ഉത്തർ പ്രദേശിലെ ഗൊരഖ്പൂരിനെ വിറപ്പിച്ച മോഷ്ടാവ് പൊലീസ് പിടിയില്‍. ഏറെ നാളുകളായി ഗൊരഖ്പൂരില്‍ രാത്രിയില്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചാണ് ഇയാള്‍ മോഷണം നടത്തിക്കൊണ്ടിരുന്നത്.
സമാന രീതിയില്‍ 5 കേസുകളോളം റിപ്പോർട്ട് ചെയ്യതിട്ടുണ്ട്. ഇതില്‍ ഒരു സ്ത്രീ മരിക്കുകയും ബാക്കി സ്ത്രീകള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.>
സംഭവത്തില്‍ അറസ്റ്റിലായ പ്രതി അജയ് നിഷാദ് 2022ല്‍ പോക്സോ കേസില്‍ അറസ്റ്റിലായിരുന്നു. ആറ് മാസത്തോളം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ജയിലില്‍ നിന്നിറങ്ങിയ ഇയാള്‍ ആദ്യത്തെ മോഷണം നടത്തിയത് ജൂലൈ 30 നാണ്. ഇതിലാണ് ആദ്യമായി ഒരു സ്ത്രീയെ തലയ്ക്ക് അടിച്ച ശേഷം ഇയാള്‍ കവർച്ച നടത്തുന്നത്.
:കോഴിക്കോട് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
ഇയാള്‍ ഇതേ രീതിയില്‍ തന്നെ ബാക്കി കവർച്ചകളും നടത്തുകയായിരുന്നു. ഓഗസ്റ്റ് 26, നവംബർ 10, നവംബർ 14 എന്നീ തീയതികളിലാണ് ഇയാള്‍ കവർച്ച നടത്തിയിരുന്നത്. ഇതിലൊരു സ്ത്രീ മരിച്ചിരുന്നു.