NEWS
വിവാഹവാഗ്ദാനം നല്‍കി 200 ലേറെ സ്ത്രീകളെ ബലാത്സംഗം ചെയ്ത 43 കാരനെ പരസ്യമായി തൂക്കിക്കൊന്നു; മുഹമ്മദ് അലി സലാമത്തിനും ആരാധകര്‍ VM TV NEWS CHANNEL

ടെഹ്‌റാൻ: രണ്ട് പതിറ്റാണ്ടിനിടെ 200 ലേറെ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയ 43 കാരനെ പരസ്യമായി തൂക്കിക്കൊന്ന് ഇറാൻ.
മുഹമ്മദ് അലി സലാമത്ത് എന്നയാളെയാണ് തൂക്കിക്കൊന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു പുരുഷൻ ഇത്രയധികം സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുന്നത് ഇതാദ്യമാണ്.
20 വർഷത്തിനിടെ ഇയാള്‍ നിരവധി സ്ത്രീകള്‍ക്ക് വിവാഹവാഗ്ദാനം നല്‍കിയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. ചിലസ്ത്രീകള്‍ ഗർഭിണികളായപ്പോള്‍ ഇവർക്ക് ഗർഭനിരോധന ഗുളികകളും നല്‍കി ബലാത്സംഗവും വ്യഭിചാരവും മരണശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഇയാള്‍ക്കെതിരെ പരാതികള്‍ കുമിഞ്ഞതിന് പിന്നാലെ ജനുവരി മാസത്തില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒക്ടോബറില്‍ ഇറാനിലെ സുപ്രീം കോടതി കേസില്‍ വാദം കേള്‍ക്കുകയും മുഹമ്മദ് അലി സലാമത്തിന് വധശിക്ഷ വിധിക്കുകയുമായിരുന്നു. തുടർന്ന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഹമേദാൻ നഗരത്തിലെ ഒരു ശ്മശാനത്തില്‍ വച്ച് ഇയാളെ പൊതുജനങ്ങള്‍ കാണ്‍കെ തൂക്കിലേറ്റുകയായിരുന്നു. രാജ്യത്ത് ഇത്തരത്തില്‍ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്.
അതേസമയം ഇത്രയധികം സ്ത്രീകളോട് ക്രൂരത കാണിച്ച ഇയാള്‍ക്കും ആരാധകർ ഉണ്ടെന്നതാണ് വേദനയേറിയ കാര്യം.
ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍; ചെകുത്താന്‍ സേവയുടെ പേരില്‍ മാതാപിതാക്കള്‍ അടക്കം 4 പേരെ കൊലപ്പെടുത്തി വീടിന് തീയിട്ടു; സ്റ്റേഷനില്‍ സംഭവം അറിയിച്ച ഒന്നാം സാക്ഷിയെ വിസ്തരിച്ചു; കോടതിയില്‍ കൂളായി കേഡല്‍ VM TV NEWS CHANNEL

തിരുവനന്തപുരം: തലസ്ഥാനത്തെ നന്തന്‍കോട് ബെയില്‍സ് കോംപൗണ്ടില്‍ നടന്ന കൂട്ടക്കൊലക്കേസില്‍ സാക്ഷി വിസ്താര വിചാരണ തുടങ്ങി.
കോടതിയില്‍ ഹാജരാക്കിയ കേഡല്‍ ജിന്‍സന്‍ രാജ അക്ഷോഭ്യനായാണ് വിചാരണ നടപടികളില്‍ കാണപ്പെട്ടത്. സംഭവം പോലീസ് സ്റ്റേഷനില്‍ അറിയിച്ച ഒന്നാം സാക്ഷിയെ വിസ്തരിച്ചു. സാക്ഷി പ്രതിയെ കോടതിയില്‍ തിരിച്ചറിഞ്ഞ് മൊഴി നല്‍കി. 2 മുതല്‍ 6 വരെ സാക്ഷികളെ ഇന്ന് (വ്യാഴം) വിസ്തരിക്കും.
ഏക പ്രതിയും 2018 മുതല്‍ മാനസിക ചികിത്സയില്‍ (മെന്റല്‍ അസൈലത്തില്‍) (mental asylum) കഴിഞ്ഞിരുന്നയാളുമായ കേഡല്‍ ജീന്‍സന്‍ രാജയ്ക്ക് 5 വര്‍ഷത്തിന് ശേഷമാണ് വിചാരണ കാലം തുടങ്ങിയത്. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിയെ വിചാരണ ചെയ്യുന്നത്.
നവംബര്‍ 13 മുതല്‍ ഡിസംബര്‍ 10 വരെയായി ഔദ്യോഗിക – സ്വതന്ത്ര സാക്ഷികളടക്കം 92 സാക്ഷികളെ വിസ്തരിക്കാനാണ് ജഡ്ജി കെ.വിഷ്ണു ഉത്തരവിട്ടത്. പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഹാജരാക്കാനും നിര്‍ദേശിച്ചിരുന്നു.
