അഭിനയ സിംഹമേ നമിച്ചു..; മോഷണത്തിനായി വീട്ടില്‍ കയറി കള്ളൻ; പിന്നാലെ നിലവിളിച്ച്‌ കിടപ്പിലായ വയോധികൻ; ഓടിക്കൂടിയ നാട്ടുകാര്‍ കണ്ടത് മറ്റൊരു കാഴ്ച VM TV BREAKING NEWS

പന്തല്ലൂർ: പല മോഷണ സംഭവങ്ങളും നമ്മള്‍ കേട്ടിട്ടുണ്ട്. ചില മോഷണങ്ങള്‍ നമ്മളെ ചിരിപ്പിക്കുന്ന തരത്തിലുള്ള തായിരിക്കും.

അങ്ങനെ ഒരു മോഷണമാണ് പന്തല്ലൂരില്‍ നടന്നിരിക്കുന്നത്. മോഷണത്തിനായി വീട്ടില്‍ കയറിയ കള്ളൻ നാട്ടുകാർ എത്തിയപ്പോള്‍ ഗൃഹനാഥനായ വയോധികനെ സഹായിക്കും മട്ടില്‍ അഭിനയിച്ച്‌ ഓടിരക്ഷപ്പെട്ടു.

കൊളപ്പള്ളിയിലെ പാടശാല ഭാഗത്ത് സ്വാമി മുത്തു (86), ഭാര്യ ലക്ഷ്മി എന്നിവർ താമസിക്കുന്ന വീട്ടിലാണ് രാത്രി കള്ളൻ തക്കം നോക്കി കയറിയത്. മുൻ വശത്തുള്ള വാതില്‍ പൊളിച്ച്‌ അകത്ത് കയറിയാണ് മോഷണം നടത്താൻ ശ്രമിച്ചത്. പെട്ടെന്ന് ഇത് കണ്ട വയോധികൻ നിലവിളിച്ച്‌ ബഹളം വച്ചതോടെ നാട്ടുകാർ ഓടി വീട്ടിലെത്തി.

നാട്ടുകാരെ കണ്ടതും കള്ളൻ ഫുള്‍ അഭിനയം. കമലഹാസനെ കടത്തിവെട്ടിയുള്ള അഭിനയമെന്ന് ചിലർ പറയുന്നു. നിലത്തു വീണ് കിടക്കുന്ന വയോധികനെ രക്ഷപ്പെടുത്തുന്നതായി അഭിനയിച്ച ശേഷം ഇയാള്‍ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

ശേഷം പിന്നീടാണ് കാര്യങ്ങള്‍ അറിയുന്നത്. ബഹളം വച്ച വയോധികനെ കള്ളന്‍ തന്നെയാണ് കട്ടിലില്‍ നിന്നു വലിച്ച്‌ നിലത്തിട്ടത്. ശേഷം നാട്ടുകാർ എത്തിയതോടെ കള്ളന്റെ മട്ടുമാറി നിലത്തു വീണ വയോധികനെ മടിയില്‍ വച്ച്‌ ശുശ്രൂഷിക്കുന്നതായി ഫുള്‍ അഭിനയം. പിന്നാലെ കഴുത്തിനും ദേഹത്തും പരുക്കേറ്റ സ്വാമി മുത്തു പന്തല്ലൂർ താലൂക്കാശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്.

നിരവധി മോഷണ കേസുകളില്‍ പ്രതിയായ ചന്ദ്രൻ (55) ആണ് വീട്ടില്‍ കയറിയതെന്ന് ഒടുവില്‍ പോലീസ് കണ്ടെത്തി. പ്രതിക്കായി അന്വേഷണം ഉർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

ദിലീപിന്റെ പിറന്നാള്‍..; വേദന കടിച്ചുപിടിച്ച്‌ മഞ്ജു; ദിലീപിന്റെ ചങ്കുതകര്‍ന്നു; ഞാൻ സ്‌നേഹിക്കുന്നു; പരസ്യമായി അത് സംഭവിച്ചു BREAKING NEWS VM TV

ദിലീപിന്റെ ജന്മദിനത്തിന് പിന്നാലെ മഞ്ജു വാര്യർ പങ്കുവെച്ച പുതിയ ചിത്രം വൈറലാകുന്നു. സമാധാനമുള്ള മനസ്സും, ആരോഗ്യമുള്ള ശരീരവും, ഞാന്‍ എന്നെ സ്വയം വിശ്വസിക്കുന്നു, സ്‌നേഹിക്കുന്നു എന്നാണ് ഒരു ഫോട്ടോ പങ്കുവെച്ചിട്ടുകൊണ്ട് നടി കുറിച്ചത്.

സത്യത്തില്‍ 16 വർഷത്തെ ദാമ്ബത്യ ജീവിതത്തില്‍ നിന്നും പിരിഞ്ഞതിന് പിന്നാലെ ഒന്നുമില്ലാത്ത ഇടത്ത് നിന്നും ഇന്ന് കാണുന്ന വളർച്ച ഒറ്റയ്ക്ക് കെട്ടിപ്പടുത്ത നടിയാണ് മഞ്ജു വാര്യർ.

ഇപ്പോഴിതാ നടിയുടെ രഹസ്യങ്ങളെല്ലാം വെളിപ്പെടുത്തുന്നതാണ് സമൂഹ മാധ്യമത്തില്‍ മഞ്ജു പങ്കുവെച്ച ഫോട്ടോയിലൂടെ. കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന്റെ ജന്മദിനം. പിന്നാലെ കാവ്യയും മീനാക്ഷിയും സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ചിത്രങ്ങളും.

എന്നാല്‍ സാധാരണ എല്ലാവരുടെയും പിറന്നാള്‍ ആഘോഷിക്കുന്ന ആ ദിവസം ഓർത്തുവെക്കുന്ന ആളാണ് മഞ്ജു. എന്നാല്‍ തന്റെ ജീവിതത്തില്‍ മറ്റുചിലരുടെ വിശേഷ ദിവസങ്ങള്‍ നടി കണ്ടില്ലെന്ന് നടിക്കുകയും മറക്കുകയും ചെയ്യുകയാണ്.

അതിനാല്‍ തന്നെയാണ് ദിലീപിന്റെ പിറന്നാളിന് പിന്നാലെ മഞ്ജു പുതിയ പോസ്റ്റുമായി എത്തിയത്. ആരോഗ്യമുള്ള ശരീരവും, സമാധാനമുള്ള മനസ്സും കാരണം താനിപ്പോള്‍ സന്തോഷവതിയാണ് എന്ന് കാണിക്കുന്നതായിരുന്നു താരത്തിന്റെ പോസ്റ്റ്. ഒരു മിറര്‍ സെല്‍ഫിയ്‌ക്കൊപ്പമാണ് മഞ്ജു പങ്കുവെച്ചത്.

