NEWS

ജീവൻ നിലനിര്‍‌ത്തണം…, പിതാവിനായി വീട്ടില്‍ ഐസിയു ഒരുക്കി നയൻതാര, ഇങ്ങനൊരു മോളെ കിട്ടിയത് ഭാഗ്യമെന്ന് അമ്മ ഓമന! VM TV NEWS CHANNEL

തെന്നിന്ത്യയില്‍ സജീവമായശേഷമാണ് നയൻതാര ചെന്നൈയില്‍ സെറ്റില്‍ഡായത്. വിക്കിക്കും മക്കള്‍ക്കും ഒപ്പം കൊട്ടാരസമാനമായ വീട്ടിലാണ് നയൻതാരയുടെ താമസം.

എന്നാല്‍ താരത്തിന്റെ മാതാപിതാക്കള്‍ ഇപ്പോഴും കൊച്ചിയില്‍ തന്നെയാണ്. വർഷങ്ങളായി ജീവിച്ച്‌ വന്നതുകൊണ്ടാകാം അച്ഛനേയും അമ്മയേയും ചെന്നൈയിലേക്ക് നയൻതാര പറിച്ച്‌ നട്ടിട്ടില്ല. പകരം എല്ലാവിധ സൗകര്യങ്ങളും കൊച്ചിയില്‍ ഒരുക്കി കൊടുത്ത് അവരുടെ താല്‍പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസരിച്ച്‌ ജീവിക്കാനാണ് നയൻതാര അവസരം ഒരുക്കികൊടുത്തിട്ടുള്ളത്.

അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്ന ഒരു കൊച്ചു കുടുംബമായിരുന്നു താരത്തിന്റേത്. ചേട്ടൻ‌ ദുബായില്‍ സെറ്റില്‍ഡാണ്. ഇപ്പോഴും നയൻതാര തന്നെയാണ് മാതാപിതാക്കളുടെ കാര്യങ്ങള്‍ക്കായി ഓടി നടക്കുന്നതും ചെയ്ത് കൊടുക്കുന്നതും.

നയൻതാരയെ പോലെ തന്നെ അഭിമുഖങ്ങളില്‍ ഒരിക്കല്‍ പോലും പ്രത്യക്ഷട്ടിട്ടില്ലാത്തവരാണ് താരത്തിന്റെ മാതാപിതാക്കളും. എന്നാല്‍ ഇപ്പോള്‍ ആദ്യമായി നയൻതാരയെ കുറിച്ച്‌ നടിയുടെ അമ്മ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മാതാപിതാക്കളോടും കുടുംബത്തോടും നയൻതാരയ്ക്കുള്ള സ്നേഹവും കരുതലും അമ്മയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.

നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിലാണ് താരത്തിന്റെ അമ്മ നടിയെ കുറിച്ച്‌ വാചാലയായത്. കഴിഞ്ഞ ഒന്ന പതിറ്റാണ്ടായി നയൻതാരയുടെ പിതാവ് കിടപ്പിലാണ്. അച്ഛനെ കുറിച്ച്‌ സംസാരിക്കുമ്ബോഴെല്ലാം നയൻതാരയുടെ കണ്ണുകള്‍ നിറയാറുണ്ട്. അച്ഛനെ എന്നേക്കും കൂടെ നിർത്തണം എന്നതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ വേണ്ടതെല്ലാം താരം ചെയ്യുന്നുണ്ട്.

വീട്ടില്‍ ഒരു ഐസിയു യൂണിറ്റ് തന്നെ അച്ഛന് വേണ്ടി നയൻതാര സജീകരിച്ചിട്ടുണ്ട്. രജിനി സാറിന്റെ പടമൊക്കെ മോള്‍ ചെയ്യുമ്ബോള്‍ അച്ച ഒപ്പമുണ്ടായിരുന്നു. മോളുടെ മൂന്ന്, നാല് തമിഴ് പടം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം നാട്ടില്‍ വന്നു. അപ്പോള്‍ നമുക്ക് തോന്നി തുടങ്ങി അദ്ദേഹത്തില്‍ എന്തൊക്കയോ മാറ്റങ്ങള്‍ സംഭവിക്കാൻ തുടങ്ങിയെന്നത്. ഭക്ഷണമൊന്നും ശരിക്ക് കഴിക്കാൻ പറ്റാത്ത അവസ്ഥ വന്നു.

അതോടെ ഞങ്ങള്‍ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് അസുഖം കണ്ടുപിടിക്കുന്നത്. അന്ന് ആ അസുഖം ഇത്രത്തോളം വലുതായി മാറുമെന്ന് അറിയില്ലായിരുന്നു. ലോകത്തില്‍ ഇതുപോലൊരു മോളെ വേറെ ആർക്കും കിട്ടിത്തില്ല. എത്ര തിരക്കുണ്ടെങ്കിലും ദിവസം കുറഞ്ഞത് മൂന്നോ, നാലോ വട്ടം ഞങ്ങളെ വിളിക്കും. കാര്യങ്ങളെല്ലാം തിരക്കും. മോള് അച്ഛനെ നോക്കുന്നതെങ്ങനെയെന്ന് എനിക്ക് പറയാൻ കഴിയില്ല.

അങ്ങനെയാണ് നോക്കുന്നത്. ഇതുപോലൊരു മോളെ കിട്ടിയ ഞങ്ങള്‍ ഭാഗ്യം ചെയ്തവരാണെന്നാണ് ഓമന കുര്യൻ മകളെ കുറിച്ച്‌ പറഞ്ഞത്. പിന്നീട് മാതാപിതാക്കളെ കുറിച്ച്‌ നയൻതാരയാണ് സംസാരിച്ചത്. പതിമൂന്ന്, പതിനാല് വർഷമായി അച്ഛൻ സുഖമില്ലാതെ കിടപ്പിലാണ്. ഞാൻ ഇൻഡസ്ട്രിയിലേക്ക് വന്നശേഷം അപ്പ മൂന്ന്, നാല് വർഷം ഓക്കെയായിരുന്നു. പിന്നീട് പതിയെ പതിയെ അസുഖം വർധിച്ച്‌ ആരോഗ്യം കുറഞ്ഞ് വന്നു. ഓർമയില്ല… എന്താണ് ചുറ്റും നടക്കുന്നതെന്ന് അറിയില്ല. അദ്ദേഹത്തിന് ന്യൂറോളജിക്കലായ ചില പ്രശ്നങ്ങളുണ്ട്.

