മമ്മൂട്ടിയുടെ നായികയായി ഏറ്റവും കൂടുതല്‍ തവണ അഭിനയിച്ച നടിമാരില്‍ ഒരാളാണ് സീമ. ഐ.വി.ശശി ചിത്രങ്ങളിലാണ് മമ്മൂട്ടിയും സീമയും നായികാനായകന്‍മാരായി കൂടുതല്‍ അഭിനയിച്ചിരിക്കുന്നത്.
സീമയുടെ ജീവിതപങ്കാളി കൂടിയാണ് ഐ.വി.ശശി. തനിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ മമ്മൂട്ടിക്ക് വലിയ ബുദ്ധിമുട്ടായിരുന്നുവെന്ന് സീമ പറയുന്നു. ഭാര്യയെ പേടിച്ചാകും മമ്മൂക്ക ഇന്റിമേറ്റ് രംഗങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നതെന്നും സീമ പറയുന്നു. മഴവില്‍ മനോരമയിലെ പഴയൊരു പരിപാടിയിലാണ് സീമ രസകരമായ അനുഭവം തുറന്നുപറഞ്ഞത്.
‘മമ്മൂക്കയോട് എന്നെ കെട്ടിപ്പിടിക്കാന്‍ ശശിയേട്ടന്‍ (ഐ.വി.ശശി) പറയും. പക്ഷേ മമ്മൂക്കയ്ക്ക് മടിയാണ്. ‘എടാ, ഇത് എന്റെ ഭാര്യയാണ്. കെട്ടിപിടിക്ക്’ എന്ന് ശശിയേട്ടന്‍ പറയും. ജയേട്ടന്‍ (നടന്‍ ജയന്‍) പക്ഷേ കെട്ടിപിടിക്കും. കാരണം അദ്ദേഹത്തിനു ഭാര്യയില്ലല്ലോ, മമ്മൂക്കയ്ക്ക് ഭാര്യയുണ്ട്. മമ്മൂക്കയ്ക്ക് സുലുവിനെ (ഭാര്യ സുല്‍ഫത്ത്) പേടിയാണ്. ജയേട്ടന് ഭാര്യയില്ലല്ലോ, അതുകൊണ്ട് അങ്ങോര് കെട്ടിപ്പിടിക്കും,’ സീമ പറഞ്ഞു.
അടിയൊഴുക്കുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, ആവനാഴി, അതിരാത്രം, അടിമകള്‍ ഉടമകള്‍ എന്നിവയാണ് ഐ.വി.ശശി സംവിധാനം ചെയ്ത മമ്മൂട്ടി-സീമ കോംബിനേഷനിലെ പ്രധാന സിനിമകള്‍. ഇവയെല്ലാം അക്കാലത്ത് ഏറെ ചര്‍ച്ചയായ സിനിമകളാണ്.
സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലാകാന്‍ വേണ്ടി എന്തും ചെയ്യുന്ന ചിലയാളുകള്‍ ഉണ്ട്. എന്നാല്‍ ക്രൂരതയ്ക്കും ഒരു അതിരില്ലേ?
അതും മണ്ടാപ്രാണികളോട്? മൃഗസ്നേഹികളും ഗോസംരക്ഷകരും ധാരാളമുള്ള ഈ രാജ്യത്ത് ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ലേ?
ഒരു പാമ്ബ് പശുവിനെ കൊത്തുമ്ബോള്‍ പാമ്ബിനെ ഓടിച്ചു വിടാനോ പശുവിനെ പാമ്ബുകടിയില്‍നിന്ന് സംരക്ഷിക്കാനോ തയാറാകാതെ കാമറയില്‍ അത് ഷൂട്ട് ചെയ്യുകയാണ് ഇവിടെ യൂട്യൂബര്‍. പലപ്രാവശ്യം പാമ്ബു കൊത്തുമ്ബോഴും, കയറില്‍ കെട്ടിയിട്ട പശുവിന് ഒന്നും ചെയ്യാനാകുന്നില്ല. ദുരിതത്തിലായ മൃഗത്തെ സഹായിക്കാൻ ഒന്നും ചെയ്യാതെ ഇൻസ്റ്റാഗ്രാം റീലിനായി അത് നന്നായി ഷൂട്ട് ചെയ്യാനുള്ള തത്രപ്പടിലാണ് അയാള്‍.
