ശാരീരികമായി മാറാൻ ആവശ്യപ്പെട്ടു; കേട്ടാല്‍ ചങ്ക് പിടയും ; ഇതുപോലെ താഴ്ന്ന ചിന്താഗതി വേറെയില്ല ; കരിയറില്‍ നേരിടേണ്ടിവന്നതിനെ കുറിച്ച്‌ നിത്യാ മേനോൻ BIG BREAKING NEWS VM TV

Spread the love

മികച്ച സിനിമകളിലൂടെ ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് നിത്യാ മേനോൻ. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം തന്റെതായ ആരാധക വൃന്ദം നിത്യാ മേനോനുണ്ട്.

ഇപ്പോഴിതാ കരിയറില്‍ നേരിടേണ്ടിവന്ന വിമർശനങ്ങളെ കുറിച്ച്‌ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

ഒരു സിനിമാ നടിക്ക് ചേരുന്ന രീതിയില്‍ ശാരീരികമായി മാറാൻ എന്നോട് കുറെ പേർ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ ആദ്യമായി തെലുങ്കില്‍ അഭിനയിച്ചപ്പോള്‍ അവർക്ക് എന്റെ ചുരുണ്ട മുടി ഇഷ്ടപ്പെട്ടില്ല. വളെര വിചിത്രമായിരിക്കുന്നു എന്നാണ് അവർ അന്ന് തന്നോട് പറഞ്ഞത്. ഇപ്പോള്‍ ചുരുണ്ട മുടി ഫാഷനാണ്. എന്നാല്‍ അന്ന് അങ്ങനെയെല്ലായിരുന്നു കാര്യം.

എനിക്ക് ഞാനാല്ലാതെ മറ്റൊന്നും ആകാനാകില്ല. ഞാനൊരിക്കലും ചെയ്യില്ല. ഒരാളുടെ രൂപം അടിസ്ഥാനമാക്കി അയാളെ എങ്ങനെയാണ് വിലയിരുത്താൻ കഴിയുക? താഴ്ന്ന ചിന്താഗതിയാണിതെങ്കിലും ആളുകള്‍ അങ്ങനെ ചെയ്യുന്നുണ്ട്. ഇങ്ങനെയെല്ലാം പറയുമ്ബോള്‍ ആർക്കായാലും ഫീല്‍ ചെയ്യും. ഹൃദയം ഉള്ള ഒരാളാണ് നിങ്ങളെങ്കില്‍ അത് നിങ്ങളെ നന്നായി ബാധിക്കും . അങ്ങനെ ബാധിച്ചാല്‍ മാത്രമേ അത് മറികടന്ന് നിങ്ങള്‍ വളരുകയുള്ളൂ. നിങ്ങളെ ആരെങ്കിലും വെല്ലുവിളിക്കുകയാണെങ്കില്‍, നിങ്ങള്‍ ഭാഗ്യവാനും അനുഗ്രഹീതനുമാണെന്ന് വിശ്വസിക്കുക എന്ന് നിത്യാ മോനോൻ പറഞ്ഞു.

തിരുച്ചിത്രമ്ബലം എന്ന ചിത്രത്തിലൂടെ ഈയിടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നടി സ്വന്തമാക്കിയിരുന്നു. ധനുഷ് നായകനാവുന്ന ഇഡ്‌ലി കടൈ എന്ന ചിത്രത്തിലാണ് നിത്യാ മേനോൻ ഇനി വേഷമിടുന്നത്.

Leave a Reply

Your email address will not be published.