ഒറ്റ ലക്ഷ്യവുമായി 2 മോഷണസംഘങ്ങള്‍; ഒരാളെ പിടിച്ചത് കട്ടിലിനടിയിലെ അറയില്‍നിന്ന്; ഓപ്പറേഷൻ കേരള പോലീസ് BREAKING NEWS VM TV

രു ലക്ഷ്യംവെച്ച്‌ രണ്ട് മോഷണസംഘങ്ങള്‍ കൊച്ചിയിലെത്തുക. 38 ഫോണുകള്‍ മോഷ്ടിച്ച്‌ മുംബൈയിലേക്കും ഡല്‍ഹിയിലേക്കും മുങ്ങുക.

പിന്നാലെ വിവിധ സംഘങ്ങളായി പോലീസെത്തി സംഘാംഗങ്ങളം പിടികൂടുക. ബോള്‍ഗാട്ടി പാലസില്‍ കഴിഞ്ഞ 6-ന് നടന്ന അലൻ വാക്കപിന്നാമ്ബുറങ്ങള്‍ തേടിയുള്ള പോലീസിന്റെ യാത്ര ഇങ്ങനെ…

ഒക്ടോബർ ആറ് ഉച്ചനേരം. നെടുമ്ബാശ്ശേരിയിലെത്തിയ വിമാനത്തില്‍ മുംബൈ സ്വദേശി സണ്ണി ബോല യാദവ്, ഉത്തർപ്രദേശ് സ്വദേശി ശ്യാം വെല്‍വാള്‍ എന്നിവരടക്കം നാലുപേർ എത്തിച്ചേർന്നു. ഉച്ചയോടെ ഡല്‍ഹിയില്‍നിന്ന് ആദിക് ഉർ റഹ്മാനും വസീം അഹമ്മദും രണ്ട് സുഹൃത്തുക്കളും ട്രെയിൻ മാർഗം എറണാകുളത്ത് എത്തുന്നു.

ഇരു സംഘങ്ങള്‍ക്കും തമ്മില്‍ പരിചയമുണ്ടായിരുന്നില്ലെങ്കിലും ലക്ഷ്യം ഒന്നായിരുന്നു; ബോള്‍ഗാട്ടി പാലസിലെ അലൻ വാക്കർ സംഗീതനിശ. തിരക്കിനിടെ ഫോണുകള്‍ അപഹരിക്കുകയായിരുന്നു സംഘങ്ങളുടെ ലക്ഷ്യം. പരിപാടിക്കുള്ള ടിക്കറ്റ് ഓണ്‍ലൈനിലെടുത്ത് എട്ടുപേരും ഉള്ളില്‍ കയറി.

വൈകീട്ട് ആറുമണിയോടെ സംഗീതനിശ തുടങ്ങി. സംഗീതവിരുന്ന് ചൂടുപിടിച്ചതോടെ വി.ഐ.പി. മേഖലയിലേക്കു കടന്ന സംഘങ്ങള്‍ ഐഫോണുകളുള്‍പ്പെടെ 30 ഫോണുകളാണ് കവർന്നത്. ഡല്‍ഹി സംഘം കൊച്ചിയിലെ ലോഡ്ജില്‍ താമസിച്ച്‌ പിറ്റേന്ന് ട്രെയിനില്‍ മടങ്ങി. ഹോട്ടലില്‍ താമസിച്ച മുംബൈ സംഘം പിറ്റേന്ന് പുലർച്ചെ വിമാനത്തിലും മടങ്ങി.

മുളവുകാട് പോലീസില്‍ പരാതികള്‍ വന്നതോടെ ഞായറാഴ്ച രാത്രിതന്നെ ഫോണ്‍ മോഷണ വിവരം പുറത്തുവന്നു. 38 ഫോണുകളാണ് നഷ്ടപ്പെട്ടത്. ഇത് ആസൂത്രിത മോഷണമാണെന്നും മനസ്സിലായി. സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരം പ്രത്യേക സംഘത്തെ രൂപവത്കരിച്ചു. കൊച്ചിയില്‍ താമസിച്ച്‌ ഷോ ബുക്ക് ചെയ്തവരെക്കുറിച്ച്‌ അന്വേഷണം തുടങ്ങി. നഷ്ടപ്പെട്ട ഫോണുകളുടെ സഞ്ചാരപഥം പരിശോധിച്ചു.