“rokeykomupanchal_1107” എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വൈറല്‍ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പശുവിനെ ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് കെട്ടിയിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അതിനടുത്തായി ഒരു മൂർഖൻ പാമ്ബ് . അപകടത്തെക്കുറിച്ച് അറിയാതെ പശു അടുത്തേക്ക് നീങ്ങി പാമ്ബിനെ മണം പിടിക്കുന്നു. പെട്ടെന്ന്, മൂർഖൻ പശുവിന്റെ മുഖത്ത് കടിച്ചു- ഒരിക്കലല്ല, മൂന്ന് തവണ. ആക്രമണത്തില്‍ പശു ഭയന്ന് വേദനയെടുത്ത് ചാടുന്നുണ്ട്. ഈ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. രോഷാകുലരായ നെറ്റിസണ്‍സ് ഈ സാഹചര്യത്തില്‍ അവിശ്വാസവും രോഷവും പ്രകടിപ്പിച്ചു
മലയാളികളുടെ ഇഷ്ടതാരം മല്ലിക സുകുമാരൻ. നടിയുടെ എഴുപതാം പിറന്നാള്‍ മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാം ചേർന്ന് ആഘോഷമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മകൻ പൃഥ്വിരാജ് എത്തിയിരുന്നു.
ഇത്തവണ പിറന്നാളിന് എങ്ങും പോകരുതെന്നും പിറന്നാള്‍ ഗംഭീരമാക്കണമെന്നും മല്ലികയോട് മക്കള്‍ പറഞ്ഞിരുന്നു. മാത്രമല്ല ദുബായ് ട്രിപ്പ് വരെ കാൻസല്‍ ചെയ്ത് പൃഥ്വിരാജ് വരെ കൊച്ചിയില്‍ എത്തി.
അത് പ്രകാരം കുടുംബസമേതം നല്ലൊരു പിറന്നാളാണ് മല്ലികയ്ക്ക് ലഭിച്ചത്. പിന്നാലെ അമ്മയുടെ സപ്തതി ആഘോഷമാക്കിയതിന്റെ ചിത്രങ്ങള്‍ പൃഥ്വിരാജ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
അതേസമയം മല്ലികയ്ക്ക് പൃഥ്വിരാജിന്റെ പിറന്നാള്‍ ആശംസ പോസ്റ്റ് ഇങ്ങനെയായിരുന്നു. “കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് ജന്മദിനാശംസകള്‍, എന്നേക്കും 16 വയസ് ആയിരിക്കട്ടെ അമ്മ” എന്നാണ് പൃഥ്വിരാജ് കുറിച്ചത്.
എന്നാല്‍ ഇത്ര സന്തോഷത്തിനിടയിലും ഈ ദിനം സുകുമാരന്റെ ഓർമകളില്‍ വേദനിക്കുകയാണ് മല്ലിക. കാരണം വർഷങ്ങള്‍ക്ക് മുൻപ് മല്ലികയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചതും ഒരു പിറന്നാള്‍ ദിനത്തിലായിരുന്നു.
പ്രണയവിവാഹവും പിന്നാലെയുണ്ടായ പരാജയവും മല്ലികയുടെ ജീവിതം ഇടക്ക് വച്ച് തളർത്തി കളഞ്ഞെങ്കിലും സുകുമാരനാണ് മല്ലികയെ ജീവിതത്തിലേക്ക് കൈപിടിച്ചുയത്തിയത്.
അവളുടെ രാവുകള്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് സുകുമാരനും മല്ലികയും അടുത്തത്. പിന്നാലെ മല്ലികയുടെ പിറന്നാള്‍ ദിനത്തില്‍ സുകുമാരൻ ഒരു സമ്മാനം കൊടുത്തു.
എന്നാല്‍ ആ സമ്മാനം വാങ്ങുമ്ബോള്‍ മല്ലികക്ക് അറിയില്ലായിരുന്നു, ആ പൊതിയില്‍ വച്ച് നല്‍കിയത് നഷ്ടപ്പെട്ടുപോയ ഒരു ജീവിതമായിരുന്നു എന്ന്. ഒരു ചെയിനും താലിയും ആയിരുന്നു പൊതിക്കുള്ളില്‍. പിന്നാലെയായിരുന്നു വീട്ടുകാരുടെ സമ്മതപ്രകാരം ഇരുവരുടെയും ലളിതമായ വിവാഹം നടന്നത്. ഇന്നും ആ ഓർമകളില്‍ തേങ്ങുകയാണ് മല്ലിക.
കരിവെള്ളൂർ: സമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ് മുത്തപ്പന്റെ ചിത്രം വരച്ച കുഞ്ഞു ചിത്രകാരനും മുത്തപ്പൻ വെള്ളാട്ടവും തമ്മിലുള്ള വീഡിയോ രംഗം.