കൂടാതെ വേറെയും ശാരീരിക പ്രശ്നങ്ങളുണ്ട്. ഞാൻ ഷൂട്ടിങ്ങിലായിരിക്കും. എന്റെ സഹോദരൻ ദുബായില്‍ സെറ്റില്‍ഡാണ്. അതുകൊണ്ട് തന്നെ ബ്രദറിന് എമർജൻസി സിറ്റുവേഷൻസില്‍ പെട്ടന്ന് വരാൻ കഴിയില്ല. അമ്മയാണ് ഇത്രയും വർഷമായി അച്ഛനെ നോക്കുന്നത്. ചിലപ്പോള്‍ അമ്മയെ വിളിക്കുമ്ബോള്‍ കേള്‍ക്കാം അച്ഛനുമായി ആശുപത്രിയിലേക്കുള്ള യാത്രയിലാണെന്ന്.

ഇങ്ങനെയാണ് കുറച്ച്‌ വർഷങ്ങളായി അമ്മയുടെ ജീവിതം. ഒരു കുഞ്ഞിനെ നോക്കുന്നത് പോലെയാണ് അമ്മ അച്ഛനെ നോക്കുന്നത്. ഒരു ഐസിയു തന്നെ അച്ഛനുവേണ്ടി വീട്ടില്‍‌ ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അച്ഛനാണ് എനിക്ക് എന്നേക്കും ഹീറോ. അദ്ദേഹത്തിന്റെ മക്കള്‍ ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങളും നേട്ടങ്ങളും അദ്ദേഹം അറിയുന്നില്ലെന്നാണ് നിറ കണ്ണുകളോടെ നയൻതാര പറഞ്ഞത്.

എണ്ണവില കൂപ്പുകുത്തുന്നു! ഗള്‍ഫ് രാജ്യങ്ങള്‍ നടുക്കടലില്‍; സന്തോഷത്തില്‍ ഇന്ത്യയ്ക്ക് ആശങ്കയും, എണ്ണവിപണിയില്‍ എന്താണ് സംഭവിക്കുന്നത്? VM TV NEWS CHANNEL

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വെട്ടിയിട്ട വാഴത്തണ്ടിന്റെ അവസ്ഥയിലാണ്. എണ്ണ ഉത്പാദക രാജ്യങ്ങള്‍ ഒന്നിച്ചു നിന്നിട്ടും വില പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ല.

രാജ്യാന്തര എണ്ണവിലയില്‍ നാടകീയ ഇറക്കത്തിലും നേട്ടം കൊയ്യാനാകാത്ത അവസ്ഥയില്‍ ഇന്ത്യയും. ക്രൂഡ്‌ഓയില്‍ വില ബാരലിന് 70 ഡോളറിന് താഴെയാകാനുള്ള സാധ്യതകള്‍ നിലനില്‍ക്കുമ്ബോള്‍ എണ്ണവിപണിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം.

എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് പ്ലസ് ഡിസംബര്‍ വരെ ഉത്പാദനം വര്‍ധിപ്പിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഡിമാന്‍ഡ് താഴ്ന്നു നില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു സംഘടനയുടെ തീരുമാനം. എന്നാല്‍ എണ്ണവില കൂടിയില്ലെന്ന് മാത്രമല്ല കൂടുതല്‍ താഴേക്ക് പതിക്കുകയും ചെയ്തു. ഇതിനു പ്രധാന കാരണം ഒപെക് ഇതര ഉത്പാദക രാജ്യങ്ങള്‍ വിപണിയിലേക്ക് ഒഴുക്കുന്ന എണ്ണയുടെ അളവ് കൂട്ടിയതാണ്.

ചൈന ഇനി പഴയപോലെയാകില്ല?

ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപയോക്താക്കളായ ചൈനയില്‍ നിന്നുള്ള ഡിമാന്‍ഡില്‍ കാര്യമായ വര്‍ധനയില്ലാത്തതാണ് എല്ലാത്തിന്റെയും കാതലായ പ്രശ്‌നം. ചൈനയില്‍ ഡിമാന്‍ഡ് ഉയരാത്തത് പ്രതിദിനം 10 ലക്ഷം ബാരല്‍ എണ്ണ വിപണിയില്‍ കുമിഞ്ഞു കൂടുന്നതിന് ഇടയാക്കുമെന്നാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ (ഐ.ഇ.എ) കണക്കുകൂട്ടല്‍.

ചൈനീസ് സമ്ബദ്‌വ്യവസ്ഥ മാന്ദ്യത്തിലായതിനാലാണ് എണ്ണ ഉപഭോഗം കുറഞ്ഞതെന്ന വാദത്തെ ഖണ്ഡിക്കുന്നതാണ് ഐ.ഇ.എയുടെ നിഗമനങ്ങള്‍. ചൈനയില്‍ ഇലക്‌ട്രിക് വാഹനങ്ങളിലേക്കുള്ള പരിവര്‍ത്തനം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഹൈ സ്പീഡ് റെയിലും ഗ്യാസ് ഇന്ധനം ഉപയോഗിച്ചുള്ള ട്രക്കുകളും ചൈനയുടെ നിത്യജീവിതത്തിലേക്ക് കൂടുതല്‍ ഇഴുകിചേര്‍ന്നിരിക്കുന്നു. ഇത് എണ്ണ ഉപഭോഗം കുറയ്ക്കാന്‍ ഇടയാക്കുന്നുവെന്നാണ് ഐ.ഇ.എ ഓയില്‍ ഇന്‍ഡസ്ട്രി ആന്‍ഡ് മാര്‍ക്കറ്റ് തലവന്‍ ടോറില്‍ ബോസോനി പറയുന്നത്. ഇതിന്റെ അര്‍ത്ഥം ചൈനീസ് സമ്ബദ്‌വ്യവസ്ഥ പഴയ പ്രതാപത്തിലേക്ക് എത്തിയാലും എണ്ണ ഉപഭോഗം കൂടിയേക്കില്ലെന്നതാണ്. അങ്ങനെ സംഭവിച്ചാല്‍ എണ്ണയില്‍ മാത്രം ആശ്രയിച്ചു നില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളുടെ സമ്ബദ്‌വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതമാകും ഉണ്ടാവുക.

