ഓട്ടോ വിളിച്ചിട്ട് കിട്ടിയില്ല, ആ തൊഴിലുറപ്പ് തൊഴിലാളികള്‍ മരണത്തിലേക്ക് ഒന്നിച്ച്‌ നടന്നു VM TV BREAKING NEWS

Spread the love

പയ്യന്നൂർ: ‘അധികം ദൂരമുണ്ടെങ്കില്‍ എല്ലാദിവസവും ഓട്ടോ വിളിച്ചു പോകുന്നവരാണ്. സ്ഥിരമായി വിളിക്കുന്ന ഓട്ടോറിക്ഷകളൊന്നും കിട്ടിയില്ല.

അതുകൊണ്ട് നടന്നുപോകാൻ തീരുമാനിച്ചു’- രാമന്തളി കുരിശുമുക്കില്‍ ഗുഡ്സ് വാഹനമിടിച്ചു മരിച്ച സഹപ്രവർത്തകരെക്കുറിച്ചു പറയുമ്ബോള്‍ തൊഴിലുറപ്പു തൊഴിലാളികള്‍ വിങ്ങിപ്പൊട്ടി.

ആകെ 24 തൊഴിലുറപ്പ് തൊഴിലാളികള്‍ രാമന്തളി കല്ലേറ്റുംകടവിലെ അഞ്ചാം വാർഡില്‍പ്പെട്ട സ്ഥലത്തുണ്ട്. അവരില്‍ 20 പേരാണ് തിങ്കളാഴ്ച പണിക്ക് എത്തിയത്. ആദ്യം ഓണപ്പറമ്ബില്‍ പോയി പഞ്ചായത്ത് നിർദേശിച്ച പ്രകാരം ഫോട്ടോ എടുക്കണമായിരുന്നു. ഓണപ്പറമ്ബില്‍നിന്ന് ഇവർ പിരിഞ്ഞു. അപകടത്തില്‍പ്പെട്ട ശോഭയും യശോദയും ശ്രീലേഖയും അവിടെനിന്ന് ഓട്ടോ കിട്ടാത്തതിനാല്‍ കല്ലേറ്റുംകടവിലേക്ക് നടന്നുവരികയായിരുന്നു. അരക്കിലോമീറ്ററോളം കഴിഞ്ഞാണ് അപകടം.

മൂവരും പോയത് ബാക്കിയായ പണി തീർക്കാൻ. മറ്റു തൊഴിലാളികള്‍ വേറെ വഴിക്കുപോയപ്പോള്‍ ഇവർ മൂവരും തീർക്കാനുള്ള സ്ഥലത്തെ പണിക്കായി വരികയായിരുന്നു. കുരിശുമുക്ക് കവല കടന്നയുടൻ ടോപ്പ് റോഡില്‍നിന്ന് എം സാൻഡും കയറ്റിവന്ന ചെറു ചരക്കുവാഹനം (ലൈറ്റ് ഗുഡ്സ് വെഹിക്കിള്‍) ഇവരുടെ പിറകില്‍ ഇടിക്കുകയായിരുന്നു. കവലയിലെ കയറ്റമിറങ്ങി വന്ന വാഹനം വളഞ്ഞുവരും വഴി നിയന്ത്രണം വിട്ട് റോഡിന്റെ വലതുഭാഗം ചേർന്ന് നടക്കുന്ന മൂവരെയും പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു.

വാഹനം ഇടിച്ചയുടൻ ശോഭ വാഹനത്തിനും റോഡരികിലുള്ള ചെറിയ മാവിനും ഇടയില്‍ കുടുങ്ങി. തല നിലത്ത് കടയിലേക്കുള്ള പടവില്‍ ഇടിച്ചു. തലതകർന്ന് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ വാഹനം നീക്കി. പരിക്കേറ്റ മറ്റ് രണ്ടുപേരെയടക്കം ആസ്പത്രിയിലെത്തിച്ചു.

അപകടം വരുത്തിയ വാഹനത്തിന്റെ ഡ്രൈവർക്ക് കാര്യമായ പരിക്കൊന്നും പറ്റിയില്ല. വാഹനത്തിന്റെ ചില്ലുകള്‍ മുഴുവൻ പോറിയ നിലയിലായിരുന്നു. വാഹനത്തിലുണ്ടായിരുന്ന കരിങ്കല്‍പ്പൊടി മുഴുവൻ റോഡരികില്‍ മറിഞ്ഞു.

