കാളോത്ത് കണ്ണപ്പംകുഴി എറത്താലി ഇബ്രാഹിമിൻ്റെ (കാളോത്ത് ബാവ) വീട്ടിലെ വളർത്തുനായയെ അഞ്ജാത ജീവി കൊന്നു തിന്നു.
കോഴിഫാമിനു കാവല്‍ നിർത്തിയ ജർമൻ ഷെപ്പേഡ് ഇനം വളർത്തുനായയെയാണ് അജഞാത ജീവി രാത്രിയില്‍ കൊന്നുതിന്നത്.
ഒരു ഭാഗത്ത് വലിയ കാടായതിനാല്‍ വന്യജീവി ഭീതിയിലാണു പ്രദേശം. വനംവകുപ്പും പൊലീസും സ്‌ഥലത്തെത്തി. വള്ളിപ്പുലി ആകാനാണു സാധ്യ തയെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കൊണ്ടോട്ടി കാളോത്ത് പള്ളിക്കത്തൊടി എർത്താലി ഇബ്രാഹിമിന്റെ കോഴിഫാമിനു കാവലായി നിർത്തിയതായിരുന്നു നായയെ തലേദിവസം അജ്‌ഞാത ജീവിയുടെ ആക്രമണത്തില്‍ നായയ്ക്ക് ചെറിയ പരുക്കേറ്റിരുന്നു. ശബ്ദം കേട്ട് പരിശോധന നടത്തിയെങ്കിലും ഏത് ജീവിയാണെന്ന് തിരിച്ചറിഞ്ഞില്ല.
ചികിത്സ നല്‍കിയ നായയെ രാത്രിയില്‍ ചങ്ങലയില്‍ കെട്ടിയിട്ടിരുന്നു. രാവിലെ നോക്കുമ്ബോള്‍ കണ്ടത് തലയും അസ്‌ഥികളും മാത്രമായിരുന്നുവെന്ന് ഫാം ഉടമ ഇബ്രാഹിം പറഞ്ഞു.
ഒരു വയസ്സും 40 കിലോഗ്രാം ഭാരവുമുള്ള നായയെയാണു ജീവിഭക്ഷണ ത്തിനിരയാക്കിയത് . കൊടുമ്ബുഴ ഫോറസ്‌റ്റ് സ്‌റ്റേഷനില്‍നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സമാനമായ സംഭവം കക്കാടംപൊയില്‍ ഭാഗത്ത് ഉണ്ടായിരുന്നുവെന്നും. നായയെ ഭക്ഷിക്കുന്ന വള്ളിപ്പുലി ഇനത്തില്‍പ്പെട്ട മൃഗമാകാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയുടെയോ മറ്റോ കാല്‍പാടുകള്‍ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. സംഭവമറിഞ്ഞ് ഒട്ടേറെ പേർ സ്‌ഥലത്തെത്തി.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മയും പ്രദേശവാസികളും ചേര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന സന്തോഷ് പിന്നെ വാതില്‍ തുറന്നിരുന്നില്ലന്ന് അമ്മ സുമതി പറഞ്ഞു.
2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ച് ചികിത്സയിലിരിക്കെയാണ് സൗമ്യ മരിച്ചത്. പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് സുപ്രീംകോടതി അത് റദ്ദാക്കി.