ഇളയമകന്റെ പിതാവ് മൂത്തമകനാണെന്ന് പ്രചരിപ്പിച്ചു! ഷാരൂഖ് ഖാനെയും ഭാര്യയെയും പ്രതിസന്ധിയിലാക്കിയ ഗോസിപ്പ് VM TV NEWS CHANNEL

ബോളിവുഡിന്റെ കിംഗ് എന്നറിയപ്പെടുന്ന നടന്‍ ഷാരൂഖ് ഖാന്‍ ഇന്ന് 59 ജന്മദിനം ആഘോഷിക്കുകയാണ്. ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ നടന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ഇത്തവണ വലിയൊരു പാര്‍ട്ടി നടത്താനാണ് നടന്‍ തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല ജന്മദിനത്തോടനുബന്ധിച്ച്‌ ചില സുപ്രധാന വെളിപ്പെടുത്തലുകളും വന്നേക്കുമെന്ന സൂചനകളുണ്ട്.

ഇതിനിടെ ഷാരൂഖ് ഖാനുമായി ബന്ധപ്പെട്ടുള്ള നിരവധി കഥകളാണ് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്. നടന്റെ പ്രണയജീവിതവും കുടുംബവും സിനിമയും വിവാദങ്ങളുമൊക്കെ പ്രചരിക്കുകയാണ്. അതില്‍ ഏറ്റവും ശ്രദ്ധേയം മക്കളുടെ പേരിലുള്ള ഗോസിപ്പുകളാണ്…

ആര്യന്‍ ഖാന്‍, സുഹാന ഖാന്‍, അബ്രാം ഖാന്‍, എന്നിങ്ങനെ മൂന്നു മക്കളാണ് ഷാരൂഖിനുള്ളത്. മൂത്ത രണ്ടുമക്കളില്‍ നിന്നും വലിയ വ്യത്യാസം അബ്രാമിനുണ്ട്. 2013 മെയ് 27നാണ് നടനും ഭാര്യ ഗൗരി ഖാനും ഇളയ മകന് ജന്മം കൊടുക്കുന്നത്. അതുവരെ ഗൗരി ഗര്‍ഭിണി അല്ലാത്തതിനാല്‍ ഈ കുഞ്ഞിന്റെ ജനനം എങ്ങനെയാണെന്ന സംശയം വന്നു. പിന്നാലെ ഇത് വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച മകനാണെന്ന് നടന്‍ വെളിപ്പെടുത്തി.

എന്നാല്‍ നടന്റെ ഈ വിശദീകരണം പലര്‍ക്കും മതിയാവുന്നതായിരുന്നില്ല. അബ്രാമിന്റെ ജനനത്തിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളും പ്രചരിച്ചു. അതില്‍ നടനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചൊരു വാര്‍ത്ത മൂത്ത മകന്റെ പേരിനൊപ്പം വന്ന പ്രചരണങ്ങളാണ്. 1998 ലാണ് മൂത്തമകന്‍ ആര്യന്‍ ഖാന്‍ ജനിക്കുന്നത്. ആര്യനും അബ്രാമും തമ്മില്‍ 15 വയസ്സിന്റെ വ്യത്യാസമാണ് ഉള്ളത്.

ചേട്ടനും അനിയനും തമ്മിലുള്ള അടുപ്പവും സ്‌നേഹവും എടുത്തു പറയേണ്ടതുമാണ്. എന്നാല്‍ ആര്യന്റെ മകനാണ് അബ്രാം എന്ന തരത്തിലാണ് ഇടയ്ക്കു കിംവദന്തികള്‍ പ്രചരിച്ചത്. വിദേശത്ത് പഠിക്കുകയായിരുന്ന ആര്യന് അവിടെ ഒരു പ്രണയം ഉണ്ടാവുകയും ആ പെണ്‍കുട്ടിയില്‍ ജനിച്ച കുഞ്ഞാണ് അബ്രാമെന്നുമാണ് കഥകള്‍. സ്വന്തം മകന്റെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ കഴിയാതെ ഷാരൂഖ് ഖാനും ഭാര്യയും കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു എന്നും അതിന് വാടക ഗര്‍ഭധാരണ കഥ പറയുകയും ചെയ്തു എന്നാണ് പ്രചരിക്കപ്പെട്ടത്.

എന്നാല്‍ പിന്നീട് ഒരിക്കല്‍ മകന്റെ ജനനംത്തെക്കുറിച്ച്‌ നടന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ‘ ഞാനും ഭാര്യയും മൂന്നാമതൊരു കുട്ടി വേണമെന്ന് തീരുമാനിച്ചപ്പോള്‍ ഭാര്യയുടെ ആരോഗ്യം കൂടി പരിഗണിച്ചാണ് വാടക ഗര്‍ഭപാത്രം തിരഞ്ഞെടുത്തത്. എന്നാല്‍ 15 വയസുള്ള ഞങ്ങളുടെ മൂത്ത മകന്റെ രഹസ്യ പുത്രനാണ് ഇതെന്ന് തരത്തില്‍ പലരും പരിഹസിച്ചു. മാത്രമല്ല ഒരു പെണ്‍കുട്ടിയോടൊപ്പം കാറില്‍ പോകുന്ന ആര്യന്റെ ചിത്രങ്ങളും വേറൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഒരു കുടുംബം എന്ന നിലയില്‍ ഞങ്ങളെ വളരെ അസ്വസ്ഥമാക്കിയ കാര്യമാണിതെന്നും’ ഷാരൂഖ് കൂട്ടിച്ചേര്‍ത്തു…