ഒക്ടോബർ ഏഴ് പകല്‍: ഫോണുകളില്‍ ചിലത് പിറ്റേന്ന് രാവിലെ മുംബൈയിലെത്തി. ഇതോടെ വിമാനമാർഗമെത്തിയവരാണ് പിന്നിലെന്നുറപ്പിച്ചു. മറ്റ് ഫോണുകളില്‍ ചിലത് അതിനടുത്ത ദിവസം ഡല്‍ഹിയിലെത്തിയതായും കണ്ടെത്തി. ട്രെയിനിലെത്തിയ സംഘവും പിന്നിലുണ്ടെന്ന് മനസ്സിലായി. ഒരു പോലീസ് ടീം ഡല്‍ഹിക്കും മറ്റൊരു ടീം മുംബൈക്കും പുറപ്പെട്ടു. മുൻപ് സമാനമായ മോഷണം നടന്ന ബെംഗളൂരുവിലെത്തിയും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.

ഒക്ടോബർ 20 വരെയുള്ള അലൻ വാക്കറുടെ ഇന്ത്യയിലെ സംഗീതനിശാ ടൂറിന്റെ വിവരങ്ങള്‍ ശേഖരിച്ചു. പ്രതികള്‍ താമസിച്ച ഹോട്ടല്‍ ബുക്കിങ് രേഖകളും വിമാന യാത്രക്കാരുടെ വിവരങ്ങളും കിട്ടി.

ഉപതെരഞ്ഞെടുപ്പ്: ഒരു മണ്ഡലത്തിലെ വിജയം പ്രവചിച്ച്‌ വെള്ളാപ്പള്ളി നടേശൻ BREAKING NEWS OF THE HOUR VM TV NEWS

ചേർത്തല: ഉപതെരഞ്ഞെടുപ്പില്‍ എസ്.എൻ.ഡി.പി യോഗത്തിന് നിലപാടില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈ തെരഞ്ഞെടുപ്പില്‍ പ്രത്യേക താല്‍പര്യമെടുക്കേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

വയനാട്ടില്‍ ഉറപ്പായും പ്രിയങ്ക ഗാന്ധി ജയിക്കും. കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് ആര് ജയിക്കുമെന്ന് പ്രവചിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വൻ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ഗാന്ധി വയനാട് സീറ്റില്‍ നിന്നും ജയിച്ച്‌ പാർലമെന്‍റിലെത്തിയത്. സി.പി.ഐ നേതാവും എല്‍.ഡി.എഫ് സ്ഥാനാർഥിയുമായ പി.പി. സുനീറിനെ 4.4 ലക്ഷം വോട്ടിനായിരുന്നു രാഹുല്‍ തോല്‍പിച്ചത്. 2024ലെ തെരഞ്ഞെടുപ്പില്‍ രണ്ടാം അംഗത്തിനിറങ്ങിയ രാഹുല്‍ വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞിരുന്നു.

സി.പി.ഐ നേതാവും എല്‍.ഡി.എഫ് സ്ഥാനാർഥിയുമായ ആനി രാജയെ 3,64,422 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. രാഹുലിന് 6,47,445 വോട്ടും ആനി രാജക്ക് 2,83,023 വോട്ടും ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രന് 1,41,045 വോട്ടും ലഭിച്ചു.

അതേസമയം, ഉപതെരഞ്ഞെടുപ്പുകളില്‍ സമദൂര നിലപാട് ആയിരിക്കും സ്വീകരിക്കുകയെന്ന് എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി.

എൻ.എസ്.എസിന് രാഷ്ട്രീയമില്ല. മുമ്ബ് ശരിദൂരം എന്ന നിലപാട് എടുത്തിരുന്നു. എന്നാല്‍, ഇപ്പോള്‍ പൂർണമായി സമദൂരം എന്ന സ്വതന്ത്ര നിലപാടാണ് സമുദായത്തിനുള്ളതെന്നും ജി. സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.

