നമ്മുടെ പറമ്ബുകളില്‍ കാണുന്ന നാം കാട്ടുചെടികളെന്നുകരുതി അവഗണിക്കുന്ന മിക്ക ചെടികളും ഔഷധ സസ്യങ്ങളാകാം. ആധുനിക വൈദ്യശാസ്ത്രം പുരോഗതി പ്രാപിക്കുന്നതിനു മുൻപ് പണ്ടുള്ള ആളുകള്‍ മരുന്നുകളായി ഉപയോഗിച്ചിരുന്ന ഇവ പുതുതലമുറകള്‍ക്ക് അപരിചിതമാണ്.
ഇവയെല്ലാം നമ്മളും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഈ അറിവുകള്‍ അന്യംനിന്നുപോകാതെ വരുംതലമുറയ്ക്ക് കൈമാറാനെങ്കിലും അത് ഉപകാരപ്പെടും. ഇത്തരത്തില്‍ നമ്മളറിയാതെ പോയ ഒരു സസ്യമാണ് നിലപ്പന അഥവാ കിരിയാത്ത്. വരാഗി, താലമൂലി, താലപത്രി, നെല്‍പ്പാത
ഇന്നത്തെ കാലത്തുണ്ടാകുന്ന ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പ്രമേഹം എന്നു വേണം, പറയുവാന്‍. ഇതിനുള്ള നല്ലൊരു പരിഹാരമാണ് കിരിയാത്ത് അഥവാ നിലപ്പന എന്ന ഈ സസ്യം. ഇതിന്റെ ഇലകള്‍ക്കു കയ്പു രസമാണ്. ഈ കയ്പു രസം തന്നെയാണ് പ്രമേഹത്തിന് ഗുണകരമായി പ്രവര്‍ത്തിയ്ക്കുന്നതും.
മഞ്ഞപ്പിത്തം അകറ്റാൻ നിലപ്പനയുടെ കിഴങ്ങ് അരച്ച് പാലില്‍ ചേർത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്. ചുമയുടെ മരുന്നായി ഇതിൻറെ ഇല ഉപയോഗിച്ചുണ്ടാകുന്ന കഷായം ഏറെ ഫലപ്രദമാണ്. ഇതുകൂടാതെ ഈ ചെടിയുടെ ഇല വേപ്പെണ്ണ ചേർത്ത് ശരീരത്തിലെ നീരുഉള്ള സ്ഥലങ്ങളില്‍ പുരട്ടുകയാണെങ്കില്‍ നീര് എളുപ്പം ശമിക്കുന്നതാണ്.
ഇതിന്റെ കിഴങ്ങ് ഉണക്കി പൊടിച്ച് പാലില്‍ ചേർത്തു കഴിക്കുന്നത് പുരുഷൻമാർക്ക് നല്ല ഓജസും ബീജശേഷി വർദ്ധിക്കുന്നതിനും നല്ലതാണ്. അതുപോലെ ഈ പൊടി പാലിലോ നെയ്യിലോ ചേർത്ത് കഴിക്കുന്നത് സ്ത്രീകളിലെ അസ്ഥിയുരുക്കം അഥവാ വെള്ളപോക്ക് മാറാനും ഓജസ്സ് വർദ്ധിക്കാനും സഹായിക്കുന്നു.
ഇത് കഷായം വച്ചു കുടിയ്ക്കുന്നത്
ഇത് കഷായം വച്ചു കുടിയ്ക്കുന്നത് പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണ്. പ്രമേഹത്തിന് ഏറെ ഫലപ്രദമായ നാട്ടുവൈദ്യം എന്നു വേണം, പറയുവാന്‍. ഇതിന്റെ ഇല 5 എണ്ണം, തഴുതാമയുടെ തളിരില 5 എണഅണം, പച്ചമഞ്ഞള്‍ ഒരു കഷ്ണം എന്നിവ ചേര്‍ത്ത് അരയ്ക്കുക. ഇത് രാവിലെ വെറുംവയറ്റിലും രാത്രി അത്താഴം കഴിഞ്ഞും കഴിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുവാന്‍ ഏറെ നല്ലതാണ്.
ഇതിന്റെ ഇല വെറുംവയറ്റില്‍ ചവച്ചരച്ചു കഴിയ്ക്കുന്നതും ഏറെ നല്ലതാണ. എന്നാല്‍ ഇതിന് വല്ലാത്ത കയ്പാണ്. ഇതു കുറയ്ക്കാന്‍ ഇല നല്ല പോലെ അരച്ചെടുത്ത് ചെറിയ ഉരുളകളാക്കുക. ഇത് ഉണക്കിയെടുക്കുക. അല്‍പം കഴിയുമ്ബോഴേ ഇത് ഉരുട്ടിയെടുക്കാനാകൂ. കാരണം ഇതില്‍ തന്നെ വെള്ളമുണ്ട്.നല്ല പോലെ ഉണങ്ങിയ ശേഷം രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം.
ഈ ഇല പ്രമേഹ രോഗികള്‍ ഉപയോഗിയ്ക്കുമ്ബോള്‍ ശ്രദ്ധ വേണം. ഇത് ഉപയോഗിച്ച് മൂന്നു നാലു ദിവസത്തില്‍ ഷുഗര്‍ ടെസ്റ്റു ചെയ്യുക. കാരണം ഇത് ഷുഗര്‍ തോതു വല്ലാതെ കുറയ്ക്കും. ദിവസവും കഴിച്ചില്ലെങ്കിലും ഒന്നരാടം ദിവസങ്ങളില്‍ കഴിച്ചാലും മതിയാകും.
പനി, മലമ്ബനി
പനി, മലമ്ബനി, കരള്‍ രോഗങ്ങള്‍, വിളര്‍ച്ച, പിത്ത ദോഷം എന്നിവയ്ക്ക് കിരിയാത്ത് നല്ലൊരു മരുന്നാണ്. രക്തശുദ്ധി വരുത്തുന്നതിനും നല്ല ശോധനയ്ക്കും ഇതു നല്ലൊരു മരുന്നു തന്നെയാണ്. മുറിവുകള്‍ ഉണക്കുവാനും ഇത് ഏറെ നല്ലതാണ് മുലപ്പാല്‍ ശുദ്ധീകരിയ്ക്കുന്നതിനും ഇതു നല്ലൊരു മരുന്നു തന്നെയാണ്.
പനിയ്ക്ക്
പനിയ്ക്ക് ഇതുപയോഗിച്ചു നല്ലൊരു കഷായം തയ്യാറാക്കാം. ഇത് ഉണങ്ങിയത് 15 ഗ്രാം, ചുക്ക്, 15 ഗ്രാം, ദേവതാരം 15 ഗ്രാം, മല്ലി 15 ഗ്രാം എന്നിവ നല്ലതു പോലെ കഴുകുക. ഇത് ചതച്ച് 12 ഗ്ലാസ് വെള്ളത്തില്‍ ഇട്ടു തിളപ്പിയ്ക്കുക. ഈ വെള്ളം വറ്റിച്ച് ഒന്നര ഗ്ലാസാക്കി എടുക്കുക. ഇത് ഊറ്റിയെടുത്ത് ഇതില്‍ വെട്ടുമാറം എന്ന ആയുര്‍വേദ ഗുളിക അരച്ചു ചേര്‍ത്തു കുടിയ്ക്കാം. ഇതു പനി മാറാന്‍ നല്ലൊരു നാ്ട്ടു വൈദ്യമാണ്.
ത്വക് രോഗങ്ങള്‍ക്കു നല്ലതാണ്
കിരിയാത്ത് ത്വക് രോഗങ്ങള്‍ക്കു നല്ലതാണ്. ദഹനത്തിനും ഇത് ഏറെ നല്ലതാണ്. വയറിന്റെ ആരോഗ്യത്തിനും മികച്ച ഒന്നാണ് കിരിയത്ത് അഥവാ നിലപ്പന. വാതത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. പനി പോലുള്ള രോഗങ്ങള്‍ വന്നാല്‍ ശരീരക്ഷീണം മാറാനും ഈ പ്രത്യേക ചെടി ഉപയോഗിയ്ക്കാം
ബ്ലഡ് ക്യാന്‍സര്‍
ബ്ലഡ് ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ഒരു മരുന്നു കൂടിയാണ് കിരിയാത്ത്. കടുകു രോഹിണി, കിരിയാത്ത്, കാട്ടുപടവലം, വേപ്പിന്‍ തൊലി, ചിറ്റമൃത്, നെല്ലിക്കാത്തൊണ്ട് എന്നിവ 15 ഗ്രാം വീതമെടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിയ്ക്കുക. ഇത് 400 മില്ലിയായി വററിച്ച് 100 മില്ലി വീതം തേന്‍ ചേര്‍ത്തു രാത്രി അത്താഴ ശേഷവും രാവിലെ വെറുംവയറ്റിലും കുടിയ്ക്കുക. ഇത് ഈ രോഗം കാരണം വരുന്ന പനിയ്ക്കുള്ള നല്ലൊരു മരുന്നാണ്.