്‍ ശ്രമിച്ചപ്പോള്‍ കണ്ടക്ടര്‍ രണ്ടു വാതിലുകളും അടച്ചു. തുടര്‍ന്ന് പുതുശേരിഭാഗം പെട്രോള്‍ പമ്ബിനു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഇയാള്‍ ഗ്ലാസ് ചില്ലുകളിലൊന്ന് നീക്കി പുറത്തേക്കു ചാടി ഓടി കടന്നു കളയാന്‍ ശ്രമിച്ചു.

തുടര്‍ന്ന് യുവതി ബസില്‍ നിന്നിറങ്ങി ഇയാളുടെ പിന്നാലെ ഓടുകയും പെട്രോള്‍ പമ്ബിനു സമീപം പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ഇയാളെ നാട്ടുകാര്‍ തടഞ്ഞു വച്ചു. ഇയാള്‍ മദ്യ ലഹരിയിലായിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. കൊല്ലം തലച്ചിറ സ്വദേശിയായ യുവതിക്കൊപ്പം ബന്ധുവായ മറ്റൊരു യുവതിയും ഉണ്ടായിരുന്നു. ഇവര്‍ ഇതേ ബസില്‍ യാത്ര തുടര്‍ന്നു.

ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന സ്ത്രീകളെ സമീപിച്ചത് നാല് പുരുഷന്‍മാര്‍, ഒടുവില്‍ സംഭവിച്ചത്

ആലപ്പുഴ : നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തുടര്‍ച്ചയായ പശ്ചാത്തലത്തില്‍ വേഷം മാറിയുള്ള ‘ഡെക്കോയ്’ ഓപ്പറേഷനുമായി വനിതാ പൊലീസ് കളത്തില്‍.

ഒരുമാസത്തിനിടെ ആലപ്പുഴ കെ.എസ്.ആര്‍.ടി.സി പരിസരത്ത് സ്ത്രീകളോട് മോശമായി പെരുമാറിയ നാല് പേരെ സംഘം പിടികൂടി ആലപ്പുഴ സൗത്ത് പൊലീസിന് കൈമാറി.

വനിതാ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥകള്‍ വേഷം മാറി യാത്രക്കാര്‍ക്കിടയില്‍ നിന്നാണ് ആദ്യഘട്ട നിരീക്ഷണവും പരിശോധനയും നടത്തിയത്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ സാധാരണവേഷത്തില്‍ നില്‍ക്കുകയായിരുന്ന വനിതാപൊലീസിനോട് പുരുഷന്മാരെത്തി മോശമായി പെരുമാറുകയായിരുന്നു.

പത്തനംതിട്ട, തിരുവനന്തപുരം സ്വദേശികളും രണ്ട് ആലപ്പുഴക്കാരുമാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പൊതുശല്യത്തിന് കേസെടുത്തു. ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം വനിതാ പൊലീസ് സ്റ്റേഷന്‍ എസ്.ഐ പി.ടി.ലിജിമോളുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡെക്കോയ് ഓപ്പറേഷന് നേതൃത്വം നല്‍കുന്നത്.

ശല്യക്കാര്‍ക്ക് പൂട്ടിടും

വനിതാ പൊലീസെന്ന് അറിയാതെ സമീപിച്ച നാല് പുരുഷന്മാരും നിമിഷങ്ങള്‍ക്കുള്ളിലാണ് പൊലീസ് ജീപ്പിനുള്ളിലായത്. മഫ്തി പൊലീസിന്റെ വിവരങ്ങള്‍ക്ക് കാതോര്‍ത്ത് വനിതാ പൊലീസുകാര്‍ പരിസരത്ത് തന്നെയുണ്ടാകും. ആലപ്പുഴ ബോട്ട് ജെട്ടി മുതല്‍ കെ.എസ്.ആര്‍.ടി.സി വരെയുള്ള പരിസരം ലൈംഗികതൊഴിലാളികള്‍ താവളമാക്കിയിരിക്കുന്നതിനാല്‍ ഈ പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്യം കൂടുതലാണ്. ധാരാളം സ്ത്രീകള്‍ ശല്യം ചെയ്യപ്പെടാറുണ്ടെങ്കിലും പരാതിപ്പെടുന്നവരുടെ എണ്ണം കുറവാണ്.

