കൊടൈക്കനാലിലേക്ക് വിനോദയാത്ര, 135 വിദ്യാര്‍ത്ഥികള്‍ പെരുവഴിയില്‍, നരകയാതന; ടൂര്‍ ഓപ്പറേറ്റര്‍ക്ക് പണി കിട്ടി, അന്വേഷണം VM TV NEWS CHANNEL

എറണാകുളം: ആലുവ എസ്.എൻ.ഡി.പി ഹയർസെക്കന്‍ററി സ്കൂളില്‍ നിന്നും കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ 135 പ്ലസ്ടു വിദ്യാർത്ഥികള്‍ പെരുവഴിയില്‍ നരകയാതന അനുഭവിച്ചെന്ന പരാതിയില്‍ ശക്തമായ നടപടികളുമായി മനുഷ്യാവകാശ കമ്മീഷൻ.

പരാതിയെക്കുറിച്ച്‌ വിശദവും ഫലപ്രദവുമായ അന്വേഷണം നടത്താൻ ബന്ധപ്പെട്ട ആർ.റ്റി.ഒ യെ സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ ചുമതലപ്പെടുത്തണമെന്ന് നുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.

ആർ.റ്റി.ഒ യുടെ അന്വേഷണ റിപ്പോർട്ട് മൂന്ന് ആഴ്ചക്കുള്ളില്‍ കമ്മീഷനില്‍ സമർപ്പിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. സംഭവത്തിന് ഉത്തരവാദികളായ ടൂർ ഓപ്പറേറ്റർമാരുടെ പെർമിറ്റ് റദ്ദാക്കാൻ പര്യാപ്തമായ പാളിച്ചകളാണോ സംഭവിച്ചതെന്ന കാര്യത്തില്‍ ആർ.റ്റി.ഒ യുടെ അഭിപ്രായവും കമ്മീഷനില്‍ സമർപ്പിക്കണമെന്ന് ഉത്തരവില്‍ പറഞ്ഞു. ആലുവഎസ്.എൻ.ഡി.പി ഹയർസെക്കന്ററി സ്കൂള്‍ പ്രിൻസിപ്പലും റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ട് ലഭിച്ചാലുടൻ കേസ് എറണാകുളത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.

വെള്ളിയാഴ്‌ച പുലർച്ചെ പുറപ്പെട്ട സംഘത്തിന് കൊടൈക്കനാലില്‍ താമസ സൗകര്യം ഏർപ്പെടുത്താൻ ടൂർ പാക്കേജ് കണ്ടെക്റ്റിംഗ് സ്ഥാപനം തയ്യാറായില്ലെന്നാണ് പരാതി. തുടർന്ന് ബസില്‍ കഴിച്ചുകൂട്ടിയ സംഘത്തെ ഊട്ടിയിലേക്ക് കൊണ്ടുപോയി. ഊട്ടിയില്‍ പ്രാഥമികകൃത്യങ്ങള്‍ നിർവഹിക്കാൻ മാത്രം സൗകര്യം നല്‍കിയതായി പരാതിയിലുണ്ട്. പത്രവാർത്തയുടെ അടിസ്ഥാത്തില്‍ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ഗുജറാത്തില്‍ കാറിനകത്ത് കളിക്കുന്നതിനിടെ ഡോര്‍ ലോക്കായി, ശ്വാസംമുട്ടി നാല് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം VM TV NEWS CHANNEL

വീടിനരികില്‍ നിർത്തിയിട്ട കാറിനുള്ളില്‍ കളിക്കുന്നതിനിടെ ഡോർ ലോക്കായതിനെ തുടർന്ന് സഹോദരങ്ങളായ നാല് കുഞ്ഞുങ്ങള്‍ ശ്വാസംമുട്ടി മരിച്ചു.

ഗുജറാത്തിലെ അമ്രേലിയില്‍ രണ്‍ധിയ ഗ്രാമത്തിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശികളുടെ മക്കളാണ് മരിച്ചത്. ജോലിക്ക് പോയിരുന്ന രക്ഷിതാക്കള്‍ തിരിച്ചെത്തിയപ്പോഴാണ് ദാരുണസംഭവം ശ്രദ്ധയില്‍പെട്ടത്.

മധ്യപ്രദേശ് സ്വദേശിയായ സോബിയ മച്ചാർ എന്നയാളുടെ മക്കളായ സുനിത (എഴ്), സാവിത്രി (നാല്), വിഷ്ണു (അഞ്ച്), കാർത്തിക് (രണ്ട്) എന്നീ കുട്ടികളാണ് മരിച്ചത്. ഇയാള്‍ക്ക് ഏഴ് മക്കളാണുള്ളത്. ഭരത് മന്ഥാനി എന്നയാളുടെ ഫാമിലാണ് സോബിയ മച്ചാറും ഭാര്യയും ജോലിചെയ്തിരുന്നത്. കുഞ്ഞുങ്ങളെ വീട്ടിലാക്കിയാണ് ഇവർ പോകാറുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം ഫാം ഉടമയായ ഭരത് മന്ഥാനിയുടെ കാർ ഇവരുടെ വീടിന് സമീപം പാർക്ക് ചെയ്തിരുന്നു. രാവിലെ രക്ഷിതാക്കള്‍ ജോലിക്ക് പോയതിന് പിന്നാലെ കാറിന്‍റെ താക്കോല്‍ കുട്ടികള്‍ക്ക് ലഭിക്കുകയും ഇതോടെ ഇവർ കാറിനുള്ളില്‍ കയറി കളിക്കുകയുമായിരുന്നു. എന്നാല്‍, കളിക്കിടെ കാർ ലോക്കാവുകയും നാല് കുട്ടികള്‍ ഉള്ളില്‍ കുടുങ്ങുകയും ചെയ്തു.

സന്ധ്യയോടെ രക്ഷിതാക്കള്‍ ജോലികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുട്ടികള്‍ കാറിനുള്ളില്‍ ബോധരഹിതരായി കിടക്കുന്നത് കണ്ടതെന്ന് പൊലീസ് പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേരും മരിക്കുകയായിരുന്നു. കടുത്ത ചൂടില്‍ കാറിനകത്ത് കുടുങ്ങിയ കുഞ്ഞുങ്ങള്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ അമ്രേലി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കുട്ടികളെ അശ്ലീല വീഡിയോകള്‍ കാണിച്ചു; കുട്ടികളുടെ മുന്നില്‍ വെച്ച്‌ പ്രതി അമ്മൂമ്മയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; കുട്ടികളുടെ ബാല്യം നഷ്ടപ്പെടുത്തിയ പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി; ഒരേ പ്രതിക്ക് ഇരട്ട ജീവപര്യന്തം കിട്ടിയ അപൂര്‍വ കേസിലെ വിധി VM TV NEWS LIVE

തിരുവനന്തപുരം :ആരോരുമില്ലാതെ ആ ഇരുണ്ട മുറിയില്‍ ഭീകരമായ പീഡനമേറ്റ ആ സഹോദരിമാര്‍ പരസ്പരം കെട്ടി പിടിച്ചു അലറി വിളിച്ചു.

