NEWS
”ഞാൻ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്തം സുരേന്ദ്രനും സംഘത്തിനും, ഇനി സ്നേഹത്തിന്റെ കടയില്‍ ” VM TV NEWS CHANNEL

പാലക്കാട്: ബിജെപിയില്‍ നിന്ന് കരുതലും താങ്ങും പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്ന് സന്ദീപ് വാര്യർ. വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുന്ന ഫാക്‌ടറിയായി മാറി ബിജെപി.
അതില്‍ പെട്ടുപോവുകയായിരുന്നു താൻ. ജനാധിപത്യം മാനിക്കാത്ത, ഏകാധിപത്യം മാത്രം കാത്തു സൂക്ഷിക്കുന്ന പാർട്ടിയില്‍ വീർപ്പുമുട്ടി കഴിയുകയായിരുന്നുവെന്ന് സന്ദീപ് പറഞ്ഞു. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യർ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മതേതരത്വം പറഞ്ഞതിന്റെ പേരില്‍ ബിജെപി നേതൃത്വം തനിക്ക് വിലക്ക് കല്‍പ്പിച്ചു. ബിജെപിയില്‍ നിന്ന് താൻ പറഞ്ഞതെല്ലാം ആ സംഘടനയ്‌ക്ക് വേണ്ടി മാത്രമായിരുന്നു. വ്യക്തിപരമായ അഭിപ്രായങ്ങളായിരുന്നില്ല ഒന്നും. കോണ്‍ഗ്രസിലേക്ക് എത്തിയതിന്റെ ഉത്തരവാദി കെ. സുരേന്ദ്രനും സംഘവുമാണ്. മുഖ്യമന്ത്രിയുമായും സിപിഎമ്മുമായും സുരേന്ദ്രൻ നടത്തുന്ന അഡ്‌ജസ്‌റ്റ്‌മെന്റുകളെ എതിർത്തു എന്നതാണ് താൻ ചെയ‌്ത കുറ്റം. കരുവന്നൂരും കൊടകരയും തമ്മില്‍ പരസ്‌പരം വച്ചുമാറുന്നത് എതിർത്തു എന്നതാണ് താൻ ചെയ‌്ത കുറ്റം. ധർമ്മരാജന്റെ കോള്‍ ലിസ്‌റ്റില്‍ പേരില്ലാതെ പോയി എന്നതാണ് താൻ ചെയ‌്ത കുറ്റം. ഇതൊക്കെ ഒരു കുറവാണെങ്കില്‍ അത് അംഗീകരിച്ചുകൊണ്ട് ഇനി സ്നേഹത്തിന്റെ കടയില്‍ അംഗത്വമെടുക്കുകയാണെന്ന് കോണ്‍ഗ്രസിനെ വിശേഷിപ്പിച്ചുകൊണ്ട് സന്ദീപ് വ്യക്തമാക്കി.
അങ്ങേയറ്റം വെറുപ്പും വിദ്വേഷവും ഉല്‍പാദിപ്പിക്കുന്ന ഒരു ഫാക്‌ടറിയില്‍ ഇത്രയും നാളും പ്രവർത്തിച്ചതിന്റെ ജാള്യതയാണ് എനിക്കിപ്പോള്‍. യുഎപിഎ ചുമത്തിയ ശ്രീനിവാസൻ വധക്കേസില്‍ 17 പ്രതികള്‍ക്ക് ജാമ്യം കിട്ടി. പ്രതികള്‍ക്ക് വേണ്ടി സുപ്രീം കോടതി വക്കീലാണ് ഹാജരായത്. ശ്രീനിവാസന് വേണ്ടി സുപ്രീം കോടതിയില്‍ പ്രാക്‌ടീസ് ചെയ്യുന്ന ഒരു വക്കീല്‍ പോലും ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന് സന്ദീപ് ചോദിച്ചു.
തന്നെ കോണ്‍ഗ്രസ് പാർട്ടിയിലേക്ക് സ്വീകരിച്ചതില്‍ കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എഐസിസി നേതൃത്വത്തിനും സന്ദീപ് വാര്യർ നന്ദി അറിയിച്ചു.
ബസ് സ്റ്റാൻഡില്‍ ചുറ്റിത്തിരിഞ്ഞത് ചോദ്യംചെയ്തു; വനിത എ.എസ്.ഐ.യെകൊണ്ട് യുവാക്കള്‍ മാപ്പുപറയിപ്പിച്ചു VM TV NEWS CHANNEL

കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡില്‍ വനിതാ എ.എസ്.ഐ.യെക്കൊണ്ട് യുവാക്കള്‍ പരസ്യമായി മാപ്പുപറയിപ്പിച്ച സംഭവം വിവാദത്തില്‍.
ബസ് സ്റ്റാൻഡില്‍ ചുറ്റിത്തിരിഞ്ഞത് ചോദ്യംചെയ്ത എ.എസ്.ഐ. ജമീലയെക്കൊണ്ടാണ് യുവാക്കള്‍ മാപ്പുപറയിപ്പിച്ചത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. മൊബൈല്‍ഫോണില്‍ ആരോ പകർത്തിയ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു.
