ശരീരത്തില്‍ ആന്തരിക വൃഷണങ്ങള്‍; ഗര്‍ഭപാത്രം ഇല്ല; ഒളിമ്ബിക്‌സ് ജേതാവ് ഇമാനെ ഖെലീഫ് പുരുഷനെന്ന് സ്ഥിരീകരണം VM TV NEWS CHANNEL

അള്‍ജിയേഴ്‌സ്: അള്‍ജീരിയൻ വനിതാ ബോക്‌സറും ഒളിമ്ബിക്‌സ് മെഡല്‍ ജേതാവുമായ ഇമാനെ ഖെലീഫ് പുരുഷൻ. വൈദ്യപരിശോധനയിലാണ് ഇമാനെ പുരുഷനാണെന്ന് സ്ഥിരീകരിച്ചത്.

ഈ സാഹചര്യത്തില്‍ ഇമാനയുടെ ഒളിമ്ബിക്‌സ് മെഡല്‍ തിരികെ വാങ്ങുമെന്നാണ് സൂചന. ഈ വർഷം പാരിസില്‍ നടന്ന ഒളിമ്ബിക്‌സില്‍ വനിതാ ബോക്‌സിംഗില്‍ സ്വർണ മെഡല്‍ നേടിയ താരം ആയിരുന്നു ഇമാനെ.

കഴിഞ്ഞ ദിവസമാണ് ഇമാനെ പുരുഷനാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് ഫ്രഞ്ച് മാദ്ധ്യമ പ്രവർത്തകനായ ജാഫർ എയ്റ്റ് ഔഡിയ പുറത്തുവിട്ടത്. പരിശോധനയില്‍ ഇമാനെയ്ക്ക് ആന്തരിക വൃഷണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതായി മെഡിക്കല്‍ റിപ്പോർട്ടില്‍ പറയുന്നു. ഇതിന് പുറമേ പുരുഷ ക്രോമസോമുകളായ എക്‌സ് വൈ ക്രോമസോമുകളുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് 5 ആല്‍ഫ റിഡക്‌റ്റേസ എന്ന എൻസൈമിന്റെ അപര്യാപ്തത മൂലമുണ്ടാകുന്നതാണെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

പാരീസിലെ ക്രെംലിൻ-ബിസെറ്റ്രെ ഹോസ്പിറ്റലിലെയും അള്‍ജിയേഴ്‌സിലെ മുഹമ്മദ് ലാമിൻ ഡെബാഗൈൻ ഹോസ്പിറ്റലിലെയും വിദഗ്ധരാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇമാനെ പുരുഷനാണെന്ന തരത്തില്‍ നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വർഷം ആയിരുന്നു ഇമാനെയെ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഇതിന്റെ ഭാഗമായി നടത്തിയ എംആർഐ സ്‌കാനിംഗില്‍ ആണ് പുരുഷ ലിംഗത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ സ്ത്രീകളില്‍ കാണപ്പെടേണ്ട ഗർഭപാത്രം ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഇമാനെ സ്ത്രീയല്ലെന്ന് വ്യക്തമാകുകയായിരുന്നു.

ഇമാനെയുടെ ശരീരത്തില്‍ എക്‌സ്‌വൈ ക്രോമസോമുകള്‍ ഉള്ളതായി നേരെത്തെ നടന്ന പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതിനെ തുടർന്ന് അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷൻ ഇമാനെയെ ഡല്‍ഹിയില്‍നടന്ന ലോക ചാമ്ബ്യൻഷിപ്പിലെ സ്വർണമെഡല്‍ മത്സരത്തില്‍നിന്ന് വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇമാന പുരുഷനാണെന്ന ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.

അതേസമയം താൻ സ്ത്രീയാണെന്ന് ആവർത്തിയ്ക്കുകയാണ് ഇമാനെ. ജനിച്ചതും വളർന്നതും സ്ത്രീ ആയിട്ടാണ്. ഇപ്പോള്‍ ജീവിക്കുന്നതും സ്ത്രീ ആയിട്ടാണ്. അതിനാല്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കാമെന്നും ഇമാനെ പറയുന്നു.

18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1,000 രൂപ…. ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് പ്രതിമാസ ഹോണറേറിയമായി 1000 രൂപ ഉടന്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍… VM TV NEWS EXCLUSIVE

ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് പ്രതിമാസ ഹോണറേറിയമായി 1000 രൂപ ഉടന്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍.