ഇരുവരുടെയും വാ പൊത്തി പിടിച്ചു അയാള്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ അയാള്‍ക്ക് വഴങ്ങി. അമ്മയെ കാണണമെന്ന് കരഞ്ഞ് വിളിച്ചെങ്കിലും കേള്‍ക്കാന്‍ ആരുമില്ലായിരുന്നു. ആറ് മാസത്തോളം തടവറയ്ക്ക് സമാനമായ ജീവിതമാണ് ഈ കുരുന്നുകള്‍ അനുഭവിച്ചത്. കുട്ടികളുടെ ബാല്യം നഷ്ടപ്പെടുത്തിയ പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് ജഡ്ജി ആര്‍. രേഖ വിധിന്യായത്തില്‍ പറയുന്നു. സഹോദരിയുടെ മുന്നില്‍ വെച്ച്‌ ഒമ്ബതുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മുമ്മയുടെ കാമുകന് വീണ്ടും മരണം വരെ ഇരട്ട ജീവപര്യന്തം കഠിന തടവ് വിധിച്ചിരിക്കുകയാണ്

2020, 2021 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ സംരക്ഷണ ചുമതല അമ്മുമ്മയ്ക്കായിരുന്നു.അമ്മൂമ്മയുടേയും ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. ഈ സമയമാണ് പ്രതിയുമായി അടുപ്പത്തിലാവുകയും ഒരുമിച്ച്‌ താമസിപ്പിക്കുകയും ചെയ്തത്. ഈ സമയങ്ങളില്‍ അമ്മുമ്മ പുറത്ത് പോയ സമയത്താണ് പ്രതി കുട്ടികളെ പീഡിപ്പിച്ച്‌ തുടങ്ങിയത്.ഇരുവരേയും ഒരുമിച്ച്‌ പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

കുട്ടികളെ അശ്ലീല വീഡിയോകള്‍ കാണിക്കുകയും കുട്ടികളുടെ മുന്നില്‍ വെച്ച്‌ പ്രതി അമ്മൂമ്മയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ആറ് മാസങ്ങളായിട്ടുള്ള നിരന്തരമായ പീഡനത്തില്‍ കുട്ടികളുടെ രഹസ്യ ഭാഗത്ത് മുറിവേറ്റിരുന്നു. പീഡിപ്പിക്കുമ്ബോള്‍ കുട്ടികള്‍ പൊട്ടി കരയുമെങ്കിലും കതകടച്ചിട്ടിരുന്നതിനാല്‍ ആരും കേട്ടില്ല. ഒരു ദിവസം കതകടക്കാതെ പീഡിപ്പിച്ചത് അയല്‍വാസി കണ്ടതാണ് സംഭവം പുറത്തറിയാന്‍ ഇടയായത്. കുട്ടികള്‍ നിലവിലും ഷെല്‍ട്ടര്‍ ഹോമിലാണ് താമസിക്കുന്നത്.

മുരുക്കുംപുഴ, വരിയ്ക്കമുക്ക് എന്നിവിടങ്ങളില്‍ താമസിക്കുമ്ബോഴാണ് പ്രതി അമ്മൂമ്മയ്‌ക്കൊപ്പം താമസിക്കാന്‍ എത്തിയത്. അമ്മ ദുബായില്‍ ജോലിക്ക് പോയതിന് ശേഷം കുട്ടികളെ വിളിച്ചിട്ടില്ല. അച്ഛന്‍ തിരിഞ്ഞ് നോക്കിയിട്ടുമില്ല. ഏക ആശ്രയം അമ്മൂമ്മ മാത്രമായിരുന്നു. അമ്മൂമ്മയോടെ പ്രതിക്ക് അടുപ്പമുണ്ടായതിനാല്‍ അമ്മൂമ്മയോട് പറഞ്ഞില്ല. മുരുക്കുംപുഴയില്‍ വെച്ച്‌ അടുത്തു താമസിക്കുന്ന രാജന്‍ എന്നയാളുടെ മുറിയില്‍ പറയാന്‍ പോയെങ്കിലും ഭയന്നു പറഞ്ഞില്ല. കുട്ടികള്‍ അവിടെ നിന്ന് കരഞ്ഞപ്പോള്‍ രാജന് സംശയം തോന്നിയിരുന്നു. പിന്നെ രാജന്‍ ശ്രദ്ധിച്ച്‌ തുടങ്ങിയപ്പോഴാണ് പീഡനം കണ്ടതും സംഭവം വീട് ഉടമസ്ഥയായ മോളിയോടെ പറഞ്ഞത്. തുടര്‍ന്നാണ് മംഗലപുരം പോലീസ് വിവരം അറിഞ്ഞത്.

.

ഒമ്ബതുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അമ്മുമ്മയുടെ കാമുകനായ പ്രതി വിക്രമന്‍ (63)ന് മരണം വരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയ്ക്കുമാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍.രേഖ ശിക്ഷിച്ചത്. അനിയത്തിയായ ആറ് കാരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ആഴ്ച ഇരട്ട ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചിരുന്നു.

പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നല്‍ക്കണം. ഇത് കൂടാതെ പതിനാല് വര്‍ഷം കഠിന തടവും അനുഭവിക്കണം. കേസ് വിസ്താര വേളയില്‍ ഇരു കുട്ടികളും കരഞ്ഞതിനാല്‍ കേസ് വിസ്താരം പല തവണ നിര്‍ത്തി വച്ചു. മൂത്ത കുട്ടിയോട് അച്ഛന്‍ വിളിച്ചു തനിക്ക് നാണക്കേടായതിനാല്‍ മൊഴി പറയരുതെന്ന് ആവശ്യപ്പെട്ടതിനാല്‍ ആദ്യം കുട്ടി മൊഴി പറയാന്‍ വിസമ്മതിച്ചു. പിന്നീട് അനിയത്തി കൊടുത്ത ധൈര്യത്തിലാണ് മൊഴി പറഞ്ഞത്. രണ്ട് കേസുകളും ചിട്ടയായി നടത്താന്‍ പ്രോസീക്യൂഷന്‍ സാധിച്ചതിനാല്‍ പ്രതിക്ക് കടുത്ത ശിക്ഷ നല്‍ക്കാനും സാധിച്ചു.

പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍. എസ്. വിജയ് മോഹന്‍ ഹാജരായി. കേസിലെ സാക്ഷികള്‍ പ്രൊസിക്യൂഷന്‍ അനുകൂലമായി മൊഴി പറയുകയും ചെയ്തു.