എണ്ണയൊഴുക്കി അമേരിക്കന്‍ അച്ചുതണ്ട്

മുമ്ബൊക്കെ എണ്ണവില നിയന്ത്രിച്ചിരിക്കുന്നത് സൗദി അറേബ്യ ഉള്‍പ്പെടുന്ന ഒപെക് രാജ്യങ്ങളായിരുന്നു. എന്നാല്‍ എണ്ണയിലെ പഴയ ആധിപത്യം ഇത്തരം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇപ്പോഴില്ല. ഉത്പാദനം വെട്ടിക്കുറച്ചിട്ടു പോലും വിപണിയിലെ എണ്ണ ലഭ്യത കുറഞ്ഞില്ലെന്ന് മാത്രമല്ല ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ഉത്പാദനം കുറച്ചാല്‍ പോലും അടുത്ത രണ്ട് വര്‍ഷത്തേക്ക് വിപണിയില്‍ ലഭ്യത കുറയില്ലെന്നാണ് വിലയിരുത്തല്‍. യു.എസ്, ബ്രസീല്‍, കാനഡ, ഗയാന എന്നീ രാജ്യങ്ങളുടെ നിലപാടാണ് കാരണം. വിപണിയിലേക്ക് പരമാവധി എണ്ണ ഒഴുക്കാനാണ് ഈ രാജ്യങ്ങളുടെ തീരുമാനം. പശ്ചിമേഷ്യന്‍ സംഘര്‍ഷം കത്തിനിന്ന ഒക്ടോബര്‍ ആദ്യ വാരത്തിനുശേഷം ക്രൂഡ് വില ഇടിഞ്ഞത് 11 ശതമാനത്തിലേറെയാണെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയ്ക്ക് നേട്ടമാകില്ല ?

സാധാരണഗതിയില്‍ ക്രൂഡ് വിലയിലെ ഏതൊരു ഇടിവും ഇന്ത്യയെ സന്തോഷിപ്പിക്കേണ്ടതാണ്. എന്നാല്‍ ഇത്തവണ ഇന്ത്യയ്ക്ക് അത്ര നേട്ടമാകില്ല. ഇതിനു കാരണം ഡോളര്‍ കരുത്താര്‍ജിച്ചതാണ്. ഇന്ത്യയുടെ എണ്ണ വാങ്ങല്‍ കൂടുതലും ഡോളറിലാണ്. അതിനാല്‍ ഡോളര്‍ മൂല്യം വര്‍ധിക്കുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഉയര്‍ത്തുന്നു. എണ്ണവില കുറയുന്നതിനൊപ്പം ഡോളറിനെതിരേ രൂപ കരുത്താര്‍ജിക്കുക ചെയ്താല്‍ മാത്രമേ ഇന്ത്യയ്ക്ക് വലിയ നേട്ടമുണ്ടാകൂ.

രാജ്യത്തെ പൊതുമേഖല എണ്ണ കമ്ബനികളുടെ വരുമാനവും ലാഭവും രണ്ടാപാദത്തില്‍ താഴ്ന്ന നിലയിലാണ്. ഇത് കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച്‌ അത്ര സന്തോഷം പകരുന്നതല്ല. അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രം മുടക്കുന്ന പണത്തിന്റെ വരവിന്റെ കൂടിയ പങ്കും എണ്ണ വില്പനയിലൂടെ കിട്ടുന്നതാണ്. വരുമാനം കുറയുന്നത് ചെലവഴിക്കലിനെയും അതിനേക്കാളേറെ രാജ്യത്തെ സാമ്ബത്തിക ക്രയവിക്രയങ്ങളെയും ബാധിക്കും. എണ്ണവില കുറച്ച്‌ റിസ്‌ക്കെടുക്കാന്‍ കേന്ദ്രം തയാറായേക്കില്ല.

ഗായ്‌സ് നിങ്ങള്‍ അറിഞ്ഞോ, സായ് കുമാറും ബിന്ദു പണിക്കരും ഡിവോഴ്‌സ് ആയി! തുറന്ന് പറഞ്ഞ് താരങ്ങള്‍ VM TV NEWS CHANNEL

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്ബതിമാരാണ് സായ് കുമാറും ബിന്ദു പണിക്കരും. മകള്‍ കല്യാണിയും ഇന്ന് റീലുകളിലൂടെ മലയാളികള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും സുപരിചിതരാണ്.

ഇപ്പോഴിതാ കല്യാണിയെക്കുറിച്ച്‌ ബിന്ദു പണിക്കരും സായ് കുമാറും പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. മുമ്ബൊരിക്കല്‍ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ബിന്ദു പണിക്കരും സായ് കുമാറും പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകളാണ് കല്യാണി. തന്റെ ഡാന്‍സ് വീഡിയോകളിലൂടെയാണ് കല്യാണി സോഷ്യല്‍ മീഡിയയില്‍ താരമായി മാറുന്നത്. താനും കല്യാണിയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച്‌ അഭിമുഖത്തില്‍ സായ് കുമാര്‍ സംസാരിക്കുന്നുണ്ട്.

കല്യാണിയില്‍ ഞാന്‍ അങ്ങനെ കുറ്റങ്ങളൊന്നും കണ്ടിട്ടില്ല. അതിനാല്‍ വഴക്കു പറയാറുമില്ല. ഇവള്‍ ഇടയ്ക്ക് കേറി അങ്ങോട്ടും ഇങ്ങോട്ടും പറയും. ഞാന്‍ നിര്‍ത്താന്‍ പറയും. കുട്ടികളല്ലേ, അവര്‍ക്ക് അവരുടേതായ ആഗ്രഹങ്ങളുണ്ടാകുമല്ലോ. അതിന് വിലങ്ങു തടിയാകില്ല ഞാന്‍. മൊത്തത്തില്‍ ചില്‍ അല്ലെങ്കില്‍ ചില്ലാകണമെങ്കില്‍ ചില്‍ ആണ് ഞാന്‍ എന്നാണ് സായ് കുമാര്‍ പറയുന്നത്.

പിന്നാലെ തങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകളെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. നമ്മളെക്കുറിച്ചുള്ള ഗോസിപ്പുകള്‍ ഏറ്റവും അവസാനമാണ് ഞങ്ങള്‍ കേള്‍ക്കുക. പിന്നെ നമ്മള്‍ എങ്ങനെ ജീവിക്കുന്നു എന്നതിലല്ലേ കാര്യം. നമ്മളെപ്പറ്റി എന്തൊക്കെ പറയുന്നുണ്ടെന്നാണ് താരങ്ങള്‍ പറയുന്നത്. തങ്ങളെക്കുറിച്ച്‌ കേട്ട ഒരു ഗോസിപ്പും ഇരുവരും പങ്കുവെക്കുന്നുണ്ട്.

ഞങ്ങള്‍ തമ്മില്‍ വേര്‍ പിരിഞ്ഞുവെന്ന്. സോഷ്യല്‍ മീഡിയയില്‍ വലിയ സംഭവമായിരുന്നു. ഒരു ദിവസം ഞങ്ങള്‍ ബെഡ് റൂമിലിരുന്ന് സിനിമ കാണുകയായിരുന്നു. ക്ലൈമാക്സ് ആകാറായി. പെട്ടെന്ന് മോള് വന്ന് വാതില്‍ തുറന്നിട്ട്, ഗായ്സ് നിങ്ങള്‍ അറിഞ്ഞോ? നിങ്ങള്‍ വേര്‍പിരിഞ്ഞു! ഇപ്പോള്‍ വാര്‍ത്ത കണ്ടതാണെന്ന്. ആ ശരിയെന്ന് പറഞ്ഞ് ഞങ്ങള്‍ സിനിമയും കണ്ടിരുന്നുവെന്നാണ് സായ് കുമാര്‍ പറയുന്നത്.