ബസ് സ്റ്റാൻഡില്‍ ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം വ്യാപകമാണെന്ന് പരാതിയുള്ളതിനാല്‍ പോലീസ് സാന്നിധ്യം കർശനമാക്കിയിരുന്നു. വിദ്യാലയങ്ങള്‍ വിടുന്ന സമയത്ത് അനാവശ്യമായി സ്റ്റാൻഡില്‍ ചുറ്റിക്കറങ്ങുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് സ്റ്റാൻഡിന്റെ ഒന്നാംനിലയില്‍ നില്‍ക്കുകയായിരുന്ന രണ്ടു യുവാക്കളോട് അവിടെനിന്നു പോകാൻ വനിതാ എ.എസ്.ഐ. ജമീലയും സംഘവും ആവശ്യപ്പെട്ടു. നിന്നാല്‍ എന്തുചെയ്യുമെന്നു പറഞ്ഞ് ഈ യുവാക്കള്‍ എ.എസ്.ഐ.യോട് കയർത്തു.
നില്‍ക്കാൻ പറ്റില്ലെന്ന് പോലീസ് തീർത്തുപറഞ്ഞതോടെ യുവാക്കള്‍ പിന്മാറി. വീണ്ടും യുവാക്കള്‍ സ്റ്റാൻഡില്‍ അലഞ്ഞുതിരിയുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വനിതാ പോലീസ് വീണ്ടുമെത്തി പോകാനാവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ മറ്റൊരാളെയും കൂട്ടിവന്ന് പ്രകോപനപരമായി സംസാരിക്കുകയായിരുന്നു. വനിതാ എ.എസ്.ഐ. തങ്ങളെ അപമാനിച്ചുവെന്നാരോപിച്ചായിരുന്നു യുവാക്കളുടെ ബഹളം. തുടർന്നാണ് ഉദ്യോഗസ്ഥ മാപ്പുപറഞ്ഞത്. യുവാക്കളോട് ക്ഷമചോദിച്ചശേഷം ഇനിയാരോടെങ്കിലും മാപ്പുപറയേണ്ടതുണ്ടോയെന്ന് അവർ ചോദിക്കുന്നതും പ്രചരിക്കുന്ന ദൃശ്യത്തില്‍ കാണാം. തങ്ങള്‍ കഞ്ചാവ് വില്‍പ്പനക്കാരാണെന്നതരത്തില്‍ എ.എസ്.ഐ. സംസാരിച്ചതാണ് പ്രകോപനത്തിനു കാരണമായി യുവാക്കള്‍ പറയുന്നത്.
കൂടുതല്‍ പ്രശ്നങ്ങളിലേക്ക് പോകാതിരിക്കാനും യുവാക്കളുടെ ഭാവിയോർത്തും ഇവരോട് ക്ഷമാപണം നടത്തുകയായിരുന്നെന്ന് എ.എസ്.ഐ. ജമീല പറഞ്ഞു. കേസില്‍ കുടുക്കേണ്ടെന്നു കരുതിയാണ് കയർത്ത് സംസാരിച്ചതിനും ഡ്യൂട്ടിക്ക് തടസ്സംനിന്നതിനും പരാതിനല്‍കാതിരുന്നതെന്നും അവർ പറഞ്ഞു. വിഷയത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. സ്റ്റാൻഡില്‍ ലഹരിവില്‍പ്പന മാഫിയക്കെതിരേ നടപടി സ്വീകരിക്കുമെന്ന് കൊയിലാണ്ടി ഇൻസ്പെക്ടർ ശ്രീലാല്‍ ചന്ദ്രശേഖരൻ പറഞ്ഞു.
മാലിന്യത്തിന് ‘വില’ കൂടും; ഹരിതകര്‍മസേനയുടെ സേവന നിരക്കുകള്‍ ഉയര്‍ത്തി

കൊച്ചി: ജൈവ-അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിതകർമസേനയുടെ സേവന നിരക്കുകള്‍ ഉയരും. ഇതു സംബന്ധിച്ച മാർഗരേഖയ്ക്ക് തദ്ദേശഭരണ വകുപ്പ് അംഗീകാരം നല്‍കി.
അജൈവ മാലിന്യത്തിന്റെ അളവ് കൂടുന്നതനുസരിച്ച് സ്ഥാപനങ്ങളില്‍നിന്ന് കൂടുതല്‍ തുക ഈടാക്കും. വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ജൈവ മാലിന്യം ശേഖരിക്കുന്നതിന് കിലോയ്ക്ക് കുറഞ്ഞത് ഏഴ് രൂപയായി നിശ്ചയിച്ചു. സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ച് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇതിനെക്കാള്‍ ഉയർന്ന നിരക്ക് നിശ്ചയിക്കാം. സേവനനിരക്ക് അഥവാ യൂസർ ഫീ നല്‍കാത്തവരില്‍നിന്ന് കുടിശ്ശിക, വസ്തുനികുതി ഈടാക്കുന്നതിന് സമാനമായി ഈടാക്കാനും നിർദേശമുണ്ട്. മാർഗരേഖ സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങള്‍ ഉള്ളതിനാല്‍ കൂടുതല്‍ വ്യക്തത വരുത്തി തിരുത്തി ഇറക്കാനും ആലോചനയുണ്ട്.
യൂസർ ഫീയിലെ കുറഞ്ഞ നിരക്ക് മാത്രം നിശ്ചയിച്ച് ഉയർന്ന നിരക്ക് തദ്ദേശസ്ഥാപനങ്ങള്‍ക്കു തീരുമാനിക്കാമെന്നത് നിരക്ക് വലിയ തോതില്‍ ഉയരാനിട വരും എന്ന് അഭിപ്രായമുണ്ട്. ഉയർന്ന നിരക്കുകൂടി ഇതില്‍ നിശ്ചയിച്ച് പുതിയ മാർഗരേഖ ഉടൻ ഇറങ്ങിയേക്കും.