പഠനം പൂര്‍ത്തിയാക്കാത്തതിന് വീട്ടുകാര്‍ അവഗണിച്ചതില്‍ വച്ചുള്ള വിരോധത്താലും ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെകുത്താന്‍ സേവയിലൂടെ ആഭിചാര ക്രിയ ചെയ്തും ക്ലിഫ് ഹൗസിന് സമീപം നന്തന്‍കോട് ബെയിന്‍സ് കോമ്ബൗണ്ടില്‍ സ്വന്തം അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ ഓണ്‍ലൈനില്‍ വാങ്ങിയ മഴു കൊണ്ട് കൊലപ്പെടുത്തി വീടിനു തീയിട്ട കേസിലാണ് വിചാരണ ആരംഭിച്ചത്.
സാക്ഷി വിസ്താരം കേട്ട് മനസ്സിലാക്കി വിചാരണ നേരിടാന്‍ പ്രാപ്തനാണെന്ന കേഡലിന്റെ മാനസിക അവസ്ഥാ റിപ്പോര്‍ട്ട് പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേഡലിന്റെ മാനസിക അവസ്ഥാ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് കോടതി ഉത്തരവ്. തുടരന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ ഏജന്‍സി ഹാജരാക്കിയതിന് പിന്നാലെയാണ് ജില്ലാ കോടതി ഉത്തരവ് വന്നത്.
വിചാരണ നേരിടാന്‍ മാനസിക, ശാരീരിക ആരോഗ്യവാനല്ലാത്തതിനാല്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കേഡല്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി 2023 സെപ്റ്റംബര്‍ 8 ന് തള്ളിക്കൊണ്ടാണ് തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. കേഡലിന്റെ ജാമ്യ അപേക്ഷയും കോടതി തള്ളിയിരുന്നു.
പഠനം പൂര്‍ത്തിയാക്കാത്തതിന് വീട്ടുകാര്‍ അവഗണിച്ചതില്‍ വച്ചുള്ള വിരോധത്താലും ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെകുത്താന്‍ സേവയിലൂടെ ആഭിചാര ക്രിയ ചെയ്തും ക്ലിഫ് ഹൗസിന് സമീപം നന്തന്‍കോട് ബെയിന്‍സ് കോമ്ബൗണ്ടില്‍ സ്വന്തം അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ ഓണ്‍ലൈനില്‍ വാങ്ങിയ മഴു കൊണ്ട് കൊലപ്പെടുത്തി വീടിനു തീയിട്ട കേസിലാണ് വിചാരണ ആരംഭിക്കുന്നത്.
സാക്ഷി വിസ്താരം കേട്ട് മനസ്സിലാക്കി വിചാരണ നേരിടാന്‍ പ്രാപ്തനാണെന്ന കേഡലിന്റെ മാനസിക അവസ്ഥാ റിപ്പോര്‍ട്ട് പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേഡലിന്റെ മാനസിക അവസ്ഥാ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് കോടതി ഉത്തരവ്.
കേസ് ഇങ്ങനെ:
2017 ഏപ്രില്‍ 5 ബുധനാഴ്ചയ്ക്കും 8 ശനിയാഴ്ചക്കും ഇടയ്ക്കുള്ള ദിനങ്ങളിലായി കുടുംബത്തിലെ ഒരംഗത്തെ പോലും ബാക്കി വെക്കാതെ കേഡല്‍ കൊടും ക്രൂരകൃത്യം ചെയ്തുവെന്നാണ് കേസ്. തന്റെ പിതാവ് തിരുവനന്തപുരം ഗവ. ജനറല്‍ ആശുപത്രി ഡോ. രാജ തങ്കം, മാതാവ് ഡോ. ജീന്‍ പദ്മ, മകള്‍ ഡോ. കരോലിന്‍, ഡോ. ജീന്‍പദ്മയുടെ ബന്ധു ലളിത എന്നിവരെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്.
നാലു പേരെയും കൊല്ലപ്പെട്ട നിലയില്‍ വീട്ടിലെ ഒന്നാം നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നു പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. മുറിക്കുള്ളില്‍ നിന്ന് 3 പേരുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ലളിതയുടെ മൃതദേഹത്തിലും പൊള്ളലേറ്റിരുന്നു. ഇവരെ വെട്ടിക്കൊല്ലുകയായിരുന്നു.
