പാലക്കാട്ടെ കള്ളപ്പണ വിവരം പുറത്തുപോയത് സ്വന്തം പാളയത്തില്‍നിന്ന് തന്നെ?, നേതാക്കളുടെ മുറികളില്‍ പരിശോധന നടത്തിയത് വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് ജില്ലാ പൊലീസ് മേധാവിയുടെ സ്ഥിരീകരണം

പാലക്കാട്: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഷാഫി പറമ്ബിലും സംഘവും കോടികളുടെ കള്ളപ്പണം എത്തിച്ചുവെന്ന വിവരം പൊലീസിന് കൈമാറിയത് കോണ്‍ഗ്രസുകാർ തന്നെയെന്ന് സൂചന.

സതീശൻ- ഷാഫി പക്ഷത്തിന്റെ ഏകാധിപത്യ നിലപാടില്‍ കടുത്ത പ്രതിഷേധമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് കള്ളപ്പണം കടത്തിക്കൊണ്ടുവന്ന വിവരം ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചത്. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മൂർച്ഛിച്ചതോടെയാണ് ഒരു വിഭാഗം നേതാക്കള്‍ കള്ളപ്പണ കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ആഡംബര വാഹനത്തില്‍ കോടികള്‍ എത്തിച്ചുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസിനെ അറിയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഇതിന്റെ ഭാഗമായിട്ടായിരുന്നു പൊലീസ്- തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ പരിശോധന. നിലവില്‍ പാലക്കാട്ട് കോണ്‍ഗ്രസിനുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടമായതോടെ സതീശൻ- ഷാഫി പക്ഷം കടുത്ത പരിഭ്രാന്തിയിലാണ്. പടുകുഴിയില്‍ വീണ സ്ഥിതിയിലാണ് സതീശൻ- ഷാഫി പക്ഷത്തിന്റെ നോമിനി സ്ഥാനാർഥിയായ രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോര് കനത്തതോടെ വലിയ വിഭാഗം പ്രവർത്തകരും നേതാക്കളും കോണ്‍ഗ്രസില്‍ നിന്നും കൂട്ടത്തോടെ രാജി വെക്കുകയാണ്. ഓരോ ദിവസവും നേതാക്കള്‍ അടക്കമുള്ളവർ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച്‌ ഡോ. പി സരിന്റെ വിജയത്തിനുവേണ്ടി രംഗത്തിറങ്ങുകയാണ്. ഇതേത്തുടർന്നുള്ള പരിഭ്രാന്തിയിലാണ് ഷാഫിയും സംഘവുമെന്നാണ് ഉയർന്നുവരുന്ന ആരോപണം.

ഷാഫിയുടെയും സതീശന്റെയും ധാർഷ്ട്യത്തിലും അഹങ്കാരം നിറഞ്ഞ നിലപാടുകളിലും വലിയ വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കടുത്ത അമർഷമുണ്ട്. ഇങ്ങനെ അമർഷമുള്ള വിഭാഗത്തില്‍പ്പെട്ട കോണ്‍ഗ്രസ് പ്രവർത്തകർ തന്നെയാണ് കള്ളപ്പണം കൊണ്ടുവന്ന വിവരം പൊലീസിനെ അറിയിച്ചതും. ഏകാധിപത്യ മനോഭാവവും സതീശന്റെ ആട്ടും തുപ്പും ധാർഷ്ട്യവും സഹിച്ച്‌ മുന്നോട് പോകാനാകില്ല എന്ന് മനസിലാക്കിയ മറു ഗ്രൂപ്പുകളാണ് വിവരം പൊലീസിന് ചോർത്തി നല്‍കിയത്. സ്വന്തം പാർട്ടിക്കുള്ളില്‍ നിന്ന് തന്നെ കള്ളപ്പണ വിവരം പൊലീസിന് ചോർത്തി നല്‍കിയത് വിഡി സതീശൻ – ഷാഫി പക്ഷത്തെ പിടിച്ചുകുലുക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് പല ഘട്ടങ്ങളിലായി വലിയ തോതില്‍ മൂർച്ഛിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു കലാപത്തിലേക്ക് വഴിമാറിയത് ഇത് ആദ്യമാണ്. പാലക്കാട്ട് രാഹുലിനെ നോമിനി സ്ഥാനാർത്ഥിയാക്കി കൊണ്ടുവന്നതുമുതല്‍ കോണ്‍ഗ്രസില്‍ ഉള്‍പ്പോര് അതിരൂക്ഷമാണ്. സതീശന്റെയും ഷാഫിയുടെയും ഏകാധിപത്യ നടപടികള്‍ അംഗീകരിക്കാൻ കഴിയില്ലെന്ന് നേരത്തെ തന്നെ വലിയ വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ തുറന്നടിച്ചിരുന്നു. ഈ പോരിന്റെ മൂർധന്യമാണ്‌ കള്ളപ്പണം കൊണ്ടുവന്ന വിവരം കോണ്‍ഗ്രസില്‍ നിന്നുതന്നെ പുറത്തുപോകാൻ ഇടയാക്കിയതെന്നാണ് ആക്ഷേപം.

പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പൊലീസ് പരിശോധന നടത്തിയത് കൃത്യമായ വിവരത്തിന്റ അടിസ്ഥാനത്തിലാണെന്ന് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദും സ്ഥിരീകരിച്ചിട്ടുണ്ട്. കുഴല്‍പ്പണം ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. എല്ലാ രാഷ്ട്രീയപാർട്ടി നേതാക്കളുടെയും മുറികളില്‍ പരിശോധന നടത്തിയെന്നും അല്ലാതെ കോണ്‍ഗ്രസിന്റെ മാത്രം മുറികളില്‍ പരിശോധന എന്ന ആരോപണം തെറ്റാണെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മൂർച്ഛിച്ചതും നേതാക്കളുടെ തമ്മില്‍ തല്ലും കാരണം വലിയ വിഭാഗം കോണ്‍ഗ്രസ് പ്രവർത്തകർക്ക് അസംതൃപ്തിയുണ്ട്. നേതാക്കള്‍ ചേരി തിരിഞ്ഞ് അടി കൂടുന്നതും, കോണ്‍ഗ്രസിന്റെ സ്ഥിരതയില്ലായ്മയും പ്രതിഷേധത്തിന് കാരണമാണ്. ഇതെല്ലാം ഇത്തവണ പാലക്കാട്ട് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. സാധാരണക്കാരായ പ്രവർത്തകരെ നാല് വോട്ടിനുവേണ്ടി വിലയ്ക്ക് വാങ്ങാൻ ശ്രമിച്ചുവെന്ന വികാരവും കോണ്‍ഗ്രസ് പ്രവർത്തകരില്‍ ശക്തമാണ്. ഇതെല്ലാം സാധാരണ കോണ്‍ഗ്രസ് പ്രവർത്തകരെയും ജനങ്ങളെയും അനുഭാവികളെയും കോണ്‍ഗ്രസില്‍ നിന്ന് അകറ്റുകയാണെന്നും ആക്ഷേപമുണ്ട്. കേന്ദ്ര നയങ്ങള്‍ക്കെതിരെ ശക്തമായി പോരാടാനും ബിജെപിയെ പരാജയപ്പെടുത്താനുമായി താഴെത്തട്ടിലുള്ള കോണ്‍ഗ്രസ് പ്രവർത്തകരും ജനങ്ങളും ഒന്നടങ്കം എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്നാണ് സർവ്വേ ഫലങ്ങള്‍ പറയുന്നത്.

അവസാനത്തെ എണ്ണക്കിണര്‍ കെടുത്തിയിട്ട് 33 വര്‍ഷം; അന്ന് തങ്ങളെ തകര്‍ത്ത ഇറാഖിനെ ഇന്ന് സഹായിക്കുന്നു, ഓര്‍മിക്കാനിഷ്ടമില്ലാത്ത ഇറാഖ് അധിനിവേശകാലത്തെ ദുരന്തം സ്മരിച്ച്‌ കുവൈത്ത് VM TV NEWS LIVE

കുവൈത്ത് സിറ്റി: ചാരത്തില് നിന്ന് ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്ത്തെഴുന്നേല്ക്കുകയെന്ന ചൊല്ല് ഏറെക്കുറേ യാഥാര്ത്ഥ്യമാക്കിയ രാജ്യമാണ് കുവൈത്ത്.

ഒരേസമയം വില്ലനും ഹീറോയുമായി പരിഗണിക്കുപ്പെടുന്ന സദ്ദാം ഹുസൈന് ഇറാഖ് ഭരണാധികാരിയായിരിക്കെ നടത്തിയ അധിനിവേശംമൂലം തകര്ന്നടിഞ്ഞ രാജ്യമാണ് കുവൈത്ത്. 1991 ഫെബ്രുവരിയില് യു.എസിന്റെയും അറബ് രാഷ്ട്രങ്ങളുടെയും നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ ഇടപെടലോടെ പിന്വാങ്ങിയ ഇറാഖി സൈന്യം അഗ്നിക്കിരയാക്കിയ അവസാന എണ്ണക്കിണറും കെടുത്തിയിട്ട് ഇന്നേക്ക് 33 വര്ഷം തികയുന്നു. അതിന്റെ സ്മരണ പുതുക്കുകയാണ് ഇന്ന് കുവൈത്ത് സര്ക്കാര്.

കുവൈത്ത് ആകാശം കറുത്തിരുണ്ട ദിനങ്ങള്

കുവൈത്തില്നിന്ന് പരാജയപ്പെട്ട് ഇറാഖി സൈന്യം പിന്മാറുമ്ബോള് 737 എണ്ണ കിണറുകള്ക്കാണ് അവര് തീയിട്ടത്. 54 എണ്ണക്കിണറുകള് പൂര്ണ്ണമായും നശിപ്പിക്കപ്പെട്ടത്, ഇന്നോളമുള്ള ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തത്തിനും കാരണമായി. എണ്ണക്കിണറുകള്ക്ക് തീയിട്ടത് കാരണം ആകാശം മുട്ടെ ഉയര്ന്ന കറുത്തിരുണ്ട പുകച്ചുരുളിലായിരുന്നു കുവൈത്തെന്ന കൊച്ചു രാജ്യം. ഇറാഖിന്റെ കുവൈത്ത് അധിനിവേശവും അതേതുടര്ന്നുണ്ടായ സംഘര്ഷവും പിന്നീട് ഗള്ഫ് യുദ്ധം എന്ന പേരിലാണ് അറിയപ്പെട്ടത്. 1991 ജനുവരിയിലും ഫെബ്രുവരിയിലുമാണ് എണ്ണക്കിണറുകള്ക്ക് തൂപ്പിടിച്ചത്. 1991 ഏപ്രില് ആദ്യം ആദ്യത്തെ എണ്ണക്കിണര് തീ അണച്ചു. അവസാന കിണര് 1991 നവംബര് 6നും അണച്ചു.

പാരിസ്ഥിതിക ആഘാതത്തിനൊപ്പം വലിയ അളവില് എണ്ണ ചോര്ച്ചയ്ക്കും ഇത് കാരണമായി. ഏകദേശം 23 ദശലക്ഷം വീപ്പ എണ്ണകളാണ് നഷ്ടമായത്. കുവൈത്തിന് പ്രതിദിനം 120 ദശലക്ഷം ഡോളര് നഷ്ടമായി. മൂന്ന് ദശാബ്ദം മുമ്ബാണ് ഇത്രയും സാമ്ബത്തിക നഷ്ടം കുവൈത്തെന്ന കൊച്ചുരാജ്യത്തിന് ഉണ്ടായത്. എണ്ണവ്യവസായം പ്രധാനവരുമാനമാര്ഗമായ കുവൈത്തിന് എണ്ണ ശാലകള്ക്കുണ്ടായ വരുത്തിയ നാശനഷ്ടങ്ങള് ആ രാജ്യത്തെ പിറകോട്ടടിച്ചു. അറ്റകുറ്റപ്പണികള്ക്ക് അനന്തമായ സമയവും പ്രയത്നവും ആവശ്യമായതോടെ കുവൈത്തിന് രാജ്യാന്തരസഹായം ഉണ്ടായി. മാസങ്ങളോളം അതീവ മാന്ദ്യത്തിലേക്ക് കുവൈത്ത് കൂപ്പുകുത്തി.

