NEWS
ടിടിഇ ഇല്ല , ടിക്കറ്റ് വേണ്ട , ഒരു രൂപ പോലും ചിലവില്ല : ഇന്ത്യയിലെ ഈ ട്രെയിനില്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്യാം VM TV NEWS EXCLUSIVE

ദിവസം 13000 ത്തിലേറെ ട്രെയിനുകള്‍ ഇന്ത്യയില്‍ ഉടനീളമുള്ള ട്രാക്കുകളിലൂടെ സർവീസ് നടത്തുന്നുണ്ട്. ഇവയില്‍ പലതിലും ടിക്കറ്റിലാതെ യാത്ര ചെയ്യുന്നവരുമുണ്ട് .
ചിലർക്കെങ്കിലും ടിടി ഇ മാരുടെ പിഴയൊടുക്കാനുള്ള നിർദേശം ലഭിക്കാറുമുണ്ട് . എന്നാല്‍ ടിക്കറ്റ് വേണ്ടാതെ സൗജന്യമായി യാത്ര ചെയ്യാൻ കഴിയുന്ന ട്രെയിനും ഇന്ത്യയിലുണ്ട്.ഈ ട്രെയിനില്‍ നിങ്ങളുടെ ടിക്കറ്റ് പരിശോധിക്കാൻ ആരും വരില്ല. സ്റ്റേഷനില്‍ ഇറങ്ങിയാലും ആരും ടിക്കറ്റ് ചോദിക്കില്ല.
. കഴിഞ്ഞ 75 വർഷമായി ഈ തീവണ്ടി ജനങ്ങള്‍ക്ക് സൗജന്യ യാത്ര നല്‍കുന്നുണ്ട് .പാണ്ഡബിനും ഹിമാചല്‍ പ്രദേശിനുമിടയില്‍ ഓടുന്ന ഈ ട്രെയിനിന്റെ പേര് ഭക്ര-നംഗല്‍ ട്രെയിൻ എന്നാണ്. ഈ ട്രെയിനില്‍ യാത്ര ചെയ്യാൻ ഒരു രൂപ പോലും നല്‍കേണ്ടതില്ല. ഈ ട്രെയിൻ പഞ്ചാബിനും ഹിമാചല്‍ പ്രദേശിനും ഇടയില്‍ 13 കിലോമീറ്റർ സഞ്ചരിക്കുന്നു.
30 മിനിറ്റ് സമയമാണ് ഇത്രയും ദൂരം യാത്രചെയ്യാൻ വേണ്ടത്. എല്ലാദിവസവും രാവിലെ 7.05-ന് നംഗല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 8.20-ന് ഭക്രയില്‍ എത്തും. വൈകുന്നേരം 3.05-നാണ് മറ്റൊരു ട്രിപ്പുള്ളത്. ഇത് 4.20 ആകുമ്ബോഴേക്ക് ഭക്രയിലെത്തും. ഇന്ത്യന്‍ റെയില്‍വേയുടെ മേല്‍നോട്ടത്തിലല്ല, ഭക്ര ബീസ് മാനേജ്‌മെന്റ് ബോര്‍ഡ് ആണ് ഈ റെയില്‍വേ സര്‍വീസ് നടത്തുന്നത്.
ഹിമാചല്‍ പ്രദേശിന്റെയും പഞ്ചാബിന്റെയും അതിർത്തിയില്‍ നിർമ്മിച്ചിരിക്കുന്ന ഭക്ര-നംഗല്‍ അണക്കെട്ട് കാണാൻ ആളുകള്‍ ഈ ട്രെയിനില്‍ യാത്ര ചെയ്യാറുണ്ട് . സത്‌ലജ് നദിയ്‌ക്ക് മുകളിലൂടെയും ശിവാലിക് മലനിരകളിലൂടെയും ട്രെയിൻ കടന്നുപോകുന്നു. ഇവിടുത്തെ മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ കാണാൻ ധാരാളം വിനോദസഞ്ചാരികള്‍ ഈ ട്രെയിനില്‍ സഞ്ചരിക്കുന്നുണ്ട്. നിരവധി ബോളിവുഡ് സിനിമാ ഷൂട്ടിംഗുകളും ഇതില്‍ നടന്നു.ഈ ട്രെയിൻ മൂന്ന് ടണലുകളും ആറ് സ്റ്റേഷനുകളും താണ്ടിയാണ് കടന്നുപോകുന്നത്. ഇന്നും ദിവസവും 800 പേരാണ് ഈ ട്രെയിനില്‍ യാത്ര ചെയ്യുന്നത്.
കേരളത്തിലെ ഇറച്ചിക്കോഴികളില്‍ മരുന്ന് പോലും ഫലിക്കാത്ത സൂക്ഷ്മജീവികള്‍! ഐ.സി.എം.ആറിന്റെ ഞെട്ടിക്കുന്ന കണ്ടെത്തല്‍ VM TV NEWS CHANNEL

കേരളത്തിലും തെലങ്കാനയിലും വില്‍ക്കുന്ന ഇറച്ചിക്കോഴികളില്‍ മരുന്നുകളെപ്പോലും അതിജീവിക്കുന്ന സൂക്ഷ്മജീവികളുടെ സാന്നിധ്യം കണ്ടെത്തി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍).
ആന്റിബയോട്ടിക് പ്രതിരോധം എന്ന പേരില്‍ അറിയപ്പെടുന്ന ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ.എം.ആര്‍) ബാക്ടീരിയകളുടെ ജീന്‍ പ്രൊഫൈലാണ് ഇവയില്‍ കണ്ടെത്തിയത്. വാണിജ്യാടിസ്ഥാനത്തിലുള്ള കോഴിവളര്‍ത്തല്‍ ആരംഭിച്ചതോടെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന പ്രവണത വര്‍ധിച്ചതാണ് വില്ലനായത്. ഐ.സി.എം.ആറിന് കീഴില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ ഡ്രഗ് സേഫ്റ്റി ഡിവിഷന്‍ നടത്തിയ പഠനത്തിലാണ് ഇത് വെളിപ്പെട്ടത്.
