
സഞ്ജു സാംസണ്‍ തൻ്റെ അവസാന അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് ടി20 സെഞ്ച്വറികളാണ് അടിച്ചുകൂട്ടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാല് മത്സരങ്ങളുടെ പരമ്ബരയില്‍, ആദ്യ മത്സരത്തിലും അവസാന മത്സവത്തിലും സെഞ്ച്വറി നേട്ടങ്ങള്‍ കൈവരിച്ച് താരം ഞെട്ടിച്ചു.
ബംഗ്ലാദേശിനെതിരായ പരമ്ബരയിലെ മൂന്നാം ടി 20 യിലെ തകർപ്പൻ സെഞ്ച്വറി നേട്ടത്തോടെയാണ് താരം കുതിപ്പ് തുടങ്ങിയത്.
മുൻ ഇന്ത്യൻ താരം അജയ് ജഡേജ 30-കാരനെ പ്രശംസിക്കുകയും ഇതിഹാസങ്ങളുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി 159 മത്സരങ്ങള്‍ കളിച്ച രോഹിത് അഞ്ച് സെഞ്ച്വറികള്‍ നേടിയപ്പോള്‍ ഓസ്‌ട്രേലിയയുടെ ഗ്ലെൻ മാക്‌സ്‌വെല്ലുമായി ഏറ്റവും അധികം ടി 20 സെഞ്ച്വറി നേട്ടങ്ങള്‍ കൈവരിച്ചവരുടെ ലിസ്റ്റില്‍ മുന്നില്‍ നില്‍ക്കുകയാണ്. വിരാട് ഇന്ത്യയെ പ്രതിനിധീകരിച്ച് 125 ടി20 മത്സരങ്ങളില്‍ നിന്ന് നേടിയത് ഒരു സെഞ്ച്വറി ആണ്.
78 മത്സരങ്ങളില്‍ നിന്ന് നാല് സെഞ്ചുറികള്‍ നേടിയ സൂര്യകുമാർ യാദവാണ് സെഞ്ച്വറി വീരന്മാരുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുത്. 72 ട്വൻ്റി-20 മത്സരങ്ങളില്‍ നിന്ന് കെഎല്‍ രാഹുലിന് രണ്ട് സെഞ്ച്വറി നേട്ടങ്ങളും ഉണ്ട്. എന്നിരുന്നാലും, സാംസണിൻ്റെ കാര്യം വരുമ്ബോള്‍, ഈ ഫോർമാറ്റില്‍ മൂന്ന് സെഞ്ച്വറി നേടാൻ 37 മത്സരങ്ങള്‍ മാത്രമാണ് അദ്ദേഹം എടുത്തത്.
അജയ് ജഡേജ പറഞ്ഞത് ഇങ്ങനെ:
‘ടി20യില്‍ 4-5 സെഞ്ചുറികള്‍ നേടുന്നതിനായി ഞങ്ങളുടെ ഇതിഹാസങ്ങള്‍ 150 മത്സരങ്ങള്‍ കളിച്ചു, എന്നാല്‍ സാംസണ്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മൂന്ന് സെഞ്ചുറികളിലെത്തി. പുതിയ തലമുറയുടെ മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നത്. അവർ ഒന്നിനെയും ഭയപ്പെടുന്നില്ല, മത്സരത്തിൻ്റെ ആദ്യ പന്ത് മുതല്‍ അവരുടെ ഷോട്ടുകള്‍ക്കായി ശ്രമിക്കുന്നു.’
‘ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു സഞ്ജു, അവൻ ഇപ്പോള്‍ ഒരു വ്യത്യസ്ത ബാറ്ററായി മാറിയിരിക്കുന്നു. അദ്ദേഹത്തിന് എല്ലായ്പ്പോഴും കഴിവുണ്ടായിരുന്നു, പക്ഷേ ആ സ്ഥിരത നഷ്ടപ്പെട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടർച്ചയായി രണ്ട് ഡക്ക് സ്കോർ ചെയ്‌തെങ്കിലും, അദ്ദേഹത്തിൻ്റെ മൊത്തത്തില്‍ ഉള്ള പ്രകടനം അസാധാരണമായിരുന്നു,’ അജയ് ജഡേജ ജിയോ സിനിമയില്‍ പറഞ്ഞു.
എന്തായാലും രോഹിത് ശർമ്മ ഒഴിച്ചിട്ട ടി 20 യിലെ ഓപ്പണിങ് സ്ഥാനം തന്റെ കൈയില്‍ ഭദ്രം ആണെന്ന് സഞ്ജു തെളിയിച്ചു കഴിഞ്ഞു.