ഒന്നരവര്‍ഷമായി ഈ മലയാളി ദമ്ബതികള്‍ ഇന്ത്യന്‍ റോഡുകളിലാണ്; ഒപ്പം വളര്‍ത്തു നായയും, താണ്ടിയത് 45,000 കിലോമീറ്റര്‍ VM TV BREAKING NEWS

Spread the love

ഉയര്‍ന്ന ശമ്ബളമുള്ള ജോലി, വലിയവീട്, ആഡംബര കാര്‍, സുഖപ്രദമായ ജീവിതം. സമൂഹം പലപ്പോഴും വിജയത്തെ നിര്‍വചിക്കുന്നത് ഇങ്ങിനെയൊക്കെയാണ്.

എന്നാല്‍ യുവ ദമ്ബതികളായ സംഗീതിനും കാവ്യയ്ക്കും “തികഞ്ഞ ജീവിതം” എന്നത് ഒരു പൊള്ളയായ ആശയമാണ്. പുതിയ നാടും പുതിയ മനുഷ്യരും പുതിയ അനുഭവങ്ങളും പ്രകൃതിയുമായുള്ള ബന്ധവുമൊക്കെയായിരുന്നു അവര്‍ ആഗ്രഹിച്ചത്.

യാത്രയോടുള്ള സ്‌നേഹത്താല്‍ അവര്‍ കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ ജോലിയും സുഖജീവിതവും ഉപേക്ഷിച്ച്‌ തങ്ങളുടെ എസ്യുവിയില്‍ ഇന്ത്യന്‍ പര്യവേക്ഷണത്തിന് ഇറങ്ങിത്തിരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി, അവര്‍ 45,000 കിലോമീറ്ററിലധികം യാത്ര ചെയ്യുകയും 2.4 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ‘ലൈഫ് ഓണ്‍ റോഡ്’ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ അവരുടെ യാത്ര രേഖപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഈ കഥ ആരംഭിക്കുന്നത് പാലക്കാട്ടെ പട്ടാമ്ബിയില്‍ നിന്നുമാണ്. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് പ്രൊഫഷണലും എംബിഎ ബിരുദധാരിയുമായ സംഗീത് ഡയറി ടെക്നോളജിസ്റ്റായ കാവ്യയെ കണ്ടുമുട്ടിയത് ഹൈസ്‌കൂളില്‍ വച്ചായിരുന്നു. കോളേജുകാലത്ത് യാത്രകളോടുള്ള അവരുടെ അഭിനിവേശം കൂട്ടിവന്നു. ഉന്നതവിദ്യാഭ്യാസത്തിന്റെ കാലത്തും പുറംനാടുകളിലേയ്ക്കുള്ള യാത്രകളോടുള്ള അവരുടെ പ്രണയം കൂടിക്കൂടിവന്നു.

പഠനം കഴിഞ്ഞ് ഇരുവരും ബെംഗളൂരുവില്‍ ജോലിനേടിയപ്പോള്‍ വാരാന്ത്യ യാത്രകള്‍ പതിവാക്കി. അഞ്ച് വര്‍ഷത്തിലേറെയായി വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും അവര്‍ യാത്ര ചെയ്യുന്നു. ദീര്‍ഘദൂര യാത്രകളും റോഡില്‍ സാധ്യമായ ജീവിതവും കൊടുത്ത അനുഭവസമ്ബത്ത് അവര്‍ക്ക് ആത്മവിശ്വാസവും ധൈര്യവും നല്‍കി. കോവിഡിന് ശേഷം ഏകദേശം രണ്ട് വര്‍ഷത്തോളം അവര്‍ തങ്ങളുടെ കാറിലിരുന്നായിരുന്നു ജോലി ചെയ്തത്. എന്നാല്‍ജോലിക്കുശേഷം വൈകുന്നേരം 5 മണിക്ക് ശേഷമുള്ള യാത്ര വെല്ലുവിളി നിറഞ്ഞതായിരുന്നു.