പിതാവിന് പിന്നാലെ സിനിമയിലേക്ക് എത്തിയ ആര്യന്‍ ഖാന്‍ അഭിനയത്തിനോട് നോ എന്നാണ് പറഞ്ഞത്. പകരം സിനിമയുടെ പിന്നണിയില്‍ ജോലി ചെയ്യുകയായിരുന്നു. സംവിധായകന്‍ ആവുക എന്ന ലക്ഷ്യമാണ് ആര്യന്. എന്നാല്‍ ഇതിനിടെ ചില വിവാദങ്ങളിലേക്കും താരപുത്രന്‍ അകപ്പെട്ടിരുന്നു. 2020 ലാണ് മുംബൈ തീരത്തുള്ള ക്രൂയിസ് കപ്പലില്‍ നടത്തിയ മയക്കുമരുന്ന് പാര്‍ട്ടിയില്‍ നിന്നും ആര്യന്‍ ഖാനെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. ആര്യനെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ വാട്‌സ്‌ആപ്പ് ചാറ്റുകള്‍ പരിശോധിക്കുകയും ചെയ്തു. മാത്രമല്ല ജയിലില്‍ കിടക്കേണ്ട അവസ്ഥയും ആര്യനുണ്ടായി…

പറ്റിച്ച ക്യാഷ് തിരിച്ച്‌ ചോദിച്ചാല്‍ ഭീഷണി; ഷംനാ കാസിമിന്റെ ഭര്‍ത്താവ് ഇട്ട വാട്സാപ്പ് ചാറ്റ് പുറത്ത് വിട്ട് മജ്സിയാ ഭാനു; ഇരുവരും തമ്മിലുള്ള തര്‍ക്കം കോടതിയിലേക്ക് BREAKING VM TV NEWS LIVE

പ്രണയിച്ചു വിവാഹിതരായവരാണ് ഷംനാ കാസിമും ഷാനിദും. ദുബായിലെ വമ്ബന്‍ ബിസിനസുകാരനായ ഷാനിദിന് സിനിമാക്കാരുമായുള്ള ബന്ധമാണ് ഷംനാ കാസിമിലേക്ക് എത്തിച്ചത്.

സ്റ്റേജ് ഷോകള്‍ സംഘടിപ്പിച്ചും ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയും ദുബായ് മലയാളികള്‍ക്കിടയിലും ഷാനിദ് വളരെ സജീവമാണ്. ആദ്യം പരിചയവും പിന്നീട് സൗഹൃദത്തിലേക്ക് എത്തുകയും അതു പ്രണയമായി വളരുകയും ആയിരുന്നു. രണ്ടു വര്‍ഷം മുമ്ബായിരുന്നു ഇവരുടെ വിവാഹം. പിന്നാലെ ഒരു മകനും ജനിച്ചു.

ഇതുവരെ വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയിരുന്ന ഇരുവരേയും കുടുക്കി രണ്ടു ദിവസം മുമ്ബാണ് മുന്‍ ബിഗ്ബോസ് താരവും ബോഡി ബില്‍ഡറുമായ മജ്സിയാ ഭാനുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ എത്തിയത്. ഇപ്പോഴിതാ, ഷാനിദിന് തട്ടിപ്പിന്റെ മാത്രമല്ല, ഭീഷണിയുടേയും മുഖമുണ്ടെന്ന് വ്യക്തമാക്കി വീണ്ടും രംഗത്തു വന്നിരിക്കുകയാണ് മജ്സിയ. ഇതിനായി പങ്കുവച്ചത് ഷാനിദുമായി നടത്തിയ വാട്സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ്.

ജെബിഎസ് ഷാനിദ് ജെബിഎസ് ഗ്രൂപ്പ് എന്ന വാട്സാപ്പ് നമ്ബറില്‍ നിന്നുമാണ് മജ്സിയയ്ക്ക് മെസേജ് അയച്ചിരിക്കുന്നത്. യെസ് പറയൂ എന്ന മജ്സിയയുടെ മെസേജിന് ഷാനിദ് അയച്ച രണ്ടു ശബ്ദ മറുപടികളും ഷാനിദ് തന്നെ ഡിലിറ്റ് ചെയ്തത് കാണാം. തുടര്‍ന്ന് മജ്സിയ നല്‍കിയ വോയിസ് മെസേജിന് ഞാന്‍ പണി തുടങ്ങിയിട്ടുണ്ട് എന്നാണ് ഷാനിദ് അയച്ചിരിക്കുന്നത്. മാത്രമല്ല, വെയിറ്റ് ആന്റ സീ എന്നും ഇന്‍ഷാ അന്‍ഷാ സീ കേരളാ ഹൈക്കോര്‍ട്ട് എന്നുമാണ് ഷാനിദ് മറുപടി ഇട്ടിരിക്കുന്നത്. പറ്റിച്ച കാഷ് തിരിച്ചു ചോദിച്ചാല്‍ ഭീഷണി, പണി തുടങ്ങിയിട്ടുണ്ട്. അതും കേരളാ ഹൈക്കോര്‍ട്ടില്‍ എന്നൊക്കെ എന്ന ക്യാപ്ഷനോടെയാണ് സ്റ്റോറിയായി മജ്സിയ വാട്സാപ്പ് ചാറ്റ് പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മജ്‌സിയാ ഭാനുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഷംനയ്ക്കും ഭര്‍ത്താവിനും അദ്ദേഹത്തിന്റെ വന്‍ ബിസിനസ് ഗ്രൂപ്പിനും എതികെയുണ്ടായത്. ദയവായി എന്റെ കാശ് തിരിച്ചു തരൂ എന്ന് കുറിച്ച്‌ ഷാനിദിന്റെയും ബിനിസ് ഗ്രൂപ്പിന്റേയും ഷംനയുടേയും ഇന്‍സ്റ്റഗ്രാം പേജുകള്‍ അടക്കം മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള സ്റ്റോറിയാണ് മജ്‌സിയ പങ്കുവച്ചത്.

