തൃശ്ശൂരില്‍ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഇന്റലിജന്‍സ് റെയ്ഡ്; 18 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു BREAKING NEWS OF THE HOUR VM TV NEWS

Spread the love

തൃശ്ശൂരിലെ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 700 ഓളം ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുക്കുന്നത്.

രാവിലെ ആരംഭിച്ച റെയ്ഡ് രാത്രി വൈകിയും നീണ്ടു.

കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് അറിയിച്ചു. 75 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. ഇതുവരെ നടത്തിയ പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങളില്‍ നിന്നായി 18 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു. ജിഎസ്ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡ് ആണിത്.

Leave a Reply

Your email address will not be published.