അതോടെ അവര്‍ തങ്ങളുടെ മുഴുവന്‍ സമയ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ച്‌ സ്വതന്ത്രരായി. അഞ്ച് വര്‍ഷത്തിനും ഒന്നിലധികം യാത്രകള്‍ക്കും ശേഷം, അവര്‍ ഇതുവരെ തങ്ങളുടെ ഏറ്റവും വലിയ സാഹസിക യാത്രയ്ക്ക് തയ്യാറായി. തും വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം. അവരുടെ നായ ഡ്രോഗോയ്ക്കൊപ്പം രാജ്യത്തുടനീളമുള്ള ഒരു വര്‍ഷത്തെ യാത്ര.

ഒരു ഫോഴ്സ് ഗൂര്‍ഖ വാങ്ങി അതിനെ അവരുടെ ചെറിയ വീടാക്കി മാറ്റി. ഒരു കാര്‍ ക്യാമ്ബര്‍വാനാക്കി മാറ്റുന്നത് 2-3 ലക്ഷം രൂപ ചിലവാകും, എന്നാല്‍ വെറും 20,000 രൂപയ്ക്ക് ഈ മാറ്റം പൂര്‍ത്തിയാക്കി. എല്ലാ ദിവസവും പുലര്‍ച്ചെ യാത്ര ആരംഭിക്കും. ക്യാമ്ബ് സജ്ജീകരിക്കാന്‍ ഒരു നല്ല സ്ഥലം കണ്ടെത്തുന്നത് വരെ 400-500 കിലോമീറ്ററോളം ഓടിക്കും.

യാത്രകള്‍ അവരെ ഇന്ത്യയിലുടനീളമുള്ള വിദൂര ഗ്രാമങ്ങളിലേക്കും ഇതുവരെ കാണാത്ത ഭൂപ്രദേശങ്ങളിലേക്കും കൊണ്ടുപോയി. അവിടുത്തെ പ്രാദേശിക സംസ്‌കാരം പരിചയപ്പെട്ടു. വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകളുമായി ബന്ധപ്പെട്ടു. റോഡിലെ ജീവിതത്തിന്റെ ലാളിത്യം സ്വീകരിച്ചു. ഒരു പോര്‍ട്ടബിള്‍ പവര്‍ സ്റ്റേഷന്‍, അടുക്കള, അവശ്യസാധനങ്ങള്‍, ബാത്ത്‌റൂം ടെന്റ് എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സജ്ജീകരണങ്ങളാണ് യാത്രയ്ക്ക് ഉപയോഗിക്കുക. ഒരു സ്ഥലം കണ്ടെത്തിയാല്‍, അവിടെ ക്യാമ്ബ് ചെയ്യുന്നത് ശരിയാണോ എന്ന് നാട്ടുകാരോട് ചോദിക്കും. അവര്‍ പറയുന്നത് അനുസരിച്ചാണ് ടെന്റ് സ്ഥാപിക്കുക.

പുറത്തു നിന്ന് ഇവര്‍ ഭക്ഷണം കഴിക്കുന്നേയില്ല. എല്ലാ ദിവസവും സ്വയം പാചകം ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. രണ്ട് വര്‍ഷമായി തങ്ങള്‍ പുറത്തെ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് കാവ്യ ബെറ്റര്‍ ഇന്ത്യയോട് പറഞ്ഞു. അതുകൊണ്ട് 200-300 രൂപയാണ് ഇവരുടെ ഒരു ദിവസത്തെ ചെലവ്. ക്യാമ്ബ് സൈറ്റില്‍ നിന്ന് എല്ലാ മാലിന്യങ്ങളും ശേഖരിക്കാനും അടുത്തുള്ള ബിന്നില്‍ സംസ്‌കരിക്കാനും അവര്‍ എപ്പോഴും ഒരു മാലിന്യ ബാഗ് കൂടെ കൊണ്ടുപോകുന്നു. പുറത്തെ ഭക്ഷണം ഇല്ലാത്തതിനാല്‍, പ്ലാസ്റ്റിക് ബോക്‌സുകളും ബാഗുകളും ഒഴിവാക്കാന്‍ കഴിയും.

Leave a Reply

Your email address will not be published.