ഹൈദരബാദ്: ആന്ധ്രാപ്രദേശിലെ ആഭ്യന്തരമന്ത്രി അനിതയുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി സഖ്യകക്ഷി നേതാവും ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണ്‍.
മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആരോഗ്യവകുപ്പ് ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാകുമെന്ന പവന്‍ കല്യാണ്‍ പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മൂന്നുവയസുകാരി ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. ആന്ധ്രയില്‍ സമാധാനവും സുരക്ഷയും ഗണ്യമായി വഷളായിരിക്കുന്നു. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ ചെയ്യുന്ന രീതിയില്‍ ക്രമസമാധാനം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ ആഭ്യന്തരമന്ത്രി അനിതയോട് പറയുന്നു. നിങ്ങള്‍ ആഭ്യന്തരമന്ത്രിയാണ്. നിങ്ങള്‍ ചുമതലകള്‍ നന്നായി നിര്‍വഹിക്കുക. അല്ലെങ്കില്‍ ആഭ്യന്തരവകുപ്പും ഏറ്റെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകും’- പവന്‍ കല്യാണ്‍ പറഞ്ഞു
‘നിങ്ങള്‍ യോഗി ആദിത്യനാഥിനെ പോലെ ആരണം. രാഷ്ട്രീയനേതാക്കളും എംഎല്‍എമാരും വോട്ട് ചോദിക്കാന്‍ മാത്രമല്ല ഇവിടെയുള്ളത്. നിങ്ങള്‍ക്കും ഉത്തരവാദിത്വങ്ങളുണ്ട്. എനിക്ക് ആഭ്യന്തരവകുപ്പ് ചോദിക്കാനോ എടുക്കാനോ കഴിയില്ല എന്നല്ല. അങ്ങനെ ചെയ്താല്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. നമ്മള്‍ യോഗി ആദിത്യനാഥിനെ പോലെയാകണം. അല്ലെങ്കില്‍ അവര്‍ മാറില്ല’ പവന്‍ പറഞ്ഞു. അതേസമയം, ഉപമുഖ്യമന്ത്രി എന്ന നിലയില്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും മന്ത്രിമാരെ ശരിയായ പാതയില്‍ നയിക്കാനും പവന്‍ കല്യാണിന് അവകാശമുണ്ടെന്ന് മന്ത്രി നാരായണ പറഞ്ഞു.
ശബരീഷ് (32) എന്നയാളാണ് കൊല്ലപ്പെട്ടത് എന്ന് പോലീസ് പറയുന്നു. ഒരു ഓട്ടോറിക്ഷയായിരുന്നു ബെറ്റ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായതോടെ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂട്ടുകാരുമായി നടത്തിയ ബെറ്റിന്റെ ഭാഗമായാണ് ശബരീഷ് പടക്കങ്ങള്‍ നിറച്ച പെട്ടിയുടെ മുകളില്‍ ഇരുന്നത്. കൂട്ടുകാർ ഇയാള്‍ക്ക് ചുറ്റും കൂടിനില്‍ക്കുന്നതും തിരികൊളുത്തിയ ശേഷം ഓടിമാറുന്നതും വീഡിയോയില്‍ കാണാം.
അല്‍പസമയത്തിന് ശേഷം പെട്ടി പൊട്ടിത്തെറിക്കുന്നതും ശബരീഷ് പുറകിലേക്ക് മറിഞ്ഞുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഉടൻ കൂട്ടുകാർ വീണ്ടും ശബരീഷിന് ചുറ്റും ഓടിക്കൂടുന്നു. ശബരീഷ് എഴുന്നേല്‍ക്കാൻ ശ്രമിക്കുന്നതും അതിനുകഴിയാതെ പിന്നാക്കം മറിഞ്ഞുവീഴുന്നതും കൂട്ടുകാർ പരിഭ്രാന്തരാകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നാലെ പുകവന്നുമൂടി ദൃശ്യങ്ങള്‍ മറയുന്നു.
