വി എസിന്റെ നൂറുവർഷങ്ങൾ അടയാളപ്പെടുത്തുകയാണെങ്കിൽ കേരളം പൊരുതി നേടിയ മാറ്റങ്ങളൊക്കെയും അതിലടങ്ങിയിരിക്കും. രാജഭരണത്തിനും ജന്മിമാർക്കുമെതിരായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സ്വാതന്ത്ര്യസമര പോരാട്ടം, കമ്മ്യൂണിസ്റ്റ് പാർടിക്കുനേരെ അടിയന്തിരാവസ്ഥക്കാലത്തുൾപ്പെടെയുണ്ടായ വേട്ടയാടലുകൾക്കെതിരായ ചെറുത്തുനിൽപ്പിന്റെ ചരിത്രം, സിപിഐ എമ്മിന്റെ രൂപീകരണം, കേരളം ഇന്നുകാണുന്ന കേരളമാക്കി മാറ്റിയ അനവധി സമര പോരാട്ടങ്ങൾ, ഒപ്പം മുഖ്യമന്ത്രിയെന്ന നിലയിലും ജന പ്രതിനിധിയെന്ന നിലയിലും നടപ്പിലാക്കിയ പദ്ധതികൾ. കേരളത്തെ ഇന്നു നാം കാണുന്ന കേരളമാക്കി മാറ്റിയതിൽ സഖാവിന്റെ പങ്ക് അവിസ്മരണീയമാണ്. ആ മാറ്റങ്ങളുടെ ഗുണഭോക്താക്കളായ മലയാളികൾ അതുകൊണ്ടുതന്നെ ആ സമരപോരാളിയെ നെഞ്ചേറ്റുകയും ചെയ്തു.

പുന്നപ്ര വയലാറും അനവധി സ്വാതന്ത്ര്യസമര പോരാട്ടങ്ങളും അടിയന്തിരാവസ്ഥയും പോലീസ് വേട്ടയാടലുകളുമെല്ലാം അതിജീവിച്ച സഖാവ് വി എസ് ഇന്ന് നൂറാം ജന്മദിനമാഘോഷിക്കുകയാണ്. സമരോത്സുകമായ…

ഇടതുപക്ഷ സർക്കാരിൻറെ ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ് നയിക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധം ആണ് നിങ്ങൾ ഈ ലൈവിലൂടെ കാണുന്നത്

പ്രശസ്ത സിനിമാതാരം കുണ്ടറ ജോണി അന്തരിച്ചു വി എം ടി വി ന്യൂസിന്റെ ആദരാഞ്ജലികൾ…..

നല്ല ഡോക്ടർമാർ ഉണ്ടെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നുണ്ടായ ‘അപ്രതീക്ഷിത’ അനുഭവം..! കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് എന്‍റെ പിതാവിന്‍റെ മൂക്കിനുളളിലുണ്ടായ അരിമ്പാറ പോലുളള ഒന്ന് നിലമ്പൂര്‍…

വിഎം ടീവി ന്യൂസിന്റെ പ്രത്യേക അറിയിപ്പ് എറണാകുളം ജില്ലയിൽ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കുക

19ന് നടത്താനിരുന്ന ഫിറ്റര്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ഇന്റര്‍വ്യൂ ഉണ്ടായിരിക്കില്ല കളമശ്ശേരി ഐടിഐയില്‍ ഫിറ്റര്‍, വയര്‍മാന്‍ ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 19ന്…

വി എം ടി വി ന്യൂസിന്റെ പ്രത്യേക അറിയിപ്പ്

വെള്ളം കയറിയ പ്രദേശങ്ങളില്‍ കഴിയുന്നവര്‍രോഗങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ പാലിക്കണം വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവര്‍ ആരോഗ്യപ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)…

വെള്ളനാട് ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച വയോജന -വനിതാ കലോൽസവം പ്രസിഡന്റ് ks രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീ കണ്ഠൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കടുവാക്കുഴി ബിജു കുമാർ സ്വാഗതം ആശംസിക്കുകയും മെമ്പർമാരായ കൃഷ്ണകുമാർ , റോബർട്ട് , സന്തോഷ് കുമാർ , ആശാമോൾ ICDS ഓഫിസർ ലേഖ, സൂപ്പർവൈസർ സുമ എന്നിവർ സംസാരിച്ചു

വെട്ടുകാട് പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു, ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കൊടുക്കാൻ ജില്ലാ ഭരണകൂടത്തോടും സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടു.. സിപിഐ ജില്ലാ നേതാവ് മാങ്കോട് രാധാകൃഷ്ണൻ

ഇപ്പോൾ കൊയ്ത്ത് നടക്കും എന്ന് സർക്കാർ സംവിധാനങ്ങൾക്ക് അറിയാഞ്ഞിട്ടല്ല. ബോധപൂർവ്വം സംഭരണ നടപടികൾ വൈകിപ്പിക്കുകയാണ്. കിട്ടിയ വിലക്ക് നെല്ല് വിൽക്കുവാൻ കർഷകൻ നിർബന്ധിതരാകുന്നു. ഇതൊരു സീസണൽ ഇഷ്യൂ ആയി സർക്കാർ നിലനിർത്തുകയാണ്. കൊയ്ത്ത് തുടങ്ങീട്ടാണ് ചർച്ചയും തുടങ്ങുന്നത്. അത് വരെ അനങ്ങില്ല. അപ്പോഴേക്കും കൊയ്തെടുത്ത നെല്ല് മഴ മൂലം ഈർപ്പം വർദ്ധിച്ച അവസ്ഥയിലെത്തും. ഉണക്കാനും സൂക്ഷിക്കാനും പാവം കർഷകർക്ക് മാർഗ്ഗമില്ല. കഠിനമായി അദ്ധ്വാനിച്ച് ഉണ്ടാക്കിയ നെല്ല് സംഭരിക്കാനും അതിന്റെ പണം കിട്ടുന്നതിനും ഒരു യുദ്ധം നടത്തേണ്ട അവസ്ഥയിലാണ് കർഷകർ ഓരോ സീസണിലും. ഈ ഗതികേടിൽ നിന്നവരെ മോചിപ്പിക്കണം.അന്നം തരുന്നവർ എന്ന് വിളിച്ച് ബഹുമാനിച്ചാൽ പോരാ. കുറഞ്ഞപക്ഷം അവരുടെ അന്നം മുടങ്ങാതെ നോക്കുകയെങ്കിലും വേണം. ഷാഫി പറമ്പിൽ എംപിമാർ കോൺഗ്രസ് നേതാക്കൾ എന്നിവർ പറഞ്ഞു

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എച്ച്.എം.സി യോഗം ചേർന്നു.

നെടുമങ്ങാട് ജില്ലാ ആശുപത്രി പരിപാലന സമിതി യോഗം ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രിയും നിയോജകമണ്ഡലം എം.എൽ.എയുമായ ജി.ആർ അനിലിന്റെ സാന്നിധ്യത്തിൽ ചേർന്നു. സാധാരണക്കാരായ…