തിരുവനന്തപുരം: മിന്നലേറ്റ് 18കാരന് ദാരുണാന്ത്യം. ആറ്റിങ്ങല്‍ സ്വദേശി മിഥുൻ (18) ആണ് മരിച്ചത്. നെടുമങ്ങാട് തിരിച്ചിട്ടപാറയില്‍വച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മിഥുന് മിന്നലേറ്റത്.
കൂടെയുണ്ടായിരുന്ന സുഹൃത്തിനും മിന്നലേറ്റു.
ഇന്നുരാവിലെ 11.30ഓടെയാണ് മിഥുൻ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം താന്നിമൂട് തിരിച്ചിട്ടപാറയില്‍ എത്തിയത്. 12 മണിയോടെ പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായി. ഈ സമയം മിഥുനും സുഹൃത്തും അവിടെയുള്ള ക്ഷേത്രത്തിന് സമീപത്തെ പാറക്കല്ലിനടിയില്‍ കയറി നിന്നു. ഇവിടെവച്ചാണ് ഇരുവർക്കും മിന്നലേറ്റത്. സുഹൃത്തിന് നിസാര പരിക്കാണുള്ളത്.
ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്താണ് താഴെയെത്തി നാട്ടുകാരെ വിവരമറിയിച്ചത്. തുടർന്ന് നാട്ടുകാരും പൊലീസുമെത്തി ഇരുവരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മിഥുൻ മരണപ്പെടുകയായിരുന്നു. മിഥുന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.