വിവിധ തരത്തിലുള്ള വിസാ സര്‍വ്വീസുകളടക്കം സിനിമാ താരങ്ങളുമായും ബിസിനസുകാരുമായും രാഷ്ട്രീയക്കാരുമായുമെല്ലാം വമ്ബന്‍ ഇടപാടുകള്‍ നടത്തുന്ന ബിസിനസ് കണ്‍സള്‍ട്ടന്റ് ഗ്രൂപ്പാണ് ഷംനയുടെ ഭര്‍ത്താവ് ഷാനിദിന്റേത്.ദുബായില്‍ തുടങ്ങിയ പുതിയ ഡാന്‍സ് സ്റ്റുഡിയോയുടെ വിശേഷങ്ങളുമായി ഷംനാ കാസിം സജീവമാകവേയാണ് കുടുംബത്തെ തേടി ബിഗ്‌ബോസ് താരത്തിന്റെ വെളിപ്പെടുത്തല്‍ എത്തിയത്.

ഗുരുതരാവസ്ഥയിലായ ഭാര്യയെ ആശുപത്രിയിലെത്തിച്ചത് ഭര്‍ത്താവ്; പോസ്റ്റുമോര്‍ട്ടം റിപ്പോ‌ര്‍ട്ട് വന്നപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത് VM TV NEWS LIVE

ഭുവനേശ്വർ: ഒഡിഷയില്‍ യുവതിയെ കൊലപ്പെടുത്തിയ ഭർത്താവും കാമുകിമാരും പോലീസ് കസ്റ്റഡിയില്‍. ഏതാനും ദിവസം മുമ്ബാണ് ഗുരുതരാവസ്ഥയിലായ യുവതിയുമായി ഭർത്താവ് ആശുപത്രിയിലെത്തിത്.

എന്നാല്‍ യുവതിക്ക് മരണം സംഭവിച്ചിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് ഡോക്ടർമാരോട് പറഞ്ഞത്. 26കാരിയായ സുഭശ്രീ നായ്കിന്റെ മരണത്തില്‍ അസ്വാഭാവികത തോന്നിയ ഡോക്ടർമാർ പോലീസില്‍ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം പോസ്റ്റ്മോർട്ടം പരിശോധനാ ഫലം കിട്ടിയപ്പോഴാണ് പൊലീസിന് മരണകാരണം ആത്മഹത്യയല്ലെന്ന സംശയം തോന്നിയത്. ശരീരത്തില്‍ വളരെ കൂടിയ അളവില്‍ അനസ്തേഷ്യ മരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നും ഇതാണ് മരണകാരണമായതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ഇതോടെ ഫാർമസിസ്റ്റ് കൂടിയായ ഭ‍ർത്താവ് പ്രദ്യുമ്ന കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അപ്പോഴാണ് അതീവ രഹസ്യമായി വൻ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്.

പ്രദ്യുമ്ന കുമാറിന് രണ്ട് യുവതികളുമായി അവിഹിത ബന്ധമുണ്ടായിരുന്നു. നഴ്സുമാരായ അജിത ഭുയാൻ, റോസി പത്ര എന്നിവരുമായുള്ള ബന്ധം ഭാര്യ അറിഞ്ഞതോടെ ചില പ്രശ്നങ്ങളുണ്ടായി. അതിന് ഇവർ കണ്ടുവെച്ച പരിഹാരമായിരുന്നു കൊലപാതകം. യുവതിയെ ഭർത്താവ് തന്റെ കാമുകിമാരില്‍ ഒരാളുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയപ്പോള്‍ ഭർത്താവും അയാളുടെ രണ്ട് കാമുകിമാരും ചേർന്ന് ബലമായി പിടിച്ചുവെച്ച ശേഷം ഓവർഡോസ് അനസ്നേഷ്യ മരുന്ന് ശരീരത്തില്‍ കുത്തിവെയ്ക്കുകയായിരുന്നു.

സുഭശ്രീയുടെ ബോധം മറഞ്ഞതോടെ സംഭവം കൊലപാതകമല്ലെന്ന് വരുത്തിത്തീർക്കാൻ വേണ്ടി യുവതിയെയുമെടുത്ത് ആശുപത്രിയിലേക്ക് പോയി ഭർത്താവ്. ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ അവശനിലയിലാണെന്നായിരുന്നു അവിടെ പറഞ്ഞത്. എന്നാല്‍ ആശുപത്രിയില്‍ എത്തുമുമ്ബ് തന്നെ മരണം സംഭവിച്ചു കഴിയുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന് ഭുവനേശ്വർ ഡെപ്യൂട്ടി കമ്മീഷണർ പിനാക് മിശ്ര പറഞ്ഞു.

അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്ന് പൊലീസ് പറയുന്നു. പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം. ആവശ്യമെങ്കില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൊലപാതക രംഗം പുനരാവിഷ്കരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നും പൊലീസ് പറയുന്നുണ്ട്.

സ്‌കൂളിലെ ശുചിമുറിയില്‍ കത്തോലിക്ക വൈദികന്റെ ഒളിക്യാമറ; വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് പോക്‌സോ കേസ്; അറസ്റ്റില്‍ VM TV NEWS LIVE

സ്‌കൂളിലെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച്‌ വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് കത്തോലിക്ക വൈദികനും ബന്ധുവും അറസ്റ്റില്‍.

