ഇന്ന് പുതുയുഗപ്പിറവിയുടെ 168 )o വർഷംശ്രീ നാരായണ ഗുരുദേവ ജയന്തി.🙏

Spread the love

അഹന്ത എന്താണെന്ന് എല്ലാർക്കും അറിയാം,
എന്നാൽ ഇദന്ത എന്ന് കേട്ടിട്ടുള്ളവർ ചുരുക്കം.
ആത്മോപദേശശതക ത്തിൽ ഗുരുദേവൻ രചിച്ച ഈ പദം മലയാള ഭാഷാതനിമക്ക് പൂർണ്ണമായി ചേർന്നതും പുതിയതും ആണ്.
ഇങ്ങനെ വേറെയും വാക്കുകൾ ഗുരുദേവ കൃതികളിൽ ഉണ്ട്.വായിച്ചറിയുക.

അതുപോലെ തന്നെ ധ്വനിമയമായി ഗഗനം ജ്വലിക്കും എന്നിത്യാദി മലയാളി ഈക്കാലം വരെ കേൾക്കാത്ത കല്പനകളും ,

പ്രജ്ഞാനം ബ്രഹ്മ :
ത്വം ഹി ബ്രഹ്മ: എന്നൊക്കെ സംസ്കൃതത്തിൽ പറഞ്ഞത് മലയാളി മനസ്സിലേക്ക്
നാം ശരീരമല്ല അറിവാകുന്നു
എന്ന് ലളിതമായ വാക്കുകളിൽ മൊഴിഞ്ഞതും ഒക്കെ ഈ മഹാഗുരുവാണ്.

അധികാരും ശ്രദ്ധിക്കാതെ പോയ ഒരുപദേശം കൂടി ഉണ്ട്, അതിതാണ് –

അരുൾ
അൻപ്
അനുകമ്പ എന്നീ മൂന്നിനും പൊരുൾ ഒന്നാണെന്നും, അതിനാൽ ജീവി അരുൾ ഉള്ളവനാണ് എന്നും…
അരുൾ ഉള്ളവനാണ് ജീവി
എന്നതൊരു മന്ത്രമായി ഉരുവിട്ടീടണമെന്നും ഗുരു നമുക്കായി പറഞ്ഞു തന്നിട്ടുണ്ട്.

Leave a Reply

Your email address will not be published.