സ്ഫോടനത്തില്‍ ശബരീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് വലിയ കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും കരുതുന്നു. സംഭവത്തിന് മുമ്ബായി ശബരീഷും കൂട്ടുകാരും മദ്യപിച്ചിരുന്നതായി തദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നതെന്ന് ബെംഗളൂരു സൗത്ത് ഡെപ്യൂട്ടി കമ്മീഷണർ ലോകേഷ് ജഗലസർ പറഞ്ഞു.
തിരുവനന്തപുരം: മിന്നലേറ്റ് 18കാരന് ദാരുണാന്ത്യം. ആറ്റിങ്ങല്‍ സ്വദേശി മിഥുൻ (18) ആണ് മരിച്ചത്. നെടുമങ്ങാട് തിരിച്ചിട്ടപാറയില്‍വച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മിഥുന് മിന്നലേറ്റത്.
കൂടെയുണ്ടായിരുന്ന സുഹൃത്തിനും മിന്നലേറ്റു.
ഇന്നുരാവിലെ 11.30ഓടെയാണ് മിഥുൻ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം താന്നിമൂട് തിരിച്ചിട്ടപാറയില്‍ എത്തിയത്. 12 മണിയോടെ പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായി. ഈ സമയം മിഥുനും സുഹൃത്തും അവിടെയുള്ള ക്ഷേത്രത്തിന് സമീപത്തെ പാറക്കല്ലിനടിയില്‍ കയറി നിന്നു. ഇവിടെവച്ചാണ് ഇരുവർക്കും മിന്നലേറ്റത്. സുഹൃത്തിന് നിസാര പരിക്കാണുള്ളത്.
ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്താണ് താഴെയെത്തി നാട്ടുകാരെ വിവരമറിയിച്ചത്. തുടർന്ന് നാട്ടുകാരും പൊലീസുമെത്തി ഇരുവരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മിഥുൻ മരണപ്പെടുകയായിരുന്നു. മിഥുന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
തിരുവല്ല: മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 12 വയസ്സുകാരിയെ നിരന്തരമായി പീഡിപ്പിച്ചിരുന്ന കവിയൂർ സ്വദേശിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു.
കവിയൂർ കോട്ടൂർ പുന്നിലം വലിയ പറമ്ബില്‍ വീട്ടില്‍ രഞ്ജിത്ത് വി രാജൻ ( 38) ആണ് അറസ്റ്റില്‍ ആയത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിലായി വീട്ടില്‍ വച്ചായിരുന്നു ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അടുത്ത ബന്ധു നല്‍കിയ പരാതിയെ തുടർന്ന് തിരുവല്ല സിഐ ബി കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2015ല്‍ സ്ത്രീയെ കയ്യേറ്റം ചെയ്തു എന്ന കേസിലെ ഒന്നാം പ്രതി കൂടിയാണ് പിടിയിലായ രഞ്ജിത്ത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
ഋഷഭ് പന്തിനെ ഞാനങ്ങനെ ആഘോഷിച്ചിട്ടില്ല! ഞാൻ മാത്രമല്ല പല മലയാളി ക്രിക്കറ്റ് ആസ്വാദകരുടേയും പ്രശ്നമാണ്. അത് പന്തിനോട് അത്ര ഇഷ്ടക്കുറവ് കൊണ്ടന്നുമല്ല.
പക്ഷെ സഞ്ജു സാംസനോട് മലയാളികള്‍ക്കുള്ള ഇഷ്ട കൂടുതല്‍ കൊണ്ടു മാത്രമാണ്. വലിയ ഒരു ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് തിരിച്ചു വന്ന പന്ത് ഒരു അത്ഭുത പ്രതിഭാസം തന്നെയാണ്. മുംബയ് വംഗ് ഡേ സ്റ്റേഡിയത്തില്‍ ഇൻഡ്യ പരാജയപ്പെട്ട ടെസ്റ്റില്‍ പന്തിൻ്റെ പ്രകടനം കണ്ടിട്ടും ഇപ്പോള്‍ ഒന്നും കുറിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ്. പന്തിൻ്റെ വീരോചിതമായ ആദ്യ കളിയല്ല ഇതെങ്കില്‍ പോലും.
