ടെഹ്‌റാൻ: രണ്ട് പതിറ്റാണ്ടിനിടെ 200 ലേറെ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയ 43 കാരനെ പരസ്യമായി തൂക്കിക്കൊന്ന് ഇറാൻ.
മുഹമ്മദ് അലി സലാമത്ത് എന്നയാളെയാണ് തൂക്കിക്കൊന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു പുരുഷൻ ഇത്രയധികം സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുന്നത് ഇതാദ്യമാണ്.
20 വർഷത്തിനിടെ ഇയാള്‍ നിരവധി സ്ത്രീകള്‍ക്ക് വിവാഹവാഗ്ദാനം നല്‍കിയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. ചിലസ്ത്രീകള്‍ ഗർഭിണികളായപ്പോള്‍ ഇവർക്ക് ഗർഭനിരോധന ഗുളികകളും നല്‍കി ബലാത്സംഗവും വ്യഭിചാരവും മരണശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഇയാള്‍ക്കെതിരെ പരാതികള്‍ കുമിഞ്ഞതിന് പിന്നാലെ ജനുവരി മാസത്തില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒക്ടോബറില്‍ ഇറാനിലെ സുപ്രീം കോടതി കേസില്‍ വാദം കേള്‍ക്കുകയും മുഹമ്മദ് അലി സലാമത്തിന് വധശിക്ഷ വിധിക്കുകയുമായിരുന്നു. തുടർന്ന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഹമേദാൻ നഗരത്തിലെ ഒരു ശ്മശാനത്തില്‍ വച്ച് ഇയാളെ പൊതുജനങ്ങള്‍ കാണ്‍കെ തൂക്കിലേറ്റുകയായിരുന്നു. രാജ്യത്ത് ഇത്തരത്തില്‍ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്.
അതേസമയം ഇത്രയധികം സ്ത്രീകളോട് ക്രൂരത കാണിച്ച ഇയാള്‍ക്കും ആരാധകർ ഉണ്ടെന്നതാണ് വേദനയേറിയ കാര്യം.