സൗമ്യയുടെ സഹോദരനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി BREAKING NEWS OF THE HOUR VM TV NEWS

പാലക്കാട്: ഷൊർണൂരില്‍ ട്രെയിനില്‍ വച്ച്‌ കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഷൊർണൂർ കാരക്കാട് മുല്ലക്കല്‍ വീട്ടില്‍ സന്തോഷ് (34) ആണ് മരിച്ചത്. ഒറ്റപ്പാലം തഹസില്‍ദാരുടെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മ സുമതിയും പ്രദേശവാസികളും ചേർന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന സന്തോഷ് പിന്നെ വാതില്‍ തുറന്നിരുന്നില്ലന്ന് അമ്മ പറഞ്ഞു. ഷൊർണൂർ പൊലീസ് എത്തി തുടർന്ന് നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയില്‍ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ വച്ച്‌ സൗമ്യ മരിച്ചു. പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് സുപ്രീംകോടതി അത് റദ്ദാക്കി.

വയനാട് കളക്‌ട്രേറ്റിന്റെ വാതിലിലൂടെ ഒളിഞ്ഞു നോക്കി മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ! ഗാന്ധി കുടുംബത്തിലെ കൊച്ചുമകന്റെ പദവി കോണ്‍ഗ്രസ് അദ്ധ്യക്ഷനേക്കാള്‍ മുകളില്‍; വീഡിയോ

BREAKING NEWS OF THE HOUR VM TV NEWS

വയനാട്: പ്രിയങ്ക വാദ്രയുടെ നാമനിർദ്ദേശപ്രതിക സമർപ്പണത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ ഒഴിവാക്കിയതില്‍ വിവാദം പുകയുന്നു.

അമ്മ സോണിയ ഗാന്ധി, സഹോദരന്‍ രാഹുല്‍ , ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെയ്ഹാന്‍ വാദ്ര എന്നിവരാണ് പത്രിക സമർപ്പത്തിന് കളക്‌ട്റുടെ ചേംബറില്‍ ആദ്യം കയറിയത്. കുടുംബം മുഴുവൻ അകത്ത് കയറിയപ്പോള്‍ പാർട്ടിയുടെ ഏറ്റവും ഉന്നത സ്ഥാനത്ത് ഇരിക്കുന്ന മല്ലികാർജ്ജുൻ ഖാർഗെ പുറത്ത് നിർത്തിയതാണ് ചർച്ചയാകുന്നത്. കുറെയധികം സമയം കാത്തുനിന്ന ശേഷമാണ് ശേഷമാണ് ഖാർഗെയെ അകത്ത് കയറ്റിയത്.

കളക്‌ട്രേറ്റ് ഹാളിന് പുറത്ത് നിന്ന്, വാതിലിന്റെ ഇടയിലൂടെ ഒളിഞ്ഞു നോക്കുന്ന ഖാർഗെയുടെ ദൃശ്യങ്ങള്‍ ദേശീയ തലത്തില്‍ വ്യാപകമായി പ്രചരിച്ചു. തന്നെ ആരെങ്കിലും അകത്തേക്ക് വിളിക്കുമോ എന്ന് തരത്തില്‍ തികച്ചും നിസ്സഹായനായാണ് ഖാർഗെയെ കാണപ്പെട്ടത്. ചടങ്ങില്‍ ഇടം നല്‍കാത്തത് അദ്ദേഹം ദളിതനായത് കൊണ്ടാണെന്ന വിമർശനമാണ് ഉയരുന്നത്.

ഭര്‍ത്താവിനൊപ്പം ഇരിക്കാൻ സമ്മതിക്കില്ല, സ്ത്രീധനമായി നല്‍കിയത് 10ലക്ഷവും 50 പവനും; പീഡനത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി BREAKING NEWS OF THE HOURS VM TV NEWS

നാഗർകോവില്‍: കൊല്ലം സ്വദേശിനിയായ കോളേജ് അദ്ധ്യാപിക നാഗർകോവിലില്‍ ജീവനൊടുക്കി. പിറവന്തൂർ സ്വദേശിനി ശ്രുതിയാണ്(25) തൂങ്ങിമരിച്ചത്.

ശുചീന്ദ്രത്തെ ഭർതൃഗൃഹത്തിലാണ് ജീവനൊടുക്കിയത്.

തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക് ആണ് ശ്രുതിയുടെ ഭർത്താവ്. ആറ് മാസം മുമ്ബായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തെച്ചൊല്ലി കാർത്തിക്കിന്റെ മാതാവ് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍. ശ്രുതിയുടെ ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്.

ശ്രുതി അമ്മയോട് ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ‘ഭർത്താവിനൊപ്പം ഇരിക്കാൻ പോലും സമ്മതിക്കുന്നില്ല. അടുത്തിരുന്ന് ഭക്ഷണം കഴിക്കാൻ സമ്മതിക്കില്ല. എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു. എന്നോട് ക്ഷമിക്കമ്മേ. ആഭരണങ്ങള്‍ അവർ വാങ്ങിവച്ചു. അത് തിരികെ വാങ്ങണം.’- എന്നാണ് ശ്രുതി പറയുന്നത്.

യുവതിയുടെ പിതാവ് തമിഴ്നാട് ഇലക്‌ട്രിസിറ്റി ബോർഡില്‍ എഞ്ചിനിയറാണെന്നാണ് വിവരം.

ഇതുകൊണ്ട് കുടുംബം തമിഴ്നാട്ടിലേക്ക് മാറിയതായിരുന്നു. പത്ത് ലക്ഷം രൂപ സ്ത്രീധനവും അൻപത് പവൻ സ്വർണവും കാർത്തിക്കിന്റെ കുടുംബത്തിന് നല്‍കിയിരുന്നെന്നാണ് കുടുംബം പറയുന്നത്. സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് യുവതിയെ ഭർതൃമാതാവ് നിരന്തരം പീഡിപ്പിച്ചു. തിരികെ പോകണമെന്നും ഇവർ ആവശ്യപ്പെട്ടു.

വീട്ടുകാരോട് യുവതി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അഡ്ജസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കള്‍ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തില്‍ ശുചീന്ദ്രത്തെ പൊലീസ് കേസെടുത്തിട്ടുണ്ട്. കേസുമായി മുന്നോട്ടുപോകുമെന്ന് കുടുംബം അറിയിച്ചു.

ടൂറിസ്‌റ്റ് ബസുകളില്‍ എത്തിയ അയല്‍ക്കൂട്ട സംഘങ്ങള്‍ തൃശൂരിനെ വിറപ്പിച്ചു, 75 ഇടങ്ങളില്‍ കയറി

തൃശൂർ: സംസ്ഥാനം കണ്ട ഏറ്റവും വലിയ ജിഎസ്ടി റെയ്ഡാണ് കഴിഞ്ഞദിവസം തൃശൂരില്‍ നടന്നത്. ജില്ലയിലെ വിവിധ സ്വർണാഭരണ നിർമ്മാണശാലകളിലായി നടത്തിയ മിന്നല്‍ റെയ്‌ഡില്‍ 104 കിലോ സ്വർണം പിടികൂടിയതായാണ് റിപ്പോർട്ട്.

‘ടെറെ ദെല്‍ ഓറോ’ അഥവാ സ്വർണഗോപുരം എന്നു പേരിട്ട പരിശോധനയില്‍ 650 ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. വിവരം ഡിപ്പാർട്ടുമെന്റില്‍ നിന്ന് ചോരാതിരിക്കാൻ പരിശീലന ക്ളാസ് എന്ന പേരിലാണ് ഉദ്യോഗസ്ഥരെ കൊണ്ടുവന്നത്.

അഞ്ച് ടൂറിസ്‌റ്റ് ബസുകളിലും, എഴ് വാനുകളിലുമായിട്ടാണ് ഉദ്യോഗസ്ഥരെ കൊണ്ടുവന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എറണാകുളത്തും തൃശൂരിലുമായി ഇവർ സംഘടിച്ചു. തൃശൂരില്‍ വന്ന ശേഷം വിനോദസഞ്ചാര ബാനർ ബസില്‍ കെട്ടി. അയല്‍ക്കൂട്ട സംഘങ്ങളുടെ ഉല്ലാസയാത്ര എന്ന പേരിലായിരുന്നു ബാനർ.

