അയോധ്യയുടെ അടിത്തറ ഞങ്ങള്‍ ഇളക്കും’, നവംബര്‍ 16, 17 തീയതികളില്‍ ഹിന്ദു ആരാധനാലയങ്ങള്‍ ആക്രമിക്കുമെന്ന് പരസ്യ ഭീഷണി മുഴക്കി ഗുര്‍പത്വന്ത് സിംഗ് പന്നു

Spread the love

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം ഉള്‍പ്പെടെയുള്ള രാജ്യത്തെ ഹിന്ദു ആരാധനാലയങ്ങള്‍ ആക്രമിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കി ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നു.

നവംബര്‍ 16, 17 തീയതികളില്‍ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

കാനഡയിലെ ബ്രാംപ്ടണില്‍ റെക്കോര്‍ഡ് ചെയ്ത, സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്‌എഫ്ജെ) പുറത്തുവിട്ട വീഡിയോയിലാണ് ഭീഷണി. ‘അക്രമ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ ഞങ്ങള്‍ ഇളക്കും’ എന്ന് പന്നു വീഡിയോയില്‍ പറയുന്നു.

രാമക്ഷേത്രം തുറന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ പ്രാര്‍ത്ഥിക്കുന്ന ചിത്രങ്ങളാണ് വീഡിയോയിലുള്ളത്. നേരത്തെ, നവംബര്‍ 1നും 19നും ഇടയില്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുതെന്ന് പന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ അക്രമം നടത്താനും പന്നു ആഹ്വാനം ചെയ്തിരുന്നു.

Leave a Reply

Your email address will not be published.