പുത്തൂർ നാറോത്തും ചാല്‍ മുണ്ട്യ ക്ഷേത്രത്തിനു സമീപത്തെ കീനേരി നളിനിയുടെ വീട്ടിലെ മുത്തപ്പൻ വെള്ളാട്ട സമയത്തെ ഭക്തിനിർഭരമായ രംഗങ്ങളാണ് വൈറലായത്. തൊട്ടടുത്ത വീട്ടിലെ രണ്ടാം ക്ലാസുകാരൻ നവദേവ് അമ്മൂമ്മ ഓമനയോടൊപ്പം മുത്തപ്പനെ കാണാനെത്തിയിരുന്നു. അടുത്തവീട്ടില്‍ മുത്തപ്പൻ വെള്ളാട്ടമുണ്ടെന്നറിഞ്ഞപ്പോള്‍ നവദേവ് മുത്തപ്പന്റെ ചിത്രം ക്രയോണ്‍കൊണ്ട് വരച്ചിരുന്നു.
വെള്ളാട്ടം കാണാനായി പോകുമ്ബോള്‍ ചിത്രം നവദേവ് ഒപ്പം കൊണ്ടുപോയി. വെള്ളാട്ടം കണ്ടുകൊണ്ടിരിക്കുമ്ബോള്‍ വരച്ച മുത്തപ്പനും കാണുന്ന മുത്തപ്പനും ഒരേപോലെയാണോ എന്നറിയാൻ നവദേവ് ഇടയ്ക്കിടെ ചിത്രം എടുത്ത് നോക്കുന്നത് മുത്തപ്പൻ വെള്ളാട്ടത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. വെള്ളച്ചാലിലെ സനീഷ് പണിക്കരായിരുന്നു കോലധാരി.
‘നീ അങ്ങനെ മറച്ചുവെച്ചാലും ഞാൻ കാണാതെ പോകുമോ’ എന്ന് മൊഴിചൊല്ലി കുഞ്ഞിനെ മാറോടണച്ചപ്പോള്‍ നവദേവിനൊപ്പം കണ്ടുനിന്നവരും കണ്ണീരണിഞ്ഞു. ഇത്രയും മൂല്യമുള്ളതിന് പകരമൊന്നും തരാൻ എന്റെകൈയിലില്ലെന്ന് മൊഴിചൊല്ലി കൂടുതല്‍ നന്നായി വരക്കാൻ തൊഴുത് വരവില്‍നിന്ന് നിറം വാങ്ങാൻ പണം നല്‍കി മുത്തപ്പൻ നവദേവിനെ അനുഗ്രഹിച്ചു.
പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ പി.വി. വിലാസിന്റെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജിലെ ഒ. ഷൈമയുടെയും മകനാണ് നവദേവ്.
കൊച്ചി: നെടുമ്ബാശ്ശേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സ്യൂട്ട് റൂമില്‍ നിന്നും ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു.
പറവൂർ കുന്നുകര സ്വദേശി ഷാരൂഖ് സലിം (27 ), മണ്ണാർക്കാട് കള്ളമല സ്വദേശി ഡോണ പോള്‍ (25) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 4.962 ഗ്രാം എംഡിഎംഎയും 2.484 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു.
എറണാകുളം എക്‌സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡിലെ എക്‌സൈസ് ഇൻസ്പെക്‌ടർ കെ.പി.പ്രമോദും സംഘവും നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസർ ജിനേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) പി.എസ്.ബസന്ത് കുമാർ, മനോജ്.കെ.എ, സിവില്‍ എക്സൈസ് ഓഫീസർ എം.ടി.ശ്രീജിത്ത്, വനിത സിവില്‍ എക്സൈസ് ഓഫീസർ എം.ലത എന്നിവരുമുണ്ടായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം വാളയാർ ടോള്‍ പ്ലാസയില്‍ വാഹന പരിശോധനയ്ക്കിടെ 7.1 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന വെസ്റ്റ് ബംഗാള്‍ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. മുർഷിദാബാദ് ജില്ലക്കാരനായ സുജൻ മണ്ഡല്‍ (24 വയസ്സ്) ആണ് കഞ്ചാവുമായി അറസ്റ്റിലായത്. പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റിനോഷ്.ആർ, വാളയാർ ടാസ്ക് ഫോഴ്സ് ഡ്യൂട്ടിയിലുള്ള ഒറ്റപ്പാലം റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) എൻ.പ്രേമാനന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പൊക്കിയത്.