ബ്ലാക്ക് ആന്റ് ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ജിമ്മില്‍ നിന്ന് എടുത്ത ഒരു മിറര്‍ സെല്‍ഫിയാണ് പോസ്റ്റ്. കീശയില്‍ കൈയ്യിട്ടു തൊപ്പി കൊണ്ട് കണ്ണ് മറച്ചിരിയ്ക്കുകയാണ് താരം. എന്നാല്‍ സാധാരണ ചിരിക്കുന്ന മുഖത്തോടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്ന മഞ്ജുവിന്റെ ഈ ഫോട്ടോയില്‍ അല്പം ഗൗരവ ഭാവമാണ്.

ഓട്ടോ വിളിച്ചിട്ട് കിട്ടിയില്ല, ആ തൊഴിലുറപ്പ് തൊഴിലാളികള്‍ മരണത്തിലേക്ക് ഒന്നിച്ച്‌ നടന്നു VM TV BREAKING NEWS

പയ്യന്നൂർ: ‘അധികം ദൂരമുണ്ടെങ്കില്‍ എല്ലാദിവസവും ഓട്ടോ വിളിച്ചു പോകുന്നവരാണ്. സ്ഥിരമായി വിളിക്കുന്ന ഓട്ടോറിക്ഷകളൊന്നും കിട്ടിയില്ല.

അതുകൊണ്ട് നടന്നുപോകാൻ തീരുമാനിച്ചു’- രാമന്തളി കുരിശുമുക്കില്‍ ഗുഡ്സ് വാഹനമിടിച്ചു മരിച്ച സഹപ്രവർത്തകരെക്കുറിച്ചു പറയുമ്ബോള്‍ തൊഴിലുറപ്പു തൊഴിലാളികള്‍ വിങ്ങിപ്പൊട്ടി.

ആകെ 24 തൊഴിലുറപ്പ് തൊഴിലാളികള്‍ രാമന്തളി കല്ലേറ്റുംകടവിലെ അഞ്ചാം വാർഡില്‍പ്പെട്ട സ്ഥലത്തുണ്ട്. അവരില്‍ 20 പേരാണ് തിങ്കളാഴ്ച പണിക്ക് എത്തിയത്. ആദ്യം ഓണപ്പറമ്ബില്‍ പോയി പഞ്ചായത്ത് നിർദേശിച്ച പ്രകാരം ഫോട്ടോ എടുക്കണമായിരുന്നു. ഓണപ്പറമ്ബില്‍നിന്ന് ഇവർ പിരിഞ്ഞു. അപകടത്തില്‍പ്പെട്ട ശോഭയും യശോദയും ശ്രീലേഖയും അവിടെനിന്ന് ഓട്ടോ കിട്ടാത്തതിനാല്‍ കല്ലേറ്റുംകടവിലേക്ക് നടന്നുവരികയായിരുന്നു. അരക്കിലോമീറ്ററോളം കഴിഞ്ഞാണ് അപകടം.

മൂവരും പോയത് ബാക്കിയായ പണി തീർക്കാൻ. മറ്റു തൊഴിലാളികള്‍ വേറെ വഴിക്കുപോയപ്പോള്‍ ഇവർ മൂവരും തീർക്കാനുള്ള സ്ഥലത്തെ പണിക്കായി വരികയായിരുന്നു. കുരിശുമുക്ക് കവല കടന്നയുടൻ ടോപ്പ് റോഡില്‍നിന്ന് എം സാൻഡും കയറ്റിവന്ന ചെറു ചരക്കുവാഹനം (ലൈറ്റ് ഗുഡ്സ് വെഹിക്കിള്‍) ഇവരുടെ പിറകില്‍ ഇടിക്കുകയായിരുന്നു. കവലയിലെ കയറ്റമിറങ്ങി വന്ന വാഹനം വളഞ്ഞുവരും വഴി നിയന്ത്രണം വിട്ട് റോഡിന്റെ വലതുഭാഗം ചേർന്ന് നടക്കുന്ന മൂവരെയും പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു.

വാഹനം ഇടിച്ചയുടൻ ശോഭ വാഹനത്തിനും റോഡരികിലുള്ള ചെറിയ മാവിനും ഇടയില്‍ കുടുങ്ങി. തല നിലത്ത് കടയിലേക്കുള്ള പടവില്‍ ഇടിച്ചു. തലതകർന്ന് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ വാഹനം നീക്കി. പരിക്കേറ്റ മറ്റ് രണ്ടുപേരെയടക്കം ആസ്പത്രിയിലെത്തിച്ചു.

അപകടം വരുത്തിയ വാഹനത്തിന്റെ ഡ്രൈവർക്ക് കാര്യമായ പരിക്കൊന്നും പറ്റിയില്ല. വാഹനത്തിന്റെ ചില്ലുകള്‍ മുഴുവൻ പോറിയ നിലയിലായിരുന്നു. വാഹനത്തിലുണ്ടായിരുന്ന കരിങ്കല്‍പ്പൊടി മുഴുവൻ റോഡരികില്‍ മറിഞ്ഞു.

വർഷങ്ങളായി തൊഴിലുറപ്പ് ജോലിക്കു പോകുന്ന മൂവരും ഒരേ നാട്ടുകാരുമാണ്. യശോദ 2010 മുതല്‍ തൊഴിലുറപ്പിലുണ്ട്. ശോഭയുടെ മകൻ പോലീസ് ട്രെയിനിങ്ങിലാണ്. മകന് വല്ലപ്പോഴുമേ അവധി കിട്ടൂ. മകൻ വരുന്നതിനാല്‍ ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് അവർ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. മൂന്ന് തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളുടെ മരണം രാമന്തളി പഞ്ചായത്തിനെയാകെ ദുഃഖത്തിലാക്കി. 600-ഓളം തൊഴിലുറപ്പു തൊഴിലാളികളാണ് പഞ്ചായത്തിലുള്ളത്. ദുഃഖവാർത്തയറിഞ്ഞ് എല്ലാവരും പണിനിർത്തി മടങ്ങി. രാമന്തളി കല്ലേറ്റുംകടവിലാണ് മൂന്നുപേരും. മൂവരുടെയും വീടുകള്‍ അടുത്തടുത്താണ്. അപകടവാർത്തയറിഞ്ഞ് നാടാകെ ദുഃഖത്തിലാണ്.