തുടർന്ന് ഓപ്പറേഷൻ ആരംഭിച്ചു. 75 ഇടങ്ങളില്‍ ഒരേ സമയം ഉദ്യോഗസ്ഥർ കയറി. 10 പേർ എന്ന വീതമാണ് ഓരോ സ്ഥാപനത്തിലും ഉദ്യോഗസ്ഥർ റെയ്‌ഡിന് കയറിയത്. സ്റ്റോക്ക് റജിസ്റ്ററില്‍ ഉള്ളതിനേക്കാള്‍ സ്വർണം പല സ്ഥാപനങ്ങളില്‍ നിന്ന് പിടിച്ചു. ഒരു കിലോ സ്വർണം കണക്കില്‍പ്പെടാതെ പിടിച്ചാല്‍ അഞ്ചു ശതമാനം വരെയാണ് പിഴ .കള്ളക്കടത്ത് സ്വർണം ഉണ്ടോയെന്നും പരിശോധിക്കും. 72 ലക്ഷം രൂപയാണ് ഒരു കിലോ സ്വർണത്തിന്റെ വില. പിടിച്ചെടുത്ത 104 കിലോ ട്രഷറിയുടെ ലോക്കറിലേക്ക് മാറ്റി .

കൈക്കുഞ്ഞ് അടക്കം ഏഴ് മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടി യുവതി ; വിശന്ന് വലഞ്ഞ മക്കള്‍ അമ്മയെ തേടി പോലീസ് സ്റ്റേഷനില്‍ EVENING NEWS VM TV

ലക്നൗ : മുലപ്പാലിനായി വിശന്നു കരയുന്ന കുഞ്ഞിന് മുന്നില്‍ നിറകണ്ണുകളോടെയാണ് പോലീസുകാർ പോലും നിന്നത് . ഏഴ് കുഞ്ഞുങ്ങളാണ് കഴിഞ്ഞ ദിവസം അമ്മയെ കാണാതെ കരഞ്ഞ് വിളിച്ച്‌ കനൗജ് ഗുർസഹൈഗഞ്ചിലെ പോലീസ് സ്റ്റേഷനിലെത്തിയത് .

കാര്യം തിരക്കിയ പോലീസുകാരോട് അമ്മയെ കാണാനില്ലെന്നാണ് 14 കാരൻ പറഞ്ഞത് .

അന്വേഷണത്തില്‍ ഏഴു കുഞ്ഞു മക്കളെയും , ഭർത്താവിനെയും ഉപേക്ഷിച്ച്‌ യുവതി ബന്ധുവായ യുവാവിനൊപ്പം ഒളിച്ചോടിയതാണെന്ന് വ്യക്തമായി. 15 വർഷം മുൻപാണ് യുവതിയെ ഗുർസഹൈഗഞ്ച് നിവാസിയായ യുവാവ് വിവാഹം കഴിച്ച്‌ കൊണ്ടുവന്നത് . എന്നാല്‍ ജോലിയ്‌ക്കായിഭർത്താവ് വീട്ടില്‍ നിന്ന് മാറി നിന്നതോടെ യുവതി മറ്റൊരാളുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. കൈക്കുഞ്ഞിനെ അടക്കം ഉപേക്ഷിച്ചാണ് യുവതി ഒളിച്ചോടിയത് . അതുകൊണ്ട് തന്നെ യുവതിയോടുള്ള ദേഷ്യത്തിലാണ് ഗ്രാമവാസികള്‍ ഒന്നടങ്കം . മടങ്ങി വന്നാല്‍ പോലും നാട്ടുകാർ യുവതിയെ മർദ്ദിച്ചേക്കുമെന്ന ഭയവും പോലീസിനുണ്ട് . അതേസമയം പോലീസ് തിരികെ വീട്ടില്‍ കൊണ്ടു വന്നിട്ടും അമ്മ തങ്ങളെ തേടിവരുമെന്ന് പറഞ്ഞ് കാത്തിരിക്കുകയാണ് കുഞ്ഞു മക്കള്‍.

