മറുനാടൻ മലയാളി ഷാജൻ സ്കറിയക്കെതിരെ ജിജി മാരിയോ. പോസ്റ്റ് ഇങ്ങനെയാണvm tv news

Spread the love

“കിട്ടാത്ത മുന്തിരി പുളിക്കും,”
നമസ്കാരം Mr.Shajan Skariah, മറുനാടൻ, താങ്കൾ എന്നെ എത്ര പ്രകോപിപ്പിച്ചാലും എത്ര അസത്യങ്ങൾ നിരത്തി സമൂഹത്തിൽ എന്നെയും മക്കളേയും അപമാനിതരാക്കിയാലും താറടിച്ചാലും താങ്കളുടെ ചാനലിൽ ഞാൻ Interview തരില്ല എന്നത് എന്റെ ഉറച്ച തീരുമാനം തന്നെയാണ്… അതിന് വച്ച വെള്ളം അങ്ങ് വാങ്ങി വച്ചേരെ..

Mr. Shajan Skariah താങ്കളോട് എനിക്ക് വലിയ ബഹുമാനം ഉണ്ടായിരുന്നു.. പത്ര ധർമ്മം പുലർത്തുന്ന ആളായി താങ്കളെ കണ്ടു.
വിശ്വസിച്ചു പല സന്ദേശങ്ങളും താങ്കൾക്ക് അയച്ചതിൽ ഞാൻ ഇപ്പോൾ ഖേദിക്കുന്നു..
പക്ഷേ, ഇനി പറഞ്ഞട്ടെന്ത് കാര്യം… Ethics ഇല്ലാതെ വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന വ്യക്തി ആണ് താങ്കൾ എന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞത്..

അതിന് വേണ്ടി വല്ലാണ്ടങ്ങു ഘോരം ഘോരം വാക്കുകൾ കൊണ്ട് അമ്മാനമാടിയിട്ട് കാര്യമില്ല…
ജിജിയെന്ന സ്ത്രീ ഒറ്റയ്ക്കാണെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഞാൻ പോരാടുന്നത്.. എല്ലാം നഷ്ട്ടപെട്ടവൾക്ക് ഇനി എന്ത് നോക്കാനാണ് ?

ആരോപണങ്ങളുടെ മുന്നിൽ തോറ്റു പോയ അമ്മയുടെ മക്കൾ എന്ന ലേബലിൽ എന്റെ രണ്ട് പെൺമക്കൾ അറിയപ്പെടാൻ പാടില്ല.. അതിന് വേണ്ടി മരണം വരെ എന്റെ ഒറ്റയാൾ പോരാട്ടം തുടരും…

മാധ്യമവിചാരണയ്ക്ക് ഞാൻ നിന്ന് കൊടുക്കേണ്ട ആവശ്യമില്ല.. കുറ്റം കണ്ട് പിടിക്കാനും ശിക്ഷിക്കാനും നിയമവും കോടതിയും ഉണ്ട്… അവയുടെ മുന്നിൽ മാത്രം എനിക്ക് തല കുനിക്കേണ്ടതുള്ളൂ…
എന്റെ മുന്നിൽ ഒരേയൊരു ലക്ഷ്യം മാത്രം, സത്യം പുറം ലോകം അറിയണം, നീതി നടപ്പാകണം.

കുറ്റം ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ പണം തട്ടിയെടുത്തിട്ടുണ്ടെങ്കിൽ ശിക്ഷ നേടാൻ ഞാൻ ഒരുക്കമാണ്. അത് കോടതിയും നിയമവും തെളിയിക്കട്ടെ ,
പ്രസ്ഥാനത്തിൽ നിന്ന് ഞാൻ പണം തട്ടിയെടുത്തുവെന്നും
കള്ള ഒപ്പിട്ടുവെന്നും കോടികൾ അടിച്ചു മാറ്റിയെന്നും അനധികൃതമായി സ്വത്തുക്കൾ സമ്പാദിച്ചുവെന്നൊക്കെ വിളിച്ചു കൂവുന്നവരോട്.