വിക്കറ്റ് കീപ്പർമാരുടെ ബാറ്റിംഗിലാണ് പലപ്പോഴും ഇപ്പോള്‍ മാർക്ക് കൂടുതല്‍ ഇടുന്നത് എന്ന് തോന്നിയിട്ടുണ്ട്. പണ്ട് വിക്കറ്റ് കീപ്പിംഗ് ഒരു സ്പെഷ്യല്‍ ഡ്യൂട്ടിയായിട്ടാണ് കരുതിയിരുന്നത് പലപ്പോഴും അവരുടെ ബാറ്റിംഗ് ഒരു ബോണസും. 83 ലെ ലോകകപ്പ് വിജയിച്ച ഇൻഡ്യൻ ടീമിലെ കിർമാനി ഒരു ലവ് ലി ക്യാരക്ടർ ആയിരുന്നു. മികച്ച കീപ്പറായിരുന്നു. ടെസ്റ്റില്‍ സെഞ്ച്വറി അടിച്ചിട്ടുണ്ട്.
എന്നാലും അന്ന് ബാറ്റിംഗില്‍ ബാറ്റർമാരും ഓള്‍റൗണ്ടർമാരും കഴിഞ്ഞ് പത്താം നമ്ബറിലാണ് കിർമാനി പൊതുവെ ബാറ്റ് ചെയ്യാറ്. ഒരു പക്ഷെ ഗില്‍ക്രിസ്റ്റിനു ശേഷമാണ് കീപ്പർമാരില്‍ ബാറ്റിംഗിന് കൂടുതല്‍ പരിഗണ കിട്ടി തുടങ്ങിയത് എന്നു തോന്നുന്നു. ഇഷാനും സഞ്ജുവും പന്തും സ്പെഷ്യലൈസ്ഡ് ബാറ്റർമാർക്ക് മുമ്ബ് ബാറ്റു ചെയ്യാൻ വരുന്നു.
പരാജയപ്പെട്ടു കൊണ്ടിരിയ്ക്കിമ്ബോഴും ഞങ്ങളുടെ പ്രതീക്ഷ ഇന്ന് ബാറ്റിലോ സ്റ്റംമ്ബിലോ ആയിരുന്നില്ല! പന്തിലായിരുന്നു, ഒരു വിവാദമായ പുറത്താകലില്‍ പന്ത് ബൗണ്ടറികടക്കുന്നതുവരെ.
തികച്ചും അസാധാരണമായ സാഹചര്യത്തില്‍ ഡിഎൻഎ ടെസ്റ്റിന് വിധേയമായ ചൈനീസ് യുവതിയെ ഞെട്ടിച്ച് അതിന്റെ ഫലം. ഹെനാൻ പ്രവിശ്യയിലെ സിൻസിയാങില്‍ നിന്നുള്ള യുവതിയാണ് തന്റെ അനുഭവം സൗത്ത് ചൈന മോർണിംഗ് പോസ്റ്റിനോട് വിവരിച്ചത്.
യുവതിയെ നിരന്തരം സഹപ്രവർത്തകർ കളിയാക്കാറുണ്ടായിരുന്നു. അവളെ കണ്ടാല്‍ അവളുടെ നാട്ടുകാരില്‍ ഒരാളെപ്പോലെ ഇല്ലായിരുന്നു എന്നതാണ് പരിഹസിക്കാനുള്ള കാരണമായി തീർന്നത്. പിന്നാലെ അവള്‍ തന്റെ മാതാപിതാക്കളോട് തന്നെ ഇക്കാര്യം ചോദിച്ചു. തന്നെ കാണാൻ എന്തുകൊണ്ടാണ് അവിടുത്തുകാരെ പോലെ ഇല്ലാത്തത് എന്നായിരുന്നു ചോദ്യം. എന്നാല്‍, വ്യക്തമായ ഒരുത്തരം കിട്ടിയില്ല.