കേഡല്‍ എം.ബി.ബി.എസ് പഠനത്തിനായി പോയ വേളയില്‍ വിദേശത്ത് വച്ച് ചെകുത്താന്‍ സേവ പഠിച്ചതായും ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെട്ടു പോകുന്നത് പരീക്ഷിച്ചു നോക്കാനായി വ്യക്തമായ പദ്ധതിയോടെ കൊലപാതകം നടത്തിയെന്നാണ് പോലീസ് കേസ്. കൂടാതെ താന്‍ പഠനം പൂര്‍ത്തിയാക്കാത്തതിന് മാതാപിതാക്കള്‍ നിരന്തരം വഴക്കു പറയുന്നതിലും സഹോദരി എം.ബി.ബി.എസ് പാസ്സായതിനെച്ചൊല്ലി തന്നെ കളിയാക്കുകയും ശകാരിക്കുകയും ചെയ്തതില്‍ വച്ചുള്ള വൈരാഗ്യവും വിരോധ കാരണമായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൃത്യത്തിനുപയോഗിച്ച മഴു ഓണ്‍ലൈനായി വാങ്ങുകയായിരുന്നു. മഴു ഉപയോഗിച്ചുള്ള അരുംകൊലക്ക് മുമ്ബ് വിഷാംശമുള്ള കീടനാശിനി വാങ്ങിച്ച് ഭക്ഷണത്തില്‍ കലര്‍ത്തി കുടുബാംഗങ്ങള്‍ക്ക് കേഡല്‍ നല്‍കിയിരുന്നു. എന്നാല്‍ ഭക്ഷണം കഴിച്ച അവര്‍ ഛര്‍ദ്ദിച്ചതിനാല്‍ കേഡലിന്റെ കെണി ആരുമറിയാതെ പോയി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 302 (കൊലപാതകം), 436( വീടിന് തീ വെക്കല്‍) , 201(തെളിവ് നശിപ്പിക്കല്‍) എന്നീ ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ചുമത്തിയാണ് മ്യൂസിയം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 2018 ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ദിവ്യയുടെയും ക്രിസിന്റെയും ജീവിതം തകര്‍ക്കാൻ അയാളെത്തി. ഇത്രയും സൗന്ദര്യമുള്ള ദിവ്യ സേഫല്ല, ക്രിസിന്റെ വാക്കുകളില്‍ കണ്ണുനിറഞ്ഞ് ദിവ്യ VM TV NEWS

മലയാളികളെ ഞെട്ടിച്ച താരവിവാഹമായിരുന്നു ദിവ്യ ശ്രീധറിന്റെയും ക്രിസ് വേണുഗോപാലിന്റെയും. ഇപ്പോഴിതാ വിവാഹ സമയത്തുണ്ടായിരുന്ന സംഭവങ്ങളെ കുറിച്ച വെളിപ്പെടുത്തുകയാണ് ക്രിസും ദിവ്യയും.
വിവാഹത്തിന് ഒരുങ്ങിയപ്പോള്‍ ബന്ധുക്കള്‍ ആരും എതിരുനിന്നില്ലെന്നും എന്നാല്‍ ചിലർ മുടക്കാൻ ശ്രമിച്ചിരുന്നുവെന്നും ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും. ഈ വിവാഹം വേണോ, ആ ആള് ശരിയല്ല എന്നിങ്ങനെയുള്ള രീതിയില്‍ ദിവ്യയോട് സംസാരിച്ചിരുന്നെന്നും ക്രിസ് വെളിപ്പെടുത്തുന്നു.
വിവാഹ ശേഷമുണ്ടായ കമന്റുകള്‍ വേദനയുണ്ടാക്കി. അന്ന് രാത്രിയില്‍ കുഞ്ഞുമോള്‍ നീ ഉറങ്ങിയോ എന്ന് ഏട്ടൻ ചോദിച്ചപ്പോള്‍ ഉറങ്ങി എന്ന് കള്ളം പറയേണ്ടി വന്നു. പക്ഷെ അപ്പോള്‍ തന്നെ അദ്ദേഹത്തിന് കാര്യം മനസിലായെന്നും ദിവ്യയും ക്രിസും പറയുന്നു.
അതേസമയം ദിവ്യ നേരത്തെ ഒറ്റക്ക് തീർത്ഥാടനത്തിന് പോകാൻ ഇരുന്ന ആളാരുന്നെന്നും അതില്‍ ഞാനും കൂടട്ടെ എന്ന് ചോദിച്ചുകൊണ്ടാണ് നമ്മളുടെ തുടക്കമെന്നും ക്രിസ് പറഞ്ഞു. ഇത്രയും സൗന്ദര്യം ഉള്ള ആള് തീർത്ഥാടനത്തിന് പോയിക്കഴിഞ്ഞാല്‍ അവർ സേഫ് അല്ല എന്ന് താൻ പറഞ്ഞെന്നും ഈ സന്തോഷം നമ്മള്‍ എപ്പോഴോ ആഗ്രഹിച്ചു കിട്ടിയതാണെന്നും ഈ ഒരു പ്രായത്തില്‍ നമ്മള്‍ അത് സാധിച്ചു എന്നാണ് തങ്ങള്‍ക്ക് പറയാനുള്ളതെന്നും ക്രിസ് കൂട്ടിച്ചേർത്തു.