2024-25 ലെ ബജറ്റില്‍ 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1,000 രൂപ നല്‍കുന്നതിനായി ‘മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജന’ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ 1000 രൂപ നിക്ഷേപിക്കുന്ന ആ ജോലി താന്‍ ഉടന്‍ ചെയ്യുമെന്ന് കെജ്രിവാള്‍ വനിതകളോടായി പറഞ്ഞു. വടക്കന്‍ ഡല്‍ഹിയില്‍ ‘പദയാത്ര’ നടത്തിയ മുന്‍ മുഖ്യമന്ത്രി സൗജന്യ വൈദ്യുതിയും വെള്ളവും നല്‍കുന്ന തന്റെ പദ്ധതികളെ ന്യായീകരിക്കുകയും ചെയ്തു.

ബി.ജെ.പി പൊതുപണം മോഷ്ടിച്ചുവെന്നും ആരോപിക്കുകയുണ്ടായി. സൗജന്യമായി വൈദ്യുതിയോ വെള്ളമോ സ്ത്രീകള്‍ക്ക് 1000 രൂപയോ നല്‍കി കെജ്രിവാള്‍ പണം പാഴാക്കുകയാണെന്ന് ബി.ജെ.പി പറയുന്നു.

അത്യാവശ്യമായി ഒമ്ബത് ലക്ഷം ആവശ്യമുണ്ട്, ലോറി വില്‍ക്കാൻ പോകുന്നുവെന്ന് മനാഫ് VM TV NEWS EXCLUSIVE

അത്യാവശ്യമായി ഒമ്ബത് ലക്ഷം ആവശ്യമുണ്ടെന്നും, അതിനാല്‍ തന്റെ ലോറി വില്‍ക്കാൻ പോവുകയാണെന്ന് മനാഫ്. 12 വീല്‍ വണ്ടിയാണ് വില്‍ക്കാൻ പോകുന്നത്.

ആവശ്യക്കാർക്ക് വാങ്ങാമെന്നും മനാഫ് പറയുന്നു.

‘അത്യാവശമായി ഒന്‍പത് ലക്ഷം രൂപ ആവശ്യമുണ്ട്, ആരും വിലപേശരുത് , OLXല്‍ ഇടുന്നതിനെക്കാളും നല്ലത് നിങ്ങളോട് ഇങ്ങനെ പറയുന്നതല്ലേ, 2012 മോഡല്‍ വണ്ടി 12 ടയര്‍ ലോറിയാണ് ‘ മനാഫ് പറയുന്നു.

രണ്ടുദിവസം മുമ്ബ് അഞ്ച് ലക്ഷം രൂപ തനിക്ക് ആവശ്യമാണെന്ന് പറഞ്ഞ് യൂട്യൂബ് ചാനലിലൂടെ മനാഫ് രംഗത്തെത്തിയിരുന്നു. ചാരിറ്റി ആപ്പ് നിർമ്മിക്കാനാണ് പൊതുജനങ്ങളോട് മനാഫ് അഞ്ച് ലക്ഷം ആവശ്യപ്പെട്ടത്. ആപ്പിന് അഞ്ച് ലക്ഷം രൂപ ചെലവാണെന്നും അറിയാവുന്ന ആരേലും തനിക്ക് ഉണ്ടാക്കി തരണമെന്നും മനാഫ് പ്രതികരിച്ചിരുന്നു. ചാരിറ്റിയായി വരുന്ന പണത്തെ പറ്റി അറിയാന്‍ ആപ്പ് സഹായിക്കുമെന്നാണ് മനാഫിന്റെ വാദം. നിരവധി പരിപാടികളിലെ ഉദ്ഘാടകനാണ് ഇപ്പോള്‍ മനാഫ്.

പാര്‍ട്ടിയുടെ പേരില്‍ മന്ത്രിമാരായി, പ്രവര്‍ത്തകരെ കണ്ടാല്‍ ചിരിക്കുകപോലുമില്ല’; ബിജെപിയിലും കലാപം  VM TV NEWS

കോഴിക്കോട്: പാലക്കാട് സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ഒരു വിഭാഗം ബിജെപി നേതാക്കള്‍ ശ്രമം തുടരുന്നതിനിടെ പാര്‍ട്ടിയില്‍ കൂടുതല്‍ പൊട്ടിത്തെറി.

സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രിമാരെ വിമര്‍ശിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി. റനീഷ്. കേരളത്തില്‍ നിന്ന് പാര്‍ട്ടിയുടെ പേരില്‍ മന്ത്രിമാരായവരില്‍ പലരും പാര്‍ട്ടി പ്രവര്‍ത്തകരോട് സ്വീകരിക്കുന്ന മനോഭാവത്തേയാണ് റനീഷ് വിമര്‍ശിക്കുന്നത്. സാധാരണ പ്രവര്‍ത്തകരെ കണ്ടാല്‍ ഒന്ന് ചിരിക്കാന്‍ പോലും പലര്‍ക്കും മടിയാണെന്നാണ് വിമര്‍ശനം.

ഒരുപാടുപേരുടെ ജീവനും ജീവിതവുമാണ് ഇന്ന് അനുഭവിക്കുന്ന സൗകര്യങ്ങള്‍ക്ക് കാരണമെന്ന് മറക്കുന്നുവെന്നും റനീഷ് പറയുന്നു. സ്വന്തം പ്രവര്‍ത്തികള്‍ കൊണ്ടാണ് ഉന്നത സ്ഥാനങ്ങളില്‍ എത്തിയതെന്നാണ് പലരുടേയും ചിന്ത. സാധാരണ പ്രവര്‍ത്തകന്റെ കഷ്ടപ്പാടാണ് ഇതെന്ന് മനസ്സിലാക്കി അവരെ കൂടി കേള്‍ക്കാനുള്ള മനസ്സ് എല്ലാവര്‍ക്കും ഉണ്ടാകട്ടേയെന്നും റനീഷ് പറയുന്നു.

റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കോഴിക്കോട് എത്തിയപ്പോള്‍ ഉണ്ടായ അനുഭവവും റനീഷ് പറയുന്നുണ്ട്. കേന്ദ്രമന്ത്രി നിവേദനങ്ങളുമായി കാത്തു നിന്നവരെ കാണുകയും വ്യക്തമായി കേള്‍ക്കുകയും പാര്‍ട്ടി അനുഭാവികള്‍ക്ക്പറയാനുള്ളത് ക്ഷമയോടെ കേട്ടുവെന്നും റനീഷ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും അവരെ കാണുമ്ബോള്‍ ഒന്ന് തോളില്‍ തട്ടുകയും പറയാനുള്ളത് കേട്ട ശേഷം നമുക്ക് ശ്രമിക്കാം എന്ന വാക്കെങ്കിലും പറയാന്‍ മനസ്സുണ്ടാകട്ടേയെന്നും റനീഷ് ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.

അതേസമയം, പാലക്കാട് വിഷയത്തില്‍ സമവായമല്ല പരിഹാരമായിരുന്നു തനിക്ക് വേണ്ടിയിരുന്നതെന്നും അതിന്റെ സമയം കഴിഞ്ഞുവെന്നും ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. തനിക്ക് നിരവധി അപമാനങ്ങള്‍ നേരിടേണ്ടി വന്നുവെന്നും ആത്മാഭിമാനത്തിന് മുറിവേറ്റെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതൃത്വത്തിനും പാലക്കാട് സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ കുറിച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ തനിനിറം അറിഞ്ഞു; രണ്ടാമത് മലയാളിയെ വിവാഹം ചെയ്തപ്പോള്‍; ശാരദ പറഞ്ഞത്   VM TV NEWS EXCLUSIVE

സിനിമാ ലോകം ബഹുമാന്യ സ്ഥാനമാണ് നടി ശാരദയ്ക്ക് നല്‍കുന്നത്. ആന്ധ്രാക്കാരിയായ ശാരദയോട് പ്രത്യേക മമത ഒരു കാലത്തെ മലയാള സിനിമാ പ്രേക്ഷകർക്കുണ്ടായിരുന്നു.

അറുപതുകളിലും എഴുപതുകളിലും മികച്ച കഥാപാത്രങ്ങള്‍ ശാരദയെ തേടി വന്നു. കണ്ണീർപുത്രിയായാണ് അക്കാലത്ത് സിനിമാ പ്രേക്ഷകർ ശാരദയെ കണ്ടത്. വൈകാരികമായി പ്രേക്ഷകരെ തൊട്ട ഒരുപിടി കഥാപാത്രങ്ങള്‍ ശാരദയ്ക്ക് ലഭിച്ചു. മൂന്ന് തവണയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശാരദയ്ക്ക് ലഭിച്ചത്. തുലാഭാരം, സ്വയംവരം, നിമഞ്ജനം എന്നീ സിനിമകളിലെ പ്രക‌ടനത്തിനായിരുന്നു പുരസ്കാ

ഷീല, ശാരദ എന്നിവരായിരുന്നു അക്കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിമാർ. ഒരു ഘട്ടത്തില്‍ ശാരദ സിനിമകള്‍ കുറച്ചു. അക്കാലത്ത് തെലുങ്ക് സിനിമകളിലേക്ക് നടി ശ്രദ്ധ നല്‍കി. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച്‌ ശാരദ എവിടെയും അധികം സംസാരിച്ചിട്ടില്ല. നടിയുടെ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങള്‍ നേരത്തെ വാർത്തയായിരുന്നു.

