മക്കള്‍ക്ക് സ്വത്തുക്കള്‍ നല്‍കി? പൊട്ടിത്തെറിച്ച്‌ മല്ലിക സുകുമാരൻ പൃഥിയും സുപ്രിയയും വീട്ടില്‍ നിന്നും ഇറങ്ങാൻ കാരണമുണ്ട് ; വീട്ടിലെ ആ രഹസ്യങ്ങള്‍ തുറന്നടിച്ച്‌ മല്ലിക

Spread the love

തനിക്കും കുടുംബത്തിനും എതിരെ വരുന്ന വിമർശനങ്ങള്‍ക്ക് തിരിച്ചടി നല്‍കി മല്ലിക സുകുമാരൻ. ഈ അടുത്ത കാലത്ത് ഒരാള്‍ വിളിച്ച്‌ ചേച്ചി സ്വത്തുക്കള്‍ ഭാഗം വെച്ചില്ലേയെന്നും ഭാഗം വെക്കാത്തത് കൊണ്ട് പിള്ളേരൊക്കെ പിണങ്ങിപ്പോയെന്ന് കേട്ടെന്നും ആ വ്യക്തി തന്നോട് പറഞ്ഞെന്നാണ് മല്ലിക പറയുന്നത്.

എനിക്ക് രണ്ട് പിള്ളേരെ ഉള്ളൂ, അവരൊന്നും എന്നോട് വാങ്ങിക്കാറില്ലെന്നും താനവരില്‍ നിന്നും വാങ്ങിയിട്ടേ ഉള്ളൂ എന്നും മറുപടി നല്കുകയായിരുന്നെന്നും മല്ലിക തുറന്നടിച്ചു.

നമ്മള്‍ ചത്ത് കഴിയുമ്ബോള്‍ നമുക്കുള്ളതെല്ലാം വഴിയേ പോകുന്നവർക്കാണോയെന്നും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് തന്നെയാണെന്നും.

അതിനുള്ള വ്യവസ്ഥ ഉണ്ടാക്കാനുള്ള ബുദ്ധി തനിക്ക് ഉണ്ടെന്നുമാണ് മല്ലിക നല്‍കിയ മറുപടി. മാത്രമല്ല മുംബൈയില്‍ നിന്നാണ് തനിക്കിങ്ങനെ ഒരു കോള്‍ വന്നതെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.

കൊച്ചുമക്കള്‍ക്ക് സ്കൂള്‍ അഡ്മിഷന് വേണ്ടിയാണ് അവർ പോയത്. എന്നാല്‍ മാസത്തില്‍ 20 ദിവസവും സുപ്രിയയും രാജുവും കൊച്ചിയിലാണെന്നും തെറ്റായ വാർത്തകള്‍ പ്രചരിപ്പിക്കരുതെന്നും മല്ലിക പറഞ്ഞു.

ജീവിതം കണ്ട സ്ത്രീയാണ് താൻ. ഇത്തരത്തില്‍ ഈ എഴുതുന്നതിന് പിന്നിലുള്ള ഉദ്ദേശ്യം എന്താണ്, ആരാണ് എന്നൊക്കെ എനിക്കറിയെമെന്നും അവരുടെ ലക്ഷ്യമെന്തെന്ന് അറിയാമെന്നും മല്ലിക തുറന്നടിച്ചു.

Leave a Reply

Your email address will not be published.