പഞ്ചാബ് ജലന്ധറിലെ നക്കോദാറിലുള്ള സെന്റ് ജൂഡ് കോണ്‍വെന്റ് സ്‌കൂള്‍ ഡയറക്ടറും മലയാളിയുമായ ഫാദര്‍ ആല്‍ബിന്‍ ആന്റണിയാണ് അറസ്റ്റിലായിരിക്കുന്നത്.
ഫാദര്‍ ആല്‍ബിന്‍ ആന്റണിയും ബന്ധുവായ ഷാരോ ഷിജുവും ചേര്‍ന്ന് ശുചിമുറിയിലെ ദൃശ്യങ്ങല്‍ പകര്‍ത്തിയെന്നാണ് പഞ്ചാബ് പോലീസ് കണ്ടത്തിയിരിക്കുന്നത്. പിന്നാലെയാണ് ഇരുവരേയും പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. പെണ്‍കുട്ടി ശുചിമുറി ഉപയോഗിക്കുന്നതിനിടയില്‍ ഷിജു മൊബൈല്‍ ഉപയോഗിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് പെണ്‍കുട്ടി കണ്ടോതെടയാണ് പരാതി നല്‍കിയത്. സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ബന്ധുവിനെ രക്ഷിക്കാനുള്ള നടപടികളാണ് സ്‌കൂള്‍ ഡയറക്ടറായ ഫാദര്‍ ആല്‍ബിന്‍ ആന്റണി ശ്രമിച്ചത്. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.

ഫാദര്‍ ആല്‍ബിന്റെ സ്വാധീനത്തിലാണ് ഷിജു സ്‌കൂള്‍ ക്യാംപസില്‍ അനധികൃതമായി താമസിച്ചിരുന്നത്. പെണ്‍കുട്ടികളുടെ ശുചിമുറിയുടെ തൊട്ടടുത്തുള്ള മുറി അനുവദിച്ചു നല്‍കുകയും ചെയ്തിരുന്നു. ഒളിക്യാമറ ഉപയോഗിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ഫാദര്‍ ആല്‍ബിന്‍ ആന്റണിയുടെ അറിവോടെയാണെന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ജലന്ധര്‍ രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജൂഡ് കോണ്‍വെന്റ് സ്‌കൂള്‍. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ .മുളയ്ക്കല്‍ ജലന്ധര്‍ രൂപതാധ്യക്ഷനായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വലം കൈ ആയിരുന്നു ആല്‍ബിന്‍ ആന്റണി. പ്രതികളെ റിമാന്റ് ചെയ്തിട്ടുണ്ട്.

അന്‍വറിന്റ ആ ഏഴു നില കെട്ടിടം ഉടന്‍ പൊളിച്ചു മാറ്റും; സിപിഎമ്മിനേയും പിണറായിയേയും വെല്ലുവിളിച്ച അന്‍വറിന്റെ അടിവേര് ഇളക്കാന്‍ തന്ത്രപരമായ നടപടികള്‍ ഉണ്ടാകും VM TV NEWS LIVE

കൊച്ചി: തിരഞ്ഞെടുപ്പിന് ശേഷം സിപിഐക്ക് എതിരെ നീങ്ങിയ പി.വി. അന്‍വര്‍ എംഎല്‍എയ്ക്ക് സിപിഎമ്മിന്റെ വക പണി തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു.

നേരത്തെ കക്കാടംപൊയിലില്‍ അന്‍വറിന്റെ പാര്‍ക്കിലെ തടയണ പെളിച്ചുകൊണ്ടായിരുന്നു സിപിഎമ്മിന്റെ ആദ്യ പണി. ഇപ്പോള്‍ ആലുവയ്ക്ക് അടുത്തുള്ള എടത്തല പഞ്ചായത്തില്‍ സുരക്ഷാ മേഖലയില്‍ പിവി അന്‍വറിന്റെ ഏഴ് നില കെട്ടിടം പൊളിച്ച്‌ നീക്കണം എന്നാണ് പിവി അന്‍വറിന് ലഭിച്ചിരിക്കുന്ന അടുത്ത പണി.

എടത്തല പഞ്ചായത്തില്‍ സുരക്ഷാ മേഖലയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ പേരിലുള്ള ഏഴുനില കെട്ടിടവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അന്‍വറിനും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും ഹൈക്കോടതിയുടെ അന്ത്യശാസനം നല്‍കിയിരുന്നു. അവസാന അവസരമായി കണ്ട് മൂന്നാഴ്ചക്കകം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് നിര്‍ദ്ദേശം നല്‍കിയത്. സാമൂഹിക പ്രവര്‍ത്തകനായ കെവി ഷാജി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ അന്ത്യശാസന. പിവി അന്‍വര്‍ എംഎല്‍എയുടെ പേരിലുള്ള ഏഴുനില കെട്ടിടം അനുമതിയില്ലാതെ നിര്‍മിച്ചതാണെന്നും ഇത് പൊളിച്ചു നീക്കണമെന്നുമായിരുന്നു ഹര്‍ജി.

നേരത്തെ, എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി മൂന്നാഴ്ച സമയം അനുവദിച്ചിരുന്നെങ്കിലും ഇരുകൂട്ടരും ഇത് സമര്‍പ്പിക്കാതിരുന്നതോടെയാണ് കോടതി അന്ത്യശാസനം നല്‍കിയത്. കേസ് ഡിസംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും. ന്യൂഡല്‍ഹിയിലെ കടാശ്വാസ കമ്മീഷന്‍ 2006 സെപ്തംബര്‍ 18ന് നടത്തിയ ലേലത്തിലാണ് പിവി അന്‍വര്‍ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 99 പാട്ടത്തിന് ഏഴുനില കെട്ടിടം ഉള്‍പ്പെടുന്ന 11.46 ഏക്കര്‍ ഭൂമി സ്വന്തമാക്കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു.