ഹരിതകർമസേനാംഗങ്ങള്‍ക്ക് മെച്ചപ്പെട്ട ഉപജീവനം ഉറപ്പുവരുത്തുന്നതിനായാണ് വകുപ്പ് നിരക്കുകള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം പുതിയ മാർഗ നിർദേശമിറക്കിയത്. വാതില്‍പ്പടി അജൈവ മാലിന്യ ശേഖരണത്തിന്റെ യൂസർ ഫീ സ്ഥാപനങ്ങള്‍ക്ക് നിലവില്‍ പ്രതിമാസം 100 രൂപയാണ്. 13-ന് ഇറങ്ങിയ പുതിയ മാർഗനിർദേശമനുസരിച്ച് വലിയ അളവില്‍ മാലന്യമുണ്ടാകുന്ന സ്ഥാപനങ്ങളില്‍നിന്ന് പ്രതിമാസം അഞ്ച് ചാക്ക് വരെ (ചാക്കിന്റെ വലുപ്പം 65X80 സെ.മീ.) നൂറുരൂപയായിരിക്കും. ഇതിനുശേഷം വരുന്ന ഓരോ ചാക്കിനും നൂറുരൂപ വീതം അധികമായി നല്‍കണം. ഓരോ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയ്ക്ക് അനുസരിച്ച് നിരക്ക് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിശ്ചയിക്കാമെന്നും മാർഗനിർദേശത്തിലുണ്ട്.
അതേസമയം വീടുകളില്‍നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യത്തിന് നിലവിലെ നിരക്കായ പഞ്ചായത്തുകളിലെ പ്രതിമാസം 50 രൂപയും നഗരസഭകളിലെ 70 രൂപയും തുടരും. അതേസമയം വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ജൈവമാലിന്യം ശേഖരിക്കുന്നതിന് കിലോ അടിസ്ഥാനത്തില്‍ നിരക്ക് കണക്കാക്കാനാണ് നിർദേശം. ഇതുപ്രകാരം ഒരു കിലോയ്ക്ക് കുറഞ്ഞ തുക ഏഴ് രൂപയായി നിശ്ചയിച്ചു. ഇതിലും സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ച് തദ്ദേശസ്ഥാപനത്തിന് ഉയർന്ന നിരക്ക് നിശ്ചയിക്കാം.
ഹരിതകർമസേനയ്ക്ക് യൂസർ ഫീ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്. പ്രതിമാസ യൂസർ ഫീസില്‍ കുടിശ്ശിക വരുത്തുന്നവരില്‍നിന്ന് വസ്തുനികുതി കുടിശ്ശിക ഈടാക്കുന്നതിനു സമാനമായി ഈടാക്കാനാണ് നിർദേശം. ഈ നിർദേശപ്രകാരം പലിശകൂടി ഈടാക്കാൻ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിയും.
വ്യാജവോട്ട്: മാധ്യമപ്രവര്‍ത്തകരെ ചീത്ത വിളിച്ച് സരിൻ; പത്രസമ്മേളനത്തിനിടെ ഇറങ്ങിപ്പോയി ഡോ.സൗമ്യ VM TV NEWS CHANNEL

പാലക്കാട്: സിപിഎം ജില്ലാ സെക്രട്ടറി ഉയർത്തിയ വ്യാജ വോട്ട് ആരോപണത്തില്‍ കുടുങ്ങി എല്‍ഡിഎഫ് സ്ഥാനാർത്ഥി സരിൻ.
വ്യാജ വോട്ട് ആരോപണത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവർത്തകർക്ക് നേരേ സരിൻ ചീത്ത വിളിക്കുകയും ആക്രോശിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഭാര്യ ഡോ.സൗമ്യ ഇറങ്ങിപ്പോയത്. വ്യാജവോട്ട് ആരോപണത്തില്‍ മറുപടിയായി നടത്തിയ പത്രസമ്മേളനത്തിനിടെയാണ് സംഭവവികാസങ്ങള്‍.
ജില്ലാപ്രസിഡന്റ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പാലക്കാട് മണ്ഡലത്തില്‍ കള്ളവോട്ട് ചേർത്തെന്ന ആരോപണത്തിന് സമാനമല്ലേ താങ്കളുടെ വോട്ടടും എന്ന മാധ്യമങ്ങളുടെ ചോദ്യമാണ് സരിനെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ആക്രോശവുമായി സരിൻ മാധ്യമങ്ങള്‍ക്ക് നേരെ തിരിഞ്ഞത്. ഭർത്താവിന്റെ വ്യാജവോട്ട് ന്യായീകരിക്കാൻ എത്തിയ സരിന്റെ ഭാര്യ ഡോ.സൗമ്യ പത്രസമ്മേളനം പൂർത്തിയാക്കാതെ ഇറങ്ങിപ്പോയി. ഇതിന് പിന്നാലെ ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകന് നേരെയും എല്‍ഡിഎഫ് സ്ഥാനാർഥി വ്യക്ത്യാധിക്ഷേപം നടത്തി.

പ്രതിപക്ഷ നേതാവ് പുറത്തുകൊണ്ടുവന്ന പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാർത്ഥിക്കെതിരായ വ്യാജ വോട്ട് ആരോപണത്തില്‍ മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ വിശദീകരണവുമായി എത്തിയതായിരുന്നു സരിനും ഭാര്യയും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മാസങ്ങള്‍ക്ക് മുമ്ബ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഒറ്റപ്പാലത്ത് വോട്ട് ചെയ്ത സരിനും ഭാര്യയും മൂന്നുമാസം മുമ്ബ് മാത്രമാണ് പാലക്കാട്ടേക്ക് വോട്ട് മാറ്റിയത്. വാടകയ്ക്ക് നല്‍കിയ സൗമ്യ സരിന്റെ പേരിലുള്ള വീടിന്റെ വിലാസം ഉപയോഗിച്ചാണ് പാലക്കാട് വോട്ട് ചേർത്തിരിക്കുന്നത് എന്നാണ് പുറത്തുവന്ന വിവരങ്ങള്‍.
