ചരിത്രം കുറിച്ച് ഇന്ത്യ;രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം എസ് വിക്ഷേപിച്ചു| Vikram-S

Spread the love

സ്വകാര്യ മേഖലയില്‍ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റായ വിക്രം-എസ്( Vikram-S) വിക്ഷേപിച്ചു. സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്.

ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയ്റോസ്പേസ് എന്ന സ്റ്റാര്‍ട്ടപ്പാണ് റോക്കറ്റ് വികസിപ്പിച്ചത്. ‘മിഷന്‍ പ്രാംരംഭ്’ എന്നാണ് ദൗത്യത്തിന്റെ പേര്.

ഐഎസ്ആര്‍ഒയാണ് റോക്കറ്റ് വികസനവും രൂപകല്‍പനയും ദൗത്യങ്ങളുമെല്ലാം ഏകോപിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനും വിഖ്യാത ശാസ്ത്രജ്ഞനുമായ ഡോ.വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് സ്‌കൈറൂട്ട് എയ്റോസ്പേസ് നിര്‍മിക്കുന്ന വിക്ഷേപണ വാഹനങ്ങള്‍ക്ക് വിക്രം എന്ന് പേരിട്ടത്.സ്പേസ് കിഡ്സ് ഇന്ത്യയുടെ കീഴില്‍ ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത 2.5 കിലോഗ്രാം പേലോഡ് ഉള്‍പ്പെടെ മൂന്ന് പേലോഡുകളുമായിട്ടാകും വിക്രം എസ് വിക്ഷേപിച്ചത്.

Leave a Reply

Your email address will not be published.