രാവും പകലും നീണ്ടുനിന്ന പുനര്നിര്മാണം

കുവൈത്തിന്റെ വിമോചനത്തിനുശേഷം നാശനഷ്ടങ്ങളുടെ കണക്കെടുപ്പായിരുന്നു. അതുകഴിഞ്ഞതോടെ രാവും പകലും നീണ്ടുനിന്ന പുനര്നിര്മ്മാണ ശ്രമങ്ങള് ഒരു ദേശീയ ഉദ്യമമായി മാറി. ഈ നിരന്തരപരിശ്രമമാണ് കുവൈത്തിനെ ലോകസമ്ബന്നരാഷ്ട്രങ്ങളുടെ പട്ടികയിലേക്ക് എത്തിച്ചത്. ഇന്ന് ലോകത്തെ ഏറ്റവും വിലകൂടിയ കറന്സിയുടെ ഉടമകളാണ് കുവൈത്ത്. ഡോളറിനെക്കാളും എത്രയോ മുകളിലാണ് കുവൈത്ത് ദിനാറിന്റെ സ്ഥാനം. ഒരു ഡോളര് കിട്ടാന് 84 രൂപയാണ് നല്കേണ്ടതെങ്കില് കുവൈത്ത് ദിനാര് ഒന്നിന് 274 രൂപ നല്കണം. തങ്ങളെ അന്ന് തകര്ത്തതിന് കാരണക്കാരായ ഇറാഖിന് പോലും ഇന്ന് കുവൈത്ത് സാമ്ബത്തിക സഹായം നല്കുന്നു.

ഈ ദുഷ്കരമായ ദൗത്യം പൂര്ത്തിയാക്കാന് കുറഞ്ഞത് അഞ്ച് വര്ഷമെങ്കിലും എടുത്തെന്നും ഓരോ കുവൈത്ത് പൗരന്മാരുടെയും കഠിനമായ പരിശ്രമമാണ് തിരിച്ചുവരാന് കഴിഞ്ഞതെന്നും അവര്ക്ക് നന്ദിയുണ്ടെന്നും സര്ക്കാര് ഉടമസ്ഥതയിലുള്ള കുവൈത്ത് ഓയില് കമ്ബനിയുടെ (KPC) മേധാവി സാമി അല്യാക്കൂത്ത് പറഞ്ഞു.

‘കുവൈത്തികള് ഇറാഖില് എണീറ്റ’ ദിനം

ഓര്ത്തുവയ്ക്കാന് കൂടുതല് സംഭവങ്ങളില്ലെങ്കിലും, കുവൈത്തികള് ഒരിക്കലും ഓര്ക്കാനിഷ്ടപ്പെടാത്ത ദിനരാത്രികളായിരുന്നു ഇറാഖിന്റെ കുവൈത്ത് അധിനിവേശം. പതിവ് പോലെ, കുവൈത്തില് ഉറങ്ങിയവര് പുലര്ച്ചെ ‘ഇറാഖ് സംസ്ഥാനത്ത്’ ഉറക്കമുണര്ന്ന അധിനിവേശ ദിനരാത്രികള്. 1990 ഓഗസ്റ്റ് രണ്ടിനാണ് ഇറാഖ് സൈന്യം കുവൈത്തില് കടന്നുകയറിയത്. മൂന്നുലക്ഷത്തിലേറെ ഇറാഖ് സൈന്യമാണ് കുവൈത്ത് കീഴടക്കിയത്. നിരവധി പേര് കൊല്ലപ്പെട്ടു. അനേകം പേര് പലായനം ചെയ്തു.

കുവൈത്ത് തങ്ങളുടേതാണെന്ന് സദ്ദാം ഹുസൈന് പ്രഖ്യാപിച്ചു. കുവൈത്തിനെ ഇറാഖിന്റെ 19ാമത് ഗവര്ണറേറ്റ് ആക്കി അടക്കിഭരിക്കുകയായിരുന്നു സദ്ദാം ഹുസൈന്റെ ലക്ഷ്യം. കുവൈത്ത് അമീര് ശെയ്ഖ് ജാബിര് അല് അഹമ്മദ് അല് ജാബര് അല് സബാഹും കുടുംബവും രാത്രിക്ക് രാത്രി സഊദിയില് തന്ത്രപരമായി എത്തി. പിന്നീട് സഊദിയില് ഇരുന്ന് അദ്ദേഹം നടത്തിയ നീക്കങ്ങളാണ് ഗള്ഫ് യുദ്ധങ്ങള്ക്കും കുവൈത്ത് മോചനത്തിനും ഇടയാക്കിയത്.

മലയാളികളെയും വിറപ്പിച്ച ഗള്ഫ് യുദ്ധം

1991 ജനുവരി 16ന് ‘ഓപറേഷന് ഡിസേട്ട് സ്റ്റോം’ (Operation Desert Storm) എന്ന പേരില് അമേരിക്കയും ബ്രിട്ടനും അടക്കം 34 രാജ്യങ്ങള് അടങ്ങിയ സഖ്യസേന ഇറാഖിനെതിരെ പ്രത്യാക്രമണം ആരംഭിച്ചു. സൗദി അറേബ്യയില് നിന്നും പേര്ഷ്യന് ഗള്ഫിലെ യു.എസിന്റെയും ബ്രിട്ടന്റെയും വിമാനവാഹിനിക്കപ്പലുകളില് നിന്നും യുദ്ധവിമാനങ്ങള് കുതിച്ചു. ആക്രമണത്തെ പ്രതിരോധിക്കാനാകാതെ ഇറാഖ് പതറി. ഫെബ്രുവരി 24ന് സഖ്യസേന കര ആക്രമണവും തുടങ്ങിയതോടെ മൂന്നാംദിവസം ഇറാഖ് സൈന്യം കീഴടങ്ങി. 1991 ഫെബ്രുവരി 26ന് കുവൈത്ത് മോചിപ്പിക്കപ്പെട്ടു.