പയ്യന്നൂർ: നാടിന്റെ പ്രിയപ്പെട്ടവർക്ക് രാമന്തളി ചൊവ്വാഴ്ച വിട നല്കും. നാടിനെ നടുക്കിയ അപകടത്തില്‍ പെട്ടവരെ രാമന്തളി ഒരിക്കല്‍ക്കൂടി കാണും. കല്ലേറ്റുംകടവ് വായനശാലാപരിസരത്ത് ചൊവ്വാഴ്ച രാവിലെ 9 മുതല്‍ മൂന്നുപേരുടെയും മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് സംസ്കാരം 10-ന് രാമന്തളി സമുദായ ശ്മശാനത്തിലാണ്.

തൊഴിലുറപ്പിലും നാടിന്റെ എല്ലാ കാര്യങ്ങളിലും ഒരുമിച്ചുണ്ടായിരുന്ന മൂവരും ഒന്നിച്ച്‌ യാത്രയാകും. പരേതരോടുള്ള ആദരസൂചകമായി തിങ്കളാഴ്ച രാമന്തളി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ പണിമുടക്കിയിരുന്നു. ചൊവ്വാഴ്ച രണ്ടുവരെ രാമന്തളിയില്‍ ഹർത്താല്‍ നടത്തും.

പയ്യന്നൂർ: ‘അധികം ദൂരമുണ്ടെങ്കില്‍ എല്ലാദിവസവും ഓട്ടോ വിളിച്ചു പോകുന്നവരാണ്. സ്ഥിരമായി വിളിക്കുന്ന ഓട്ടോറിക്ഷകളൊന്നും കിട്ടിയില്ല.

അതുകൊണ്ട് നടന്നുപോകാൻ തീരുമാനിച്ചു’- രാമന്തളി കുരിശുമുക്കില്‍ ഗുഡ്സ് വാഹനമിടിച്ചു മരിച്ച സഹപ്രവർത്തകരെക്കുറിച്ചു പറയുമ്ബോള്‍ തൊഴിലുറപ്പു തൊഴിലാളികള്‍ വിങ്ങിപ്പൊട്ടി.

ആകെ 24 തൊഴിലുറപ്പ് തൊഴിലാളികള്‍ രാമന്തളി കല്ലേറ്റുംകടവിലെ അഞ്ചാം വാർഡില്‍പ്പെട്ട സ്ഥലത്തുണ്ട്. അവരില്‍ 20 പേരാണ് തിങ്കളാഴ്ച പണിക്ക് എത്തിയത്. ആദ്യം ഓണപ്പറമ്ബില്‍ പോയി പഞ്ചായത്ത് നിർദേശിച്ച പ്രകാരം ഫോട്ടോ എടുക്കണമായിരുന്നു. ഓണപ്പറമ്ബില്‍നിന്ന് ഇവർ പിരിഞ്ഞു. അപകടത്തില്‍പ്പെട്ട ശോഭയും യശോദയും ശ്രീലേഖയും അവിടെനിന്ന് ഓട്ടോ കിട്ടാത്തതിനാല്‍ കല്ലേറ്റുംകടവിലേക്ക് നടന്നുവരികയായിരുന്നു. അരക്കിലോമീറ്ററോളം കഴിഞ്ഞാണ് അപകടം.

മൂവരും പോയത് ബാക്കിയായ പണി തീർക്കാൻ. മറ്റു തൊഴിലാളികള്‍ വേറെ വഴിക്കുപോയപ്പോള്‍ ഇവർ മൂവരും തീർക്കാനുള്ള സ്ഥലത്തെ പണിക്കായി വരികയായിരുന്നു. കുരിശുമുക്ക് കവല കടന്നയുടൻ ടോപ്പ് റോഡില്‍നിന്ന് എം സാൻഡും കയറ്റിവന്ന ചെറു ചരക്കുവാഹനം (ലൈറ്റ് ഗുഡ്സ് വെഹിക്കിള്‍) ഇവരുടെ പിറകില്‍ ഇടിക്കുകയായിരുന്നു. കവലയിലെ കയറ്റമിറങ്ങി വന്ന വാഹനം വളഞ്ഞുവരും വഴി നിയന്ത്രണം വിട്ട് റോഡിന്റെ വലതുഭാഗം ചേർന്ന് നടക്കുന്ന മൂവരെയും പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു.

വാഹനം ഇടിച്ചയുടൻ ശോഭ വാഹനത്തിനും റോഡരികിലുള്ള ചെറിയ മാവിനും ഇടയില്‍ കുടുങ്ങി. തല നിലത്ത് കടയിലേക്കുള്ള പടവില്‍ ഇടിച്ചു. തലതകർന്ന് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ വാഹനം നീക്കി. പരിക്കേറ്റ മറ്റ് രണ്ടുപേരെയടക്കം ആസ്പത്രിയിലെത്തിച്ചു.

അപകടം വരുത്തിയ വാഹനത്തിന്റെ ഡ്രൈവർക്ക് കാര്യമായ പരിക്കൊന്നും പറ്റിയില്ല. വാഹനത്തിന്റെ ചില്ലുകള്‍ മുഴുവൻ പോറിയ നിലയിലായിരുന്നു. വാഹനത്തിലുണ്ടായിരുന്ന കരിങ്കല്‍പ്പൊടി മുഴുവൻ റോഡരികില്‍ മറിഞ്ഞു.

വർഷങ്ങളായി തൊഴിലുറപ്പ് തൊഴിലാളികള്‍

വർഷങ്ങളായി തൊഴിലുറപ്പ് ജോലിക്കു പോകുന്ന മൂവരും ഒരേ നാട്ടുകാരുമാണ്. യശോദ 2010 മുതല്‍ തൊഴിലുറപ്പിലുണ്ട്. ശോഭയുടെ മകൻ പോലീസ് ട്രെയിനിങ്ങിലാണ്. മകന് വല്ലപ്പോഴുമേ അവധി കിട്ടൂ. മകൻ വരുന്നതിനാല്‍ ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് അവർ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. മൂന്ന് തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളുടെ മരണം രാമന്തളി പഞ്ചായത്തിനെയാകെ ദുഃഖത്തിലാക്കി. 600-ഓളം തൊഴിലുറപ്പു തൊഴിലാളികളാണ് പഞ്ചായത്തിലുള്ളത്. ദുഃഖവാർത്തയറിഞ്ഞ് എല്ലാവരും പണിനിർത്തി മടങ്ങി. രാമന്തളി കല്ലേറ്റുംകടവിലാണ് മൂന്നുപേരും. മൂവരുടെയും വീടുകള്‍ അടുത്തടുത്താണ്. അപകടവാർത്തയറിഞ്ഞ് നാടാകെ ദുഃഖത്തിലാണ്.