“ഞാൻ എല്ലായ്പ്പോഴും സിൻസിയാങ്ങിലാണ് താമസിച്ചിരുന്നത്. പക്ഷേ ഞാൻ ജോലി ചെയ്യാൻ തുടങ്ങിയപ്പോള്‍, എൻ്റെ സഹപ്രവർത്തകർ ഞാൻ അവരെ പോലെയല്ല എന്ന് പറയാൻ തുടങ്ങി. ‘നിങ്ങള്‍ ഞങ്ങളെപ്പോലെയല്ല. നിങ്ങള്‍ക്ക് ഞങ്ങളേക്കാള്‍ വിശാലമായ മൂക്കും കട്ടിയുള്ള ചുണ്ടുകളും വലുതും ആഴമുള്ളതുമായ കണ്ണുകളുമുണ്ട്. ഹെനാനില്‍ നിന്നുള്ള ഒരാളെപ്പോലെയല്ല നിങ്ങളെ കാണാൻ’ എന്നായിരുന്നു അവർ പറഞ്ഞിരുന്നത്” എന്നാണ് ഡോങ് എന്ന സ്ത്രീ പറഞ്ഞത്.
പിന്നാലെ, താൻ എവിടെ നിന്ന് വന്ന ആളായിരിക്കും എന്ന് എല്ലായ്പ്പോഴും താൻ ചിന്തിക്കാൻ തുടങ്ങി എന്നും ഡോങ് പറയുന്നു. പിന്നാലെയാണ് അവള്‍ ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനിക്കുന്നത്. അവളെ ഞെട്ടിച്ചുകൊണ്ട് താൻ അതുവരെ തന്റെ മാതാപിതാക്കളായി കരുതിയിരുന്നവർ തന്റെ യഥാർത്ഥ മാതാപിതാക്കളല്ല എന്ന സത്യമാണ് ഡിഎൻഎ ഫലം വന്നതോടെ അവള്‍ തിരിച്ചറിഞ്ഞത്.
മാത്രമല്ല, ചൈനയുടെ തെക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗുവാങ്‌സി പ്രവിശ്യയില്‍ നിന്നുള്ള ആളാണ് അവളെന്നും ടെസ്റ്റില്‍ കണ്ടെത്തി.
ഡോങ്ങിന്റെ കഥ പുറത്തുവന്നതോടെ ഒരുപാട് ചർച്ചകളാണ് ഇതേ ചുറ്റിപ്പറ്റി സോഷ്യല്‍ മീഡിയയില്‍ നടന്നത്. മാത്രമല്ല, ഗുവാങ്സിയില്‍ നിന്നും ക്യു എന്നൊരു സ്ത്രീ ഡോങ്ങിനെ ബന്ധപ്പെട്ടു. തങ്ങളെ കാണാൻ ഒരുപോലെ ഉണ്ട് എന്നും തന്റെ നഷ്ടപ്പെട്ടുപോയ മകളാണോ ഡോങ് എന്ന് സംശയമുണ്ട് എന്നും പറഞ്ഞായിരുന്നു ബന്ധപ്പെട്ടത്. എന്നാല്‍, ഇരുവരും മകളും അമ്മയുമാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
എന്നിരുന്നാലും, സഹപ്രവർത്തകരുടെ കളിയാക്കല്‍ സഹിക്കാനാവാതെയാണ് ടെസ്റ്റ് നടത്തിയതെങ്കിലും ആ ടെസ്റ്റിന്റെ റിസള്‍ട്ട് തന്ന ഞെട്ടലിലാണ് ഡോങ്.
നമ്മുടെ പറമ്ബുകളില്‍ കാണുന്ന നാം കാട്ടുചെടികളെന്നുകരുതി അവഗണിക്കുന്ന മിക്ക ചെടികളും ഔഷധ സസ്യങ്ങളാകാം. ആധുനിക വൈദ്യശാസ്ത്രം പുരോഗതി പ്രാപിക്കുന്നതിനു മുൻപ് പണ്ടുള്ള ആളുകള്‍ മരുന്നുകളായി ഉപയോഗിച്ചിരുന്ന ഇവ പുതുതലമുറകള്‍ക്ക് അപരിചിതമാണ്.