2231 കുവൈത്തികള് കൊല്ലപ്പെട്ടു. കാണാതായവരെ കുറിച്ച്‌ ഇപ്പോഴും വ്യക്തയില്ല. മലയാളികള് ഉള്പ്പെടെയുള്ള ഇന്ത്യക്കാരും യുദ്ധത്തിന്റെ ഇരകളായി. ആയിരക്കണക്കിന് മലയാളികള് മരണംമുന്നില്ക്കണ്ടു. കുവൈത്തിലെ പ്രവാസികളുടെ വീടുകളില് ഉറക്കമില്ലാ രാത്രികളായിരുന്നു അന്ന്. വിമാനത്താവളമടക്കം രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്ന്നു. നൂറുകണക്കിന് കെട്ടിടങ്ങളും റോഡുകളും വൈദ്യുതി സംവിധാനവും തകര്ന്നു.

ഇറാഖിന് അതിനെക്കാള് നഷ്ടമുണ്ടായി. കാല്ലക്ഷത്തോളം സൈനികര് കൊല്ലപ്പെട്ടു. ഇറാഖ് പട്ടിണിയിലുമായി. തുടര്ന്നുള്ള യു.എന് ഉപരോധം സ്ഥിതി വശളാക്കുകയും ചെയ്തു.

കൈരളിയുടെ ചോദ്യങ്ങളോട് വീണ്ടും അസ്വസ്ഥനായി പ്രതിപക്ഷ നേതാവ്

ഹോട്ടലിലെ കള്ളപ്പണ പരിശോധനയില്‍ കൈരളിയുടെ ചോദ്യങ്ങളോട് വീണ്ടും അസ്വസ്ഥനായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊലീസ് എത്തുന്നതിന് മുൻപ് കൈരളി എങ്ങനെ ഹോട്ടലില്‍ എത്തിയെന്നാണ് സതീശന്റെ മറുചോദ്യം.

ഇനി കള്ളപ്പണ കേസുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഒരു ചോദ്യത്തിനും മറുപടി പറയാനില്ലെന്നും സതീശൻ പ്രതികരിച്ചു.

പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി അടക്കം ഉള്‍പ്പെട്ട കള്ളപ്പണ വിവാദത്തില്‍ കൈരളി ചോദ്യങ്ങളോടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അസ്വസ്ഥത. വിവാദ സമയത്ത് പാലക്കാട് താൻ ഇല്ലായിരുന്നു എന്നാണ് രാഹുല്‍ മങ്കൂട്ടത്തില്‍ അന്ന് പ്രതികരിച്ചത്. ഹോട്ടലില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞു. അതേസമയം സിസിടിവി ദൃശ്യങ്ങള്‍ കണ്ടോ എന്ന കൈരളിയുടെ ചോദ്യത്തിനും പ്രതിപക്ഷ നേതാവിന് മറുപടി നല്‍കിയില്ല: ആവർത്തിച്ചുള്ള ചോദ്യത്തിന് മറുപടി പറയാതെ വാർത്താസമ്മേളനം അവസാനിപ്പിച്ച്‌ സതീശൻ ഇറങ്ങിപ്പോയി.

പാലക്കാട്ടെ കുഴല്‍പ്പണ ആരോപണം; പ്രതിപക്ഷ നേതാവ് രണ്ട് ദിവസമായി വലിയ ഭീഷണിയും വെല്ലുവിളിയും നടത്തുന്നു: മന്ത്രി എം ബി രാജേഷ്

പാലക്കാട്ടെ കുഴല്‍പ്പണ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് കഴിഞ്ഞ രണ്ട് ദിവസമായി വലിയ ഭീഷണിയും വെല്ലുവിളിയും നടത്തുന്നുവെന്ന് മന്ത്രി എം ബി രാജേഷ്.

പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

യുഡിഎഫിന്റെ പരിഭ്രാന്തി എന്തിനാണെന്ന് തെളിഞ്ഞുവെന്നും വിചിത്രമായ ആരോപണങ്ങളാണ് യുഡിഎഫ് ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കള്ളപ്പണ വിവരം കിട്ടിയാല്‍ പൊലീസിന് പരിശോധിച്ച്‌ കൂടെയെന്നും മന്ത്രി ചോദിച്ചു.

രാജ്യമാകെ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പരിശോധന നടത്തും. സ്വാഭാവിക നടപടിയെ അസ്വാഭാവികം ആക്കിയത് കോണ്‍ഗ്രസ് ആണ്. തെരഞ്ഞെടുപ്പ് അവലോകനം ആണെങ്കില്‍ ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണ്ടേ എന്നും മന്ത്രി ചോദിച്ചു.

പരിഹാസ്യമായ വിശദീകരണങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നതെന്നും ഗൂഢാലോചന നമ്മുടെ മേല്‍ കെട്ടിവെക്കണ്ട എന്നും മന്ത്രി വ്യക്തമാക്കി.

ഷാനിമോള്‍ ഉസ്മാന്‍ തനിക്ക് ഏറെ ബഹുമാനമുള്ള നേതാവാണ്. എല്ലാ വനിതകളോടും എനിക്ക് ആദരവ് തന്നെയാണുള്ളതും. പൊലീസിനെ ഭയക്കണ്ട കാര്യം ഷാനി മോളിനില്ല. പെലീസ് വരുമെന്ന വിവരം ആരോ ഷാനി മോളിനെ അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ഭീഷണി കേട്ട് അയ്യോ സതീശേട്ടാ എന്ന് വിളിച്ച്‌ ചെല്ലുന്ന ആളല്ല താന്‍ എന്നും ഭീഷണി തന്റെടുത്ത് വിലപ്പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമത്തിന് വിധേയമല്ലാത്ത ഒന്നും താന്‍ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കൊല്ലം കളക്ടറേറ്റ് സ്‌ഫോടന കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം

കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പ്രതികള്‍ക്ക് കൊല്ലം പ്രിൻസിപ്പല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

നിരോധിത ഭീകര സംഘടനയായ ബേസ്മൂവ്മെന്റ് പ്രവർത്തകരും മധുര സ്വദേശികളുമായ ഒന്നാംപ്രതി അബ്ബാസ് അലി (31), രണ്ടാംപ്രതി ഷംസൂണ് കരീം രാജ (33), മൂന്നാം പ്രതി ദാവൂദ് സുലൈമാന് (27) എന്നിവർക്കാണ് പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജി ജി. ഗോപകുമാർ ശിക്ഷ വിധിച്ചത്. ഇവർക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ.) നിലനില്‍ക്കുമെന്ന് കോടതി വിധിച്ചു. നാലാം പ്രതി ഷംസുദ്ദീനെ(28) തെളിവുകളുടെ അഭാവത്തില്‍ വെറുതേവിട്ടിരുന്നു.