ഒരു ബഹുമാനം ഉണ്ടായിരുന്നു അത് നശിപ്പിച്ചു, ശാകുന്തളയായ രേണു സുധിക്ക് വൻ വിമര്‍ശനം VM TV NEWS CHANNEL

ശകുന്തളയായി അണിഞ്ഞൊരുങ്ങിയ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്ക് സോഷ്യല്‍ മീഡിയയില്‍ വൻ വിമർശനം. ‘ചെറിയ കുട്ടിയെ പോലുണ്ട്, ജിഷയുടെ അമ്മ എത്രയോ ഭേതം.ഈ പെണ്ണിന് വട്ടായോ, ഒരു ബഹുമാനം ഉണ്ടായിരുന്നു അത് നശിപ്പിച്ചു കളയല്ലേ, അധികമായാല്‍ അമൃതവും വിഷം എന്ന് ആളുകള്‍ക്ക് തെളിയിച്ചു കൊടുത്ത സ്ത്രീ, നിമിഷ ബിജോയ് യേ പോലെ കളത്തില്‍ ഇറങ്ങാന്‍ പോകുകയാണോ, മഞ്ജുവാരിയറിനു ശേഷം അടുത്ത ലേഡി സൂപ്പര്‍ സ്റ്റാര്‍, 50 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്ബര്യമുള്ള നാടക ട്രൂപ്പിനെ ഒറ്റ വേഷം കൊണ്ട് വെറുപ്പിച്ച ഐറ്റം എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.
കമന്റുകള്‍ക്ക് രേണു മറുപടി നല്‍കിയിട്ടില്ല.. അതേസമയം രേണുവിനെ പ്രതിരോധിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സൂപ്പര്‍ ആയിട്ടുണ്ട്, പിന്നെ വെള്ള സാരിയില്‍ രേണുനെ കാണാന്‍ താല്പര്യം ഇല്ല, മോഡല്‍ ശകുന്തള ആയതു കൊണ്ട് ഓക്കേ, നെഗറ്റീവ് കമെന്റ്‌സ് നോക്കി സമയം കളയണ്ട’ എന്നായിരുന്നു ഒരാളുടെ കമന്റ്.
സന്തോഷമായി ജീവിക്കണം. അല്ലാതെ വിഷാദരോഗത്തിന് അടിമ പെടാതെ നോക്കുക.മരണം വരെ സങ്കടപ്പെട്ടും നിരാശപ്പെട്ടും ഇരുന്നാല്‍ ഈ സോഷ്യല്‍ മീഡിയക്കാര്‍ ചിലവിന് തരില്ല. അവര്‍ എത്രത്തോളം വേദനിപ്പിക്കാനെ നോക്കു. നമ്മള്‍ എല്ലാവരും ഒരുനാള്‍ മരിക്കും. എന്ന് കരുതി ജീവിച്ചിരിക്കുന്നവര്‍ മെഴുകുതിരിപോലെ ഉരുകി.. ഉരുകി ജീവിക്കണമെന്നുള്ള മറ്റുള്ളവരുടെ സാഡിസ്റ്റ് കാഴ്ചപ്പാടിനെ അപ്പാടെ തള്ളി കളയുക എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
‘ദേഹം മുഴുവൻ എണ്ണയും കരിയും, മുറ്റത്തെത്തി കുഞ്ഞുങ്ങളെപ്പോലെ കരയും, കൊല്ലാനും മടിക്കില്ല’; ഭീതി പരത്തി കുറുവാ സംഘം VM TV NEWS CHANNEL

ആലപ്പുഴ: ദേഹം മുഴുവൻ എണ്ണയും കരിയും, ലുങ്കിയും ഷർട്ടും അകത്താക്കി പുറത്തൊരു നിക്കർ ധരിക്കും, ദേഹം മുഴുവൻ എണ്ണയും കരിയും തേച്ചു പിടിച്ച് വീടിന്‍റെ മുറ്റത്തെത്തി കുട്ടികളെപ്പോലെ കരഞ്ഞോ പൈപ്പ് തുറന്ന് ശബ്ദമുണ്ടാക്കിയോ വീട്ടുകാരെക്കൊണ്ട് തന്നെ വാതില്‍ തുറപ്പിക്കുന്ന കുറുവാ സംഘം..