പെട്രോള്‍ വേണ്ടാത്ത ആക്ടിവ 27ന് പുറത്തിറങ്ങും, ഇലക്‌ട്രിക് സ്കൂട്ടറിനോടുള്ള ഇഷ്ടക്കേട് മാറും; ഓല അടക്കമുള്ള കമ്ബനികള്‍ക്ക് കനത്ത തിരിച്ചടി VM TV NEWS CHANNEL

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഹോണ്ടയുടെ ആദ്യ ഇലക്‌ട്രിക് സ്കൂട്ടർ ഈ മാസം 27ന് ഇന്ത്യൻ വിപണിയില്‍ എത്തും.
ഒരു കാലത്ത് വിപണി അടക്കിവാണ ഹോണ്ട ആക്ടിവയുടെ ഇലക്‌ട്രിക് പതിപ്പാകുമിതെന്നാണ് സൂചന. Watts ahead എന്ന ടാഗ് ലൈനോടെ വാഹനത്തിന്റെ ടീസർ കമ്ബനി പുറത്തുവിട്ടിട്ടുണ്ട്.
ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ ഇലക്‌ട്രിക് വാഹനം നിർമിക്കാനുള്ള ശ്രമങ്ങളിലാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹോണ്ട. മോട്ടോർ, ബാറ്ററി പാക്ക്, ചാർജർ, കണ്‍ട്രോള്‍ തുടങ്ങിയ വികസിപ്പിക്കാനുള്ള പേറ്റന്റിന് കഴിഞ്ഞ വർഷം ഹോണ്ട അപേക്ഷിച്ചിരുന്നു. പിന്നാലെ ആക്ടിവയുടെ ഇലക്‌ട്രിക് എന്ന് വിശേഷിപ്പിക്കാവുന്ന ഡിസൈനിനും കമ്ബനി പേറ്റന്റ് നേടിയിരുന്നു.
ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിലെ പ്രധാനികളായ ഓല അടക്കമുള്ള കമ്ബനികള്‍ക്ക് കനത്ത തിരിച്ചടിയാകും ഹോണ്ട സ്കൂട്ടർ. ആദ്യഘട്ടത്തില്‍ ഇളക്കി മാറ്റാൻ കഴിയാത്ത ബാറ്ററി പാക്കാകും വാഹനത്തിലുണ്ടാവുക. അടുത്ത ഘട്ടത്തില്‍ രാജ്യമാകെ ബാറ്ററി സ്വാപിംഗ് ശൃംഖല സ്ഥാപിച്ച് ഊരിമാറ്റാവുന്ന ബാറ്ററിയിലേക്ക് ആക്ടിവ മാറും. ബാറ്ററി മാറ്റിയിട്ട് യാത്ര തുടരാമെന്നതാണ് ഇതിന്റെ എറ്റവും വലിയ സവിശേഷത.
പിണക്കമോ വൈരാഗ്യമോയില്ല, വെറുതെ നടന്ന് പോയ അയല്‍വാസിയെ വെട്ടിക്കൊന്നു

കിളിമാനൂര്‍: അയല്‍വാസിയുടെ വെട്ടേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം.പേടികുളം ഉലങ്കത്തറ ക്ഷേത്രത്തിന് സമീപം കാട്ടുവിള വീട്ടില്‍ ബാബുരാജാണ് (65) മരിച്ചത്.
വെള്ളിയാഴ്ച രാത്രി 9.30ഓടെ വീടിന് സമീപത്തായിരുന്നു സംഭവം. ചൂള തൊഴിലാളിയായ ബാബുരാജ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുവരുമ്ബോള്‍ അയല്‍വാസിയായ സുനില്‍ കുമാര്‍ വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
മദ്യലഹരിയിലായിരുന്ന പ്രതി പ്രദേശവാസികള്‍ക്ക് സ്ഥിരം ശല്യക്കാരനാണന്നും മദ്യപിച്ച് കഴിഞ്ഞാല്‍ റോഡിലൂടെ പോകുന്നവരെ മര്‍ദ്ദിക്കാന്‍ ഓടിക്കുന്നത് പതിവാണെന്നും അയല്‍വാസികള്‍ പറയുന്നു. ബാബുരാജിന്റെ കുടുംബവും സുനില്‍ കുമാറിന്റെ കുടുംബവുമായി യാതൊരു മുന്‍ വൈരാഗ്യമോ, പിണക്കമോയില്ലന്നും ബന്ധുക്കള്‍ പറയുന്നു.
മദ്യപിച്ചാല്‍ ശല്യക്കാരനായ പ്രതിയുടെ ഭാര്യയും മക്കളും സമീപത്തുള്ള കുടുംബ വീട്ടിലാണ് കഴിയുന്നത്. മദ്യലഹരിയിലായിരുന്ന പ്രതിയെ കിളിമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രമീളയാണ് ബാബുരാജിന്റെ ഭാര്യ. മക്കള്‍: രേവതി,ചിഞ്ചു.
