മിഠായി വാങ്ങാൻ പേഴ്സില്‍ നിന്ന് പണമെടുത്തു: നാലു വയസുകാരന്റെ കാലില്‍ സ്പൂണ്‍ ചൂടാക്കി വച്ചു, അമ്മയ്ക്കെതിരെ കേസ് VM TV NEWS MINUTES

കൊല്ലം: നാലു വയസുകാരന്റെ കാലില്‍ സ്പൂണ്‍ ചൂടാക്കിവെച്ച്‌ പൊള്ളിച്ച സംഭവത്തില്‍ അമ്മയ്ക്കെതിരെ കേസ്. കിളികൊല്ലൂര്‍ കല്ലുംതാഴം കാപ്പെക്‌സ് കശുവണ്ടി ഫാക്ടറിക്കു സമീപം അശ്വതി(34) ആണ് അങ്കണവാടി വിദ്യാര്‍ഥിയായ മകനോട് ക്രൂരത കാണിച്ചത്.

മിഠായി വാങ്ങാന്‍ പേഴ്സില്‍ നിന്ന് പണമെടുത്തു എന്ന് പറഞ്ഞായിരുന്നു ആക്രമണം.

കുട്ടിയുടെ വലതു കാലില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ്. പൊതുപ്രവര്‍ത്തകരുടെ ഇടപെടലിലാണ് കിളികൊല്ലൂര്‍ പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ചായ വീണെന്നാണ് അശ്വതി ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീടാണ് പേഴ്സില്‍നിന്ന് പണമെടുത്ത ദേഷ്യത്തില്‍ സ്പൂണ്‍ ചൂടാക്കി കാല്‍ പൊള്ളിച്ചെന്നു സമ്മതിക്കുകയായിരുന്നു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

യുവതി മുലപ്പാല്‍ കൊടുക്കുന്ന ദൃശ്യം അര്‍ധരാത്രി ജനാലവഴി പകര്‍ത്തി; നിരവധി കേസുകളിലെ പ്രതി പിടിയില്‍ VM TV NEWS EXCLUSIVE

കഠിനംകുളം: മുലപ്പാല്‍ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോയും പകർത്തിയ പ്രതി പിടിയില്‍. കഠിനംകുളം പുതുകുറിച്ചി സ്വദേശിയായ നിശാന്തി (31)നെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച പുലർച്ചെ രണ്ടരയ്ക്ക് ആയിരുന്നു സംഭവം.

യുവതി കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്നതിനിടെ വീടിന്റെ മതില്‍ ചാടി, തുറന്നിട്ടിരുന്ന ജനാലവഴി പ്രതി ദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു. മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് കഠിനംകുളം പോലീസില്‍ പരാതി നല്‍കി. സ്ത്രീകള്‍ക്കു നേർക്കുള്ള അതിക്രമത്തിനും ഐടി ആക്‌ട് പ്രകാരവും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഫോട്ടോയെടുക്കാൻ ഉപയോഗിച്ച മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയില്‍ എടുത്തു. നിരവധി കേസുകളില്‍ പ്രതിയായ നിഷാന്തിനെതിരെ കാപ്പാ നിയമപ്രകാരം കേസെടുക്കുമെന്നും കഠിനംകുളം പോലീസ് പറഞ്ഞു.

കഴിഞ്ഞ വർഷം ഒറ്റ ദിവസംകൊണ്ട് 13 കേസില്‍ പ്രതിയായ ആളാണ് നിഷാന്ത്. കല്ലമ്ബലം മുതല്‍ കോട്ടയം കറുകച്ചാല്‍വരെ പിടിച്ചുപറിയും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമവും നടത്തിയതിനായിരുന്നു ഈ കേസുകള്‍.

കൊടും ക്രിമിനല്‍ അര്‍ഷ്ദീപ് ദല്ല കാനഡയില്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്; പിടിയിലായത് കൊല്ലപ്പെട്ട ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ അടുത്ത അനുയായി

കൊടും ക്രിമിനലായ അർഷ്ദീപ് ദല്ല കാനഡയില്‍ പിടിയിലായെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ട ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ അടുത്ത അനുയായി കൂടിയാണ് അർഷ്ദീപ് ദല്ല.