നടൻ തെലുങ്ക് നടൻ ചലത്തിനെയാണ് ശാരദ വിവാഹം ചെയ്തത്. 1972 ലായിരുന്നു വിവാഹം. ചലത്തിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. രമണകുമാരി എന്നാണ് ആദ്യ ഭാര്യയുടെ പേര്. ഇവർക്ക് മൂന്ന് മക്കളും ജനിച്ചു. 1964 ല്‍ തീ പൊള്ളലേറ്റ് രമണകുമാരി മരിച്ചു. ഇതിന് ശേഷമാണ് നടന്റെ ജീവിതത്തിലേക്ക് ശാരദ കടന്ന് വരുന്നത്. കരിയറിലെ തിരക്കേറിയ ഘട്ടത്തിലായിരുന്നു ശാരദയുടെ വിവാഹം. എന്നാല്‍ 1984 ല്‍ ഇരുവരും വേർപിരിഞ്ഞു. നടിയുടെ രണ്ടാമത്തെ വിവാഹ ബന്ധവും പിരിയുകയാണുണ്ടായത്.

വിവാഹ ബന്ധങ്ങള്‍ വേർപിരിഞ്ഞതിനെക്കുറിച്ച്‌ ശാരദ മുമ്ബൊരിക്കല്‍ പറഞ്ഞ വാക്കുകളാണ് തെലുങ്ക് സിനിമാ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ വീണ്ടും ചർച്ചയാകുന്നത്. വിവാഹ ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കില്ലായിരുന്നു എന്ന് ശാരദ പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ ഭർത്താവിന്റെ തനി നിറമറിഞ്ഞെന്ന് അന്ന് നടി വെളിപ്പെടുത്തി.

ആദ്യ വിവാഹം നടന്നപ്പോള്‍ 22 വയസായിരുന്നു. ആ സമയത്ത് എനിക്ക് അറിവില്ല. എന്റെ അച്ഛൻ വളരെ കർക്കശക്കാരനും സംരക്ഷിച്ച്‌ നിർത്തുന്നയാളുമായിരുന്നു. അതിനാല്‍ പുറംലോകത്തെക്കുറിച്ച്‌ വലിയ ധാരണയുണ്ടായില്ല. ഞാൻ ചലവുമായി പ്രണയത്തിലായി. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു, മൂന്ന് കുട്ടികളുമുണ്ട്. ഈ ബന്ധത്തില്‍ ആളുകള്‍ എനിക്ക് മുന്നറിയിപ്പ് തന്നതാണ്. പക്ഷെ അന്ധമായ പ്രണയത്തില്‍ ഞാൻ വിവാഹം ചെയ്തു.

വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ ഭർത്താവിന്റെ തനി നിറമറിഞ്ഞു. അദ്ദേഹം എന്നെ സെറ്റുകളില്‍ വന്ന് അടിച്ചിട്ടില്ല. പക്ഷെ വീട്ടില്‍ വെച്ച്‌ കൈ പൊക്കിയിട്ടുണ്ട്. ഇപ്പോള്‍ ജീവനോടെ ഇല്ലാത്തയാളായതിനാല്‍ അതേക്കുറിച്ച്‌ കൂടുതല്‍ സംസാരിക്കുന്നില്ലെന്ന് ശാരദ അന്ന് വ്യക്തമാക്കി.

രണ്ടാമത്തെ വിവാഹത്തെക്കുറിച്ചും ശാരദ അന്ന് സംസാരിച്ചു. വിവാഹ മോചനത്തിന് ശേഷം സിനിമാ രംഗത്തേക്ക് വീണ്ടും ശ്രദ്ധ നല്‍കി. 1975 ല്‍ ഉന്നത വിദ്യഭ്യാസമുള്ള ധനിക കുടുംബത്തിലെ ഒരു മലയാളിയെ വിവാഹം ചെയ്തു. കുറച്ച്‌ കാലം സന്തോഷത്തോടെ ജീവിച്ചു. പിന്നീട് എന്റെ പണത്തില്‍ മാത്രമാണ് അയാള്‍ക്ക് താല്‍പര്യമെന്ന് തിരിച്ചറിഞ്ഞു.