ആരോപണം നേരത്തെയും, തെളിഞ്ഞത് ആദ്യം
തെക്കേ ഇന്ത്യയിലെ ഇറച്ചിക്കോഴികളില്‍ അതിമാരക ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതായി നേരത്തെയും ആരോപണമുണ്ടെങ്കിലും ഇപ്പോഴാണ് ശാസ്ത്രീയമായ തെളിവുകള്‍ ലഭിക്കുന്നത്. പഠനത്തിന്റെ ആവശ്യത്തിന് മധ്യ-തെക്കേ ഇന്ത്യയില്‍ നിന്നും സാമ്ബിളുകള്‍ ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗ്രാം നെഗറ്റീവ്, അനോര്‍ബിക് സ്പീഷിസുകളുടെ സാന്നിധ്യം കണ്ടെത്തി. ഏറ്റവും അപകടകാരികളാണ് ഗ്രാം നെഗറ്റീവ് വിഭാഗത്തിലുള്ളത്. മരുന്നുകളെ പ്രതിരോധിക്കാനുള്ള ബാഹ്യചര്‍മമുള്ളവയാണിവ. ഇവക്ക് ആന്റിബയോട്ടിക് പ്രതിരോധം കൂടി ആര്‍ജിക്കാനായാല്‍ സ്ഥിതി ഗുരുതരമാകും. ന്യൂമോണിയ, കോളറ, ഭക്ഷ്യവിഷബാധ തുടങ്ങിയ രോഗങ്ങളെ ചെറുക്കുന്നതിനുള്ള ചികിത്സക്ക് ഇത് കനത്ത വെല്ലുവിളിയാണ്. ആന്റിബയോട്ടിക് പ്രതിരോധമെന്ന് അറിയപ്പെടുന്ന ഈ അവസ്ഥക്കെതിരെ ആരോഗ്യ വകുപ്പ് തീവ്രയജ്ഞം നടത്തുന്നതിനിടെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്.
കണ്ടെത്തിയത് മാരക ബാക്ടീരിയകള്‍
ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന ഗുരുതര സ്വഭാവത്തിലുള്ള പകര്‍ച്ച രോഗാണുക്കളായ (High Priority Pathogens) ഇ.കോളി, ക്ലോസ്റ്റിറിഡിയം പെര്‍ഫ്രിന്‍ജെന്‍സ്, ക്ലെബ്‌സില്ല ന്യൂമോണിയ സ്റ്റഫൈലോകോക്കസ് ഓറിയസ്, എന്റെറോകോക്കസ് ഫൈക്കാലിസ് തുടങ്ങിയവയും ഇറച്ചിക്കോഴികളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂമോണിയക്ക് കാരണമാകുന്ന രോഗാണുവാണ് ക്ലെബ്‌സില്ല ന്യൂമോണിയ സ്റ്റഫൈലോകോക്കസ് ഓറിയസ്. ഇ.കോളി വയറിളക്കത്തിന് കാരണമാകുന്നു. ത്വക്ക് രോഗം, മൂത്രാശയ അണുബാധ, ഉദരസംബന്ധമായ അണുബാധ തുടങ്ങിയവക്ക് കാരണമാകുന്ന രോഗാണുക്കളും ഇതിലുണ്ട്.
എന്താണ് ആന്റിബയോട്ടിക് പ്രതിരോധംബാക്ടീരിയ, വൈറസ്, ഫംഗസ്, പരാദങ്ങള്‍ തുടങ്ങിയ സൂക്ഷ്മജീവികള്‍ ജീവകോശങ്ങളെ ആക്രമിക്കുമ്ബോഴാണ് മനുഷ്യരിലും മൃഗങ്ങളിലും സസ്യങ്ങളിലും രോഗമുണ്ടാകുന്നത്. ഇവയെ ചെറുക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗമാണ് ആന്റി ബയോട്ടിക് എന്നറിയപ്പെടുന്ന ആന്റി മൈക്രോബിയല്‍ മരുന്നുകള്‍. കാലക്രമത്തില്‍ ഈ മരുന്നുകളെ ചെറുക്കാനുള്ള കഴിവ് രോഗാണുക്കള്‍ ആര്‍ജിക്കുന്ന അവസ്ഥയാണ് ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് (എ.എം.ആര്‍). 2019ല്‍ ഈ രോഗാവസ്ഥ മൂലം 12.7 ലക്ഷം ആളുകള്‍ മരിച്ചെന്നാണ് കണക്ക്. 2050 എത്തുമ്ബോള്‍ ആഗോളതലത്തില്‍ ഒരു കോടിയാളുകള്‍ ഇത്തരത്തില്‍ മരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നവംബര്‍ 18 മുതല്‍ 24 വരെയുള്ള തീയതികളിലാണ് ലോക ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവത്കരണ വാരമായി ലോകാരോഗ്യ സംഘടന ആചരിക്കുന്നത്.
കൂടുതലും തെക്കന്‍ ജില്ലകളില്‍
രാജ്യത്തിന്റെ തെക്കന്‍ മേഖലകളിലെ ഇറച്ചിക്കോഴികളിലാണ് എ.എം.ആര്‍ ജീനുകളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയത്. കേരളത്തെ മൂന്ന് മേഖലകളായി തിരിച്ചാണ് സാമ്ബിളുകള്‍ ശേഖരിച്ചത്. ഇതില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകള്‍ ഉള്‍പ്പെട്ട തെക്കന്‍ മേഖലയിലാണ് ഇത്തരം ബാക്ടീരയകളുടെ സാന്നിധ്യം കൂടുതലായി സ്ഥിരീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നൂറിലധികം വിദേശികളെ തൂക്കിലേറ്റി സൗദി; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി; കൂടുതലും പാകിസ്താനികള്‍ VM TV NEWS CHANNEL

2024ല്‍ ഇതുവരെ സൗദി അറേബ്യയില്‍ വധിക്കപ്പെട്ടത് നൂറിലധികം വിദേശ പൗരന്മാരെന്ന് റിപ്പോർട്ട്. സൗദിയിലേക്ക് മയക്കുമരുന്ന് കടത്തിയ യെമനി പൗരന്റെ വധശിക്ഷയാണ് ഏറ്റവും ഒടുവിലത്തേത്.