ഒക്‌ടോബർ 27-28 തീയതികളില്‍ കാനഡയില്‍ നടന്ന വെടിവെപ്പിന് ശേഷം ദല്ലയെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ ഭാഗമായി തന്നെയാണ് അറസ്റ്റ് എന്നാണ് പ്രാഥമിക നിഗമനം.

ദല്ലയുടെ അറസ്റ്റ് സംബന്ധിച്ച്‌ ഇന്ത്യൻ സുരക്ഷാ ഏജൻസികള്‍ക്കും വിവരം ലഭിച്ചിട്ടുണ്ടെന്ന് ദേശീയമാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാല്‍ ദല്ലയുടെ അറസ്റ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. മില്‍ട്ടണില്‍ നടന്ന വെടിവയ്പിനെക്കുറിച്ച്‌ ഹാള്‍ട്ടണ്‍ റീജിയണല്‍ പൊലീസ് സർവീസ് (എച്ച്‌ആർപിഎസ്) അന്വേഷണം നടത്തിവരികയാണ്.

ഒക്ടോബറില്‍ മില്‍ട്ടണ്‍ ടൗണില്‍ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഇയാളെ പിടികൂടിയിരുന്നുവെങ്കിലും അറസ്റ്റ് സംബന്ധിച്ച വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. അറസ്റ്റിനുശേഷമുള്ള സ്ഥിതിഗതികള്‍ ഇന്ത്യൻ അധികൃതർ നിരീക്ഷിച്ചുവരികയാണ്. ഇന്ത്യയില്‍ വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അർഷ്ദീപ് ദല്ല.

28 കാരനായ ദല്ല ഭാര്യയോടൊപ്പം കാനഡയിലെ സറേയിലാണ് താമസിക്കുന്നത്. കൊള്ളയടിക്കല്‍, കൊലപാതകം, മറ്റ് ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇയാള്‍ക്കെതിരെ യുഎപിഎ പ്രകാരം കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ പഞ്ചാബ് പൊലീസ് ലുക്ക്‌ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്, ഇന്ത്യൻ സുരക്ഷാ ഏജൻസി വൃത്തങ്ങള്‍ അറിയിച്ചു. ഖലിസ്താനി ടൈഗർ ഫോഴ്സിന്റെ ആക്ടിങ് ചീഫായ അർഷ്ദീപ് ദല്ലയെ, ഹര്‍ദീപ് സിങ് നിജ്ജറിന്റെ പിൻഗാമിയായാണ് കണക്കാക്കുന്നത്.

അടുപ്പ് കത്തിച്ചതേ ഓര്‍മയുള്ളൂ. പിന്നൊരു തീയും പുകയും; ഡ്രൈവറിന്റെ ചെറിയ അശ്രദ്ധയില്‍ കത്തിനശിച്ചത് 8 കാറുകള്‍ VM TV NEWS LIVE

ഡ്രൈവറുടെ ചെറിയ അശ്രദ്ധമൂലം ഇലക്‌ട്രിക് കാറുകള്‍ കൊണ്ടുപോവുകയായിരുന്ന കണ്ടെയ്‌നര്‍ ട്രക്കിന് തീപിടിച്ച്‌ എട്ട് കാറുകള്‍ കത്തിനശിച്ചു.

ട്രക്കിനുള്ളില്‍ ഉണ്ടായിരുന്ന എട്ട് ടാറ്റാ നെക്‌സോണ്‍ ഇവി കാറുകളാണ് കത്തിനശിച്ചത്.

മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് കാറുകള്‍ കൊണ്ടുവരികയായിരുന്ന ട്രക്കാണ് സഹീറാബാദ് ബൈപ്പാസിന് സമീപം രഞ്‌ജോളില്‍ വെച്ച്‌ കത്തിനശിച്ചത്. ഇതോടെ മുംബൈ ഹൈവേയില്‍ ഏറെ നേരം ഗതാഗതക്കുരുക്കുമുണ്ടായി.