അതോടെ പിരിഞ്ഞെന്നും ശാരദ അന്ന് വ്യക്തമാക്കി. തനിക്ക് കുട്ടികളില്ല. സഹോദരങ്ങളുടെ മക്കളെ സ്വന്തം മക്കളായി വളർത്തി. അവരെല്ലാം അന്ന് നല്ല നിലയിലെത്തിയതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ശാരദ അന്ന് പറഞ്ഞു. ‘തെലുഗു സിനിമ’ എന്ന മാധ്യമത്തില്‍ 2005 ല്‍ നല്‍കിയ അഭിമുഖത്തിലാണ് ശാരദ ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

അംബികയുമായുള്ള പ്രണയം മൂലം ശങ്കറിന് നഷ്ടമായത് ലക്ഷങ്ങള്‍; അലമാര തുറന്നപ്പോള്‍ നോട്ട് കെട്ടുകള്‍! VM TV NEWS EXCLUSIVE

ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ശങ്കര്‍. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ജനപ്രീതി കുറഞ്ഞു വന്നു.

തനിക്കൊപ്പം വന്നവര്‍ സൂപ്പര്‍ താരവും മെഗാ താരവുമൊക്കെ ആകുന്നത് ശങ്കര്‍ ദൂരെ നിന്ന് കണ്ടു. ഇപ്പോഴിതാ ശങ്കറിന്റെ കരിയറില്‍ സംഭവിച്ചത് എന്തെന്ന് പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്‌റഫ് ശങ്കറിനെക്കുറിച്ച്‌ സംസാരിച്ചത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ശങ്കര്‍ മലയാള സിനിമയുടെ നെറുകയില്‍ നില്‍ക്കുമ്ബോള്‍ എത്രയോ താഴെയായിരുന്നു മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സ്ഥാനം. ശങ്കര്‍ എന്റേയും രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആ സൗഹൃദം ഇപ്പോഴും തുടര്‍ന്നു പോകുന്നു. അംബികയും ശങ്കറും പൊരിഞ്ഞ പ്രണയമാണെന്ന് ഗോസിപ്പ് പ്രചരിച്ചിരുന്നു. അത് വിശ്വസിക്കാത്തവരും വിശ്വസിച്ചവരുമുണ്ട്. എന്നാല്‍ അക്കാര്യം സത്യമായിരുന്നുവെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. ശങ്കര്‍ അക്കാര്യം ഞാനുമായി പങ്കിട്ടിരുന്നു.

അംബികയും രാധയുമൊക്കെ തമിഴില്‍ നാട്ടില്‍ തിളങ്ങി നിന്ന സമയത്ത് ഇന്‍കംടാക്‌സ് റെയ്ഡ് നടന്നിരുന്നു. അക്കാലത്ത് അംബികയേയും ശങ്കറിനേയും ചേര്‍ത്ത് ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. അത് വച്ച്‌ അംബികയുടെ വീട്ടില്‍ റെയ്ഡ് നടന്ന അതേസമയം തന്നെ ശങ്കറിന്റെ വീട്ടിലും റെയ്ഡ് നടന്നു. അംബികയുടെ വീട്ടിലെ റെയ്ഡ് രാവിലെ തുടങ്ങി രാത്രി ഇരുട്ടിയ ശേഷമാണ് അവസാനിച്ചത്. ശങ്കറിന്റെ വീട്ടിലെ റെയ്ഡ് ഒരു മണിക്കൂര്‍ കൊണ്ട് അവസാനിച്ചു.

ശങ്കറിന്റെ വീട്ടില്‍ കാശ് സൂക്ഷിക്കുന്ന ഒരു അലമാരയുണ്ടായിരുന്നു. അത് ഇന്‍കംടാക്‌സുകാര്‍ തുറപ്പിച്ചു. തുറക്കുമ്ബോള്‍ കാണുന്നത് നോട്ടുകെട്ടുകള്‍ അടക്കി വച്ചിരിക്കുന്നതാണ്. കെട്ട് കണക്കിന് നോട്ടുകള്‍. ഓരോ കെട്ടിലും വെള്ളപേപ്പറില്‍ ബ്ലാക്ക് മണി, ബാങ്കില്‍ അടയ്‌ക്കേണ്ടത് എന്ന് എഴുതി വച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് പണി എളുപ്പമായി. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ശങ്കറിനോട് ചോദിച്ചപ്പോള്‍ അച്ഛന് മനസിലാക്കാന്‍ വേണ്ടി എന്നായിരുന്നു ഞങ്ങള്‍ക്ക് തന്ന മറുപടി. അങ്ങനെ, അംബിക-ശങ്കര്‍ പ്രണയം കാരണം ശങ്കറിന് ലക്ഷങ്ങള്‍ നഷ്ടമുണ്ടായി.