അനുമതിയിലാത്ത കെട്ടിടനിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് എടത്തല പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നല്‍കിയിട്ടും അത് പരിഗണിക്കാതെയാണ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചെത്താനും ഹര്‍ജിയില്‍ പറയുന്നു. ഡിജെ പാര്‍ട്ടിയടക്കം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഈ കെട്ടിടത്തില്‍ നടക്കുന്നതായും ഹരജിയില്‍ ആരോപിക്കുന്നു.

2018 ഡിസംബര്‍ എട്ടിന് രാത്രി 11.30ന് ഈ കെട്ടിടത്തില്‍ ആലുവ എക്സൈസ് സിഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി ഇവിടെനിന്നും 19 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കെട്ടിട ഉടമയായ അന്‍വറിനേയോ നടത്തിപ്പുകാരനേയോ കേസില്‍ പ്രതിയാക്കിയില്ല. ഇക്കാര്യങ്ങളെലാം ചൂണ്ടിക്കാട്ടി അനധികൃത കെട്ടിടം പൊളിക്കാന്‍ താന്‍ എറണാകുളം കളക്ടര്‍ക്കും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നുവെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. ഇത് പരിഗണിക്കാതിരുന്നതോടെയാണ് നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

കോഴിഫാമിനു കാവല്‍ നിര്‍ത്തിയ ജര്‍മൻ ഷെപ്പേഡ് ഇനം വളര്‍ത്തുനായയെ അജ്ഞാത ജീവി കൊന്നുതിന്നു VM TV NEWS LIVE

കാളോത്ത് കണ്ണപ്പംകുഴി എറത്താലി ഇബ്രാഹിമിൻ്റെ (കാളോത്ത് ബാവ) വീട്ടിലെ വളർത്തുനായയെ അഞ്ജാത ജീവി കൊന്നു തിന്നു.

കോഴിഫാമിനു കാവല്‍ നിർത്തിയ ജർമൻ ഷെപ്പേഡ് ഇനം വളർത്തുനായയെയാണ് അജ‌ഞാത ജീവി രാത്രിയില്‍ കൊന്നുതിന്നത്.

ഒരു ഭാഗത്ത് വലിയ കാടായതിനാല്‍ വന്യജീവി ഭീതിയിലാണു പ്രദേശം. വനംവകുപ്പും പൊലീസും സ്‌ഥലത്തെത്തി. വള്ളിപ്പുലി ആകാനാണു സാധ്യ തയെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കൊണ്ടോട്ടി കാളോത്ത് പള്ളിക്കത്തൊടി എർത്താലി ഇബ്രാഹിമിന്റെ കോഴിഫാമിനു കാവലായി നിർത്തിയതായിരുന്നു നായയെ തലേദിവസം അജ്‌ഞാത ജീവിയുടെ ആക്രമണത്തില്‍ നായയ്ക്ക് ചെറിയ പരുക്കേറ്റിരുന്നു. ശബ്ദം കേട്ട് പരിശോധന നടത്തിയെങ്കിലും ഏത് ജീവിയാണെന്ന് തിരിച്ചറിഞ്ഞില്ല.

ചികിത്സ നല്‍കിയ നായയെ രാത്രിയില്‍ ചങ്ങലയില്‍ കെട്ടിയിട്ടിരുന്നു. രാവിലെ നോക്കുമ്ബോള്‍ കണ്ടത് തലയും അസ്‌ഥികളും മാത്രമായിരുന്നുവെന്ന് ഫാം ഉടമ ഇബ്രാഹിം പറഞ്ഞു.

ഒരു വയസ്സും 40 കിലോഗ്രാം ഭാരവുമുള്ള നായയെയാണു ജീവിഭക്ഷണ ത്തിനിരയാക്കിയത് . കൊടുമ്ബുഴ ഫോറസ്‌റ്റ് സ്‌റ്റേഷനില്‍നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സമാനമായ സംഭവം കക്കാടംപൊയില്‍ ഭാഗത്ത് ഉണ്ടായിരുന്നുവെന്നും. നായയെ ഭക്ഷിക്കുന്ന വള്ളിപ്പുലി ഇനത്തില്‍പ്പെട്ട മൃഗമാകാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയുടെയോ മറ്റോ കാല്‍പാടുകള്‍ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. സംഭവമറിഞ്ഞ് ഒട്ടേറെ പേർ സ്‌ഥലത്തെത്തി.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മയും പ്രദേശവാസികളും ചേര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന സന്തോഷ് പിന്നെ വാതില്‍ തുറന്നിരുന്നില്ലന്ന് അമ്മ സുമതി പറഞ്ഞു.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ച്‌ ചികിത്സയിലിരിക്കെയാണ് സൗമ്യ മരിച്ചത്. പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് സുപ്രീംകോടതി അത് റദ്ദാക്കി.

അനുവാദം ചോദിക്കാതെ മകളുടെ മുറിയില്‍ കടക്കാറില്ല; അവര്‍ എന്നെപ്പോലെ ആവണ്ട എന്നുറപ്പിച്ചു!  VM TV NEWS

ലയാളത്തിന്റെ സൂപ്പര്‍ നായികയാണ് ഉര്‍വ്വശി. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയാണ് ഉര്‍വ്വശി.