പിറ്റേദിവസം എത്രയോ നാളായിട്ടും വിളിക്കാതിരുന്ന സുഹൃത്തുക്കള്‍ വരെ വിളിച്ചിട്ട് എവിടെയാണ് എന്ന് ചോദിക്കും. എന്റെ ഒരു സുഹൃത്തുണ്ട് മാഞ്ഞൂരാന്‍. അവന്‍ വിളിച്ചു. ചേട്ടന്‍ എവിടെയാണ് വീട്ടിലാണോ എന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍. ഒന്നുമില്ല ചേട്ടാ വെറുതെ വിളിച്ചതാണ്, കുറേ ആയല്ലോ വിളിച്ചിട്ട് എന്ന് അവന്‍. നീ ചോദിക്കാന്‍ വന്ന ആള് അടുക്കളയില്‍ നിന്ന് കൊഞ്ച് തീയല്‍ ഉണ്ടാക്കുന്നുണ്ട്. കൊടുക്കാമെന്ന് ഞാന്‍ പറഞ്ഞു. എല്ലാവരും വിളിച്ചു പറഞ്ഞപ്പോള്‍ എനിക്കൊരു സംശയം തോന്നിതയാണ് ചേട്ടാഎന്നായിഅവന്‍ എന്നും സായ് കുമാര്‍ പറയുന്നത്.

നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകനാണ് സായ് കുമാര്‍. തീയേറ്ററിലൂടെയാണ് സായ് കുമാര്‍ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ അരങ്ങേറുകയായിരുന്നു. നായകനായിട്ടാണ് അരങ്ങേറ്റമെങ്കിലും പിന്നീട് വില്ലന്‍ വേഷങ്ങളിലാണ് സായ് കുമാര്‍ കയ്യടി നേടിയത്. ആദ്യ വിവാഹത്തില്‍ സായ് കുമാറിന് ഒരു മകളുണ്ട്. നടി വൈഷ്ണവിയാണ് സായ് കുമാറിന്റെ മകള്‍. പിന്നീടാണ് താരം ബിന്ദു പണിക്കരെ വിവാഹം കഴിക്കുന്നത്.

”ഞാൻ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്തം സുരേന്ദ്രനും സംഘത്തിനും, ഇനി സ്നേഹത്തിന്റെ കടയില്‍ ” VM TV NEWS CHANNEL

പാലക്കാട്: ബിജെപിയില്‍ നിന്ന് കരുതലും താങ്ങും പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്ന് സന്ദീപ് വാര്യർ. വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുന്ന ഫാക്‌ടറിയായി മാറി ബിജെപി.

അതില്‍ പെട്ടുപോവുകയായിരുന്നു താൻ. ജനാധിപത്യം മാനിക്കാത്ത, ഏകാധിപത്യം മാത്രം കാത്തു സൂക്ഷിക്കുന്ന പാർട്ടിയില്‍ വീർപ്പുമുട്ടി കഴിയുകയായിരുന്നുവെന്ന് സന്ദീപ് പറഞ്ഞു. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യർ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

മതേതരത്വം പറഞ്ഞതിന്റെ പേരില്‍ ബിജെപി നേതൃത്വം തനിക്ക് വിലക്ക് കല്‍പ്പിച്ചു. ബിജെപിയില്‍ നിന്ന് താൻ പറഞ്ഞതെല്ലാം ആ സംഘടനയ്‌ക്ക് വേണ്ടി മാത്രമായിരുന്നു. വ്യക്തിപരമായ അഭിപ്രായങ്ങളായിരുന്നില്ല ഒന്നും. കോണ്‍ഗ്രസിലേക്ക് എത്തിയതിന്റെ ഉത്തരവാദി കെ. സുരേന്ദ്രനും സംഘവുമാണ്. മുഖ്യമന്ത്രിയുമായും സിപിഎമ്മുമായും സുരേന്ദ്രൻ നടത്തുന്ന അഡ്‌ജസ്‌റ്റ്‌മെന്റുകളെ എതിർത്തു എന്നതാണ് താൻ ചെയ‌്ത കുറ്റം. കരുവന്നൂരും കൊടകരയും തമ്മില്‍ പരസ്‌പരം വച്ചുമാറുന്നത് എതിർത്തു എന്നതാണ് താൻ ചെയ‌്ത കുറ്റം. ധർമ്മരാജന്റെ കോള്‍ ലിസ്‌റ്റില്‍ പേരില്ലാതെ പോയി എന്നതാണ് താൻ ചെയ‌്ത കുറ്റം. ഇതൊക്കെ ഒരു കുറവാണെങ്കില്‍ അത് അംഗീകരിച്ചുകൊണ്ട് ഇനി സ്നേഹത്തിന്റെ കടയില്‍ അംഗത്വമെടുക്കുകയാണെന്ന് കോണ്‍ഗ്രസിനെ വിശേഷിപ്പിച്ചുകൊണ്ട് സന്ദീപ് വ്യക്തമാക്കി.

അങ്ങേയറ്റം വെറുപ്പും വിദ്വേഷവും ഉല്‍പാദിപ്പിക്കുന്ന ഒരു ഫാക്‌ടറിയില്‍ ഇത്രയും നാളും പ്രവർത്തിച്ചതിന്റെ ജാള്യതയാണ് എനിക്കിപ്പോള്‍. യുഎപിഎ ചുമത്തിയ ശ്രീനിവാസൻ വധക്കേസില്‍ 17 പ്രതികള്‍ക്ക് ജാമ്യം കിട്ടി. പ്രതികള്‍ക്ക് വേണ്ടി സുപ്രീം കോടതി വക്കീലാണ് ഹാജരായത്. ശ്രീനിവാസന് വേണ്ടി സുപ്രീം കോടതിയില്‍ പ്രാക്‌ടീസ് ചെയ്യുന്ന ഒരു വക്കീല്‍ പോലും ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന് സന്ദീപ് ചോദിച്ചു.

തന്നെ കോണ്‍ഗ്രസ് പാർട്ടിയിലേക്ക് സ്വീകരിച്ചതില്‍ കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എഐസിസി നേതൃത്വത്തിനും സന്ദീപ് വാര്യർ നന്ദി അറിയിച്ചു.