ശങ്കറിന്റെ അഭിനയം പൂര്‍ണതയിലെത്താതിരിക്കാന്‍ കാരണം ശങ്കര്‍ തന്നെയായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ സ്വന്തം ശബ്ദം നല്‍കിയ ശങ്കര്‍ പിന്നീടുള്ള സിനിമകൡലെല്ലാം ശബ്ദം കൊടുക്കാന്‍ സമീപിച്ചത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ചന്ദ്രമോഹനായിരുന്നു. പിന്നീട് പടയോട്ടത്തില്‍ സ്വന്തമായി ഡബ്ബ് ചെയ്തുവെങ്കിലും ആ ശബ്ദം ജനങ്ങള്‍ അംഗീകരിച്ചില്ല. സ്വന്തം ശബ്ദം നല്‍കി കഥാപാത്രത്തിന് കരുത്ത് നല്‍കാന്‍ കഴിയാതെ പോയത് ശങ്കറിന് സംഭവിച്ച വലിയ വീഴ്ചയായിരുന്നു.

അപ്പോഴേക്കും മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമെല്ലാം അവരുടെ ശബ്ദം കൊണ്ടും അഭിനയം കൊണ്ടും ജനങ്ങളുടെ ഹൃദയം കീഴടക്കി കഴിഞ്ഞിരുന്നു. അതോടെ ശങ്കര്‍ എന്ന നായകന്റെ ഗ്രാഫ് താഴേക്ക് വന്ന് വന്ന് അസ്തമിച്ചു. ഉയര്‍ച്ചയുടെ പടവുകളില്‍ തന്റെ ഒപ്പമുണ്ടായിരുന്നവര്‍ പല വഴിയ്ക്ക് പിരിഞ്ഞു പോയി. ഒപ്പം താന്‍ ജീവനു തുല്യം പ്രണയിച്ച പ്രണയിനിയും.

അഭിനയം വിട്ട ശങ്കര്‍ പിന്നീട് സംവിധാനത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചു. അതിന് വേണ്ടി മോഹന്‍ലാലിനേയും സുരേഷ് ഗോപിയേയും പോയി കണ്ടിരുന്നു. അവര്‍ തനിക്ക് വേണ്ടി നില്‍ക്കുമെന്നും തന്റെ ചിത്രത്തില്‍ അഭിനയിക്കുമെന്ന ആഗ്രഹം വെറും വ്യാമോഹമായി. ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകമായി അദ്ദേഹം. അങ്ങനെയാണ് സിനിമാ ലോകം. ചിരിക്കുമ്ബോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും. കരയുമ്ബോള്‍ കൂടെ കരയാന്‍ തന്‍നിഴല്‍ മാത്രം വരും.

ദിയ കൃഷ്ണയുടെ ബിസിനസ് പൂട്ടിച്ചു! വൻ കൊള്ള, ചതികള്‍ പുറത്ത്! വിവാഹത്തിന് പിന്നാലെ തിരിച്ചടി! പൊട്ടിക്കരഞ്ഞ് ദിയയും അശ്വിനും VM TV NEWS BREAKING

മലയാളികള്‍ക്ക് ഏറെ ഇഷ്ട്ടപ്പെട്ട താരപുത്രിയാണ് ദിയ കൃഷ്ണ. താരത്തിന് ഇപ്പോള്‍ വലിയ വിമർശനങ്ങളാണ് തേടിയെത്തുന്നത്.

ദിയ കൃഷ്ണയുടെ ബിസിനസ് സംരഭമായ ഓണ്‍ലൈൻ സ്റ്റോറിനു എതിരെയാണ് പരാതികളും വിമർശനവും ഉണ്ടായത്.

അതേസമയം ഉപ്പും മുളകും ലൈറ്റ് കുടുംബമാണ് ദിയയ്‌ക്കെതിരെ വിമർശത്തിന് എത്തിയത്. ഫാമിലി വ്ലോഗേഴ്സാണ് ഉപ്പും മുകളും ലൈറ്റ്. ദിയയുടെ ഓണ്‍ലൈൻ സ്റ്റോറില്‍ നിന്നും താൻ വാങ്ങിയ പ്രൊഡക്‌ട് വളരെ മോശമായിരുന്നെന്നും താൻ പറ്റിക്കപ്പെട്ടു എന്നും ചാനലിന്റെ ഉടമയായ സംഗീത അനില്‍കുമാർ പറയുന്നു.