ഒറ്റനോട്ടത്തില്‍ ടെറസില്‍ പാര്‍ക്ക് ചെയ്ത സ്‌കോര്‍പിയോ! സത്യമറിഞ്ഞാല്‍ ഇത് ചെയ്തവന് സല്യൂട്ടടിക്കും VM TV NEWS CHANNEL

സോഷ്യല്‍ മീഡിയ ഇത്രകണ്ട് മനുഷ്യ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന ഇന്നത്തെ കാലത്ത് വറൈറ്റി ആയി കാണപ്പെടുന്ന എന്തും വൈറലാകുന്നു.
ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നിന്നുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ ആണെങ്കില്‍ പോലും നമ്മുടെ കൊച്ച് കേരളത്തില്‍ പോലും അത് ശ്രദ്ധിക്കപ്പെട്ടേക്കാം. അത്തരത്തില്‍ ഇപ്പോള്‍ ഇന്റനെറ്റില്‍ തരംഗമാകുന്ന ഒരു വീഡിയോ ഞങ്ങളുടെ കണ്ണില്‍ പെട്ടു. ഒരു വീടിന്റെ മൂന്നാം നിലയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ‘മഹീന്ദ്ര സ്‌കോര്‍പിയോ’യുടെ വീഡിയോ ആയിരുന്നു അത്. ഈ കാര്‍ എങ്ങനെയാണ് മൂന്നാം നിലയിലെത്തിയത്? എന്ന് തുടങ്ങി നിരവധി ചോദ്യങ്ങള്‍ ചിത്രങ്ങള്‍ കാണുന്നവര്‍ക്ക് ഉണ്ടാകും. അതിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.
ഏതൊരു സാധാരണക്കാരന്റെയും ജീവിതത്തില്‍ ഉണ്ടാകുന്ന രണ്ട് പ്രധാന ലക്ഷ്യങ്ങളാണ് സ്വന്തമായി ഒരു വീടും ഒരു വാഹനവും. പലരും തങ്ങളുടെ ആയുസില്‍ സമ്ബാദിക്കുന്ന പണത്തിന്റെ വലിയൊരു പങ്കും വീടിനായി പൊടിക്കുന്നതായി കാണാം. മറ്റുള്ളവരില്‍ നിന്ന് തന്റെ ഭവനം വ്യത്യസ്തമായി കാണാന്‍ ഏവരും ആഗ്രഹിക്കുന്നു. അതിന് പറ്റുന്ന കാര്യങ്ങള്‍ എല്ലാം ചെയ്യും. വീട് ഉണ്ടാക്കി കഴിഞ്ഞാല്‍ പിന്നീടുള്ള ലക്ഷ്യം കാര്‍ ആണ്. കാര്‍ വാങ്ങിക്കഴിഞ്ഞാലും അതിന്റെ ഫോട്ടോ എടുത്ത് സൂക്ഷിക്കുന്നവര്‍ നിരവധിയാണ്.
കാറിനെ പ്രതിനിധീകരിക്കുന്ന സംഗതികള്‍ വീടില്‍ ഒരുക്കുന്ന ചിലരെ കാണാം. ഒരു ഫോട്ടോഗ്രാഫര്‍ തന്റെ വീട് ക്യാമറയുടെ ആകൃതിയില്‍ രൂപകല്‍പ്പന ചെയ്തത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഇവിടെ ബീഹാറില്‍ നിന്നുള്ള വൈറല്‍ വീഡിയോയില്‍ വീട്ടുടമയും അങ്ങനെ ഒരു വിദ്യയാണ് ചെയ്തത്. വൈറല്‍ വീഡിയോ കാണുന്നവര്‍ക്ക് ആദ്യം വീടിന്റെ മൂന്നാം നിലയില്‍ ഒരു സ്‌കോര്‍പിയോ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതായാണ് തോന്നുക.
അങ്ങനെ തോന്നിയ ശേഷം ഇതെങ്ങനെ സാധിച്ചുവെന്ന ചിന്തയാകും ഉടലെടുത്തിട്ടുണ്ടാകുക. ഇത്രയും ഉയരത്തില്‍ ഒരു കാര്‍ എങ്ങനെ കയറ്റി. വല്ല എയര്‍ലിഫ്റ്റും ചെയ്തതാണോ?. എന്ന് തുടങ്ങി നിരവധി സംശയങ്ങള്‍ മനസ്സില്‍ ഉയരാം. എന്നാല്‍ ഈ വീഡിയോ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചാല്‍ മാത്രമാണ് യാഥാര്‍ത്ഥ്യം മനസിലാകുക. വീടിന്റെ ടെറസില്‍ കാണുന്നത് ഒറിജിനല്‍ സ്‌കോര്‍പിയോ അല്ല മറിച്ച് ഒരു വാട്ടര്‍ ടാങ്കാണ്.

വീടിന്റെ ഉടമസ്ഥന് സ്‌കോര്‍പിയോ കാറിനോട് വലിയ കമ്ബമായിരുന്നു. അതിനാല്‍ അദ്ദേഹം തന്റെ വീടിന്റെ ടെറസില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്കിന് മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവിയുടെ രൂപം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. വീടിന്റെ ടെറസില്‍ സ്‌കോര്‍പിയോ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്ന പ്രതീതി ഉണര്‍ത്തുന്ന ഈ വീഡിയോ ഏതായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി എന്ന് പറയേണ്ടതില്ലെല്ലോ. സ്വന്തമായി ഫാര്‍ബേസ് ഉള്ള ഒരു കാര്‍ മോഡലാണ് സ്‌കോര്‍പിയോ. അതുകൊണ്ട് തന്നെ സ്‌കോര്‍പിയോ ആരാധകര്‍ക്കിടയില്‍ ഈ വീഡിയോ തരംഗമാണ്.
