NEWS

പഴനിയിൽ തീർത്ഥാടനത്തിന് പോയി അപകടത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അപകടത്തിൽപ്പെട്ട ബാക്കിയുള്ളവർ ചികിത്സയിലാണ്.

ബഹു.മുഖ്യമന്ത്രിയോട് കാര്യങ്ങൾ സംസാരിച്ചു. ചീഫ് സെക്രട്ടറിയുമായും കളക്ടറുമായും ആശയവിനിമയം നടത്തി. മധുര എസ് പിയുമായും സംസാരിച്ചു. മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും ചികിത്സയിൽ…

കുളിക്കാൻ ഇറങ്ങിയ ആളിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

തൂത്തുക്കുടിയിൽ വാഹനാപകടം മലയാളികൾ മരിച്ചു

മായക്കാഴ്ചയിലെ ഓണസദ്യ ഭാഗം 2

മായക്കാഴ്ചയിലെ ഓണസദ്യ

സുരാജ് പങ്കെടുക്കുന്ന വെഞ്ഞാറമൂട് ഓണാഘോഷം

കരകുളം സമദർശിനി വായനശാലയുടെ 54- ആം വാർഷിക സമ്മേളനവും ഓണാഘോഷവും ഉദ്ഘാടനം ചെയ്തു.മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു. അയണിക്കാടിൻ്റെ ജനപ്രതിനിധി ശ്രീ.S. സുരേഷ് കുമാറും വായനശാലാ ഭാരവാഹികളുമെല്ലാം സംബന്ധിച്ചു.

നാടെങ്ങും ഓണാഘോഷത്തിൽ . തിരുവോണ ദിനത്തിൽ തലസ്ഥാനത്ത് ഒഴുകിയെത്തിയത് വൻ ജനസഞ്ചയം. കാലാവസ്ഥ പ്രതികൂലമാകുമെന്ന് കരുതിയെങ്കിലും, തിരുവോണാഘോഷത്തിന് മഴ മാറിനിന്നത് തുണയായി . ഓണ സദ്യയുണ്ട് നഗരത്തിൽ കുടംബ സമേതം ഏവരും ഉച്ച കഴിഞ്ഞ് തന്നെയിറങ്ങി. ഓണാഘോഷ കലാ പരിപാടികളുടെ പ്രധാന വേദിയായ കനകക്കുന്ന് തന്നെയാണ് ഏവരുടെയും ലക്ഷ്യവും . മുപ്പത്താറോളം വേദികളിൽ നടന്ന കലാ പരിപാടികൾ ആസ്വദിക്കാൻ ആയിരങ്ങൾ എത്തി. കേരളീയ തനത് കലാരൂപങ്ങൾ കനകകുന്നിലെ വിവിധ വേദികളിൽ നടന്നു. പൂജപ്പുര മൈതാനിയിൽ നടന്ന ഗാനമേള -വയലാർ – സന്ധ്യയിൽ പാടി പതിഞ്ഞ ഗാനങ്ങളുമായി പിന്നണി ഗായകൻ കെ.ജി. മാർക്കോസുമെത്തി. മീഡിയാ വോയ്സ് ടി.വി യുടെ ആഭിമുഖ്യത്തിൽ നടന്ന ഓണ രാവ് 2022 ൽ വിവിധ കലാപരിപാടികൾ അരങ്ങേറി.

ഓണ രാവ് 2022 ഭാഗം 5

ഓണ രാവ് 2022 ഭാഗം 4