‘തലയില്‍ തൊപ്പി, കഴുത്തില്‍ കഫിയ; പ്രസംഗത്തില്‍ ഖുര്‍ആന്‍ സുക്തവും പ്രവാചക വചനങ്ങളും…’ യു.പിയില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് വോട്ടു പിടിക്കാന്‍ ബി.ജെ.പി ‘തന്ത്രം’ ഇങ്ങനെ VM TV NEWS EXCLUSIVE

ലഖ്നൗ: മുസ്ലിം വിഷയങ്ങളിലൂന്നി പ്രസംഗം, തലയില് നല്ല വെളുപ്പുനിറമുള്ള വലത്തൊപ്പി, കഴുത്തില് സഊദി തൂവാല നീളത്തിലിട്ടിരിക്കുന്നു…

മുറാദാബാദിലെ കുന്ദര്ക്കി മണ്ഡലത്തില് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്ഥി രാംവീര് സിങ് താക്കൂറിനെ കണ്ടാല് ഒറ്റനോട്ടത്തില് മുസ്ലിം പാര്ട്ടിയുടെ പ്രതിനിധിയായിട്ടേ തോന്നൂ. പ്രത്യക്ഷത്തില് പതിവ് ബി.ജെ.പി നേതാക്കളില്നിന്ന് വ്യത്യസ്തന്. തോളില് ബി.ജെ.പിയുടെ പതാകയുള്ള ഷാളണിഞ്ഞ് പലപ്പോഴും കാവി കുപ്പായമിട്ടാണ് ബി.ജെ.പി നേതാക്കള് പ്രത്യക്ഷപ്പെടാറുള്ളതെങ്കില് അതില്നിന്നെല്ലാം വ്യത്യസ്തനാണ് രാംവീര് സിങ് താക്കൂര്.

രാംവീര് സിങ്ങിന് വേണ്ടി കൂട്ടുപ്രാര്ഥനനടത്താനും അനുയായികളുണ്ട്. ന്യൂനപക്ഷ മോര്ച്ച നേതാവും ആര്.എസ്.എസ്സിന് കീഴിലുള്ള മുസ്ലിംകളുടെ സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് പ്രവര്ത്തകനുമായ ബാസിത് അലിയാണ് പ്രാര്ഥനയ്ക്ക് നേതൃത്വം നല്കുന്നത്. അതു കഴിഞ്ഞ് ദൈവത്തിന്റെ പേരില് ബാസിത് അലി അനുയായികള്ക്ക് ശപഥവും ചെയ്തുകൊടുക്കുന്നു. ഖുര്ആന് സുക്തങ്ങള് സഹിതം അറബിയില് പ്രാര്ഥനയും നടത്തുന്നു. ഇസ്ലാമിക ചരിത്രങ്ങളുദ്ധരിച്ച്‌ മതപ്രഭാഷണശൈലിയില് ബാസിത് പ്രസംഗിക്കുമ്ബോഴേക്കും രാംവീര് സിങ് വേദിയിലെത്തിയിട്ടുണ്ടാകും. തുടര്ന്ന് ഖുര്ആനും പ്രവാചകവചനങ്ങളും ഉദ്ധരിച്ച്‌ രാംവീര് സിങ്ങും പ്രസംഗിക്കും. ഇടയ്ക്ക് എതിര്സ്ഥാനാര്ഥിയായ എസ്.പിയുടെ ഹാജി റിസ്വാനെ വ്യക്തിപരമായി ആക്രമിക്കുകയും ചെയ്യും.

പൊതുവെ യോഗി ആദിത്യനാഥിന്റെ യു.പിയില് പൊതുസ്ഥലത്ത് ഖുര്ആന് പാരായണവും അറബിയില് പ്രാര്ഥനയും നിര്വഹിക്കുന്നത് തീവഹിന്ദുത്വവാദികളുടെ ആക്രമണത്തിനുള്ള കാരണങ്ങളിലൊന്നാണെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ രീതിയിലാണ് രാംവീര് സിങ്ങിന്റെ പ്രചാരണം മുന്നോട്ടുപോകുന്നത്.

മുസ്ലിം അടയാളങ്ങളണിയുന്ന കോണ്ഗ്രസ് ഉള്പ്പെടെയുള്ള കക്ഷിനേതാക്കളുടെ നടപടിയെ പ്രീണനമായി കാണുന്ന ബി.ജെ.പിയുടെ കുന്ദര്ക്കിയിലെ പ്രചാരണരീതിയെ കടുത്ത ഭാഷയിലാണ് പ്രതിപക്ഷം പരിഹസിക്കുന്നത്. 60 ശതമാനമാണ് കുന്ദര്ക്കി നിയമസഭാ മണ്ഡലത്തിലെ മുസ്ലിം ജനസംഖ്യ. ആകെയുള്ള 12 സ്ഥാനാര്ഥികളില് രാംവീര് സിങ് ഒഴികെയുള്ളവരെല്ലാം മുസ്ലിംകളാണ്.
ഈ മാസം 13നാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. ഫലം 23ന് പുറത്തുവരും.

വൈക്കത്ത് യുവാവ് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊന്നു; സ്റ്റേഷനില്‍ കീഴടങ്ങി VM TV NEWS CHANNEL

കോട്ടയം: വൈക്കത്ത് യുവാവ് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊന്നു. മറവന്തുരുത്ത് സ്വദേശികളായ ഗീത (58) മകള്‍ ശിവപ്രിയ എന്നിവരാണ് കൊല്ലപ്പെട്ടത്.

ശിവപ്രിയയുടെ ഭര്‍ത്താവ് നിതീഷ് പൊലീസില്‍ കീഴടങ്ങി. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

ശിവപ്രിയയുടെ ഭര്‍ത്താവ് നിതീഷ് ആണ് കൊലനടത്തിയതെന്ന് വൈക്കം പൊലീസ് പറഞ്ഞു. കൊലപാതകങ്ങള്‍ നടത്തുമ്ബോള്‍ നാലുവയസുള്ള കുട്ടിയും വീട്ടിലുണ്ടായിരുന്നു. അതിന് പിന്നാലെ മകളെ നീതിഷ് സ്വന്തം വീട്ടിലെത്തി ഏല്‍പ്പിച്ച ശേഷം പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

നീതിഷിന്റെ ശരീരത്തിലെ പരിക്കുകള്‍ കണ്ട് വീട്ടുകാര്‍ തിരക്കിയപ്പോഴാണ് നിതീഷ് കൊലപാതകവിവരം അവരെ അറിയിച്ചതും സ്റ്റേഷനില്‍ എത്തി കീഴടങ്ങിയതും. ജില്ലാ പൊലീസ് മേധാവി ഉള്‍പ്പടെ സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാളെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് വൈക്കം പൊലീസ് പറഞ്ഞു.