കഴിയ്‌ക്കാൻ ചോറും , മീൻ കറിയും , പപ്പടം ചുട്ടതുമെന്ന് ശ്രീരാമന്റെ ഭാര്യ : ഇത് കേട്ട മമ്മൂട്ടിയും , സുല്‍ഫത്തും പറഞ്ഞത് .. VM TV NEWS EXCLUSIVE

നടൻ വി.കെ ശ്രീരാമന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥികളായി എത്തി നടൻ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. നിർമാതാവായ രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ ഗുരുവായൂരിലേക്ക് പോകവെയാണ് താരം ശ്രീരാമന്റെ വീട്ടില്‍ എത്തിയത്.

മമ്മൂട്ടിയുടെ സന്ദർശനത്തെ കുറിച്ച്‌ കുറിപ്പും വി.കെ ശ്രീരാമൻ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം…

‘ ഗുരുവായൂരൊരു കല്യാണത്തിന് പോണ വഴി കയറി വന്നതാ രണ്ടാളും കൂടി . വന്നതും അട്ക്കളയില്‍ വന്ന് നമ്മടെ തീയ്യത്തിയെ വെരട്ടി.

“നിങ്ങളെന്താ ഇവന് തിന്നാൻ കൊടുക്കുന്നത്?”

” . ചോറും മീങ്കൂട്ടാനും പപ്പടം ചുട്ടതും… ചെലേപ്പൊ പയറുപ്പേരീം “

“പിന്നെ… ?😠 “

“പിന്നെ പ്രത്യേകിച്ചൊന്നൂല്ലാ”

“പിന്നെന്തിനാണ് ഇത്രയും പഴക്കുലകള്‍? ഇവിടെ ആനയോ മറ്റോ ഉണ്ടോ? നിങ്ങള്‍ രണ്ടാളല്ലേ ഉള്ളൂ ഈ വീട്ടില്‍?”

“മൂപ്പരടെ പണിയാ, പറമ്ബിലുള്ളത് പോരാഞ്ഞ് കുന്നംകുളത്തുള്ള പഴുന്നാൻ മാത്തൂന്റെ പീട്യേന്നും വേടിച്ചൊടന്ന് ഇബടെ ഞാത്തും.”

“ആരാ ഈ പഴുന്നാൻ മാത്തു?”
ചോദ്യം എന്നോടായിരുന്നു.

“പഴുന്നാൻ മാത്തൂന്റെ അപ്പൻ പഴുന്നാൻ ഇയ്യാവു ആണ് BC 60 ല്‍ കുന്നങ്കൊളത്ത് ബനാനാറിപ്പബ്ലിക്ക് സ്ഥാപിച്ചത്.”

“അപ്പോപ്പിന്നെ ഡെയ്ലി ഓരോ കുലവാങ്ങി ഞാത്തിക്കോ. ഇട്ടിക്കോരയുടെ ഒരു ഫോട്ടോ വെച്ച്‌ മെഴുകുതിരിയും കത്തിച്ചോ “

അങ്ങനെ മല പോലെ വന്ന പ്രശ്നം
പെരുച്ചാഴിയെപ്പോലെ വെളിച്ചം കണ്ടമ്ബരന്നു.” എന്നാണ് ശ്രീരാമന്റെ കുറിപ്പ്.

സന്ദീപ് കടുപ്പിച്ചാല്‍ നടപടി; വരും ദിവസങ്ങളില്‍ കൂടുതല്‍ വിമര്‍ശനങ്ങളുണ്ടാവും, രാഷ്ട്രീയ നേട്ടമാക്കാൻ സിപിഎം VM TV NEWS LIVE

പാലക്കാട്: പാർട്ടിയില്‍ സജീവമാകണമെന്ന ബിജെപി പ്രസിഡണ്ടിൻറെ ആവശ്യം തള്ളി സന്ദീപ് വാര്യർ. കെ സുരേന്ദ്രനെ കടന്നാക്രമിച്ച സന്ദീപ് പാർട്ടിയില്‍ നിന്ന് പുറത്തേക്കാണെന്ന സൂചന ശക്തമാക്കി.

സന്ദീപ് ഇനിയും കടുപ്പിച്ചാല്‍ തെരഞ്ഞെടുപ്പ് തീരും മുമ്ബ് അച്ചടക്ക നടപടി എടുക്കുന്നതിനെ കുറിച്ചും ബിജെപിയില്‍ ചർച്ചകളുണ്ട്.