ഇന്ന് പൊതുദർശനം; ഒന്നിച്ച്‌ അന്ത്യയാത്ര

പയ്യന്നൂർ: നാടിന്റെ പ്രിയപ്പെട്ടവർക്ക് രാമന്തളി ചൊവ്വാഴ്ച വിട നല്കും. നാടിനെ നടുക്കിയ അപകടത്തില്‍ പെട്ടവരെ രാമന്തളി ഒരിക്കല്‍ക്കൂടി കാണും. കല്ലേറ്റുംകടവ് വായനശാലാപരിസരത്ത് ചൊവ്വാഴ്ച രാവിലെ 9 മുതല്‍ മൂന്നുപേരുടെയും മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് സംസ്കാരം 10-ന് രാമന്തളി സമുദായ ശ്മശാനത്തിലാണ്.

തൊഴിലുറപ്പിലും നാടിന്റെ എല്ലാ കാര്യങ്ങളിലും ഒരുമിച്ചുണ്ടായിരുന്ന മൂവരും ഒന്നിച്ച്‌ യാത്രയാകും. പരേതരോടുള്ള ആദരസൂചകമായി തിങ്കളാഴ്ച രാമന്തളി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ പണിമുടക്കിയിരുന്നു. ചൊവ്വാഴ്ച രണ്ടുവരെ രാമന്തളിയില്‍ ഹർത്താല്‍ നടത്തും.

ലോകത്തുള്ള മിക്കവാറും രാജ്യങ്ങളുടെ അവസ്ഥ ഇപ്പോള്‍ ഇതാണ്, ഇന്ത്യ മാറിച്ചിന്തിച്ചതിന് പിന്നില്‍ BREAKING NEWS OF THE HOUR VM TV

2020 ജൂണിലെ അതിർത്തി സംഘർഷത്തിനുശേഷം ഇന്ത്യ – ചൈനാ ബന്ധം സംഘർഷഭരിതവും ശത്രുതാപരവുമായിരുന്നു. നേതാക്കള്‍ കണ്ടാല്‍ പരസ്‌പരം സംസാരിക്കാത്ത അവസ്ഥ.

കഴിഞ്ഞ നാലുവർഷമായി ഇരുപക്ഷത്തെയും സൈനികർ യുദ്ധസജ്ജമായി മുഖാമുഖം നില്‍ക്കുന്നു. എന്നാല്‍ മുൻപ് ഉണ്ടായിരുന്നതുപോലെ അതിർത്തിയില്‍ പട്രോളിംഗ് പുന‌ഃസ്ഥാപിക്കുവാനുള്ള തീരുമാനം, ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ക്രമേണ സൈന്യത്തെ അതിർത്തിയില്‍ നിന്ന് പിൻവലിക്കുവാനും സംഘർഷത്തിന് അയവു വരുത്തേണ്ടതും അനിവാര്യമാണ്. നിലവിലെ ആഗോള രാഷ്ട്രീയ – സാമ്ബത്തിക സാഹചര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കും ഇത് വളരെ ഗുണം ചെയ്യും. മാത്രമല്ല ഇരു രാജ്യങ്ങളുടെ മെച്ചപ്പെട്ട ബന്ധത്തിലേക്ക് ഇത് നയിക്കുകയും ചെയ്യും.

ഇക്കഴിഞ്ഞ ദിവസം റഷ്യയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച മെച്ചപ്പെടുവാൻ പോകുന്ന ബന്ധത്തിന്റെ തുടക്കമായി കാണാവുന്നതാണ്. കൂടിക്കാഴ്ചയില്‍ സമാധാനപരവും, സ്ഥിരതയുമാർന്ന ബന്ധത്തിന്റെ പ്രാധാന്യം ഇരുവരും ഊന്നിപ്പറയുകയുണ്ടായി.

ആഗോള ഭൗമ രാഷ്ട്രീയം

2020-ലെ ഇന്ത്യ – ചൈനാ അതിർത്തി സംഘർഷത്തിനുശേഷം ആഗോള രാഷ്ട്രീയം വളരെ മാറിയിട്ടുണ്ട്. റഷ്യ – യുക്രെയിൻ, ഇസ്രയേല്‍ – പാലസ‌്‌തീൻ യുദ്ധങ്ങളുടെ ഗതി പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. ലോക കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ അമേരിക്കയുടെ ശേഷിയില്‍ കാര്യമായ കുറവും സംഭവിച്ചിട്ടുണ്ട്. കിണഞ്ഞു ശ്രമിച്ചിട്ടും യുദ്ധത്തിനു പരിഹാരം ഉണ്ടാകുവാൻ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ല. ചൈന – റഷ്യ അച്ചുതണ്ടാണ് ഇതിന് വിഘാതമായി നില്‍ക്കുന്നത്. ഈ കുറവ് പരിഹരിക്കാൻ ഇന്ത്യയുടെ പിന്തുണ അമേരിക്കയ്ക്ക് ആവശ്യമാണ്. എന്നാല്‍ ഇന്ത്യ പൂർണമായി ഒരു അമേരിക്കൻ സഖ്യകക്ഷിയായി മാറുവാൻ തയ്യാറല്ല. മറിച്ച്‌ റഷ്യയും ചൈനയുമായി നല്ല ബന്ധം പുലർത്തിക്കൊണ്ട്, തങ്ങളുടെ ദേശീയ താത്‌പര്യം സംരക്ഷിക്കുവാനാണ് ശ്രമിക്കുന്നത്.

അതേസമയം അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും തമ്മിലുള്ള ബന്ധവും ദൃഢമായി തുടരുവാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ ബഹുമുഖ സ്വതന്ത്ര വിദേശ നയത്തിന്റെ ലക്ഷ്യം ഇതു തന്നെയാണ്. ഇതു സാദ്ധ്യമാകണമെങ്കില്‍ ചൈനയുമായി ബന്ധം സാധാരണ നിലയില്‍ ആകണം. ഇന്ത്യ – കാനഡ ബന്ധത്തില്‍ ഉണ്ടായ ചില പ്രശ്നങ്ങളില്‍ അമേരിക്ക എടുത്ത നിലപാട് ഇന്ത്യയ്ക്ക് അനുകൂലമല്ല. അതായത് ചൈനയെ പിടിച്ചുകെട്ടുവാനുള്ള ഒരു കൂട്ടാളി ആയിട്ടാണ് അമേരിക്ക ഇന്ത്യയെ കാണുന്നത്. ചൈനാ വിരുദ്ധ കാര്യങ്ങളിലാണ് ഇന്ത്യയെ അമേരിക്ക പ്രധാനമായും കൂട്ടാളിയായി കാണുന്നത്. ഈ അവസ്ഥ ഇന്ത്യയ്ക്ക് ഗുണകരമല്ല. അതുകൊണ്ട് ഇന്ത്യ – ചൈന ബന്ധം സമാധാനപരമാകണം. അതിർത്തിയിലെ സമാധാന നീക്കം, അതുകൊണ്ടുതന്നെ ഇന്ത്യ – ചൈന ബന്ധത്തിന് ഗുണകരമാണ