‘ കാട് അടച്ചു വെടി വയ്ക്കരുത് ‘ തെളിവുകൾ നിരത്തി ആരോപണം ഉന്നയിക്കാനുള്ള മാന്യത കാണിക്കണം..
Philokalia പ്രസ്ഥാനം തുടങ്ങിയതിന് ശേഷം ഞാൻ എന്തെങ്കിലും സാമ്പാദിച്ചിട്ടിട്ടുണ്ടെങ്കിൽ അത് എന്തൊക്കെയാണെന്ന് കോടതിയും നിയമവും തെളിയിക്കട്ടെ….

എല്ലാ വിധ അന്വേഷണത്തിനും ഞാൻ തയ്യാറാണ്. വളരെ സ്വാഗതം ചെയ്യുന്നു..
മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിക്കേണ്ട ആവശ്യം ഇല്ല….
ജിജിയുടെ തല ഇപ്പോഴും നിവർന്നു തന്നെയാണ് നിൽക്കുന്നത്..

കുതന്ത്രങ്ങളായ ആരോപണങ്ങൾക്കൊന്നും അവളെ തളർത്താനാവില്ല…തകർക്കാൻ ശ്രമിച്ച അഗ്നി ജ്വാലയിൽ വീണ്ടും വീണ്ടും ഉയരത്തിൽ പറക്കുമവൾ 🙏.
ഈ ലോകത്തിലുള്ള എല്ലാ കുറ്റകൃത്യവും എന്നിൽ ആരോപിച്ചു ചാപ്പ കുത്തികഴിഞ്ഞു..
എനിക്ക് തോന്നുന്നു കേരളത്തിൽ ഇത്രയേറെ ആരോപണങ്ങൾ നേടിയെടുത്തു എന്നുള്ള പദവി എനിക്ക് മാത്രമായിരിക്കുമെന്നാണ്…എങ്കിലും ഞാൻ പതറില്ല. എന്റെ നിലപാടിൽ ഉറച്ചു തന്നെയാണ്…

അല്ലെങ്കിൽ എന്റെ രണ്ട് പെണ്മക്കളുടെ അമ്മയെന്ന നിലയിൽ ഞാൻ വലിയ പരാജയം ആയിരിക്കും…
എന്റെ ആത്മാഭിമാനത്തെ, സത്യസന്ധതയെ, ആത്മാർഥതയെ എന്റെ സ്നേഹത്തെയാണ് ഒരിക്കൽ പോലും എന്നെ കണ്ടിട്ടില്ലാത്തവർ പോലും കടിച്ചു കീറി വ്യഭിചരിച്ചു കൊണ്ടിരിക്കുന്നത്.
എന്റെ ചില നിശ്ബ്ദത – അത് ആയിരം വാക്കുകളെക്കാൾ മൂർച്ചയേറിയതാണ് !
ദുഃഖവും പോരാട്ടങ്ങളും ജീവിതത്തിൽ ശീലമായവളാണ് ഞാൻ.

അതിൽ നിന്നുരുവാക്കിയ എന്റെ ആത്മാവ് തീയിൽ വാർത്തതാണ്.,ആ തീയിൽ നിന്നും ധൈര്യം പിറക്കുന്നു. അതുകൊണ്ട് എന്റെ ആത്മാവിനെ എത്ര ഇടിച്ചു നിരത്തിയാലും അത് വീണ്ടും പുനർജനിക്കും.
എന്നെ തകർത്ത വഴികളിൽ ഞാൻ ഒറ്റയ്ക്കാണെങ്കിലും
എന്റെ കണ്ണുകളിൽ സത്യവും എന്റെ ചുണ്ടിൽ പുഞ്ചിരിയും എന്റെ ആത്മാവിൽ ധൈര്യവും ഉള്ളിടത്തോളം കാലം സത്യം തെളിയിക്കാനുള്ള എന്റെ പോരാട്ടം തുടരും

മറുനാടൻ മലയാളി ഷാജൻ സ്കറിയക്കെതിരെ ജിജി മാരിയോ. പോസ്റ്റ് ഇങ്ങനെയാണ്…;

എന്റെ കണ്ണുകളിൽ സത്യവും എന്റെ ചുണ്ടിൽ പുഞ്ചിരിയും എന്റെ ആത്മാവിൽ ധൈര്യവും ഉള്ളിടത്തോളം കാലം സത്യം തെളിയിക്കാനുള്ള എന്റെ പോരാട്ടം

Leave a Reply

Your email address will not be published.