ആർഎസ്‌എസ് നേതാവ് ജയകുമാറിൻ്റെ അനുനയവും ഫലം കണ്ടില്ല. പ്രശ്നങ്ങള്‍ പിന്നീട് ചർച്ച ചെയ്യാം ഇപ്പോള്‍ പാർട്ടിയില്‍ സജീവമാകാൻ ആവശ്യപ്പെട്ട സന്ദീപിനോട് ആവശ്യപ്പെട്ട സുരേന്ദ്രൻ ഒരടി പിന്നോട്ട് വെച്ചു. പക്ഷേ സുരേന്ദ്രനെ തന്നെ വിമർശിച്ച സന്ദീപ് ബിജെപി ബന്ധം അവസാനിപ്പിക്കുന്നതിൻ്റെ സൂചനകള്‍ സജീവമാക്കുകയാണ്. പരാതികളില്‍ തെരഞ്ഞെടുപ്പിന് ശേഷം ചർച്ചയെന്ന നിർദ്ദേശം വെറുതെയാണെന്ന് സന്ദീപ് കരുതുന്നു. സുരേന്ദ്രൻ ഒന്നയഞ്ഞത് വാതില്‍ ഒറ്റയടിക്ക് കൊട്ടിയടച്ചെന്ന പഴി ഒഴിവാക്കാനാണ്. ഉടൻ പരിഹരിക്കേണ്ട പരാതികളൊന്നും സന്ദീപ് മുന്നോട്ട് വെച്ചിട്ടില്ലെന്നാണ് നേതൃത്വം പറയുന്നത്.

സന്ദീപ് അച്ചടക്ക ലംഘനത്തിൻ്റെ പരിധി വിടുന്നുവെന്ന് തന്നെയാണ് നേതൃത്വത്തിൻ്റെ വിലയിരുത്തല്‍. ഫലത്തില്‍ സന്ദീപും ബിജെപിയും വഴിപിരിയുകയാണ്. നടപടി എപ്പോള്‍ എന്നതിലാണ് തീരുമാനം വരേണ്ടത്. വരും ദിവസങ്ങളില്‍ നേതൃത്വത്തിനെതിരെ കൂടുതല്‍ പറയാനാണ് സന്ദീപിൻ്റെ നീക്കം. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ വെയിറ്റ് ആൻറ് സീ എന്ന നയം സുരേന്ദ്രനും മാറ്റും. 20 ന് മുമ്ബ് ബിജെപി വിട്ടില്ലെങ്കില്‍ രാഷ്ട്രീയനേട്ടമില്ലെന്നാണ് സന്ദീപിനെ കാത്തിരിക്കുന്ന സിപിഎം ലൈൻ.

‘വയനാടിന്‍റെ പ്രിയങ്കരി..’; ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്കായി വോട്ട് തേടല്‍; ചുവപ്പ് സ്ക്വാഡുമായി ആര്‍വൈഎഫ്

നിലമ്ബൂർ: വയനാട് പാർലമെന്‍റ് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കായി ചുവപ്പ് യുവജനസേന സ്ക്വാഡ് റവല്യൂഷനറി യൂത്ത് ഫ്രണ്ടിന്‍റെ ( ആർവൈഎഫ് ) നേതൃത്വത്തില്‍ സംഘടിപ്പിച്ചു.

ആർ വൈ എഫ് സംസ്ഥാന പ്രസിഡന്‍റ് ഉല്ലാസ് കോവൂർ, സെക്രട്ടറി അഡ്വ. വിഷ്ണു മോഹൻ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്ക് വോട്ട് അഭ്യർത്ഥന നടത്തിയ യുവജന ക്യാമ്ബയനിംഗ് വോട്ടർമാരില്‍ കൗതുകമുണർത്തി. വയനാടിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ യുവജന റെഡ് സ്ക്വാഡും, കലാജാഥയും തുടർ ദിവസങ്ങളില്‍ പര്യടനം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. നേരത്തെ, പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തലിന് വേണ്ടിയും ആര്‍വൈഎഫ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. പാലക്കാട്‌ ചുവന്ന കൊടി പിടിച്ച്‌ രാഹുലിന് വോട്ട് ചോദിച്ച വീഡിയോ ഒരു വിഭാഗം സിപിഎം പ്രവർത്തകർ എന്ന് തെറ്റിദ്ധരിച്ച്‌ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഇടിമിന്നല്‍ പോലെ ദാ വീട്ടില്‍ കറണ്ട് എത്തി! ഒരു മാസം, 1002 കണക്ഷനുകള്‍ അപേക്ഷിച്ച ദിവസം തന്നെ; ചരിത്രമെഴുതി കെഎസ്‌ഇബി VM TV NEWS EXCLUSIVE

കണ്ണൂര്‍: ഒരു മാസത്തിനുള്ളില്‍ ആയിരത്തിലേറെ വൈദ്യുതി കണക്ഷനുകള്‍ അപേക്ഷ സ്വീകരിച്ച അന്നുതന്നെ നല്‍കി ചരിത്രം കുറിച്ച്‌ കെ എസ് ഇ ബി നോർത്ത് മലബാർ മേഖല.