ഇതോടെ, 2024-ല്‍ സൗദി അറേബ്യയില്‍ തൂക്കിലേറ്റിയ വിദേശികളുടെ എണ്ണം 101 കടന്നു. കഴിഞ്ഞ രണ്ട് വർഷവും 34 വിദേശ പൗരന്മാരെ വീതമായിരുന്നു തൂക്കിലേറ്റിയത്. 2023-ലും 2022-ലും വധശിക്ഷ ലഭിച്ചവരേക്കാള്‍ മൂന്നിരട്ടി വിദേശികള്‍ ഇക്കൊല്ലം തൂക്കിലേറ്റപ്പെട്ടു.
ഇതാദ്യമായാണ് സൗദിയില്‍ 100ലധികം വിദേശികളെ തൂക്കിക്കൊല്ലുന്നതെന്ന് ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ-സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് (ESOHR) ലീഗല്‍ ഡയറക്ടർ താഹ അല്‍ ഹാജി പറഞ്ഞു. അതേസമയം സൗദിയില്‍ ഇക്കൊല്ലം തൂക്കിലേറ്റപ്പെട്ടവരുടെ ആകെ എണ്ണം 274 ആണ്.
ആംനസ്റ്റി ഇൻ്റർനാഷണലിന്റെ കണക്കനുസരിച്ച്, ചൈനയ്‌ക്കും ഇറാനും ശേഷം ലോകത്തില്‍ ഏറ്റവും കൂടുതല്‍ തടവുകാരെ തൂക്കിലേറ്റുന്നത് സൗദി അറേബ്യയാണ്. വധശിക്ഷ വർദ്ധിക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ വിമർശനം രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്‌ട്ര വിനോദസഞ്ചാരികളെയും നിക്ഷേപകരെയും സ്വാഗതം ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് തടസം സൃഷ്ടിക്കാൻ ഇതു കാരണമാകുമെന്നാണ് ആക്ഷേപം.
ഈ വർഷം വധശിക്ഷയ്‌ക്ക് വിധേയരായ വിദേശികളില്‍ പാകിസ്താനില്‍ നിന്നുള്ളവരാണ് അധികവും. 21 പേർ പാകിസ്താനികളും 20 പേർ യെമൻ സ്വദേശികളുമാണ്. സിറിയയില്‍ നിന്ന് 14, നൈജീരിയയില്‍ നിന്ന് 10, ഈജിപ്തില്‍ നിന്ന് ഒമ്ബത്, ജോർദാനില്‍ നിന്ന് എട്ട്, എത്യോപ്യയില്‍ നിന്ന് ഏഴ് എന്നിങ്ങനെയാണ് കണക്ക്. സുഡാൻ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേർ വീതവും ശ്രീലങ്ക, എറിത്രിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും ഉണ്ടായിരുന്നു.
ഹന്നമോള്‍ വയസറിയിച്ചു, കല്യാണം വേണ്ടെന്നാണ് തീരുമാനം- സലിം കോടത്തൂര്‍

മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ പങ്കിട്ട വീഡിയോ ശ്രദ്ധേയമാകുന്നു. ഹന്ന മോള്‍ വലിയ കുട്ടിയായി എന് വിശേഷമാണ് താരം പങ്കിട്ടിരിക്കുന്നത്.
ഒന്‍പതു പത്തു വയസ്സ് ഒക്കെ ആകുമ്ബോള്‍ പെണ്‍കുട്ടികള്‍ വയസ് അറിയുന്നില്ലല്ലോ എന്നൊരു ആധി എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാവും. അതുപോലൊരു ടെന്‍ഷന്‍ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു.
പക്ഷേ അത് ആവേണ്ട കറക്റ്റ് പ്രായത്തില്‍ തന്നെ ആയിരിക്കുകയാണ്. ഞങ്ങളുടെ മനസ്സില്‍ ഹനമോള്‍ ചെറിയ കുട്ടി തന്നെയാണ്, അല്ലാതെ വലിയ കുട്ടിയോന്നുമല്ല. പ്രോഗ്രാമിന് പോകുമ്ബോഴും എല്ലാവരും ഹന്ന മോളെ കുറിച്ച് ചോദിക്കാറുണ്ട്. അവരോടും ഈ വിശേഷം പറയുമ്ബോള്‍ ഹന്നമോള്‍ ചെറിയ കുട്ടി തന്നെ ആണെന്നാണ് അവരുടെ അഭിപ്രായം.
ഇനി ഇത് കഴിഞ്ഞിട്ട് വേണം ഹന്ന മോളുടെ കല്യാണം നടത്താന്‍. പക്ഷേ അതിനോട് താല്പര്യം ഇല്ലെന്നാണ് അവള്‍ പറയുന്നത്. അതിന്റെ കാരണം എന്താണെന്ന് ചോദിച്ചാല്‍ ഉപ്പാനെ നോക്കാന്‍ വേണ്ടി കല്യാണം കഴിക്കില്ലെന്നാണ് അവള്‍ പറയുന്നത്. എങ്കിലും ആ സമയമാകുമ്ബോള്‍ അടിപൊളി ഒരു ചെക്കനെ കണ്ടെത്തി കല്യാണം കഴിപ്പിക്കുമെന്ന് സലീം പറയുന്നു.
ഒരു മണവാട്ടിയെ പോലെ ഹന്ന മോളെ സുന്ദരിയാക്കി, ഒപ്പനയുടെ അകമ്ബടിയോട് കൂടിയാണ് ആനയിച്ച് കൊണ്ട് വന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മധരും കൊടുത്തും സമ്മാനങ്ങളുമൊക്കെ നല്‍കിയാണ് ഈ ചടങ്ങ് മനോഹരമാക്കിയത്. അവള്‍ക്ക് കിട്ടിയ സമ്മാനങ്ങളുമായി പുതിയ വീഡിയോയുമായി വരാമെന്നാണ് താരം പറയുന്നത്.