ട്രക്കിന്റെ ക്യാബിനുള്ളില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. വാഹനം നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ ക്യാബിനുള്ളില്‍ മണ്ണെണ്ണ സ്റ്റൗ ഉപയോഗിച്ച്‌ ഭക്ഷണം പാചകം ചെയ്തതാണ് തീപടരാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീപിടിത്തത്തില്‍ ചെറിയതോതില്‍ പൊള്ളലേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്നപ്പോഴാണ് അപകടം സംഭവിച്ചത്. സഹീറാബാദ് സ്റ്റേഷനില്‍ നിന്ന് അഗ്‌നി ശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

കണ്ടെയ്‌നറിനകത്ത് ഉണ്ടായിരുന്ന കാറുകള്‍ക്ക് തീപിടിച്ചതോടെ കറുത്ത പുക വാഹനത്തില്‍ നിന്ന് ഉയര്‍ന്നതായി സംഭവത്തിന് സാക്ഷിയായ നാട്ടുകാര്‍ പറഞ്ഞു. അഗ്‌നിശമന സേനയുടെ പെട്ടെന്നുള്ള ഇടപെടല്‍ കാരണം തീ മറ്റിടങ്ങളിലേക്കോ മറ്റ് വാഹനങ്ങളിലേക്കോ പടരാതെ തടയാന്‍ കഴിഞ്ഞുവെന്ന് അധികൃതര്‍ അറിയിച്ചു.

കണ്ടെയ്‌നറിലും അതിനുള്ളിലുണ്ടായിരുന്ന കാറുകളുടെയും കാര്യത്തില്‍ പരിധോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ഭാര്യയെ തേടി നടന്നത് രണ്ട് ദിവസം; ഒടുവില്‍ ഭര്‍ത്താവ് കിടന്നുറങ്ങിയ സോഫയ്ക്കുള്ളില്‍ ഒടിച്ചുമടക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം VM TV NEWS CHANNEL

കാണാതായ ഭാര്യയെത്തോടി ഭര്‍ത്താവ് അലഞ്ഞത് രണ്ട് ദിവസമാണ്. ഒടുവില്‍ താന്‍ കിടന്നുറങ്ങിയ സോഫയ്ക്കുള്ളില്‍ ഒടിച്ചുമടക്കിയ നിലയില്‍ ഭാര്യയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ ഞെട്ടിയത് പൊലീസ് ഉള്‍പ്പെടെയുള്ളവരാണ്.

പുണെയ്‌ലാണ് ഒരു നാടിനെ ഒന്നാകതെ ഞെട്ടിച്ച സംഭവം. പൂണൈക്ക് സമീപം ഹദാപ്‌സറിലെ ഹുന്ദേകര്‍ വസ്തിയില്‍ കഴിയുന്ന സ്വപ്നാലി ഉമേഷ് പവാര്‍(24) ആണ് കൊല്ലപ്പെട്ടത്. ക്യാബ് ഡ്രൈവറാണ് സ്വപ്‌നാലിയുടെ ഭര്‍ത്താവ് ഉമേഷ്.

ബീഡ് എന്ന സ്ഥലത്ത് ഒരു യാത്രക്കാരനെ ഇറക്കാന്‍ പോയതായിരുന്നു ഉമേഷ്. ഓട്ടംപോയെ ഭര്‍ത്താവ് ഉമേഷ് 7ന് രാവിലെ 10ന് സ്വപ്നാലിയെ വിളിച്ചു സംസാരിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം സ്വപ്നാലിയെ ബന്ധപ്പെടാനായില്ല.

പിറ്റേന്നു വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു. തുടര്‍ന്ന് ഭാര്യയെക്കുറിച്ചുള്ള വിവരം ലഭിക്കാതെ വന്നപ്പോള്‍ ഉമേഷ് ഒരു സുഹൃത്തിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുഹൃത്തിന്റെ അന്വേഷണത്തില്‍ ഭാര്യയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

തുടര്‍ന്ന് എട്ടാംതീയതി ഉമേഷ് ഓട്ടം കഴിഞ്ഞ് തിരിച്ചെത്തി അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ബൈക്കില്‍ കറങ്ങി തെരുവുകളിലും അന്വേഷിച്ചു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളില്‍ പോയി നോക്കിയെങ്കിലും സ്വപ്‌നാലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

എന്നാല്‍ ശനിയാഴ്ച രാവിലെയോടെയാണ് സ്വപ്നാലിയുടെ ചില വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാതായത് ഉമേഷിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കൂടുതല്‍ പരിശോധനയ്ക്കായി താന്‍ കിടന്നിരുന്ന സോഫ-കം-ബെഡിന്റെ കംപാര്‍ട്‌മെന്റുകള്‍ തുറന്നു പരിശോധിച്ചു.