ഒക്ടോബർ ഒന്നു മുതല്‍ 30 വരെയുള്ള കണക്കുപ്രകാരം നോർത്ത് മലബാർ വിതരണ വിഭാഗം ചീഫ് എൻജിനീയറുടെ കാര്യാലയത്തിന് കീഴില്‍ വരുന്ന കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ 108 സെക്ഷൻ ഓഫീസുകളിലായി 1002 കണക്ഷനുകള്‍ പാക്കേജ് കണക്ഷനായി അപേക്ഷിച്ച അന്നേദിവസം തന്നെ നല്‍കുവാൻ സാധിച്ചുവെന്ന് കെ എസ് ഇ ബി അറിയിച്ചു.

പോസ്റ്റ് വേണ്ടാത്ത 35 മീറ്റർ സർവീസ് വയർ മാത്രം ആവശ്യമുള്ള സർവീസ് കണക്ഷനുകളാണ് പാക്കേജ് കണക്ഷൻ ആയി രജിസ്റ്റർ ചെയ്യാൻ സാധിക്കുക. ഉപഭോക്തൃ സേവന വാരാഘോഷവുമായി ബന്ധപ്പെട്ട് കെഎസ്‌ഇബി സിഎംഡി നല്‍കിയ സർക്കുലറില്‍, അപേക്ഷിച്ച്‌ 24 മണിക്കൂറിനുള്ളില്‍ തന്നെ വൈദ്യുതി കണക്ഷനുകള്‍ ലഭ്യമാക്കണം എന്ന നിർദ്ദേശം ഉണ്ടായിരുന്നു.

ഈ പദ്ധതി പ്രവർത്തികമാക്കുന്നതിന്‍റെ ഭാഗമായി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർമാർ മുതല്‍ സെക്ഷൻ ഓഫീസിലെ ഇലക്‌ട്രിസിറ്റി വർക്കർ വരെയുള്ള മുഴുവൻ ജീവനക്കാരുടെയും യോഗങ്ങള്‍ വിളിച്ചുചേർത്ത് ഒക്ടോബർ ഒന്നു മുതല്‍ പദ്ധതി നടപ്പിലാക്കാൻ മുഴുവൻ ജീവനക്കാരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി. ഓഫീസില്‍ വരുന്ന അപേക്ഷകള്‍ പാക്കേജ് കണക്ഷനായി രജിസ്റ്റർ ചെയ്യുവാൻ നിർദ്ദേശം നല്‍കി.

വാട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ വഴി വയറിംഗ് കോണ്‍ട്രാക്ടർമാർക്കും അപേക്ഷകർക്കും ഓണ്‍ലൈനായി പാക്കേജ് കണക്ഷൻ അപേക്ഷിക്കുന്നതിന്റെ വിധം പരിചയപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചു. തുടർന്നും പോസ്റ്റ് വേണ്ടാത്ത 100 ശതമാനം അപേക്ഷകളും പാക്കേജ് കണക്ഷനായി നല്‍കുവാനുള്ള പ്രവർത്തനം ഊർജ്ജിതമാക്കുവാനുള്ള ശ്രമത്തിലാണ് ജീവനക്കാരെന്നും കെ എസ് ഇ ബി അറിയിച്ചു.

രോഗികള്‍ പേയ്മെന്‍റ് നടത്തും, പക്ഷേ ആശുപത്രി അക്കൗണ്ടില്‍ അതൊന്നും എത്തുന്നില്ല; യുവതി അടിച്ച്‌ മാറ്റിയത് 52 ലക്ഷം VM TV NEWS EXCLUSIVE

ചെന്നൈ: സാമ്ബത്തിക തിരിമറിക്കേസില്‍ സ്വകാര്യ ആശുപത്രിയില്‍ കാഷ്യറായി ജോലി ചെയ്യുന്ന യുവതി അറസ്റ്റില്‍. ചെന്നൈയിലാണ് സംഭവം.