വർഷങ്ങളായി തൊഴിലുറപ്പ് ജോലിക്കു പോകുന്ന മൂവരും ഒരേ നാട്ടുകാരുമാണ്. യശോദ 2010 മുതല്‍ തൊഴിലുറപ്പിലുണ്ട്. ശോഭയുടെ മകൻ പോലീസ് ട്രെയിനിങ്ങിലാണ്. മകന് വല്ലപ്പോഴുമേ അവധി കിട്ടൂ. മകൻ വരുന്നതിനാല്‍ ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് അവർ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. മൂന്ന് തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളുടെ മരണം രാമന്തളി പഞ്ചായത്തിനെയാകെ ദുഃഖത്തിലാക്കി. 600-ഓളം തൊഴിലുറപ്പു തൊഴിലാളികളാണ് പഞ്ചായത്തിലുള്ളത്. ദുഃഖവാർത്തയറിഞ്ഞ് എല്ലാവരും പണിനിർത്തി മടങ്ങി. രാമന്തളി കല്ലേറ്റുംകടവിലാണ് മൂന്നുപേരും. മൂവരുടെയും വീടുകള്‍ അടുത്തടുത്താണ്. അപകടവാർത്തയറിഞ്ഞ് നാടാകെ ദുഃഖത്തിലാണ്.

പയ്യന്നൂർ: നാടിന്റെ പ്രിയപ്പെട്ടവർക്ക് രാമന്തളി ചൊവ്വാഴ്ച വിട നല്കും. നാടിനെ നടുക്കിയ അപകടത്തില്‍ പെട്ടവരെ രാമന്തളി ഒരിക്കല്‍ക്കൂടി കാണും. കല്ലേറ്റുംകടവ് വായനശാലാപരിസരത്ത് ചൊവ്വാഴ്ച രാവിലെ 9 മുതല്‍ മൂന്നുപേരുടെയും മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് സംസ്കാരം 10-ന് രാമന്തളി സമുദായ ശ്മശാനത്തിലാണ്.

തൊഴിലുറപ്പിലും നാടിന്റെ എല്ലാ കാര്യങ്ങളിലും ഒരുമിച്ചുണ്ടായിരുന്ന മൂവരും ഒന്നിച്ച്‌ യാത്രയാകും. പരേതരോടുള്ള ആദരസൂചകമായി തിങ്കളാഴ്ച രാമന്തളി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ പണിമുടക്കിയിരുന്നു. ചൊവ്വാഴ്ച രണ്ടുവരെ രാമന്തളിയില്‍ ഹർത്താല്‍ നടത്തും.

വർഷങ്ങളായി തൊഴിലുറപ്പ് തൊഴിലാളികള്‍

ഇന്ന് പൊതുദർശനം; ഒന്നിച്ച്‌ അന്ത്യയാത്ര

പയ്യന്നൂർ: നാടിന്റെ പ്രിയപ്പെട്ടവർക്ക് രാമന്തളി ചൊവ്വാഴ്ച വിട നല്കും. നാടിനെ നടുക്കിയ അപകടത്തില്‍ പെട്ടവരെ രാമന്തളി ഒരിക്കല്‍ക്കൂടി കാണും. കല്ലേറ്റുംകടവ് വായനശാലാപരിസരത്ത് ചൊവ്വാഴ്ച രാവിലെ 9 മുതല്‍ മൂന്നുപേരുടെയും മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് സംസ്കാരം 10-ന് രാമന്തളി സമുദായ ശ്മശാനത്തിലാണ്.

തൊഴിലുറപ്പിലും നാടിന്റെ എല്ലാ കാര്യങ്ങളിലും ഒരുമിച്ചുണ്ടായിരുന്ന മൂവരും ഒന്നിച്ച്‌ യാത്രയാകും. പരേതരോടുള്ള ആദരസൂചകമായി തിങ്കളാഴ്ച രാമന്തളി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ പണിമുടക്കിയിരുന്നു. ചൊവ്വാഴ്ച രണ്ടുവരെ രാമന്തളിയില്‍ ഹർത്താല്‍ നടത്തും.

Leave a Reply

Your email address will not be published.