ഋഷഭ് പന്തിനെ ഞാനങ്ങനെ ആഘോഷിച്ചിട്ടില്ല! ഞാൻ മാത്രമല്ല പല മലയാളി ക്രിക്കറ്റ് ആസ്വാദകരുടേയും പ്രശ്നമാണ്. അത് പന്തിനോട് അത്ര ഇഷ്ടക്കുറവ് കൊണ്ടന്നുമല്ല.
പക്ഷെ സഞ്ജു സാംസനോട് മലയാളികള്‍ക്കുള്ള ഇഷ്ട കൂടുതല്‍ കൊണ്ടു മാത്രമാണ്. വലിയ ഒരു ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് തിരിച്ചു വന്ന പന്ത് ഒരു അത്ഭുത പ്രതിഭാസം തന്നെയാണ്. മുംബയ് വംഗ് ഡേ സ്റ്റേഡിയത്തില്‍ ഇൻഡ്യ പരാജയപ്പെട്ട ടെസ്റ്റില്‍ പന്തിൻ്റെ പ്രകടനം കണ്ടിട്ടും ഇപ്പോള്‍ ഒന്നും കുറിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ്. പന്തിൻ്റെ വീരോചിതമായ ആദ്യ കളിയല്ല ഇതെങ്കില്‍ പോലും.
വിക്കറ്റ് കീപ്പർമാരുടെ ബാറ്റിംഗിലാണ് പലപ്പോഴും ഇപ്പോള്‍ മാർക്ക് കൂടുതല്‍ ഇടുന്നത് എന്ന് തോന്നിയിട്ടുണ്ട്. പണ്ട് വിക്കറ്റ് കീപ്പിംഗ് ഒരു സ്പെഷ്യല്‍ ഡ്യൂട്ടിയായിട്ടാണ് കരുതിയിരുന്നത് പലപ്പോഴും അവരുടെ ബാറ്റിംഗ് ഒരു ബോണസും. 83 ലെ ലോകകപ്പ് വിജയിച്ച ഇൻഡ്യൻ ടീമിലെ കിർമാനി ഒരു ലവ് ലി ക്യാരക്ടർ ആയിരുന്നു. മികച്ച കീപ്പറായിരുന്നു. ടെസ്റ്റില്‍ സെഞ്ച്വറി അടിച്ചിട്ടുണ്ട്.
എന്നാലും അന്ന് ബാറ്റിംഗില്‍ ബാറ്റർമാരും ഓള്‍റൗണ്ടർമാരും കഴിഞ്ഞ് പത്താം നമ്ബറിലാണ് കിർമാനി പൊതുവെ ബാറ്റ് ചെയ്യാറ്. ഒരു പക്ഷെ ഗില്‍ക്രിസ്റ്റിനു ശേഷമാണ് കീപ്പർമാരില്‍ ബാറ്റിംഗിന് കൂടുതല്‍ പരിഗണ കിട്ടി തുടങ്ങിയത് എന്നു തോന്നുന്നു. ഇഷാനും സഞ്ജുവും പന്തും സ്പെഷ്യലൈസ്ഡ് ബാറ്റർമാർക്ക് മുമ്ബ് ബാറ്റു ചെയ്യാൻ വരുന്നു.
പരാജയപ്പെട്ടു കൊണ്ടിരിയ്ക്കിമ്ബോഴും ഞങ്ങളുടെ പ്രതീക്ഷ ഇന്ന് ബാറ്റിലോ സ്റ്റംമ്ബിലോ ആയിരുന്നില്ല! പന്തിലായിരുന്നു, ഒരു വിവാദമായ പുറത്താകലില്‍ പന്ത് ബൗണ്ടറികടക്കുന്നതുവരെ.