വീടിന്റെ ടെറസില്‍ സ്‌കോര്‍പിയോ രൂപത്തിലുള്ള വാട്ടര്‍ ടാങ്ക് രൂപകല്‍പന ചെയ്തയാള്‍ക്ക് ശരിക്കും കൈകൊടുക്കണം. കാരണം അത്രയും റിയലിസ്റ്റിക്കായാണ് ഇത് പരുവപ്പെടുത്തി എടുത്തിരിക്കുന്നത്. എസ്‌യുവിയുടെ ക്രോം ഫിനിഷിലുള്ള ഫ്രണ്ട് ഗ്രില്‍ ഏരിയ മഹീന്ദ്രയുടെ പുതിയ ലോഗോയുമെല്ലാം അന്തംവിട്ടുപോകുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. മുന്‍വശത്തെ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്ബുകള്‍, പുതിയ ബമ്ബറുകള്‍, പുതിയ ഫോഗ് ലൈറ്റുകള്‍ എന്നിവ സങ്കീര്‍ണ്ണമായ കൊത്തുപണികളോടെ മനോഹരമാക്കിയിട്ടുണ്ട്.

മഹീന്ദ്ര സ്‌കോര്‍പിയോ പരുക്കന്‍ ലുക്കിലുള്ള നല്ല ഈടുനില്‍ക്കുന്ന എസ്യുവിയാണ്. ഇതിലെ ഡീസല്‍ എഞ്ചിന്‍ ഓണ്‍ റോഡ്, ഓഫ്‌റോഡ് സാഹസികതകള്‍ക്ക് മാന്യമായ പവര്‍ നല്‍കുന്നു. 7, 9 സീറ്റിംഗ് ഓപ്ഷനുകളില്‍ സ്‌കോര്‍പിയോ ലഭ്യമാണ്. സ്‌കോര്‍പിയോ ക്ലാസിക്, സ്‌കോര്‍പിയോ N എന്നിങ്ങനെ രണ്ട് മോഡലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഥാര്‍, XUV700 എന്നിവയലുള്ള അതേ 2.0 ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍, 2.2-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുമായാണ് ഇത് വരുന്നത്.
എഞ്ചിനുകള്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. 13.62 ലക്ഷം മുതല്‍ 17.42 ലക്ഷം രൂപ വരെയാണ് സ്‌കോര്‍പിയോ ക്ലാസിക്കിന്റെ വില പോകുന്നത്. അതേസമയം 13.85 ലക്ഷം രൂപ മുതല്‍ 24.54 ലക്ഷം രൂപ വരെയാണ് സ്‌കോര്‍പിയോ ച എസ്‌യുവിയുടെ വില. എക്‌സ്‌ഷോറൂം വിലകളാണിത്.
പച്ചക്കറികള്‍ കഴുകിയാല്‍ കീടനാശിനി പോകുമോ? 14 കാരന്റെ ഈ കണ്ടെത്തലിന് കൈയ്യടിക്കാം VM TV NEWS CHANNEL

പച്ചക്കറികളും പഴങ്ങളും എത്ര കഴുകിയാലും വൃത്തിയായോ എന്ന് സംശയമാണല്ലേ. കാരണം അവയിലൊക്കെ കീടനാശിനി ഉണ്ടോ എന്ന ആശങ്കയാണ്.
പച്ചക്കറികളും ഫലവര്‍ഗ്ഗങ്ങളും നന്നായി വെള്ളത്തില്‍ കഴുകിയാല്‍ രാസവസ്തുക്കളില്‍ നിന്ന് മുക്തമാകുമോ? പലരെയും സംശയത്തിലാക്കുന്ന ഒരു ചോദ്യമാണിത്. എന്നാല്‍ ഈ ചോദ്യത്തിന് ഉത്തരം കണ്ടുപിടിച്ചിരിക്കുകയാണ് സിരീഷ് സുഭാഷ് എന്ന 14 കാരന്‍. ജോര്‍ജിയയിലെ സ്‌നെല്‍വില്ലില്‍ നിന്നുള്ള സിരിഷ് സുഭാഷ് അമേരിക്കയിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞനെന്ന ബഹുമതിയാണ് നേടിയിരിക്കുന്നത്.
എന്താണ് സിരീഷ് സുഭാഷിന്റെ കണ്ടുപിടുത്തം ?
ഉത്പന്നങ്ങള്‍ കഴുകിയാല്‍ മാത്രം കീടനാശിനികളുടെ അവശിഷ്ടങ്ങള്‍ കളയാം എന്നാണ് നമ്മുടെ ധാരണ. ഈ കീടനാശിനികള്‍ ഉള്ളില്‍ ചെന്നാല്‍ മസ്തിഷ്‌ക ക്യാന്‍സര്‍, ലുക്കീമിയ, അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ വരെ ഉണ്ടായേക്കാം.
എന്നാല്‍ കഴുകി വൃത്തിയാക്കിയ ശേഷവും അവയിലുള്ള കീടനാശിനികള്‍ കണ്ടെത്താന്‍ സഹായിക്കുന്ന പെസ്റ്റിസ്‌കാന്‍ഡ് എന്ന ഉപകരണമാണ് സിരീഷ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. പെസ്റ്റിസ്‌കാന്‍ഡ് സ്‌പെക്‌ട്രോ ഫോട്ടോമെട്രി എന്നറിയപ്പെടുന്ന ഒരു നോണ്‍ ഇന്‍വേസിവ് ടെക്‌നിക് ആണ് ഇതില്‍ ഉപയോഗിക്കുന്നത്. ചീരയിലും തക്കാളിയിലും എഐ പവര്‍ഡ് ഹാന്‍ഡ് ഹെല്‍ഡ് ഡിറ്റക്ടര്‍ പരീക്ഷിച്ചു. 85 ശതമാനത്തിലധികം വിജയിക്കുകയും ചെയ്തു.