പരിശേധനയ്ക്കിടയിലാണ് സ്വപ്നാലിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ വാതില്‍ ആരും തള്ളിത്തുറന്ന് അകത്തുകയറിയ ലക്ഷണങ്ങള്‍ കാണാത്തതിനാല്‍ സ്വപ്നാലിക്ക് പരിചയമുള്ളയാളാവണം കൊലപാതകിയെന്നാണ് പൊലീസിന്റെ നിഗമനം.

സംഭവത്തില്‍ സംശയമുള്ള ഒരാളെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. സ്വപ്നാലിയുടെ മൃതദേഹം കണ്ടെത്തിയതിനുപിന്നാലെ ഇയാളുടെ ഫോണ്‍ ഓഫായെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഫുര്‍സുംഗി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

സ്വപ്‌നാലിയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. സ്വപ്‌നാലിയുടെ കഴുത്തില്‍ നഖത്തിന്റെ പാടുകളുമുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ആ പാട്ട് സീനില്‍ അഭിനയിച്ചതോടെ ക്രഷ് ആയി, പിന്നെ മുടിഞ്ഞ പ്രണയം; മംമ്തയുമായുള്ള സൗഹൃദത്തെ കുറിച്ച്‌ ആസിഫ് VM TV NEWS LIVE

മലയാള സിനിമയില്‍ ആസിഫ് അലിയേക്കാള്‍ സീനിയറാണ് മംമ്ത മോഹന്‍ദാസ്. ഇരുവരും ആദ്യമായി ഒന്നിച്ചു അഭിനയിച്ചത് സത്യന്‍ അന്തിക്കാട് ചിത്രം ‘കഥ തുടരുന്നു’ വില്‍ ആണ്.

ഈ സിനിമയുടെ സെറ്റില്‍വച്ച്‌ ആസിഫ് അലി മംമ്ത മോഹന്‍ദാസിനെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. മംമ്തയോട് തനിക്ക് തോന്നിയത് പ്രേമമായിരുന്നു എന്ന് തെറ്റിദ്ധരിച്ചു എന്നാണ് പില്‍ക്കാലത്ത് ഇതേകുറിച്ച്‌ ആസിഫ് അലി ചിരിച്ചുകൊണ്ട് പറഞ്ഞത്.

കഥ തുടരുന്നു എന്ന സിനിമയിലെ റൊമാന്റിക് ഗാനത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഈ പാട്ടില്‍ വളരെ റൊമാന്റിക് ആയ ചില രംഗങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ അഭിനയിക്കുമ്ബോഴാണ് തനിക്ക് മംമ്തയോട് പ്രണയം തോന്നിയതെന്ന് ആസിഫ് അലി പറയുന്നു. സെറ്റില്‍ മംമ്ത തന്നെ വളരെ കംഫര്‍ട്ടബിളാക്കിയെന്നും അതിനെ താന്‍ പ്രണയമായി തെറ്റിദ്ധരിക്കുകയായിരുന്നെന്നും ആസിഫ് പറഞ്ഞു.

മംമ്തയോട് തനിക്ക് ഭയങ്കര പ്രണയം തോന്നിയിട്ടുണ്ടെന്നും പിന്നീട് അത് ആലോചിക്കുമ്ബോള്‍ ചിരിയാണ് വരുന്നതെന്നും ആസിഫ് പറഞ്ഞു. ആസിഫിന്റെ കരിയറിലെ ആദ്യത്തെ പ്രണയ ഗാനമായിരുന്നു കഥ തുടരുന്നു എന്ന ചിത്രത്തിലെ ആരോ പാടുന്നു ദൂരെ എന്ന ഗാനം. സിനിമയിലെ ആസിഫിന്റെ സീനുകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഈ ഗാന രംഗം ചിത്രീകരിച്ചത്. കഥ തുടരുന്നു സിനിമയുടെ സെറ്റില്‍വച്ചാണ് ആസിഫ് മംമ്തയെ ആദ്യമായി നേരിട്ടു കാണുന്നതും.

അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം 2025ല്‍ അതിനുമുമ്ബൊരു ആക്ഷന്‍ പടം: വിനയന്‍ VM TV NEWS

മലയാളത്തില്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് വിനയന്‍. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലർത്തുന്ന സംവിധായകനായ വിനയന്റെ ഏറെ ആരാധകരുള്ള ചിത്രമാണ് അത്ഭുത ദ്വീപ്.

ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന് നേരത്തെ തന്നെ വാർത്തകള്‍ പുറത്തുവന്നിരുന്നു.

അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗത്തിനു മുമ്ബെ മുമ്ബ് മറ്റൊരു സിനിമയുണ്ടാകുമെന്നാണ് സംവിധായകന്‍ വിനയന്‍ പറയുന്നത്. അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം 2025ന്റെ അവസാനമേ ആരംഭിക്കുകയുള്ളൂ. അതിനു മുമ്ബ് സിജു വില്‍സനെ നായകനാക്കി വലിയ ഒരു ആക്ഷന്‍ പടം ചെയ്യുമെന്നും വിനയൻ പറഞ്ഞു.

അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം 2025ന്റെ അവസാനമേ സംഭവിക്കുകയുള്ളൂ. അതിന്റെ മുമ്ബ് മറ്റൊരു സിനിമയുണ്ടാകും. എന്റെ അവസാന സിനിമ ഏതാണെന്ന് നിങ്ങള്‍ക്കെല്ലാം അറിയുന്നതാണ്. പത്തൊമ്ബതാം നൂറ്റാണ്ടായിരുന്നു ആ സിനിമ. അത് നല്ല അഭിപ്രായം നേടിയെടുത്ത ഒരു പടമായിരുന്നു.

അതില്‍ നായകനായത് വലിയ സൂപ്പര്‍സ്റ്റാറൊന്നും ആയിരുന്നില്ല. ഇപ്പോഴത്തെ യുവ നടന്മാരില്‍ ഒരാളായ സിജു വില്‍സണ്‍ ആയിരുന്നു. ആ സിനിമയില്‍ സിജു അസാധ്യമായി തന്നെ അഭിനയിച്ചിരുന്നു. ഒരു ചരിത്ര കഥാപാത്രമായിട്ടാണ് അഭിനയിച്ചത്.

അയാള്‍ ആ ട്രാന്‍സ്‌ഫോര്‍മേഷന്‍ വളരെ ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്. ആര്‍ക്കും മോശമെന്ന് പറയാന്‍ കഴിയാത്ത രീതിയിലാണ് സിജു അഭിനയിച്ചത്. അതിഗംഭീരമായി തന്നെ ആക്ഷന്‍ ചെയ്തു. പക്ഷെ സിജുവിന് വീണ്ടും ഒരു ബ്രേക്ക് വന്നിട്ടില്ല.

എന്ന് വിനയൻ പറഞ്ഞു.

സിജുവിനെ വെച്ച്‌ ഒരു അടിപൊളി വലിയ ഒരു ആക്ഷന്‍ പടം ചെയ്യാന്‍ പോകുകയാണ്. ആ സിനിമ ചെയ്തിട്ടാകും അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം വരുന്നത്,’ വിനയന്‍ പറഞ്ഞു.