ലോക സമ്ബദ് വ്യവസ്ഥ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഒരുകാലത്ത് ആഗോളവത്ക്കരണത്തിന്റെ വക്താക്കള്‍ ആയിരുന്നവർ ഇന്ന് ഉപരോധങ്ങളുടെയും നികുതി വർദ്ധനവിന്റെയും നയങ്ങളാണ് തുടരുന്നത്. ചൈനയെ സാമ്ബത്തികമായി ഒറ്റപ്പെടുത്തുവാൻ വലിയ ശ്രമങ്ങളാണ് അമേരിക്കയും മറ്റും നടത്തുന്നത്. ഇന്ത്യ, ഈ ചൈനാ ബഹിഷ്‌കരണത്തിന്റെ ഭാഗമാകണമെന്നതാണ് അവരുടെ ആവശ്യം. ഇത് ഇന്ത്യയ്ക്ക് ഗുണകരമാണോ എന്ന ചോദ്യം വളരെ പ്രസക്തമാണ്ഇന്ത്യ – ചൈനാ അതിർത്തി സംഘർഷത്തിനുശേഷം, ചൈനയുമായിട്ടുള്ള സാമ്ബത്തിക സഹകരണം കുറയുവാൻ ചില നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഈ കാലയളവില്‍ വർദ്ധിക്കുകയാണ് ചെയ്തത്. 2020-ല്‍ 65 ബില്യണ്‍ ചൈനീസ് ഉത്പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തതെങ്കില്‍, ഇക്കഴിഞ്ഞ സാമ്ബത്തിക വർഷം അത് 102 ബില്യണ്‍ ആയി ഉയർന്നു. അതേസമയം കയറ്റുമതി കാര്യമായി ഉയർന്നതുമില്ല. ലോകത്തുള്ള മിക്കവാറും രാജ്യങ്ങളുടെ അവസ്ഥ ഇതു തന്നെയാണ്. അതായത് നിലവില്‍ ചൈനയെ മാറ്റിനിറുത്തിക്കൊണ്ട് സാമ്ബത്തികമായി വളരുക പ്രയാസമാണ്. വിഴിഞ്ഞം തുറമുഖത്തിനു വേണ്ടുന്ന ക്രെയിനുകള്‍ ചൈനയില്‍ നിന്നു ഇറക്കുമതി ചെയ്തത് ഇതിന്റെ തെളിവാണ്.

എന്നാല്‍ പല നിക്ഷേപ മേഖലകളില്‍ നിന്നും ചൈനയെ മാറ്റിനിറുത്തുവാൻ അമേരിക്ക തീരുമാനിച്ചുകഴിഞ്ഞു. ഈ അവസരം മുതലാക്കി ചൈനീസ്, നിക്ഷേപം സ്വീകരിച്ചുകൊണ്ട്, ഇന്ത്യയുടെ ‘Make in India’ പദ്ധതിയെ ശക്തിപ്പെടുത്തണമെന്നാണ് ഇന്ത്യയുടെ ധനകാര്യ മന്ത്രാലയം പുറത്തുവിട്ട ഇന്ത്യ സർക്കാരിന്റെ വാർഷിക സാമ്ബത്തിക സർവേ പറയുന്നത്. അതായത് ചില പാശ്ചാത്യ രാജ്യങ്ങള്‍, ചൈനീസ് നിക്ഷേപത്തിന് തടയിടുമ്ബോള്‍, ഇന്ത്യ ഈ അവസരത്തില്‍, ചൈനീസ് നിക്ഷേപം സ്വീകരിച്ച്‌ ഉത്പാദനം ശക്തിപ്പെടുത്തി, കയറ്റുമതി വർദ്ധിപ്പിക്കണമെന്നതാണ് വാദം. റഷ്യ – യുക്രെയിൻ സംഘർഷത്തില്‍, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി നേട്ടം ഉണ്ടാക്കിയതിന് സമാനമായ സാഹചര്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ഇന്ത്യ – ചൈനാ അതിർത്തി തർക്കങ്ങള്‍ സംഘർഷരഹിതമായാല്‍ സാമ്ബത്തികമായും നേട്ടം ഇരുകൂട്ടർക്കും ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. അതുപോലെ തന്നെ ബന്ധം മെച്ചപ്പെടുമ്ബോള്‍, ആഗോള രാഷ്ട്രീയത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ശക്തി കൈവരും. അമേരിക്കയോടും, റഷ്യയോടും ഒക്കെ തന്നെ കൂടുതല്‍ സ്വാതന്ത്ര്യ‌ത്തോടും, ഉപാധികളോടും കൂടി ഇടപെട്ട് നമ്മുടെ ദേശീയ താത്പര്യം സംരക്ഷിക്കുവാൻ കഴിയും. ചൈനയെ സംബന്ധിച്ചും ഇന്ത്യയുമായിട്ടുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത്, മുകളില്‍ സൂചിപ്പിച്ച കാരണങ്ങളാല്‍ അനിവാര്യമാണ്. പാശ്ചാത്യ ശക്തികള്‍ അകറ്റിനിറുത്തുമ്ബോള്‍, വളരുന്ന സാമ്ബത്തിക ശക്തിയായ ഇന്ത്യയുമായിട്ടുള്ള ബന്ധം ചൈനയ്ക്ക് വളരെ ഗുണം ചെയ്യും. ഇക്കാരണങ്ങളാല്‍, അതിർത്തിയിലെ സഹകരണം, ഇന്ത്യ – ചൈന ബന്ധം മെച്ചപ്പെടുത്തുവാനാണ് സാദ്ധ്യത.

അച്ഛൻ വേണ്ടെന്ന് പറഞ്ഞു, പെണ്‍കുട്ടിയായതിനാല്‍ ഏറ്റെടുക്കാൻ പറ്റില്ലെന്ന് ബന്ധുക്കളും; ചേര്‍ത്തുനിര്‍ത്തി ഒരമ്മയും മകനും BIG BREAKING NEWS VM TV

പത്തനംതിട്ട: ‘എനിക്ക് നല്ലൊരു കുടുംബം കിട്ടി. ഞാൻ ഇനി നന്നായിട്ട് ജീവിക്കും. ഇനി അമ്മയുണ്ട് ഏട്ടനുണ്ട് ചേച്ചിയുണ്ട്’- വിവാഹത്തിന് പിന്നാലെ അനാമിക പറഞ്ഞ വാക്കുകളാണ് ഇത്.

