NEWS
ടൂറിസ്‌റ്റ് ബസുകളില്‍ എത്തിയ അയല്‍ക്കൂട്ട സംഘങ്ങള്‍ തൃശൂരിനെ വിറപ്പിച്ചു, 75 ഇടങ്ങളില്‍ കയറി

തൃശൂർ: സംസ്ഥാനം കണ്ട ഏറ്റവും വലിയ ജിഎസ്ടി റെയ്ഡാണ് കഴിഞ്ഞദിവസം തൃശൂരില്‍ നടന്നത്. ജില്ലയിലെ വിവിധ സ്വർണാഭരണ നിർമ്മാണശാലകളിലായി നടത്തിയ മിന്നല്‍ റെയ്‌ഡില്‍ 104 കിലോ സ്വർണം പിടികൂടിയതായാണ് റിപ്പോർട്ട്.
‘ടെറെ ദെല്‍ ഓറോ’ അഥവാ സ്വർണഗോപുരം എന്നു പേരിട്ട പരിശോധനയില്‍ 650 ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. വിവരം ഡിപ്പാർട്ടുമെന്റില്‍ നിന്ന് ചോരാതിരിക്കാൻ പരിശീലന ക്ളാസ് എന്ന പേരിലാണ് ഉദ്യോഗസ്ഥരെ കൊണ്ടുവന്നത്.
അഞ്ച് ടൂറിസ്‌റ്റ് ബസുകളിലും, എഴ് വാനുകളിലുമായിട്ടാണ് ഉദ്യോഗസ്ഥരെ കൊണ്ടുവന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എറണാകുളത്തും തൃശൂരിലുമായി ഇവർ സംഘടിച്ചു. തൃശൂരില്‍ വന്ന ശേഷം വിനോദസഞ്ചാര ബാനർ ബസില്‍ കെട്ടി. അയല്‍ക്കൂട്ട സംഘങ്ങളുടെ ഉല്ലാസയാത്ര എന്ന പേരിലായിരുന്നു ബാനർ.
തുടർന്ന് ഓപ്പറേഷൻ ആരംഭിച്ചു. 75 ഇടങ്ങളില്‍ ഒരേ സമയം ഉദ്യോഗസ്ഥർ കയറി. 10 പേർ എന്ന വീതമാണ് ഓരോ സ്ഥാപനത്തിലും ഉദ്യോഗസ്ഥർ റെയ്‌ഡിന് കയറിയത്. സ്റ്റോക്ക് റജിസ്റ്ററില്‍ ഉള്ളതിനേക്കാള്‍ സ്വർണം പല സ്ഥാപനങ്ങളില്‍ നിന്ന് പിടിച്ചു. ഒരു കിലോ സ്വർണം കണക്കില്‍പ്പെടാതെ പിടിച്ചാല്‍ അഞ്ചു ശതമാനം വരെയാണ് പിഴ .കള്ളക്കടത്ത് സ്വർണം ഉണ്ടോയെന്നും പരിശോധിക്കും. 72 ലക്ഷം രൂപയാണ് ഒരു കിലോ സ്വർണത്തിന്റെ വില. പിടിച്ചെടുത്ത 104 കിലോ ട്രഷറിയുടെ ലോക്കറിലേക്ക് മാറ്റി .
കൈക്കുഞ്ഞ് അടക്കം ഏഴ് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി യുവതി ; വിശന്ന് വലഞ്ഞ മക്കള്‍ അമ്മയെ തേടി പോലീസ് സ്റ്റേഷനില്‍ EVENING NEWS VM TV

