ജീവൻ നിലനിര്‍‌ത്തണം…, പിതാവിനായി വീട്ടില്‍ ഐസിയു ഒരുക്കി നയൻതാര, ഇങ്ങനൊരു മോളെ കിട്ടിയത് ഭാഗ്യമെന്ന് അമ്മ ഓമന! VM TV NEWS CHANNEL

Spread the love

തെന്നിന്ത്യയില്‍ സജീവമായശേഷമാണ് നയൻതാര ചെന്നൈയില്‍ സെറ്റില്‍ഡായത്. വിക്കിക്കും മക്കള്‍ക്കും ഒപ്പം കൊട്ടാരസമാനമായ വീട്ടിലാണ് നയൻതാരയുടെ താമസം.

എന്നാല്‍ താരത്തിന്റെ മാതാപിതാക്കള്‍ ഇപ്പോഴും കൊച്ചിയില്‍ തന്നെയാണ്. വർഷങ്ങളായി ജീവിച്ച്‌ വന്നതുകൊണ്ടാകാം അച്ഛനേയും അമ്മയേയും ചെന്നൈയിലേക്ക് നയൻതാര പറിച്ച്‌ നട്ടിട്ടില്ല. പകരം എല്ലാവിധ സൗകര്യങ്ങളും കൊച്ചിയില്‍ ഒരുക്കി കൊടുത്ത് അവരുടെ താല്‍പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസരിച്ച്‌ ജീവിക്കാനാണ് നയൻതാര അവസരം ഒരുക്കികൊടുത്തിട്ടുള്ളത്.

അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്ന ഒരു കൊച്ചു കുടുംബമായിരുന്നു താരത്തിന്റേത്. ചേട്ടൻ‌ ദുബായില്‍ സെറ്റില്‍ഡാണ്. ഇപ്പോഴും നയൻതാര തന്നെയാണ് മാതാപിതാക്കളുടെ കാര്യങ്ങള്‍ക്കായി ഓടി നടക്കുന്നതും ചെയ്ത് കൊടുക്കുന്നതും.

നയൻതാരയെ പോലെ തന്നെ അഭിമുഖങ്ങളില്‍ ഒരിക്കല്‍ പോലും പ്രത്യക്ഷട്ടിട്ടില്ലാത്തവരാണ് താരത്തിന്റെ മാതാപിതാക്കളും. എന്നാല്‍ ഇപ്പോള്‍ ആദ്യമായി നയൻതാരയെ കുറിച്ച്‌ നടിയുടെ അമ്മ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മാതാപിതാക്കളോടും കുടുംബത്തോടും നയൻതാരയ്ക്കുള്ള സ്നേഹവും കരുതലും അമ്മയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.

നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിലാണ് താരത്തിന്റെ അമ്മ നടിയെ കുറിച്ച്‌ വാചാലയായത്. കഴിഞ്ഞ ഒന്ന പതിറ്റാണ്ടായി നയൻതാരയുടെ പിതാവ് കിടപ്പിലാണ്. അച്ഛനെ കുറിച്ച്‌ സംസാരിക്കുമ്ബോഴെല്ലാം നയൻതാരയുടെ കണ്ണുകള്‍ നിറയാറുണ്ട്. അച്ഛനെ എന്നേക്കും കൂടെ നിർത്തണം എന്നതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ വേണ്ടതെല്ലാം താരം ചെയ്യുന്നുണ്ട്.

വീട്ടില്‍ ഒരു ഐസിയു യൂണിറ്റ് തന്നെ അച്ഛന് വേണ്ടി നയൻതാര സജീകരിച്ചിട്ടുണ്ട്. രജിനി സാറിന്റെ പടമൊക്കെ മോള്‍ ചെയ്യുമ്ബോള്‍ അച്ച ഒപ്പമുണ്ടായിരുന്നു. മോളുടെ മൂന്ന്, നാല് തമിഴ് പടം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം നാട്ടില്‍ വന്നു. അപ്പോള്‍ നമുക്ക് തോന്നി തുടങ്ങി അദ്ദേഹത്തില്‍ എന്തൊക്കയോ മാറ്റങ്ങള്‍ സംഭവിക്കാൻ തുടങ്ങിയെന്നത്. ഭക്ഷണമൊന്നും ശരിക്ക് കഴിക്കാൻ പറ്റാത്ത അവസ്ഥ വന്നു.