2016 ജൂണ്‍ 15-ന് കൊല്ലം കളക്ടറേറ്റ് വളപ്പിലെ മുൻസിഫ് കോടതിക്കു സമീപത്തായിരുന്നു ബോംബ് സ്ഫോടനം. മധുര കീഴവേളിയില്‍ ഒന്നാം പ്രതി നടത്തിവന്നിരുന്ന ദാറുള്‍ ഇലം ഗ്രന്ഥശാലയില്‍വച്ച്‌ ബേസ്മൂവ്മെന്റ് എന്ന ഭീകരവാദ സംഘടനയ്ക്ക് രൂപംനല്‍കി ബോംബ് സ്ഫോടനം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. 2004 ജൂണ് 15-ന് ഗുജറാത്തില്‍ ഇസ്രത്ത് ജഹാനെയും മറ്റ് മൂന്നുപേരെയും കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് സ്ഫോടനം ആസൂത്രണം ചെയ്തത്.

ജൂണ് 15-ന് രാവിലെ പത്തുമണിയോടെ കളക്ടറേറ്റിനുള്ളില്‍ കാർ ഷെഡ്ഡില്‍ നിർത്തിയിട്ടിരുന്ന തൊഴില്‍വകുപ്പിന്റെ ജീപ്പിനു സമീപമാണ് ബോംബ് സ്ഥാപിച്ചത്. 10.45-ന് ബോംബ് പൊട്ടിത്തെറിച്ചു. ഇതിലെ ചീള് തെറിച്ച്‌ മുൻസിഫ് കോടതി വരാന്തയില്‍ നിന്ന കുണ്ടറ സ്വദേശി നീരൊഴുക്കില്‍ സാബുവിന്റെ മുഖത്ത് പരിക്കേറ്റിരുന്നു.

2023 ഏപ്രില്‍ 13-ന് അന്നത്തെ പ്രിൻസിപ്പല്‍ ജില്ലാ ജഡ്ജി ആയിരുന്ന എം.ബി. സ്നേഹലതയാണ് കുറ്റപത്രം വായിച്ചത്. ആകെ 63 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്ത് വിസ്തരിച്ചു. 110 രേഖകള്‍, 26 തൊണ്ടിമുതലുകള്‍ എന്നിവ ഹാജരാക്കി. തുടർന്ന് പ്രിൻസിപ്പല്‍ ജില്ലാ സെഷൻസ് ജഡ്ജി ജി. ഗോപകുമാറിന്റെ മുൻപില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന വാദം നടന്നു. പ്രോസിക്യൂഷനു വേണ്ടി ഗവണ്മെന്റ് പ്ലീഡർ സേതുനാഥും പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകൻ കുറ്റിച്ചല്‍ ഷാനവാസും ഹാജരായി.

പേരക്കുട്ടിയെ പരിചരിക്കാനെത്തിയ അമ്മായിയമ്മയെ പീഡിപ്പിച്ച മരുമകന് ഒരു വര്‍ഷം തടവും ചൂരലുകൊണ്ട് അടിയും VM TV NEWS

പേരക്കുട്ടിയെ പരിചരിക്കാനെത്തിയ 51കാരിയായ അമ്മായിയമ്മയെ ഒന്നിലേറെത്തവണ പീഡിപ്പിച്ച മരുമകന് സിംഗപ്പൂരില്‍ ഒരു വര്‍ഷം തടവും ചൂരലുകൊണ്ട് അടിയും ശിക്ഷ വിധിച്ചു.

2023 അവസാനത്തോടെയാണ് സംഭവം. ഉറങ്ങിക്കിടക്കുമ്ബോള്‍ മരുമകന്‍ അമ്മായിയമ്മയെ പീഡിപ്പിക്കുകയായിരുന്നു. ഉറങ്ങി എഴുന്നേല്‍ക്കുമ്ബോള്‍ തലമുടിയില്‍ മണം അനുഭവപ്പെട്ട ഇര ഒരു മാസത്തിന് ശേഷമാണ് താന്‍ പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. വീട്ടിനുള്ളില്‍ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം അവര്‍ അറിഞ്ഞത്.

തുടര്‍ന്ന് ഒക്ടോബര്‍ 17ന് 37കാരനായ യുവാവിന് ഒരു വര്‍ഷം തടവും ചൂരല്‍ കൊണ്ടുള്ള അടിയും വിധിച്ചു. രഹസ്യമായി ലൈംഗികത ആസ്വദിച്ചു, ഇരയെ അപമാനിക്കല്‍ എന്ന കുറ്റങ്ങളാണ് യുവാവിനെതിരെ ചാര്‍ത്തിയത്. ഈ കേസുകളില്‍ ഇയാള്‍ കുറ്റസമ്മതം നടത്തി. മറ്റ് അഞ്ച് കുറ്റങ്ങള്‍ കൂടി പരിഗണിച്ചാണ് ഇയാള്‍ക്കെതിരേ ശിക്ഷ വിധിച്ചത്.

തന്റെ മകളെയും മരുമകനെയും അവരുടെ നവജാതശിശുവിനെയും പരിചരിക്കുന്നതിനായി 2023 ഓഗസ്റ്റിലാണ് ഇര ഇവരുടെ വീട്ടിലേക്ക് എത്തിയത്. ഏകദേശം നാല് മാസത്തോളമാണ് അവര്‍ അവിടെ താമസിച്ചത്. അപ്പോള്‍ സ്വീകരണമുറിയിലാണ് അവര്‍ ഉറങ്ങിയിരുന്നത്.