വിവാഹവും ഹണിമൂണ്‍ ആഘോഷവും മറ്റുമായി ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇത്രയും കാലമായിട്ടും കണ്ണുനിറഞ്ഞോ, കരഞ്ഞോ ദിയക്ക് പ്രേക്ഷകരുടെ മുന്നില്‍ വരേണ്ട ഒരാവശ്യം വന്നിട്ടില്ല.
പക്ഷേ ഇപ്പോഴിത പ്രേക്ഷകരുടെ മുന്നില്‍ കണ്ണ് നിറഞ്ഞ ഒരു വീഡിയോവായി എത്തിയിരിക്കുകയാണ്.
ഒരു ബിസിനസുമായി ജീവിതം മുന്നോട്ട് പോയിരിക്കുകയായിരുന്നു ദിയ. തിരുവനന്തപുരം നഗരത്തില്‍ ഫാൻസി ആഭരണങ്ങളുടെ കച്ചവടമാണ് ഓസി എന്ന് വിളിക്കുന്ന ദിയ കൃഷ്ണയ്ക്ക്. ഓണ്‍ലൈൻ സെയില്‍സ് ആണ് ഈ ബിസിനസിന്റെ പ്രധാന പ്ലാറ്റ്ഫോം. വീട്ടുകാർ ആരും സഹായിക്കാതെ, സ്വന്തം നിലയ്ക്കാണ് ഈ ബിസിനസ് കൊണ്ടുപോയത്.
അടുത്തിടെ ദിയ പ്രൊഫഷനലായും വ്യക്തിപരമായും നേരിട്ട വെല്ലുവിളികളാണ് ഈ പൊട്ടിത്തെറിയുടെ പിന്നിലെ കാരണം. ദിയ കൃഷ്ണയുടെ ബ്രാൻഡിന്റെ ഒരുല്‍പ്പന്നം വാങ്ങിയ ഒരാള്‍ അത് കേടുപാടുകള്‍ നിറഞ്ഞതായിരുന്നു എന്ന നിലയില്‍ യൂട്യൂബില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഒരു ചർച്ച നടന്നിരുന്നു. അത് ഫെയിക് ആണെന്ന് ദിയ വീണ്ടും വീണ്ടും ആണയിട്ടു പറയുന്നു. അതിനു ശേഷം താൻ നേരിടുന്ന വ്യക്തിപരമായ അധിക്ഷേപത്തെക്കുറിച്ചാണ് പറഞ്ഞത്.
ദിയയും അശ്വിനും കൂടിയുള്ള ഒരു ഫോട്ടോയില്‍ കൃത്രിമം വരുത്തി ഒരാള്‍ പോസ്റ്റ് ചെയ്തിരുന്നു. ശരീരത്തെ അധിക്ഷേപിക്കാനും വിധം അശ്ലീലം കലർത്തിയാണ് പറയുന്നത്. പിതാവ് കൃഷ്ണകുമാറിനോടുള്ള അമർഷം പോലും പലരും തന്റെ നേർക്ക് തീർക്കാറുണ്ട്. തന്നെയും വീട്ടുകാരെയും ഇഷ്ടപ്പെടണം എന്നല്ല, മറ്റൊരാളുടെ കുടുംബത്തിന് നേരെ അവഹേളനം നടത്തുന്നവർ വീണ്ടുവിചാരത്തോടെ വേണം ഇതിനു മുതിരാൻ എന്ന് മാന്യമായ ഭാഷയില്‍ ദിയ കൃഷ്ണ പറയുന്നുണ്ട് .
തിരുവനന്തപുരം: വനിത സിവില്‍ എക്സൈസ് ഓഫീസർ ഷാനിദയുടെ വേർപാടില്‍ ഉള്ളുലഞ്ഞ് സഹപ്രവർത്തകർ.വാഹനാപകടത്തില്‍ പരിക്കേറ്റ്ചികിത്സയിലിരിക്കെയായിരുന്നു ഷാനിദയുടെ മരണം.
എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫീസിലെ കർമ്മനിരതയായിരുന്നു ഷാനിദ. തങ്ങള്‍ക്ക് ലഭിച്ച ഒരു പരാതി അന്വേഷിക്കാനുള്ള യാത്രയ്ക്കിടെ ആണ് അപകടം എന്നതും സഹപ്രവർത്തകരുടെ വേദന വർധിപ്പിക്കുന്നു. വഞ്ചിയൂർ, മെഡിക്കല്‍ കോളേജ് ഭാഗങ്ങളില്‍നിന്നുള്ള രഹസ്യ പരാതികള്‍ അന്വേഷിക്കാനായി പോകുമ്ബോഴായിരുന്നു അപകടം.