ഞാന്‍ ഇതുവരെ കണ്ടതില്‍ വെച്ച്‌ ഏറ്റവും ബോറനായ മനുഷ്യനാണ് അയാള്‍: ദുല്‍ഖര്‍ സല്‍മാന്‍ VM TV NEWS EXCLUSIVE 

ദുല്‍ഖര്‍ സല്‍മാന്റെ ചിത്രമായ ലക്കി ഭാസ്‌കർ ഇപ്പോള്‍ വിജയകരമായി തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. തെലുങ്കില്‍ മഹാനടി, സീതാരാമം എന്നീ സിനിമകളിുടെ വൻ വിജയത്തിനുശേഷം ദുല്‍ഖര്റിന്റെ ഹാട്രിക് ഹിറ്റാകുകയാണ് ലക്കി ഭാസ്‌കര്‍.

കിങ് ഓഫ് കൊത്ത കഴിഞ്ഞ് ഒരു വർഷത്തെ ഇടവേളക്കു ശേഷമാണ് ഒരു ഡിക്യൂ ചിത്രം റിലീസിനെത്തുന്നത്.

ലക്കി ഭാസ്‌കര്റിന്റെ സംവിധായകൻ വെങ്കി അട്‌ലൂരിയാണ്. വെങ്കിയെ പറ്റി സംസാരിക്കുകയാണ് ഇപ്പോള്‍ ദുല്‍ഖർ സല്‍മാൻ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ ഞാൻ കണ്ട ഏറ്റവും ബോറിങ്ങായ മനുഷ്യനാണ് വെങ്കിയെന്നാണ് ദുല്‍ഖർ പറഞ്ഞത്.

മണിപ്പൂരില്‍ മൂന്ന് കുട്ടികളുടെ മാതാവിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചു; 20 വീടുകള്‍ ചുട്ടെരിച്ചു VM TV NEWS EXCLUSIVE

ഇംഫാല്‍: മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ മൂന്ന് കുട്ടികളുടെ മാതാവിനെ ബലാത്സംഗം ചെയ്ത് ജീവനോടെ ചുട്ടെരിക്കുകയും 20 തോളം വീടുകള്‍ കത്തിക്കുകയും ചെയ്തു.

ഗ്രാമത്തിലെ സ്‌കൂളിലെ അധ്യാപികയാണ് 31 കാരിയായ ഇര. ഭർത്താവും പ്രായപൂർത്തിയാകാത്ത മകനും രണ്ട് പെണ്‍മക്കളുമുണ്ട്. വ്യാഴാഴ്ച രാത്രി യുവതിയെ സായുധരായ മെയ്തി തീവ്രവാദികള്‍ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്ന് ജിരിബാം പൊലീസ് മേധാവിക്ക് ഭർത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു.

‘മെയ്തികള്‍ ഞങ്ങളുടെ വാതില്‍ തകർത്തു. വീട് കത്തിക്കുന്നതിന് മുമ്ബ് ഞങ്ങളോട് പോകാൻ പറഞ്ഞു. അവരില്‍ ചിലർ ഞങ്ങളെ എല്ലാവരെയും കൊല്ലണം എന്ന് ആക്രോശിച്ചു. ഒടുവില്‍ പ്രായമായ മാതാപിതാക്കളോടും കുട്ടികളോടും ഒപ്പം പോകാൻ എന്നെ അനുവദിച്ചു. എന്നാല്‍ ഭാര്യയെ കൊണ്ടുപോകാൻ അവർ അനുവദിച്ചില്ല- യുവതിയുടെ ഭർത്താവിനെ ഉദ്ധരിച്ച്‌ അംഗീകൃത ഗോത്രങ്ങളുടെ കൂട്ടായ്മയായ ഇൻഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (ഐ.ടി.എല്‍.എഫ്) പ്രസ്താവനയില്‍ പറയുന്നു. യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം രാവിലെ വീട്ടിനുള്ളില്‍നിന്ന് കണ്ടെടുത്തുവെന്നും അവർ പറഞ്ഞു. ക്രൂരമായ ആക്രമണത്തെ തുടർന്നാണ് ഇരക്ക് ജീവൻ നഷ്ടപ്പെട്ടത്. യുവതിയുടെ കാലില്‍ വെടിയുതിർക്കുകയും പീഡിപ്പിക്കുകയും ജീവനോടെ കത്തിക്കുകയും ചെയ്തുവെന്നും ഐ.ടി.എല്‍.എഫ് പറഞ്ഞു.