വിമാനങ്ങള്‍ക്കെതിരായ വ്യാജ ബോംബ് ഭീഷണി സന്ദേശം തടയാന്‍ എ ഐ സാങ്കേതിക വിദ്യയുമായി എക്സ് BREAKING NEWS OF THE HOUR VM TV NEWS

വിമാനങ്ങള്‍ക്കെതിരായ വ്യാജ ബോംബ് ഭീഷണി സന്ദേശം തടയാന്‍ എ ഐ സാങ്കേതിക വിദ്യയുമായി എക്സ്. ഭീഷണി വരുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച്‌ ബ്ലോക്ക് ചെയ്യും.

വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് കേന്ദ്രം വിളിച്ച യോഗത്തിന് പിന്നാലെയാണ് തീരുമാനം.

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 120ലധികം വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നത്. ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് ഇത് കോടികളുടെ നഷ്ടമുണ്ടാക്കി. മാത്രമല്ല, യാത്രക്കാരെ വലിയ രീതിയില്‍ ബാധിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ക്കുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തത്. എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. ഇതിനിടെയാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഭീഷണി സന്ദേശം തടയാന്‍ സാധിക്കുമെന്ന കാര്യം എക്സ് പ്രതിനിധികള്‍ വ്യക്തമാക്കിയത്.

വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ എക്സ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു. പതിനൊന്ന് എക്സ് അക്കൗണ്ടുകളുടെ വിവരങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചത്. വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ വിമാന കമ്ബനികള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

മര്‍ദനത്തില്‍ മസ്തിഷ്‌ക ക്ഷതം സംഭവിച്ച്‌ ഒന്‍പത് വയസുകാരി ഗുരുതരാവസ്ഥയില്‍ ; 20 കാരിയായ ട്യൂഷന്‍ അധ്യാപികയ്‌ക്കെതിരെ കേസെടുത്തു BREAKING NEWS OF THE HOUR VM TV NEWS

ട്യൂഷന്‍ ടീച്ചറുടെ മര്‍ദനത്തില്‍ മസ്തിഷ്‌ക ക്ഷതം സംഭവിച്ച്‌ ഒന്‍പത് വയസുകാരി ഗുരുതരാവസ്ഥയില്‍. മുംബൈയിലാണ് സംഭവം നടന്നത്. ട്യൂഷന്‍ സ്ഥാപനം നടത്തുന്ന രത്ന…

ബെംഗളൂരുവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന സംഭവം; കര്‍ണാടക ലോകായുക്ത സ്വമേധയാ കേസെടുത്തു BREAKING NEWS OF THE HOUR VM TV NEWS

ബെംഗളൂരുവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നു വീണ് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കര്‍ണാടക ലോകായുക്ത.

കരാറുകാരനും കെട്ടിട ഉടമയും ബെംഗളൂരു കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ അനന്തര ഫലമാണ് ദുരന്തമെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ലോകായുക്ത ജസ്റ്റിസ് ബി എസ് പാട്ടീല്‍ പറഞ്ഞു.

കെട്ടിടം തകര്‍ന്ന സംഭവത്തില്‍ ബിബിഎംപി അസിസ്റ്റന്‍ഡ് എക്സികുട്ടീവ് എന്‍ജിനീയറെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ബിബിഎംപി ചീഫ് കമ്മീഷണറുടേതാണ് നടപടി. ബെംഗളൂരു കോര്‍പറേഷന്റെ അനുമതി ഇല്ലാതെയാണ് കെട്ടിട നിര്‍മാണം നടന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ മൂന്ന് തവണ കെട്ടിട ഉടമക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തി നിര്‍ത്തിവെപ്പിക്കാന്‍ ശ്രമമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സികുട്ടീവ് എന്‍ജിനീയര്‍ വിനയിയെ സസ്പെന്‍ഡ് ചെയ്തത്. മൂന്നു നില മാത്രം പണിതുയര്‍ത്താന്‍ കോര്‍പറേഷനില്‍ നിന്ന് അനുമതി സമ്ബാദിച്ച കെട്ടിട ഉടമ നാല് നിലകൂടി അനധികൃതമായി നിര്‍മ്മിക്കുകയായിരുന്നു.

ചൊവ്വാഴ്ച ഉണ്ടായ അപകടത്തില്‍ എട്ട് നിര്‍മ്മാണ തൊഴിലാളികള്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്. കെട്ടിട ഉടമ ഭുവന്‍ റെഡ്ഢിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്.