മാലയും രണ്ട് കമ്മലുമാണ് ദിയയുടെ ഓ ബൈ ഓസിയില്‍ നിന്നും വാങ്ങിയതെന്നും ഒരു പൊട്ടിയ ഐറ്റം ആണ് തനിക്ക് ലഭിച്ചതെന്നും ഇവർ പറയുന്നു.

കവർ തുറന്ന് നോക്കിയപ്പോള്‍ കല്ലുകള്‍ ഇളകി കിടക്കുകയായിരുന്നു. മാത്രമല്ല കമ്മലിന്റെ പെയറില്‍ ഒന്ന് മിസ്സിങ്ങായിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച്‌ സംസാരിക്കുമ്ബോള്‍ എല്ലാം പാർസല്‍ തുറക്കുന്ന ഓപ്പണിങ് വീഡിയോ ചോദിക്കുകയാണെന്നും ഇവർ പരാതി പറയുന്നു.

പിന്നാലെ കല്ലുകള്‍ കൊഴിഞ്ഞ് കിടക്കുന്നതിന്റെ ഫോട്ടോ താൻ പകർത്തിയിരുന്നുവെന്നും എന്നാല്‍ അതിനെക്കുറിച്ച്‌ പരാതിപ്പെടാൻ വിളിച്ചപ്പോള്‍ ഓ ബൈ ഓസി ടീമില്‍ നിന്നും വ്യക്തമായ മറുപടിയുമില്ലെന്നുമാണ് പറയുന്നത്.

‘ഇങ്ങനെ പോയാല്‍ ആഭ്യന്തരവകുപ്പ് ഞാന്‍ ഏറ്റെടുക്കും’; ടിഡിപിക്ക് മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ VMTV NEWS BREAKING

ഹൈദരബാദ്: ആന്ധ്രാപ്രദേശിലെ ആഭ്യന്തരമന്ത്രി അനിതയുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി സഖ്യകക്ഷി നേതാവും ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണ്‍.

മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആരോഗ്യവകുപ്പ് ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാകുമെന്ന പവന്‍ കല്യാണ്‍ പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മൂന്നുവയസുകാരി ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. ആന്ധ്രയില്‍ സമാധാനവും സുരക്ഷയും ഗണ്യമായി വഷളായിരിക്കുന്നു. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ ചെയ്യുന്ന രീതിയില്‍ ക്രമസമാധാനം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ ആഭ്യന്തരമന്ത്രി അനിതയോട് പറയുന്നു. നിങ്ങള്‍ ആഭ്യന്തരമന്ത്രിയാണ്. നിങ്ങള്‍ ചുമതലകള്‍ നന്നായി നിര്‍വഹിക്കുക. അല്ലെങ്കില്‍ ആഭ്യന്തരവകുപ്പും ഏറ്റെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകും’- പവന്‍ കല്യാണ്‍ പറഞ്ഞു

‘നിങ്ങള്‍ യോഗി ആദിത്യനാഥിനെ പോലെ ആരണം. രാഷ്ട്രീയനേതാക്കളും എംഎല്‍എമാരും വോട്ട് ചോദിക്കാന്‍ മാത്രമല്ല ഇവിടെയുള്ളത്. നിങ്ങള്‍ക്കും ഉത്തരവാദിത്വങ്ങളുണ്ട്. എനിക്ക് ആഭ്യന്തരവകുപ്പ് ചോദിക്കാനോ എടുക്കാനോ കഴിയില്ല എന്നല്ല. അങ്ങനെ ചെയ്താല്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. നമ്മള്‍ യോഗി ആദിത്യനാഥിനെ പോലെയാകണം. അല്ലെങ്കില്‍ അവര്‍ മാറില്ല’ പവന്‍ പറഞ്ഞു. അതേസമയം, ഉപമുഖ്യമന്ത്രി എന്ന നിലയില്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും മന്ത്രിമാരെ ശരിയായ പാതയില്‍ നയിക്കാനും പവന്‍ കല്യാണിന് അവകാശമുണ്ടെന്ന് മന്ത്രി നാരായണ പറഞ്ഞു.