കുടിയൊഴിപ്പിക്കലൊക്കെ മനസില്‍ വച്ചാല്‍‌ മതി; മുസ്ലീം തീവ്രവാദികള്‍ ഉണ്ടാക്കിയ കള്ള കച്ചവടമാണിത്; വഖ്ഫ് കയ്യേറ്റത്തിനെതിരെ പിസി ജോര്‍ജ് VM TV NEWS

കോട്ടയം: വഖ്ഫ് അധിനിവേശത്തിനെതിരെ ശക്തമായി പ്രതികരിച്ച്‌ പിസി ജോർജ്. കുടിയൊഴിപ്പിക്കുമെന്ന നയമൊക്കെ മനസില്‍ വച്ചാല്‍ മതിയെന്നും പിടിച്ചുപറിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം ജനംടിവിയോട് പറഞ്ഞു.

കർണാടകയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 52 സ്ഥലങ്ങളാണ് വഖ്ഫ് കൈവശപ്പെടുത്തിയിരിക്കുന്നത്. നേരത്തെ അയോദ്ധ്യ യിലെ രാമക്ഷേത്രം ഉള്‍പ്പടെ വഖ്ഫിന്റെയാണെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ സീതാദേവി ജനിച്ച നാടും അവരുടേതാണെന്നാണ് പറയുന്നത്. ഇന്ത്യ രാജ്യത്തെ പിടിച്ചെടുക്കാനായി മുസ്ലീം തീവ്രവാദികള്‍ ഉണ്ടാക്കി വച്ചിരിക്കുന്ന കള്ള കച്ചവടമാണെന്നും പിസി ജോർജ് ആരോപിച്ചു.

ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും വഖ്ഫ് നിയമത്തില്‍ തീർച്ചയായും മാറ്റം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുല്യം അവകാശം തുല്യ നീതി എന്നതാണ് ഇന്ത്യൻ ജനത ആഗ്രഹിക്കുന്നത്. രാജ്യത്ത് ഏകീകൃത സിവില്‍ കോഡുണ്ടാകണം. ഈ പിടിച്ചുപറിക്കെതിരെ ശക്തമായി പ്രതികരിക്കും. പിണറായി വിജയന്റെ ഔദാര്യമൊന്നും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുനമ്ബത്തില്‍ നിന്നും ആരെയും ‘പെട്ടെന്ന് ‘കുടിയൊഴിപ്പിക്കില്ലെന്നും എല്ലാം നിയമപരമായി നടക്കുമെന്നും വഖ്ഫ് ബോർഡ് ചെയർമാർ എം. കെ സക്കീർ പറയുന്നത്. മുഖ്യമന്ത്രി വിളിച്ച്‌ ചേർത്ത യോഗത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബോർഡ് നിയമപരമായി കാര്യങ്ങള്‍ നേരിടും. വഖ്ഫ് ബോർഡിനും നിയമപരമായി അവകാശങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആ കോഴ്‌സിന് ചേര്‍ന്നാല്‍ നേരത്തെ കല്യാണം കഴിപ്പിക്കാൻ കഴിയില്ല, സമസ്തയും ലീഗും ഇടഞ്ഞതിന് പിന്നില്‍ VM TV NEWS CHANNEL

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം ഉയർത്തിവിട്ട വിവാദക്കൊടുങ്കാറ്റില്‍ സമസ്ത – ലീഗ് ബന്ധം വീണ്ടും ഉലയുകയാണ്.

ഖാസിയാകാൻ സാദിഖലി തങ്ങള്‍ക്ക് യോഗ്യതയില്ലെന്നും, മഹല്ലുകള്‍ നിയന്ത്രിക്കേണ്ടത് മതപണ്ഡിതരാകണമെന്നും ചില രാഷ്ട്രീയക്കാർക്കാണ് ഇതില്‍ താത്പര്യമെന്നുമുള്ള ഉമർ ഫൈസിയുടെ പരസ്യ അവഹേളനമാണ് പുതിയ പോരിനു തുടക്കമിട്ടത്.

പാണക്കാട് തങ്ങന്മാർ ഖാസിമാരായ മഹല്ലുകളെ ഒരുകുടക്കീഴില്‍ സംഘടിപ്പിക്കാൻ തുടക്കമിട്ട ഖാസി ഫൗണ്ടേഷനെ ചൂണ്ടിക്കാട്ടിയാണ് ഉമർ ഫൈസിയുടെ വിമർശനമെങ്കിലും, യഥാർത്ഥ കാരണം സാദിഖലി തങ്ങള്‍ ചെയർമാനായ കോ-ഓർഡിനേഷൻ ഒഫ് ഇസ്‌ലാമിക് കോളേജസുമായി (സി.ഐ.സി) ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് വ്യക്തം. ഇക്കാര്യത്തില്‍ സമസ്ത നേതൃത്വം അടക്കിപ്പിടിച്ച അതൃപ്തി ഉമർ ഫൈസി മറ്റൊരു വിഷയത്തിലൂടെ പരസ്യമാക്കിയെന്നു മാത്രം. സമസ്തയുടെ കടുത്ത എതിർപ്പിനെ തുടർന്ന് സി.ഐ.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ഹക്കീം ഫൈസി ആദ്യശ്ശേരിയെ അടുത്തിടെ വീണ്ടും നിയമിച്ച സാദിഖലി തങ്ങളുടെ നടപടിയാണ് സമസ്തയെ ചൊടിപ്പിച്ചത്. സി.ഐ.സി പ്രശ്നം ശാശ്വതമായി പരിഹരിക്കാതെ സമസ്ത – ലീഗ് പോര് അവസാനിക്കില്ല.

മത, ഭൗതിക വിദ്യാഭ്യാസങ്ങള്‍ സമന്വയിപ്പിച്ചുള്ള വിദ്യാഭ്യാസ രീതി നടപ്പാക്കുന്നതിന് 2002-ലാണ് സി.ഐ.സിക്ക് മർക്കസ് ആസ്ഥാനത്ത് രൂപമേകിയത്. വാഫി, വഫിയ്യ എന്നിങ്ങനെ കോഴ്സുകളും നടപ്പാക്കി. വഫിയ്യ സ്ത്രീ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുള്ളതാണ്. ആധുനിക വിദ്യാഭ്യാസത്തോടും അവസരങ്ങളോടും സംവദിക്കുന്ന സി.ഐ.സിയുടെ കരിക്കുലത്തെ സമസ്തയ്ക്കു കീഴിലെ വിവിധ സ്ഥാപനങ്ങള്‍ വളരെ പെട്ടെന്ന് സ്വീകരിച്ചു; പ്രത്യേകിച്ച്‌ വനിതാ കോളേജുകള്‍.