അതോടെ ഞങ്ങള്‍ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് അസുഖം കണ്ടുപിടിക്കുന്നത്. അന്ന് ആ അസുഖം ഇത്രത്തോളം വലുതായി മാറുമെന്ന് അറിയില്ലായിരുന്നു. ലോകത്തില്‍ ഇതുപോലൊരു മോളെ വേറെ ആർക്കും കിട്ടിത്തില്ല. എത്ര തിരക്കുണ്ടെങ്കിലും ദിവസം കുറഞ്ഞത് മൂന്നോ, നാലോ വട്ടം ഞങ്ങളെ വിളിക്കും. കാര്യങ്ങളെല്ലാം തിരക്കും. മോള് അച്ഛനെ നോക്കുന്നതെങ്ങനെയെന്ന് എനിക്ക് പറയാൻ കഴിയില്ല.

അങ്ങനെയാണ് നോക്കുന്നത്. ഇതുപോലൊരു മോളെ കിട്ടിയ ഞങ്ങള്‍ ഭാഗ്യം ചെയ്തവരാണെന്നാണ് ഓമന കുര്യൻ മകളെ കുറിച്ച്‌ പറഞ്ഞത്. പിന്നീട് മാതാപിതാക്കളെ കുറിച്ച്‌ നയൻതാരയാണ് സംസാരിച്ചത്. പതിമൂന്ന്, പതിനാല് വർഷമായി അച്ഛൻ സുഖമില്ലാതെ കിടപ്പിലാണ്. ഞാൻ ഇൻഡസ്ട്രിയിലേക്ക് വന്നശേഷം അപ്പ മൂന്ന്, നാല് വർഷം ഓക്കെയായിരുന്നു. പിന്നീട് പതിയെ പതിയെ അസുഖം വർധിച്ച്‌ ആരോഗ്യം കുറഞ്ഞ് വന്നു. ഓർമയില്ല… എന്താണ് ചുറ്റും നടക്കുന്നതെന്ന് അറിയില്ല. അദ്ദേഹത്തിന് ന്യൂറോളജിക്കലായ ചില പ്രശ്നങ്ങളുണ്ട്.

കൂടാതെ വേറെയും ശാരീരിക പ്രശ്നങ്ങളുണ്ട്. ഞാൻ ഷൂട്ടിങ്ങിലായിരിക്കും. എന്റെ സഹോദരൻ ദുബായില്‍ സെറ്റില്‍ഡാണ്. അതുകൊണ്ട് തന്നെ ബ്രദറിന് എമർജൻസി സിറ്റുവേഷൻസില്‍ പെട്ടന്ന് വരാൻ കഴിയില്ല. അമ്മയാണ് ഇത്രയും വർഷമായി അച്ഛനെ നോക്കുന്നത്. ചിലപ്പോള്‍ അമ്മയെ വിളിക്കുമ്ബോള്‍ കേള്‍ക്കാം അച്ഛനുമായി ആശുപത്രിയിലേക്കുള്ള യാത്രയിലാണെന്ന്.

ഇങ്ങനെയാണ് കുറച്ച്‌ വർഷങ്ങളായി അമ്മയുടെ ജീവിതം. ഒരു കുഞ്ഞിനെ നോക്കുന്നത് പോലെയാണ് അമ്മ അച്ഛനെ നോക്കുന്നത്. ഒരു ഐസിയു തന്നെ അച്ഛനുവേണ്ടി വീട്ടില്‍‌ ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അച്ഛനാണ് എനിക്ക് എന്നേക്കും ഹീറോ. അദ്ദേഹത്തിന്റെ മക്കള്‍ ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങളും നേട്ടങ്ങളും അദ്ദേഹം അറിയുന്നില്ലെന്നാണ് നിറ കണ്ണുകളോടെ നയൻതാര പറഞ്ഞത്.

Leave a Reply

Your email address will not be published.