മെയ്തേയ് തോക്കുധാരികള്‍ ആദിവാസി ഗ്രാമത്തില്‍ പ്രവേശിച്ച്‌ ഗ്രാമവാസികള്‍ക്കുനേരെ വിവേചനരഹിതമായി വെടിയുതിർക്കുകയും തുടർന്ന് വീടുകള്‍ കത്തിക്കുകയും ചെയ്തുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. മിക്ക ഗ്രാമവാസികളും അടുത്തുള്ള വനത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവെ 31കാരിയായ ഒരു സ്ത്രീയെ അവർ പിടികൂടി. മൂന്ന് കുട്ടികളുടെ അമ്മയായ അവർക്ക് വെടിവെപ്പ് ആരംഭിച്ചപ്പോള്‍ തുടയില്‍ വെടിയേറ്റിരുന്നു.

‘ഒരു സ്ത്രീ തീപിടുത്തത്തില്‍ മരിച്ചു. അവളുടെ കരിഞ്ഞ ശരീരം കുടുംബത്തിന്‍റെ പക്കലുണ്ട്. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അസമിലെ സില്‍ചറിലേക്ക് അയക്കാൻ ശ്രമിക്കുകയാണ്. മരിച്ചവരുടെ കുടുംബത്തിന് നല്‍കേണ്ട നഷ്ടപരിഹാരത്തിനും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യമാണെ’ന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സാഹചര്യങ്ങള്‍ വളരെ സംഘർഷഭരിതമായതിനാല്‍ അവർ എങ്ങനെയാണ് കത്തിക്കരിഞ്ഞതെന്നും തീപിടുത്തത്തില്‍ എത്ര വീടുകള്‍ നശിച്ചെന്നും പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 20 വീടുകള്‍ കത്തിച്ചതായി ഗ്രാമത്തില്‍ വിന്യസിച്ചിരിക്കുന്ന സി.ആർ.പി.എഫുകാർ അറിയിച്ചതായാണ് വിവരം.

ജില്ലയിലെ ഗോത്ര വിഭാഗങ്ങളായ മെയ്തേയിയും ഹ്‌മറും തമ്മില്‍ സമാധാന ചർച്ചകള്‍ ആരംഭിക്കാൻ പൊലീസ് സൂപ്രണ്ട് ശ്രമിക്കുന്നതിന് തൊട്ടുമുമ്ബാണ് തീവെപ്പ് നടന്നത്. ക്രമസമാധാനപാലനത്തിനായി സി.ആർ.പി.എഫ്, അസം റൈഫിള്‍സ് പൊലീസ് എന്നിവരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. എങ്കിലും സ്ഥിതിഗതികള്‍ സംഘർഷഭരിതമാണ് – ഒരു ഓഫിസർ പറഞ്ഞു.

ഹ്‌മർ, കുക്കീസ്, സോമിസ് എന്നിവർ ഒരേ ‘സോ’ വംശത്തില്‍ പെട്ടവരാണ്. ഒക്‌ടോബർ 19ന് സായുധരായ കുക്കി-സോ-ഹ്മർ ഗ്രൂപും സുരക്ഷാ സേനയും തമ്മില്‍ വെടിവെപ്പ് നടന്നിരുന്നു. ഒരു ദിവസത്തിന് ശേഷം സംഘം ബോഡോബെക്ര പൊലീസ് സ്‌റ്റേഷനില്‍ മുന്നറിയിപ്പ് ആക്രമണം നടത്തി. ജിരിബാം പട്ടണത്തിനടുത്തുള്ള ഒരു ഹ്മർ കുടുംബത്തെ ചുട്ടെരിച്ചതിനെ തുടർന്നായിരുന്നു ഇത്.

മെയ്‌തികളും കുക്കി-സോസും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന വംശീയ സംഘട്ടനത്തില്‍ മരിച്ചവരുടെ എണ്ണം 238 ആയി ഉയർന്നു. കൂടാതെ പ്രക്ഷോഭം ആരംഭിച്ച കഴിഞ്ഞ വർഷം മെയ് 3 മുതല്‍ കുറഞ്ഞത് 60,000 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.