ഇവയെല്ലാം നമ്മളും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഈ അറിവുകള്‍ അന്യംനിന്നുപോകാതെ വരുംതലമുറയ്ക്ക് കൈമാറാനെങ്കിലും അത് ഉപകാരപ്പെടും. ഇത്തരത്തില്‍ നമ്മളറിയാതെ പോയ ഒരു സസ്യമാണ് നിലപ്പന അഥവാ കിരിയാത്ത്. വരാഗി, താലമൂലി, താലപത്രി, നെല്‍പ്പാത
ഇന്നത്തെ കാലത്തുണ്ടാകുന്ന ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പ്രമേഹം എന്നു വേണം, പറയുവാന്‍. ഇതിനുള്ള നല്ലൊരു പരിഹാരമാണ് കിരിയാത്ത് അഥവാ നിലപ്പന എന്ന ഈ സസ്യം. ഇതിന്റെ ഇലകള്‍ക്കു കയ്പു രസമാണ്. ഈ കയ്പു രസം തന്നെയാണ് പ്രമേഹത്തിന് ഗുണകരമായി പ്രവര്‍ത്തിയ്ക്കുന്നതും.
മഞ്ഞപ്പിത്തം അകറ്റാൻ നിലപ്പനയുടെ കിഴങ്ങ് അരച്ച് പാലില്‍ ചേർത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്. ചുമയുടെ മരുന്നായി ഇതിൻറെ ഇല ഉപയോഗിച്ചുണ്ടാകുന്ന കഷായം ഏറെ ഫലപ്രദമാണ്. ഇതുകൂടാതെ ഈ ചെടിയുടെ ഇല വേപ്പെണ്ണ ചേർത്ത് ശരീരത്തിലെ നീരുഉള്ള സ്ഥലങ്ങളില്‍ പുരട്ടുകയാണെങ്കില്‍ നീര് എളുപ്പം ശമിക്കുന്നതാണ്.
ഇതിന്റെ കിഴങ്ങ് ഉണക്കി പൊടിച്ച് പാലില്‍ ചേർത്തു കഴിക്കുന്നത് പുരുഷൻമാർക്ക് നല്ല ഓജസും ബീജശേഷി വർദ്ധിക്കുന്നതിനും നല്ലതാണ്. അതുപോലെ ഈ പൊടി പാലിലോ നെയ്യിലോ ചേർത്ത് കഴിക്കുന്നത് സ്ത്രീകളിലെ അസ്ഥിയുരുക്കം അഥവാ വെള്ളപോക്ക് മാറാനും ഓജസ്സ് വർദ്ധിക്കാനും സഹായിക്കുന്നു.
ഇത് കഷായം വച്ചു കുടിയ്ക്കുന്നത് ഇത് കഷായം വച്ചു കുടിയ്ക്കുന്നത് പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണ്. പ്രമേഹത്തിന് ഏറെ ഫലപ്രദമായ നാട്ടുവൈദ്യം എന്നു വേണം, പറയുവാന്‍. ഇതിന്റെ ഇല 5 എണ്ണം, തഴുതാമയുടെ തളിരില 5 എണഅണം, പച്ചമഞ്ഞള്‍ ഒരു കഷ്ണം എന്നിവ ചേര്‍ത്ത് അരയ്ക്കുക. ഇത് രാവിലെ വെറുംവയറ്റിലും രാത്രി അത്താഴം കഴിഞ്ഞും കഴിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുവാന്‍ ഏറെ നല്ലതാണ്.