ബസ് സ്റ്റാൻഡില്‍ ചുറ്റിത്തിരിഞ്ഞത് ചോദ്യംചെയ്തു; വനിത എ.എസ്.ഐ.യെകൊണ്ട് യുവാക്കള്‍ മാപ്പുപറയിപ്പിച്ചു VM TV NEWS CHANNEL

കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡില്‍ വനിതാ എ.എസ്.ഐ.യെക്കൊണ്ട് യുവാക്കള്‍ പരസ്യമായി മാപ്പുപറയിപ്പിച്ച സംഭവം വിവാദത്തില്‍.

ബസ് സ്റ്റാൻഡില്‍ ചുറ്റിത്തിരിഞ്ഞത് ചോദ്യംചെയ്ത എ.എസ്.ഐ. ജമീലയെക്കൊണ്ടാണ് യുവാക്കള്‍ മാപ്പുപറയിപ്പിച്ചത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. മൊബൈല്‍ഫോണില്‍ ആരോ പകർത്തിയ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു.

ബസ് സ്റ്റാൻഡില്‍ ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം വ്യാപകമാണെന്ന് പരാതിയുള്ളതിനാല്‍ പോലീസ് സാന്നിധ്യം കർശനമാക്കിയിരുന്നു. വിദ്യാലയങ്ങള്‍ വിടുന്ന സമയത്ത് അനാവശ്യമായി സ്റ്റാൻഡില്‍ ചുറ്റിക്കറങ്ങുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് സ്റ്റാൻഡിന്റെ ഒന്നാംനിലയില്‍ നില്‍ക്കുകയായിരുന്ന രണ്ടു യുവാക്കളോട് അവിടെനിന്നു പോകാൻ വനിതാ എ.എസ്.ഐ. ജമീലയും സംഘവും ആവശ്യപ്പെട്ടു. നിന്നാല്‍ എന്തുചെയ്യുമെന്നു പറഞ്ഞ് ഈ യുവാക്കള്‍ എ.എസ്.ഐ.യോട് കയർത്തു.

നില്‍ക്കാൻ പറ്റില്ലെന്ന് പോലീസ് തീർത്തുപറഞ്ഞതോടെ യുവാക്കള്‍ പിന്മാറി. വീണ്ടും യുവാക്കള്‍ സ്റ്റാൻഡില്‍ അലഞ്ഞുതിരിയുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വനിതാ പോലീസ് വീണ്ടുമെത്തി പോകാനാവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ മറ്റൊരാളെയും കൂട്ടിവന്ന് പ്രകോപനപരമായി സംസാരിക്കുകയായിരുന്നു. വനിതാ എ.എസ്.ഐ. തങ്ങളെ അപമാനിച്ചുവെന്നാരോപിച്ചായിരുന്നു യുവാക്കളുടെ ബഹളം. തുടർന്നാണ് ഉദ്യോഗസ്ഥ മാപ്പുപറഞ്ഞത്. യുവാക്കളോട് ക്ഷമചോദിച്ചശേഷം ഇനിയാരോടെങ്കിലും മാപ്പുപറയേണ്ടതുണ്ടോയെന്ന് അവർ ചോദിക്കുന്നതും പ്രചരിക്കുന്ന ദൃശ്യത്തില്‍ കാണാം. തങ്ങള്‍ കഞ്ചാവ് വില്‍പ്പനക്കാരാണെന്നതരത്തില്‍ എ.എസ്.ഐ. സംസാരിച്ചതാണ് പ്രകോപനത്തിനു കാരണമായി യുവാക്കള്‍ പറയുന്നത്.

കൂടുതല്‍ പ്രശ്നങ്ങളിലേക്ക് പോകാതിരിക്കാനും യുവാക്കളുടെ ഭാവിയോർത്തും ഇവരോട് ക്ഷമാപണം നടത്തുകയായിരുന്നെന്ന് എ.എസ്.ഐ. ജമീല പറഞ്ഞു. കേസില്‍ കുടുക്കേണ്ടെന്നു കരുതിയാണ് കയർത്ത് സംസാരിച്ചതിനും ഡ്യൂട്ടിക്ക് തടസ്സംനിന്നതിനും പരാതിനല്‍കാതിരുന്നതെന്നും അവർ പറഞ്ഞു. വിഷയത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. സ്റ്റാൻഡില്‍ ലഹരിവില്‍പ്പന മാഫിയക്കെതിരേ നടപടി സ്വീകരിക്കുമെന്ന് കൊയിലാണ്ടി ഇൻസ്പെക്ടർ ശ്രീലാല്‍ ചന്ദ്രശേഖരൻ പറഞ്ഞു.

മാലിന്യത്തിന് ‘വില’ കൂടും; ഹരിതകര്‍മസേനയുടെ സേവന നിരക്കുകള്‍ ഉയര്‍ത്തി

കൊച്ചി: ജൈവ-അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിതകർമസേനയുടെ സേവന നിരക്കുകള്‍ ഉയരും. ഇതു സംബന്ധിച്ച മാർഗരേഖയ്ക്ക് തദ്ദേശഭരണ വകുപ്പ് അംഗീകാരം നല്‍കി.

അജൈവ മാലിന്യത്തിന്റെ അളവ് കൂടുന്നതനുസരിച്ച്‌ സ്ഥാപനങ്ങളില്‍നിന്ന് കൂടുതല്‍ തുക ഈടാക്കും. വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ജൈവ മാലിന്യം ശേഖരിക്കുന്നതിന് കിലോയ്ക്ക് കുറഞ്ഞത് ഏഴ് രൂപയായി നിശ്ചയിച്ചു. സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ച്‌ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇതിനെക്കാള്‍ ഉയർന്ന നിരക്ക് നിശ്ചയിക്കാം. സേവനനിരക്ക് അഥവാ യൂസർ ഫീ നല്‍കാത്തവരില്‍നിന്ന് കുടിശ്ശിക, വസ്തുനികുതി ഈടാക്കുന്നതിന് സമാനമായി ഈടാക്കാനും നിർദേശമുണ്ട്. മാർഗരേഖ സംബന്ധിച്ച്‌ ചില ആശയക്കുഴപ്പങ്ങള്‍ ഉള്ളതിനാല്‍ കൂടുതല്‍ വ്യക്തത വരുത്തി തിരുത്തി ഇറക്കാനും ആലോചനയുണ്ട്.