ലക്നൗ : മുലപ്പാലിനായി വിശന്നു കരയുന്ന കുഞ്ഞിന് മുന്നില്‍ നിറകണ്ണുകളോടെയാണ് പോലീസുകാർ പോലും നിന്നത് . ഏഴ് കുഞ്ഞുങ്ങളാണ് കഴിഞ്ഞ ദിവസം അമ്മയെ കാണാതെ കരഞ്ഞ് വിളിച്ച് കനൗജ് ഗുർസഹൈഗഞ്ചിലെ പോലീസ് സ്റ്റേഷനിലെത്തിയത് .
കാര്യം തിരക്കിയ പോലീസുകാരോട് അമ്മയെ കാണാനില്ലെന്നാണ് 14 കാരൻ പറഞ്ഞത് .
അന്വേഷണത്തില്‍ ഏഴു കുഞ്ഞു മക്കളെയും , ഭർത്താവിനെയും ഉപേക്ഷിച്ച് യുവതി ബന്ധുവായ യുവാവിനൊപ്പം ഒളിച്ചോടിയതാണെന്ന് വ്യക്തമായി. 15 വർഷം മുൻപാണ് യുവതിയെ ഗുർസഹൈഗഞ്ച് നിവാസിയായ യുവാവ് വിവാഹം കഴിച്ച് കൊണ്ടുവന്നത് . എന്നാല്‍ ജോലിയ്‌ക്കായിഭർത്താവ് വീട്ടില്‍ നിന്ന് മാറി നിന്നതോടെ യുവതി മറ്റൊരാളുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. കൈക്കുഞ്ഞിനെ അടക്കം ഉപേക്ഷിച്ചാണ് യുവതി ഒളിച്ചോടിയത് . അതുകൊണ്ട് തന്നെ യുവതിയോടുള്ള ദേഷ്യത്തിലാണ് ഗ്രാമവാസികള്‍ ഒന്നടങ്കം . മടങ്ങി വന്നാല്‍ പോലും നാട്ടുകാർ യുവതിയെ മർദ്ദിച്ചേക്കുമെന്ന ഭയവും പോലീസിനുണ്ട് . അതേസമയം പോലീസ് തിരികെ വീട്ടില്‍ കൊണ്ടു വന്നിട്ടും അമ്മ തങ്ങളെ തേടിവരുമെന്ന് പറഞ്ഞ് കാത്തിരിക്കുകയാണ് കുഞ്ഞു മക്കള്‍.
വിമാനങ്ങള്‍ക്കെതിരായ വ്യാജ ബോംബ് ഭീഷണി സന്ദേശം തടയാന്‍ എ ഐ സാങ്കേതിക വിദ്യയുമായി എക്സ് BREAKING NEWS OF THE HOUR VM TV NEWS

വിമാനങ്ങള്‍ക്കെതിരായ വ്യാജ ബോംബ് ഭീഷണി സന്ദേശം തടയാന്‍ എ ഐ സാങ്കേതിക വിദ്യയുമായി എക്സ്. ഭീഷണി വരുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ബ്ലോക്ക് ചെയ്യും.
വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് കേന്ദ്രം വിളിച്ച യോഗത്തിന് പിന്നാലെയാണ് തീരുമാനം.
കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 120ലധികം വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നത്. ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് ഇത് കോടികളുടെ നഷ്ടമുണ്ടാക്കി. മാത്രമല്ല, യാത്രക്കാരെ വലിയ രീതിയില്‍ ബാധിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ക്കുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തത്. എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. ഇതിനിടെയാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭീഷണി സന്ദേശം തടയാന്‍ സാധിക്കുമെന്ന കാര്യം എക്സ് പ്രതിനിധികള്‍ വ്യക്തമാക്കിയത്.
വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ എക്സ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു. പതിനൊന്ന് എക്സ് അക്കൗണ്ടുകളുടെ വിവരങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചത്. വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ വിമാന കമ്ബനികള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
മര്‍ദനത്തില്‍ മസ്തിഷ്‌ക ക്ഷതം സംഭവിച്ച് ഒന്‍പത് വയസുകാരി ഗുരുതരാവസ്ഥയില്‍ ; 20 കാരിയായ ട്യൂഷന്‍ അധ്യാപികയ്‌ക്കെതിരെ കേസെടുത്തു BREAKING NEWS OF THE HOUR VM TV NEWS
ട്യൂഷന്‍ ടീച്ചറുടെ മര്‍ദനത്തില്‍ മസ്തിഷ്‌ക ക്ഷതം സംഭവിച്ച് ഒന്‍പത് വയസുകാരി ഗുരുതരാവസ്ഥയില്‍. മുംബൈയിലാണ് സംഭവം നടന്നത്. ട്യൂഷന്‍ സ്ഥാപനം നടത്തുന്ന രത്ന…
ബെംഗളൂരുവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന സംഭവം; കര്‍ണാടക ലോകായുക്ത സ്വമേധയാ കേസെടുത്തു BREAKING NEWS OF THE HOUR VM TV NEWS

ബെംഗളൂരുവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നു വീണ് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കര്‍ണാടക ലോകായുക്ത.
കരാറുകാരനും കെട്ടിട ഉടമയും ബെംഗളൂരു കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ അനന്തര ഫലമാണ് ദുരന്തമെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ലോകായുക്ത ജസ്റ്റിസ് ബി എസ് പാട്ടീല്‍ പറഞ്ഞു.
കെട്ടിടം തകര്‍ന്ന സംഭവത്തില്‍ ബിബിഎംപി അസിസ്റ്റന്‍ഡ് എക്സികുട്ടീവ് എന്‍ജിനീയറെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ബിബിഎംപി ചീഫ് കമ്മീഷണറുടേതാണ് നടപടി. ബെംഗളൂരു കോര്‍പറേഷന്റെ അനുമതി ഇല്ലാതെയാണ് കെട്ടിട നിര്‍മാണം നടന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ മൂന്ന് തവണ കെട്ടിട ഉടമക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തി നിര്‍ത്തിവെപ്പിക്കാന്‍ ശ്രമമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സികുട്ടീവ് എന്‍ജിനീയര്‍ വിനയിയെ സസ്പെന്‍ഡ് ചെയ്തത്. മൂന്നു നില മാത്രം പണിതുയര്‍ത്താന്‍ കോര്‍പറേഷനില്‍ നിന്ന് അനുമതി സമ്ബാദിച്ച കെട്ടിട ഉടമ നാല് നിലകൂടി അനധികൃതമായി നിര്‍മ്മിക്കുകയായിരുന്നു.
ചൊവ്വാഴ്ച ഉണ്ടായ അപകടത്തില്‍ എട്ട് നിര്‍മ്മാണ തൊഴിലാളികള്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്. കെട്ടിട ഉടമ ഭുവന്‍ റെഡ്ഢിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്.
കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദ്ദനം ; യുവതിയ്‌ക്കെതിരെ കേസ് BREAKING NEWS OF THE HOUR VM TV NEWS

കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദ്ദനം. ചെങ്ങന്നൂരില്‍ നിന്നും പെരിന്തല്‍മണ്ണയ്ക്ക് പോയ ബസിലെ ഡ്രൈവര്‍ ഷാജുവിനാണ് മര്‍ദ്ദനമേറ്റത്.
ഇരുചക്രവാഹന യാത്രക്കാരിയായ സ്ത്രീ മുഖത്ത് അടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 6.50 ന് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിക്ക് സമീപമാണ് സംഭവം.
ബൈക്ക് ബസിന് മുന്നില്‍ നിര്‍ത്തിയ കാര്യം തിരക്കിയതിന് മുഖത്ത് അടിക്കുകയായിരുന്നുവെന്നും അഞ്ച് തവണ തുടര്‍ച്ചയായി മുഖത്ത് അടിച്ചുവെന്നും ഡ്രൈവര്‍ ആരോപിച്ചു. ഷാജു നല്‍കിയ പരാതിയില്‍ അങ്കമാലി പൊലീസ് കേസെടുത്തിട്ടുണ്ട്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ട്രിപ്പ് മുടങ്ങി 3,500 രൂപ കെഎസ്‌ആര്‍ടിസിക്ക് നഷ്ടം വരുത്തിയതിനുമാണ് കേസ്. എന്നാല്‍ ബസ് ബൈക്കിന് പിന്നില്‍ ഇടിച്ചെന്നും ഇതില്‍ പ്രകോപിതയായി പ്രതികരിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
രാഹുലിനെ മാറ്റിനിര്‍ത്തുന്നത് ബിജെപിയെ സഹായിക്കാന്‍ ; അബിന്‍ വര്‍ക്കി
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രചരണ രംഗത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്…
തൃശ്ശൂരില്‍ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഇന്റലിജന്‍സ് റെയ്ഡ്; 18 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു BREAKING NEWS OF THE HOUR VM TV NEWS