ഹിന്ദിയിലും അഭിനയിച്ച്‌ കയ്യടി നേടിയിട്ടുണ്ട് താരം. ഈയ്യടുത്തിറങ്ങിയ ഉള്ളൊഴുക്കിലൂടെ ഒരിക്കല്‍ കൂടി തന്റെ പ്രതിഭ കൊണ്ട് ഉര്‍വ്വശി ഞെട്ടിക്കുകയുണ്ടായി. മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് സിനിമാ ലോകം ഉര്‍വ്വശിയെ കാണുന്നത്.

ഇപ്പോഴിതാ ഉര്‍വ്വശിയുടെ പാതയിലൂടെ മകള്‍ തേജാലക്ഷ്മിയും അഭിനയത്തിലേക്ക് കടന്നു വരികയാണ്. ഉര്‍വ്വശിയുടേയും മനോജ് കെ ജയന്റേയും മകളാണ് തേജാ ലക്ഷ്മി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വ്വശി തേജാലക്ഷ്മിയെക്കുറിച്ചും മകളുടെ സിനിമാ താല്‍പര്യത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

”ഇത്ര മുതിര്‍ന്നിട്ടും ഒറ്റയ്ക്ക് യാത്ര ചെയ്യാനോ ഒറ്റയ്ക്ക് ഒരു മുറിയില്‍ കഴിയാനോ കെല്‍പ്പില്ലാത്ത ആളാണ് ഞാന്‍. വളര്‍ന്ന രീതി അങ്ങനെയായതു കൊണ്ടാണ്. ഞങ്ങളുടേത് വലിയ കൂട്ടുകുടുംബമായിരുന്നു. രണ്ട് മമ്മൂമ്മമാരുടെ കാവലില്‍ ഞങ്ങള്‍ അഞ്ച് സഹോദരങ്ങളും ഒന്നിച്ച്‌ ഉറങ്ങി ശീലിച്ചവരാണ്. ഒരു വാതിലും പൂട്ടാത്ത വീടായിരുന്നു ഞങ്ങളുടേത്. വാതില്‍ അടച്ച്‌ കിടക്കാന്‍ അമ്മ സമ്മതിക്കില്ല” ഉര്‍വ്വശി പറയുന്നു.

പക്ഷെ ഇന്ന് അങ്ങനെയല്ല, അനുവാദം ചോദിക്കാതെ ഞാന്‍ മകളുടെ മുറിയില്‍ കടക്കാറില്ലെന്നാണ് താരം പറയുന്നത്. അവള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യും. ഒറ്റയ്ക്ക് ഒരു മുറിയില്‍ കിടക്കുമെന്നും താരം പറയുന്നു. ആദ്യമൊക്കെ എനിക്ക് ആശങ്കയായിരുന്നു. അവള്‍ ബാംഗ്ലൂരില്‍ പഠിക്കുമ്ബോഴും ജോലി ചെയ്യുമ്ബോഴും ഇടയ്ക്ക് ഞാന്‍ ചെന്ന് കാര്യങ്ങളെല്ലാം ഓക്കെയാണെന്ന് ഉറപ്പിക്കും. പിന്നപ്പിന്നെ അത്തരം ചിട്ടകളൊക്കെ ഒഴിവാക്കിയെന്നാണ് ഉര്‍വ്വശി പറയുന്നത്.

ഞാന്‍ വളര്‍ന്ന രീതി വച്ചല്ല ഇപ്പോഴത്തെ കുട്ടികളെ വളര്‍ത്തേണ്ടതെന്ന് മനസിലാക്കി. അവര്‍ എന്നെപ്പോലെ ആവണ്ട എന്ന് ഉറപ്പിച്ചു. കുട്ടികള്‍ സ്വാതന്ത്ര്യത്തോടെ വളരട്ടെ എന്നാണ് ഉര്‍വ്വശിയുടെ ഇപ്പോഴത്തെ കാഴ്ചപ്പാട്. മോള് പഠിച്ച്‌ നല്ല ജോലിയൊക്കെയായി ജീവിക്കണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അവളുടെ ജീവിതത്തില്‍ സിനിമയുണ്ടാകുമെന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല. അവള്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. ക്രൈസ്റ്റില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഒരു മള്‍ട്ടിനാഷണല്‍ കമ്ബനിയില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നുവെന്നും താരം പറയുന്നു.

നടിയുടെ മകള്‍ എന്ന ലേബലിലല്ല അവള്‍ വളര്‍ന്നത്. ആ പ്രായത്തിലുള്ള എല്ലാ കുട്ടികളേയും പോലെ പഠനം, ജോലി അങ്ങനെയുള്ള ക്രമങ്ങളില്‍ തന്നെയായിരുന്നു ജീവിതം. ഒരു ഘട്ടമെത്തിയപ്പോള്‍ സുഹൃത്തുക്കളില്‍ പലരും അവളോട് ചോദിച്ചു തുടങ്ങി, എന്തിനാണ് സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുന്നതെന്ന്. അങ്ങനെയാണ് മോള്‍ സിനിമയെപ്പറ്റി ചിന്തിച്ചു തുടങ്ങുന്നത്. ഇപ്പോഴവള്‍ സീരിയസായി സിനിമയെ കാണുന്നുണ്ട്. നല്ല വേഷങ്ങള്‍ വന്നാല്‍ ചെയ്യുമെന്നും ഉര്‍വ്വശി പറയുന്നുണ്ട്.