നൂറോളം സ്ഥാപനങ്ങള്‍ സി.ഐ.സിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. സി.ഐ.സിയുടെ തുടക്കം മുതല്‍ ഹക്കീം ഫൈസി കൂടെയുണ്ട്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന ഹൈദരലി ശിഹാബ് തങ്ങളായിരുന്നു ആദ്യ ചെയർമാൻ. രൂപീകരണനാള്‍ മുതല്‍ പാണക്കാട് തങ്ങള്‍ കുടുംബവും ലീഗിനോട് അടുത്തുനില്‍ക്കുന്ന സമസ്ത നേതാക്കളുമാണ് ഇതിന്റെ തലപ്പത്ത്. മതവിദ്യാഭ്യാസത്തിന്റെ കടിഞ്ഞാണ്‍ സമസ്തയില്‍ ഒതുക്കാതെ സി.ഐ.സിയിലൂടെ ലീഗിന്റെ കൈകളില്‍ക്കൂടി എത്തിച്ചതിന്റെ ബുദ്ധികേന്ദ്രമാണ് ഹക്കീം ഫൈസി.

സലഫി ആശയധാരയെ ഹക്കീം ഫൈസി പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് സമസ്ത ഉന്നയിക്കുന്ന പ്രധാന ആരോപണം. സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി സി.ഐ.സി കൊണ്ടുവന്ന ചില മാർഗനിർദ്ദേശങ്ങള്‍ ഇതിന് അവസരവുമാക്കി. സി.ഐ.സിക്കു കീഴിലെ കോളേജുകളില്‍ അഞ്ചുവർഷത്തെ വഫിയ്യ കോഴ്‌സിനു ചേർന്നാല്‍ അതു തീരുംവരെ വിവാഹം പാടില്ലെന്ന നിബന്ധന സമസ്തയെ ചൊടിപ്പിച്ചു. 20 വയസ് കഴിയുമ്ബോഴേ പെണ്‍കുട്ടികളുടെ വിവാഹം നടത്താൻ പറ്റൂ. കോഴ്സിനിടെ വിവാഹം നടന്നാല്‍ തുടർപഠനം മുടങ്ങിയേക്കും എന്നതുകൊണ്ട് ഇത് ഒഴിവാക്കാനായിരുന്നു സി.ഐ.സിയുടെ ഈ നിർദ്ദേശം.

പുറത്താക്കിയ ശേഷവും സി.ഐ.സിയുടെ പരിപാടികളില്‍ ഹക്കീം ഫൈസിയുടെ സജീവ സാന്നിദ്ധ്യം സമസ്തയെ ചൊടിപ്പിച്ചിരുന്നു. ഹക്കീം ഫൈസിയുടെ ഇടപെടലുണ്ടാവുന്ന സംവിധാനങ്ങളുമായി സഹകരിക്കില്ലെന്ന് സമസ്ത പരസ്യ നിലപാടെടുത്തു. ഭിന്നത രൂക്ഷമായതോടെ പലതവണ ലീഗ് – സമസ്ത നേതാക്കള്‍ തമ്മില്‍ അനുരഞ്ജന ചർച്ചകള്‍ നടന്നെങ്കിലും ഫലമുണ്ടായില്ല. ഗള്‍ഫിലെ പ്രധാന വ്യവസായി ഇടനിലക്കാരനായി കോഴിക്കോട്ടാണ് ഏറ്റവും ഒടുവിലത്തെ ചർച്ച നടന്നത്. രഞ്ജിപ്പിലേക്ക് കാര്യങ്ങളെത്തുമെന്ന പ്രതീതി ഇരുസംഘടനകളുടെയും നേതാക്കള്‍ നല്‍കി. തുടർചർച്ച നടക്കാനിരിക്കെയാണ് സി.ഐ.സി ജനറല്‍ സെക്രട്ടറിയായി ഹക്കീം ഫൈസിയെ വീണ്ടും തിരഞ്ഞെടുത്തത്.

വിവാദം ഭയന്ന് തീരുമാനം ഒരുമാസത്തോളം ലീഗ് നേതൃത്വം പുറത്തുവിട്ടിരുന്നില്ല. പിന്നീട് സമസ്ത നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് നിയമിച്ചതെന്ന് അവകാശപ്പെട്ട് സി.ഐ.സി പ്രസ്താവനയിറക്കി. ഇത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടി സമസ്ത മുശാവറ രംഗത്തെത്തി. തൊട്ടുപിന്നാലെ സാദിഖലി തങ്ങള്‍ സി.ഐ.സി ജനറല്‍ ബോഡി യോഗം വിളിച്ചുചേർത്ത് സമസ്തയുടെ ആശയാദർശങ്ങള്‍ പാലിച്ചു മാത്രമേ സി.ഐ.സി മുന്നോട്ടുപോകൂ എന്നു പ്രഖ്യാപിച്ചു. ഈ അനുനയത്തില്‍ വീഴാതിരുന്ന സമസ്ത, സംഘടനാപരമായ നിർദ്ദേശങ്ങള്‍ അനുസരിച്ചേ സി.ഐ.സി മുന്നോട്ടുപോകൂ എന്ന തരത്തില്‍ ബൈലോ മാറ്റണണെന്ന നിബന്ധന മുന്നോട്ടുവച്ചു. കടിഞ്ഞാണ്‍ സമസ്തയുടെ കൈവശം കൊണ്ടുവരികയാണ് ലക്ഷ്യം. ഇത് അംഗീകരിക്കാൻ ലീഗും സി.ഐ.സിയും തയ്യാറല്ല. ഇതു സംബന്ധിച്ച്‌ ഉരുണ്ടുകൂടിയ കാർമേഘമാണ് സാദിഖലി തങ്ങള്‍ക്കെതിരായ ഉമർ ഫൈസിയുടെ വിവാദ പ്രസ്താവനയില്‍ കലാശിച്ചത്.

സാദിഖലി തങ്ങള്‍ക്കെതിരായ ഉമർ ഫൈസിയുടെ പ്രസ്താവനയെ സമസ്ത നേതൃത്വം തള്ളിപ്പറഞ്ഞിട്ടുണ്ട്. കടുത്ത നടപടിയെന്ന ആവശ്യം ലീഗ് ശക്തമാക്കിയതിനു പിന്നാലെ 40 അംഗ സമസ്ത മുശാവറയിലെ (ഉന്നത പണ്ഡിതസഭ) ഒമ്ബതു പേർ ഉമർ ഫൈസിക്ക് പരസ്യ പിന്തുണയേകിയിട്ടുണ്ട്. സമസ്ത നേതൃത്വത്തിന്റെ പ്രസ്താവനയെ മുശാവറാംഗങ്ങള്‍ തന്നെ തള്ളിപ്പറയുകയെന്ന അത്യപൂർവ സാഹചര്യമുണ്ടായി. മതത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും വിശ്വാസികളെ ബോദ്ധ്യപ്പെടുത്തല്‍ പണ്ഡിതധർമ്മമാണെന്നും, പ്രഭാഷണങ്ങളെ വളച്ചൊടിക്കുന്നത് അംഗീകരിക്കാവില്ലെന്നും, പണ്ഡിതരെ പരിഹസിക്കാൻ രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്വപ്പെട്ടവർ പോലും നിരന്തരം ശ്രമിക്കുന്നെന്നും ഇവർക്കെതിരെ നടപടിയില്ലെന്നും ഉമർ ഫൈസിയെ പിന്തുണയ്ക്കുന്ന മുശാവറാംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