മംഗളൂരു റിസോര്‍ട്ട് സ്വിമ്മിങ് പൂളില്‍ 3 പെണ്‍കുട്ടികള്‍ മുങ്ങി മരിച്ച സംഭവം: 2 പേര്‍ അറസ്റ്റില്‍ VM TV NEWS CHANNEL

കർണാടക: മംഗളൂരു സോമേശ്വരയിലുള്ള സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളില്‍ 3 പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 2 പേർ അറസ്റ്റില്‍.
വാസ്‌കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ, മാനേജർ ഭരത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരേ ബിഎൻഎസ് 106 വകുപ്പ് പ്രകാരം കേസെടുത്തതായി മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
ഇതോടൊപ്പം, സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാതെയാണ് നീന്തല്‍കുളം പ്രവർത്തിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി. തുടർന്ന് റിസോർട്ടിന്‍റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും റദ്ദാക്കി.
ഞായറാഴ്ച രാവിലെയാണ് മൈസൂരു സ്വദേശികളും എൻജിനിയറിംഗ് വിദ്യാർഥികളുമായ എം.ഡി. നിഷിത (21), എസ്. പാർവതി (20), എൻ. കീർത്തന (21) എന്നിവരെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാരാന്ത്യ അവധി ആഘോഷിക്കുന്നതിനായി എത്തിയതായിരുന്നു ഇവർ. നീന്തല്‍ക്കുളത്തിന്‍റെ ഒരു വശം ആറടി താഴ്ചയുള്ളതായിരുന്നു. കുളത്തിന്‍റെ ഈ ഭാഗത്ത് ഒരാള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ മറ്റ് രണ്ടുപേർ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും അവരും മുങ്ങിപോവുകയായിരുന്നുഅപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. യുവതികള്‍ രക്ഷാ സഹായം അഭ്യർഥിച്ചു നിലവിളിച്ചിട്ടും ആരും രക്ഷയ്ക്കെത്തിയിരുന്നില്ല. നീന്തല്‍ക്കുളത്തിനു സമീപം ഒരുക്കിവയ്ക്കേണ്ട ജീവൻരക്ഷാ സംവിധാനങ്ങള്‍ ഒന്നും തന്നെ ഈ റിസോർട്ടില്‍ ഉണ്ടായിരുന്നില്ലെന്നും റിസോർട്ട് നടത്തിപ്പുകാരുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായതായും എഫ്‌ഐആറില്‍ പറയുന്നു.
രാത്രിയില്‍ സ്ത്രീകളുടെ തലയ്ക്ക് അടിച്ച് മോഷണം; പ്രതി പൊലീസ് പിടിയില്‍; സംഭവം ഉത്തര്‍ പ്രദേശില്‍ VM TV NEWS CHANNEL

ഉത്തർ പ്രദേശിലെ ഗൊരഖ്പൂരിനെ വിറപ്പിച്ച മോഷ്ടാവ് പൊലീസ് പിടിയില്‍. ഏറെ നാളുകളായി ഗൊരഖ്പൂരില്‍ രാത്രിയില്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചാണ് ഇയാള്‍ മോഷണം നടത്തിക്കൊണ്ടിരുന്നത്.
സമാന രീതിയില്‍ 5 കേസുകളോളം റിപ്പോർട്ട് ചെയ്യതിട്ടുണ്ട്. ഇതില്‍ ഒരു സ്ത്രീ മരിക്കുകയും ബാക്കി സ്ത്രീകള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.>
സംഭവത്തില്‍ അറസ്റ്റിലായ പ്രതി അജയ് നിഷാദ് 2022ല്‍ പോക്സോ കേസില്‍ അറസ്റ്റിലായിരുന്നു. ആറ് മാസത്തോളം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ജയിലില്‍ നിന്നിറങ്ങിയ ഇയാള്‍ ആദ്യത്തെ മോഷണം നടത്തിയത് ജൂലൈ 30 നാണ്. ഇതിലാണ് ആദ്യമായി ഒരു സ്ത്രീയെ തലയ്ക്ക് അടിച്ച ശേഷം ഇയാള്‍ കവർച്ച നടത്തുന്നത്.
:കോഴിക്കോട് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
ഇയാള്‍ ഇതേ രീതിയില്‍ തന്നെ ബാക്കി കവർച്ചകളും നടത്തുകയായിരുന്നു. ഓഗസ്റ്റ് 26, നവംബർ 10, നവംബർ 14 എന്നീ തീയതികളിലാണ് ഇയാള്‍ കവർച്ച നടത്തിയിരുന്നത്. ഇതിലൊരു സ്ത്രീ മരിച്ചിരുന്നു.
‘ആശുപത്രികള്‍ ഇന്ത്യക്കാരായ അമ്മമാരെ കൊണ്ട് നിറഞ്ഞു, ഇന്ത്യന്‍ സ്ത്രീകള്‍ പ്രസവിക്കാനായി മാത്രം കാനഡയിലെത്തുന്നു’; വിമര്‍ശനവുമായി യുവാവ്

ഇന്ത്യന്‍ സ്ത്രീകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കാനഡക്കാരന്‍. ഇന്ത്യയിലെ സ്ത്രീകള്‍ പ്രസവിക്കാനായി മാത്രം കാനഡയിലേക്ക് വരുന്നുവെന്നാണ് കാനഡക്കാരനായ ചാഡ് ഇറോസ് എന്നയാള്‍ വിമര്‍ശിക്കുന്നത്.
കാനഡയിലെ ആശുപത്രികള്‍ ഇന്ത്യക്കാരായ അമ്മമാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ചാഡ് ഇറോസ് എക്‌സില്‍ ഇന്ത്യക്കാരെ വിമര്‍ശിച്ചുകൊണ്ട് വീഡിയോ പങ്കുവച്ചു. കുട്ടിക്ക് കാനഡയിലെ പൗരത്വം കിട്ടുന്നതിന് വേണ്ടിയാണിതെന്നാണ് ഇയാളുടെ ആരോപണം.
കാനഡക്കാരായ നികുതിദായകരുടെ ചെലവില്‍ ഇന്ത്യയിലെ സ്ത്രീകള്‍ കാനഡയിലെ ആശുപത്രിയില്‍ സൗജന്യമായി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നുവെന്നും വീഡിയോയില്‍ പറയുന്നു.