മോഷണം കുലത്തൊഴിലാക്കി മാറ്റിയ കുറുവാ സംഘം ഏറെ കാലത്തിനു ശേഷം കേരളത്തിന്‍റെ ഉറക്കം കെടുത്തുകയാണ്. ആലപ്പുഴയില്‍ പല പ്രദേശങ്ങളിലും കുറുവാസംഘം മോഷണം നടത്താൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍ മോഷണങ്ങള്‍ക്കു പിന്നില്‍ കുറുവാ സംഘമാണോയെന്ന് വ്യക്തമല്ല. കഴിഞ്ഞ പതിനാല് ദിവസത്തിനിടെ ചേർത്തല, മണ്ണാഞ്ചേരി- മാരാരിക്കുളം പ്രദേശത്തായി പത്തിടത്താണ് മോഷണം നടന്നത്. മണ്ണഞ്ചേരി, ആര്യാട് ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയ സിസിടിവി ദൃശ്യങ്ങളാണ് കുറുവാസംഘത്തിലേക്ക് വിരല്‍ ചൂണ്ടിയത്. ദൃശ്യങ്ങള്‍ തമിഴ്നാട് പൊലീസിനു കൈമാറിയിരിക്കുകയാണ്.
ആരാണ് കുറുവാ സംഘം?
ആക്രമിച്ച് കൊന്നിട്ടായാലും മോഷണം നടത്തുന്നവരാണ് കുറുവാ സംഘം. ഇരുട്ടില്‍ ഒളിച്ചിരുന്ന ഞൊടിയിടയില്‍ ആക്രമിക്കും. സ്ത്രീകളുടെ ശരീരത്തില്‍ നിന്നും ആഭരണങ്ങള്‍ മുറിച്ചെടുക്കാനും നിമിഷം നേരം മതി. നൂറു കണക്കിന് പേർ അടങ്ങുന്നതാണ് ഈ സംഘമെന്നും റിപ്പോർട്ടുകളുണ്ട്.
പകല്‍ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങി രാത്രിയാണ് മോഷണം നടത്തുക. കേരള- തമിഴ്നാട് അതിർത്തിയിലാണ് ഇവരുടെ കേന്ദ്രം. വീടുകളുടെ പിൻവാതില്‍ തകർത്ത് അകത്തു കയറുന്നതാണ് രീതി. മൂന്നു പേരാണ് ഒരുമിച്ചുണ്ടാകുക. മോഷണം നടത്തേണ്ട വീടുകള്‍ ആറു മാസം വരെ നിരീക്ഷിക്കും. കൂട്ടത്തിലെ ഒരാള്‍ക്ക് കവർച്ച നടത്തുന്ന വീടിനെക്കുറിച്ച് പൂർണമായ വിവരമുണ്ടായിരിക്കും. ഏതു സമയത്തും ആരെയും ആക്രമിച്ച് മോഷണം നടത്താൻ ഇവർക്കു കഴിയാറുണ്ട്. എതിർത്താല്‍ ആയുധം വച്ച് ഭീഷണിപ്പെടുത്തും.
കുറുവാ സംഘം അടുത്തിടെ കേരളത്തിലേക്ക് കടന്നതായി ഇന്‍റലിജൻസ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. 75 പേർ അടങ്ങുന്ന സംഘം പാലക്കാട് അതിർത്തി വഴി കേരളത്തിലെത്തിയെന്നാണ് വിവരം
തായ്‌വാനെ വട്ടമിട്ട് 24 ചൈനീസ് വിമാനങ്ങളും 6 നാവിക സേന കപ്പലുകളും; ‘ഗ്രേ സോണ്‍ തന്ത്രം’ തുടരുന്നു VM TV NEWS CHANNEL

തായ്പേയ്: തായ്‌വാന് നേരെ വീണ്ടും ചൈനീസ് പ്രകോപനം. തായ്‌വാന് ചുറ്റും ചൈനയുടെ 24 വിമാനങ്ങളും 6 നാവിക സേനാ കപ്പലുകളും കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇവയില്‍ 15 വിമാനങ്ങള്‍ തായ്‌വാൻ കടലിടുക്കിൻ്റെ മധ്യരേഖ കടന്ന് തായ്വാന്റെ വടക്കൻ, മധ്യ തെക്കുപടിഞ്ഞാറൻ, കിഴക്കൻ എയർ ഡിഫൻസ് ഐഡൻ്റിഫിക്കേഷൻ സോണില്‍ പ്രവേശിച്ചതായാണ് റിപ്പോർട്ട്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം തായ്‌വാന് സമീപം 10 ചൈനീസ് വിമാനങ്ങളും 5 നാവിക സേനാ കപ്പലുകളും കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഇതില്‍ 8 വിമാനങ്ങള്‍ മീഡിയൻ ലൈൻ കടന്ന് തായ്‌വാനിലെ എയർ ഡിഫൻസ് ഐഡൻ്റിഫിക്കേഷൻ സോണില്‍ പ്രവേശിച്ചതായി സ്ഥിരീകരണവും വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമാനമായ രീതിയില്‍ ചൈനയുടെ പ്രകോപനം ഉണ്ടാകുന്നത്. 2020 സെപ്തംബർ മുതല്‍ ചൈന തായ്‌വാന് ചുറ്റുമുള്ള സൈനിക സാന്നിധ്യം ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. തായ്‌വാനില്‍ ആശങ്ക പരത്താനായി ചൈന സൈനികാഭ്യാസങ്ങളും ശക്തിപ്രകടനവും പ്രദർശിപ്പിക്കുന്നത് പതിവാണ്.