ഞായറാഴ്ച രാത്രി 11-ഓടെ പാറ്റൂർ-ജനറല്‍ ആശുപത്രി റോഡില്‍ വെച്ചാണ് ഷാനിദ അപകടത്തില്‍പ്പെട്ടത്. ഷാനിദ ഓടിച്ചിരുന്ന സ്കൂട്ടർ റോഡിലെ ഡിവൈഡറില്‍ ഇടിച്ച് മറുഭാഗത്തേക്കു തെറിച്ചുവീണപ്പോള്‍ എതിരേ വന്ന കാറിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നസീർ ആണ് ഭർത്താവ്. മുഹമ്മദ് ഫഗദ്, ഫൈഗ ഫാത്തിമ എന്നിവർ മക്കളാണ്.
നഗരത്തില്‍ എക്സൈസ് നടത്തിയ കഞ്ചാവ് വേട്ടകളിലും സംസ്ഥാനാന്തര റെയ്ഡുകളിലും ഷാനിദ ഉള്‍പ്പെട്ടിരുന്നു. സ്ത്രീകളില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ ക്രോഡീകരിച്ച് ഞായറാഴ്ചകളില്‍ പരിശോധനയ്ക്ക് പോകാറാണ് പതിവ്. ഇത്തരത്തില്‍ ഒരു പരാതിയില്‍ സ്ത്രീയുടെ മൊഴിയെടുത്ത് മടങ്ങവെയായിരുന്നു അപകടം.
കുമ്ബനാട്: തിങ്കളാഴ്ച അർധരാത്രി കഴിഞ്ഞാണ് കോയിപ്രം പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍കോള്‍ എത്തിയത്. കുമ്ബനാട് ടി.കെ.
റോഡില്‍ മണിയാറ്റ് ഓഡിറ്റോറിയത്തിന് സമീപം അപകടം നടന്നിരിക്കുന്നു എത്രയും പെട്ടെന്ന് സ്ഥലത്തെത്തണമെന്നുള്ള സന്ദേശമായിരുന്നു അത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സി.പി.ഒ. അഭിലാഷ് ഉടൻതന്നെ സ്ഥലത്തെത്തി. കാറിടിച്ച് തള്ളയും കുട്ടികളും അടങ്ങുന്ന പന്നിക്കൂട്ടം റോഡില്‍ ചിതറിക്കിടക്കുന്നു.
കാഴ്ചയില്‍ 60 കിലോയ്ക്ക് മുകളില്‍ ഭാരം തോന്നിക്കുന്ന തള്ള പന്നിയുടെ രണ്ട് കാലുകള്‍ ഒടിഞ്ഞനിലയിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പന്നിക്കുട്ടികള്‍ നാലും ചത്തിരുന്നു. നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന എസ്.ഐ. എസ്. ഷൈജു, സി.പി.ഒ. സുരേഷ് എന്നിവരും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. തിരുവല്ലയില്‍ ഹോട്ടല്‍ നടത്തുന്ന ചുരുളിക്കോട് സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാർ ആയിരുന്നു അപകടത്തില്‍പ്പെട്ടത്. കാറിന്റെ മുൻഭാഗത്ത് സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. പന്നികള്‍ കൂട്ടത്തോടെ റോഡ് മുറിച്ചുകടക്കുമ്ബോഴാണ് അപകടമുണ്ടായത്.
പോലീസിന് പണിയായി പന്നിക്കുട്ടികള്‍ ചത്തെങ്കിലും തള്ളക്ക് സാരമായ പരിക്കേറ്റിട്ടുള്ളതിനാല്‍ പോലീസിന് സംഭവസ്ഥലത്തുനിന്ന് പോകാൻ പറ്റാതായി. ഒരു മണിയോടുകൂടി പല ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളെയും ബന്ധപ്പെട്ടെങ്കിലും ആരും ഫോണെടുത്തില്ല. ഒടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതയെ ലൈനില്‍ കിട്ടി. പ്രസിഡന്റ് വരാമെന്ന് സമ്മതിച്ചെങ്കിലും വാഹനസൗകര്യം ഇല്ലെന്ന് പറഞ്ഞു. വേഗം റെഡിയായി വിട്ടുപടിക്കല്‍ നിന്നോ പോലീസ് ജീപ്പ് അയക്കാമെന്നായി എസ്.ഐ.