കുഞ്ഞുങ്ങള്‍ക്ക് പൗരത്വം കിട്ടാനായി കാനഡയിലെത്തി പ്രസവിക്കുന്ന ഇന്ത്യന്‍ സ്ത്രീകളെ കൊണ്ട് പ്രസവ വാര്‍ഡ് നിറഞ്ഞിരിക്കുകയാണ്. കാനഡയിലെ ആശുപത്രികള്‍ ആരെയും ഒഴിവാക്കില്ല. അവര്‍ക്ക് കനേഡിയന്‍ ഹെല്‍ത്ത് കെയര്‍ ഇല്ലാത്തതിനാല്‍ ബില്‍ അടക്കേണ്ടി വരും എന്ന് തനിക്ക് അറിയാം. എന്നാല്‍, നമ്മുടെ ഹെല്‍ത്ത് കെയര്‍ സംവിധാനം ഉപയോഗിച്ച ശേഷം അവര്‍ പ്രസവിച്ച ഉടനെ തിരികെ ഇന്ത്യയിലേക്ക് തന്നെ പോകുന്നു. അവരുടെ കുട്ടി വളര്‍ന്നു കഴിയുമ്ബോള്‍ അവര്‍ തിരികെ കനേഡിയന്‍ പൗരന്മാരായി കാനഡയിലെത്തുന്നു. അവരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും സ്‌പോണ്‍സര്‍ ചെയ്യുന്നു. കുടുംബത്തെ മുഴുവനും കൊണ്ടുവരുന്നു. കനേഡിയന്‍ നികുതിദായകന്റെ ചെലവിലാണ് അതെല്ലാം ചെയ്യുന്നത് എന്ന് ബെറ്റ് വയ്ക്കാന്‍ ഞാന്‍ തയ്യാറാണ്- ചാഡ് ഇറോസ് വീഡിയോയില്‍ പറയുന്നു.
ജീവൻ നിലനിര്‍ത്തണം…, പിതാവിനായി വീട്ടില്‍ ഐസിയു ഒരുക്കി നയൻതാര, ഇങ്ങനൊരു മോളെ കിട്ടിയത് ഭാഗ്യമെന്ന് അമ്മ ഓമന! VM TV NEWS CHANNEL

തെന്നിന്ത്യയില്‍ സജീവമായശേഷമാണ് നയൻതാര ചെന്നൈയില്‍ സെറ്റില്‍ഡായത്. വിക്കിക്കും മക്കള്‍ക്കും ഒപ്പം കൊട്ടാരസമാനമായ വീട്ടിലാണ് നയൻതാരയുടെ താമസം.
എന്നാല്‍ താരത്തിന്റെ മാതാപിതാക്കള്‍ ഇപ്പോഴും കൊച്ചിയില്‍ തന്നെയാണ്. വർഷങ്ങളായി ജീവിച്ച് വന്നതുകൊണ്ടാകാം അച്ഛനേയും അമ്മയേയും ചെന്നൈയിലേക്ക് നയൻതാര പറിച്ച് നട്ടിട്ടില്ല. പകരം എല്ലാവിധ സൗകര്യങ്ങളും കൊച്ചിയില്‍ ഒരുക്കി കൊടുത്ത് അവരുടെ താല്‍പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസരിച്ച് ജീവിക്കാനാണ് നയൻതാര അവസരം ഒരുക്കികൊടുത്തിട്ടുള്ളത്.
അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്ന ഒരു കൊച്ചു കുടുംബമായിരുന്നു താരത്തിന്റേത്. ചേട്ടൻ ദുബായില്‍ സെറ്റില്‍ഡാണ്. ഇപ്പോഴും നയൻതാര തന്നെയാണ് മാതാപിതാക്കളുടെ കാര്യങ്ങള്‍ക്കായി ഓടി നടക്കുന്നതും ചെയ്ത് കൊടുക്കുന്നതും.
നയൻതാരയെ പോലെ തന്നെ അഭിമുഖങ്ങളില്‍ ഒരിക്കല്‍ പോലും പ്രത്യക്ഷട്ടിട്ടില്ലാത്തവരാണ് താരത്തിന്റെ മാതാപിതാക്കളും. എന്നാല്‍ ഇപ്പോള്‍ ആദ്യമായി നയൻതാരയെ കുറിച്ച് നടിയുടെ അമ്മ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മാതാപിതാക്കളോടും കുടുംബത്തോടും നയൻതാരയ്ക്കുള്ള സ്നേഹവും കരുതലും അമ്മയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.
നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിലാണ് താരത്തിന്റെ അമ്മ നടിയെ കുറിച്ച് വാചാലയായത്. കഴിഞ്ഞ ഒന്ന പതിറ്റാണ്ടായി നയൻതാരയുടെ പിതാവ് കിടപ്പിലാണ്. അച്ഛനെ കുറിച്ച് സംസാരിക്കുമ്ബോഴെല്ലാം നയൻതാരയുടെ കണ്ണുകള്‍ നിറയാറുണ്ട്. അച്ഛനെ എന്നേക്കും കൂടെ നിർത്തണം എന്നതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ വേണ്ടതെല്ലാം താരം ചെയ്യുന്നുണ്ട്.
വീട്ടില്‍ ഒരു ഐസിയു യൂണിറ്റ് തന്നെ അച്ഛന് വേണ്ടി നയൻതാര സജീകരിച്ചിട്ടുണ്ട്. രജിനി സാറിന്റെ പടമൊക്കെ മോള്‍ ചെയ്യുമ്ബോള്‍ അച്ച ഒപ്പമുണ്ടായിരുന്നു. മോളുടെ മൂന്ന്, നാല് തമിഴ് പടം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം നാട്ടില്‍ വന്നു. അപ്പോള്‍ നമുക്ക് തോന്നി തുടങ്ങി അദ്ദേഹത്തില്‍ എന്തൊക്കയോ മാറ്റങ്ങള്‍ സംഭവിക്കാൻ തുടങ്ങിയെന്നത്. ഭക്ഷണമൊന്നും ശരിക്ക് കഴിക്കാൻ പറ്റാത്ത അവസ്ഥ വന്നു.