നഗരത്തിലെ ഒരു ആശുപത്രിയില്‍ കാഷ്യറായി ജോലി ചെയ്തിരുന്ന സൗമ്യയാണ് പിടിയിലായത്. തിരുവാരൂർ സ്വദേശിയായ സൗമ്യ (24), ഡോക്ടർമാരും ചെന്നൈയിലെ മെട്രോസോണ്‍ ഫ്ലാറ്റില്‍ താമസക്കാരുമായ ഡോ. മൈഥിലിയും ഭർത്താവ് ഡോ. പളനിയും നടത്തുന്ന ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്.

ഒരു ദശാബ്‍ദത്തോളമായി അണ്ണാനഗർ വെസ്റ്റ് എക്സ്റ്റൻഷനില്‍ ദമ്ബതികള്‍ ആശുപത്രി നടത്തുന്നുണ്ട്. തങ്ങള്‍ നടത്തുന്ന പേയ്മെന്‍റുകള്‍ ആശുപത്രി അക്കൗണ്ടിലേക്കല്ല പോകുന്നതെന്ന് രോഗികള്‍ പലരും പറഞ്ഞതോടെയാണ് ഡോ. മൈഥിലിക്ക് സംശയം തോന്നിയത്. ആശുപത്രിയുടെ കണക്കുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് സാമ്ബത്തിക തിരിമറി ശ്രദ്ധയില്‍പ്പെട്ടത്.

ആശുപത്രിയിലെത്തുന്ന രോഗികള്‍ നല്‍കുന്ന പേയ്മെന്‍റുകള്‍ തന്‍റെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്കാണ് സൗമ്യ മാറ്റുകയായിരുന്നു. ഇങ്ങനെ 52 ലക്ഷം രൂപ സൗമ്യ തന്‍റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അക്കൗണ്ടില്‍ പൊരുത്തക്കേട് കണ്ടെത്തിയതോടെ ഡോ. മൈഥിലി ആവഡി സെൻട്രല്‍ ക്രൈംബ്രാഞ്ചില്‍ ഔദ്യോഗികമായി പരാതി നല്‍കി. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈ കണ്ണമ്മപ്പേട്ടില്‍ വെച്ച്‌ സൗമ്യയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

ഡൊണാള്‍ഡ് ട്രംപിൻ്റെ വിജയം; സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ് VM TV NEWS EXCLUSIVE

യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ശേഷവും സ്വർണ്ണ വില കുറയുന്നത് തുടരുന്നു. വ്യാഴാഴ്ച, എംസിഎക്‌സില്‍ സ്വർണ്ണത്തിൻ്റെ ഡിസംബറിലെ ഭാവി കരാറുകള്‍ 0.37 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 76,369 രൂപയിലും വെള്ളി ഡിസംബറിലെ ഭാവി കരാറുകള്‍ 0.24 ശതമാനം താഴ്ന്ന് രൂപയിലും വ്യാപാരം ആരംഭിച്ചു.

കിലോയ്ക്ക് 90,601.

യുഎസ് തിരഞ്ഞെടുപ്പിന് ശേഷം, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണ വില 10 ഗ്രാമിന് 2,100 രൂപയും വെള്ളി വില കിലോയ്ക്ക് 4,050 രൂപയും കുറഞ്ഞു . ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡിൻ്റെ (IBJA) കണക്കനുസരിച്ച്‌ 24 കാരറ്റ് സ്വർണത്തിൻ്റെ വില 10 ഗ്രാമിന് 76,570 രൂപയും 22 കാരറ്റ് സ്വർണത്തിൻ്റെ വില 10 ഗ്രാമിന് 74,720 രൂപയും 20 കാരറ്റ് സ്വർണത്തിൻ്റെ വില ₹ ആണ്. 10 ഗ്രാമിന് 68,130 രൂപയും 18 കാരറ്റ് സ്വർണത്തിൻ്റെ വില 10 ഗ്രാമിന് 62,201 രൂപയുമാണ് .

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതിനാല്‍ സ്വർണവും മറ്റ് മിക്ക ചരക്കുകളും നെഗറ്റീവ് ടെറിട്ടറിയിലാണ് വ്യാപാരം നടത്തുന്നതെന്ന് ജെഎം ഫിനാൻഷ്യല്‍ സർവീസസ് ഇബിജി-കമ്മോഡിറ്റി ആൻഡ് കറൻസി റിസർച്ച്‌ വൈസ് പ്രസിഡൻ്റ് പ്രണവ് മെർ പറഞ്ഞു. യുഎസ് ഫെഡിൻ്റെ നയ ഫലങ്ങളിലും മറ്റ് സാമ്ബത്തിക ഡാറ്റയിലുമാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