തള്ളപ്പന്നിയെ വെടിവെച്ച് കൊന്നു പ്രസിഡന്റിനെയും കൂട്ടി സ്ഥലത്തെത്തിയപ്പോഴാണ് അടുത്തപ്രശ്നം. എസ്.ഐ. ഷൈജു വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീമുമായി ബന്ധപ്പെട്ടെങ്കിലും അവർ കൈയൊഴിഞ്ഞു. ‘ഇത് ഞങ്ങളുടെ ഡ്യൂട്ടിയല്ല പഞ്ചായത്തിനാണ് എന്തെങ്കിലും ചെയ്യാൻ കഴിയുക അവരുമായിട്ട് ബന്ധപ്പെടുക,’ ചാറ്റല്‍ മഴയും നനഞ്ഞ് എല്ലാവരുംകൂടി ആലോചിച്ചു ഇനി എന്ത് ചെയ്യണമെന്ന്. പ്രസിഡന്റ് വീണ്ടും മെമ്ബർമാരായ മുകേഷ് മുരളിയെയും ജോണ്‍സനെയും വിളിച്ചു.
അപകടത്തില്‍പ്പെട്ട കാർ
അവർ പറഞ്ഞത് പ്രകാരം ഷൂട്ടറെ വരുത്തി തള്ളപ്പന്നിയെ കൊല്ലാൻ തീരുമാനമായി. പക്ഷേ ഒരുകുഴപ്പം, കോയിപ്രം പഞ്ചായത്തില്‍ ഷൂട്ടർമാർ ഇല്ല. സ്ഥിരമായി പഞ്ചായത്തില്‍ വരാറുള്ള ഷൂട്ടർമാരെയെല്ലാം വിളിച്ചെങ്കിലും ആരെയും കിട്ടിയില്ല. ഒടുവില്‍ എഴുമറ്റൂരിലുള്ള ഒരു ഷൂട്ടറെയാണ് സംഘടിപ്പിച്ചത്. ഷൂട്ടർ എത്തി തള്ളപന്നിയെ വെടിവെച്ച് കൊന്നപ്പോഴേക്കും സമയം മൂന്നുമണി.
പന്നികളെ ആരെങ്കിലും തട്ടിയെടുത്താലോ അപ്പോള്‍ വീണ്ടും പ്രശ്നം. പന്നികളെ റോഡ് വശത്ത് ഇട്ടിട്ട് പോയാല്‍ ആരെങ്കിലും കൊണ്ടുപോയാലോ…? അതൊഴിവാക്കാൻ പന്നികളുടെ ജഡത്തില്‍ ഡീസല്‍ ഒഴിക്കാം എന്നുള്ള തീരുമാനമായി. ഡീസല്‍ വാങ്ങുവാനായി വീണ്ടും പോലീസ് ജീപ്പ് ഓടി. നാല് ലിറ്റർ ഡീസല്‍ പന്നികളുടെ ദേഹത്ത് ഒഴിച്ചു. അടുത്തുള്ള വീടിന്റെ ഗേറ്റിനുള്ളിലേക്ക് പന്നിക്കൂട്ടങ്ങളെ വലിച്ചുമാറ്റിയിടുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞപ്പോള്‍ പുലർച്ചെ നാലുമണി.
ചൊവ്വാഴ്ച രാവിലെ 11 മണിയോടുകൂടി പഞ്ചായത്ത് പ്രസിഡന്റും മെമ്ബർമാരും സ്ഥലത്തെത്തിയപ്പോള്‍ വീണ്ടും പ്രശ്നം. പന്നിയെ പറമ്ബില്‍ കുഴിച്ചിടാൻ വീട്ടുകാർ സമ്മതിക്കുന്നില്ല. ഒടുവില്‍ ഒരുമണിക്കൂർ മാരത്തോണ്‍ ചർച്ചകള്‍ക്കൊടുവില്‍ പന്നിയെ അടുത്ത വീട്ടുകാരുടെ പറമ്ബിന്റെ ഒരുമൂലയ്ക്ക് മറവ് ചെയ്യുവാൻ തീരുമാനിച്ചു.
ലണ്ടൻ: യുകെയില്‍ തങ്ങാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഒരു ഇന്ത്യൻ യുവതി പങ്കുവച്ച ലിങ്ക്‌ഡ്‌ഇൻ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചർച്ചയാവുകയാണ്.