കൂട്ടുകാരുമായി ബെറ്റുവെച്ചു, പടക്കപ്പെട്ടിക്ക് മുകളിലിരുന്ന് തീകൊളുത്തി; യുവാവിന് ദാരുണാന്ത്യം VM TV NEWS EXCLUSIVE

ബെംഗളൂരു: സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമാണ് ദീപാവലി. എന്നാല്‍ നിരവധി അപകടങ്ങള്‍ക്കും ദീപാവലി ആഘോഷങ്ങള്‍ വഴിവെക്കാറുണ്ട്.

പടക്കംപൊട്ടിക്കലുമായി ബന്ധപ്പെട്ടായിരിക്കും മിക്കപ്പോഴും അപകടങ്ങള്‍ സംഭവിക്കാറ്. അത്തരത്തിലൊരു വാർത്തയാണ് ബെംഗളൂരുവില്‍നിന്ന് പുറത്തുവരുന്നത്. കൂട്ടുകാരുമായി ബെറ്റുവെച്ച്‌ പടക്കത്തിനുമുകളില്‍ ഇരുന്ന യുവാവിന് ദാരുണാന്ത്യം.

ശബരീഷ് (32) എന്നയാളാണ് കൊല്ലപ്പെട്ടത് എന്ന് പോലീസ് പറയുന്നു. ഒരു ഓട്ടോറിക്ഷയായിരുന്നു ബെറ്റ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായതോടെ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂട്ടുകാരുമായി നടത്തിയ ബെറ്റിന്റെ ഭാഗമായാണ് ശബരീഷ് പടക്കങ്ങള്‍ നിറച്ച പെട്ടിയുടെ മുകളില്‍ ഇരുന്നത്. കൂട്ടുകാർ ഇയാള്‍ക്ക് ചുറ്റും കൂടിനില്‍ക്കുന്നതും തിരികൊളുത്തിയ ശേഷം ഓടിമാറുന്നതും വീഡിയോയില്‍ കാണാം.

അല്‍പസമയത്തിന് ശേഷം പെട്ടി പൊട്ടിത്തെറിക്കുന്നതും ശബരീഷ് പുറകിലേക്ക് മറിഞ്ഞുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഉടൻ കൂട്ടുകാർ വീണ്ടും ശബരീഷിന് ചുറ്റും ഓടിക്കൂടുന്നു. ശബരീഷ് എഴുന്നേല്‍ക്കാൻ ശ്രമിക്കുന്നതും അതിനുകഴിയാതെ പിന്നാക്കം മറിഞ്ഞുവീഴുന്നതും കൂട്ടുകാർ പരിഭ്രാന്തരാകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നാലെ പുകവന്നുമൂടി ദൃശ്യങ്ങള്‍ മറയുന്നു.

സ്ഫോടനത്തില്‍ ശബരീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് വലിയ കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും കരുതുന്നു. സംഭവത്തിന് മുമ്ബായി ശബരീഷും കൂട്ടുകാരും മദ്യപിച്ചിരുന്നതായി തദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നതെന്ന് ബെംഗളൂരു സൗത്ത് ഡെപ്യൂട്ടി കമ്മീഷണർ ലോകേഷ് ജഗലസർ പറഞ്ഞു.

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് 18കാരന് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക് VM TV NEWS EXCLUSIVE

തിരുവനന്തപുരം: മിന്നലേറ്റ് 18കാരന് ദാരുണാന്ത്യം. ആറ്റിങ്ങല്‍ സ്വദേശി മിഥുൻ (18) ആണ് മരിച്ചത്. നെടുമങ്ങാട് തിരിച്ചിട്ടപാറയില്‍വച്ച്‌ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മിഥുന് മിന്നലേറ്റത്.

കൂടെയുണ്ടായിരുന്ന സുഹൃത്തിനും മിന്നലേറ്റു.

ഇന്നുരാവിലെ 11.30ഓടെയാണ് മിഥുൻ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം താന്നിമൂട് തിരിച്ചിട്ടപാറയില്‍ എത്തിയത്. 12 മണിയോടെ പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായി. ഈ സമയം മിഥുനും സുഹൃത്തും അവിടെയുള്ള ക്ഷേത്രത്തിന് സമീപത്തെ പാറക്കല്ലിനടിയില്‍ കയറി നിന്നു. ഇവിടെവച്ചാണ് ഇരുവർക്കും മിന്നലേറ്റത്. സുഹൃത്തിന് നിസാര പരിക്കാണുള്ളത്.

ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്താണ് താഴെയെത്തി നാട്ടുകാരെ വിവരമറിയിച്ചത്. തുടർന്ന് നാട്ടുകാരും പൊലീസുമെത്തി ഇരുവരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മിഥുൻ മരണപ്പെടുകയായിരുന്നു. മിഥുന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.