തന്റെ മരുമകനില്‍ ഇരയ്ക്ക് വിശ്വാസം ഉണ്ടായിരുന്നുവെന്നും അതിനാല്‍ അവര്‍ ഒന്നിച്ച്‌ ഒരു വീട്ടിലാണ് താമസിച്ചിരുന്നതെന്നും ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ക്ലെയര്‍ പോ വാദിച്ചു. എന്നാല്‍ ഈ വിശ്വാസം ദുരുപയോഗം ചെയ്ത ഇയാള്‍ 2023 നവംബര്‍ മുതല്‍ ഡിസംബര്‍ വരെ ഒന്നിലേറെ തവണ ഭാര്യാ മാതാവിനെ പീഡിപ്പിക്കുകയായിരുന്നു. 2023 നവംബര്‍ ആറിന് ഭാര്യാമാതാവ് സ്വീകരണമുറിയിലെ കിടക്കയില്‍ കിടന്നുറങ്ങുമ്ബോള്‍ പ്രതി അവരുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പീഡിപ്പിക്കുന്നത് റെക്കോഡ് ചെയ്യുകയും ചെയ്തു.

മറ്റൊരവസരത്തില്‍ നവംബര്‍ 23ന് വീണ്ടും ഇരയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. 2023 ഡിസംബര്‍ ആറിനാണ് സംഭവം പുറത്തുവന്നത്. അന്ന് പുലര്‍ച്ചെ ഒരു മണിയോടെ പ്രതി ഇരയുടെ സമീപത്ത് വരികയും ഫോട്ടോയെടുക്കാനും പീഡിപ്പിക്കാനും ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇര ഉറക്കമുണര്‍ന്നപ്പോള്‍ പ്രതി തന്റെ സമീപത്തുനിന്ന് നടന്നുപോകുന്നത് കണ്ടു. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഇക്കാര്യം ഇര മകളെ അറിയിക്കുകയും അവര്‍ ഭര്‍ത്താവിനെ വീട്ടില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു. ഇതിന് ശേഷം അവര്‍ പോലീസില്‍ പരാതി നല്‍കി.

ഇതിന് പിന്നാലെ പ്രതിയില്‍ നിന്ന് യുവതി വിവാഹമോചനം നേടി. സംഭവം ഇരയുടെയും ഉറക്കത്തെയും ആത്മാഭിമാനത്തെയും ബാധിച്ചുവെന്നും ഉത്കണ്ഠ വര്‍ധിച്ചതായും ഡിപിപി പോഹ് വാദിച്ചു.

അതേസമയം, പ്രതി കുറ്റം ഏല്‍ക്കുന്നതായും തന്റെ പ്രവര്‍ത്തിയില്‍ ഖേദിക്കുന്നതായും പ്രതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഉറക്കത്തില്‍ ഇരയെ ഇയാള്‍ ചൂഷണം ചെയ്യുകയും അവളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് തുടരുകയും ചെയ്തതായും ജഡ്ജി കണ്ടെത്തി. തുടര്‍ന്ന് ശിക്ഷ വിധിക്കുകയായിരുന്നു.

സ്വകാര്യത മാനിച്ച്‌ പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഞാന്‍ ഇട്ടിട്ട് പോകുമെന്നാണോ കരുതിയത്, കെട്ടി കഴിഞ്ഞിട്ടും വിശ്വസിക്കാത്ത പെണ്ണ്! ഭാര്യയെ കുറിച്ച്‌ മുടിയന്‍ VM TV NEWS CHANNEL

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു ഉപ്പും മുളകിലൂടെ ശ്രദ്ധേയനായ മുടിയന്‍ എന്ന് വിളിക്കുന്ന റിഷി എസ് കുമാര്‍ വിവാഹിതനായത്.

സീരിയല്‍ നടി കൂടിയായ ഐശ്വര്യ ഉണ്ണിയായിരുന്നു താരത്തിന്റെ ഭാര്യ. ഏറെക്കാലമായി പ്രണയത്തിലായിരുന്ന താരങ്ങള്‍ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കുകയായിരുന്നു

കല്യാണം കഴിഞ്ഞ ഉടന്‍ തന്നെ താരങ്ങള്‍ ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കായി മാലിദ്വീപിലേക്ക് പോയി. ഈ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്നതും പതിവാണ്. ഏറ്റവും പുതിയതായി തങ്ങളുടെ രജിസ്റ്റര്‍ മാരേജ് കഴിഞ്ഞു എന്ന് പറഞ്ഞുള്ള വീഡിയോയുമായിട്ടാണ് മുടിയനും ഐശ്വര്യയും എത്തിയത്.

വിവാഹം കഴിഞ്ഞ് 50 ദിവസത്തിനുള്ളില്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ്. പക്ഷേ ഞങ്ങളുടെ ഹണിമൂണ്‍ യാത്രകളൊക്കെ കാരണം അതിനു സമയം കിട്ടിയില്ല. ഒടുവില്‍ കഴിഞ്ഞ ദിവസം തങ്ങളുടെ രജിസ്റ്റര്‍ മാരേജ് ആയിരുന്നു എന്ന് പറഞ്ഞാണ് ഐശ്വര്യ എത്തിയിരിക്കുന്നത്. അമ്ബലത്തില്‍ വച്ച്‌ വിവാഹം രജിസ്റ്റര്‍ ചെയ്തതാണല്ലോ, അപ്പോള്‍ ഇതിന്റെ ആവശ്യമുണ്ടോ എന്നായിരുന്നു ഒപ്പിട്ടതിന് ശേഷമുള്ള മുടിയന്റെ സംശയം.

എന്നാല്‍ ലോകത്ത് എവിടെ പോകണമെങ്കിലും ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടെന്നാണ് രജിസ്റ്റാര്‍ താരത്തോട് പറഞ്ഞത്. അങ്ങനെയുണ്ടല്ലേ, എനിക്ക് അത് അറിയാന്‍ പാടില്ലായിരുന്നു. ആദ്യമായി കല്യാണം കഴിക്കുന്നതിന്റെ കുഴപ്പമാണെന്നും മുടിയന്‍ പറയുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്തതിനുശേഷം കാറില്‍ കയറിയ ഐശ്വര്യ അങ്ങനെ നന്ദു എന്നെ പൂര്‍ണമായിട്ടും കെട്ടി എന്ന് പറയുന്നു.