ഇംഗ്ളണ്ടിലെ ലെയ്‌സെസ്റ്റർ സർവകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ എംഎസ്‌സി ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശ്വേതാ കോതണ്ഡൻ എന്ന യുവതി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
വിസ കാലാവധി കഴിയാറായെന്നും യുകെയില്‍ തങ്ങുന്നതിനായി ശമ്ബളമില്ലാതെ ജോലി ചെയ്യാൻവരെ തയ്യാറാണെന്നും യുവതിയുടെ കുറിപ്പില്‍ പറയുന്നു. മാത്രമല്ല, അവധിയെടുക്കാതെ അധിക ജോലി ചെയ്യാൻ തയ്യാറാണെന്നും കുറിപ്പിലുണ്ട്. 2021ലാണ് പഠനത്തിനായി ശ്വേത യുകെയിലെത്തിയത്. 2022ല്‍ പഠനം പൂർത്തിയാക്കിയതിനുശേഷം വിസ സ്‌പോണ്‍സർ ചെയ്യുന്ന യുകെ ജോലി കിട്ടുന്നതിനായി കഠിന പരിശ്രമത്തിലാണെന്നും അതിനായി സഹായിക്കണമെന്നുമാണ് യുവതി ആവശ്യപ്പെടുന്നത്. യുകെയില്‍ നിന്ന് നാട് കടത്തപ്പെടുമെന്ന് ഭയന്നാണ് യുവതി ഇത്തരമൊരു പോസ്റ്റ് പങ്കുവയ്ക്കാൻ മുതിർന്നതെന്ന് വ്യക്തമാണ്.
യുവതിയുടെ പോസ്റ്റിന്റെ പൂർണരൂപം
എന്റെ ഗ്രാജ്വേറ്റ് വിസ മൂന്ന് മാസത്തിനുള്ളില്‍ അവസാനിക്കും. യുകെയില്‍ തുടരാൻ എന്നെ സഹായിക്കുന്നതിന് ഇത് വീണ്ടും പോസ്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
ഞാൻ ശ്വേത, ഇന്ത്യയില്‍ നിന്നുള്ള ഒരു അന്താരാഷ്ട്ര വിദ്യാർത്ഥിനിയാണ്. 2021ല്‍ വലിയ സ്വപ്നങ്ങളുമായാണ് ഞാൻ യുകെയിലേക്ക് വന്നത്. 2022ല്‍ ബിരുദം നേടിയത് മുതല്‍, വിസ സ്‌പോണ്‍സർ ചെയ്‌ത യുകെ ജോലിക്കായി ഞാൻ വിശ്രമമില്ലാതെ തിരയുകയാണ്. എന്നാല്‍ എനിക്കോ എന്റെ ബിരുദത്തിനോ എന്റെ കഴിവുകള്‍ക്കോ യാതൊരു വിലയും തൊഴില്‍ വിപണിയില്‍ ഇല്ലെന്ന് എനിക്ക് മനസിലായി. 300ല്‍ അധികം ജോലികള്‍ക്ക് അപേക്ഷിച്ചു.
ഈ ലിങ്ക്ഡ്‌ഇൻ പോസ്റ്റ് യുകെയില്‍ ദീർഘകാല ഭാവി സുരക്ഷിതമാക്കാനുള്ള എന്റെ അവസാന പ്രതീക്ഷയാണ്. വിസ സ്‌പോണ്‍സർ ചെയ്യുന്ന ഡിസൈൻ എഞ്ചിനീയർ ജോലികളാണ് ഞാൻ തിരയുന്നത്.
എന്റെ യോഗ്യതകള്‍ ഇവയാണ്:
മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസോടെ രണ്ട് ബിരുദം.
ഡിസൈൻ എഞ്ചിനീയർ ആയുള്ള മുൻ പരിചയം.
യുകെയിലെ ആമസോണിലെ പ്രവൃത്തി പരിചയം. ഓരോ ഷിഫ്റ്റിലും നൂറിലധകം പ്രശ്‌നങ്ങള്‍ ഞാൻ പരിഹരിച്ചു.
നിങ്ങള്‍ ഡിസൈൻ എഞ്ചിനീയറെ തേടുന്ന യുകെ തൊഴിലുടമയാണെങ്കില്‍, എന്നെ നിയമിച്ചാല്‍ നിങ്ങള്‍ക്ക് ഖേദിക്കേണ്ടിവരില്ല.
എന്റെ മൂല്യം തെളിയിക്കാൻ ദിവസവും 12 മണിക്കൂറും ആഴ്ചയില്‍ 7 ദിവസവും ജോലി ചെയ്യാൻ ഞാൻ തയ്യാറാണ്.
