NEWS

JANA HRIDAYANGALIL : കണ്ണടച്ച ട്രാഫിക് ലൈറ്റുകൾ ( ജി പി ഓ ജംഗ്‌ഷൻ തിരുവനന്തപുരം )

BAB ARABIA SPECIALS | SWATHINTE KALAVARA EPISODE -14

ഏവർക്കും മീഡിയവോയിസ് ടിവിയുടെ ശിശുദിനാശംസകൾ

യാത്രകൾ അനുഭവങ്ങൾ മുതാലപ്പൊഴിയെ അടുത്തറിയാം

മാധ്യമ പ്രവർത്തകനും , തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് മെമ്പറുമായ ഗോപി കൃഷ്ണന്റെ വേർപാടിൽ കേരള മീഡിയ പേഴ്സൺസ് യൂണിയൻ അനുശോചനം രേഖപ്പെടുത്തി. വലിപ്പ ചെറുപ്പമില്ലാതെ മാധ്യമ പ്രവർത്തകരെ നേഞ്ചോട് ചേർത്തു നിർത്തിയ വലിയ മനസ്സിന്റെ ഉടമയെയാണ് ഗോപീകൃഷ്ണന്റെ വേർപാടിലൂടെ നഷ്ടപ്പെട്ടതെന്ന് കെ എം പി. യു സംസ്ഥാന പ്രസിഡന്റ് എം റഫീഖ്, സംസ്ഥാന സമിതി അംഗം ബി. ഹർഷകുമാർ ,തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എ അബൂബക്കർ , ജനറൽ സെക്രട്ടറി അനിൽ സംസ്ക്കാര , ട്രഷറർ കൊറ്റാമം ചന്ദ്രകുമാർ , മീഡിയാ കോഡിനേറ്റർ മുന്ന പാപ്പനംകോട് തുടങ്ങിയവർ അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

2023 ഫെബ്രുവരി 27 ന് തലസ്ഥാനത്ത് നടക്കുന്ന KMPU അർദ്ധ വാർഷിക സമ്മേളന വിജയത്തിനായി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനം. സംസ്ഥാന പ്രസിഡന്റ് എം .റഫീഖ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ബി .ഹർഷകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന തൊഴിൽ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഏകീകൃത തിരിച്ചറിയൽ കാർഡ് വിതരണത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും , ജില്ലയിലെ വിവിധ താലൂക്കുകളിൽ സമ്മേളനങ്ങൾ നടത്താനും ഭാരവാഹികളെ ചുമതലപ്പെടുത്തി. സംസ്ഥാന തലത്തിൽ ആരംഭിക്കുന്ന മീഡിയാ ഹൗസിന്റെ പ്രവർത്തനം തലസ്ഥാന ജില്ലയിൽ ശക്തിപ്പെടുത്താനും ജനുവരി മുതൽ കെ എം പി. യു.ജില്ലാ വാർത്താ പത്രിക പ്രസിദ്ധികരിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എ.അബൂബക്കർ അദ്ധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി അനിൽ സംസ്ക്കാര സ്വാഗതം ആശംസിച്ചു. ജില്ലാ മീഡിയാ കോഡിനേറ്റർ മുന്ന പാപ്പനംകോട്, നേതാക്കളായ വി ശിവകുമാർ ,കെ .രതീഷ്, സുന്ദർ കുമാർ , തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ട്രഷറർ കൊറ്റാമം ചന്ദ്രകുമാർ കൃതജ്ഞത രേഖപ്പെടുത്തി.

Acid Attack: ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരുക്കേറ്റ യുവതി മരിച്ചു

മലപ്പുറം(malappuram) പാണ്ടിക്കാട് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ(acid attack) പരുക്കേറ്റ യുവതി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി…

Kochi: ഇന്ത്യയിലെ ആദ്യ ആറ്റിട്യൂഡ് ഹണ്ട് നാളെ കൊച്ചിയിൽ; ഷോ ഡയറക്ടറായി ഇടവേള ബാബു

മാൻ ഓഫ് കേരള”, “വുമൺ ഓഫ് കേരള എന്നീ ടൈറ്റിലുകൾക്ക് വേണ്ടിഇന്ത്യയിലെ ആദ്യത്തെ ആറ്റിട്യൂഡ് ഹണ്ട് ഫിനാലെ നവംബർ 13 ഞായറാഴ്ച്ച…

Train; ട്രെയിൻ സമയത്തിൽ മാറ്റം: ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് ഇനി നേരത്തെ

ആലപ്പുഴ- എംജിആർ ചെന്നൈ സെൻട്രൽ പ്രതിദിന എക്സ്പ്രസ് (22640) ട്രെയിൻ സമയത്തിൽ മാറ്റം. വൈകിട്ട് 4:04ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ടിരുന്ന ട്രെയിൻ…

Arrest: വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗികാതിക്രമം; അധ്യാപകൻ പിടിയിൽ

വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ പിടിയിൽ. വേങ്ങര ഗവ വി എച്ച് എസ് ഇയിലെ അധ്യാപകനായ അബ്ദുൽ കരീമിനെ പൊലീസ്(police) അറസ്റ്റ്(arrest)…