ചൈനയുടെ ഇത്തരം പ്രകോപനങ്ങളെ “ഗ്രേ സോണ്‍ തന്ത്രങ്ങള്‍” എന്നാണ് വിശകലന വിദഗ്ധർ വിശേഷിപ്പിക്കുന്നത്. തായ്‌വാൻ്റെ പ്രതിരോധത്തെ ക്രമേണ ഇല്ലാതാക്കാനും തുറന്ന സംഘർഷത്തില്‍ ഏർപ്പെടാതെ സൈനിക പരീക്ഷണങ്ങള്‍ നടത്താനുമാണ് ചൈന ലക്ഷ്യമിടുന്നത്. വർധിച്ചു വരുന്ന ചൈനീസ് പ്രകോപനങ്ങളുടെ പശ്ചാത്തലത്തില്‍ തായ്‌വാൻ പ്രസിഡൻ്റ് ലായ് ചിംഗ്-ടെ അടുത്തിടെ ഒരു ഉന്നതതല ദേശീയ സുരക്ഷാ യോഗം വിളിച്ചിരുന്നു. രാജ്യത്തിൻ്റെ ജനാധിപത്യവും സുരക്ഷയും സംരക്ഷിക്കുമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഇതിനിടെ തായ്‌വാൻ കടലിടുക്കില്‍ ” ജോയിൻ്റ് സ്വാർഡ്-2024 ബി” എന്ന പേരില്‍ ചൈന സൈനികാഭ്യാസം നടത്തിയിരുന്നു. തായ്‌വാൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവർക്കുള്ള ശക്തമായ താക്കീതാണ് അഭ്യാസമെന്ന് ചൈന മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു
‘ഇന്ദിരാ ഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് തിരിച്ചുവന്നാലും ആര്‍ട്ടിക്കിള്‍ 370 നടപ്പാക്കില്ല’; കോണ്‍ഗ്രസിനെതിരെ അമിത് ഷാ VM TV NEWS CHANNEL

ദില്ലി: ആർട്ടിക്കിള്‍ 370, മുസ്ലീം സംവരണം, രാമക്ഷേത്രം തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ജമ്മു കശ്മീരില്‍ ഒരു കാരണവശാലും ആർട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്ന ബിജെപി നിലപാട് അദ്ദേഹം ആവർത്തിച്ചു. ഇന്ദിരാ ഗാന്ധി സ്വർഗത്തില്‍ നിന്ന് മടങ്ങിവന്നാലും ആർട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.
ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയ്ക്ക് എതിരെയും അമിത് ഷാ ആഞ്ഞടിച്ചു. ഔറംഗാബാദിൻ്റെ പേര് സംഭാജി നഗർ എന്ന് പുനർനാമകരണം ചെയ്യുന്നതിനെ എതിർത്ത, രാമക്ഷേത്ര നിർമ്മാണത്തെ എതിർത്ത, മുത്തലാഖ് നിർത്തലാക്കുന്നതിനെ എതിർത്ത, ആർട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ എതിർത്ത, സർജിക്കല്‍ സ്‌ട്രൈക്കിനെ എതിർത്തവരുടെ കൂടെയാണ് ഉദ്ധവ് താക്കറെ ഇരിക്കുന്നതെന്ന് അമിത് ഷാ വിമർശിച്ചു. ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിച്ചവർക്കൊപ്പമാണ് ശിവസേന (യുബിടി) ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വഖഫ് നിയമവുമായി ബന്ധപ്പെട്ടും അമിത് ഷാ പ്രതികരിച്ചു. 400 വർഷം പഴക്കമുള്ള ക്ഷേത്രങ്ങളും കർഷകരുടെ ഭൂമിയും ജനങ്ങളുടെ വീടുകളും വഖഫ് സ്വത്തായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. വഖഫ് നിയമം ഭേദഗതി ചെയ്യാൻ ബില്‍ കൊണ്ടുവന്നു, എന്നാല്‍ രാഹുല്‍ ഗാന്ധിയും ശരദ് പവാറും ഇതിനെ എതിർക്കുകയാണെന്ന് പറഞ്ഞ അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദി തീർച്ചയായും വഖഫ് നിയമം ഭേദഗതി ചെയ്യുമെന്ന് വ്യക്തമാക്കുകയും ചെയ്യും
ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി പാസ്റ്റര്‍ മതം മാറ്റിയത് 300 ഓളം പേരെ ; 150 പേര്‍ തട്ടിപ്പ് മനസിലാക്കി തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് VM TV NEWS

ലക്നൗ : ഉത്തർപ്രദേശില്‍ മലയാളിയായ പാസ്റ്റർ മതം മാറ്റിയത് 300 ഓളം പേരെ . പാസ്റ്റർ ബിജു മാത്യൂ ഇക്കഴിഞ്ഞ ഒക്ടോബർ 20 നാണ് അറസ്റ്റിലായത് .