നിങ്ങള്‍ ഇത് വായിക്കുന്ന ഒരു അന്തർദേശീയ വിദ്യാർത്ഥിയാണെങ്കില്‍, ഇത് റീപോസ്റ്റ് ചെയ്ത് സഹായിക്കണം
‘ഒരു മാസത്തേക്ക് എന്നെ സൗജന്യമായി നിയമിച്ചുനോക്കൂ. ഞാൻ കൃത്യമായി ജോലി ചെയ്തില്ലെങ്കില്‍, എന്നെ അപ്പോള്‍തന്നെ പുറത്താക്കാം, ഒരു ചോദ്യവും ചോദിക്കില്ല’ എന്നും യുവതി സ്വന്തം ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. യുവതിയുടെ പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
പോസ്റ്റ് വിഡ്ഢിത്തമാണെന്നും തൊഴിലുടമകള്‍ക്ക് യഥാർത്ഥമല്ലാത്ത പ്രതീക്ഷകള്‍ നല്‍കുന്നതാണെന്നും ചിലർ വിമർശിച്ചു. ‘ഇന്ത്യക്കാരുടെ പ്രതിച്ഛായ നശിപ്പിക്കുന്നു’, ‘പണക്കാരായ കുട്ടികളുടെ പ്രശ്നമാണിത്, യാതൊന്നും ചിന്തിക്കാതെ വിദേശത്ത് പഠിക്കാൻ പോകും, ശേഷം യാഥാർത്ഥ്യബോധം ഉണ്ടാവുമ്ബോള്‍ അവതാളത്തിലാവും’, ‘അടിമയാകാൻ ആഗ്രഹിക്കുന്നു’, ‘ഇന്ത്യയിലേക്ക് വരാതിരിക്കാൻ എന്തുംചെയ്യുന്ന തലമുറ’ എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് പോസ്റ്റിന് കൂടുതലായും ലഭിക്കുന്നത്.
ഹിന്ദുമത വിശ്വാസ പ്രകാരം ഗംഗാ നദി പുണ്യ നദിയാണ്. പരമശിവന്‍റെ നെറുകയിലെ ജഡയില്‍ നിന്നും ഉത്ഭവിക്കുന്നതായി ഹിന്ദു പുരാണങ്ങളില്‍ വിവരിക്കുന്ന ഗംഗയുടെ തീരത്ത്, ഓരോ ദിവസവും ആയിരക്കണക്കിന് വിശ്വാസികളെത്തുന്ന നൂറുകണക്കിന് ആരാധനാലയങ്ങളാണ് ഉള്ളത്.
ആരാധനാലയങ്ങളിലെത്തുന്നവര്‍ ജലത്തിന്‍റെ ഗുണനിലവാരത്തില്‍ ആശങ്കപ്പെടാതെ, ഗംഗയില്‍ കുളിക്കുന്നത് എല്ലാ പാപങ്ങളും കഴുകിക്കളയുമെന്ന വിശ്വാസത്താല്‍, ‘സ്നാനം’ ചെയ്താണ് തിരികെ പോകുന്നതും.
ഹിന്ദു വിശ്വാസപ്രകാരമുള്ള നിരവധി കർമ്മങ്ങള്‍ക്കാണ് ഓരോ ദിവസവും ഗംഗ സാക്ഷ്യം വഹിക്കുന്നതും. അതില്‍ മൃതദേഹ സംസ്കാരം മുതല്‍ ദൈവ പ്രാര്‍ത്ഥന വരെയുള്ള നിരവധി ചടങ്ങുകള്‍ അടങ്ങിയിരിക്കുന്നു. ഓരോ ദിവസവുമെത്തുന്ന വിശ്വാസികള്‍ ഗംഗയിലേക്ക് നാണയങ്ങളെറിയുന്നതും പതിവാണ്. ഈ നാണയങ്ങള്‍ ആര്‍ക്കും ഉപകാരപ്പെടാതെ നദിയിലെ ചളിയില്‍ അടിയുന്നു. എന്നാല്‍, സോഷ്യല്‍ സന്ദേഷ് എന്ന ഇന്‍സ്റ്റാഗ്രാം വീഡിയോ ഇത്തരം നാണയങ്ങള്‍ വീണ്ടെടുക്കുന്ന ഒരു യുവാവിന്‍റെ വീഡിയോ പങ്കുവച്ചപ്പോള്‍ അത് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു.