‘ഇങ്ങനെ പോയാല്‍ ആഭ്യന്തരവകുപ്പ് ഞാന്‍ ഏറ്റെടുക്കും’; ടിഡിപിക്ക് മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ VMTV NEWS BREAKING

Spread the love

ഹൈദരബാദ്: ആന്ധ്രാപ്രദേശിലെ ആഭ്യന്തരമന്ത്രി അനിതയുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി സഖ്യകക്ഷി നേതാവും ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണ്‍.

മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആരോഗ്യവകുപ്പ് ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാകുമെന്ന പവന്‍ കല്യാണ്‍ പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മൂന്നുവയസുകാരി ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. ആന്ധ്രയില്‍ സമാധാനവും സുരക്ഷയും ഗണ്യമായി വഷളായിരിക്കുന്നു. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ ചെയ്യുന്ന രീതിയില്‍ ക്രമസമാധാനം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ ആഭ്യന്തരമന്ത്രി അനിതയോട് പറയുന്നു. നിങ്ങള്‍ ആഭ്യന്തരമന്ത്രിയാണ്. നിങ്ങള്‍ ചുമതലകള്‍ നന്നായി നിര്‍വഹിക്കുക. അല്ലെങ്കില്‍ ആഭ്യന്തരവകുപ്പും ഏറ്റെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകും’- പവന്‍ കല്യാണ്‍ പറഞ്ഞു

‘നിങ്ങള്‍ യോഗി ആദിത്യനാഥിനെ പോലെ ആരണം. രാഷ്ട്രീയനേതാക്കളും എംഎല്‍എമാരും വോട്ട് ചോദിക്കാന്‍ മാത്രമല്ല ഇവിടെയുള്ളത്. നിങ്ങള്‍ക്കും ഉത്തരവാദിത്വങ്ങളുണ്ട്. എനിക്ക് ആഭ്യന്തരവകുപ്പ് ചോദിക്കാനോ എടുക്കാനോ കഴിയില്ല എന്നല്ല. അങ്ങനെ ചെയ്താല്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. നമ്മള്‍ യോഗി ആദിത്യനാഥിനെ പോലെയാകണം. അല്ലെങ്കില്‍ അവര്‍ മാറില്ല’ പവന്‍ പറഞ്ഞു. അതേസമയം, ഉപമുഖ്യമന്ത്രി എന്ന നിലയില്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും മന്ത്രിമാരെ ശരിയായ പാതയില്‍ നയിക്കാനും പവന്‍ കല്യാണിന് അവകാശമുണ്ടെന്ന് മന്ത്രി നാരായണ പറഞ്ഞു.

Leave a Reply

Your email address will not be published.