വിവാഹചിലവ് വഹിക്കുമെന്നും , ബിസിനസ് നടത്താൻ പണം നല്‍കുമെന്നും , ചികിത്സാ ചെലവ് നല്‍കുമെന്നും വാഗ്ദാനം ചെയ്താണ് ബിജു മാത്യു ആളുകളെ മതം മാറ്റിച്ചത് .
കഴിഞ്ഞ രണ്ടര മാസമായി മാത്യു കുടുംബസമേതം മീററ്റിലെ കങ്കർഖേഡ റോഹ്ത റോഡിലെ വികാസ് എൻക്ലേവ് കോളനിയിലാണ് താമസം. എല്ലാ ഞായറാഴ്ചകളിലും തന്റെ വീട്ടില്‍ പ്രാർത്ഥനായോഗങ്ങള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഗോലാബാദ് ഗ്രാമത്തിലെ 30 കുടുംബങ്ങളില്‍ നിന്നുള്ള ഈ വ്യക്തികള്‍ പതിവായി പ്രാർത്ഥനാ യോഗങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു.
നാട്ടുകാരാണ് ഈ വിവരം ഹിന്ദുസംഘടനാ പ്രവർത്തകരെയും, പോലീസിനെയും അറിയിച്ചത് . അതേസമയം ബിജു മതം മാറ്റിയവരില്‍ 30 കുടുംബങ്ങളില്‍ നിന്നുള്ള 150 ഓളം പേരും ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങി.
അന്ന് ദിവ്യയുടെ ‘ഷോ’ പകര്‍ത്താൻ അനുവാദം; ഇന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാൻ വിലക്ക്; കണ്ണൂര്‍ കളക്ടര്‍ക്കെതിരെ വിമര്‍ശനം VM TV NEWS EXCLUSIVE

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്ക്. തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമങ്ങളെ പൊലീസ് തടഞ്ഞു.
വരണാധികാരിയായ ജില്ലാ കളക്ടർ അരുണ്‍ കെ വിജയനാണ് മാദ്ധ്യമങ്ങളെ തടയാനുള്ള നിർദേശം നല്‍കിയത്.
കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ പുറത്താക്കിയ സാഹചര്യത്തിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുന്നത്. പഞ്ചായത്തിന് പുറത്ത് പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ മുൻകൂർ അനുവാദം ഇല്ലാതെ ജില്ലാ പഞ്ചായത്തിനുള്ളിലേക്ക് പ്രവേശിക്കാനോ തെരഞ്ഞെടുപ്പ് പ്രക്രിയ റിപ്പോർട്ട് ചെയ്യാനോ പാടില്ലെന്നാണ് നിർദേശം.
രാവിലെ 11 മണിയോടെ തെരഞ്ഞെടുപ്പ് ആരംഭിക്കും. 24 പേരടങ്ങുന്ന ഭരണസമിതിയില്‍ 17 എല്‍ഡിഎഫ് അംഗങ്ങളും 7 യുഡിഎഫ് അംഗങ്ങളും അടങ്ങിയിരിക്കുന്നു. കെ കെ രത്‌നകുമാരിയാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ചാക്കോയാണ് യുഡിഎഫിന്റെ മത്സരാർത്ഥി.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷം ഫലപ്രഖ്യാപനത്തിനു മുമ്ബ് മാദ്ധ്യമപ്രവർത്തകർക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രവേശിക്കാവുന്നതാണെന്ന് വരണാധികാരിയായ ജില്ലാ കളക്ടർ അരുണ്‍ കെ വിജയൻ അറിയിച്ചു.
എന്നാല്‍ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ യാത്രയപ്പ് യോഗം റിപ്പോർട്ട് ചെയ്യാൻ പ്രാദേശിക മാദ്ധ്യമങ്ങള്‍ക്ക് കളക്ടർ അനുവാദം നല്‍കിയിരുന്നു. സ്വകാര്യ പരിപാടിക്ക് അടക്കം മാദ്ധ്യമങ്ങളെ ക്ഷണിച്ചു വരുത്തിയ കളക്ടർ പൊതുപരിപാടി റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമങ്ങളെ അനുവദിക്കുന്നില്ലെന്നാണ് ഉയരുന്ന വിമർശനം.
അതേസമയം വോട്ട് ചെയ്യാനായി പി പി ദിവ്യ എത്തില്ലെന്നാണ് വിവരം. നിലവില്‍ ജില്ലാ പഞ്ചായത്ത് അംഗമാണ് പി പി ദിവ്യ. നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് സിപിഎം നേതൃത്വം പി പി ദിവ്യയെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തത്.
ബിജെപി ഓഫീസിലെ ഭാരത മാതാവിന്റെ പ്രതിമ നീക്കം ചെയ്ത സംഭവം; തമിഴ്‌നാട് പൊലീസിനെ കുടഞ്ഞ് മദ്രാസ് ഹൈക്കോടതി, പ്രതിമ തിരികെ നല്‍കണമെന്ന് ഉത്തരവ്

ചെന്നൈ: ബിജെപി പാർട്ടി ഓഫീസില്‍ സ്ഥാപിച്ചിരുന്ന ഭാരത മാതാവിന്റെ പ്രതിമ നീക്കം ചെയ്ത സംഭവത്തില്‍ തമിഴ്നാട് പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി.
ഒരു സ്വകാര്യ സ്ഥാപനത്തിലെ കാര്യങ്ങള്‍ നിയന്ത്രിക്കാനോ ഇടപെടാനോ ഭരണകൂടത്തിന് അവകാശമില്ലെന്ന് കോടതി പറഞ്ഞു. പ്രതിമ ബിജെപിക്ക് തിരികെ നല്‍കണമെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു.
ഇക്കാര്യത്തില്‍ സംശയങ്ങളൊന്നുമില്ല. ഒരു സ്വകാര്യ സ്വത്തില്‍ നിന്നാണ് പൊലീസ് ഭാരത മാതാവിന്റെ പ്രതിമ എടുത്ത് മാറ്റിയിരിക്കുന്നത്. മറ്റാരുടെയെങ്കിലും സമ്മർദ്ദം മൂലമാകാം ഈ നടപടി. എന്നാല്‍ ഇത് നടപ്പിലാക്കിയവരുടെ ഭാഗത്തുനിന്നുള്ള പ്രവൃത്തി അങ്ങേയറ്റം അപലപനീയമാണ്. ഭാവിയില്‍ ഒരിക്കലും ഇത് ആവർത്തിക്കാൻ പാടില്ലെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.
നിയമവാഴ്ചയുള്ള ഒരു ക്ഷേമരാഷ്‌ട്രത്തിലാണ് നാം ജീവിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിള്‍ 226 പ്രകാരമുള്ള അധികാരപരിധിയില്‍ പ്രവർത്തിക്കുന്ന ഒരു ഭരണഘടനാ കോടതിക്ക് ഇത്തരമൊരു അധികാര ദുർവിനിയോഗം ഒരിക്കലും വച്ചുപൊറുപ്പിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
2016 ലാണ് കേസിനാസ്പദമായ സംഭവം. വിരുദാനഗറില്‍ പാർട്ടി ഓഫീസിനുള്ള ഭൂമി വാങ്ങിയ ബിജെപി ഇവിടെ കയ്യില്‍ പതാകയേന്തിയ ഭാരത മാതാവിന്റെ പ്രതിമ സ്ഥാപിച്ചു. കലാപമുണ്ടാക്കാൻ സാധ്യതയുള്ള പ്രതിമകള്‍ മാറ്റി സ്ഥാപിക്കണമെന്നുമുള്ള 2022 ലെ ഹൈക്കോടതി ഉത്തരവുണ്ടെന്ന കാരണം പറഞ്ഞ് ഡിഎംകെ സർക്കാർ ബിജെപിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതില്‍ പ്രതികരണം ഉണ്ടാകാത്തതിനെത്തുടർന്ന് സമൂഹത്തില്‍ സമാധാനവും സൗഹാർദവും നിലനിർത്തുന്നതിനായി പ്രതിമ നീക്കം ചെയ്തുവെന്നും റവന്യൂ വകുപ്പ് ഓഫീസില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണെന്നുമായിരുന്നു സർക്കാരിന്റെ വാദം.
ഭാരത് മാതാവ് “ഇന്ത്യ” യുടെ പ്രതീകമാണെന്നും അത് ഒരു രാജ്യത്തിന്റെ പ്രതീകാത്മക പ്രതിനിധാനമായാണ് തങ്ങളുടെ ഓഫീസ് പരിസരത്ത് സ്ഥാപിച്ചിരിക്കുന്നതെന്ന നിലപാടുമായി ബിജെപി കോടതിയെ സമീപിച്ചു. രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് സംസ്ഥാനത്തിന്റെയോ സമൂഹത്തിന്റെയോ താല്‍പ്പര്യങ്ങളെ അപകടത്തിലാക്കുമെന്ന് ശരിയായ ബോധമുള്ള ഒരു വ്യക്തിക്കും വാദിക്കാൻ കഴിയില്ലെന്ന് കേസ് പരിഗണിച്ച കോടതി പറഞ്ഞു. ഇത് ഭരണഘടനാപരമായി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതിമ തിരികെ നല്‍കാൻ ഉത്തരവിട്ടു.