അതോടെ ഞങ്ങള്‍ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് അസുഖം കണ്ടുപിടിക്കുന്നത്. അന്ന് ആ അസുഖം ഇത്രത്തോളം വലുതായി മാറുമെന്ന് അറിയില്ലായിരുന്നു. ലോകത്തില്‍ ഇതുപോലൊരു മോളെ വേറെ ആർക്കും കിട്ടിത്തില്ല. എത്ര തിരക്കുണ്ടെങ്കിലും ദിവസം കുറഞ്ഞത് മൂന്നോ, നാലോ വട്ടം ഞങ്ങളെ വിളിക്കും. കാര്യങ്ങളെല്ലാം തിരക്കും. മോള് അച്ഛനെ നോക്കുന്നതെങ്ങനെയെന്ന് എനിക്ക് പറയാൻ കഴിയില്ല.

അങ്ങനെയാണ് നോക്കുന്നത്. ഇതുപോലൊരു മോളെ കിട്ടിയ ഞങ്ങള്‍ ഭാഗ്യം ചെയ്തവരാണെന്നാണ് ഓമന കുര്യൻ മകളെ കുറിച്ച് പറഞ്ഞത്. പിന്നീട് മാതാപിതാക്കളെ കുറിച്ച് നയൻതാരയാണ് സംസാരിച്ചത്. പതിമൂന്ന്, പതിനാല് വർഷമായി അച്ഛൻ സുഖമില്ലാതെ കിടപ്പിലാണ്. ഞാൻ ഇൻഡസ്ട്രിയിലേക്ക് വന്നശേഷം അപ്പ മൂന്ന്, നാല് വർഷം ഓക്കെയായിരുന്നു. പിന്നീട് പതിയെ പതിയെ അസുഖം വർധിച്ച് ആരോഗ്യം കുറഞ്ഞ് വന്നു. ഓർമയില്ല… എന്താണ് ചുറ്റും നടക്കുന്നതെന്ന് അറിയില്ല. അദ്ദേഹത്തിന് ന്യൂറോളജിക്കലായ ചില പ്രശ്നങ്ങളുണ്ട്.
കൂടാതെ വേറെയും ശാരീരിക പ്രശ്നങ്ങളുണ്ട്. ഞാൻ ഷൂട്ടിങ്ങിലായിരിക്കും. എന്റെ സഹോദരൻ ദുബായില്‍ സെറ്റില്‍ഡാണ്. അതുകൊണ്ട് തന്നെ ബ്രദറിന് എമർജൻസി സിറ്റുവേഷൻസില്‍ പെട്ടന്ന് വരാൻ കഴിയില്ല. അമ്മയാണ് ഇത്രയും വർഷമായി അച്ഛനെ നോക്കുന്നത്. ചിലപ്പോള്‍ അമ്മയെ വിളിക്കുമ്ബോള്‍ കേള്‍ക്കാം അച്ഛനുമായി ആശുപത്രിയിലേക്കുള്ള യാത്രയിലാണെന്ന്.
ഇങ്ങനെയാണ് കുറച്ച് വർഷങ്ങളായി അമ്മയുടെ ജീവിതം. ഒരു കുഞ്ഞിനെ നോക്കുന്നത് പോലെയാണ് അമ്മ അച്ഛനെ നോക്കുന്നത്. ഒരു ഐസിയു തന്നെ അച്ഛനുവേണ്ടി വീട്ടില്‍ ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അച്ഛനാണ് എനിക്ക് എന്നേക്കും ഹീറോ. അദ്ദേഹത്തിന്റെ മക്കള്‍ ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങളും നേട്ടങ്ങളും അദ്ദേഹം അറിയുന്നില്ലെന്നാണ് നിറ കണ്ണുകളോടെ നയൻതാര പറഞ്ഞത്.
എണ്ണവില കൂപ്പുകുത്തുന്നു! ഗള്‍ഫ് രാജ്യങ്ങള്‍ നടുക്കടലില്‍; സന്തോഷത്തില്‍ ഇന്ത്യയ്ക്ക് ആശങ്കയും, എണ്ണവിപണിയില്‍ എന്താണ് സംഭവിക്കുന്നത്? VM TV NEWS CHANNEL

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വെട്ടിയിട്ട വാഴത്തണ്ടിന്റെ അവസ്ഥയിലാണ്. എണ്ണ ഉത്പാദക രാജ്യങ്ങള്‍ ഒന്നിച്ചു നിന്നിട്ടും വില പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ല.
രാജ്യാന്തര എണ്ണവിലയില്‍ നാടകീയ ഇറക്കത്തിലും നേട്ടം കൊയ്യാനാകാത്ത അവസ്ഥയില്‍ ഇന്ത്യയും. ക്രൂഡ്‌ഓയില്‍ വില ബാരലിന് 70 ഡോളറിന് താഴെയാകാനുള്ള സാധ്യതകള്‍ നിലനില്‍ക്കുമ്ബോള്‍ എണ്ണവിപണിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം.
എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് പ്ലസ് ഡിസംബര്‍ വരെ ഉത്പാദനം വര്‍ധിപ്പിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഡിമാന്‍ഡ് താഴ്ന്നു നില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു സംഘടനയുടെ തീരുമാനം. എന്നാല്‍ എണ്ണവില കൂടിയില്ലെന്ന് മാത്രമല്ല കൂടുതല്‍ താഴേക്ക് പതിക്കുകയും ചെയ്തു. ഇതിനു പ്രധാന കാരണം ഒപെക് ഇതര ഉത്പാദക രാജ്യങ്ങള്‍ വിപണിയിലേക്ക് ഒഴുക്കുന്ന എണ്ണയുടെ അളവ് കൂട്ടിയതാണ്.
ചൈന ഇനി പഴയപോലെയാകില്ല?
ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപയോക്താക്കളായ ചൈനയില്‍ നിന്നുള്ള ഡിമാന്‍ഡില്‍ കാര്യമായ വര്‍ധനയില്ലാത്തതാണ് എല്ലാത്തിന്റെയും കാതലായ പ്രശ്‌നം. ചൈനയില്‍ ഡിമാന്‍ഡ് ഉയരാത്തത് പ്രതിദിനം 10 ലക്ഷം ബാരല്‍ എണ്ണ വിപണിയില്‍ കുമിഞ്ഞു കൂടുന്നതിന് ഇടയാക്കുമെന്നാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ (ഐ.ഇ.എ) കണക്കുകൂട്ടല്‍.
ചൈനീസ് സമ്ബദ്‌വ്യവസ്ഥ മാന്ദ്യത്തിലായതിനാലാണ് എണ്ണ ഉപഭോഗം കുറഞ്ഞതെന്ന വാദത്തെ ഖണ്ഡിക്കുന്നതാണ് ഐ.ഇ.എയുടെ നിഗമനങ്ങള്‍. ചൈനയില്‍ ഇലക്‌ട്രിക് വാഹനങ്ങളിലേക്കുള്ള പരിവര്‍ത്തനം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഹൈ സ്പീഡ് റെയിലും ഗ്യാസ് ഇന്ധനം ഉപയോഗിച്ചുള്ള ട്രക്കുകളും ചൈനയുടെ നിത്യജീവിതത്തിലേക്ക് കൂടുതല്‍ ഇഴുകിചേര്‍ന്നിരിക്കുന്നു. ഇത് എണ്ണ ഉപഭോഗം കുറയ്ക്കാന്‍ ഇടയാക്കുന്നുവെന്നാണ് ഐ.ഇ.എ ഓയില്‍ ഇന്‍ഡസ്ട്രി ആന്‍ഡ് മാര്‍ക്കറ്റ് തലവന്‍ ടോറില്‍ ബോസോനി പറയുന്നത്. ഇതിന്റെ അര്‍ത്ഥം ചൈനീസ് സമ്ബദ്‌വ്യവസ്ഥ പഴയ പ്രതാപത്തിലേക്ക് എത്തിയാലും എണ്ണ ഉപഭോഗം കൂടിയേക്കില്ലെന്നതാണ്. അങ്ങനെ സംഭവിച്ചാല്‍ എണ്ണയില്‍ മാത്രം ആശ്രയിച്ചു നില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളുടെ സമ്ബദ്‌വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതമാകും ഉണ്ടാവുക.
എണ്ണയൊഴുക്കി അമേരിക്കന്‍ അച്ചുതണ്ട്
മുമ്ബൊക്കെ എണ്ണവില നിയന്ത്രിച്ചിരിക്കുന്നത് സൗദി അറേബ്യ ഉള്‍പ്പെടുന്ന ഒപെക് രാജ്യങ്ങളായിരുന്നു. എന്നാല്‍ എണ്ണയിലെ പഴയ ആധിപത്യം ഇത്തരം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇപ്പോഴില്ല. ഉത്പാദനം വെട്ടിക്കുറച്ചിട്ടു പോലും വിപണിയിലെ എണ്ണ ലഭ്യത കുറഞ്ഞില്ലെന്ന് മാത്രമല്ല ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ഉത്പാദനം കുറച്ചാല്‍ പോലും അടുത്ത രണ്ട് വര്‍ഷത്തേക്ക് വിപണിയില്‍ ലഭ്യത കുറയില്ലെന്നാണ് വിലയിരുത്തല്‍. യു.എസ്, ബ്രസീല്‍, കാനഡ, ഗയാന എന്നീ രാജ്യങ്ങളുടെ നിലപാടാണ് കാരണം. വിപണിയിലേക്ക് പരമാവധി എണ്ണ ഒഴുക്കാനാണ് ഈ രാജ്യങ്ങളുടെ തീരുമാനം. പശ്ചിമേഷ്യന്‍ സംഘര്‍ഷം കത്തിനിന്ന ഒക്ടോബര്‍ ആദ്യ വാരത്തിനുശേഷം ക്രൂഡ് വില ഇടിഞ്ഞത് 11 ശതമാനത്തിലേറെയാണെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയ്ക്ക് നേട്ടമാകില്ല ?
സാധാരണഗതിയില്‍ ക്രൂഡ് വിലയിലെ ഏതൊരു ഇടിവും ഇന്ത്യയെ സന്തോഷിപ്പിക്കേണ്ടതാണ്. എന്നാല്‍ ഇത്തവണ ഇന്ത്യയ്ക്ക് അത്ര നേട്ടമാകില്ല. ഇതിനു കാരണം ഡോളര്‍ കരുത്താര്‍ജിച്ചതാണ്. ഇന്ത്യയുടെ എണ്ണ വാങ്ങല്‍ കൂടുതലും ഡോളറിലാണ്. അതിനാല്‍ ഡോളര്‍ മൂല്യം വര്‍ധിക്കുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഉയര്‍ത്തുന്നു. എണ്ണവില കുറയുന്നതിനൊപ്പം ഡോളറിനെതിരേ രൂപ കരുത്താര്‍ജിക്കുക ചെയ്താല്‍ മാത്രമേ ഇന്ത്യയ്ക്ക് വലിയ നേട്ടമുണ്ടാകൂ.
രാജ്യത്തെ പൊതുമേഖല എണ്ണ കമ്ബനികളുടെ വരുമാനവും ലാഭവും രണ്ടാപാദത്തില്‍ താഴ്ന്ന നിലയിലാണ്. ഇത് കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് അത്ര സന്തോഷം പകരുന്നതല്ല. അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രം മുടക്കുന്ന പണത്തിന്റെ വരവിന്റെ കൂടിയ പങ്കും എണ്ണ വില്പനയിലൂടെ കിട്ടുന്നതാണ്. വരുമാനം കുറയുന്നത് ചെലവഴിക്കലിനെയും അതിനേക്കാളേറെ രാജ്യത്തെ സാമ്ബത്തിക ക്രയവിക്രയങ്ങളെയും ബാധിക്കും. എണ്ണവില കുറച്ച് റിസ്‌ക്കെടുക്കാന്‍ കേന്ദ്രം തയാറായേക്കില്ല.