അടൂർ തേപ്പുംപാറയിലെ ജീവമാതാ കാരുണ്യ ഭവനിലെ അന്തേവാസിയാണ് അനാമിക.

നാല് വർഷം മുമ്ബാണ് അനാമിക ഇവിടെയെത്തിയത്. അതും വലിയൊരു കണ്ണുനീർ കടല്‍ താണ്ടിയ ശേഷം. കുട്ടിയായിരിക്കുമ്ബോള്‍ തന്നെ അനാമികയുടെ അമ്മ മരിച്ചു. അച്ഛന് മറ്റൊരു കുടുംബമായി. അമ്മയുടെ അമ്മയായിരുന്നു അനാമികയെ നോക്കിയിരുന്നത്. എന്നാല്‍ അവർക്ക് വയ്യാതായപ്പോള്‍ ശിശുക്ഷേമ സമിതി അനാമികയെ കാരുണ്യ ഭവനിലെത്തിച്ചു. അവിടെ അവള്‍ക്ക് സഹോദരങ്ങളെ കിട്ടി.

ഒരുദിവസം സ്‌കൂള്‍ വിട്ട് വന്നപ്പോള്‍ അനാമിക കരയുന്നത് ജീവമാതാ കാരുണ്യഭവന്റെ നടത്തിപ്പുകാരിയായ ഉദയ ഗിരിജയുടെ ശ്രദ്ധയില്‍പ്പെട്ടു. കാര്യം തിരക്കിയപ്പോള്‍, സഹപാഠികളുടെ മാതാപിതാക്കള്‍ സ്‌കൂളില്‍ വരാറുണ്ടെന്നും തനിക്കാരുമില്ലെന്നും പറഞ്ഞ് സങ്കടപ്പെട്ടു. ഇതുകേട്ട ഉദയ ഗിരിജ അവളെ ചേർത്തുപിടിച്ചു. കൂടെയുണ്ടെന്ന് വാക്കുകൊടുത്തു.

വർഷങ്ങള്‍ക്കിപ്പുറം അനാമികയെ മകൻ വിഷ്ണുവിന്റെ ഭാര്യയാക്കുകയും ചെയ്തു ഉദയഗിരിജ. ഒറ്റപ്പെട്ട ഒരു കുഞ്ഞിന് ജീവിതം കൊടുക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്ന് ഉദയ ഗിരിജ പറയുന്നു. ‘ഇവള്‍ മരുമോളല്ല. മോള് തന്നെയാണ്. അവൻ അവളെ നന്നായി നോക്കുമെന്ന വിശ്വാസമുണ്ട്. എന്നോട് കാണിച്ച സ്‌നേഹം കണ്ടിട്ടാ അവളെ മരുമോളാക്കിയത്.’- ഉദയ ഗിരിജ പറഞ്ഞു.

‘മോനോട് അവളെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ വിവാഹത്തിന് സമ്മതമാണെന്ന് അവൻ പറഞ്ഞു. സിഡബ്ല്യൂസി ചെയർമാനോടാണ് ആദ്യം ഇക്കാര്യം പറയുന്നത്. നല്ല തീരുമാനമാണെന്ന് സാറും പറഞ്ഞു. അവളോട് സംസാരിച്ചപ്പോള്‍ അവള്‍ക്കും ഇഷ്ടക്കുറവൊന്നുമില്ല. സന്തോഷം കൂടിയതായി എനിക്കും തോന്നി.

അങ്ങനെ കല്യാണം നടത്തി അവളെ ഞാനിങ്ങെടുത്തു. അനാമികയുടെ അമ്മ മരിച്ചുപോയതാണ്. അതിനുമുന്നേതന്നെ അച്ഛൻ വേറൊരു ഫാമിലിയിലേക്ക് പോയി. അമ്മൂമ്മയ്ക്ക് വയ്യാതായി. ഇപ്പോള്‍ ഇല്ല, മരിച്ചുപോയി. ബന്ധുക്കളോടൊക്കെ ചോദിച്ചായിരുന്നു. പെണ്‍കുട്ടിയായതിനാല്‍ അവർക്ക് ഏറ്റെടുക്കാൻ താത്പര്യമില്ല. അച്ഛനോട് ചോദിച്ചപ്പോള്‍ വേണ്ടെന്ന് എഴുതിത്തന്നു.’- ഉദയ ഗിരിജ പറഞ്ഞു. വിഷ്ണുവിന് ദുബായിലാണ് ജോലി. ഡിസംബറില്‍ തിരിച്ചുപോകും. അതുകഴിഞ്ഞ് അനാമികയെ കൊണ്ടുപോകുന്നെങ്കില്‍ തങ്ങള്‍ക്കെല്ലാം സമ്മതമാണെന്ന് ഉദയഗിരിജ കൂട്ടിച്ചേർത്തു.

പാലക്കാട് സിപിഎമ്മിനും തിരിച്ചടി: ഏരിയാ കമ്മിറ്റിയംഗം പാര്‍ട്ടി വിട്ടു; അനുനയ നീക്കവുമായി എൻഎൻ കൃഷ്ണദാസ് BIG BRAKING NEWS VM TV

പാലക്കാട്: പാലക്കാട് സിപിഎം ഏരിയാ കമ്മറ്റി അംഗം അബ്ദുള്‍ ഷുക്കൂർ പാർട്ടി വിട്ടു. പാർട്ടിയില്‍ കടുത്ത അവഗണന എന്ന് ആരോപിച്ചാണ് പാർട്ടി വിട്ടത്.

സമാന അനുഭവസ്ഥർ പാർട്ടിയില്‍ വേറെയുമുണ്ടെന്നും ഷുക്കൂർ പറയുന്നു. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നു. തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്നു ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ഷുക്കൂർ ആരോപിച്ചു. പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗണ്‍സിലറുമാണ് ഷുക്കൂർ. ഇദ്ദേഹം നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ പാലക്കാടെ പ്രധാന സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസ് ഷുക്കൂറിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഷുക്കൂറിനെ അനുനയിപ്പിച്ച്‌ പാർട്ടിയില്‍ നിലനിർത്താനാണ് ശ്രമം.