കാവ്യ മാധവൻ നാത്തൂൻ പോര് തുടങ്ങി, എല്ലാം പരസ്യമായി.; ആ വീട്ടില്‍ മഞ്ജുവിന്റെ ശാപം.. നടിയെ കണ്ട് തലതല്ലിക്കരഞ്ഞ് ദിലീപ്. VM TV NEWS LIVE

മലയളവികളുടെ പ്രിയങ്കരിയായ നടിയാണ് കാവ്യാ. ഇന്ന് സമൂഹ മാധ്യമങ്ങളില്‍ സജീവമായ നടിയുടെ പുത്തൻ ചിത്രങ്ങളാണ് വൈറലാകുന്നത്.

ഏതൊരു വിശേഷ ദിവസങ്ങളിലും താരം ചിത്രങ്ങളുമായി എത്താറുണ്ട്.

ഇപ്പോള്‍ ദീപാവലി ചിത്രങ്ങള്‍ ആണ് ശ്രദ്ധനേടുന്നത്. ഓണം വന്നാലും വിഷു വന്നാലും ന്യൂ ഇയർ വന്നാലും വീട്ടിലെ ആരുടെ എങ്കിലും പിറന്നാള്‍ വന്നാല്‍ അപ്പോളും കാവ്യ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളുമായി ഓടിയെത്തും. എന്നാല്‍ അപ്പോഴൊക്കെയും തൻറെ ബ്രാൻഡിനെ എടുത്തു കാണിക്കാൻ കക്ഷി ശ്രമിക്കാറുണ്ട്.

അതേസമയം മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും കാര്യങ്ങള്‍ നോക്കുന്ന തിരക്കുകള്‍ കഴിഞ്ഞാല്‍ പിന്നെ ബാക്കി മുഴുവൻ സമയവും ബിസിനസിന് വേണ്ടിയാണു കാവ്യാ മാറ്റിവെക്കുന്നത്.

എന്നാല്‍ സ്വന്തം കുടുംബം നാട്ടില്‍ ആയതുകൊണ്ടുതന്നെ ചെന്നൈയിലും കേരളത്തിലുമായിട്ടിട്ടാണ് ഇപ്പോള്‍ വർഷത്തിന്റെ മുക്കാല്‍ ഭാഗവും.

ദീപാവലിയ്ക്ക് വ്യത്യസ്ത സാരി ലുക്കില്‍ ഉള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. സൗന്ദര്യം ശ്രദ്ധിക്കുന്ന പോലെ തന്നെ കാവ്യയുടെ സാരി പ്രേമം അത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഒന്നല്ല. പണ്ടേ കാവ്യയ്ക്ക് ഒരുങ്ങി നടക്കാനും സാരി ഉടുക്കാനും ഇഷ്ട്ടമാണ്.

ഇപ്പോള്‍ ആരാധകർ ശ്രദ്ധിച്ച ഒരു കാര്യം കാവ്യാ മാധവന്റെ കുടുംബത്തെ കുറിച്ചാണ്. ബിസിനെസ്സില്‍ കാവ്യക്ക് സഹായം നല്‍കി ഒപ്പം നില്കുന്നത് സഹോദരൻ മിഥുനും നാത്തൂൻ റിയയും ആണെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ കാവ്യ ഇൻസ്റ്റയില്‍ ഫോളോ ചെയ്യുന്നവരുടെ ലിസ്റ്റാണ് വിചിത്രം. സ്വന്തം നാത്തൂനേ കാവ്യാ മറന്നോ എന്നുള്ള ചോദ്യങ്ങളും ഇപ്പോള്‍ ഉയരുന്നുണ്ട്.

സ്‌കൂള്‍ അധ്യാപികയെ 40കാരിയായ ഹെഡ്മിസ്ട്രസ് മദ്യം കഴിപ്പിച്ച്‌ ലൈംഗികമായി ദുരുപയോഗം ചെയ്തു VM TV NEWS LIVE

തമിഴ്‌നാട്ടിലെ തെക്കൻ ചെന്നൈയിലെ ഇഞ്ചമ്ബാക്കത്ത് സ്‌കൂള്‍ അധ്യാപികയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് 40 കാരിയായ ഹെഡ്മിസ്ട്രസിനെതിരെ കേസെടുത്തു.

22 കാരിയായ അധ്യാപിക അഞ്ച് ദിവസം മുമ്ബ് മാത്രമാണ് സ്കൂളില്‍ ചേർന്നത്.

അർദ്ധവാർഷിക പരീക്ഷകളെ കുറിച്ച്‌ സംസാരിക്കാനായി പ്രധാനാധ്യാപിക വീട്ടിലേക്ക് ക്ഷണിച്ച ദിവസമാണ് സംഭവം നടന്നതെന്ന് കാണിച്ച്‌ അവർ തിരുവാൻമിയൂർ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രധാനാധ്യാപികയോടൊപ്പം മദ്യപിച്ചതായി യുവതി പറഞ്ഞു. അതിനുശേഷം അവള്‍ അബോധാവസ്ഥയിലായി.

താൻ കഴിച്ച പാനീയങ്ങളില്‍ എന്തെങ്കിലും മയക്കുമരുന്ന് കലർന്നിരുന്നുവെന്നും ഇതാണ് തന്നെ ബോധരഹിതയാക്കാൻ ഇടയാക്കിയെന്നും അവർ പറഞ്ഞു. ഉറക്കമുണർന്നപ്പോള്‍ അവള്‍ അർദ്ധനഗ്നയായും മുറിവേറ്റ നിലയിലുമായിരുന്നു. തുടർന്ന് യുവതി പോലീസില്‍ പോയി പരാതി നല്‍കി. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്‌, വനിതാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പോലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം കുറ്റാരോപിതയായ ഹെഡ്മിസ്ട്രസിന് ഒടുവില്‍ ജാമ്യം ലഭിച്ചു.