ഗായ്‌സ് നിങ്ങള്‍ അറിഞ്ഞോ, സായ് കുമാറും ബിന്ദു പണിക്കരും ഡിവോഴ്‌സ് ആയി! തുറന്ന് പറഞ്ഞ് താരങ്ങള്‍ VM TV NEWS CHANNEL

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്ബതിമാരാണ് സായ് കുമാറും ബിന്ദു പണിക്കരും. മകള്‍ കല്യാണിയും ഇന്ന് റീലുകളിലൂടെ മലയാളികള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും സുപരിചിതരാണ്.
ഇപ്പോഴിതാ കല്യാണിയെക്കുറിച്ച് ബിന്ദു പണിക്കരും സായ് കുമാറും പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. മുമ്ബൊരിക്കല്‍ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ബിന്ദു പണിക്കരും സായ് കുമാറും പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ചര്‍ച്ചയാകുന്നത്.
ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകളാണ് കല്യാണി. തന്റെ ഡാന്‍സ് വീഡിയോകളിലൂടെയാണ് കല്യാണി സോഷ്യല്‍ മീഡിയയില്‍ താരമായി മാറുന്നത്. താനും കല്യാണിയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് അഭിമുഖത്തില്‍ സായ് കുമാര്‍ സംസാരിക്കുന്നുണ്ട്.
കല്യാണിയില്‍ ഞാന്‍ അങ്ങനെ കുറ്റങ്ങളൊന്നും കണ്ടിട്ടില്ല. അതിനാല്‍ വഴക്കു പറയാറുമില്ല. ഇവള്‍ ഇടയ്ക്ക് കേറി അങ്ങോട്ടും ഇങ്ങോട്ടും പറയും. ഞാന്‍ നിര്‍ത്താന്‍ പറയും. കുട്ടികളല്ലേ, അവര്‍ക്ക് അവരുടേതായ ആഗ്രഹങ്ങളുണ്ടാകുമല്ലോ. അതിന് വിലങ്ങു തടിയാകില്ല ഞാന്‍. മൊത്തത്തില്‍ ചില്‍ അല്ലെങ്കില്‍ ചില്ലാകണമെങ്കില്‍ ചില്‍ ആണ് ഞാന്‍ എന്നാണ് സായ് കുമാര്‍ പറയുന്നത്.
പിന്നാലെ തങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകളെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. നമ്മളെക്കുറിച്ചുള്ള ഗോസിപ്പുകള്‍ ഏറ്റവും അവസാനമാണ് ഞങ്ങള്‍ കേള്‍ക്കുക. പിന്നെ നമ്മള്‍ എങ്ങനെ ജീവിക്കുന്നു എന്നതിലല്ലേ കാര്യം. നമ്മളെപ്പറ്റി എന്തൊക്കെ പറയുന്നുണ്ടെന്നാണ് താരങ്ങള്‍ പറയുന്നത്. തങ്ങളെക്കുറിച്ച് കേട്ട ഒരു ഗോസിപ്പും ഇരുവരും പങ്കുവെക്കുന്നുണ്ട്.
ഞങ്ങള്‍ തമ്മില്‍ വേര്‍ പിരിഞ്ഞുവെന്ന്. സോഷ്യല്‍ മീഡിയയില്‍ വലിയ സംഭവമായിരുന്നു. ഒരു ദിവസം ഞങ്ങള്‍ ബെഡ് റൂമിലിരുന്ന് സിനിമ കാണുകയായിരുന്നു. ക്ലൈമാക്സ് ആകാറായി. പെട്ടെന്ന് മോള് വന്ന് വാതില്‍ തുറന്നിട്ട്, ഗായ്സ് നിങ്ങള്‍ അറിഞ്ഞോ? നിങ്ങള്‍ വേര്‍പിരിഞ്ഞു! ഇപ്പോള്‍ വാര്‍ത്ത കണ്ടതാണെന്ന്. ആ ശരിയെന്ന് പറഞ്ഞ് ഞങ്ങള്‍ സിനിമയും കണ്ടിരുന്നുവെന്നാണ് സായ് കുമാര്‍ പറയുന്നത്.
പിറ്റേദിവസം എത്രയോ നാളായിട്ടും വിളിക്കാതിരുന്ന സുഹൃത്തുക്കള്‍ വരെ വിളിച്ചിട്ട് എവിടെയാണ് എന്ന് ചോദിക്കും. എന്റെ ഒരു സുഹൃത്തുണ്ട് മാഞ്ഞൂരാന്‍. അവന്‍ വിളിച്ചു. ചേട്ടന്‍ എവിടെയാണ് വീട്ടിലാണോ എന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍. ഒന്നുമില്ല ചേട്ടാ വെറുതെ വിളിച്ചതാണ്, കുറേ ആയല്ലോ വിളിച്ചിട്ട് എന്ന് അവന്‍. നീ ചോദിക്കാന്‍ വന്ന ആള് അടുക്കളയില്‍ നിന്ന് കൊഞ്ച് തീയല്‍ ഉണ്ടാക്കുന്നുണ്ട്. കൊടുക്കാമെന്ന് ഞാന്‍ പറഞ്ഞു. എല്ലാവരും വിളിച്ചു പറഞ്ഞപ്പോള്‍ എനിക്കൊരു സംശയം തോന്നിതയാണ് ചേട്ടാഎന്നായിഅവന്‍ എന്നും സായ് കുമാര്‍ പറയുന്നത്.
നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകനാണ് സായ് കുമാര്‍. തീയേറ്ററിലൂടെയാണ് സായ് കുമാര്‍ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ അരങ്ങേറുകയായിരുന്നു. നായകനായിട്ടാണ് അരങ്ങേറ്റമെങ്കിലും പിന്നീട് വില്ലന്‍ വേഷങ്ങളിലാണ് സായ് കുമാര്‍ കയ്യടി നേടിയത്. ആദ്യ വിവാഹത്തില്‍ സായ് കുമാറിന് ഒരു മകളുണ്ട്. നടി വൈഷ്ണവിയാണ് സായ് കുമാറിന്റെ മകള്‍. പിന്നീടാണ് താരം ബിന്ദു പണിക്കരെ വിവാഹം കഴിക്കുന്നത്.