സാദിഖലി തങ്ങള്‍ക്കെതിരായ ആരോപണം ഉമർ ഫൈസി തിരുത്തിപ്പറഞ്ഞാല്‍ മതിയെന്നാണ് ലീഗ് – സമസ്ത ബന്ധം പൊട്ടിത്തെറിയിലേക്ക് പോകരുതെന്ന് ആഗ്രഹിക്കുന്ന ഇരുസംഘടനകളിലെയും മുതിർന്ന നേതാക്കളുടെ നിലപാട്. അതേസമയം, ഉമർ ഫൈസിക്കെതിരെ നടപടിയില്ലെങ്കില്‍ സമസ്തയിലെ ലീഗ് വിരുദ്ധർക്ക് അത് കരുത്തേകുമെന്നും പാണക്കാട് കുടുംബത്തെ ആർക്കും പരസ്യമായി വിമർശിക്കാമെന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുമെന്നുമുള്ള അഭിപ്രായത്തിനാണ് ലീഗില്‍ മുൻതൂക്കം. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉമർ ഫൈസിയുടെ വിവാദ പ്രസ്താവന സി.പി.എമ്മിനെ സഹായിക്കാനാണെന്ന വാദവും ലീഗ് ഉയർ‌ത്തുന്നു.

മുസ്‌ലിം സമുദായ സംഘടനകളിലെ ഏറ്റവും പ്രബലമായ ഇ.കെ. സുന്നി വിഭാഗം സമസ്ത ലീഗിന്റെ അടിയുറച്ച വോട്ടുബാങ്കായാണ് അറിയപ്പെടുന്നത്. 1989-ലെ പിളർപ്പിനു ശേഷം പ്രബല വിഭാഗമായി തുടരുന്നതും ഇ.കെ. സുന്നി വിഭാഗമാണ്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള എ.പി വിഭാഗം സുന്നികള്‍ പിളർപ്പിനു ശേഷം ഇടതുപക്ഷത്തേക്കു ചാഞ്ഞപ്പോള്‍ ഇ.കെ.സുന്നി നേതൃത്വവും അണികളും ലീഗിന് കരുത്തേകി നിന്നു. സമസ്തയിലെ പിളർപ്പിനു വഴിവച്ച കാരണങ്ങളിലൊന്ന് ലീഗുമായി സമസ്തയ്ക്കുള്ള അഭേദ്യബന്ധം കൂടിയായിരുന്നു. ഫലത്തില്‍ ഇ.കെ. സുന്നികളുടെ രാഷ്ട്രീയരൂപം കൂടിയായി മാറി, മുസ്‌ലിം ലീഗ്. സമസ്ത നേതൃത്വവും പാണക്കാട് കുടുംബവും തമ്മില്‍ പുലർത്തിയ ഹൃദയബന്ധം ഇരുസംഘടനകളും തമ്മില്‍ വിടവുകളില്ലാതാക്കി. മുസ്‌ലിം സമുദായത്തിന്റെ മതകാര്യങ്ങളില്‍ സമസ്തയും രാഷ്ട്രീയത്തില്‍ ലീഗും അഭിപ്രായം പറയുകയെന്ന അലിഖിത നിയമം പോലും ഇരുകൂട്ടർക്കും ഇടയിലുണ്ടായിരുന്നു.

സംസ്ഥാന സർക്കാരിനു കീഴിലെ മദ്രസാ അദ്ധ്യാപക ക്ഷേമനിധി ബോർഡ് അംഗം, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളില്‍ ഉമർ ഫൈസി പ്രവർത്തിക്കുന്നുണ്ട്. വഖഫ് നിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സമസ്ത നേരിട്ടു നടത്തിയ ചർച്ചയുടെ മുഖ്യകണ്ണി ഉമർ ഫൈസിയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എം കോഴിക്കോട്ട് നടത്തിയ ബഹുജന സമ്മേളനത്തില്‍ സമസ്തയില്‍ നിന്ന് പങ്കെടുത്ത ഏക അംഗവും ഉമർ ഫൈസി തന്നെ. ഈ പശ്ചാത്തലങ്ങള്‍ ചൂണ്ടിക്കാട്ടി, ലീഗ് വിരുദ്ധതയെ സമസ്തയിലെ ഒരുവിഭാഗം നേതാക്കള്‍ പ്രോത്സാഹിപ്പിക്കുന്നെന്ന വാദം ലീഗ് ശക്തമാക്കിയാല്‍ സമസ്ത നേതൃത്വം പ്രതിസന്ധിയിലാവും. താഴെതട്ടിലെ പ്രവർത്തകർക്കിടയിലാവും ഇതിന്റെ അലയൊലികള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടുക.

ക്യാൻസറിനോട് ‘നോ’ പറഞ്ഞ് ഇരുതലമൂരി; കീമോതെറാപ്പി ചികിത്സ ഫലം കാണുന്നു; ഭക്ഷണം ട്യൂബ് വഴി VM TV NEWS CHANNEL

അർബുദം എന്ന മഹാവ്യാധിയെ പൊരുതി തോല്‍പ്പിച്ച്‌ തിരിച്ചു വരുന്ന മനുഷ്യരുടെ കഥ നമ്മള്‍ ഒരുപാട് കേള്‍ക്കാറുണ്ട്.

എന്നാല്‍ മറ്റേതെങ്കിലും ജീവജാലങ്ങള്‍ രോഗത്തോട് പൊരു തുന്നത് സാധാരണയായി അധികം കേള്‍ക്കാറില്ല. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഇരുതലമൂരി വിഭാഗത്തില്‍ പെടുന്ന പാമ്ബിന്റെ അതിജീവനമാണ് ശ്രദ്ധ നേടുന്നത്.

തിരുവനന്തപുരം മൃഗശാലയിലെ റെഡ് സാൻഡ് ബോവ ഇനത്തില്‍ പെടുന്ന ഇരുതലമൂരിക്ക് അഞ്ച് ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് വിദഗ്ധ ചികിത്സ നല്‍കുന്നത്. പാമ്ബിന്റെ വായിലാണ് മാസ്റ്റ് സെല്‍ ട്യൂമർ . കഴിഞ്ഞ മാസം 10 ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് അവശനിലയില്‍ കണ്ടെത്തിയ പാമ്ബിനെ മൃഗശാലയില്‍ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയില്‍ ട്യൂമർ കണ്ടെത്തുകയായിരുന്നു. ബയോപ്സി അടക്കമുള്ള പരിശോധനകളിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നാല് വയസ്സ് പ്രായമുള്ള ഇരുതലമൂരിക്ക് 3.9 കിലോ ഭാരമുണ്ട്.