യൂസർ ഫീയിലെ കുറഞ്ഞ നിരക്ക് മാത്രം നിശ്ചയിച്ച്‌ ഉയർന്ന നിരക്ക് തദ്ദേശസ്ഥാപനങ്ങള്‍ക്കു തീരുമാനിക്കാമെന്നത് നിരക്ക് വലിയ തോതില്‍ ഉയരാനിട വരും എന്ന് അഭിപ്രായമുണ്ട്. ഉയർന്ന നിരക്കുകൂടി ഇതില്‍ നിശ്ചയിച്ച്‌ പുതിയ മാർഗരേഖ ഉടൻ ഇറങ്ങിയേക്കും.

ഹരിതകർമസേനാംഗങ്ങള്‍ക്ക് മെച്ചപ്പെട്ട ഉപജീവനം ഉറപ്പുവരുത്തുന്നതിനായാണ് വകുപ്പ് നിരക്കുകള്‍ സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം പുതിയ മാർഗ നിർദേശമിറക്കിയത്. വാതില്‍പ്പടി അജൈവ മാലിന്യ ശേഖരണത്തിന്റെ യൂസർ ഫീ സ്ഥാപനങ്ങള്‍ക്ക് നിലവില്‍ പ്രതിമാസം 100 രൂപയാണ്. 13-ന് ഇറങ്ങിയ പുതിയ മാർഗനിർദേശമനുസരിച്ച്‌ വലിയ അളവില്‍ മാലന്യമുണ്ടാകുന്ന സ്ഥാപനങ്ങളില്‍നിന്ന് പ്രതിമാസം അഞ്ച് ചാക്ക് വരെ (ചാക്കിന്റെ വലുപ്പം 65X80 സെ.മീ.) നൂറുരൂപയായിരിക്കും. ഇതിനുശേഷം വരുന്ന ഓരോ ചാക്കിനും നൂറുരൂപ വീതം അധികമായി നല്‍കണം. ഓരോ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയ്ക്ക് അനുസരിച്ച്‌ നിരക്ക് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിശ്ചയിക്കാമെന്നും മാർഗനിർദേശത്തിലുണ്ട്.

അതേസമയം വീടുകളില്‍നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യത്തിന് നിലവിലെ നിരക്കായ പഞ്ചായത്തുകളിലെ പ്രതിമാസം 50 രൂപയും നഗരസഭകളിലെ 70 രൂപയും തുടരും. അതേസമയം വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ജൈവമാലിന്യം ശേഖരിക്കുന്നതിന് കിലോ അടിസ്ഥാനത്തില്‍ നിരക്ക് കണക്കാക്കാനാണ് നിർദേശം. ഇതുപ്രകാരം ഒരു കിലോയ്ക്ക് കുറഞ്ഞ തുക ഏഴ് രൂപയായി നിശ്ചയിച്ചു. ഇതിലും സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ച്‌ തദ്ദേശസ്ഥാപനത്തിന് ഉയർന്ന നിരക്ക് നിശ്ചയിക്കാം.

ഹരിതകർമസേനയ്ക്ക് യൂസർ ഫീ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്. പ്രതിമാസ യൂസർ ഫീസില്‍ കുടിശ്ശിക വരുത്തുന്നവരില്‍നിന്ന് വസ്തുനികുതി കുടിശ്ശിക ഈടാക്കുന്നതിനു സമാനമായി ഈടാക്കാനാണ് നിർദേശം. ഈ നിർദേശപ്രകാരം പലിശകൂടി ഈടാക്കാൻ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിയും.

വ്യാജവോട്ട്: മാധ്യമപ്രവര്‍ത്തകരെ ചീത്ത വിളിച്ച്‌ സരിൻ; പത്രസമ്മേളനത്തിനിടെ ഇറങ്ങിപ്പോയി ഡോ.സൗമ്യ VM TV NEWS CHANNEL

പാലക്കാട്‌: സിപിഎം ജില്ലാ സെക്രട്ടറി ഉയർത്തിയ വ്യാജ വോട്ട് ആരോപണത്തില്‍ കുടുങ്ങി എല്‍ഡിഎഫ് സ്ഥാനാർത്ഥി സരിൻ.

വ്യാജ വോട്ട് ആരോപണത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവർത്തകർക്ക് നേരേ സരിൻ ചീത്ത വിളിക്കുകയും ആക്രോശിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഭാര്യ ഡോ.സൗമ്യ ഇറങ്ങിപ്പോയത്. വ്യാജവോട്ട് ആരോപണത്തില്‍ മറുപടിയായി നടത്തിയ പത്രസമ്മേളനത്തിനിടെയാണ് സംഭവവികാസങ്ങള്‍.

ജില്ലാപ്രസിഡന്റ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പാലക്കാട് മണ്ഡലത്തില്‍ കള്ളവോട്ട് ചേർത്തെന്ന ആരോപണത്തിന് സമാനമല്ലേ താങ്കളുടെ വോട്ടടും എന്ന മാധ്യമങ്ങളുടെ ചോദ്യമാണ് സരിനെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ആക്രോശവുമായി സരിൻ മാധ്യമങ്ങള്‍ക്ക് നേരെ തിരിഞ്ഞത്. ഭർത്താവിന്റെ വ്യാജവോട്ട് ന്യായീകരിക്കാൻ എത്തിയ സരിന്റെ ഭാര്യ ഡോ.സൗമ്യ പത്രസമ്മേളനം പൂർത്തിയാക്കാതെ ഇറങ്ങിപ്പോയി. ഇതിന് പിന്നാലെ ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകന് നേരെയും എല്‍ഡിഎഫ് സ്ഥാനാർഥി വ്യക്ത്യാധിക്ഷേപം നടത്തി.

പ്രതിപക്ഷ നേതാവ് പുറത്തുകൊണ്ടുവന്ന പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാർത്ഥിക്കെതിരായ വ്യാജ വോട്ട് ആരോപണത്തില്‍ മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ വിശദീകരണവുമായി എത്തിയതായിരുന്നു സരിനും ഭാര്യയും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മാസങ്ങള്‍ക്ക് മുമ്ബ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഒറ്റപ്പാലത്ത് വോട്ട് ചെയ്ത സരിനും ഭാര്യയും മൂന്നുമാസം മുമ്ബ് മാത്രമാണ് പാലക്കാട്ടേക്ക് വോട്ട് മാറ്റിയത്. വാടകയ്ക്ക് നല്‍കിയ സൗമ്യ സരിന്റെ പേരിലുള്ള വീടിന്റെ വിലാസം ഉപയോഗിച്ചാണ് പാലക്കാട്‌ വോട്ട് ചേർത്തിരിക്കുന്നത് എന്നാണ് പുറത്തുവന്ന വിവരങ്ങള്‍.