ഇത് കേട്ടത്തോടെ ‘കെട്ടിക്കഴിഞ്ഞിട്ടും കെട്ടിയെന്ന് വിശ്വാസം ആകത്തൊരു പെണ്ണ്, ഇനിയും നിനക്ക് വിശ്വാസമില്ലേ ഞാന്‍ ഇട്ടിട്ടു പോകുമെന്നാണോ വിചാരിക്കുന്നതെന്ന’,് മുടിയന്‍ ചോദിക്കുന്നു. എന്നാല്‍ താന്‍ ഉദ്ദേശിച്ചത് അതല്ല, അങ്ങനൊരു സംശയവും തനിക്കില്ല. നമ്മള്‍ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യണം. എല്ലാവരും അമ്ബലത്തില്‍ വച്ച്‌ വിവാഹം കഴിക്കുമെങ്കിലും രജിസ്റ്റര്‍ ചെയ്യാറില്ല. പക്ഷേ തങ്ങളത് ചെയ്തുവെന്നാണ് ഐശ്വര്യയും മുടിയനും പറയുന്നത്.

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്ബരയിലൂടെയാണ് മുടിയന്‍ ജനപ്രിയനാകുന്നത്. ഹെയര്‍സ്റ്റൈലിലെ പ്രത്യേകതയാണ് മുടിയന്‍ എന്ന പേര് നേടി കൊടുക്കുന്നത്. അതുപോലെ പരമ്ബരയിലെ മുടിയന്‍ എന്ന കഥാപാത്രം വലിയ ആരാധക പിന്‍ബലം നേടി കൊടുത്തു. അഭിനേതാവ് എന്നതിലുപരി നര്‍ത്തകന്‍ കൂടിയായ റിഷി ബിഗ് ബോസിലും മത്സരിച്ചിരുന്നു.

ഇക്കഴിഞ്ഞ മലയാളം ബിഗ് ബോസിന്റെ ആറാം സീസണിലായിരുന്നു റിഷി പങ്കെടുത്തത്. നൂറ് ദിവസം ഷോ പൂര്‍ത്തിയാക്കി ഫൈനലില്‍ എത്തിയ ശേഷമാണ് മുടിയന്‍ പുറത്താകുന്നത്. പിന്നാലെ താനൊരു പ്രണയത്തിലാണെന്നും വിവാഹിതനാവാന്‍ പോവുകയാണെന്നും വെളിപ്പെടുത്തി. വളരെ പെട്ടെന്നാണ് മുടിയന്റെ വിവാഹം തീരുമാനിച്ചത്. ഇപ്പോള്‍ ഭാര്യയുടെ കൂടെ സന്തുഷ്ടനായി ജീവിക്കുകയാണ് നടന്‍.

മൃഗങ്ങള്‍ക്കല്ല ബുദ്ധിയില്ലാത്തത് മനുഷ്യര്‍ക്ക്; കടുവയുടെ വായില്‍ കയ്യിട്ട് പാകിസ്ഥാനി യുവാവ്, വൻ വിമര്‍ശനം VM TV NEWS

ചില മനുഷ്യർക്ക് മൃഗങ്ങളുടെ കൂടെയുള്ള വീഡിയോകള്‍ പങ്കുവയ്ക്കുന്നത് ഒരു ഹരം പോലെയാണ്. അതിപ്പോള്‍ വന്യമൃഗങ്ങളാണെങ്കില്‍ കൂടുതല്‍ സന്തോഷം.

കൂടുതല്‍ ലൈക്കും കൂടുതല്‍ ഷെയറും ഒക്കെ കിട്ടുമല്ലോ? അതുപോലെയുള്ള ഒരുപാട് വീഡിയോകള്‍ നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ടാവും. പാകിസ്ഥാനില്‍ നിന്നുള്ള നൂമാൻ ഹസ്സൻ എന്ന യുവാവും അതുപോലെയുള്ള അനേകം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോയില്‍ യുവാവിനൊപ്പമുള്ളത് ഒരു കടുവയാണ്. അതേ, പട്ടിയോ പൂച്ചയോ ഒന്നുമല്ല ഒരു ജീവനുള്ള കടുവ തന്നെ. റോക്കി എന്നാണ് കടുവയുടെ പേര് എന്നാണ് വീഡിയോയുടെ കാപ്ഷനില്‍ നിന്നും മനസിലാകുന്നത്. തന്റെ കടുവയായ റോക്കി വളരെ ഫ്രണ്ട്‍ലിയാണ് എന്നാണ് കാപ്ഷനില്‍ കുറിച്ചിരിക്കുന്നത്.

വീഡിയോയില്‍ കാണുന്നത് യുവാവ് കടുവയുടെ വായില്‍ തന്റെ കൈ ഇടുന്നതാണ്. കടുവയെ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നതും കാണാം. ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്ന കടുവയുടെ വായിലേക്കാണ് യുവാവ് തന്റെ കൈ ഇടുന്നത്. അതിന്റെ നാല് വലിയ പല്ലുകള്‍ക്കിടയിലൂടെയാണ് യുവാവ് തന്റെ കൈകടത്തുന്നത്. എന്നാല്‍, വീഡിയോ കാണുമ്ബോള്‍ കടുവയുടെ നിസ്സഹായതയാണ് ദൃശ്യമാവുക.

70 -കാരന്റെ ജീവനെടുത്തത് മക്കളെ പോലെ സ്നേഹിച്ചു വളര്‍ത്തിയ സിംഹങ്ങള്‍, ‘ലയണ്‍ മാന്റെ’ ദാരുണമായ കഥ VM TV NEWS CHANNEL

ഇന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം ആളുകള്‍ വിവിധ മൃഗങ്ങളെ ഓമനിക്കുന്ന വീഡിയോകള്‍ കാണാറുണ്ട്. പട്ടി, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങള്‍ക്ക് പുറമെ വന്യമൃഗങ്ങളെ ആളുകള്‍ ഓമനിക്കുന്ന വീഡിയോയും കാണാം.

എന്നാല്‍, വന്യമൃഗങ്ങള്‍ എപ്പോളാണ് എങ്ങനെയാണ് പ്രകോപിതരാകുന്നത് എന്ന് നമുക്ക് പ്രവചിക്കാൻ സാധിക്കില്ല. അതുപോലെ ഖേദകരമായ ഒരു സംഭവം ദക്ഷിണാഫ്രിക്കയിലും നടന്നിരുന്നു.