സൈക്ലോഫോസ്ഫസൈഡ് എന്ന കീമോതെറാപ്പി മരുന്ന് ഇൻജെക്ഷൻ രൂപത്തിലാണ് നല്‍കുന്നത്. ദ്രവ രൂപത്തിലുള്ള ഭക്ഷണം ട്യൂബിലൂടെയാണ് നല്‍കുന്നത്. സിടി സ്കാൻ പരിശോധനയില്‍ രോഗവ്യാപനം കുറഞ്ഞത് പ്രതിക്ഷ നല്‍കുന്നതായി മൃഗശാലയിലെ വെറ്റിനറി സർജൻ പറഞ്ഞു. രോഗം പൂർണ്ണമായും ഭേദമാക്കാനായാല്‍ മൃഗങ്ങളിലെ മാസ്റ്റ് സെല്‍ ക്യാൻസർ ചികിത്സയില്‍ നിർണ്ണായക വഴിത്തിരിവാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോ വലിച്ചെറിഞ്ഞ ചെടി കിട്ടി, ഇന്ന് സമ്ബാദിക്കുന്നത് ലക്ഷങ്ങള്‍; ആവശ്യക്കാര്‍ കാനഡയില്‍ നിന്ന് വരെ VM TV NEWS

ആലപ്പുഴ: ഒരു ബോഗെയ്ൻവില്ലയില്‍ (കടലാസുചെടി) ഏഴ് നിറം പൂക്കള്‍. ആവശ്യക്കാർ കർണാടക മുതല്‍ കാനഡ വരെ. ചേർത്തല കഞ്ഞിക്കുഴി പൊന്നിട്ടുശ്ശേരിയില്‍ എസ്.

സിജിയും ഭാര്യ ശ്യാമയും വള‌ർത്തിയെടുത്ത ബോഗെയ്ൻവില്ല ആരാമത്തിന്റെ ഖ്യാതി കടലും കടന്നു. ചെറു പൂന്തോട്ടം 25 സെന്റിലേക്ക് വളർന്നു. നല്ല വരുമാനവുമായി.

ബോഗെയ്ൻവില്ലകള്‍ കാണാൻ കൃഷി മന്ത്രി പി. പ്രസാദ് ഒരിക്കല്‍ വീട്ടിലെത്തിയിരുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്തുകൂടേയെന്ന മന്ത്രിയുടെ അന്നത്തെ ചോദ്യമാണ് ശ്യാമയുടെ ജീവിതം മാറ്റിമറിച്ചത്. ചേർത്തല ലീഗല്‍ മെട്രോളജി ഓഫീസില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായ ഭർത്താവ് സിജി ഒപ്പം നിന്നു. തീർത്ഥയും അർത്ഥയുമാണ് മക്കള്‍.

മഹാറാണി, അഥർന, ഫ്ലെയിം റെഡ്, സക്കൂറ എന്നിങ്ങനെ നീളും ബോഗെയ്ൻവില്ലകള്‍. നാല് വർഷം മുമ്ബാണ് ആരോ വലിച്ചെറിഞ്ഞ ഒരു ബോഗെയ്ൻവില്ല കിട്ടിയത്. കുരുമുളക് ഗ്രാഫ്റ്റിംഗ് പരിചയമുള്ള സിജി ബോഗെയ്ൻവില്ലയിലും അത് പരീക്ഷിച്ചു. പിന്നീട് ഗ്രാഫ്റ്റിംഗ് ഹരമായി. നാടൻ ബോഗെയ്ൻവില്ലയില്‍ പല നിറമുള്ള ചെടികള്‍ ഒട്ടിച്ചു.

ഗ്രാഫ്റ്റിംഗ് ചെടികള്‍ക്ക് 3,000 മുതല്‍ 30,000 രൂപ വരെയാണ് വില. 300 രൂപ മുതല്‍ തൈകളും ലഭിക്കും. ഫിലിപ്പീൻസില്‍ നിന്നെത്തുന്ന ഹൈബ്രിഡ് കടലാസുചെടി വാങ്ങിയും ഗ്രാഫ്റ്റ് ചെയ്യുന്നുണ്ട്. ഏഴടി ഉയരമുള്ള ബഹുവർണ ബോഗെയൻവില്ലകള്‍ക്ക് ലക്ഷങ്ങള്‍ വില ലഭിക്കും.

കേരളത്തില്‍ കോട്ടയത്തു നിന്നാണ് ആവശ്യക്കാർ കൂടുതല്‍. ഇവരുടെ യൂട്യൂബ് ചാനല്‍ കണ്ടും, ബോഗെയ്ൻവില്ലയുടെ അന്താരാഷ്ട്ര ഗ്രൂപ്പുകള്‍ വഴിയുമാണ് ആവശ്യക്കാരെത്തുന്നത്. എറണാകുളം സ്വദേശി ഇവിടെ നിന്ന് വാങ്ങിയ ബോഗെയ്ൻവില്ല കാറില്‍ നിന്ന് വീണ് നശിച്ചിരുന്നു. ഇത് വീണ്ടെടുക്കാൻ കുടുംബം ശ്യാമയുടെ സഹായം തേടിയിരുന്നു. അടുത്ത സീസണില്‍ പൂവിടാൻ ആ ചെടിയെ ചികിത്സിക്കുകയാണ് സിജിയും ശ്യാമയും.

‘പൂന്തോട്ടം കാണാനും ഫോട്ടോഷൂട്ടിനുമായി ധാരാളം പേർവരുന്നുണ്ട്. മികച്ച കളർ കോമ്ബിനേഷനുകളാണ് ഒരുക്കുന്നത്. വിദേശത്ത് നിന്ന് പലരും വിളിച്ച്‌ നാട്ടിലെ വീട്ടിലേക്ക് ചെടികള്‍ ബുക്ക് ചെയ്യുന്നുണ്ട്”.– ശ്യാമ

‘ആ സംഭവം ദുശ്ശകുനത്തിന്റെ സൂചനയാണെന്ന് രജിനിക്ക് തോന്നി’; ശ്രീദേവിയെ പെണ്ണ് ചോദിക്കാൻ പോയ നടന് സംഭവിച്ചത്! VM TV NEWS

ആളുകളില്‍ ഊർജം നിറയ്ക്കുന്ന രജിനികാന്ത് മാജിക് സിനിമയെ സ്നേഹിക്കുന്നവർക്ക് ഇതുവരെ പിടികിട്ടിയിട്ടില്ലാത്ത പ്രതിഭാസമാണ്.