പെട്രോള്‍ വേണ്ടാത്ത ആക്ടിവ 27ന് പുറത്തിറങ്ങും, ഇലക്‌ട്രിക് സ്കൂട്ടറിനോടുള്ള ഇഷ്ടക്കേട് മാറും; ഓല അടക്കമുള്ള കമ്ബനികള്‍ക്ക് കനത്ത തിരിച്ചടി VM TV NEWS CHANNEL

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഹോണ്ടയുടെ ആദ്യ ഇലക്‌ട്രിക് സ്കൂട്ടർ ഈ മാസം 27ന് ഇന്ത്യൻ വിപണിയില്‍ എത്തും.

ഒരു കാലത്ത് വിപണി അടക്കിവാണ ഹോണ്ട ആക്ടിവയുടെ ഇലക്‌ട്രിക് പതിപ്പാകുമിതെന്നാണ് സൂചന. Watts ahead എന്ന ടാഗ് ലൈനോടെ വാഹനത്തിന്റെ ടീസർ കമ്ബനി പുറത്തുവിട്ടിട്ടുണ്ട്.

ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ ഇലക്‌ട്രിക് വാഹനം നിർമിക്കാനുള്ള ശ്രമങ്ങളിലാണ് കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി ഹോണ്ട. മോട്ടോർ, ബാറ്ററി പാക്ക്, ചാർജർ, കണ്‍ട്രോള്‍ തുടങ്ങിയ വികസിപ്പിക്കാനുള്ള പേറ്റന്റിന് കഴിഞ്ഞ വർഷം ഹോണ്ട അപേക്ഷിച്ചിരുന്നു. പിന്നാലെ ആക്ടിവയുടെ ഇലക്‌ട്രിക് എന്ന് വിശേഷിപ്പിക്കാവുന്ന ഡിസൈനിനും കമ്ബനി പേറ്റന്റ് നേടിയിരുന്നു.

ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിലെ പ്രധാനികളായ ഓല അടക്കമുള്ള കമ്ബനികള്‍ക്ക് കനത്ത തിരിച്ചടിയാകും ഹോണ്ട സ്കൂട്ടർ. ആദ്യഘട്ടത്തില്‍ ഇളക്കി മാറ്റാൻ കഴിയാത്ത ബാറ്ററി പാക്കാകും വാഹനത്തിലുണ്ടാവുക. അടുത്ത ഘട്ടത്തില്‍ രാജ്യമാകെ ബാറ്ററി സ്വാപിംഗ് ശൃംഖല സ്ഥാപിച്ച്‌ ഊരിമാറ്റാവുന്ന ബാറ്ററിയിലേക്ക് ആക്ടിവ മാറും. ബാറ്ററി മാറ്റിയിട്ട് യാത്ര തുടരാമെന്നതാണ് ഇതിന്റെ എറ്റവും വലിയ സവിശേഷത.

പിണക്കമോ വൈരാഗ്യമോയില്ല, വെറുതെ നടന്ന് പോയ അയല്‍വാസിയെ വെട്ടിക്കൊന്നു

കിളിമാനൂര്‍: അയല്‍വാസിയുടെ വെട്ടേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം.പേടികുളം ഉലങ്കത്തറ ക്ഷേത്രത്തിന് സമീപം കാട്ടുവിള വീട്ടില്‍ ബാബുരാജാണ് (65) മരിച്ചത്.

വെള്ളിയാഴ്ച രാത്രി 9.30ഓടെ വീടിന് സമീപത്തായിരുന്നു സംഭവം. ചൂള തൊഴിലാളിയായ ബാബുരാജ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുവരുമ്ബോള്‍ അയല്‍വാസിയായ സുനില്‍ കുമാര്‍ വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

മദ്യലഹരിയിലായിരുന്ന പ്രതി പ്രദേശവാസികള്‍ക്ക് സ്ഥിരം ശല്യക്കാരനാണന്നും മദ്യപിച്ച്‌ കഴിഞ്ഞാല്‍ റോഡിലൂടെ പോകുന്നവരെ മര്‍ദ്ദിക്കാന്‍ ഓടിക്കുന്നത് പതിവാണെന്നും അയല്‍വാസികള്‍ പറയുന്നു. ബാബുരാജിന്റെ കുടുംബവും സുനില്‍ കുമാറിന്റെ കുടുംബവുമായി യാതൊരു മുന്‍ വൈരാഗ്യമോ, പിണക്കമോയില്ലന്നും ബന്ധുക്കള്‍ പറയുന്നു.

മദ്യപിച്ചാല്‍ ശല്യക്കാരനായ പ്രതിയുടെ ഭാര്യയും മക്കളും സമീപത്തുള്ള കുടുംബ വീട്ടിലാണ് കഴിയുന്നത്. മദ്യലഹരിയിലായിരുന്ന പ്രതിയെ കിളിമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രമീളയാണ് ബാബുരാജിന്റെ ഭാര്യ. മക്കള്‍: രേവതി,ചിഞ്ചു.

ഒറ്റനോട്ടത്തില്‍ ടെറസില്‍ പാര്‍ക്ക് ചെയ്ത സ്‌കോര്‍പിയോ! സത്യമറിഞ്ഞാല്‍ ഇത് ചെയ്തവന് സല്യൂട്ടടിക്കും VM TV NEWS CHANNEL

സോഷ്യല്‍ മീഡിയ ഇത്രകണ്ട് മനുഷ്യ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന ഇന്നത്തെ കാലത്ത് വറൈറ്റി ആയി കാണപ്പെടുന്ന എന്തും വൈറലാകുന്നു.

ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നിന്നുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ ആണെങ്കില്‍ പോലും നമ്മുടെ കൊച്ച്‌ കേരളത്തില്‍ പോലും അത് ശ്രദ്ധിക്കപ്പെട്ടേക്കാം. അത്തരത്തില്‍ ഇപ്പോള്‍ ഇന്റനെറ്റില്‍ തരംഗമാകുന്ന ഒരു വീഡിയോ ഞങ്ങളുടെ കണ്ണില്‍ പെട്ടു. ഒരു വീടിന്റെ മൂന്നാം നിലയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ‘മഹീന്ദ്ര സ്‌കോര്‍പിയോ’യുടെ വീഡിയോ ആയിരുന്നു അത്. ഈ കാര്‍ എങ്ങനെയാണ് മൂന്നാം നിലയിലെത്തിയത്? എന്ന് തുടങ്ങി നിരവധി ചോദ്യങ്ങള്‍ ചിത്രങ്ങള്‍ കാണുന്നവര്‍ക്ക് ഉണ്ടാകും. അതിനെ കുറിച്ച്‌ വിശദമായി ചുവടെ വായിക്കാം.