ഒരു 70 -കാരനെ അയാള്‍ തന്നെ നോക്കി വളർത്തിയ സിംഹങ്ങള്‍ കൊന്നതായിട്ടാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ലയണ്‍ മാൻ എന്നറിയപ്പെടുന്ന ലിയോണ്‍ വാൻ ബില്‍ജോണ്‍ എന്ന എഴുപതുകാരനാണ് സിംഹങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മക്കളെപ്പോലെയാണ് ഇയാള്‍ സിംഹങ്ങളെ കണ്ടിരുന്നതും പരിചരിച്ചിരുന്നതും എന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ആണ്‍സിംഹങ്ങള്‍ക്ക് റാംബോ, നകിത എന്നും തൻ്റെ പെണ്‍സിംഹത്തിന് കാട്രിൻ എന്നുമായിരുന്നു അയാള്‍ പേരിട്ടത്.

സിംഹങ്ങളുമായി തനിക്ക് പ്രത്യേകതരം ബന്ധമുണ്ട് എന്നാണ് അയാള്‍ എപ്പോഴും പറഞ്ഞിരുന്നത്. വന്യമൃഗങ്ങളെ വളർത്തുമൃഗങ്ങളാക്കരുത് എന്ന വാക്കുകളൊന്നും അയാള്‍ കേട്ടിരുന്നില്ല. നിരന്തരമായി സിംഹങ്ങളെ പരിചരിക്കുകയും മറ്റുള്ളവരില്‍ സിംഹങ്ങളെ കുറിച്ച്‌ അവബോധമുണ്ടാക്കുകയും ഒക്കെ ചെയ്തിരുന്നുവത്രെ ലിയോണ്‍ വാൻ ബില്‍ജോണ്‍.

അഞ്ചുവർഷം മുമ്ബ് നടന്ന സംഭവമാണെങ്കിലും ഇന്നും വന്യമൃഗങ്ങളെ എന്തുകൊണ്ട് സൂക്ഷിക്കണം എന്നതിന്റെ ഉദാഹരണമായി പലരും ലിയോണ്‍ വാൻ ബില്‍ജോണിന്റെ കഥ പറയാറുണ്ട്.

പ്രിട്ടോറിയയുടെ വടക്ക് സ്ഥിതി ചെയ്യുന്ന ദക്ഷിണാഫ്രിക്കയിലെ ഹമ്മൻസ്‌ക്രാലിലുള്ള ലിയോണ്‍സ് മഹല വ്യൂ ലയണ്‍ ഗെയിം ലോഡ്ജില്‍ 2019 -ലാണ് സംഭവം നടന്നത്. സിംഹങ്ങളെ പാർപ്പിച്ചിരുന്നിടത്ത് ഒരു വേലി ഉറപ്പിക്കുകയായിരുന്നു അയാള്‍. പെട്ടെന്ന് ഒരു സിംഹം അയാളെ പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു. കഴുത്തിലാണ് അത് കടിച്ചത്. പെട്ടെന്ന് തന്നെ എമർജൻസിയില്‍ വിളിച്ച്‌ ആളുകളെത്തിയെങ്കിലും അയാളെ രക്ഷിക്കാനായില്ല.

സംഘം എത്തിയപ്പോഴേക്കും മൂന്ന് സിംഹങ്ങളും അയാളെ ചുറ്റി നില്‍ക്കുകയായിരുന്നു. സിംഹങ്ങളെ വെടിവച്ച ശേഷമാണ് അവർക്ക് അയാളുടെ അരികിലെത്താനായത്. എന്നാല്‍, അപ്പോഴേക്കും അയാള്‍ മരിച്ചിരുന്നു.

300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു; നടി കസ്തൂരി നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധം; കേസെടുത്ത് പോലീസ് VM TV NEWS LIVE

വിവാദ പരാമര്‍ശം നടത്തിയ നടിയും ബിജെപി നേതാവുമായ കസ്തുരി ശങ്കറിനെതിരെ കേസെടുത്ത് പോലീസ്. ഗ്രേറ്റര്‍ ചെന്നൈ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തമിഴ്നാട്ടിലെ തെലുങ്ക് സംസാരിക്കുന്ന വ്യക്തികള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി. അതേസമയം താന്‍ ബ്രാഹ്മണയായത് കൊണ്ട് തമിഴ് സിനിമകളില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും കസ്തൂരി ആരോപിച്ചിരുന്നു.

ഹിന്ദു മക്കള്‍ കച്ചി (എച്ച്‌എംകെ) എന്ന വലതുപക്ഷ സംഘടനയുടെ സ്ഥാപകന്‍ അര്‍ജുന്‍ സമ്ബത്ത് സംഘടിപ്പിച്ച റാലിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശങ്ങള്‍. ‘തെലുങ്ക് സംസാരിക്കുന്ന ആളുകളുടെ പിന്‍ഗാമികള്‍ തമിഴ് രാജാക്കന്മാരുടെ ഹറമുകളിലെ സ്ത്രീകളെ സേവിക്കാന്‍ എത്തിയിരുന്നു, ഇപ്പോള്‍ അവര്‍ തമിഴരാണെന്ന് അവകാശപ്പെടുന്നു’ എന്നായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം.

ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കസ്തൂരിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡോ സിഎംകെ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ തെലുങ്ക് ഫെഡറേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. സെക്ഷന്‍ 192 (കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം ഉണ്ടാക്കുക), സെക്ഷന്‍ 196(1)(എ) (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നത്), സെക്ഷന്‍ 353(1)(ബി) (ജനങ്ങള്‍ക്ക് ഭയമോ ഭീതിയോ ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ), സെക്ഷന്‍ 353(2) (തെറ്റായ വിവരങ്ങള്‍ അടങ്ങിയ പ്രസ്താവനകള്‍ നടത്തുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കസ്തൂരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം അതേസമയം തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും താന്‍ തമിഴ്‌നാട്ടിലെ മുഴുവന്‍ തെലുങ്ക് സംസാരിക്കുന്ന സമൂഹത്തെയും പരാമര്‍ശിച്ചിട്ടില്ലെന്നും ഡിഎംകെയിലെ ഒരു വിഭാഗത്തെ മാത്രമാണ് താന്‍ പരാമര്‍ശിച്ചതെന്നും കസ്തൂരി പറഞ്ഞു. പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നും തെലുങ്ക് സമൂഹത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശം പിന്‍വലിക്കുകയാണെന്നും കസ്തൂരി പറഞ്ഞിരുന്നു.