എഴുപത്തിനാലിലും സ്റ്റൈല്‍ മന്നൻ അഭിനയത്തില്‍ സജീവമാണ്. തമിഴ് സിനിമയില്‍ രജനികാന്തിനോളം പ്രഭാവം തീര്‍ത്ത മറ്റൊരു നടനുണ്ടാകില്ല. സിനിമയിലും വ്യക്തി ജീവിതത്തിലും വളരെ സിമ്ബിളാണ് രജിനി. കര്‍ണ്ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ഗ്രാമത്തിലേക്ക് കുടിയേറിയ മാറാഠാ കുടുംബത്തിന്റെ പരമ്ബരയിലാണ് രജിനിയുടെ ജനനം.

പിന്നീട് ഇവര്‍ തമിഴ്‌നാട്ടിലേക്ക് വരികയായിരുന്നു. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം ചെന്നൈയിലെത്തിയ താരത്തിന്റെ ഇതുവരെയുള്ള ജീവിതം സിനിമാ കഥയെ വെല്ലുന്നതാണ്. ഇതുവരെയുള്ള കരിയറിനിടയില്‍ നിരവധി നായികമാരുടോപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും നടന്റെ മനസില്‍ കയറി കൂടിയത് ഒരാള്‍ മാത്രമാണ്. അത് മറ്റാരുമല്ല സാക്ഷാല്‍ ശ്രീദേവി ബോണി കപൂറാണ്.

നടി ശ്രീദേവിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ഒരു സമയത്ത് രജിനികാന്തിനുണ്ടായിരുന്നുവത്രെ. ശ്രീദേവിയേക്കാള്‍ 13 വയസ് കൂടുതലുള്ള രജിനികാന്ത് നടിയുമായി നിരവധി സിനിമകളില്‍ ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്. അപ്പോഴെല്ലാം പ്രത്യേക സ്നേഹവും കരുതലും നടിയോട് രജിനിക്കുണ്ടായിരുന്നു. ഒരു കാലത്ത് ശ്രീദേവി, കമല്‍ഹാസൻ, സംവിധായകൻ കെ.ബാലചന്ദർ എന്നിവരുള്‍പ്പെടെ തിരഞ്ഞെടുത്ത ചുരുക്കം ചിലർക്ക് മാത്രമെ രജനികാന്തിൻ്റെ സ്വകാര്യ ഫോണ്‍ നമ്ബർ പോലും അറിയുമായിരുന്നുള്ളു.

1976ല്‍ പുറത്തിറങ്ങിയ മൂണ്ട്ര് മുടിച്ച്‌ എന്ന ചിത്രത്തിലൂടെയാണ് രജിനി-ശ്രീദേവി ഓണ്‍ സ്‌ക്രീൻ കെമിസ്ട്രി ആരംഭിച്ചത്. അന്ന് ഈ സിനിമയില്‍ അഭിനയിക്കുമ്ബോള്‍ വെറും 13 വയസ് മാത്രമായിരുന്നു ശ്രീദേവിയുടെ പ്രായം. രജിനികാന്ത് ആദ്യമായി ഒരു പ്രധാന വേഷം അവതരിപ്പിച്ചതും ഈ ചിത്രത്തിലാണ്.

18 വയസുള്ള ഒരു പെണ്‍കുട്ടിയും അവളുമായി പ്രണയത്തിലാകുന്ന രണ്ട് ചെറുപ്പക്കാരുടെയും കഥയായിരുന്നു മൂണ്ട്ര് മുടിച്ച്‌ എന്ന ചിത്രത്തിൻ്റെ ഇതിവൃത്തം. ഈ ചിത്രത്തിനുശേഷം വീണ്ടും നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചു. കാലക്രമേണ അവരുടെ പരിചയം അഗാധമായ സൗഹൃദമായി വളർന്നു. മാത്രമല്ല രജിനികാന്തിന് ശ്രീദേവിയുടെ അമ്മയുമായി അടുപ്പം വളർത്തിയെടുക്കാനും സാധിച്ചു.

അങ്ങനെ ഒരിക്കല്‍ ശ്രീദേവിയെ വിവാഹം കഴിക്കാനുള്ള തന്റെ ആഗ്രഹം ശ്രീദേവിയുടെ അമ്മയോട് പ്രകടിപ്പിക്കാൻ രജിനികാന്ത് തീരുമാനിച്ചു. കെ.ബാലചന്ദർ ഒരു പഴയ അഭിമുഖത്തില്‍ ശ്രീദേവിയുടെ വീട്ടില്‍ രജിനി പെണ്ണ് ചോദിക്കാൻ പോയ സംഭവം വെളിപ്പെടുത്തിയിട്ടുണ്ട്. ശ്രീദേവിയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാൻ രജിനിക്കും ക്ഷണമുണ്ടായിരുന്നു.

പരിപാടിയില്‍ പങ്കെടുക്കുമ്ബോള്‍ ശ്രീദേവിയോടുള്ള ഇഷ്ടം അവരുടെ അമ്മയോട് പറഞ്ഞ് അഭിപ്രായം അറിയാമെന്നാണ് നടൻ കരുതിയിരുന്നത്. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കാനായി ശ്രീദേവിയുടെ പുതിയ വീട്ടിലെത്തി അകത്തേക്ക് കാലെടുത്ത് വെച്ചതും വൈദ്യുതി തടസമുണ്ടായി. ഒരു നല്ല കാര്യം മനസില്‍ വിചാരിച്ച്‌ പ്രവേശിച്ചിട്ടും വെളിച്ചത്തിന് തടസമുണ്ടായത് രജിനിയെ വിഷമിപ്പിച്ചു. ആ സംഭവം ദുശ്ശകുനത്തിന്റെ സൂചനയാണെന്ന് രജിനിക്ക് തോന്നി.

അതോടെ ശ്രീദേവിയുടെ അമ്മയോട് പെണ്ണ് ചോദിക്കാതെ രജിനി മടങ്ങി. അന്ന് ആ ആഗ്രഹം പറഞ്ഞില്ലെങ്കിലും ശ്രീദേവിയുമായുള്ള സൗഹൃദം നടൻ വിട്ടില്ല. ശേഷമാണ് ലതയെ 1981ല്‍ നടൻ വിവാഹം ചെയ്തത്. വിവാദങ്ങള്‍ക്കൊടുവില്‍ 1996 ലാണ് ബോണി കപൂറിനെ ശ്രീദേവി വിവാഹം ചെയ്തു. ആ ബന്ധത്തില്‍ രണ്ട് പെണ്‍മക്കളും നടിക്കുണ്ട്. ബോണിയുടെ രണ്ടാം ഭാര്യയാണ് ശ്രീദേവി.

2018 ഫെബ്രുവരി 24ന് ദുബായിലെ ഹോട്ടല്‍ മുറിയിലാണ് ശ്രീദേവിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് പോലീസ് പറഞ്ഞത്. ശ്രീദേവിയെപ്പോലെ ബോളിവുഡില്‍ തിരക്കുള്ള താരമാണ് ഇപ്പോള്‍ മൂത്ത മകള്‍ ജാൻവി കപൂർ.