കഴിഞ്ഞ ഒരാഴ്ചയായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഷുക്കൂറിനെ കോണ്‍ഗ്രസിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നതായാണ് വിവരം. കോണ്‍ഗ്രസിൻ്റെ കൗണ്‍സിലർ വഴിയായിരുന്നു ശ്രമം നടന്നിരുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ്ബാബുവും ഷുക്കൂറും തമ്മില്‍ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തെ വിമർശിച്ച്‌ കുറിപ്പിട്ട ശേഷം താൻ പാർട്ടി വിടുകയാണെന്ന് അബ്ദുള്‍ ഷുക്കൂർ പറഞ്ഞത്.

അതിനിടെ പാലക്കാട്ടെ സ്ഥാനാർഥിത്വം പിൻവലിക്കില്ലെന്ന് ഷാനിബ് വ്യക്തമാക്കി. നാമനിർദേശ പത്രിക ഇന്ന് ഉച്ചയ്ക്ക് സമർപ്പിക്കും. ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിന്റെ അഭ്യർത്ഥന മാനിക്കുന്നു. സരിൻ സഹോദരനെ പോലെയാണ്. പക്ഷെ താനും സരിനും സ്ഥാനാർഥിയായ സാഹചര്യം വ്യത്യസ്തമാണ്. ഒട്ടേറെ കോണ്‍ഗ്രസ്സ് പ്രവർത്തകരുടെ അഭ്യർത്ഥന പ്രകാരമാണ് താൻ സ്ഥാനാർഥിയായത്. പാലക്കാട്‌ ബിജെപിയെ വിജയിപ്പിക്കാൻ കോണ്‍ഗ്രസില്‍ സതീശന്റെ കോക്കസ് ഉണ്ടെന്നും ഷാനിബ് വിമർശിച്ചു. സരിനോട്‌ സംസാരിക്കാൻ തയ്യാറാണെന്നും സരിനെ പാലക്കാട്‌ ജനത ഇതിനോടകം തന്നെ സ്വീകരിച്ചിട്ടുണ്ട് എന്നും ഷാനിബ് വ്യക്തമാക്കി.

ശാരീരികമായി മാറാൻ ആവശ്യപ്പെട്ടു; കേട്ടാല്‍ ചങ്ക് പിടയും ; ഇതുപോലെ താഴ്ന്ന ചിന്താഗതി വേറെയില്ല ; കരിയറില്‍ നേരിടേണ്ടിവന്നതിനെ കുറിച്ച്‌ നിത്യാ മേനോൻ BIG BREAKING NEWS VM TV

മികച്ച സിനിമകളിലൂടെ ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് നിത്യാ മേനോൻ. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം തന്റെതായ ആരാധക വൃന്ദം നിത്യാ മേനോനുണ്ട്.

ഇപ്പോഴിതാ കരിയറില്‍ നേരിടേണ്ടിവന്ന വിമർശനങ്ങളെ കുറിച്ച്‌ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

ഒരു സിനിമാ നടിക്ക് ചേരുന്ന രീതിയില്‍ ശാരീരികമായി മാറാൻ എന്നോട് കുറെ പേർ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ ആദ്യമായി തെലുങ്കില്‍ അഭിനയിച്ചപ്പോള്‍ അവർക്ക് എന്റെ ചുരുണ്ട മുടി ഇഷ്ടപ്പെട്ടില്ല. വളെര വിചിത്രമായിരിക്കുന്നു എന്നാണ് അവർ അന്ന് തന്നോട് പറഞ്ഞത്. ഇപ്പോള്‍ ചുരുണ്ട മുടി ഫാഷനാണ്. എന്നാല്‍ അന്ന് അങ്ങനെയെല്ലായിരുന്നു കാര്യം.

എനിക്ക് ഞാനാല്ലാതെ മറ്റൊന്നും ആകാനാകില്ല. ഞാനൊരിക്കലും ചെയ്യില്ല. ഒരാളുടെ രൂപം അടിസ്ഥാനമാക്കി അയാളെ എങ്ങനെയാണ് വിലയിരുത്താൻ കഴിയുക? താഴ്ന്ന ചിന്താഗതിയാണിതെങ്കിലും ആളുകള്‍ അങ്ങനെ ചെയ്യുന്നുണ്ട്. ഇങ്ങനെയെല്ലാം പറയുമ്ബോള്‍ ആർക്കായാലും ഫീല്‍ ചെയ്യും. ഹൃദയം ഉള്ള ഒരാളാണ് നിങ്ങളെങ്കില്‍ അത് നിങ്ങളെ നന്നായി ബാധിക്കും . അങ്ങനെ ബാധിച്ചാല്‍ മാത്രമേ അത് മറികടന്ന് നിങ്ങള്‍ വളരുകയുള്ളൂ. നിങ്ങളെ ആരെങ്കിലും വെല്ലുവിളിക്കുകയാണെങ്കില്‍, നിങ്ങള്‍ ഭാഗ്യവാനും അനുഗ്രഹീതനുമാണെന്ന് വിശ്വസിക്കുക എന്ന് നിത്യാ മോനോൻ പറഞ്ഞു.

തിരുച്ചിത്രമ്ബലം എന്ന ചിത്രത്തിലൂടെ ഈയിടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നടി സ്വന്തമാക്കിയിരുന്നു. ധനുഷ് നായകനാവുന്ന ഇഡ്‌ലി കടൈ എന്ന ചിത്രത്തിലാണ് നിത്യാ മേനോൻ ഇനി വേഷമിടുന്നത്.

കേരളത്തിനും ‘ദാന’ ഭീഷണി? ഇന്ന് അതിശക്ത മഴ, എറണാകുളമടക്കം 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, തലസ്ഥാനത്തടക്കം യെല്ലോ BREAKING NEWS VM TV

തിരുവനന്തപുരം: ‘ദാന’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും ഇന്ന് അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഇത് പ്രകാരം ഇന്ന് കേരളത്തിലെ 4 ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തീവ്ര ചുഴലിക്കാറ്റായി ‘ദാന’ കരതൊട്ടു, അതീവ ജാഗ്രതയില്‍ രാജ്യം, ലക്ഷങ്ങളെ ഒഴിപ്പിച്ചു; സാഹചര്യം വിലയിരുത്തി മോദി

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്

25/10/2024 : കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

25/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്.
26/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ.
27/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഇടിമിന്നല്‍ ജാഗ്രതാ നിർദേശം

ഒക്ടോബർ 26 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

സാറേ റോഡിലൊരു നിലവിളക്ക്, ഒരാള്‍പ്പൊക്കമുണ്ട്’; സ്റ്റേഷനിലേക്കൊരു വിളി, അവകാശികളില്ല, അന്വേഷണം തുടങ്ങി പൊലീസ് BREAKING NEWS VM TV

കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ ഒരാള്‍ പൊക്കത്തില്‍ നിലവിളക്ക് കണ്ടെത്തിയ സംഭവത്തില്‍ പറവൂർ പൊലീസ് അന്വേഷണം തുടങ്ങി.

