രാജസ്ഥാന്‍കണ്ടക്ടര്‍ ഹരിയാന പോലീസുകാരിയോട് 50 രൂപ ബസ്ചാര്‍ജ്ജ് ചോദിച്ചു; ഇരു സംസ്ഥാനങ്ങളും ബസുകള്‍ക്ക് പണി കൊടുത്തു…! BREAKING NEWS VM TV

Spread the love

രാജസ്ഥാനില്‍ ‘ഓസില്‍’ യാത്ര ചെയ്യാനുള്ള ഹരിയാന വനിതാപോലീസുകാരിയുടെ ശ്രമം ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്‌നത്തിന് കാരണമാകുന്നു.

രാജസ്ഥാന്‍ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ആര്‍എസ്‌ആര്‍ടിസി) ബസിലെ കണ്ടക്ടറും ഹരിയാനയില്‍ നിന്നുള്ള ഒരു വനിതാ കോണ്‍സ്റ്റബിളും തമ്മില്‍ 50 രൂപ ബസ് ചാര്‍ജ്ജിനെക്കുറിച്ച്‌ നടത്തിയ ചൂടന്‍ ഉടക്കാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും വാഹനവകുപ്പുകള്‍ അവരുടെ പാതകളില്‍ കൂടി പോകുന്ന ബസുകള്‍ക്ക് വന്‍തുക പിഴയീടാക്കി.

കണ്ടക്ടറും പോലീസുകാരിയും തമ്മിലുള്ള ഹീറ്റര്‍ വാഗ്വാദത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യുവതി ബസ് ടിക്കറ്റിന് പണം നല്‍കാത്തതിനെ തുടര്‍ന്ന് കണ്ടക്ടര്‍ അവരോട് വാഹനത്തില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടു. യാത്ര ചെയ്യണമെങ്കില്‍ 50 രൂപ ബസ് ചാര്‍ജ്ജ് നല്‍കണമെന്ന് ആര്‍എസ്‌ആര്‍ടിസി ബസ് കണ്ടക്ടര്‍ യുവതിയോട് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍, മുഖം മറച്ച പോലീസ് യൂണിഫോമില്‍ യാത്ര ചെയ്യുന്ന യുവതി പണം നല്‍കാന്‍ വിസമ്മതിച്ചു.

പണം തരാന്‍ കഴിയില്ലെങ്കില്‍ ബസില്‍ നിന്ന് ഇറങ്ങണമെന്ന് കണ്ടക്ടര്‍ പറഞ്ഞതിന് ശേഷം അവള്‍ മാറാന്‍ പോലും വിസമ്മതിക്കുന്നു. ”നിങ്ങള്‍ ഹരിയാനയിലെ ധരുഹേരയിലേക്കുള്ള ബസില്‍ യാത്ര ചെയ്യുകയാണെങ്കില്‍ 50 രൂപ നല്‍കുക. നിങ്ങള്‍ യാത്ര ചെയ്യുകയാണെങ്കില്‍ തുക നല്‍കണം.” കണ്ടക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ‘എന്റെ കയ്യില്‍ നിന്നും കിട്ടുമെന്ന് ഓര്‍ക്കണ്ട’ എന്ന മറുപടിയാണ് യുവതി നല്‍കുന്നത്.

ഉടന്‍ ”നിങ്ങള്‍ എന്തുകൊണ്ട് പണം നല്‍കില്ല? നിങ്ങള്‍ക്ക് യാത്ര ചെയ്യണമെങ്കില്‍ പണം നല്‍കണം.” ഇങ്ങിനെ പറഞ്ഞിട്ട് കണ്ടക്ടര്‍ ഉടന്‍ വനിതാ പോലീസിന് ഇറങ്ങാന്‍ വേണ്ടി ബസ് നിര്‍ത്താന്‍ ഡ്രൈവറോട് സൂചന നല്‍കി വിസില്‍ മുഴക്കി. എന്നാല്‍, പോലീസ് ഉദ്യോഗസ്ഥ ബസില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ചു. ബസ് ചാര്‍ജിനെ ചൊല്ലി അവര്‍ വീണ്ടും കണ്ടക്ടറുമായി തര്‍ക്കം തുടര്‍ന്നു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് തൊട്ടുപിന്നാലെ, ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയ തിരക്കേറിയ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന 50 ലധികം ആര്‍എസ്‌ആര്‍ടിസി ബസുകള്‍ക്ക് ഹരിയാന പോലീസ് പിഴ ചുമത്തി. ഇതിന് മറുപടിയായി, രാജസ്ഥാന്‍ അധികൃതര്‍ അവരുടെ റൂട്ടുകളിലെ 26 ഹരിയാന റോഡ്വേ ബസുകള്‍ക്കും പിഴ ചുമത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published.