ഇതിന്റെ ഇല വെറുംവയറ്റില്‍ ചവച്ചരച്ചു കഴിയ്ക്കുന്നതും ഏറെ നല്ലതാണ. എന്നാല്‍ ഇതിന് വല്ലാത്ത കയ്പാണ്. ഇതു കുറയ്ക്കാന്‍ ഇല നല്ല പോലെ അരച്ചെടുത്ത് ചെറിയ ഉരുളകളാക്കുക. ഇത് ഉണക്കിയെടുക്കുക. അല്‍പം കഴിയുമ്ബോഴേ ഇത് ഉരുട്ടിയെടുക്കാനാകൂ. കാരണം ഇതില്‍ തന്നെ വെള്ളമുണ്ട്.നല്ല പോലെ ഉണങ്ങിയ ശേഷം രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം.
ഈ ഇല പ്രമേഹ രോഗികള്‍ ഉപയോഗിയ്ക്കുമ്ബോള്‍ ശ്രദ്ധ വേണം. ഇത് ഉപയോഗിച്ച് മൂന്നു നാലു ദിവസത്തില്‍ ഷുഗര്‍ ടെസ്റ്റു ചെയ്യുക. കാരണം ഇത് ഷുഗര്‍ തോതു വല്ലാതെ കുറയ്ക്കും. ദിവസവും കഴിച്ചില്ലെങ്കിലും ഒന്നരാടം ദിവസങ്ങളില്‍ കഴിച്ചാലും മതിയാകും.
പനി, മലമ്ബനി പനി, മലമ്ബനി, കരള്‍ രോഗങ്ങള്‍, വിളര്‍ച്ച, പിത്ത ദോഷം എന്നിവയ്ക്ക് കിരിയാത്ത് നല്ലൊരു മരുന്നാണ്. രക്തശുദ്ധി വരുത്തുന്നതിനും നല്ല ശോധനയ്ക്കും ഇതു നല്ലൊരു മരുന്നു തന്നെയാണ്. മുറിവുകള്‍ ഉണക്കുവാനും ഇത് ഏറെ നല്ലതാണ് മുലപ്പാല്‍ ശുദ്ധീകരിയ്ക്കുന്നതിനും ഇതു നല്ലൊരു മരുന്നു തന്നെയാണ്.
പനിയ്ക്ക് പനിയ്ക്ക് ഇതുപയോഗിച്ചു നല്ലൊരു കഷായം തയ്യാറാക്കാം. ഇത് ഉണങ്ങിയത് 15 ഗ്രാം, ചുക്ക്, 15 ഗ്രാം, ദേവതാരം 15 ഗ്രാം, മല്ലി 15 ഗ്രാം എന്നിവ നല്ലതു പോലെ കഴുകുക. ഇത് ചതച്ച് 12 ഗ്ലാസ് വെള്ളത്തില്‍ ഇട്ടു തിളപ്പിയ്ക്കുക. ഈ വെള്ളം വറ്റിച്ച് ഒന്നര ഗ്ലാസാക്കി എടുക്കുക. ഇത് ഊറ്റിയെടുത്ത് ഇതില്‍ വെട്ടുമാറം എന്ന ആയുര്‍വേദ ഗുളിക അരച്ചു ചേര്‍ത്തു കുടിയ്ക്കാം. ഇതു പനി മാറാന്‍ നല്ലൊരു നാ്ട്ടു വൈദ്യമാണ്.
ത്വക് രോഗങ്ങള്‍ക്കു നല്ലതാണ് കിരിയാത്ത് ത്വക് രോഗങ്ങള്‍ക്കു നല്ലതാണ്. ദഹനത്തിനും ഇത് ഏറെ നല്ലതാണ്. വയറിന്റെ ആരോഗ്യത്തിനും മികച്ച ഒന്നാണ് കിരിയത്ത് അഥവാ നിലപ്പന. വാതത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. പനി പോലുള്ള രോഗങ്ങള്‍ വന്നാല്‍ ശരീരക്ഷീണം മാറാനും ഈ പ്രത്യേക ചെടി ഉപയോഗിയ്ക്കാം
ബ്ലഡ് ക്യാന്‍സര്‍ ബ്ലഡ് ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ഒരു മരുന്നു കൂടിയാണ് കിരിയാത്ത്. കടുകു രോഹിണി, കിരിയാത്ത്, കാട്ടുപടവലം, വേപ്പിന്‍ തൊലി, ചിറ്റമൃത്, നെല്ലിക്കാത്തൊണ്ട് എന്നിവ 15 ഗ്രാം വീതമെടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിയ്ക്കുക. ഇത് 400 മില്ലിയായി വററിച്ച് 100 മില്ലി വീതം തേന്‍ ചേര്‍ത്തു രാത്രി അത്താഴ ശേഷവും രാവിലെ വെറുംവയറ്റിലും കുടിയ്ക്കുക. ഇത് ഈ രോഗം കാരണം വരുന്ന പനിയ്ക്കുള്ള നല്ലൊരു മരുന്നാണ്.
തൃശൂർ: പത്തുമാസമായി കാണാതെ ആയിരുന്ന സ്കൂട്ടർ ഉടമക്ക് തിരിച്ചുകിട്ടി. നാവിക സേനയില്‍ ക്യാപ്റ്റൻ ആയിരുന്ന പൂത്തോള്‍ സ്വദേശി 2024 ജനുവരിയില്‍ സ്കൂട്ടറില്‍ അയ്യന്തോള്‍ കളക്ടറേറ്റിലേക്ക് പോയതായിരുന്നു.
എന്നാല്‍ സ്കൂട്ടർ ഇല്ലായിരുന്നു തിരിച്ചു വീട്ടിലെത്തിയത്. കുറച്ചുകാലമായി മറവി രോഗമുള്ളയാളാണ് മുൻ സൈനികൻ. സ്കൂട്ടർ വച്ച സ്ഥലം മറന്നു പോയതാകാമെന്ന് ഭാര്യയും വീട്ടുകാരും സംശയിച്ചിരുന്നു. കലക്ടറേറ്റിലേക്കാണ് പോയതെന്ന ഒരു ഓർമ്മ മാത്രമേയുള്ളൂ. മുൻ സൈനികന് കൃത്യമായി സ്കൂട്ടർ എവിടെ വെച്ചുവെന്ന് ഓർത്തെടുക്കാനായിരുന്നില്ല.
ആരെങ്കിലും മോഷ്ടിച്ചു കൊണ്ടുപോയതാണോ എന്നതിലും വ്യക്തമല്ലായിരുന്നു. പലരും പറഞ്ഞത് പ്രകാരം വീട്ടുകാർ കലക്ടറേറ്റിലും പൊലീസിലും പരാതി നല്‍കി.പറ്റാവുന്ന മറ്റു രീതികളിലെല്ലാം അന്വേഷിച്ചു. പക്ഷെ കഴിഞ്ഞ പത്തു മാസമായി ഒരു വിവരവും ലഭിച്ചില്ല. സ്കൂട്ടർ മോഷ്ടിച്ചയാള്‍ സ്കൂട്ടറുമായി ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടാല്‍ ഉടമ കേസില്‍ പെടും. അതിനിടക്ക് സ്കൂട്ടറിന്റെ ഇൻഷുറൻസ് കാലാവധിയും തീർന്നിരുന്നു. മോഷ്ടിച്ച സ്കൂട്ടർ ഏതെങ്കിലും അപകടത്തില്‍ പെട്ടാല്‍ വലിയ നഷ്ടപരിഹാരവും നല്‍കേണ്ടിവരും. ഇതിന് കേസ് വേറെയും വരും എന്നതടക്കമുള്ള ആശങ്കയിലും ഭയത്തിലും, നിരാശയിലും ഉടമകള്‍ ഉഴലുമ്ബോള്‍ ആണ് ടു വീലർ യൂസേഴ്സ് അസോസിയേഷന്റെ സമയോചിത ഇടപെടല്‍ മൂലം തികച്ചും നടകീയമായി സ്കൂട്ടർ തിരിച്ചു കിട്ടിയത്.
