ഹോട്ടലിലെ കള്ളപ്പണ പരിശോധനയില്‍ കൈരളിയുടെ ചോദ്യങ്ങളോട് വീണ്ടും അസ്വസ്ഥനായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊലീസ് എത്തുന്നതിന് മുൻപ് കൈരളി എങ്ങനെ ഹോട്ടലില്‍ എത്തിയെന്നാണ് സതീശന്റെ മറുചോദ്യം.
ഇനി കള്ളപ്പണ കേസുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഒരു ചോദ്യത്തിനും മറുപടി പറയാനില്ലെന്നും സതീശൻ പ്രതികരിച്ചു.
പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി അടക്കം ഉള്‍പ്പെട്ട കള്ളപ്പണ വിവാദത്തില്‍ കൈരളി ചോദ്യങ്ങളോടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അസ്വസ്ഥത. വിവാദ സമയത്ത് പാലക്കാട് താൻ ഇല്ലായിരുന്നു എന്നാണ് രാഹുല്‍ മങ്കൂട്ടത്തില്‍ അന്ന് പ്രതികരിച്ചത്. ഹോട്ടലില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞു. അതേസമയം സിസിടിവി ദൃശ്യങ്ങള്‍ കണ്ടോ എന്ന കൈരളിയുടെ ചോദ്യത്തിനും പ്രതിപക്ഷ നേതാവിന് മറുപടി നല്‍കിയില്ല: ആവർത്തിച്ചുള്ള ചോദ്യത്തിന് മറുപടി പറയാതെ വാർത്താസമ്മേളനം അവസാനിപ്പിച്ച് സതീശൻ ഇറങ്ങിപ്പോയി.