തൃശ്ശൂരിലെ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 700 ഓളം ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുക്കുന്നത്.
രാവിലെ ആരംഭിച്ച റെയ്ഡ് രാത്രി വൈകിയും നീണ്ടു.
കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് അറിയിച്ചു. 75 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. ഇതുവരെ നടത്തിയ പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങളില്‍ നിന്നായി 18 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു. ജിഎസ്ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡ് ആണിത്.
കോടിക്കണക്കിന് ഉപഭോക്താക്കളും വന്‍ ലാഭവും, എന്നിട്ടും അടച്ച് പൂട്ടാന്‍ തീരുമാനിച്ച് മുകേഷ് അംബാനി BREAKING NEWSOF THE HOUR VM TV NEWS

മുംബയ്: മുകേഷ് അംബാനി ഒരു സംരംഭം ആരംഭിച്ചാല്‍ അതിന്റെ അര്‍ത്ഥം കോടികളുടെ ലാഭം എന്ന് മാത്രമാണ്. എന്നിട്ടും അത്തരത്തില്‍ ലാഭം കൊയ്യുന്ന രാജ്യത്തെ തന്നെ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു പ്രസ്താനം അടച്ച് പൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്.
നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമും സീ സിനിമയും ഹോട്ട്‌സ്റ്റാറുമൊക്കെ അരങ്ങ് വാഴുന്ന കാലത്താണ് ജിയോ സിനിമയുമായി റിലയന്‍സ് ഗ്രൂപ്പ് രംഗപ്രവേശം ചെയ്യുന്നത്.
ഒരുകാലത്ത് മത്സരം കുറവായിരുന്ന ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തമ്മില്‍ ഇന്ന് വലിയ മത്സരമാണ് നടക്കുന്നത്. ഐപിഎല്‍, ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍, ഫിഫ ലോകകപ്പ് തുടങ്ങിയവ സൗജന്യമായി പ്രേക്ഷകരിലേക്ക് എത്തിച്ചായിരുന്നു ജിയോ സിനിമയുടെ രംഗപ്രവേശനം. വന്‍ ഹിറ്റായി മുന്നേറുന്ന ജിയോ സിനിമ അടച്ച് പൂ്ട്ടാന്‍ റിലയന്‍സ് സജീവമായി തന്നെ ആലോചിക്കുകയാണെന്നാണ് ബിസിനസ് മേഖലയില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചില ദേശീയ മാദ്ധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18ന്റെയും സ്റ്റാര്‍ ഇന്ത്യയുടെയും ലയനത്തോടെ ജിയോ സിനിമയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് കമ്ബനി ആലോചിക്കുന്നത്. ലയനത്തോടെ സ്റ്റാര്‍ ഇന്ത്യയുടെ ഭാഗമായ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാര്‍ റിലയന്‍സിന് സ്വന്തമാകും. ഒരേ മേഖലയില്‍ രണ്ട് കമ്ബനികള്‍ വേണ്ടെന്ന തീരുമാനമാണ് മുകേഷ് അംബാനിക്കുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ലയനത്തിന് ശേഷം ജിയോ സിനിമ ഇല്ലാതാകുകയും ഹോട്‌സ്റ്റാര്‍ ‘ജിയോ ഹോട്‌സ്റ്റാര്‍’ ആയി മാറുകയും ചെയ്യും. ഹോട്ട്സ്റ്റാറിന് പ്ലേസ്റ്റോറില്‍ 500 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ ഉണ്ട്. മറുവശത്ത് ജിയോ സിനിമയ്ക്ക് 100 ദശലക്ഷം ഡൗണ്‍ലോഡുകളാണുള്ളത്. അടുത്ത വര്‍ഷം ആദ്യം മുതല്‍ കായിക മത്സരങ്ങളുടെ സ്ട്രീമിംഗ് ഉള്‍പ്പെടെ ജിയോ ഹോട്ട്‌സ്റ്റാറിലേക്ക് മാറും.