“നല്‍കിയ പിന്തുണകള്‍ ലംഘിക്കപ്പെടുകയും നിലനില്‍ക്കുകയും ചെയ്താല്‍ മാത്രമേ ഞങ്ങള്‍ കൂടുതല്‍ തിരുത്തലുകള്‍ പ്രതീക്ഷിക്കുകയുള്ളൂ, പരാജയപ്പെട്ടാല്‍ വില വീണ്ടും മുകളിലേക്കുള്ള യാത്ര പുനരാരംഭിച്ചേക്കാം. പ്രതിരോധം MCX-ല്‍ 78,000 ഉം അന്താരാഷ്ട്ര സ്ഥലത്ത് $2,755 ഉം ആണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് തിരഞ്ഞെടുപ്പ് ഫലം ഡോളർ സൂചികയെ 105ലേക്ക് ഉയർത്തിയതിനാല്‍ സ്വർണ്ണ വില 10 ഗ്രാമിന് 78,500 രൂപയ്ക്കും 77,500 രൂപയ്ക്കും ഇടയില്‍ കുത്തനെ ചാഞ്ചാട്ടം അനുഭവപ്പെട്ടു .

“ഈ ഡോളർ ശക്തി സ്വർണത്തെ 10 ഗ്രാമിന് 77,500 ഡോളറിലേക്കും ഡോളർ മൂല്യത്തില്‍ 2,700 ഡോളറിലേക്കും എത്തിച്ചു ,” എല്‍കെപി സെക്യൂരിറ്റീസില്‍ നിന്നുള്ള ജതീൻ ത്രിവേദി പറഞ്ഞു.

കലൂര്‍ സ്റ്റേഡിയത്തില്‍ പാലസ്തീന്‍ പതാക, എറണാകുളം, പാലക്കാട്, തിരുവനന്തപുരം, മലപ്പുറം സ്വദേശികളെ കസ്റ്റഡിയിലെടുത്തു VM TV NEWS EXCLUSIVE

കലൂര്‍ സ്റ്റേഡിയത്തില്‍ ഐഎസ്‌എല്‍ മത്സരത്തിന് പാലസ്തീന്‍ പതാകയുമായി വന്ന നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എറണാകുളം, പാലക്കാട്, തിരുവനന്തപുരം, മലപ്പുറം സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. പാലാരിവട്ടം പൊലീസ് ആണ് പ്രതികളെ കരുതല്‍ തടങ്കലില്‍ എടുത്തത്. ഇവര്‍ക്കെതിരെ കേസെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.

ഇവര്‍ ഇവിടെ എത്തുമെന്നും പലസ്തീന്‍ പതാകയുമായി പ്രതിഷേധിക്കുമെന്നുമുള്ള മുന്നറിയിപ്പ് നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇതനുസരിച്ച്‌ സ്റ്റേഡിയം പരിസരത്ത് നിരീക്ഷണം കര്‍ശനമാക്കുകയും ചെയ്തു. മത്സരം തുടങ്ങുന്നതിന് മുന്‍പാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ഇന്നത്തെ മത്സരത്തില്‍ ഹൈദരാബാദിനോട് തോല്‍വി വഴങ്ങി. ആദ്യപകുതിയുടെ അവസാന നിമിഷം വരെ ഒരു ഗോളിന്റെ ലീഡില്‍ നിന്ന കേരള ടീം പോയിന്റ് പട്ടികയില്‍ 11-ാം സ്ഥാനത്തുള്ള ഹൈദരാബാദിനോട് ഇത്തവണ സ്വന്തം ഗ്രൗണ്ടില്‍ 2-1 സ്‌കോറിലാണ് പരാജയപ്പെട്ടത്. രണ്ട് പകുതികളിലും നിരവധി അവസരങ്ങള്‍ തുറന്നെടുത്തിട്ടും ഗോള്‍ മാത്രം പിറക്കാത്ത മത്സരത്തില്‍ അലസമായ നീക്കങ്ങളും ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളില്‍ നിന്ന് കണ്ടു. നോഹ സദോയ്, അഡ്രിയാന്‍ ലൂണ, കെ.പി രാഹുല്‍ എന്നിവര്‍ മോശമില്ലാത്ത പ്രകടനം കാഴ്ച്ച വെച്ചപ്പോള്‍ ആദ്യപകുതിയുടെ 13-ാം മിനിറ്റില്‍ ജീസസ് ജിമിനസ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോള്‍ നേടിയത്.