ഏതൊരു സാധാരണക്കാരന്റെയും ജീവിതത്തില്‍ ഉണ്ടാകുന്ന രണ്ട് പ്രധാന ലക്ഷ്യങ്ങളാണ് സ്വന്തമായി ഒരു വീടും ഒരു വാഹനവും. പലരും തങ്ങളുടെ ആയുസില്‍ സമ്ബാദിക്കുന്ന പണത്തിന്റെ വലിയൊരു പങ്കും വീടിനായി പൊടിക്കുന്നതായി കാണാം. മറ്റുള്ളവരില്‍ നിന്ന് തന്റെ ഭവനം വ്യത്യസ്തമായി കാണാന്‍ ഏവരും ആഗ്രഹിക്കുന്നു. അതിന് പറ്റുന്ന കാര്യങ്ങള്‍ എല്ലാം ചെയ്യും. വീട് ഉണ്ടാക്കി കഴിഞ്ഞാല്‍ പിന്നീടുള്ള ലക്ഷ്യം കാര്‍ ആണ്. കാര്‍ വാങ്ങിക്കഴിഞ്ഞാലും അതിന്റെ ഫോട്ടോ എടുത്ത് സൂക്ഷിക്കുന്നവര്‍ നിരവധിയാണ്.

കാറിനെ പ്രതിനിധീകരിക്കുന്ന സംഗതികള്‍ വീടില്‍ ഒരുക്കുന്ന ചിലരെ കാണാം. ഒരു ഫോട്ടോഗ്രാഫര്‍ തന്റെ വീട് ക്യാമറയുടെ ആകൃതിയില്‍ രൂപകല്‍പ്പന ചെയ്തത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഇവിടെ ബീഹാറില്‍ നിന്നുള്ള വൈറല്‍ വീഡിയോയില്‍ വീട്ടുടമയും അങ്ങനെ ഒരു വിദ്യയാണ് ചെയ്തത്. വൈറല്‍ വീഡിയോ കാണുന്നവര്‍ക്ക് ആദ്യം വീടിന്റെ മൂന്നാം നിലയില്‍ ഒരു സ്‌കോര്‍പിയോ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതായാണ് തോന്നുക.

അങ്ങനെ തോന്നിയ ശേഷം ഇതെങ്ങനെ സാധിച്ചുവെന്ന ചിന്തയാകും ഉടലെടുത്തിട്ടുണ്ടാകുക. ഇത്രയും ഉയരത്തില്‍ ഒരു കാര്‍ എങ്ങനെ കയറ്റി. വല്ല എയര്‍ലിഫ്റ്റും ചെയ്തതാണോ?. എന്ന് തുടങ്ങി നിരവധി സംശയങ്ങള്‍ മനസ്സില്‍ ഉയരാം. എന്നാല്‍ ഈ വീഡിയോ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചാല്‍ മാത്രമാണ് യാഥാര്‍ത്ഥ്യം മനസിലാകുക. വീടിന്റെ ടെറസില്‍ കാണുന്നത് ഒറിജിനല്‍ സ്‌കോര്‍പിയോ അല്ല മറിച്ച്‌ ഒരു വാട്ടര്‍ ടാങ്കാണ്.

വീടിന്റെ ഉടമസ്ഥന് സ്‌കോര്‍പിയോ കാറിനോട് വലിയ കമ്ബമായിരുന്നു. അതിനാല്‍ അദ്ദേഹം തന്റെ വീടിന്റെ ടെറസില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്കിന് മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവിയുടെ രൂപം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. വീടിന്റെ ടെറസില്‍ സ്‌കോര്‍പിയോ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്ന പ്രതീതി ഉണര്‍ത്തുന്ന ഈ വീഡിയോ ഏതായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി എന്ന് പറയേണ്ടതില്ലെല്ലോ. സ്വന്തമായി ഫാര്‍ബേസ് ഉള്ള ഒരു കാര്‍ മോഡലാണ് സ്‌കോര്‍പിയോ. അതുകൊണ്ട് തന്നെ സ്‌കോര്‍പിയോ ആരാധകര്‍ക്കിടയില്‍ ഈ വീഡിയോ തരംഗമാണ്.

വീടിന്റെ ടെറസില്‍ സ്‌കോര്‍പിയോ രൂപത്തിലുള്ള വാട്ടര്‍ ടാങ്ക് രൂപകല്‍പന ചെയ്തയാള്‍ക്ക് ശരിക്കും കൈകൊടുക്കണം. കാരണം അത്രയും റിയലിസ്റ്റിക്കായാണ് ഇത് പരുവപ്പെടുത്തി എടുത്തിരിക്കുന്നത്. എസ്‌യുവിയുടെ ക്രോം ഫിനിഷിലുള്ള ഫ്രണ്ട് ഗ്രില്‍ ഏരിയ മഹീന്ദ്രയുടെ പുതിയ ലോഗോയുമെല്ലാം അന്തംവിട്ടുപോകുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. മുന്‍വശത്തെ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്ബുകള്‍, പുതിയ ബമ്ബറുകള്‍, പുതിയ ഫോഗ് ലൈറ്റുകള്‍ എന്നിവ സങ്കീര്‍ണ്ണമായ കൊത്തുപണികളോടെ മനോഹരമാക്കിയിട്ടുണ്ട്.

മഹീന്ദ്ര സ്‌കോര്‍പിയോ പരുക്കന്‍ ലുക്കിലുള്ള നല്ല ഈടുനില്‍ക്കുന്ന എസ്യുവിയാണ്. ഇതിലെ ഡീസല്‍ എഞ്ചിന്‍ ഓണ്‍ റോഡ്, ഓഫ്‌റോഡ് സാഹസികതകള്‍ക്ക് മാന്യമായ പവര്‍ നല്‍കുന്നു. 7, 9 സീറ്റിംഗ് ഓപ്ഷനുകളില്‍ സ്‌കോര്‍പിയോ ലഭ്യമാണ്. സ്‌കോര്‍പിയോ ക്ലാസിക്, സ്‌കോര്‍പിയോ N എന്നിങ്ങനെ രണ്ട് മോഡലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഥാര്‍, XUV700 എന്നിവയലുള്ള അതേ 2.0 ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍, 2.2-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുമായാണ് ഇത് വരുന്നത്.

എഞ്ചിനുകള്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. 13.62 ലക്ഷം മുതല്‍ 17.42 ലക്ഷം രൂപ വരെയാണ് സ്‌കോര്‍പിയോ ക്ലാസിക്കിന്റെ വില പോകുന്നത്. അതേസമയം 13.85 ലക്ഷം രൂപ മുതല്‍ 24.54 ലക്ഷം രൂപ വരെയാണ് സ്‌കോര്‍പിയോ ച എസ്‌യുവിയുടെ വില. എക്‌സ്‌ഷോറൂം വിലകളാണിത്.