ഓടില്‍ നിർമ്മിച്ച നിലവിളക്കിന് 30,000 രൂപയിലേറെ വില വരും. റോഡരികില്‍ ഇത്രയും വലിയ വിളക്ക് എങ്ങനെ വന്നു എന്നതാണ് അത്ഭുതം. ആരും ഇതുവരെ അവകാശം പറഞ്ഞ് സ്റ്റേഷനില്‍ എത്തിയിട്ടുമില്ല.

ഇന്നലെ രാവിലെയാണ് പറവൂർ പൊലീസ് സ്റ്റേഷനിലേക്കൊരു കോള്‍ വന്നത്. ഇട റോഡിന് സമീപത്തായി ഒരാള്‍ പൊക്കത്തിലൊരു നിലവിളക്ക് ഇരിക്കുന്നു സാർ എന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. അങ്ങനെയാണ് ആദം പ്ലാസക്ക് സമീപത്തുള്ള ഇടറോഡിലേക്ക് പൊലീസ് എത്തുന്നത്.

നോക്കുമ്ബോള്‍ അവകാശികള്‍ ആരുമില്ലാതെ ഒറ്റക്കൊരു നിലവിളക്കാണ് പൊലീസ് കണ്ടത്. നിലവിളക്ക് പൊലീസ് ഉദ്യാഗസ്ഥർ ജീപ്പില്‍ കയറ്റാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. തുടർന്നൊരു ഓട്ടോറിക്ഷയില്‍ കയറ്റി നിലവിളക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തലയെടുപ്പോടെ സ്റ്റേഷനിലാണ് ഇപ്പോള്‍ നിലവിളക്കുള്ളത്. ഓടില്‍ നിർമ്മിച്ച നിലവിളക്കിന് 30000 രൂപയിലേറെ വിലയുണ്ട്

തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദിച്ചു;അനേകം തവണ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; കുട്ടികളോട് കാട്ടിയത് പ്രാകൃത ഇടപാടുകള്‍; ഹമാസ് തട്ടിക്കൊണ്ടു പോയ ഇസ്രയേലികള്‍ക്ക് സംഭവിക്കുന്നത് പൊട്ടിക്കരഞ്ഞ് വിശദീകരിച്ച്‌ ഇര BFREAKING NEWS VM TV

ജെറുസലേം: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ട് പോയ ഒരു വനിതാ അഭിഭാഷക തനിക്ക് തീവ്രവാദികളില്‍ നിന്ന് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ ഐക്യരാഷ്ട്രസഭയ്ക്ക് മുന്നില്‍ കണ്ണീരോടെയാണ് വിവരിച്ചു.

ഇരകളെ തലകീഴാക്കി കെട്ടിത്തൂക്കിയാണ് അവര്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. അനേകം തവണ ഭീകരര്‍ പെണ്‍കുട്ടികളെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായും കുട്ടികളോട് പോലും ഭീകരര്‍ അങ്ങേയറ്റം ക്രൂരമായിട്ടാണ് പെരുമാറിയതെന്നും അവര്‍ വെളിപ്പെടുത്തി.

അഭിഭാഷകയായ അമിത് സൂസന്നയാണ് പരാതിയുമായി ഐക്യരാഷ്ട്രസഭക്ക് മുന്നിലെത്തിയത്. അസുഖമായത് കാരണം കോടതിയില്‍ പോകാതെ വീട്ടില്‍ വിശ്രമിക്കുകയായിരുന്ന തന്നെ ഒരു സംഘം ഹമാസ് ഭീകരര്‍ ആയുധങ്ങളുമായെത്തി തട്ടിക്കൊണ്ട് പോകുകയായിരുന്നു എന്നാണ് സൂസന്ന പറയുന്നത്. കായികമായി തന്നെ അവരോട് താന്‍ പൊരുതിയെങ്കിലും തന്നെ കീഴ്പ്പെടുത്തി അവര്‍ ബലമായി പിടിച്ചു കൊണ്ടു പോകുകയായിരുന്നു. തന്നെ ചുമന്ന് കൊണ്ടാണ് അവര്‍ അതിര്‍ത്തി കടന്നതെന്നും സൂസന്ന പറയുന്നു. 55 ദിവസത്തിന് ശേഷമാണ് മറ്റ് പല ബന്ദികളേയും വിട്ടയച്ച കൂട്ടത്തില്‍ ഇവരേയും വിട്ടയച്ചത്.

കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രരക്ഷാ സമിതിയില്‍ അങ്ങേയറ്റം വികാരഭരിതയായിട്ടാണ് അവര്‍ ഹമാസ് തടവറയിലെ തന്റെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ പങ്ക് വെച്ചത്. തന്നെ ഒരു മുറിയില്‍ ചങ്ങലക്കിട്ട് ഒറ്റക്കാണ് പാര്‍പ്പിച്ചിരുന്നതെന്നും പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോകാന്‍ പോലും ഭീകരരോട് കരഞ്ഞ് പറയേണ്ടി വന്നു എന്നും സൂസന്ന വെളിപ്പെടുത്തി. തനിക്ക് കാവല്‍ നിന്ന ഹമാസ് ഭീകരന്‍ പല പ്രാവശ്യം തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് അവര്‍ വ്യക്തമാക്കി.

കുളിക്കാന്‍ പോയാലും തനിക്ക് നേരേ അയാള്‍ തോക്ക് ചൂണ്ടി നില്‍ക്കുമായിരുന്നു എന്നും സൂസന്ന കൂട്ടിചേചര്‍ത്തു. ആരുടേയും കൂട്ടില്ലാതെ ഒറ്റക്ക് കഴിഞ്ഞിരുന്ന തന്നോട് ഈ ഭീകരര്‍ അങ്ങേയറ്റം മോശമായിട്ടാണ് പെരുമാറിയതെന്ന് അവര്‍ അറിയിച്ചു. കുറേ ദിവസങ്ങള്‍ക്ക് ശേഷം തന്നെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോയി. അവിടെ നേരത്തേ അനുഭവിച്ചതിനേക്കാള്‍ ക്രൂരതകളാണ് തനിക്ക് നേരിടേണ്ടി വന്നത്.

തലകീഴാക്കിയിട്ടാണ് ഹമാസ് ഭീകരര്‍ തങ്ങളെ മര്‍ദ്ദിച്ചിരുന്നതെന്നും സൂസന്ന കണ്ണീരോടെ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ഹമാസിന്റെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്ന് സൂസന്ന ആവശ്യപ്പെട്ടു.