എന്നാല്‍ കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും രഹസ്യമായി കണ്ടുമുട്ടിയിരുന്നതായി പോലീസ് കണ്ടെത്തിയെന്ന് ലോക്മത് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവദിവസം അധ്യാപികയെ പ്രധാനാധ്യാപിക വീട്ടില്‍ പൂട്ടിയിട്ടതായും പറയുന്നു.

തമിഴ്‌നാട്ടില്‍ സമാനമായ ഒരു സംഭവത്തില്‍, ഒമ്ബത് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഒരു ഹൈസ്‌കൂള്‍ അധ്യാപകൻ അറസ്റ്റിലായി. എസ് നടരാജനെ (54) ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്‌സോ) നിയമപ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

പെണ്‍കുട്ടികള്‍ തങ്ങളുടെ പ്രധാന അധ്യാപികയോടും ക്ലാസ് ടീച്ചറോടും പീഡനത്തെക്കുറിച്ച്‌ പറഞ്ഞതായി പോലീസ് പറഞ്ഞു. അന്വേഷണം നടത്തിയിട്ടും സംഭവം അധികൃതരെ അറിയിക്കരുതെന്ന് മാനേജ്‌മെൻ്റ് തീരുമാനിക്കുകയായിരുന്നു.

മുഖത്തെ മെലാസ്മ: കറുത്ത കുത്തായി പിന്നീട് വലുതായി വരും; ഇ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം VM TV NEWS

സ്ത്രീകള്‍ക്കും പുരുഷന്മാർക്കും കവിള്‍ ഭാഗത്തും കണ്ണിന്റെ ഇരുവശത്തുമെല്ലാം കാണപ്പെടുന്ന ഒന്നാണ് കറുത്ത പാടുകള്‍.

ഇത് പലരുടെയും ആത്മവിശ്വാസത്തെയും ബാധിക്കാറുണ്ട്. കെമിക്കല്‍ പീല്‍ ചെയ്താല്‍ ഇതിനു ചെറിയൊരു ആശ്വാസം കിട്ടുമെങ്കിലും പിന്നീട് അത് വീണ്ടും വരും. കരിമംഗല്യം എന്ന് വിളിക്കുന്ന ഇത് മെലാസ്മ എന്ന പേരില്‍ അറിയപ്പെടുന്നു. നമ്മുടെ ചർമത്തിലെ കോശങ്ങളില്‍ മെലാനിൻ എന്ന ഘടകം കൂടുതല്‍ ഉണ്ടാകുമ്ബോഴാണ് ഇതുണ്ടാകുന്നത്.

അമിതവണ്ണമുണ്ടെങ്കിലോ ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടെങ്കിലോ ഇത്തരം അവസ്ഥയുണ്ടാകും. ചെറിയ കറുത്ത കുത്തായി പിന്നീട് ഇത് വലുതായി വരുന്നു. ഹോർമോണ്‍ വ്യത്യാസങ്ങളാണ് ഇതിന് പ്രധാന കാരണമാകുന്ന ഒന്ന്. ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ ഉണ്ടെങ്കില്‍ ഇത് സംഭവിക്കുന്നു.

സ്ത്രീകളില്‍ മെനോപോസ് സമയത്തും ഈസ്ട്രജൻ ഹോർമോണ്‍ കുറയുമ്ബോഴും ഇതുണ്ടാകുന്നു. നാല്‍പതുകളില്‍ ഹോർമോണ്‍ കാരണം ഇത്തരം പ്രശ്‌നം വന്നാല്‍ കുറയാൻ പാടാണ്. ഇതുപോലെ അലർജി പ്രശ്‌നങ്ങള്‍, സെൻസിറ്റീവ് ചർമം എന്നിവയെല്ലാം ഇത്തരം പ്രശ്‌നത്തിന് കാരണമാകുന്നു. ഹെയർ ഡൈകള്‍ പോലെ ചില രാസവസ്തുക്കളും ഇതിന് കാരണമാകുന്നു.

നമ്മുടെ ശരീരത്തിലെ ഏത് കണ്ടീഷൻ കൊണ്ടാണ് ഇതുണ്ടാകുന്നതെന്ന് കണ്ടുപിടിച്ചാല്‍ എളുപ്പം ഇത് പരിഹരിക്കാം. വ്യായമം നല്ലതുപോലെ ചെയ്താല്‍ ശരീരത്തിലെ പല അലർജിക് പ്രശ്‌നങ്ങളും മാറ്റാൻ പറ്റും. ഇതുപോലെ തന്നെ വൈറ്റമിൻ സി, ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും സഹായിക്കും. ക്യാപ്‌സിക്കം, ബ്രൈാക്കോളി, മാങ്ങ, നെല്ലിക്ക എന്നിവയെല്ലാം നല്ലതാണ്. വൈറ്റമിൻ ഇ അടങ്ങിയ നട്‌സ്, സീഡ്‌സ്, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയെല്ലാം നല്ലതാണ്. നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ചാള, ചൂര തുടങ്ങിയ ഭക്ഷണങ്ങള്‍ നല്ലതാണ്. നല്ല ഉറക്കം ഗുണം ചെയ്യും. മുഖത്ത് സണ്‍സ്‌ക്രീനും മോയിസ്ചറൈസറും പുരട്ടാം. പ്രശ്‌നം അധികമെങ്കില്‍ ചികിത്സ തേടാം. ഇതിന് ഇന്ന് ഹോമിയോ ചികിത്സകള്‍ ലഭ്യമാണ്.