Twenty 20: ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ട്വന്റി 20 മത്സരം ഇന്ന്

Spread the love

ന്യൂസിലന്‍ഡ് പര്യടനത്തിലെ ആദ്യ ട്വന്റി 20 മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. സ്‌കൈ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മുതലാണ് മത്സരം. മൂന്ന് ട്വന്റി 20യാണ് ഇന്ത്യ കീവിസിനെതിരെ കളിക്കുക.

ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ യുവനിരയാണ് ന്യൂസിലാന്‍ഡില്‍ കളിക്കാനിറങ്ങുന്നത്. കോച്ച് രാഹുല്‍ ദ്രാവിഡിനും വിശ്രമം നല്‍കിയിട്ടുണ്ട്.

വിവിഎസ് ലക്ഷ്മണാണ് ടീമിന്റെ പരിശീലകന്‍.സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക് തുടങ്ങിയ യുവതാരങ്ങള്‍ക്ക് മികവ് തെലിയിക്കാനുള്ള സുവര്‍മാവസരം കൂടിയാണ് പരമ്പര.
സൂര്യകുമാര്‍ യാദവ്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യൂസ് വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ് തുടങ്ങിയവരും ഇന്ത്യന്‍ ടീമിലുണ്ട്. കെയ്ന്‍ വില്യംസണിന്റെ നേതൃത്വത്തില്‍ ഒന്നാംനിര ടീമിനെത്തന്നെയാണ് ന്യൂസിലന്‍ഡ് അണിനിരത്തുന്നത്. പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട് പരമ്പരയില്‍ കളിക്കുന്നില്ല.

Leave a Reply

Your email address will not be published.