ഏതാനും ദിവസം മുൻപ് ഒരു സ്കൂട്ടർ അനാഥമായി കലക്ടറേറ്റിന് പുറത്ത് മോഡല്‍ റോഡിന്റെ നടപ്പാതയില്‍ കുറച്ച് മാസങ്ങളായി കാണുന്നതായി പരിസരത്തുള്ള കടയുടമ സേവിയർ, ടൂ വീലർ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കലിനെ അറിയിച്ചത്. ജെയിംസ് മുട്ടിക്കല്‍ ഉടനെ തന്നെ സ്കൂട്ടറിന്റെ ഫോട്ടോയെടുത്ത് വിവരങ്ങള്‍ സഹിതം അയ്യന്തോള്‍ പാർക്ക് വാക്കേഴ്സ് ക്ലബിന്റേത് ഉള്‍പ്പെടെ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെച്ചു. വാക്കേഴ്സ് ക്ലബ് ഗ്രൂപ്പില്‍ സ്കൂട്ടർ കണ്ട പൂത്തോള്‍ ‘കാവേരി’ അപ്പാർട്ട്മെന്റില്‍ താമസിക്കുന്ന മുരളീധരനാണ് അയല്‍വാസിയുടെ സ്കൂട്ടർ തിരിച്ചറിഞ്ഞത്. മുരളീധരൻ ഇക്കാര്യം ഉടനെ ഉടമയെയും, ജെയിംസ് മുട്ടിക്കലിനെയും അറിയിച്ചു.
ഫോര്‍ട്ടുകൊച്ചിയില്‍നിന്ന് ഹൈക്കോടതി ജെട്ടിയിലേക്കു പോകുകയായിരുന്ന ബോട്ട് പിന്നോട്ട് എടുത്തപ്പോള്‍ മറ്റൊരു ബോട്ടിലേക്ക് ഇടിക്കുകയായിരുന്നു. രണ്ടു ബോട്ടുകളിലും യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കൂട്ടിയിടിയില്‍ ഇരു ബോട്ടുകളും ആടിയുലഞ്ഞതിനെത്തുടര്‍ന്നു കുട്ടികളടക്കമുള്ള യാത്രക്കാര്‍ പരിഭ്രാന്തരായി.
അപകടത്തില്‍ യാത്രക്കാര്‍ക്കു പരിക്കില്ലെന്നും വലിയ അപകടമല്ലെന്നും മെട്രോ അധികൃതര്‍ അറിയിച്ചു. ബോട്ടുകള്‍ കൂട്ടിയിടിച്ചതില്‍ ജീവനക്കാരുടെ അശ്രദ്ധ ഉള്‍പ്പെടെ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷണം നടത്തുമെന്നും വാട്ടര്‍ മെട്രോ അധികൃതര്‍ അറിയിച്ചു. അതേസമയം അപകടത്തില്‍ മെട്രോ അധികൃതര്‍ക്കു പരാതി നല്‍കുമെന്നു യാത്രക്കാര്‍ പറഞ്ഞു.
കണ്ണൂർ: കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ ഓടിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ നഴ്സിങ് വിദ്യാർത്ഥിനി പിടിവിട്ട് ട്രാക്കിലേക്ക് വീണു.
ഇന്നുരാവിലെ എട്ട് മണിയോടെയാണ് സംഭവം. കണ്ണൂരിലെത്തിയപ്പോള്‍ സാധനം വാങ്ങിക്കുന്നതിനായി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു. പുതുച്ചേരി എക്സ്പ്രസ്സിലാണ് വിദ്യാർത്ഥിനി ഓടി കയറാൻ ശ്രമിച്ചത്.
സാധനം വാങ്ങിക്കുന്നതിനിടെ ട്രെയിൻ നീങ്ങി തുടങ്ങിയപ്പോള്‍ യുവതി ഓടിക്കയറാൻ ശ്രമിച്ചു. എന്നാല്‍ വാതില്‍പ്പിടിയിലെ പിടുത്തം വിട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ട്രെയിൻ പെട്ടെന്ന് നിർത്തി. പരിക്കേറ്റ വിദ്യാർത്ഥിനിയെ സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും റെയില്‍വേ പൊലിസും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.