ഇത് ഉപയോഗിക്കുന്നതിന് ഫോണ്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട് പഴങ്ങളിലോ പച്ചക്കറികളിലോ പെസ്റ്റിസ് കാന്‍ഡ് പോയിന്റ് സ്‌കാന്‍ ചെയ്ത് ബട്ടണില്‍ അമര്‍ത്തുക. സ്‌കാനറില്‍ കീടനാശിനികള്‍ കണ്ടെത്തിയാല്‍ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ വൃത്തിയാക്കേണ്ടിവരുമെന്ന് അര്‍ഥം.

ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ ഡാറ്റ ഉപയോഗിച്ച് 70.6 ശതമാനം ഉത്പന്നങ്ങളില്‍ എങ്ങനെയാണ് കീടനാശിനിയുടെ അവശിഷ്ടങ്ങള്‍ അടങ്ങിയിട്ടുള്ളത് എന്നാണ് ഇതിലൂടെ സുഭാഷ് തെളിയിച്ചത്. ഈ കണ്ടുപിടുത്തത്തിന് ഈ വര്‍ഷത്തെ യംഗ് സയന്റിസ്റ്റ് ചലഞ്ചില്‍ 21,11375.92 രൂപയാണ് സുഭാഷിന് സമ്മാനമായി ലഭിച്ചത്. നൂറ് കണക്കിന് വരുന്ന കീടനാശിനികളെ ഈ ഉപകരണം വഴി കണ്ടെത്താന്‍ സാധിക്കുമത്രേ.
ആകാശത്ത് ആടിയുലഞ്ഞ് ഹെലികോപ്റ്റര്‍, പരിശോധിച്ചപ്പോള്‍ ഞെട്ടി; കോക്പിറ്റില്‍ അര്‍ധനഗ്നരായി ബ്രിട്ടീഷ് സൈനികര്‍ VM TV NEWS CHANNEL

ലണ്ടൻ: അസ്വാഭാവികമായ രീതിയില്‍ ആകാശത്ത് ആടിയുലഞ്ഞ് ഹെലികോപ്റ്റർ. പതിവ് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പരീക്ഷണ പറക്കലിന് പോയ ഹെലികോപ്റ്ററാണ് ആകാശത്ത് ആടിയുലഞ്ഞത്.
തുടർന്ന് പരിഭ്രാന്തരായ ക്രൂ അംഗങ്ങള്‍ തിരികെ എത്തിയ ഹെലികോപ്റ്ററിന്റെ കോക്പിറ്റ് തുറന്ന് പരിശോധിച്ചു. കോക്പിറ്റില്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ട സൈനികരെയാണ് കണ്ടത്. മദ്യപിച്ച് ലക്കുകെട്ട ഇരുവരെയും അർധനഗ്നരായാണ് കണ്ടെത്തിയത്. ഇംഗ്ലണ്ടിന്റെ അതിർത്തി പ്രദേശമായ നോർത്തംബർലാൻഡിലാണ് സംഭവം.
8.5 മില്യണ്‍ യൂറോ വിലയുള്ളതും 30 എംഎം പീരങ്കിയും ഹെല്‍ഫയർ മിസൈലുകളുമുള്ള സായുധ ഹെലികോപ്റ്ററിലായിരുന്നു സംഭവം. അപ്പാഷെ ഹെലികോപ്റ്ററിലാണ് പരീക്ഷണ പറക്കലിനിടെ സൈനികർ ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടത്. ഹെലികോപ്റ്ററില്‍ നിന്ന് വിചിത്രമായ ശബ്ദങ്ങള്‍ പോലും ക്രൂ അംഗങ്ങള്‍ കേട്ടു. അസാധാരണ സംഭവത്തിന് കാരണമായത് എന്താണെന്ന് പരിശോധിക്കാൻ തീരുമാനിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രണ്ട് സൈനികരെ അർദ്ധനഗ്നരായി ഹെലികോപ്റ്ററിൻ്റെ പിൻ കോക്പിറ്റില്‍ മദ്യപിച്ച് ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയത്. രണ്ട് സൈനികരോടും ഹെലികോപ്റ്ററില്‍ നിന്ന് പുറത്തിറങ്ങി വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടതായി മിലിട്ടറി ഏവിയേഷൻ അതോറിറ്റിയുടെ റിപ്പോർട്ടിലുണ്ട്.
പിടികൂടിയ ഹെലികോപ്റ്റർ ആർമി എയർ കോർപ്സിൻ്റെ 653 സ്ക്വാഡ്രണിൻ്റേതാണെങ്കിലും ഇതിലുണ്ടായിരുന്ന സൈനികർ മറ്റൊരു സൈനിക വിഭാഗത്തിൻ്റെ ഭാഗമായിരുന്നു. അവരുടെ മാതൃ യൂണിറ്റും 653 സ്ക്വാഡ്രണിൻ്റെ ചെയിൻ ഓഫ് കമാൻഡും സ്ഥലത്ത് എത്തുന്നതുവരെ അവരെ തടഞ്ഞുവച്ചിരിക്കുകയാണെന്ന് മിലിട്ടറി ഏവിയേഷൻ അതോറിറ്റി റിപ്പോർട്ടില്‍ പറയുന്നു. സംഭവം നടന്നത് 2016-ല്‍ നോർത്തംബർലാൻഡിലെ ഒട്ടർബേണിലാണ്. എന്നാല്‍, ചില സാങ്കേതിക തകരാറുകള്‍ കാരണം ഈ വിവരം അടുത്തിടെ പരസ്യമാകുകയായിരുന്നു.