ജിരിബാം, ഫെർസാള്‍ ജില്ലകളില്‍ പ്രവർത്തിക്കുന്ന കുക്കി-സോ സിവില്‍ സൊസൈറ്റി ഓർഗനൈസേഷനായ ‘ഇൻഡിജിനസ് ട്രൈബ്സ് അഡ്വക്കസി കമ്മിറ്റി’ അക്രമത്തെയും സ്ത്രീയുടെ കൊലയെയും അപലപിക്കുകയും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മണിപ്പൂരിലെ സംസ്ഥാന സേനയും പൊലീസും ഉള്‍പ്പെടെയുള്ള മണിപ്പൂർ സംസ്ഥാന സർക്കാർ സംവിധാനത്തില്‍ വിശ്വാസമില്ലെന്നും അതിനാല്‍ മണിപ്പൂരിലെ ജിരിബാം ജില്ലയിലെയും ഫെർസാള്‍ ജില്ലയിലെയും നിരപരാധികളായ കുക്കി-സോമി-ഹ്മർ ജനങ്ങളെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും ഐ.ടി.എസി ആവർത്തിച്ചു. 2017 മുതല്‍ മണിപ്പൂരില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാറാണുള്ളത്.

പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍

അക്രമം രൂക്ഷമായ മണിപ്പൂർ സന്ദർശിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘മണിപ്പൂരിനെക്കുറിച്ച്‌ ഞാൻ നിങ്ങളോട് പറയട്ടെ. ബി.ജെ.പി മണിപ്പൂർ കത്തിച്ചു. നാളിതുവരെ പ്രധാനമന്ത്രി അവിടെ പോയിട്ടില്ല. മണിപ്പൂർ എന്നൊരു സംസ്ഥാനം ഇല്ലെന്ന് അവർ അംഗീകരിച്ചു എന്നർത്ഥം. സമൂഹത്തെ വിഭജിക്കുക എന്ന ബി.ജെ.പിയുടെ ആശയങ്ങള്‍ കാരണം സംസ്ഥാനം കത്തിക്കരിഞ്ഞു. അവർ പോകുന്നിടത്തെല്ലാം സമുദായങ്ങളും ഗ്രൂപ്പുകളും തമ്മില്‍ ഭിന്നിപ്പുണ്ടാക്കുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ ‘ഭാരത് ജോഡോ യാത്ര’ നടത്തിയത് – ജാർഖണ്ഡിലെ സിംഡേഗയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ പറഞ്ഞു.

കോഴിക്കോട് ട്രെയിനില്‍ നിന്നും തെറിച്ചുവീണ യുവതി മരിച്ചു ; അപകടം നടന്നത് ശുചിമുറിയിലേക്ക് പോകുന്നതിനിടയില്‍ VM TV NEWS  EXCLUSIVE

കോഴിക്കോട് : കോഴിക്കോട് വെച്ച്‌ ട്രെയിനില്‍ നിന്നും തെറിച്ചുവീണ യുവതി മരിച്ചു. ഇരിങ്ങല്‍ സർഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്.

ട്രെയിനിലെ ശുചിമുറിയിലേക്ക് പോകുന്നതിനിടയില്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

മലപ്പുറം വള്ളിക്കുന്ന്‌ സ്വദേശി ജിന്‍സി(26)യാണ് മരിച്ചത്. മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുന്നതിനിടയില്‍ ആയിരുന്നു അപകടം. കണ്ണൂരില്‍ നിന്നും കണ്ണൂര്‍ – ആലപ്പുഴ എക്‌സ്പ്രസില്‍ മലപ്പുറത്തെ വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം നടന്നത്. രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.

ഇരിങ്ങല്‍ ഗേറ്റിന് സമീപം ട്രെയിന്‍ എത്തിയപ്പോള്‍ ശുചിമുറിയില്‍ പോകാനായി ജിൻസി സീറ്റില്‍ നിന്നും എഴുന്നേറ്റ് പോവുകയായിരുന്നു. എന്നാല്‍ ശുചിമുറിയിലേക്ക് എത്തുന്നതിനു മുൻപായി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. മരിച്ച ജിൻസിയുടെ മൃതദേഹം വടകര ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.