ഇവിടെ ഓരോ ഇതിഹാസങ്ങള്‍ 100 മത്സരങ്ങള്‍ കളിച്ചിട്ട് പറ്റുന്നില്ല, അപ്പോഴാണ് വെറും 37 ഇന്നിങ്സില്‍ സഞ്ജു തകര്‍പ്പൻ നേട്ടത്തില്‍ എത്തിയത്; ചെക്കൻ ടി 20 യെ മാറ്റി മറിക്കും; പുകഴ്ത്തലുമായി ജഡേജ VM TV NEWS CHANNEL

സഞ്ജു സാംസണ്‍ തൻ്റെ അവസാന അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് ടി20 സെഞ്ച്വറികളാണ് അടിച്ചുകൂട്ടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാല് മത്സരങ്ങളുടെ പരമ്ബരയില്‍, ആദ്യ മത്സരത്തിലും അവസാന മത്സവത്തിലും സെഞ്ച്വറി നേട്ടങ്ങള്‍ കൈവരിച്ച് താരം ഞെട്ടിച്ചു.
ബംഗ്ലാദേശിനെതിരായ പരമ്ബരയിലെ മൂന്നാം ടി 20 യിലെ തകർപ്പൻ സെഞ്ച്വറി നേട്ടത്തോടെയാണ് താരം കുതിപ്പ് തുടങ്ങിയത്.
മുൻ ഇന്ത്യൻ താരം അജയ് ജഡേജ 30-കാരനെ പ്രശംസിക്കുകയും ഇതിഹാസങ്ങളുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി 159 മത്സരങ്ങള്‍ കളിച്ച രോഹിത് അഞ്ച് സെഞ്ച്വറികള്‍ നേടിയപ്പോള്‍ ഓസ്‌ട്രേലിയയുടെ ഗ്ലെൻ മാക്‌സ്‌വെല്ലുമായി ഏറ്റവും അധികം ടി 20 സെഞ്ച്വറി നേട്ടങ്ങള്‍ കൈവരിച്ചവരുടെ ലിസ്റ്റില്‍ മുന്നില്‍ നില്‍ക്കുകയാണ്. വിരാട് ഇന്ത്യയെ പ്രതിനിധീകരിച്ച് 125 ടി20 മത്സരങ്ങളില്‍ നിന്ന് നേടിയത് ഒരു സെഞ്ച്വറി ആണ്.
78 മത്സരങ്ങളില്‍ നിന്ന് നാല് സെഞ്ചുറികള്‍ നേടിയ സൂര്യകുമാർ യാദവാണ് സെഞ്ച്വറി വീരന്മാരുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുത്. 72 ട്വൻ്റി-20 മത്സരങ്ങളില്‍ നിന്ന് കെഎല്‍ രാഹുലിന് രണ്ട് സെഞ്ച്വറി നേട്ടങ്ങളും ഉണ്ട്. എന്നിരുന്നാലും, സാംസണിൻ്റെ കാര്യം വരുമ്ബോള്‍, ഈ ഫോർമാറ്റില്‍ മൂന്ന് സെഞ്ച്വറി നേടാൻ 37 മത്സരങ്ങള്‍ മാത്രമാണ് അദ്ദേഹം എടുത്തത്.
അജയ് ജഡേജ പറഞ്ഞത് ഇങ്ങനെ:
‘ടി20യില്‍ 4-5 സെഞ്ചുറികള്‍ നേടുന്നതിനായി ഞങ്ങളുടെ ഇതിഹാസങ്ങള്‍ 150 മത്സരങ്ങള്‍ കളിച്ചു, എന്നാല്‍ സാംസണ്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മൂന്ന് സെഞ്ചുറികളിലെത്തി. പുതിയ തലമുറയുടെ മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നത്. അവർ ഒന്നിനെയും ഭയപ്പെടുന്നില്ല, മത്സരത്തിൻ്റെ ആദ്യ പന്ത് മുതല്‍ അവരുടെ ഷോട്ടുകള്‍ക്കായി ശ്രമിക്കുന്നു.’
‘ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു സഞ്ജു, അവൻ ഇപ്പോള്‍ ഒരു വ്യത്യസ്ത ബാറ്ററായി മാറിയിരിക്കുന്നു. അദ്ദേഹത്തിന് എല്ലായ്പ്പോഴും കഴിവുണ്ടായിരുന്നു, പക്ഷേ ആ സ്ഥിരത നഷ്ടപ്പെട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടർച്ചയായി രണ്ട് ഡക്ക് സ്കോർ ചെയ്‌തെങ്കിലും, അദ്ദേഹത്തിൻ്റെ മൊത്തത്തില്‍ ഉള്ള പ്രകടനം അസാധാരണമായിരുന്നു,’ അജയ് ജഡേജ ജിയോ സിനിമയില്‍ പറഞ്ഞു.
എന്തായാലും രോഹിത് ശർമ്മ ഒഴിച്ചിട്ട ടി 20 യിലെ ഓപ്പണിങ് സ്ഥാനം തന്റെ കൈയില്‍ ഭദ്രം ആണെന്ന് സഞ്ജു തെളിയിച്ചു കഴിഞ്ഞു.